കൂട്ടുകാര്‍ക്കറിയില്ലേ?
നമ്മുടെ ശരീരം ഒരു മഹാത്ഭുതമാണ്. എന്തത്ഭുതം എന്നു ചിലര്‍ ചോദിച്ചേക്കാം. അതിനു ശരീരത്തെ അറിയണം. ശരീരത്തിലെ ഓരോ അവയവത്തിന്റെ പ്രവര്‍ത്തനവും അതിന്റെ കഴിവുകളുമൊക്കെ അറിയുമ്പോള്‍ ചിന്തിക്കുന്നവര്‍ അമ്പരന്നു പോവും; അമ്പമ്പോ ഇത്രയും കെങ്കേമമാണോ എന്റെ ശരീരം!
നമുക്കു നാവിനെ ഒന്നു പരിചയപ്പെടാം. വായ്ക്കകത്ത് വളയ്ക്കാനും തിരിക്കാനുമൊക്കെ കഴിയുന്ന എല്ലില്ലാത്ത അവയവം. നാവെന്തൊക്കെയാണു വായയെന്ന വളച്ചുകെട്ടിയ കൂട്ടിനുള്ളില്‍ കാട്ടിക്കൂട്ടുന്നതെന്നാലോചിച്ചിട്ടുണ്ടോ? നാവിന്റെ കളി കാണണമെങ്കില്‍ വായില്‍ ഭക്ഷണമെത്തണം. തിരക്കിട്ട പണിയാണപ്പോള്‍ ചങ്ങാതിക്ക്. ഭക്ഷണം ഒരു ഭാഗത്തുനിന്നു മറ്റേ ഭാഗത്തേക്കു മറിച്ചിടുന്നു, ചുഴറ്റുന്നു. ചവച്ചുകഴിഞ്ഞാല്‍ പിന്നെ തൊണ്ടയിലെക്കു തളളുന്നു. ഇങ്ങനെ പലതുണ്ടുമുണ്ടു നാവിനു ചെയ്യാന്‍
ചായക്കു മധുരമില്ല, കറിയില്‍ ഉപ്പില്ല, ഈ നാരങ്ങ പുളിക്കുന്നു, ശ്ശോ, ഈ കയ്പക്കക്കെന്തു കയ്പാണ്! അഭിപ്രായങ്ങള്‍ നമ്മള്‍ പെട്ടെന്നു പറയും; അവ വായില്‍ എത്തുമ്പോഴേക്കും ആരാണീ വിവരം നമ്മോട് പറയുന്നതെന്നറിയാമോ? നാവുതന്നെ. നാവില്‍ തൊട്ടുനോക്കു; ചില മുകുളങ്ങള്‍ കാണുന്നില്ലേ? ഏകദേശം ബള്‍ബിന്റെ ആകൃതിയിലുളള മുകുളങ്ങള്‍! ഇതിനു രുചിമുകുളങ്ങള്‍ എന്നുപറയും. ഇവയ്ക്കുളളിലാണ് സ്വാദറിയാനുളള നാഡിയുടെ അറ്റം. നാം വായില്‍വെക്കുന്ന ആഹാരം ആദ്യം ഉമിനീരില്‍ അലിയുന്നു. ഈ ആഹാരം നാവിലുളള രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുന്നു. അപ്പോള്‍ നാം രുചി അറിയുന്നു. ഈ പ്രവര്‍ത്തനങ്ങളൊക്കെ അവിടെ നടക്കാന്‍ നാമീ പറയുന്ന സമയമൊന്നും വേണ്ട,സെക്കന്റുകള്‍ മതി
ഓരോ സ്വാദും അറിയാന്‍ നാവില്‍ വെവ്വേറെ സ്ഥാനങ്ങളുണ്ടത്രെ! മധുരമറിയുന്നത് നാവിന്റെ തുമ്പുകൊണ്ട് കയ്പ്പ് മുരടുകൊണ്ട്, പുളിയും ഉപ്പുരസവും നാവിന്റെ വശങ്ങള്‍കൊണ്ട്! ഏതു ഭക്ഷണവും വായിലൂടെ അങ്ങോട്ടിറക്കാന്‍ പറ്റില്ലല്ലോ ഈ നാവ് എല്ലാം പരിശോധിച്ച് നല്ല രുചിയുളളതു കഴിക്കാനും അല്ലാത്തതു തളളാനും നമ്മെ പ്രേരിപ്പിക്കും. എന്നാല്‍ ചിലപ്പോള്‍ നാവിനെ പിണക്കേണ്ടതായും വന്നേക്കാം കയ്ക്കുന്ന കഷായം കുടിക്കേണ്ടി വന്നാലെന്താ ചെയ്യ്യാ, ചങ്ങാതിയെ പിണക്കുക തന്നെ. പിണക്കാനൊരുമ്പെട്ടാല്‍ ചിലപ്പോള്‍ നാവു നമ്മെ ഒന്നു കുഴക്കിയെന്നു വരാം, പറ്റാത്ത ഭക്ഷണം കഴിക്കനൊരുമ്പെടുമ്പോള്‍ നാവിലെ രസമുകുളങ്ങള്‍ ചിലപ്പോള്‍ പ്രതിഷേധിക്കും എവിടെയൊക്കെയോ ചെന്നു വിവരങ്ങളറിയിച്ച് അതു പുറന്തളളാന്‍ സമ്മര്‍ദ്ദം പ്രയോഗിക്കും അപ്പോള്‍ ഓക്കാനം വരും ഛര്‍ദ്ദിക്കും. എന്തെല്ലാം വേലകള്‍
നാവു ചിലപ്പോള്‍ പിണങ്ങിയെന്നും വരും, പരിധിയില്‍ക്കവിഞ്ഞു ചൂടുളള ചായയോ മറ്റോ വായിലാക്കിയാല്‍ നാവു പൊളളും അപ്പോള്‍ രസമുകുളങ്ങള്‍ പ്രവര്‍ത്തിക്കില്ല. ഐസോ മറ്റോ കുറെസമയം വായില്‍ വച്ചാലും നാവു പ്രതിഷേധിക്കും. നാവിനെ പിണക്കാതെ തൃപ്തിപ്പെടുത്താനാണല്ലോ നമ്മുടെ കൊതിയായ കൊതിയൊക്കെ!
നിസാരമായ നാവിന്റെ പ്രത്യകത ഇതിലൊന്നും ഒതുങ്ങുന്നില്ല. ഒരു വാക്കുച്ചരിക്കണമെങ്കില്‍ പോലും നാവിന്റെ സഹായം വേണം. ഇങ്ങനെ നോക്കുമ്പോള്‍ പറഞ്ഞാല്‍ തീരാത്ത പ്രത്യേകതകള്‍ നമ്മുടെ ഓരോരുത്തരുടെയും നാവിനുതന്നെയുണ്ട്. ബാക്കിയുളളതിനോ? ഇത്രയും മഹത്തരമായ കഴിവുകള്‍, ഇത്രയും ഭംഗിയായി സംവിധാനിച്ചതാര്? വെറുതെ അങ്ങുണ്ടായതാണോ, യാതൊരാസൂത്രണവും കൂടാതെ?
സ്വന്തം ശരീരത്തെ ശരിക്കറിഞ്ഞവര്‍ തന്റെ രക്ഷിതാവിനെ അറിയാതിരിക്കില്ല എന്ന അറബിപഴമൊഴി ഓര്‍മ്മയിലിരിക്കട്ടേ.