സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 28 September 2014

വുളൂഇന്റെ ചരിത്രം

വുളൂഅ് കര്‍മ്മം എന്നാണ് തുടങ്ങിയത്? നബി(സ്വ)യുടെ മുമ്പുള്ള പ്രവാചകന്മാര്‍ക്കും വുളൂഅ് ഉണ്ടായിരുന്നുവോ? ഉണ്ടായിരുന്നു എന്നും എന്നാല്‍ ഇന്നത്തെ രൂപമായിരുന്നില്ല എന്നും പണ്ഢിതന്മാരില്‍ വലിയ ഒരു വിഭാഗം അഭിപ്രയപ്പെടുന്നു.
ഇബ്റാഹീം നബി(അ)യുടെ ഭാര്യ സാറ ബീവി(റ)യെ ധിക്കാരിയായ രാജാവ് അക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ മഹതി വുളൂഅ് നിര്‍വ്വഹിച്ച് നിസ്കാരത്തിലേക്ക് പ്രവേശിച്ചുവെന്ന് ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നബിയുടെ മുമ്പ് കഴിഞ്ഞുപോയ ഔലിയാക്കളില്‍ പ്രമുഖരായ ജുറൈജ്(റ)വിന്റെ ചരിത്രം ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവത്തിലും താന്‍ വുളൂഅ് നിര്‍വ്വഹിച്ച് നിസ്കാരത്തിലേക്ക് പ്രവേശിച്ചതായി പറയുന്നു. മാത്രമല്ല ഒരിക്കല്‍ വുളൂഅ് ചെയ്ത ശേഷം നബി(സ്വ) തന്നെ ഇങ്ങനെ പറയുകയുണ്ടായി :“ഇത് എന്റെയും, എന്റെ മുമ്പുള്ള അമ്പിയാക്കളുടേയും വുളൂഅ് ആണ്.” ഈ മഹത്തായ കര്‍മ്മം മുന്‍ഗാമികളിലും ഉണ്ടായിരുന്നുവെന്നാണ് ഇത്തരം ഹദീസുകള്‍ വ്യക്തമാക്കുന്നത്. നബി(സ്വ) യുടെ അമ്പതാം വയസ്സില്‍ നിസ്കാരം നിര്‍ബന്ധമാകുന്നതോടൊപ്പമാണ് വുളൂഉം നിര്‍ബന്ധമാകുന്നത്. മറ്റ് വിവിധ ആരാധനകളെപ്പോലെ ഇന്നത്തെ രീതിയിലുള്ള വുളൂഅ് നബി(സ്വ)യുടെ സമുദായത്തിന്റെ പ്രത്യേകതകളില്‍ പെട്ടതാണ്. സമുദായത്തിന് നിസ്കാരം നിര്‍ബന്ധമാകുന്നതിന് മുമ്പ് തന്നെ നബി(സ്വ) ഏകാന്തമായി അല്ലാഹുവിന് ഇബാദത്തുകള്‍ നിര്‍വ്വഹിക്കുക പതിവായിരുന്നു. ഈ ഇബാദത്തുകളില്‍ വുളൂഅ് കൂടി ഉണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
വുളൂഅ് മുറിഞ്ഞില്ലെങ്കില്‍ തന്നെയും ഓരോ നിസ്കാരത്തിനും വുളുഅ് നിര്‍ബന്ധമാകുമോ? ഇത് സംബന്ധമായി ഇമാം നവവി(റ), ഖാളി ഇയാള്(റ) പറഞ്ഞതായി ശറഹുമുസ്ലിിമില്‍ ഇങ്ങനെ വ്യക്തമാക്കുന്നു.
“നിസ്കരിക്കാനുദ്ദേശിക്കുന്ന എല്ലാവര്‍ക്കും (വുളുഅ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും) വുളുഅ് നിര്‍ബന്ധമാകുമോ? അതോ വുളുഅ് മുറിഞ്ഞുപോയവര്‍ക്ക് മാത്രമാണോ നിര്‍ബന്ധമാകുന്നത്? ഈ വിഷയത്തില്‍ സലഫുകളില്‍ ചിലര്‍ ഏത് നിസ്കാരക്കാരനും വുളുഅ് മുറിയാത്തവന് പോലും നിര്‍ബന്ധമാണെന്ന വീക്ഷണക്കാരാണ്. കാരണം വിശുദ്ധ ഖുര്‍ആനില്‍ നിസ്കാരത്തിലേക്ക് നില്‍ക്കുന്നുവെങ്കില്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. ഇസ്ലാമിന്റെ പ്രാരംഭ ഘട്ടത്തില്‍ അങ്ങനെ നിര്‍ദ്ദേശിക്കപ്പെട്ടുവെങ്കിലും പിന്നീട് ഈ നിയമം ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് ഒരു വി ഭാഗത്തിന്റെ നിലപാട്. വുളുഅ് ഇല്ലാത്തവന് മാത്രമേേ നിര്‍ബന്ധമുള്ളുവെന്നും ഓരോ നിസ്കാരത്തിനും വുളുഅ് പുതുക്കല്‍ സുന്നത്താണെന്നുമണ്് മറ്റൊരു വീക്ഷണം. ഈ വീക്ഷണമാണ് ഫത്വക്ക് അര്‍ഹതയുള്ള അംഗീകൃത പണ്ഢിതന്മാരുടെ നിലവിലുള്ള വീക്ഷണം. അതില്‍ അവര്‍ക്കിടയില്‍ ഒരഭിപ്രായവ്യത്യാസവും നിലനില്‍ക്കുന്നില്ല. നിസ്കരിക്കുമ്പോള്‍ വുളൂഅ് നിര്‍വ്വഹിക്കണമെന്ന വിശുദ്ധ ഖുര്‍ആനിന്റെ നിര്‍ബന്ധ നിര്‍ദ്ദേശം വുളുഅ് ഇല്ലാത്തവരോടാണ്” (ശറഹു മുസ്ലിം 105 ).