സ്ത്രീക്ക് ഏറ്റവും കൂടുതല്‍
കടപ്പാടുകളും ബാധ്യതകളുമുള്ളത് ഭര്‍ത്താവിനോടാണ്. അദ്ദേഹത്തെ അവള്‍
ബഹുമാനിക്കുകയും സ്നേഹിക്കുകയും അനുസരിക്കുകയും വേണം. പ്രവാചകന്‍( (സ)
പറഞ്ഞു: ‘ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിക്ക് സുജൂദ് ചെയ്യാന്‍ ഞാന്‍
കല്‍പിക്കുമായിരുന്നെങ്കില്‍ സ്ത്രീയോട് തന്റെ ഭര്‍ത്താവിന് മുമ്പില്‍
സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു’ (അബൂദാവൂദ്, തിര്‍മുദി).
ആഇശ(റ)യില്‍നിന്ന് നിവേദനം: അവര്‍ പ്രവാചകനോട് ചോദിച്ചു: ‘ഒരു
സ്ത്രീക്ക് ഏറ്റവും കൂടുതല്‍ കടപ്പാട് ആരോടാണ്?’ അവിടുന്ന് പറഞ്ഞു:
‘ഭര്‍ത്താവിനോട്’ അവര്‍ ചോദിച്ചു: പുരുഷന് ഏറ്റവും കൂടുതല്‍ കടപ്പാട്
ആരോടാണ്? പ്രവാചകന്‍ (സ) പറഞ്ഞു: ‘മാതാവിനോട്’ (ഹാകിം). സ്ത്രീയുടെ
സ്വര്‍ഗ നരകങ്ങള്‍ തീരുമാനിക്കുന്നതില്‍ ഭര്‍ത്താവിനോടുള്ള സമീപനത്തിന്
സാരമായ പങ്കുണ്ട്: ഒരിക്കല്‍ പ്രവാചകന്‍ ഒരു സ്വഹാബിവനിതയെ ഇപ്രകാരം
ഉപദേശിക്കുകയുണ്ടായി: ‘ഭര്‍ത്താവ് നിന്റെ സ്വര്‍ഗവും നരകവുമാണ്’
(അഹ്മദ്, മജ്മഉസ്സവാഇദ്). )
ഭര്‍ത്താവിന്റെ വീട്ടില്‍
ഭര്‍ത്താവിന്റെ
ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി വേണം ഭാര്യയുടെ ചുവടുവെപ്പുകള്‍.
ഭര്‍ത്താവിന്റെ മനസ്സ് വായിച്ചെടുക്കുക. ആഹാരം, വസ്ത്രം, മെത്തയിലെ
പങ്കാളിത്തം, രതി, ഭര്‍ത്താവിന്റെ സ്വകാര്യത, വ്യക്തിത്വം, അഭിരുചി,
സാമൂഹികബന്ധങ്ങള്‍, വ്യക്തിബന്ധങ്ങള്‍, കുടുംബസാഹചര്യങ്ങള്‍,
പൊതുപങ്കാളിത്തം, സാമ്പത്തിക സ്ഥിതി, അദ്ദേഹത്തെ അലട്ടുന്ന പ്രശ്നങ്ങള്,
അദ്ദേഹത്തിന്റെ തിരക്കും ബദ്ധപ്പാടും, പ്രശ്നബാഹുല്യങ്ങള്‍,
ഉത്തരവാദിത്തങ്ങള്‍ എല്ലാം പതുക്കെ പതുക്കെ മനസ്സിലാക്കാന്‍ ഭാര്യ
ശ്രമിക്കണം. തന്റെ ഭര്‍ത്താവ് ആരാണെന്നറിയാതെ
അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും അഭിലാഷങ്ങളും അറിയാന്‍ സാധിക്കുകയില്ലല്ലോ.
പല ദാമ്പത്യങ്ങളും ആടിയുലയുകയും വീണുടയുകയും ചെയ്യുത് പരസ്പരം
മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ്. ഭര്‍ത്താവിന്റെ പ്രശ്നങ്ങളും
പ്രയാസങ്ങളും ഉത്തരവാദിത്തങ്ങളുമെല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുക. ഒരു
നല്ല ഭാര്യക്കേ ഭര്‍ത്താവിന്റെ മനസ്സറിഞ്ഞ് പെരുമാറാനും അദ്ദേഹത്തിന്റെ
പൂര്‍ണതൃപ്തി കൈവരിക്കാനും സാധിക്കുകയുള്ളൂ. വിവാഹത്തിനുമുമ്പ് ദമ്പതിമാര്‍
തമ്മിലുള്ള അനുയോജ്യത (കഫാഅത്ത്) പരിഗണിക്കണമെന്ന് ഇസ്ലാം അനുശാസിച്ചതും
ഇക്കാരണത്താലാണ്.
വിദ്യാസമ്പന്നനായ,
ഭാവനയും കലാബോധവുമുള്ള ഒരു പുരുഷന്റെ ഭാര്യാപദവി ഏറ്റെടുക്കു സ്ത്രീ
അദ്ദേഹത്തിന്റെ ഭാവനക്കനുസരിച്ച് ഉയരാന്‍ ശ്രമിക്കാതെ ഒരു
കര്‍ഷകത്തൊഴിലാളിയുടെ ഭാര്യയെ പോലെ മൌനിയും നിഷ്ക്രിയയുമായിരുന്നാല്‍
ദാമ്പത്യജീവിതത്തില്‍ യാതൊരു സംതൃപ്തിയുമുണ്ടാവില്ല. ഭര്‍ത്താവും
ഭാര്യയെക്കുറിച്ച് പഠിച്ച് വേണം പെരുമാറാന്‍. പ്രഥമരാത്രിയില്‍
തന്നെ വൈകാരികത്തള്ളിച്ചക്ക് വഴങ്ങുതിന് മുമ്പ് പരസ്പരം പരിചയപ്പെടാനും
താല്‍പര്യങ്ങള്‍ അറിയാനും ബാധ്യതകള്‍ ചര്‍ച്ച ചെയ്യാനും തയ്യാറാവുകയും
ശാരീരിക ബന്ധത്തിനു മുമ്പ് മാനസികബന്ധം ദൃഢീകരിക്കാന്‍ ശ്രമിക്കുകയും
ചെയ്യുവര്‍ക്ക് ഈ രംഗത്ത് വിജയിക്കാന്‍ സാധിക്കും.
ഭര്‍ത്താവിന്റെ
കുടുംബാന്തരീക്ഷമാണ് സ്ത്രീ പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
ദാമ്പത്യജീവിതത്തിന്റെ പറുദീസയില്‍ കട്ടുറുമ്പുകളായി അരിച്ചെത്താറുള്ളത്
പലപ്പോഴും നിസ്സാരമായ വീട്ടുകാര്യങ്ങളാണ്. അമ്മായിപ്പോരും, നാത്തൂന്‍ കുത്തും
കുടുംബസാഹചര്യത്തില്‍ കുപ്രസിദ്ധമാണ്. കല്യാണപന്തലിലേക്ക്
കാലെടുത്തുവെക്കുന്ന മണവാട്ടിയുടെ ആദ്യചലനം തന്നെ ഭര്‍തൃമാതാവിന്റെയും
സഹോദരിമാരുടെയും സൂക്ഷ്മ നിരീക്ഷണത്തിലാണ്. ആദ്യം വെച്ചകാലേതാണെന്നും,
ആദ്യം ഇരുന്ന സീറ്റ് എവിടെയാണെന്നും, നവവധു പുതുവീട്ടിലെത്തിയപ്പോള്‍ ആദ്യം
ചിരിച്ചതും സംസാരിച്ചതും, കല്യാണവസ്ത്രങ്ങളഴിച്ച് വെച്ചതും, ആഭരണങ്ങള്‍
സൂക്ഷിക്കുതും, മണവാളനുമായി കുശലം പറയുതുമൊക്കെ ഒരു സംഘം സ്ത്രീകളുടെ
സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും.
താന്‍
പൊന്നുപോലെ താലോലിച്ച് വളര്‍ത്തിയ തന്റെ പുത്രന്റെ സ്നേഹ സാമ്രാജ്യത്തില്‍
കടന്ന മണവാട്ടിയോട് ഭര്‍തൃമാതാവിന് യാതൊരു വെറുപ്പുമില്ല.
മുന്‍വിധിയില്ല. അവളെ ഉപദ്രവിക്കണമെന്നോ മകന്‍ കണ്ണീര് കുടിക്കണമെന്നോ
ഒരുമ്മയും ആഗ്രഹിക്കുന്നില്ല. മറിച്ച് മകനെ കീഴ്പ്പെടുത്തി
സ്വന്തമാക്കുകയും തന്നേയും തന്റെ പെണ്‍കുട്ടികളെയും കയ്യൊഴിഞ്ഞ് മകന്‍
നവാഗതയായ പെണ്‍കുട്ടിയുടെ പൂര്‍ണ്ണനിയന്ത്രണത്തില്‍ അകപ്പെട്ടുപോകുകയും
ചെയ്യുമോ എന്ന ആശങ്കയാണ് ഭര്‍തൃമാതാവിനെ അലട്ടുത്.
മകന്റെ
സ്നേഹവും സമ്പത്തും സൌകര്യങ്ങളും പരമാവധി ആസ്വദിക്കാനും തന്റെ
പെണ്‍കുട്ടികള്‍ക്ക് അവ നേടിക്കൊടുക്കാനുമാണ് മാതാവ് ആഗ്രഹിക്കുക. ഈ
ആഗ്രഹത്തിനു മുന്നില്‍ മകന്റെ പത്നി തടസ്സമാകുമോ എന്ന ഭയം സ്വാഭാവികമാണ്.
പെണ്ണിന്റെ വശീകരണശക്തിയും കുതന്ത്രവുമൊക്കെ നാന്നായി അറിയുന്ന ഈ പെണ്‍കൂട്ടം തങ്ങളുടെ സൌകര്യം നഷ്ടപ്പെടുത്താനും തങ്ങളുടെ മകനെ, സഹോദരനെ അപ്പടിയങ്ങ് കയ്യൊഴിക്കാനും തയ്യാറാകില്ലല്ലോ.
നാട്ടില്‍
നടക്കു ഒട്ടേറെ സംഭവങ്ങള്‍ ഈ ആശങ്കക്ക് സാധൂകരണം നല്‍കുന്നുമുണ്ട്
ഭാര്യയുടെ ദുര്‍മന്ത്രങ്ങളും അതിമോഹങ്ങളും കാരണം ഭര്‍ത്താവ് അവളുടെ
സ്വന്തമാവുകയും പെറ്റുവളര്‍ത്തിയ മാതാവിനെ അവഗണിക്കുകയും ചെയ്യു സംഭവങ്ങള്‍
എമ്പാടുമുണ്ട് . ഉമ്മ ശല്യമാകുന്നു, ഉമ്മ വെറുപ്പിക്കുന്നു, ഉമ്മാക്ക്
എന്നെ കണ്ടുകൂടാ, എന്റെ ഭാര്യയോട് വിരോധമാണ്, എന്ന് പരാതി പറയുവരുണ്ട്
ധാരാളം. ഇവര്‍ ആലോചിക്കണം എന്ന് മുതലാണ് ഉമ്മ തന്നെ വെറുക്കാന്‍ തുടങ്ങിയത്. എന്ന് മുതലാണ് ഉമ്മ ഒരു ശല്യമാണന്ന് തനിക്ക് തോന്നി ത്തുടങ്ങിയത്.
ഒരിക്കലും
ഒരുമ്മ സ്വന്തം മകനെ വെറുക്കുകയില്ല. മക്കളെ വെറുക്കാന്‍ ഒരുമ്മക്ക്
കഴിയില്ല. ഏതെങ്കിലും ഉമ്മ മകനെ ശാസിക്കുകയോ മകനുമായി വഴക്കിടുകയോ
ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ കാരണമന്വേഷിച്ച് നോക്കൂ. ഒുന്നുകില്‍
ഉമ്മാക്ക് മകന്റെ ചലനങ്ങളിലുള്ള ആശങ്ക. മകന്‍ ദുര്‍നടപ്പുകാരനായിത്തീരുമോ,
മകന്‍ ചീത്ത കൂട്ടുകെട്ടില്‍ അകപ്പെട്ട് നശിക്കുമോ എന്ന ഭയം.
അല്ലെങ്കില്‍ മകന്റെ സ്വഭാത്തില്‍ വന്ന മാറ്റം. പെരുമാറ്റദൂഷ്യം. ഇവിടെ
മകന്റെ ഭാവിയെ കുറിച്ചുള്ള ഭയമാണ് ഉമ്മയെ വ്യാകുലപ്പെടുത്തുത്.
ഈ വ്യാകുലത
ഇല്ലായ്മചെയ്യാന്‍ ദമ്പതികള്‍ ഇരുവരും നേരത്തെ തന്നെ ബോധവാന്‍മാരാകണം.
ഉമ്മാക്കു മുമ്പത്തേക്കാള്‍ കൂടുതല്‍ പരിഗണനയും സ്നേഹാദരങ്ങളും നല്‍കുകയും
ഉമ്മയെ സംശയിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാക്കാതിരിക്കുകയും ചെയ്യാന്‍
ഭര്‍ത്താവ് ശ്രദ്ധിക്കണം. സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍
ശ്രദ്ധിക്കുക എാന്നാണല്ലോ തിരുവചനം. ഭാര്യയുടെ സാന്നിദ്ധ്യം കൊണ്ടു
ഉമ്മക്കു നേരത്തെ ലഭിച്ചിരു സ്നേഹവും ആനുകൂല്യങ്ങളും നഷ്ടപെടുന്നില്ലെന്ന്
ഉറപ്പുവരുത്തുക മാത്രമാണിതിനു പരിഹാരം. സഹോദരികളുടെ വിഷയത്തിലും ഇത്
തയൊണ് പരിഹാരം. ഇക്കാര്യം ഭാര്യയും ശ്രദ്ധിക്കണം.
ഭര്‍തൃമാതാവിന്റെയും
സഹോദരിമാരുടേയും ഇഷ്ടപാത്രമാകാനുള്ള യത്നം നിരന്തരമായി ഭാര്യയുടെ
ഭാഗത്തുനിന്നുണ്ടാകണം. ഭര്‍ത്താവിന്റെ മാതാവിനെ സ്വന്തം മാതാവായും
സഹോദരിമാരെ സ്വന്തം സഹോദരിമാരായും കാണുകതന്നെ വേണം. അങ്ങനെ
കാണുന്നുണ്ടെന്ന് വരുത്തി വെച്ചാല്‍ പോരാ ഭര്‍ത്താവിന്റെ കുടുംബത്തെ
സ്വന്തം കുടുംബത്തെ പോലെ ഗണിച്ച് ആദരിക്കുകയും സ്നേഹിക്കുകയും
ചെയ്യണമെന്നു ഇസ്ലാം സ്ത്രീയോട് നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതു
പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടത്. ഭര്‍തൃമാതാവിന്റെ സ്നേഹം സമ്പാദിച്ച്
കഴിഞ്ഞാല്‍ തന്റെ ജീവിത സുരക്ഷിതത്വത്തില്‍ മുഖ്യപങ്കാണ് നേടുന്നതെന്നു
സ്ത്രീ മനസ്സിലാക്കണം. സ്ത്രീധന പീഢനത്തിന്റെയും അമ്മായിപ്പോരിന്റെയും
നാത്തൂന്‍ കുത്തിന്റെയുമൊക്കെ
അടിസ്ഥാനവേരാണ് ഭര്‍തൃമാതാവ്. അവരെ വശീകരിക്കുകയും അവരുടെ സ്നേഹം
നേടുകയും ചെയ്തു കഴിഞ്ഞാല്‍ ഈ വക ആഭ്യന്തരപ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരമായി.
അല്ലാഹു നമ്മെ നല്ല കുടുംബമായി വര്‍ത്തിക്കാനും, അവന്നു പൊരുത്ത പെട്ട ജീവിതം നയിക്കുവാനും നാഥന്‍ അനുഗ്രഹിക്കട്ടെ (ആമീന്‍ )