മൌലിദാകാം, ആഘോഷവുമാവാം, കാമ്പയിനാല്‍ ബഹുകേമവും. പക്ഷേ,
റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടന് ഇവയൊന്നും പാടില്ല. പാടില്ലാപാര്‍ട്ടികള്‍
ഇന്നെത്തിനില്‍ക്കുന്നതിവിടെയാണ്.
തിങ്കളാഴ്ച നോമ്പ് സംബന്ധിച്ചു പറഞ്ഞ ഹദീസ് നബിദിനത്തിന് ഇസ്ലാമില്‍ പ്രാധാന്യമുണ്‍ടെന്ന് തെളിയിക്കുന്നു. തിങ്കളാഴ്ചയുടെ പ്രാധാന്യമായി ഹദീസില്‍ രണ്‍ടു കാര്യമാണ് നബി(സ്വ)പറഞ്ഞത്. ഒന്ന് ‘എന്റെ ജന്മദിനം’, രണ്‍ണ്ട് വഹ്യ് അവതരിച്ചുവെന്നത്. ഇപ്പോള്‍ നബിയുടെ ജന്മം കൊണ്‍ട് തിങ്കളാഴ്ചക്കു പ്രാധാന്യം ലഭിച്ചുവെന്നത് തീര്‍ച്ചയാണ്. ഇത് എങ്ങനെയാണ് നിഷേധിക്കുക? തിങ്കളാഴ്ച ഈ നിലയില്‍ പ്രാധാന്യമുള്ള ദിവസമാണ് എന്നത് തന്നെയാണ് അത് ആഘോഷിക്കാന്‍ അര്‍ഹമായതും. ഈ അര്‍ഹത പ്രകടിപ്പിക്കല്‍ തന്നെയാണ് ആഘോഷവും. ചുരുക്കത്തില്‍, പ്രസ്തുത ഹദീസ് ജന്മദിനത്തിന് പ്രാധാന്യം നല്‍കാനും ആ ദിവസം ആഘോഷിക്കാനും തെളിവാണ്. തിങ്കളാഴ്ച പ്രഭാതത്തിലാണ് ജനനമെന്ന് എല്ലാവരും സമ്മതിക്കുന്നു. ജനനം കൂടി പരിഗണിച്ചാണ് നോമ്പെന്നും എല്ലാവരും അംഗീകരിക്കുന്നു. തിങ്കളാഴ്ചയുടെ പ്രാധാന്യത്തിന് കാരണമായാണ് അന്ന് എന്റെ ജന്മദിനമാണെന്ന് നബി പറഞ്ഞത്. തിങ്കളാഴ്ചയിലെ പ്രഭാതത്തിന് മാത്രമല്ല, ജനനം നടന്ന തിങ്കളാഴ്ചക്ക് മാത്രവുമല്ല, ഖിയാമം വരെയുളള എല്ലാ തിങ്കളാഴ്ചക്കും ബാധകവുമാണ്. ജനനം നടന്ന പ്രഭാതമുള്‍ക്കൊള്ളുന്ന മുഴുവന്‍ തിങ്കളാഴ്ചക്കും ജനനത്തിന്റെ പ്രാധാന്യം ബാധകമാണങ്കില്‍ ജനനം നടന്ന തിങ്കളാഴ്ചയുള്‍ക്കൊള്ളുന്ന മുഴവന്‍ റബീഉല്‍ അവ്വലിനും അത് ബാധകമാണ്. ജനനം നടന്ന റബീഉല്‍ അവ്വലിന് മാത്രമല്ല, ഖിയാമം വരെ എല്ലാ റബീഉല്‍ അവ്വലിനും ബാധകം തന്നെ.
ഇസ്ലാം സുന്നത്തോ, അനുവദനീയമോ ആക്കിയ കാര്യങ്ങള്‍ തന്നെ ജീവിത രംഗത്ത് നാം പ്രകടിപ്പിക്കുമ്പോള്‍ സാമൂഹികമായ ചില നിയമങ്ങളും മര്യാദകളും കടന്നുവരും. ഇസ്ലാമിന് എതിരാകാത്ത കാലത്തോളം നമുക്കതംഗീകരിക്കേണ്‍ടിവരും. ഉദാഹരണമായി, വിവാഹം ഇസ്ലാമില്‍ മൊത്തത്തില്‍ സുന്നത്താണ്. ഇത് ഏത് ദിവസവുമാകാം. നമ്മുടെ സൌകര്യം പരിഗണിച്ച് ഒരു ദിവസം മുന്‍കൂട്ടി നിശ്ചയിക്കുന്നു. ഇത്പോലെ നബിദിനാഘോഷവും മൌലിദും അടിസ്ഥാനപരമായി സ്ഥിരപ്പെട്ടാല്‍, മറ്റു കാര്യങ്ങള്‍ പോലെ തന്നെ സൌകര്യം പോലെ സാധാരണ മുറപോലെ അത് നടത്താം. 2011 മെയ് മാസം എട്ടിന് വിവാഹം നടക്കുകയാണ്. വിവാഹം സുന്നുത്താണ്. അതിനാല്‍, 2011 മെയ് മാസം എട്ടിന് നടക്കുന്ന വിവാഹവും സുന്നത്തു തന്നെയാണ്. മെയ് മാസം എട്ടിന് നബി വിവാഹം ചെയ്യുകയോ, ചെയ്യാന്‍ ഉപദേശിക്കുകയോ, അന്ന് ചെയ്യുന്നതിന് മൌനാനുവാദം നല്‍കുകയോ ചെയ്തിട്ടില്ലന്ന് പറഞ്ഞു ഈ വിവാഹം സുന്നത്തല്ലന്ന് പറയാനൊക്കുമോ.
1947 ഓഗസ്ത് പതിനാലിന് ശനിയാഴ്ച അസ്തമിച്ച പതിനഞ്ചിന്റെ അര്‍ദ്ധരാത്രിയാണ് നമുക്കു സ്വാതന്ത്യ്രം ലഭിച്ചത്. അപ്പോള്‍ സ്വാതന്ത്യ്രം ലഭിച്ചത് അര്‍ദ്ധരാത്രിയാണന്ന് പറയാം, ശനിയാഴ്ചയാണന്ന് പറയാം, പതിഞ്ചാം തിയ്യതിയാണെന്നോ, ഓഗസ്ത് മാസത്തിലാണെന്നോ പറയാം. ഇതെല്ലാം ശരിയാണ്. പക്ഷേ, അര്‍ദ്ധരാത്രി സ്വാതന്ത്യ്രം ലഭിച്ചതിന്റെ പേരില്‍ എല്ലാ അര്‍ദ്ധരാത്രിയും നാം സ്വാതന്ത്യ്രം ആഘോഷിക്കാറില്ല. ഇത് പോലെ, എല്ലാ ശനിയാഴ്ചയോ, എല്ലാ പതിഞ്ചാം തിയ്യതിയോ ആഘോഷിക്കാറില്ല. സമയത്തിന്റെ സംവിധാനത്തില്‍ ഏറ്റം വലുത് വര്‍ഷമായതിനാലും, എപ്പോഴും ആഘോഷിക്കല്‍ അപ്രായോഗികവും ബുദ്ധിപരമല്ലാത്തതുമായതിനാലും വാര്‍ഷികാടിസ്ഥാനത്തില്‍ സ്മരണ ഉള്‍ക്കൊള്ളുന്ന ഓഗസ്ത് പതിഞ്ചാം തിയ്യതി തന്നെ നാം സ്വാതന്ത്യ്രദിനം ആഘോഷിക്കും. വല്ല കാരണവശാലും സമയത്തിലോ ദിവസത്തിലോ നീക്കുപോക്കുകള്‍ ഉണ്‍ടായെന്ന് വന്നേക്കാം. മൌലിദാഘോഷവും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. റഹ്മത്ത് ലഭിച്ചതിന്റെ പേരില്‍ സന്തോഷം പ്രക ടിപ്പിക്കാമെന്ന് സ്ഥിരപ്പെട്ടാല്‍, അത് റബീഉല്‍ അവ്വല്‍ 12 ന് പാടില്ലന്ന് പറയാന്‍ ഖുര്‍ആനിലോ ഹദീസിലോ വല്ല തെളിവുമുണ്‍ടോ?