സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ
Showing posts with label നബിദിനം. Show all posts
Showing posts with label നബിദിനം. Show all posts

Saturday, 16 August 2014

നബിദിനാഘോഷം പ്രമാണങ്ങളില്‍

ലോകത്തിന് അനുഗ്രഹമായി ജനിച്ച മഹാ വ്യക്തിത്വം മുഹമ്മദ് നബി (സ്വ) യുടെ പിറന്നാളിലുള്ള സന്തോഷ പ്രകടനമാണ് മൌലിദാഘോഷം. നിറഞ്ഞ മനസ്സോടെയാണ് ഓരോ നബിദിനത്തേയും മുസ്ലിം ലോകം വരവേല്‍ക്കുന്നത്. ആളിക്കത്തുന്ന നരകാഗ്നിയില്‍ നിന്ന് മനുഷ്യകുലത്തെ രക്ഷിച്ചത് ഈ മഹാനുഭാവനായിരുന്നു. പ്രവാചകന്മാരുടെ ജന്മവും ജീവിതവുമെല്ലാം ഒരു തരം അലര്‍ജിയോടെ കാണുന്നവരുണ്ടാകാം. മക്കയിലെ അബൂജഹ്ല്‍ ഈ കൂട്ടത്തിലായിരുന്നു.
നബിദിനാഘോഷത്തിന് ലോക മുസ്ലിംകളുടെ അംഗീകാരമുണ്ട്. മുസ്ലിം ലോകത്തിന്റെ ‘ഇജ്മാഅ” തള്ളിപ്പറയുന്നവര്‍ മാപ്പര്‍ഹിക്കുന്നില്ല. മൌലിദില്‍ നടക്കുന്നത് മദ്ഹ് കീര്‍ത്തനവും അന്നദാനവും മറ്റ് സല്‍ക്കര്‍മങ്ങളുമാണ്. ഇതെല്ലാം ശിര്‍ക്കാരോപിച്ച് തള്ളിക്കളയാന്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവര്‍ക്കേ കഴിയൂ.
പ്രവാചകന്‍ തന്റെ ജന്മദിനം ആഘോഷിച്ചിരുന്നോ? നവീന വാദികള്‍ ഇങ്ങനെ ചോദിക്കാറുണ്ട്. നമുക്ക് തിരിച്ച് ചോദിക്കാം. നബി (സ്വ) ആഘോഷിക്കാത്തതിനാല്‍ അത് അനാചാരമാണെന്ന് തെളിയുമോ? പ്രവാചകന്‍ (സ്വ) ചെയ്യാത്തതല്ലാം അനാചാരമായി ഗണിക്കുന്നത് ഭീമാബദ്ധമായിരിക്കും. നമ്മുടെ മദ്റസകളും കോളജുകളും ഹോസ്പിറ്റലുകളുമെല്ലാം അടച്ചു പൂട്ടുന്നതിലാണ് ഇത് കലാശിക്കുക. വിജ്ഞാനം നിര്‍ബന്ധമായും അഭ്യസിക്കണമെന്ന് ഇസ്ലാം പറയുന്നെങ്കില്‍ അത് മതവിരുദ്ധമാകാത്ത ഏത് രൂപത്തിലുമാകാം. ക്ളാസുകള്‍ ദിനേനെയോ പ്രത്യേക ദിവസങ്ങളിലോ ആഴ്ചയിലോ ആകാം. ഏതെങ്കിലും പ്രത്യേക ദിവസങ്ങളിലോ സമയങ്ങളിലോ ആകാം. അതിലൂടെ പുതിയ ആചാരങ്ങളുടെ സൃഷ്ടി കര്‍മമല്ല നടക്കുന്നത്. പഴയതിന്റെ വികാസമാണ്. അടിസ്ഥാന തെളിവുകളോട് നിരക്കുന്നതാകുമ്പോള്‍ ഈ വികാസം ആക്ഷേപാര്‍ഹമല്ല. നബി (സ്വ) യുടെ കാലത്തിനു ശേഷം ലോകത്ത് സംഭവിച്ച പല മാറ്റങ്ങളും ഈ ഗണത്തില്‍ പെടുന്നു.
നബി (സ്വ) ജന്മദിനം ആഘോഷിച്ചതിന് തെളിവുകളുണ്ട്. തെളിവില്ലെങ്കിലും ആഘോഷം ബിദ്അത്താക്കാന്‍ കഴിയില്ലെന്നാണ് മുകളില്‍ പറഞ്ഞത്. ഇമാം സുയൂത്വി (റ) യുടെ ഫത്വ ശ്രദ്ധിക്കുക: സുയൂത്വിയോട് ഒരു ചോദ്യം: മൌലീദാഘോഷത്തിന് തെളിവുണ്ടോ? മറുപടി വ്യക്തമായിരുന്നു: ഇമാം ബൈഹഖി (റ) ഉദ്ധരിച്ച ഹദീസ് നബിദിനാഘോഷത്തിന് തെളിവാണ്. അനസ് (റ) പറഞ്ഞു : പ്രവാചകത്വ ലബ്ധിക്കു ശേഷം സ്വന്തം ശരീരത്തിനു വേണ്ടി നബി (സ്വ) അഖീഖഃ അറുത്തു കൊടുത്തു. നബി(സ്വ)യുടെ ജനനത്തിന്റെ ഏഴാം ദിവസം അബ്ദുല്‍ മുത്ത്വലിബ് നബി (സ്വ) ക്കു വേണ്ടി അറുത്തതായി ഹദീസില്‍ സ്ഥിരപ്പെട്ടതാണ്. അഖീഖഃ ആവര്‍ത്തിച്ചു ചെയ്യപ്പെടുന്ന കാര്യമല്ല. അപ്പോള്‍ പിന്നെ ലോകാനുഗ്രഹിയായ നബി (സ്വ) ജനിച്ചതിന് നന്ദി സൂചകമായാണ് നബി (സ്വ) അങ്ങനെ ചെയ്തത്. മുസ്ലിം സമുദായത്തിന് മൌലീദാഘോഷം നിയമമാക്കുക കൂടിയായിരുന്നു പ്രവാചകന്‍ (സ്വ). തിരുമേനി അറുത്തു കൊടുത്തതില്‍ നിന്ന് ഇതാണ് വ്യക്തമാകുന്നത് (ഫതാവാ സുയൂഥി 1/196).
എന്റെ ജന്മ ദിനത്തില്‍ സന്തോഷിക്കുകയും അത് പ്രകടിപ്പിക്കുകയും വേണമെന്ന് പ്രവര്‍ ത്തനത്തിലൂടെ കാണിച്ചു കൊടുക്കുകയാണ് നബി (സ്വ) ചെയ്തത്. അനിഷേധ്യമായ രേ ഖയാണിത്.
ഈ തെളിവ് തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളില്‍ ഒന്ന് ഇപ്രകാരമാണ്: “വളരെയധികം ദുര്‍ബലമായൊരു തെളിവാണ് ഇവിടെ സുയൂത്വി ഉദ്ധരിക്കുന്നത്.”
ഇമാം ഇബ്നു ഹജര്‍ (റ) ഈ ആരോപണത്തിന് മറുപടി നല്‍കുന്നത് കാണുക: “ഈ ഹദീസിന്റെ സനദുകളില്‍ ഒന്നിന്റെ കാര്യത്തില്‍ ഹാഫിള് ഹൈസമി (റ) പറയുന്നു: ഈ ഹദീസിന്റെ പരമ്പരയിലെ ആളുകള്‍ സ്വഹീഹായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരാണ് ഒരാള്‍ ഒഴികെ. അയാള്‍ സ്വീകാര്യനാണ്.” (തുഹ്ഫഃ 9/371)
ഹാഫിള് ഇബ്നു ഹജര്‍ (റ) എഴുതുന്നു: “ഈ ഹദീസിന്റെ പരമ്പര പ്രബലമാണ്.”(ഫത്ഹുല്‍ബാരി 12/386) ഈ ഹദീസിന്റെ പരമ്പരയിലുള്ള ഹൈസം (റ) സ്വീകാര്യനാണ്. പരമ്പരയില്‍ പെട്ട അബ്ദുല്ല (റ) ഇമാം ബുഖാരിയുടെ റിപ്പോര്‍ട്ടര്‍മാരില്‍ പെട്ടവരുമാണ് (ഫത്ഹുല്‍ബാരി 9/371).
വ്യത്യസ്ത സനദുകളില്‍ ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. ഏതെങ്കിലും പരമ്പരയിലെ ഒന്നോ രണ്ടോ, വ്യക്തികള്‍ ദുര്‍ബലരാണെന്ന് വരുത്തിയത് കൊണ്ടായില്ല. ഹദീസിന്റെ പരമ്പരയിലുള്ള ഹൈസം (റ) സ്വീകാര്യനും അബ്ദുല്ല (റ) ഇമാം ബുഖാരി (റ) യുടെ റിപ്പോര്‍ട്ടര്‍മാരില്‍ പെട്ടവരുമാണ്. അപ്പോള്‍ പ്രബലമാണ് ഈ ഹദീസ് (തുഹ്ഫഃതുല്‍ അഹ്വദി 5/117).
ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെടുന്നതോടെ പ്രവാചക വിരുദ്ധര്‍ ഒരിക്കല്‍ കൂടി തകരുന്നു. നബി (സ്വ) അഖീഖഃ അറവു നടത്തി സ്വന്തം ജന്മ ദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ചതായി സ്ഥിരപ്പെടുന്നു. നബിദിനത്തില്‍ സല്‍കര്‍മങ്ങള്‍ ചെയ്തു സന്തോഷ പ്രകടനമാകാമെന്ന് ഈ ഹദീസ് വ്യക്തമാകുന്നു.
നബി (സ്വ) യുടെ ജന്മദിനത്തില്‍ സ്വഹാബത് സന്തോഷം പ്രകടിപ്പിക്കുകയോ പ്രത്യേക കര്‍മങ്ങള്‍ അനുഷ്ഠിക്കുകയോ ചെയ്തിട്ടുണ്ടോ? നബിദിനത്തോട് വിയോജിക്കുന്നവര്‍ ഉന്നയിക്കാറുള്ള ചോദ്യമാണിത്.
ഇമാം ഖസ്ത്വല്ലാനി (റ) ഈ ചോദ്യത്തിന് മറുപടി നല്‍കുന്നു. നബി (സ്വ) യുടെ ജനനം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതനുസരിച്ചാണ് മക്കയിലെ മുസ്ലിംകള്‍ മുന്‍കാലത്തും ഇക്കാലത്തും പ്രവര്‍ത്തിച്ചിരുന്നത്. നബി (സ്വ) ജനിച്ച സ്ഥലം ഈ സന്ദര്‍ഭത്തില്‍ (റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്) അവര്‍ സന്ദര്‍ശിക്കാറുണ്ട് (അല്‍മവാഹിബുല്ലദുന്നിയ്യ 1/132).
നബി (സ്വ) ജനിച്ച ദിവസത്തിന് സ്വഹാബത് മുതല്‍ പില്‍ക്കാല മുസ്ലിംകള്‍ വരെ പ്രത്യേകത കല്‍പിച്ചിരുന്നുവെന്നും അന്നവര്‍ നബി (സ്വ) ജനിച്ച സ്ഥലം സന്തോഷപൂര്‍വ്വം സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും ഇതിലൂടെ വ്യക്തമായി.
തെളിവിന്റെ ഏത് മാനദണ്ഡത്തിലായിരിക്കും സ്വഹാബത് നബിദിനത്തിന്റെ പ്രത്യേകത മനസ്സിലാക്കിയിരിക്കുക? ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തെളിവുകള്‍ ലഭിക്കാതെ സ്വഹാബതോ മുന്‍ഗാമികളോ ഇപ്രകാരം ചെയ്യാനിടയില്ല. നിഷ്പക്ഷമായി ആ ലോചിക്കുമ്പോള്‍ ഖുര്‍ആനും സുന്നത്തും നബിദിനാഘോഷത്തിന് പ്രോത്സാഹനം നല്‍കിയതായി കാണാം.
1. അല്ലാഹു പറയുന്നു : “ജനങ്ങളെ നിങ്ങള്‍ക്ക് നാഥനില്‍ നിന്ന് നിശ്ചയം സദുപദേശവും ഹൃദയങ്ങളിലുള്ളവയുടെ ചികിത്സയും വന്നിരിക്കുന്നു. (ദുര്‍മാര്‍ഗത്തില്‍ നിന്നുള്ള) നേര്‍വഴിയും. സത്യ വിശ്വാസികള്‍ക്ക് (അത്) അനുഗ്രഹമത്രെ. പറയുക അല്ലാഹുവിന്റെ ഔദാര്യവും (ഫള്ല്) അവന്റെ കാരുണ്യവും (റഹ്മത്) കൊണ്ട് അവര്‍ സന്തോഷിക്കട്ടെ” (സൂറ : യൂനുസ് 57,58).
അല്ലാഹു നല്‍കുന്ന അനുഗ്രഹത്തില്‍ സന്തോഷിക്കാനുളള വ്യക്തമായ കല്‍പന ഈ സൂ ക്തത്തിലുണ്ട്. വ്യാഖ്യാതാക്കളുടെ വിശദീകരണം ശ്രദ്ധിക്കുക:
അല്ലാമാ ആലൂസി എഴുതുന്നു: “അതു കൊണ്ട് അവര്‍ സന്തോഷിക്കട്ടെയെന്നത് അല്ലാഹുവിന്റെ റഹ്മത് എടുത്ത് പറയണമെന്ന ആശയത്തെ ശക്തിപ്പെടുത്താനും ഉറപ്പിക്കാനും വേണ്ടിയുള്ളതാണ്. വല്ലതുകൊണ്ടും അവര്‍ സന്തോഷിക്കുകയാണെങ്കില്‍ ഇത് കൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. മറ്റെന്ത് കൊണ്ടുമല്ല എന്നതാണ് ഇതിന്റെ അടിസ്ഥാന അര്‍ഥം” (റൂഹുല്‍ മആനി 6/140).
ഇമാം സമഖ്ശരിയില്‍ നിന്നും ഉദ്ധരിക്കുന്നു: അതു കൊണ്ട് നിങ്ങള്‍ സന്തോഷിച്ചുകൊള്ളുവീന്‍ എന്ന് അല്ലാഹു ആവര്‍ത്തിച്ചു പറയുന്നത് ആശയം ശക്തിപ്പെടുത്താനും ഉറപ്പിക്കാനും വേണ്ടിയാണ്. അല്ലാഹുവിന്റെ ഔദാര്യത്തിലും അനുഗ്രഹത്തിലും പ്രത്യേക സന്തോഷം നിര്‍ബന്ധമാക്കാനും (ഖാസിന്‍ 2/194).
എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ സന്തോഷിക്കുകയാണെങ്കില്‍ അത് അല്ലാഹുവിന്റെ റഹ്മതിനെ ചൊല്ലി മാത്രമായിരിക്കണം. മറ്റൊന്നുകൊണ്ടുമല്ല (റൂഹുല്‍ ബയാന്‍ 4/54).
ഇമാം റാസി (റ) എഴുതുന്നു: അല്ലാഹു ഉദ്ദേശിക്കുന്നത്, അല്ലാഹുവിന്റെ റഹ്മത് കൊണ്ടല്ലാതെ  സന്തോഷിക്കാതിരിക്കല്‍ അനിവാര്യമാണെന്നാകുന്നു. ആത്മീയമായ അനുഗ്രഹങ്ങള്‍ കരസ്ഥമായാല്‍ അത് അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹവും (റഹ്മത്) ഔദാര്യവും (ഫള്ല്) ആണെന്ന അടിസ്ഥാനത്തില്‍ സന്തോഷിക്കല്‍ ബുദ്ധിയുള്ളവര്‍ക്ക് നിര്‍ബന്ധമാകുന്നു. ഈ കാരണത്താല്‍ സ്വിദ്ദീഖീങ്ങള്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. ഒരാള്‍ നിഅ്മത് (അനുഗ്രഹം) അല്ലാഹുവില്‍ നിന്നുള്ളതാണെന്ന അടിസ്ഥാനത്തില്‍ സന്തോഷിച്ചാല്‍ അവന്റെ സന്തോഷം അല്ലാഹുവിനെക്കൊണ്ടായി. ഇത് വിശ്വാസപരമായി പൂര്‍ണതയുടെയും വിജയത്തിന്റെയും സമ്പൂര്‍ണ്ണതയാണ” (തഫ്സീറുല്‍ കബീര്‍ 17/95).
ഉപര്യുക്ത ഖുര്‍ആനിക സൂക്തത്തില്‍ റഹ്മത് കൊണ്ട് വിവക്ഷ നബി (സ്വ) യാണെന്ന് ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നു: ഇബ്നു അബ്ബാസ് (റ) ല്‍ നിന്ന് അബൂശൈഖ് (റ) നിവേദനം: നിശ്ചയം അല്ലാഹുവിന്റെ ഔദാര്യം (ഫള്ല്) വിജ്ഞാനമാകുന്നു. അല്ലാഹുവിന്റെ അനുഗ്രഹം (റഹ്മത്) മുഹമ്മദ് നബി (സ്വ) യുമാകുന്നു (റൂഹുല്‍ മആനി 6/141, അല്‍ ദുര്‍റുല്‍ മന്‍സൂര്‍ 4/367).
ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് ളഹ്ഹാകി (റ) ന്റെ നിവേദനത്തില്‍ ഇങ്ങനെ കാണാം: ഔദാര്യം കൊണ്ടുദ്ദേശ്യം വിജ്ഞാനവും അനുഗ്രഹം (റഹ്മത്) കൊണ്ടുദ്ദേശ്യം മുഹമ്മദ് നബി (സ്വ) യുമാകുന്നു (അല്‍ ബഹ്റുല്‍ മുഹീത്വ് 5/161).
നബി (സ്വ) അനുഗ്രഹമാണെന്നും അനുഗ്രഹത്തില്‍ സന്തോഷിക്കണമെന്നും ഈ സൂക്തം തര്യപ്പെടുത്തുന്നു. ഈ ആഹ്വാന പ്രകാരം സ്വഹാബത് ഉള്‍പ്പെടുന്ന മുസ്ലിംകള്‍ നബിദിനത്തില്‍ അവിടുത്തെ  ജന്മ സ്ഥലം സന്ദര്‍ശിച്ച് കൊണ്ട് പ്രത്യേക സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഇമാം ഖസ്ത്വല്ലാനി (റ) എഴുതി : ഇസ്ലാമിന്റെ ആളുകള്‍ (അഹ്ലുല്‍ ഇസ്ലാം) നബി (സ്വ) യുടെ ജന്മമാസത്തില്‍ സംഘടിക്കുകയും പ്രത്യേക സദ്യകള്‍ ഉണ്ടാക്കുകയും ചെയ്യുന്നവരായിരുന്നു. ജന്മമാസത്തിന്റെ രാവുകളില്‍  അവര്‍ വ്യത്യസ്തങ്ങളായ ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും സന്തോഷം പ്രകടിപ്പിക്കുകയും സല്‍ക്കര്‍മങ്ങളില്‍ വര്‍ദ്ദനവ് വരുത്തുകയും നബി (സ്വ) യുടെ മൌലീദ് പാരായണം കൊണ്ട് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. (അല്‍മവാഹിബുല്ലദുന്നിയ്യ 1/132).
അഹ്ലുല്‍ ഇസ്ലാം (ഇസ്ലാമിന്റെ ആളുകള്‍) എന്ന പ്രയോഗത്തില്‍ പൂര്‍വ്വികരും ഉള്‍പ്പെടുമല്ലൊ. അവരെല്ലാവരും നബി(സ്വ)യുടെ ജന്മമാസത്തില്‍ പ്രത്യേകം സന്തോഷിക്കുകയും സല്‍കര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് വ്യക്തമായി. നേരത്തെ നല്‍കിയ വിശദീകരണത്തില്‍ നിന്ന് ഇതേ ആശയം കൂടുതല്‍ വ്യക്തമാകുന്നതാണ്.
2) അബൂഖതാദഃ (റ) യില്‍ നിന്ന് ഇമാം ഗസ്സാലി (റ) നിവേദനം: തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് നബി (സ്വ) യോട് ചോദിക്കപ്പെട്ടു. നബി (സ്വ) പറഞ്ഞു: അത് ഞാന്‍ ജനിച്ച ദിവസമാണ്. ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടതും എന്റെ മേല്‍ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതും അന്ന് തന്നെ” (മുസ്ലിം).
തിങ്കളാഴ്ച ദിവസത്തിന്റെ മൂന്ന് പ്രത്യേകതകള്‍ ഇവിടെ നബി (സ്വ) എണ്ണിപ്പറയുന്നതില്‍ ഒന്നാമതായി പറയുന്നത് അന്ന് എന്റെ ജന്മദിനമാകുന്നു എന്നാണ്. എന്റെ ജന്മദിനത്തിലുള്ള സന്തോഷ പ്രകടനമായാണ് അന്നത്തെ വ്രതാനുഷ്ഠാനമെന്ന് സിദ്ധം.
ഇമാം ഇബ്നുല്‍ ഹാജ് (റ) എഴുതുന്നു: തിങ്കളാഴ്ച ദിവത്തെ നോമ്പിനെ സംബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി (സ്വ) സൂചന നല്‍കുന്നു. നബി (സ്വ) പറഞ്ഞു: അന്ന് (തിങ്കള്‍) ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം  നബി (സ്വ) ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ടമാക്കിയത് കാരണം മറ്റു മാസങ്ങളിലുപരി നാം അതിനെ ശ്രേഷ്ടമാക്കുന്നു (അല്‍ മദ്ഖല്‍).
ഈ അടിസ്ഥാനത്തില്‍ തന്നെയാണ് നബി (സ്വ) ജനിച്ച രാവിന്റെ സുദിനമായ തിങ്കളാഴ്ച ദിവസങ്ങളിലെല്ലാം നബി (സ്വ) വ്രതമെടുത്തത്. ഇത് ഇമാം മുസ്ലിം (റ) നിവേദനം ചെയ്ത ഹദീസില്‍ സ്ഥിരപ്പെട്ടതാണ്. ഖുര്‍ആന്‍ അവതരിക്കലെന്ന അനുഗ്രഹത്തിന്റെ സന്തോഷ പ്രകടനമായി എല്ലാ വര്‍ഷത്തിലും റമളാന്‍ മാസത്തില്‍ വ്രതമെടുക്കാന്‍ നിയമമാക്കി. ഏറ്റവും വലിയ അനുഗ്രഹമായ നബി (സ്വ) യുടെ ജന്മത്തിന്റെ സന്തോഷ പ്രകടനമായി എല്ലാ ആഴ്ചയിലും തിങ്കളാഴ്ച ദിവസം വ്രതമെടുക്കലും നിയമമാക്കി.
റമളാന്റെ ഒരു രാത്രിയില്‍ ഖുര്‍ആന്‍ അവതരണത്തിന് തുടക്കം കുറിച്ചതിനാല്‍ ആ രാവ് ഉള്‍കൊള്ളുന്ന മാസത്തിന് ശ്രേഷ്ഠത ലഭിച്ചത് പോലെ റബീഉല്‍ അവ്വലിന്റെ ഒരു രാത്രിയില്‍ ലോകാനുഗ്രഹിയായ നബി (സ്വ) ഭൂജാതനായ കാരണത്താല്‍ ആ രാവ് ഉള്‍കൊ    ളളുന്ന  റബീഉല്‍അവ്വല്‍ മാസത്തിന് മാത്രമല്ല, ആ രാവിന്റെ ദിനമായ എല്ലാ തിങ്കളാഴ്ചകള്‍ക്കും ശ്രേഷ്ഠത ലഭിച്ചു. വര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള റബീഉല്‍അവ്വല്‍ മാസത്തില്‍ വിവിധ സല്‍ക്കര്‍മങ്ങള്‍ കൊണ്ടുള്ള ആഹ്ളാദ പ്രകടനം ആ മാസത്തില്‍ ഒതുക്കി നിര്‍ത്താതെ  വര്‍ഷത്തില്‍ ഒരു മാസത്തിന്റെ ഇരട്ടിയോളം ആവര്‍ത്തച്ചു വരുന്ന എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും വ്രതമെടുക്കല്‍ കൊണ്ടും മറ്റും ആഹ്ളാദ പ്രകടനം നടത്തേണ്ടതാണെന്ന് വ്യക്തം.
സ്വഹീഹ് മുസ്ലിം രേഖപ്പെടുത്തിയ ഈ ഹദീസ് ദുര്‍ബലമാണെന്നാണ് ആരോപകരുടെ വാദം. ഹദീസ് പരമ്പര മുറിഞ്ഞതാ(മുന്‍ഖത്വിഅ്) ണെന്ന കണ്ടെത്തലാണ് പ്രധാന ആരോപണം. മുസ്ലിമില്‍ ഇപ്രകാരം പരമ്പര മുറിഞ്ഞ ധാരാളം ഹദീസുകളുണ്ടെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഇത്  തീര്‍ത്തും തെറ്റാണ്. ഇമാം നവവി (റ) എഴുതുന്നു: “ഇമാം അംറുബ്നു സ്വലാഹ് (റ) പറയുന്നു: ബുഖാരിയിലും മുസ്ലിമിലും മുന്‍ഖത്വിഇന്റെ രൂപത്തില്‍ വന്ന ഹദീസുകള്‍ സ്വഹീഹിന്റെ അവസ്ഥയില്‍ നിന്ന് ളഈഫിന്റെ അവസ്ഥയിലേക്ക് നീങ്ങുന്ന വിഷയത്തില്‍ സാങ്കേതികമായ മുന്‍ഖത്വിഇനോട് ചേര്‍ക്കപ്പെടില്ല. ഈ ഇനത്തെകുറിച്ച് തഅ്ലീഖ് എ ന്നാണ് പറയുക” (ശര്‍ഹുമുസ്ലിം 1/16).
ഇമാം നവവി (റ) യുടെ വിശദീകരണ പ്രകാരമുള്ള പന്ത്രണ്ടു ഹദീസുകളാണ് മുസ്ലിമിലുള്ളത്. തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ചുള്ള ഹദീസ്; പക്ഷേ, ഇവയിലും പെടില്ല.
ഹദീസില്‍ ജന്മദിനം മാത്രമല്ല, ഖുര്‍ആന്‍ അവതരണം കൂടി പരാമര്‍ശിക്കുന്നുണ്ട്. അതിനാല്‍ ഖുര്‍ആന്‍ അവതരണത്തിനാണ് സുന്നത്ത് നോമ്പ് അനുഷ്ഠിച്ചതില്‍ പ്രധാനമായും മുന്‍ഗണന നല്‍കിയിട്ടുള്ളതെന്ന വാദവും ബാലിശമാണ്. തിങ്കളാഴ്ച നോമ്പിന്റെ കാരണങ്ങള്‍ പറയുന്ന കൂട്ടത്തില്‍ നബി (സ്വ) ആദ്യമായി എണ്ണുന്നത് അവിടുത്തെ ജന്മത്തെയാണ്. ഖുര്‍ആന്‍ അവതരണത്തേക്കാള്‍ സ്ഥാനം നബി (സ്വ) യുടെ ജന്മത്തിനാണ്. ഖുര്‍ആന്‍ മനുഷ്യ ലോകത്തേക്ക് വരാന്‍ തന്നെ നിമിത്തമായത് നബി (സ്വ) യുടെ മഹത്തായ ജന്മമാണ്.
അലിയ്യുശ്ശിബ്റാമുല്ലസി (റ) പറയുന്നു : “ഇമാം റംലി (റ) യോട് ചോദിക്കപ്പെട്ടു. വ്യാഴാഴ്ച നോമ്പിനാണോ തിങ്കളാഴ്ച നോമ്പിനാണോ കൂടുതല്‍ പുണ്യം. തീര്‍ച്ചയായും തിങ്കളാഴ്ച നോമ്പാണ് കൂടുതല്‍ ശ്രേഷ്ടമെന്ന് അവര്‍ മറുപടി നല്‍കി. ഇതിന്റെ ന്യായം അന്ന് നബി  (സ്വ) യുടെ ജന്മദിനമായതാവാം” (ഹാശിയതുന്നിഹായഃ 3/206, ശര്‍വാനി 3/453).
റബീഉല്‍ അവ്വലിലെ തിങ്കളാഴ്ച മാത്രമല്ല, എല്ലാ തിങ്കളാഴ്ചയും നബി (സ്വ) നോമ്പനുഷ്ഠിച്ചിരുന്നു എന്ന ഒരു  പ്രസ്താവനയും ഹദീസിന് മറുപടി എന്നോണം പറഞ്ഞു കേള്‍ ക്കുന്നു. ഇതോടെ വിഷയം കൂടുതല്‍ വ്യക്തമായി. തിങ്കളാഴ്ച നോമ്പ് സുന്നത്താകാന്‍ കാരണം എന്റെ ജന്മമാണെന്ന് നബി (സ്വ) പറയുന്നു. എല്ലാ തിങ്കളാഴ്ചയും നബി (സ്വ) നോമ്പനുഷ്ഠിച്ച് കൊണ്ട് ജന്മദിനം ആഘോഷിക്കുകയും ചെയ്യുന്നു. എങ്കില്‍ കൊല്ലത്തിലൊരു പ്രാവശ്യമെങ്കിലും ഈ ജന്മത്തിന്റെ പേരില്‍ നന്ദിപ്രകാശനവും സന്തോഷ പ്രകടനവും വേണമെന്ന് ഏറ്റവും ഉത്തമമായ നിലക്ക് വ്യക്തമാകുന്നതാണ്. നബി (സ്വ) നോമ്പനുഷ്ഠിക്കുകയല്ലേ ചെയ്തത്. അതിനാല്‍ മറ്റു സല്‍കര്‍മ്മങ്ങളൊന്നും പാടില്ലെന്ന വാദം നിരര്‍ഥകമാണ്.
3) അബൂഹുറൈറഃ (റ) യില്‍ നിന്ന് ഇമാം മുസ്ലിം (റ) നിവേദനം: “നിശ്ചയം നബി (സ്വ) പറഞ്ഞു: സൂര്യന്‍ ഉദിച്ച ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ജുമുഅഃ ദിവസമാകുന്നു. അന്നാണ് ആദം നബി (അ) യെ സൃഷ്ടിക്കപ്പെടുന്നതും അവിടുന്ന് സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുന്നതും (മുസ്ലിം).
വെള്ളിയാഴ്ച ദിവസത്തിന്റെ പുണ്യം വിശദീകരിക്കുകയാണ് ഈ ഹദീസില്‍ നബി (സ്വ) ചെയ്യുന്നത്. ആദം നബി (അ) യുടെ സൃഷ്ടിപ്പ് അന്നായിരുന്നുവെന്ന് നബി (സ്വ) വ്യക്തമാക്കുന്നു. മനുഷ്യ കുലത്തിന് ആരംഭം കുറിച്ചുകൊണ്ട് നടന്ന ഈ ജനനം നിമിത്തം മറ്റു പലതുകൊണ്ടെന്ന പോലെ വെള്ളിയാഴ്ച ദിവസത്തിന് ശ്രേഷ്ഠത ലഭിച്ചു. നിഷ്പക്ഷമതികള്‍ക്ക് ഹദീസില്‍ നിന്ന് ഇതാണ് മനസ്സിലാവുക. ഒട്ടേറെ അനുഗ്രഹങ്ങളുണ്ടായ ഈ ദിനം അര്‍ഹമാം വിധം മുസ്ലികള്‍ ആഘോഷിച്ചിരുന്നു. മാത്രമല്ല മഹത്തുകളുടെ ജന്മമടക്കമുള്ള സംഭവങ്ങള്‍ കാരണം ദിവസത്തിനും സമയത്തിനും മഹത്വം ലഭിക്കുമെന്ന് പണ്ഢിതന്മാര്‍ പ്രസ്താവിക്കുന്നു.
ഒരു പ്രത്യേക സമയത്തുണ്ടാകുന്ന സംഭവങ്ങള്‍ നിമിത്തം ആ സമയത്തിന് പുണ്യം ലഭിക്കുന്നതാണ്. അതിന് ഹദീസില്‍ തെളിവുണ്ട് (മിര്‍ഖാത് 2/541).
ഫിര്‍ഔനിനെയും കിങ്കരന്മാരെയും മുക്കി നശിപ്പിച്ചത് സ്മരിച്ച് ബനൂ ഇസ്റാഈല്‍ മുഹര്‍റം പത്തിനെ ആദരിക്കുകയും നബി (സ്വ) യും പ്രസ്തുത ആദരവ് പ്രകടമാക്കി നോമ്പ് സുന്നത്താക്കുകയും ചെയ്ത ഹദീസ് അടിസ്ഥാനമാക്കി ഹാഫിള് ഇബ്നു ഹജര്‍ (റ) പ്രസ്താവിച്ചതായി ഇമാം സുയൂത്വി (റ) ഉദ്ധരിക്കുന്നത് കാണുക:
“ഒരു നിശ്ചിത ദിവസത്തില്‍ അല്ലാഹുവില്‍ നിന്നുള്ള ഒരു അനുഗ്രഹം ലഭ്യമായാല്‍ എല്ലാ വര്‍ഷവും പ്രസ്തുത ദിവസം ആവര്‍ത്തിച്ചുവരുമ്പോള്‍ ആ അനുഗ്രഹത്തിന് നന്ദി പ്രകടനം നടത്തേണ്ടതാണെന്ന് മേല്‍ ഹദീസു തെളിയിക്കുന്നു. പ്രഭലമായ അഭിപ്രായമനുസ രിച്ച് നബിയുടെ (സ്വ) ജനനം റബീഉല്‍അവ്വല്‍ പന്ത്രണ്ടിനാണ്.  ഈ ജന്മത്തെക്കാള്‍ വലുതായി മറ്റെന്ത് അനുഗ്രഹമാണുള്ളത്. അതു കൊണ്ട് പ്രസ്തുത ദിവസം തന്നെ പ്രത്യേകം കണക്കിലെടുത്ത് നന്ദി പ്രകടനം നടത്തേണ്ടതുണ്ട്. ഇത് നബി (സ്വ) യുടെ ജന്മദിനം ആഘോഷിക്കുന്നതിന് ഒരു അടിസ്ഥാന രേഖയായി ഗണിക്കാവുന്നതാണ്”(അല്‍ ഹാവീ ലില്‍ ഫതാവ 1/196).
നബി (സ്വ) യുഗ പ്രഭാവനാണ്. അജ്ഞത തുടച്ചു നീക്കി വിജ്ഞാനത്തിന്റെ വെളിച്ചം വിതറാനായിരുന്നു അവിടത്തെ നിയോഗം. വിവരണാതീതമായ ശോഭ ലഭിക്കാന്‍ ഇത് നിമിത്തമായി. മുഹമ്മദ് നബി (സ്വ) യുടെ നിയോഗം ഒരു മഹാ സംഭവമായിരുന്നു. ഇങ്ങനെയുള്ള സംഭവങ്ങള്‍ അരങ്ങേറുന്ന കാലം സവിശേഷമായിരിക്കുമെന്ന് പണ്ഢിതന്മാര്‍ പറഞ്ഞിട്ടുണ്ട്.
ഇമാം ബൈഹഖി (റ) വിന്റെ ഹദീസ് അടിസ്ഥാനപ്പെടുത്തി മിര്‍ഖാതില്‍ (വാ:1 പേ:542) ഇങ്ങനെ കാണാം: വിശിഷ്ട സംഭവങ്ങള്‍ക്ക് സാക്ഷിയാവുന്ന കാലത്തിന് അവ നിമിത്തം ശ്രേഷ്ഠത ലഭിക്കുന്നതാണ്. ഇതു കൊണ്ടാണ് നബി (സ്വ) യുടെ ജന്മദിനം ഒരാഘോഷ ദിനമായി നിര്‍ണയിക്കപ്പെട്ടതെന്ന് ഇമാം ശൈബാനി (റ) രേഖപ്പെടുത്തിയതായി കാണാം. പണ്ഢിതരും രേഖകളും നബി (സ്വ) വിരുദ്ധര്‍ക്കെതിരാണ്.
മൌലിദിന് വിരോധമില്ല. അത് റബീഉല്‍ പന്ത്രണ്ടിന് തന്നെയാവുന്നതാണ്  കുഴപ്പം. നബിദിന വിരോധികള്‍ അവസാനം എത്തി നില്‍ക്കുന്നതവിടെയാണ്. ഹാഫിള് ഇബ്നു ഹജറി  (റ)ല്‍ നിന്ന് ഇമാം സുയൂത്വി ഉദ്ധരിക്കുന്നത് കാണുക : “അനുഗ്രഹമായ നബി (സ്വ) യുടെ ജന്മം നിമിത്തമുള്ള അനുഗ്രഹത്തേക്കാള്‍ മറ്റെന്തൊരു അനുഗ്രഹമാണുള്ളത്. അതിനാല്‍ നബി (സ്വ) യുടെ ജന്മദിനം തന്നെ (ആഘോഷത്തിന്) പ്രത്യേകം പരിഗണിക്കേണ്ടതാണ്. പ്രസ്തുത ദിവസം പരിഗണിക്കാതെ വന്നാല്‍ മാസത്തിലെ ഏത് ദിവസത്തിലുമാകാം’ (ഫതാവാ സുയൂത്വി 1/196).
അല്‍ ഫുതൂഹാതുല്‍ ഇലാഹിയ്യ: എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം കാണാം. ആഘോഷത്തിന് പകലിനേക്കാള്‍ നല്ലത് രാത്രിയാണ്. അവയില്‍ തന്നെ ശ്രേഷ്ടം നബി തങ്ങള്‍ ജനിച്ച രാവാണ്. നബിദിനാഘോഷത്തിന്റെ സാധുതയില്‍ പണ്ഢിതന്മാര്‍ക്ക് ശങ്കയില്ല. അത് എപ്പോള്‍ എങ്ങനെ ആഘോഷിക്കണമെന്നാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്. മൌലീദാഘോഷം ഇസ്ലാമികമായിരിക്കണം. നല്ലതിന്റെ പേരില്‍ വ്യാജന്മാര്‍ വിലസുന്ന കാലമാണിത്. അനിസ്ലാമിക കാര്യങ്ങള്‍ വന്നു കൂടുതരുത്.
മൌലിദാഘോഷത്തിന്റെ രൂപം ഇമാം സുയൂത്വി (റ) വിശദീകരിക്കുന്നതിപ്രകാരമാണ്. “ഖുര്‍ആന്‍  പാരായണം, നബി (സ്വ) യുടെ മദ്ഹ് പാരായണം, സ്വദഖ, അന്നദാനം തുട ങ്ങിയവ കൊണ്ട് ധന്യമായതും സല്‍കര്‍മ്മങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നതുമായിരിക്കണം” (ഫതാവാ സുയൂത്വി വാ:1 പേജ് 196).
ഇമാം സുയൂത്വി (റ) എഴുതുന്നു: “മൌലീദിന്റെ അടിസ്ഥാനം ജനങ്ങള്‍ ഒരുമിച്ചുകൂടുക, ഖുര്‍ആന്‍ പാരായണം നടത്തുക, നബി (സ്വ) യുടെ ജീവിതത്തിലെ ആരംഭത്തിലുണ്ടായ സംഭവങ്ങളെ വിവരിക്കുന്ന ഹദീസുകള്‍ പാരായണം ചെയ്യുക. ജനനത്തില്‍ സംഭവിച്ച അത്ഭുതങ്ങള്‍ എടുത്തു പറയുക എന്നിവയാണ്. ഇത് പ്രതിഫലാര്‍ഹമായ സുന്നത്തായ ആചാരങ്ങളില്‍ പെട്ടതാകുന്നു. അതില്‍ നബി (സ്വ) യെ ബഹുമാനിക്കലും അവിടത്തെ ജനനം കൊണ്ട് സന്തോഷം പ്രകടിപ്പിക്കലും ഉള്ളത് കൊണ്ടാണിത് (അല്‍ ഹാവി ലില്‍ ഫതാവാ. വാ :1, പേജ് 252, ശര്‍വാനി വാ :7 പേജ് 422).
ഇബ്നു ഹജറില്‍ അസ്ഖലാനി (റ) പറയുന്നു : അല്ലാഹുവിലുള്ള നന്ദിപ്രകടനത്തെ ഗ്രഹിക്കുന്നവയിലായി നബിദിനത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ചുരുക്കപ്പെണം. നേരത്തെ വ്യക്തമാക്കിയ ഖുര്‍ആന്‍ പാരായണം, അന്നദാനം, ദാന ധര്‍മ്മങ്ങള്‍, പ്രവാചക കീര്‍ത്തനങ്ങള്‍, മനസുകള്‍ കോരിത്തരിക്കുന്നതും പാരത്രിക ചിന്ത ഉണര്‍ത്തി വിടുന്നതുമായ ആത്മീയോപദേശങ്ങള്‍ തുടങ്ങിയവയാണവ,. എന്നാല്‍ ഇതിനോടനുബന്ധിച്ച് നടത്തുന്ന വിനോദങ്ങളുടെ കാര്യത്തില്‍ ഇങ്ങനെ പറയാം. നബിദിനത്തിലെ സന്തോഷം പ്രകടമാകുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ  കാര്യങ്ങള്‍ ചെയ്യുന്നത്  വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയത് തടയണം, ഇമാം സുയൂത്വി(റ)യില്‍ നിന്ന് ഇസ്മാഈല്‍ ഹിഖി (റ) പറഞ്ഞിരിക്കുന്നു: “നബി (സ്വ) യുടെ ജന്മദിനത്തില്‍ നന്ദി പ്രകടനം നമുക്ക് സുന്നത്താണ്” (റൂഹുല്‍ ബയാന്‍, വാ:9 പേജ് 56).
ഇസ്മാഈലുല്‍  ഹിഖി (റ) തന്നെ ഇബ്നു ഹജറില്‍ ഹൈതമിയില്‍ നിന്നുദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നബിദിനാഘോഷവും അതിനു വേണ്ടി മാത്രം ജനങ്ങള്‍ സംഘടിക്കലും നല്ല ആചാരമാണ് (റൂഹുല്‍ ബയാന്‍ വാ: 9, പേജ് 94).
ഇമാം നവവി (റ) യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു. നബി (സ്വ) യുടെ ജന്മദിനത്തില്‍ ചെയ്യുന്ന സല്‍ക്കര്‍മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പദ്രായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവട്ടെവര്‍ക്ക് ഗുണം ചെയ്യലോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ  മനസ്സില്‍ നബി (സ്വ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള  ബഹുമാനാദരവുകളെയും കുറിക്കുന്നുവെന്നതാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയക്കപ്പെട്ട നബി (സ്വ) യുടെ ജനന്മനദിനത്തില്‍ അല്ലാഹുവിനോടുള്ള നന്ദിപ്രകാശത്തെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നു (അല്‍ ബാഇസ് പേജ് : 23).
ഇമാം ശൈബാനി (റ) പറയുന്നു: നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമാണ് (ഹദാഇഖുല്‍ അന്‍വാര്‍ 1/19).

മദീനത്തുര്‍റസൂല്‍

മുന്‍ഗാമികളും പിന്‍ഗാമികളുമായി നിരവധി പണ്ഢിതന്മാര്‍ മദീനയുടെ ചരിത്രമെഴുതിയിട്ടുണ്ട്. അവരില്‍ ഏറ്റം പ്രസിദ്ധനാണ് അല്ലാമാ അലി സംഹൂദി (ഹിജ്റ 844?-911). അദ്ദേഹം മൂന്നു ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായി എഴുതിയിട്ടുണ്ട്. അവയില്‍ ഏറ്റം വിഖ്യാതമായത് ‘വഫാഉല്‍ വഫാ’ എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥം ഇവ്വിഷയത്തില്‍ ഏറ്റം ആധികാരികമായി ഗണിച്ചു വരുന്നു. കാരണം മൂന്നു ലക്ഷം ഹദീസ് മനഃപാഠമുള്ള ഈ ശാഫിഈ പണ്ഢിതന്‍ മുഫ്തിയും, മുദരിസുമായി മദീനയില്‍ വളരെക്കാലം താമസിച്ചിട്ടുണ്ട്. ശൈഖ് സംഹൂദി ഈ ഗ്രന്ഥത്തില്‍ മദീനാ പട്ടണത്തിന് ഖുര്‍ആന്‍, ഹദീസ്, പൂര്‍വ്വവേദങ്ങള്‍, ചരിത്രഗ്രന്ഥങ്ങള്‍ എന്നിവയെ ആധാരമാക്കി 94 പേരുകള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. പേരിന്റെ പെരുപ്പം മഹത്വത്തിന്റെ വലുപ്പമാണ് വിളിച്ചോതുന്നത്.
നബി (സ്വ) മക്കയില്‍ നിന്ന്, വിശുദ്ധ ഹറമില്‍ നിന്ന്, കഅ്ബയുടെ ചാരത്തു നിന്ന്, പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായപ്പോള്‍ തിരുമേനി (സ്വ) മനം നൊന്തു ചെയ്ത പ്രാര്‍ഥന നോക്കൂ: ‘അല്ലാഹുവേ, എനിക്കു ഏറ്റം ഇഷ്ടപ്പെട്ട ഒരു നാട്ടില്‍ നിന്ന് എന്നെ നീ പുറപ്പെടീച്ചതുപോലെ നിനക്കേറ്റം ഇഷ്ടപ്പെട്ട ഒരു നാട്ടില്‍ എന്നെ അധിവസിപ്പിക്കേണമേ’ (ഹാകിം)
തിരുനബി (സ്വ) യുടെ മറ്റൊരു പ്രസ്താവന കൂടി കാണുക: ‘നിങ്ങളില്‍ ആര്‍ക്കെങ്കിലും മദീനയില്‍ മരിക്കാന്‍ സൌകര്യപ്പെടുമെങ്കില്‍ അവന്‍ അവിടെ മരിക്കട്ടെ. ഞാന്‍ മദീനയില്‍ മരിക്കുന്നവനു ശിപാര്‍ശകനായിരിക്കും’ (തുര്‍മുദി). മദീനാ മുനവ്വറയുടെ ഔല്‍കൃഷ്ട്യം വിവരിക്കുന്ന പരശ്ശതം തെളിവുകളില്‍ ഒന്നു രണ്ടെണ്ണം മാത്രമാണിത്.
നൂറോളം പേരുണ്ടെങ്കിലും പ്രവാചകപട്ടണം എന്നര്‍ഥം വരുന്ന ‘മദീനത്തുര്‍റസൂല്‍’ എന്ന പേരാണ് പ്രസിദ്ധം. അല്ലാഹു അവന്റെ ഏറ്റവും പ്രിയപ്പെട്ട പ്രവാചകന്റെ നിവാസത്തിനു തിരഞ്ഞെടുത്ത പട്ടണം, പ്രവചിതനായ അന്ത്യപ്രവാചകന്റെ പലായനസ്ഥലമായി പൂര്‍വ്വ പ്രവാചകര്‍ പരിചയപ്പെടുത്തിയ പട്ടണം, ഇസ്ലാമിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും പ്രചാരത്തിനും സഹായിച്ച പട്ടണം. അതാണ് മദീന. അതാണ് ലോകത്തെ ഒന്നാമത്തെ ഇസ്ലാ മിക രാഷ്ട്രം. അവിടെയാണ് പ്രഥമ ഭരണകൂടം നിലവില്‍ വന്നത്; ശരീഅത്ത് നിയമങ്ങള്‍ സമ്പൂര്‍ണ്ണമായി പ്രയോഗവല്‍ക്കരിക്കപ്പെട്ടത്. അവിടെ നിന്നാണ് ഇസ്ലാമിന്റെ സന്ദേശവുമായി പ്രബോധക സംഘങ്ങള്‍ ലോകരാജ്യങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്. ധീര സേനാനികള്‍, ഇസ്ലാമിന്റെ വെന്നിക്കൊടിയേന്തി ജൈത്രയാത്ര പുറപ്പെട്ടതും അവിടെ നിന്നു തന്നെ.
നബി തിരുമേനി (സ്വ) അവിടെ അന്ത്യവിശ്രമം കൊള്ളുന്നു എന്നതാണ് മദീനാപട്ടണത്തിന്റെ ഏറ്റവും വലിയ സവിശേഷത. അവിടുത്തെ പുണ്യശരീരം നിലകൊള്ളുന്ന സ്ഥലം ഭൂമിയില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥലമാണ് എന്ന കാര്യം അവിതര്‍ക്കിതമാണെന്നും അക്കാര്യത്തില്‍ പണ്ഢിതന്മാര്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്നും അല്ലാമാ സംഹൂദി (1/28) രേഖപ്പെടുത്തിയിട്ടുണ്ട്. നബി (സ്വ) യെ സന്ദര്‍ശിക്കാന്‍ ജീവിതകാലത്തെന്നപോലെ അങ്ങോട്ട് വിശ്വാസികള്‍ ഒഴുകുന്നു.
മദീനാ പട്ടണം ഇസ്ലാമിനു മുമ്പ്
ആദിമ പിതാവായ ആദം നബി (അ) യോടെ ഭൂമുഖത്ത് മനുഷ്യ ചരിത്രവും ഇസ്ലാമിക ചരിത്രവും ആരംഭിച്ചു. മനുഷ്യപിതാവ് തുടങ്ങിവെച്ച നാഗരികതാ നിര്‍മ്മാണവും മതപ്രബോധനവും സന്താനങ്ങള്‍ തുടര്‍ന്നു. അവസരോചിതം വന്ന പ്രവാചകന്മാര്‍ അവര്‍ക്ക് നേതൃത്വം നല്‍കി. കാലാന്തരേണ മനുഷ്യ സമുദായം ബഹുദൈവത്വത്തിലേക്കും തജ്ജന്യമായ വിഗ്രഹാരാധനയിലേക്കും വഴുതി വീണു. അപ്പോഴാണ് ലോകചരിത്രത്തിലാദ്യമായി അവിശ്വാസികളെയും ബഹുദൈവാരാധകരെയും പ്രബോധിപ്പിക്കുന്നതിനു വേണ്ടി ഒരു പ്രവാചകന്‍ സമാഗതമാകുന്നത്. അദ്ദേഹമാണ് നൂഹ് നബി (അ). അതുകൊണ്ടാണ് അദ്ദേഹം പ്രഥമ പ്രവാചകന്‍, പ്രഥമദൂതന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിനു മുമ്പ് വന്ന ദൂതന്മാര്‍ ഏകദൈവ വിശ്വാസികളോട് പ്രബോധനം നടത്തിയവരായിരുന്നു.
നീണ്ട തൊള്ളായിരത്തി അമ്പത് കൊല്ലത്തെ പ്രബോധനത്തെ അവഗണിച്ചവഹേളിച്ച ധിക്കാരികളെ ത്വൂഫാന്‍ എന്ന മഹാ ജലപ്രളയത്തിലൂടെ അല്ലാഹു നശിപ്പിച്ചു. നൂഹ് നബി (അ) യെയും സത്യവിശ്വാസികളായ തന്റെ കുടുംബത്തെയും അല്ലാഹു രക്ഷിച്ചു. ബാബിലോണ്‍ പട്ടണത്തിന്റെ സമീപത്ത് പ്രളയാനന്തരം അവര്‍ കപ്പലിറങ്ങി. എണ്‍പതു പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. അവര്‍ നിവസിച്ച പ്രദേശം ‘മദീനത്തുസ്സമാനീന്‍’ (എണ്‍പതുപേരുടെ പട്ടണം) എന്ന പേരില്‍ അറിയപ്പെട്ടു. ജനസംഖ്യ കൂടിയപ്പോള്‍ ഓരോ കുടുംബവും വിവിധ രാജ്യങ്ങളിലേക്ക് താമസം മാറ്റിത്തുടങ്ങി. നൂഹ് നബി (അ) ന്റെ രണ്ടാമത്തെ പൌത്രനായ അബീലിന്റെ മകന്‍ യസ്രിബ് കുടുംബസമേതം മദീനയില്‍ വന്നു താമസമാക്കി. അങ്ങനെയാണ് ഈ പ്രദേശം പില്‍ക്കാലത്ത് യസ്രിബ് എന്ന പേരില്‍ പ്രസിദ്ധമായത്. പിന്നീട് പല കാരണങ്ങളാലും പല ജൂത കുടുംബങ്ങളും മദീനയില്‍ കുടിയേറിപ്പാര്‍ക്കുകയും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. അവര്‍ ഇരുപത്തഞ്ചോളം കുടുംബങ്ങളുണ്ടായിരുന്നു. അവരില്‍ ബനൂഖുറൈള, ബനൂന്നളീര്‍, ബനൂ ഖൈനുഖാത് എന്നീ ഗോത്രങ്ങള്‍ ഏറ്റം പ്രസിദ്ധങ്ങളത്രെ.
ഔസ്, ഖസ്റജ്
യമനിലെ പ്രസിദ്ധമായ അണപൊട്ടിയതിനെ തുടര്‍ന്ന് പല കുടുംബങ്ങളും പല രാജ്യങ്ങളിലുമായി കുടിയേറിപ്പാര്‍ത്തു. അക്കൂട്ടത്തില്‍ ബനൂ ഖൈലാ ഗോത്രം യസ്രിബില്‍ താമസിച്ചു. ഔസ്, ഖസ്റജ് എന്നീ അറബിവംശങ്ങളാണ് ബനൂഖൈല. ഖൈല എന്നത് അവരുടെ മാതാവിന്റെ പേരാണ്. പിതാവ് ഹാരിസത്തുബ്നു സൈദ്. സുരക്ഷിതത്തിനും പ്രതിരോധത്തിനും സുഖവാസത്തിനുമായി യസ്രിബ് നിവാസികള്‍ അവിടെ ഒട്ടധികം കോട്ടകള്‍ നിര്‍മ്മിക്കുകയുണ്ടായി. അമ്പത്തി ഒമ്പത് കോട്ടകള്‍ ജൂതന്മാര്‍ നേരത്തെ നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. അവരെ അനുകരിച്ചു പിന്നീട് അറബികള്‍ യസ്രിബില്‍ പതിമൂന്നു കോട്ടകള്‍ നിര്‍മ്മിച്ചു. ഈ എഴുപത്തി രണ്ടു കോട്ടകള്‍ക്കു പുറമെ പിന്നീട് നബി (സ്വ) യുടെ നിര്‍ദ്ദേശപ്രകാരം, അമ്പത്തിയാറ് കോട്ടകള്‍ മുസ്ലിംകളും നിര്‍മ്മിച്ചു. അതോടെ നൂറ്റിയിരുപത്തെട്ടു കോട്ടകള്‍ അവിടെ കാണാറായി. കൂടുതല്‍ കോട്ടകള്‍ എണ്ണിപ്പറഞ്ഞ ചരിത്രകാരന്മാരും ഉണ്ട്.
ഔസ് ഗോത്രത്തില്‍ പ്രസിദ്ധമായ പതിമൂന്ന് വംശങ്ങളുണ്ടായിരുന്നു. ഖസ്റജ് ഗോത്രത്തില്‍ മുപ്പത്തിയാറ് വംശവും. ഔസ്, ഖസ്റജ് ഗോത്രക്കാരാണ് ഇസ്ലാമിന്റെ ആഗമനത്തോടെ അന്‍സ്വാര്‍ എന്ന പേരില്‍ പ്രസിദ്ധരായത്. പ്രവാചകരെയും ഇസ്ലാമിനെയും മുഹാജിറുകളെയും അതുല്യമായ സ്നേഹവായ്പോടെ സഹായിച്ചാദരിച്ചതുകൊണ്ടാണ് അല്ലാഹു അവര്‍ക്ക് ഈ അഭിധാനം നല്‍കിയത്.
ഇസ്ലാം മദീനയില്‍
ഇസ്ലാമിന്റെ ജന്മനാട് മക്കയെങ്കിലും പ്രവാചകനും അനുയായികള്‍ക്കും അവിടെ നില്‍ക്കക്കള്ളിയില്ലാതെയായപ്പോള്‍ പ്രബോധനപ്രവര്‍ത്തനത്തിന് ഏറ്റം വളക്കൂറുള്ള മദീനാമണ്ണിലേക്ക് നീങ്ങുന്നതിന് അല്ലാഹു കളമൊരുക്കി. നുബുവ്വത്തിന്റെ പതിനൊന്നാം വര്‍ഷം മദീനയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനാര്‍ഥം മക്കയിലെത്തിയ ആറു ഖസ്റജികള്‍ നബി (സ്വ) യെ കണ്ടു ഇസ്ലാം മതം സ്വീകരിച്ചു. അവര്‍ നാട്ടിലേക്കു തിരിച്ചു. പുതിയ സന്ദേശം നാട്ടുകാരെ പരിചയപ്പെടുത്തി. പലരും പുതിയ പ്രസ്ഥാനത്തിന്റെ വക്താക്കളായി. അടുത്ത വര്‍ഷം ഹജ്ജുവേളയില്‍ തിരുമേനിയുമായി കാണാമെന്ന് മദീനാസംഘം കരാര്‍ ചെയ്തിട്ടുണ്ടായിരുന്നു. പന്ത്രണ്ടാം വര്‍ഷം പന്ത്രണ്ടു പേര്‍ മക്കയിലെത്തി.
മിനായിലെ അഖബക്കരികില്‍ നബി (സ്വ) യുമായി അഭിമുഖം നടത്തി. അന്ന് അവിടെ നടന്ന കരാര്‍ ഒന്നാം അഖബാ ഉടമ്പടി എന്ന പേരില്‍ അറിയപ്പെടുന്നു. ശിര്‍ക്ക്, മോഷണം, വ്യഭിചാരം, സന്താനവധം, വ്യാജ വാര്‍ത്താ നിര്‍മ്മാണം എന്നിവ വര്‍ജ്ജിക്കുക, ഒരു നല്ലകാര്യത്തിലും നബി (സ്വ) യോട് അനുസരണക്കേട് കാണിക്കാതിരിക്കുക എന്നിവയായിരുന്നു ഈ ഉടമ്പടിയിലെ കാതലായ വശങ്ങള്‍. തിരിച്ചു പോകുമ്പോള്‍ അവരോടൊപ്പം അദ്ധ്യാപനത്തിനും പ്രബോധനത്തിനുമായി മുസ്അബുബ്നു ഉമൈര്‍ എന്ന ശിഷ്യനെ വിട്ടുകൊടുത്തു. മദീനായിലെ പുതിയ വീടുകളില്‍ ഇസ്ലാം എത്തുന്നതിന് ഇതു കാരണമായി. സഅദ്ബ്നു മുആദ്, ഉസൈദ്ബ്നു ഹുളൈര്‍ തുടങ്ങിയ പ്രമുഖര്‍ ഇസ്ലാംമതം ആശ്ളേഷിച്ചു.
നുബുവ്വത്തിന്റെ പതിമൂന്നാം വര്‍ഷം ഹജ്ജുവേളയില്‍ മദീനയില്‍ നിന്ന് നിരവധി പേര്‍ മക്കയിലെത്തി. അക്കൂട്ടത്തിലുണ്ടായിരുന്ന എഴുപത്തഞ്ചു മുസ്ലിംകള്‍ രാത്രി സമയത്ത് വളരെ രഹസ്യമായി അഖബക്കരികെ നബി (സ്വ) യുമായി അഭിമുഖം നടത്തി. തിരുമേനി മദീനയിലേക്ക് വരുന്നുവെങ്കില്‍ സ്വന്തം ഭാര്യാ സന്താനങ്ങളെ സംരക്ഷിക്കും വിധം സംരക്ഷിക്കുമെന്ന് തദവസരം അവര്‍ കരാര്‍ ചെയ്തു. ഇതാണ് രണ്ടാം അഖബാ ഉടമ്പടി. ഉടമ്പടി രഹസ്യമെങ്കിലും സംഗതി ഏതോ വിധം ശത്രുക്കളറിഞ്ഞു. മര്‍ദ്ദനമുറകള്‍ ശതഗുണീഭവിച്ചു. മുസ്ലിംകളോട് മദീനയിലേക്ക് ഹിജ്റ ചെയ്യുവാന്‍ തിരുമേനി ആജ്ഞാപിച്ചു. നാടും വീടും സമ്പത്തും സന്താനവും ഉപേക്ഷിച്ചു അവര്‍ യാത്രയായി. ഒറ്റക്കും കൂട്ടമായും യാത്ര തുടര്‍ന്നു. തിരുമേനിയും അബൂബക്ര്‍, അലി എന്നിവരും ഏതാനും ദുര്‍ബ്ബല മുസ്ലിംകളും മാത്രം മദീനയില്‍ അവശേഷിച്ചു.
പ്രവാചകര്‍ മദീനയിലേക്ക്
ഇസ്ലാം മദീനയില്‍ വേരൂന്നി. മക്കാമുസ്ലിംകള്‍ അഭയാര്‍ഥികളായി മദീനയിലെത്തിക്കഴിഞ്ഞു. പ്രവാചകന്റെ ആഗമനത്തില്‍ ദാഹിച്ചു മദീനാമുസ്ലിംകള്‍ കാത്തിരിപ്പായി. അപ്പോഴാണ് ഖുറൈശികള്‍ ഭവിഷ്യത്ത് മനസ്സിലാക്കുന്നത്. അവര്‍ ദാറുന്നദ്വത്തില്‍ സത്വരനടപടിക്കായി ചര്‍ച്ച നടത്തി. അന്തിമ തീരുമാനപ്രകാരം സന്ധ്യാസമയത്ത് പ്രവാചകന്റെ വീടു വളഞ്ഞു. പ്രതികാരം ചോദിക്കാന്‍ കഴിയാത്ത വിധം എല്ലാ വംശത്തിലേയും പ്രതിനിധികള്‍ ചേര്‍ന്ന് ഒന്നിച്ചു വെട്ടിക്കൊല്ലുകയായിരുന്നു ലക്ഷ്യം. പക്ഷേ, അല്ലാഹുവിന്റെ തന്ത്രം വിജയിച്ചു. അവരുടെ കുതന്ത്രം പരാജയപ്പെട്ടു. അക്ഷരാര്‍ഥത്തില്‍ ശത്രുക്കളുടെ കണ്ണില്‍ പൊടിയിട്ട് അത്യത്ഭുതകരമാംവിധം രക്ഷപ്പെട്ടു.
അല്ലാഹു നേരത്തെ തന്നെ ഹിജ്റക്കു ആജ്ഞ നല്‍കിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. അതു പ്രകാരം കാലേക്കൂട്ടി തന്നെ നബി തിരുമേനി (സ്വ) തന്റെ ഇഷ്ടതോഴനായ സ്വിദ്ദീഖുമായി യാത്രക്കുള്ള ആസൂത്രണം നടത്തിയിട്ടുണ്ടായിരുന്നു. മൂന്നു ദിവസം സൌര്‍ ഗുഹയില്‍ ഇരുവരും കഴിച്ചുകൂട്ടി. ശത്രുക്കളുടെ തിരച്ചില്‍ ഏറെക്കുറെ അവസാനിച്ചു. ഇരുവരും യാത്ര പുനരാരംഭിച്ചു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് അവര്‍ മദീനയിലെത്തി. റബീഉല്‍ അവ്വല്‍ എട്ടിന് തിങ്കളാഴ്ച രാവിലെ മദീനയുടെ തെക്കുവശത്ത് ഖുബാ ഗ്രാമത്തിലെത്തി. നാലു ദിവസം അവിടെ വിശ്രമിച്ചു. അപ്പോഴേക്കും അലി (റ) എത്തിച്ചേര്‍ന്നു. മക്കാ നിവാസികള്‍ നബി (സ്വ) യെ ഏല്‍പ്പിച്ചിരുന്ന അമാനത്തുകള്‍ തിരിച്ചേല്‍പ്പിക്കുന്നതിനു വേണ്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതുകൊണ്ടാണ് വൈകിയത്. ഖുബായില്‍ തിരുനബി (സ്വ) ഒരു പള്ളി സ്ഥാപിച്ചു. ഇതാണ് മദീനയില്‍ തിരുമേനി സ്ഥാപിച്ച ഒന്നാമത്തെ പള്ളി.
റബീഉല്‍ അവ്വല്‍ പന്ത്രണ്ട് വെള്ളിയാഴ്ച കാലത്ത് ഖുബായില്‍ നിന്ന് പുറപ്പെട്ടു. വഴിമദ്ധ്യേ ബനൂസാലിം കുടുംബത്തിന്റെ വാസസ്ഥലത്ത് ജുമുഅഃ നിര്‍വ്വഹിച്ചു. അതായിരുന്നു ഇസ്ലാമിക ചരിത്രത്തിലെ ഒന്നാമത്തെ ജുമുഅഃ. ഒരു വലിയ സംഘത്തിന്റെ അകമ്പടിയോടെ തിരുമേനി അവിടെ നിന്നു മദീനയുടെ ഹൃദയഭാഗത്തെത്തി. ആഹ്ളാദഭരിതരായ മദീനാമുസ്ലിംകള്‍ നബി (സ്വ) യെ വരവേറ്റു. ഓരോ വീട്ടുകാരും തിരുമേനിയുടെ വാഹനത്തിന്റെ കടിഞ്ഞാണ്‍ പിടിച്ച് അവരുടെ വീട്ടിലിറങ്ങിത്താമസിക്കാന്‍ ക്ഷണിച്ചു കൊണ്ടിരുന്നു. ‘നിങ്ങള്‍ ഈ വാഹനത്തെ വിടൂ, അതിനു പ്രത്യേക കല്പനയുണ്ട്’ എന്നായിരുന്നു പ്രവാചകരുടെ പ്രതികരണം. അബൂ അയ്യൂബില്‍ അന്‍സ്വാരി എന്ന പ്രശസ്ത സ്വഹാബിയുടെ വീട്ടിനു മുമ്പില്‍ ഒട്ടകം മുട്ടുകുത്തി. “ഇവിടെ തന്നെ ഇറക്കം. ഇന്‍ശാ അല്ലാഹ്, നാഥാ അനുഗൃഹീതമായൊരിടത്ത് എന്നെ ഇറക്കേണമേ. നീ ആതിഥേയരില്‍ ഉത്തമനത്രെ” എന്നു പറഞ്ഞു. തിരുനബി (സ്വ) താഴെയിറങ്ങി. വാഹനപ്പുറത്തു നിന്ന് സാധനങ്ങളെടുത്ത് അബൂ അയ്യൂബ് തന്റെ വീട്ടിലേക്കു കൊണ്ടുപോയി. ‘ഏതൊരു വ്യക്തിയും തന്റെ സാധനസാമഗ്രികളോടൊപ്പം തന്നെ’ എന്നു പ്രസ്താവിച്ചുകൊണ്ട് തിരുനബി (സ്വ) അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചു. മസ്ജിദുന്നബവി നിലവില്‍ വന്ന് അങ്ങോട്ടു മാറിത്താമസിക്കുന്നതുവരെ ഈ വീട്ടിലായിരുന്നു പ്രവാചകരുടെ താമസം.
മസ്ജിദുന്നബവി
മദീനയില്‍ പ്രവാചകരുടെ ഒന്നാമത്തെ പ്രവര്‍ത്തനം പള്ളി നിര്‍മ്മാണമായിരുന്നു. മദീനയുടെ മദ്ധ്യത്തില്‍ ഒട്ടകം മുട്ടുകുത്തിയ ഇടത്ത് ഹിജ്റ ഒന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെ പള്ളിയുടെ നിര്‍മ്മാണം തുടങ്ങി. രണ്ടു അനാഥബാലരുടേതായിരുന്നു ആ സ്ഥലം. അവരതു സൌജന്യമായി നല്‍കാന്‍ സന്നദ്ധരായെങ്കിലും അവരുടെ രക്ഷിതാക്കള്‍ മുഖേന പത്തു ദീനാര്‍ വില കൊടുത്തു തിരുമേനി സ്ഥലം കച്ചവടം ചെയ്തു. തൃക്കരം കൊണ്ട് പ്രഥമശില വെച്ചു. രണ്ടാമത്തേത് അബൂബക്റും വെച്ചു. അതോടെ ശിലാസ്ഥാപന കര്‍മ്മം പൂര്‍ത്തിയായി. അസ്തിവാരം കല്ലും ചുമരുകള്‍ ഇഷ്ടികയും മേല്‍ത്തട്ട് ഈത്തപ്പനയും മട്ടലും തൂണുകള്‍ ഈന്തപ്പനത്തടികളുമായിരുന്നു. തറയ്ക്കു മൂന്നു മുഴവും ചുമരിനു അഞ്ചുമുഴവും പൊക്കമുണ്ടായിരുന്നു. എഴുപതു മുഴം നീളവും അറുപതു മുഴം വീതിയും ഉള്ള നിലവിസ്തീര്‍ണ്ണം, ആയിരത്തി അമ്പത് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതായിരുന്നു. ചരല്‍ പതിച്ച തറയില്‍ വിരിപ്പോ പായയോ ഉണ്ടായിരുന്നില്ല. ഒരു തൂണില്‍ ചാരി നിന്നിട്ടായിരുന്നു പ്രസംഗം. മിമ്പര്‍ പിന്നീട് സ്ഥാപിതമായപ്പോള്‍ തിരുമേനിയുടെ പ്രസംഗം അതിലേക്കു മാറി.
ഒരു വര്‍ഷത്തിനകം മസ്ജിദുന്നബവിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ആരാധനയുടെയും പ്രബോധനത്തിന്റെയും ഭരണത്തിന്റെയും കേന്ദ്രം ഈ പള്ളിയായിരുന്നു. ഇവിടെ നിന്നാണ് ഇസ്ലാമിന്റെ വെളിച്ചം ലോകത്ത് വ്യാപിച്ചത്. ഇവിടെ നിന്നാണ് ലോകത്തിലെ പ്രസിദ്ധന്മാര്‍ക്ക് ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ട് പ്രവാചകര്‍ കത്തയച്ചത്. ലോകത്തെ എല്ലാ പള്ളികളും പുണ്യത്തില്‍ തുല്യമാണ്. ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു തീര്‍ഥാടനമില്ല. എന്നാല്‍ മൂന്നു പള്ളികളെ ഇതില്‍ നിന്ന് പ്രവാചകര്‍ ഒഴിച്ചു നിര്‍ത്തിയിട്ടുണ്ട്. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, ബൈതുല്‍ മുഖദ്ദസിലെ പള്ളി എന്നിവ. തിരുമേനി പറയുന്നു. ‘എന്റെ ഈ പള്ളിയിലെ ഒരു നിസ്കാരം മസ്ജിദുല്‍ ഹറാം ഒഴിച്ച് മറ്റേതൊരു പള്ളിയിലുമുള്ള ആയിരം നിസ്കാരത്തേക്കാള്‍ ഉത്തമമാകുന്നു.’ (ബുഖാരി, മുസ്ലിം)
മസ്ജിദുന്നബവിയുടെ വിപുലീകരണം
മസ്ജിദുന്നബവി ഒരു കൊച്ചു പള്ളിയായിരുന്നുവെങ്കിലും അവസരോചിതം, ആവശ്യാനുസൃതം പലപ്പോഴായി അതു വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. ഇതഃപര്യന്തം ഒമ്പതു വിപുലീകരണ ശ്രമങ്ങള്‍ നടന്നുകഴിഞ്ഞു. ഹിജ്റ ഏഴാം വര്‍ഷം നബി തിരുമേനി (സ്വ) യുടെ കാലത്താണ് ഒന്നാമത്തെ വിപുലീകരണം. മുസ്ലിംകളുടെ എണ്ണം കൂടി പള്ളിയില്‍ തിരക്കു വര്‍ധിച്ചപ്പോള്‍ വീതിയില്‍ നാല്‍പ്പതു മുഴവും നീളത്തില്‍ മുപ്പതു മുഴവും കൂട്ടി. അതോടെ നീളവും വീതിയും നൂറു മുഴവും വിസ്തീര്‍ണ്ണം പതിനായിരം മുഴവും (രണ്ടായിരത്തി നാനൂറ്റി എഴുപത്തഞ്ച് ചതുരശ്ര മീറ്റര്‍) ആയിത്തീര്‍ന്നു. പിന്നീട് അബൂബക്ര്‍ സ്വിദ്ദീഖ് (റ) ന്റെ കാലത്ത് മേല്‍ഭാഗത്തുണ്ടായിരുന്ന ഈന്തപ്പന മട്ടലുകള്‍ ദ്രവിച്ചപ്പോള്‍ പകരം പുതിയവ വച്ചു മാറ്റി എന്നല്ലാതെ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല.
രണ്ടാമത്തെ നിര്‍മ്മാണം ഹിജ്റ 17?-ാം വര്‍ഷം രണ്ടാം ഖലീഫയുടെ കാലത്താണ് നടന്നത്. ഒരാളുടെ പൊക്കത്തില്‍ കല്ലുകള്‍ കൊണ്ട് അസ്തിവാരം കെട്ടിപ്പടുത്തു. വിസ്തീര്‍ണ്ണം 1100 ചതുരശ്ര മീറ്റര്‍ വര്‍ധിപ്പിച്ചു. ഹിജ്റ 29 ല്‍ മൂന്നാം ഖലീഫയുടെ കാലത്ത് 496 ചതുരശ്ര മീറ്ററും ഹിജ്റ 91 ല്‍ ഉമവീ ഭരണാധിപനായ വലീദുബിന്‍ അബ്ദില്‍ മലിക്കിന്റെ കാലത്ത് 2369 ചതുരശ്ര മീറ്ററും വിസ്തീര്‍ണ്ണത്തില്‍ വര്‍ധിപ്പിച്ചു. ഹിജ്റ 165 ല്‍ അബ്ബാസീ ഭരണാധിപനായ മഹ്ദിയുടെ കാലത്ത് 2450 ചതുരശ്ര മീറ്ററും ഹിജ്റ 888 ല്‍ അശ്റഫ് ഖാഇത്തബാഈ ചക്രവര്‍ത്തിയുടെ കാലത്ത് 120 ചതുരശ്ര മീറ്ററും വിസ്തീര്‍ണ്ണം കൂട്ടി. ഹിജ്റ 1277 ല്‍ ഉസ്മാനി ഭരണാധിപനായ സുല്‍ത്താന്‍ അബ്ദുല്‍ മജീദിന്റെ കാലത്ത് 1293 ചതുരശ്ര മീറ്റര്‍ കൂടി കൂട്ടിയപ്പോള്‍ നബവി മസ്ജിദിന്റെ വിസ്തീര്‍ണ്ണം മൊത്തം 10,303 ചതുരശ്ര മീറ്ററായി. അതിനു ശേഷം ഹിജ്റ 1372 ല്‍ സുഊദി രാജാവായ അബ്ദുല്‍ അസീസിന്റെ കാലത്ത് എട്ടാമത്തെ വിപുലീകരണം നടന്നപ്പോള്‍ 6024 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണം കൂടി. അബ്ദുല്‍ അസീസ് തുടങ്ങിയ നിര്‍മ്മാണം സുഊദ് രാജാവാണ് പൂര്‍ത്തീകരിച്ചത്. അതുകൊണ്ട് ഇത് പ്രഥമ സുഊദി വിപുലീകരണമായി അറിയപ്പെടുന്നു. ഇതോടെ മൊത്തം വിസ്തീര്‍ണ്ണം 16,327 ചതുരശ്ര മീറ്ററായി. ഒമ്പതാമത്തേതും അവസാനത്തേതുമായ വിപുലീകരണം ഫഹ്ദ് രാജാവിന്റെ നേതൃത്വത്തില്‍ നടന്നു. ഇത് ഏറ്റം വലിയ വിപുലീകരണമായിരുന്നു. ഹിജ്റ 1414 ല്‍ ഏറെക്കുറെ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നു പറയാം. 1,56,576 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണം വരുന്ന ബൃഹത്തായ ഈ പള്ളിയില്‍ 2,68,000 പേര്‍ക്ക് ഒരേ സമയം നിസ്കരിക്കാവുന്നതാണ്. പള്ളിയുടെ പരിസരത്ത് 2,35,000 ചതുരശ്ര മീറ്റര്‍ വരുന്ന മുറ്റം സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അവിടെ 4,30,000 പേര്‍ക്ക് നിസ്കരിക്കാനുള്ള സൌകര്യമുണ്ട്. ഇതോടെ മസ്ജിദുന്നബവിയിലും അതിന്റെ അങ്കണത്തിലുമായി ഒരേ സമയം 6,98,000 പേര്‍ക്ക് നിസ്കരിക്കാവുന്നതാണ്.
ചെറുതും വലുതുമായി 85 കവാടങ്ങളുണ്ട്. 45 എണ്ണം പ്രധാന കവാടങ്ങളത്രെ. സ്വാഭാവികമായ വെളിച്ചവും വായു ഗതാഗതവും ലഭ്യമാവുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയ ചലിക്കുന്ന ഖുബ്ബകള്‍ വളരെ ശാസ്ത്രീയവും കൌതുകകരവുമാണ്. സാധാരണ കോണികള്‍ക്കു പുറമെ വൈദ്യുത കോണികളും കാണാം. ഉത്തുംഗങ്ങളായ മിനാരങ്ങള്‍ മസ്ജിദുന്നബവിയുടെ ഗാംഭീര്യത്തിനും സൌന്ദര്യത്തിനും മകുടം ചാര്‍ത്തുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ നിര്‍മ്മാണ വൈഭവത്തിന് വിശ്വോത്തര നിദര്‍ശനമാണ് ഫഹ്ദ് രാജാവിന്റെ വിപുലീകരണത്തോടെ നിലവില്‍ വന്ന മസ്ജിദുന്നബവി.
ഹുജ്റത്തുശ്ശരീഫ
മസ്ജിദുന്നബവിയുടെ നിര്‍മ്മാണം നടന്നപ്പോള്‍ അതിനോട് ചേര്‍ന്ന് നബിയുടെ പത്നിമാരായ ആഇക (റ), സൌദ (റ) എന്നിവര്‍ക്ക് രണ്ട് ഹുജ്റ (മുറി) നിര്‍മ്മിക്കപ്പെട്ടു. അവസരോചിതം മറ്റു വിവാഹങ്ങള്‍ നടന്നപ്പോള്‍ അവര്‍ക്കും ഹുജ്റകള്‍ നിര്‍മ്മിക്കപ്പെട്ടു. പള്ളിയുടെ തെക്ക്, കിഴക്ക്, വടക്ക് എന്നീ ഭാഗങ്ങളില്‍ സ്ഥിതിചെയ്തിരുന്ന ഈ ഹുജ്റകള്‍ ഇഷ്ടിക, ഈന്തപ്പന മട്ടല്‍ മുതലായവ കൊണ്ട് നിര്‍മ്മിക്കപ്പെട്ടതായിരുന്നു. ഹിജ്റ 91 ല്‍ ഉമവീ രാജാവായ വലീദിന്റെ കാലത്ത് മസ്ജിദിന്റെ പുനര്‍നിര്‍മ്മാണം നടന്നപ്പോള്‍ അദ്ദേഹത്തിന്റെ ഗവര്‍ണറായിരുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ഈ ഹുജ്റകളെല്ലാം പൊളിച്ചുമാറ്റി സ്ഥലം പള്ളിയിലുള്‍പ്പെടുത്തി. എന്നാല്‍ ആഇശാ ബീവി (റ) യുടെ ഹുജ്റ ഇതില്‍ നിന്ന് ഒഴിവായിരുന്നു. ഈ ഹുജ്റയാണ് ഹുജ്റത്തുശ്ശരീഫ എന്ന പേരില്‍ വിഖ്യാതമായിട്ടുള്ളത്. ഈ വീട്ടിലാണ് ആഇശാ ബീവി (റ) യോടൊപ്പം നബി തിരുമേനി (സ്വ) താമസിച്ചിരുന്നത്. നബി (സ്വ) യുടെ വഫാത്ത് നടന്നതും ഇവിടെ തന്നെ.
തിരുനബി (സ്വ) യുടെ ഇഷ്ടതോഴനും, സന്തത സഹചാരിയും ഇസ്ലാമിലെ ഒന്നാമത്തെ അംഗവുമായ അബൂബക്ര്‍ സ്വിദ്ദീഖ ്(റ) വിന് നബിതങ്ങള്‍ നല്‍കിയ ഒരു വലിയ ബഹുമതിയായിരുന്നു അദ്ദേഹത്തിന്റെ പ്രിയപുത്രിയായ ആഇശ (റ) യെ തിരുമേനി (സ്വ) വിവാഹം ചെയ്തു എന്നത്. കുശാഗ്രബുദ്ധിയും അതിസമര്‍ഥയും മഹാപണ്ഢിതയും മാതൃകാ വനിതയുമായ ആഇശാ ബീവി (റ) യുടെ വിരിമാറില്‍ തലചായ്ച്ചു അവരുടെ വീട്ടില്‍ തിരുമേനി വഫാത്തായി. അവിടെ തന്നെ ഖബറടക്കപ്പെട്ടു. വഫാത്തിനു ശേഷം എവിടെ ഖബറടക്കണമെന്ന ചര്‍ച്ച വന്നു. അപ്പോള്‍ അബൂബക്ര്‍ സ്വിദ്ദീഖ് (റ) പറഞ്ഞു. പ്രവാചകര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മരിച്ച സ്ഥലത്തു തന്നെയാണ് ഏതൊരു പ്രവാചകനും ഖബറടക്കപ്പെട്ടിട്ടുള്ളത് (മുവത്വ). സ്വഹാബിമാരിലൊരു സംഘം നബി (സ്വ) യെ ഭൂമിയില്‍ ഖബറടക്കാമോ എന്ന കാര്യത്തില്‍ തന്നെ സംശയിച്ചു. ത്വബ്റാനി ഉദ്ധരിച്ച ഹദീസ് കാണുക: സ്വഹാബിമാര്‍ അബൂബക്റി (റ) നോട് ചോദിച്ചു: പ്രവാചകന്റെ കൂട്ടുകാരാ, അല്ലാഹുവിന്റെ റസൂലിനെ ഖബറടക്കേണ്ടതുണ്ടോ? ‘അതേ’ എന്നു അദ്ദേഹം പ്രതിവചിച്ചു. എവിടെയാണ് ഖബറടക്കേണ്ടത്? എന്ന അടുത്ത ചോദ്യത്തിന് ഇപ്രകാരം മറുപടി നല്‍കി: മരിച്ചേടത്തു തന്നെ. കാരണം, പരിശുദ്ധനും ഉന്നതനുമായ അല്ലാഹു പരിശുദ്ധമായ ഒരു സ്ഥലത്തു തന്നെയാണ് നബി (സ്വ) ക്ക് വഫാത്ത് നല്‍കിയിട്ടുള്ളത്.
നബി തിരുമേനിക്കു ശേഷം യഥാക്രമം അബൂബക്ര്‍ (റ), ഉമര്‍ (റ) എന്നിവരും അവിടെ ഖബറടക്കപ്പെട്ടു. അബൂബക്ര്‍ (റ) ആഇശാ ബീവി (റ) യുടെ ഉപ്പ, നബി( സ്വ) യുടെ ഒന്നാമത്തെ ഖലീഫ, രണ്ടാം ഖലീഫ ഉമര്‍(റ) അനുവാദം ചോദിച്ച് ആഇശാ ബീവി (റ) യുടെ പൊരുത്തം ഉറപ്പുവരുത്തിയതിനു ശേഷമാണ് മരിച്ചത്. മരണാനന്തരം ഒരിക്കല്‍ കൂടി സമ്മതം ചോദിച്ചേ അവിടെ ഖബറടക്കാവൂ എന്ന് അദ്ദേഹം വസ്വിയ്യത്ത് ചെയ്തിട്ടുണ്ടായിരുന്നു. ഇനി ഒരു ഖബറിനുകൂടി സ്ഥലം ശിഷ്ടമുണ്ട്. അവിടെയാണ് ഈസാ (അ) ഖബറടക്കപ്പെടുക. നബി തിരുമേനി (സ്വ) പറയുന്നു: “മര്‍യമിന്റെ പുത്രനായ ഈസാ ഭൂലോകത്തിലേക്കിറങ്ങി വരും. അദ്ദേഹം വിവാഹം കഴിക്കും. സന്താനഭാഗ്യം ഉണ്ടാകും. നാല്‍പ്പത്തിയഞ്ച് കൊല്ലം ജീവിക്കും. മരണാനന്തരം എന്റെ കൂടെ എന്റെ ഖബറിടത്തില്‍ ഖബറടക്കപ്പെടും. ഞാനും മര്‍യമിന്റെ പുത്രന്‍ ഈസാ (അ) യും ഒരു ഖബറില്‍ നിന്ന് അബൂബക്ര്‍ (റ), ഉമര്‍(റ) എന്നിവരുടെ മദ്ധ്യേ ഉയിര്‍ത്തെഴുന്നേല്‍ക്കും.” (വഫാഉല്‍ വഫാ 2/558)
ഹുജ്റത്തുശ്ശരീഫയില്‍ മൂന്ന് ഖബറുകള്‍ നിലവില്‍ വന്ന ശേഷം ഒരു ഇടമറയുണ്ടാക്കി ആഇശ (റ) വീട് വിഭജിച്ചു. അവിടെ തന്നെ താമസിച്ചു വന്നു. അവരുടെ മരണാനന്തരം അവര്‍ താമസിച്ച സ്ഥലം ശൂന്യമായി. ഇവിടെയാണ് ഈസാ (അ) ന്റെ ഖബറടക്കമെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈന്തപ്പന മട്ടലുകളും കമ്പിളിപ്പുതപ്പുകളും ഉപയോഗിച്ചു നിര്‍മ്മിച്ച ഈ ഹുജ്റക്ക് നേരത്തെ ഭിത്തിയുണ്ടായിരുന്നില്ല. ഉമര്‍ (റ) മസ്ജിദിന്റെ പുനര്‍ നിര്‍മ്മാണം നടത്തിയപ്പോള്‍ അതിനു ഇഷ്ടികകള്‍ കൊണ്ട് ചുമരുകെട്ടി. അതൊരു ഹ്രസ്വ ചുമരായിരുന്നു. സമ്പൂര്‍ണ്ണമായ ഭിത്തി കെട്ടിയത് അബ്ദുല്ലാഹിബ്നു സുബൈര്‍ (റ) ആണ്. (ത്വബഖാത്തു ഇബ്നു സഅ്ദ് 2/494) പിന്നീട് ഉമവീ ചക്രവര്‍ത്തിയായ വലീദിന്റെ കല്‍പന പ്രകാരം മദീനാ ഗവര്‍ണറായിരുന്ന ഉമര്‍ബിന്‍ അബ്ദുല്‍ അസീസ് മസ്ജിദുന്നബവി പുനര്‍നിര്‍മ്മാണം നടത്തിയപ്പോള്‍ കറുത്ത കല്ലുകള്‍ ഉപയോഗിച്ച് ഹുജ്റയുടെ പുനര്‍നിര്‍മ്മാണം നടത്തി. ഹിജ്റ 881 ല്‍ ഈ ഭിത്തിയില്‍ വിള്ളല്‍ കണ്ടപ്പോള്‍ ഖാഇത്താബാഈ ചക്രവര്‍ത്തി വിള്ളലുകള്‍ അടച്ചു വേണ്ട പരിഷ്കരണങ്ങള്‍ നടത്തി.
ഹുജ്റത്തുശ്ശരീഫയുടെ ബാഹ്യഭാഗത്ത് നാം കാണുന്ന ചതുര്‍ഭുജ കെട്ടിടത്തിനകത്ത് ഒരു പഞ്ചഭുജ കെട്ടിടമുണ്ട്; അതിനകത്ത് ഒരു സമചതുര കെട്ടിടവും. അതിനകത്താണ് മൂന്ന് വിശുദ്ധ ഖബറുകള്‍ സ്ഥിതിചെയ്യുന്നത്. പഞ്ചഭുജ കെട്ടിടത്തിന് കവാടമില്ല. അതുകൊണ്ടു തന്നെ അകത്തേക്കു കടക്കാനോ അകം കാണാനോ കഴിയില്ല.

റൌളാ ശരീഫ്
നബി (സ്വ) യുടെ ഹുജ്റത്തുശ്ശരീഫക്ക് അപൂര്‍വ്വം ചിലര്‍ റൌളാശരീഫ് എന്നു പറയാറുണ്ടെങ്കിലും ഹദീസു ഗ്രന്ഥങ്ങളിലും ചരിത്രഗ്രന്ഥങ്ങളിലും പറഞ്ഞ റൌളാശരീഫ് അതല്ല. പ്രത്യുത, നബി (സ്വ) യുടെ ഹുജ്റയുടെയും മിമ്പറിന്റെയും ഇടക്ക് സ്ഥിതിചെയ്യുന്ന പള്ളിയുടെ ഭാഗമാണ് റൌളാ ശരീഫ്. തിരുമേനിയുടെ പ്രസ്താവന കാണുക: “എന്റെ വീട്ടിന്റെയും മിമ്പറിന്റെയും ഇടയ്ക്കുള്ള സ്ഥലം സ്വര്‍ഗ്ഗത്തിലെ ഉദ്യാനങ്ങളില്‍ നിന്നുള്ള ഒരു ഉദ്യാന (റൌള) മാണ്; എന്റെ മിമ്പര്‍ എന്റെ ഹൌളിനു സമീപത്തും.” (ബുഖാരി, മുസ്ലിം) ഈ സ്ഥലത്ത് ആരാധനയ്ക്കും പ്രാര്‍ഥനയ്ക്കും അത്യധികമായ കൂലിയും പ്രാധാന്യവുമുള്ളതുകൊണ്ട് അവിടെ പ്രവേശിച്ചു സൌഭാഗ്യം കൈവരിക്കുവാന്‍ ആയിരങ്ങള്‍ മത്സരിച്ചുകൊണ്ടേയിരിക്കുന്നു.
മിമ്പറിന്റെയും ഹുജ്റത്തുശ്ശരീഫയുടെയും ഇടയ്ക്കുള്ള അകലം 53 മുഴമായിരുന്നു. അഥവാ ഉദ്ദേശം 26.5 മീറ്റര്‍ പക്ഷേ, പഞ്ചഭുജ കെട്ടിടത്തിനു ചുറ്റും നിര്‍മ്മിച്ചിട്ടുള്ള ചതുര്‍ഭുജ പിത്തള ഭിത്തി റൌളയുടെ അല്പഭാഗം കവര്‍ന്നെടുത്തിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ മിമ്പറു മുതല്‍ ഈ ഭിത്തിവരെ അവശേഷിക്കുന്നത് ഇരുപത്തിരണ്ടു മീറ്റര്‍ നീളവും പതിനഞ്ചു മീറ്റര്‍ വീതിയുമുള്ള സ്ഥലം മാത്രമാണ്.

മൌലിദ് എന്നാല്‍ എന്ത്?

മൌലിദ്’ ഇത് അറബി പദമാണ്. ഭാഷയില്‍ ജന്മ സമയം, ജന്മ ദിവസം മുതലായ അര്‍ഥങ്ങളുണ്ട്. മുസ്ലിംകളുടെ സാങ്കേതിക പ്രയോഗത്തില്‍ ഇതാണ്. ‘അല്ലാഹുവിന്റെ അനു ഗ്രഹവും സാമീപ്യവും നേടിയ മഹ്ത്മാക്കളെ സ്നേഹാദരവോടെ സ്മരിച്ചു അവരുടെ സംഭവബഹുലവും സദാചാര സംപുഷ്ടവുമായ ജീവിതത്തിന്റെ സ്തുതി കീര്‍ത്തന ങ്ങള്‍ പദ്യമോ ഗദ്യമോ പദ്യഗദ്യ സമ്മിശ്രമോ ആയി അവതരിപ്പിക്കുക.’ ഇതാണ് സുന്നി കള്‍ പറയുന്ന മൌലിദ്.
മൌലിദും മൌലിദാഘോഷവൂം രണ്ടാണ്. മഹാത്മാക്കളുടെ ജന്മത്തില്‍ ആഘോഷം പ്രക ടിപ്പിക്കല്‍ മൌലിദാഘോഷമാണ്. രണ്ടിനും ഖുര്‍ആനിലും സുന്നത്തിലും തെളിവുണ്ട്. ലോക മുസ്ലികള്‍ ഒന്നടങ്കം അംഗീകരിച്ച ഇത് ചില ഉല്‍പതിഷ്ണുക്കള്‍ അംഗീകരി ച്ചാലും ഇല്ലങ്കിലും നമുക്ക് വിപുലമായി ആഘോഷിക്കാം.
തെളിവുകള്‍:
പരിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി മഹാത്മാക്കളെ സ്മരിക്കാനും അവരുടെ സ് തുതി കീര്‍ത്തനങ്ങള്‍ ലോകത്തെ അറിയിക്കാനും അല്ലാഹു നിര്‍ദ്ധേശിച്ചതായി കാണാം. ‘ഖുര്‍ആനിലൂടെ ഇസ്മാഈലി(അ)നെ നിങ്ങള്‍ സ്മരിക്കുക.’ ഖുര്‍ആനിലൂടെ ഇദ്രീസി (അ)നെ നിങ്ങള്‍ സ്മരിക്കുക. നമ്മുടെ ദാസനായ ദാവൂദി(അ)നെ നിങ്ങള്‍ സ്മരിക്കുക. ഖുര്‍ആനിലൂടെ മര്‍യമി(അ)നെ നിങ്ങള്‍ സ്മരിക്കുക തുടങ്ങിയ വാക്യങ്ങള്‍ക്ക് ശേഷം ആ മഹാത്മാക്കളുടെ പരിശുദ്ധ ജീവചരിത്രം ലോകത്തിന്റെ മുമ്പില്‍ അഷ്ടാഹു വരക്കു കയും അവര്‍ അര്‍ഹിക്കുന്ന വിധത്തില്‍ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. മഹാനായ യൂസുഫ് നബി(അ) ചെറുപ്പത്തില്‍ സ്വപ്നം കണ്ടത് മുതല്‍ മരണ സമയത്ത് എന്റെ നാഥാ ! എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടുകാരനാക്കുകയും ചെയ്യേണമേ ! എന്ന് പ്രാര്‍ഥിച്ചത് വരെ ഖുര്‍ആനിലുണ്ട്. നബി(സ്വ)യുടെ സ്തുതി കീര്‍ ത്തനങ്ങള്‍ പറയുന്ന വളരെയധികം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. മുന്‍വിധിയില്ലാതെ ഖുര്‍ആന്‍ പരിശോധിക്കുമ്പോള്‍ പല മഹാത്മാക്കളുടെയും പ്രകീര്‍ത്തനങ്ങള്‍ അതില്‍ കാണാം.
ഈ ആദരിക്കല്‍ ഇസ്ലാമികമായി തെറ്റാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. നമ്മെ ക്കാള്‍ പ്രായാധിക്യം മാത്രമുള്ളവരെ ബഹുമാനിക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ലന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. എങ്കില്‍ മതവിജ്ഞാനവും സദാചാരവും ഒത്തിണങ്ങിയ പാപ രഹിതരായ, ഒരു കറാഹത്തു പോലും അറിഞ്ഞുകൊണ്ട് ചെയ്യാത്ത മഹാത്മാക്കളെ ആദ രിക്കുന്നത് എത്രമാത്രം അനിവാര്യമാകും. പരിശുദ്ധരായ മലകുകളോട് ആദമി(അ)നെ ബഹുമാനിച്ച് സുജൂദ് ചെയ്യാന്‍ അല്ലാഹു കല്‍പ്പിച്ചതും വിസമ്മതിച്ച ഇബ്ലീസിനെ ഞാന്‍ ബഹുമാനിച്ച ആദമിന്(അ) നീ സാഷ്ടാഗം ചെയ്യാതിരിക്കാന്‍ കാരണമെന്തെന്ന് ചോദിച്ചു അനശ്വര ശാപത്തിന് വിധേയനും സ്ഥാന ഭ്രഷ്ടനുമാക്കി അല്ലാഹു ഓടിച്ചതും മഹാത്മാക്കളെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ അടയാളങ്ങളെ ആദരിക്കുന്നത് ഹൃദയത്തില്‍ തഖ്വ (ഇലാഹീഭക്തി) ഉണ്ടെന്നതിന് തെളിവാണന്ന് ഖുര്‍ ആനില്‍ അല്ലാഹു പറഞ്ഞു. അമ്പിയാഉം ഔലിയാഉം സജ്ജനങ്ങളും അള്ളാഹുവിന്റെ അടയാളങ്ങള്‍ തന്നെയാണ്. ‘നിങ്ങള്‍ നബിയെക്കാള്‍ ഉച്ചത്തില്‍ ശബ്ദിക്കുകയോ, നബിയോട് ഉറക്കെ സംസാരിക്കുകയോ അരുത്. നിങ്ങള്‍ അറിയാതെ നിങ്ങളുടെ സല്‍ക ര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോകും’ ഈ ആയതില്‍ നിന്നും നാം നബിയെ എത്രമാത്രം ആദരിക്കണമെന്ന് മനസ്സിലാക്കാം.
ചുരുക്കത്തില്‍ മൌലിദിന്റെ ഉദ്ധേശ്യം മഹാത്മാക്കളെ സ്മരിക്കുക, ബഹുമാനിക്കുക, കീ ര്‍ത്തിപ്പെടുത്തുക, അവരുടെ പ്രീതി ആഗ്രഹിക്കുക, ഇതു മുഖേന അല്ലാഹുവിന്റെ പ്രീതി നേടുക. ഇതൊന്നും തെറ്റാണന്ന് പറയാന്‍ ദീനില്‍ ഒരു തെളവുമില്ല.
‘നിശ്ചയം അല്ലാഹുവും തന്റെ മലകുകളും നബി(സ്വ)യുടെ മേല്‍ ‘സ്വലാത്ത്’ ചൊ ല്ലുന്നു. സത്യ വിശ്വാസികളെ, നിങ്ങളും നബി(സ്വ)യുടെ മേല്‍ സ്വലാത്ത്’ ചൊല്ലുക’ യെന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനമായി ഇമാം ബുഖാരി(റ) അബുല്‍ ആലിയ ത്തി(റ)ന്റെ റിപോര്‍ട്ട് ഉദ്ധരിക്കുന്നു. ‘അല്ലാഹു നബിയുടെ മേല്‍ സ്വലാത്ത്’ ചൊല്ലുന്നു വെന്നതിന്റെ സാരം മലകുകളുടെ സമീപത്തുവെച്ച് നബിയുടെ മാഹാത്മ്യങ്ങള്‍ അല്ലാഹു എടുത്തുദ്ധരിക്കുന്നു വെന്നാണ്’ (ബുഖാരി). സത്യവിശ്വാസികളോടും ഇതേകാര്യം ചെയ്യാനാണ് അല്ലാഹു ആജ്ഞാപ്പിക്കുന്നത്. ‘അല്ലാഹുവും മലകുകളും നബി(സ്വ)യുടെ മഹാത്മ്യങ്ങള്‍ വിവരിക്കുന്നതിലും ഗുണമഹിമകള്‍ വര്‍ണ്ണിക്കുന്നതിലും പ്രത്യേക തല്‍പ രരാണ്.’ എന്ന് ഇമാം ബൈളാവി(റ) വ്യാഖ്യാനിക്കുന്നു. അത്കൊണ്ട് നബിയുടെ മാഹാ ത്മ്യങ്ങള്‍ ലോകര്‍ക്ക് വിവരിച്ചു കൊടുക്കാനും നബിയുടെ ഗുണമഹിമകള്‍ അവതരി പ്പിക്കാനും വിശ്വാസികളായ നാം ബാധ്യസ്ഥരാണെന്ന് വ്യക്തമാകുന്നു.
മൌലിദ് എന്താണന്നും അതിനുള്ള തെളിവും നാം ഇതില്‍ കാണുന്നു. എന്നാല്‍ ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അഥവാ നാം മൌലിദിന് തെളിവുദ്ധരിച്ചാല്‍ ഇതി ലെവിടെ ആഘോഷത്തിന് തെളിവെന്നും, ആഘോഷത്തിന് തെളിവുദ്ധരിച്ചാല്‍ ഇതിലെ വിടെ മൌലിദെന്നും ചോദിച്ച് സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നവരുടെ കുതന്ത്രമാണത്.
ഡെന്‍മാര്‍ക്കിലെ ജീല്ലാന്റ് പോസ്റ്റണ്‍ എന്ന ക്ഷുദ്രപത്രത്തിനും കാര്‍ട്ടൂണിസ്റ്റിനും മറ്റ് പ ലര്‍ക്കും ഏണി വെച്ചുകൊടുത്തവര്‍ പ്രവാചകന്‍ വെറും സാധാരണ മനുഷ്യനാണെ ന്നും ഞാനും മക്കത്തെ മുഹമ്മദും ഒരുപോലെയാണെന്നും എഴുതുകയും പ്രസംഗിക്കു കയും ചെയ്തവരാണെന്നതില്‍ സംശയമില്ല.
ചില ഉദാഹരണങ്ങള്‍ കാണുക: “പ്രവാചകന്മാര്‍ക്ക് മരിക്കാമെങ്കില്‍, അവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ മറമാടുകയും ചെയ്യാമെങ്കില്‍ പിന്നെ ആ ജഡങ്ങള്‍ മണ്ണില്‍ ചേരാതെയിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക ഗുണുമുണ്ടെന്ന് തോന്നുന്നില്ല. മൃതശരീരം വെ ളിയിലിരുന്ന് ജീര്‍ണിച്ച് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ബുദ്ധിമുട്ടണ്ടാവാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത് ജീവിച്ചിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ മൃതദേഹം ജീര്‍ണിക്കുന്നതിന് സൌകര്യം ചെയ്യുകയാണ് മറമാടലിന്റെ ഉദ്ദേശ്യം. പ്രവാചകന്റെ ശരീരം ജീര്‍ണിക്കുകയില്ലെങ്കില്‍ അവ മറമാടേണ്ട ആവശ്യമെന്താണ്? പുറത്ത് തന്നെ സൂക്ഷിച്ചാല്‍ പോരേ?” (പ്രബോധനം 1987 ജനു).
“മുഹമ്മദ് നബി(സ്വ) അബ്ദുല്ല എന്ന പുരുഷന്റേയും ആമിന എന്ന സ്ത്രീയുടെയും മ കനായിട്ടാണ് ജനിച്ചത്. (അബ്ദുല്ല പുരുഷനും ആമിന സ്ത്രീയുമാണെന്ന് ‘ഇസ്ലാമിക പ്രസ്ഥാനം’(?) കണ്ടെത്തിയിരിക്കുന്നു.) സാധാരണ മനുഷ്യരെപ്പോലെ തന്നെയാണ് അ ദ്ദേഹവും ജനിച്ചത്. വളര്‍ന്ന് വലുതായതും അങ്ങനെ തന്നെ. മുന്‍ പ്രവാചകന്മാരെപ്പോലെ അദ്ദേഹവും പ്രവാചകനായി നിയോഗിക്കപ്പെട്ടു. അല്ലാഹുവിന്റെ അവധിയെത്തി യപ്പോള്‍ സാധാരണ മനുഷ്യര്‍ മരണപ്പെടുന്നത് പോലെ അദ്ദേഹവും മരണപ്പെട്ടു. ഇ തൊക്കെ അവിതര്‍ക്കിതമായ ചരിത്ര യാഥാര്‍ഥ്യങ്ങളാണ്.” (പ്രബോധനം 1981 ഡിസം.).
മേല്‍വിലാസം ഇസ്ലാമിന്റേതാകുമ്പോള്‍ ഇസ്ലാമിന്റെ പ്രവാചകനെ എങ്ങനെയും ഇ കഴ്ത്താമെന്നുണ്ടോ? പ്രവാചകനിന്ദ കുറ്റകരമാകുന്നത് ഡെന്‍മാര്‍ക്കില്‍ നിന്നോ യൂറോപ്പില്‍ നിന്നോ അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മാത്രമാണോ? ജമാഅത്തെ ഇസ്ലാമി നടത്തിയതിനേക്കാള്‍ നിന്ദ്യമാണോ ഡെന്‍മാര്‍ക്കിലെ ജീല്ലാന്റ് പോസ്റ്റന്‍ പത്രം നടത്തി യ പ്രവാചകനിന്ദ?
പ്രവാചകന്‍ മുഹമ്മദ്(സ്വ)ന്റെ തിരു മേനി ദ്രവിക്കുമെന്നും ദുഷിക്കുമെന്നും ജല്‍പിക്കുന്നത്, അത് മറമാടപ്പെടാതിരുന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ ദുര്‍ഗന്ധം കൊണ്ട് ബുദ്ധിമുട്ടിപ്പോവുമെന്ന് പറയുന്നത്, ജീര്‍ണിക്കാത്ത സാഹചര്യത്തില്‍ മറമാടുന്നതിന്റെ യുക്തി ചോദ്യം ചെയ്യുന്നത്, എല്ലാം തികഞ്ഞ പ്രവാചകനിന്ദയാണ്. ഒരിക്കലും മാപ്പര്‍ഹിക്കാത്തതാണ്.
പ്രവാചക ശരീരങ്ങള്‍ ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്നും അവ ഭൂമിയില്‍ ദ്ര വിക്കുകയില്ലെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്). മൂസാനബി ഖബ്റില്‍ നി സ്കരിക്കുന്നത് കണ്ടതായും ഹദീസിലുണ്ട്. മരണപ്പെട്ടു പോയ പ്രവാചകന്മാര്‍ക്ക് ഇമാമായി ആകാശലോകത്ത് വച്ച് നബി(സ്വ) നിസ്കരിച്ചതായും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജീര്‍ണിച്ച ശരീരങ്ങളോടെയായിരിക്കുമോ ഇതെല്ലാം? എന്തിനും ഏതിനും ‘ഹതു നമ്മളാ’ എന്ന് പറയാനും എഴുതാനും മുന്നോട്ട് വരുന്നവര്‍ പ്രതികരിക്കാതെ പറ്റില്ല. മൌനം ചിലപ്പോഴെങ്കിലും അലങ്കാരമല്ല, അറപ്പാണ് ഉളവാക്കുക. നബിവചനങ്ങളെക്കൂടിയാണ് ഇക്കൂട്ടര്‍ ധിക്കരിച്ചിരിക്കുന്നത്.
ഇന്നവര്‍ ‘പ്രവാചകനെ അറിയുക’യെന്ന പേരിന്‍ കാമ്പയിന്‍ നടത്താന്‍ തയാറായതില്‍ നമുക്ക് അല്ലാഹുവിന് നന്ദി പറയാം. നമ്മുടെ മുത്ത് മുഹമ്മദ് നബി(സ്വ)യെ എല്ലാ കോണിലും വെച്ച് എല്ലാവരും പുകഴ്ത്തിപ്പറയുന്നതില്‍ നമുക്ക് സന്തോഷിക്കാം. തിരുനബി (സ്വ)യുടെ സുന്നത്ത് ജീവതത്തില്‍ പകര്‍ത്തി ജീവിക്കാന്‍ നാം തയാറാവുക. തിരുചര്യയുടെ പ്രസക്തി എല്ലാവര്‍ക്കും ബോധ്യപ്പെടുത്താന്‍ നാം കൂടുതല്‍ ശ്രദ്ധ കാണിക്കുകയും വേണം.

അബൂലഹബും ഥുവൈബയും

ബൂലഹബിന് അനുഗ്രഹം ലഭിച്ച സംഭവം അടിസ്ഥാന രഹിതമാണെന്നും, നബി (സ്വ) യുടെ ജന്മവാര്‍ത്ത അറിയിച്ച സമയം അബൂലഹബ് ഒരു അടിമ സ്ത്രീയെയും മോചിപ്പിച്ചിട്ടില്ല, പ്രത്യുത ഥുവൈബയുടെ മോചനം നടന്നത് പ്രവാചകന്റെ മക്ക യില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തിന് ശേഷം മാത്രമാണെന്നും മൌലിദ് വിരോധികള്‍ പലപ്പോഴും തട്ടിവിടാറുണ്ട്. എന്നാല്‍, സാക്ഷാല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിന്റെ പുത്രനും തന്റെ ഏറ്റം അറിയപ്പെട്ട ശിഷ്യനും, ബദ്റുല്‍ അഅ്ലാം എന്ന ഓമനപ്പേരില്‍ ഇവര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്ന ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ,് തന്റെ ‘മുഖ്തസ്വര്‍ സീറ ത്തുര്‍റസൂല്‍’ എന്ന ചരിത്ര ഗ്രന്ഥത്തില്‍ എഴുതുന്നത് കാണുക.
അബൂലഹബിന്റെ അടിമസ്ത്രീ ഥുവൈബത്ത് നബി(സ്വ) തങ്ങള്‍ക്ക് മുല കൊടുത്തു. നബി(സ്വ) ജനിച്ച  സന്തോഷ വാര്‍ത്ത അറിയിച്ചപ്പോള്‍ അബൂലഹബ് അവരെ സ്വത ന്ത്രയാക്കി. അത് കാരണമായി തിങ്കളാഴ്ച ദിവസം ശിക്ഷയില്‍ നിന്ന് ഇളവ് ലഭി ക്കുന്നു. ഇബ്നു ജൌസീ പറയുന്നു: “ഖുര്‍ആന്‍ ആക്ഷേപിച്ചു പറഞ്ഞ ഒരു കാഫി റിന് നബിദിനത്തില്‍ സന്തോഷിച്ചതിന്റെ പേരില്‍ ഇളവ് ലഭിക്കുന്നുവെങ്കില്‍, നബി (സ്വ)യുടെ സമുദായത്തില്‍ പെട്ട ഒരു വിശ്വാസി സന്തോഷം പ്രകടിപ്പിച്ചാലുള്ള അവ സ്ഥ എന്തായിരിക്കും? ” (പേജ് 5 & 6).
ബുഖാരിയിലും ഫത്ഹുല്‍ ബാരിയിലും ഈ സംഭവം കാണാം. നബി(സ്വ) ജനിച്ച  ദിവസം (തിങ്കളാഴ്ച) തന്നെയാണ് ആനുകൂല്യം ലഭിച്ചതെന്ന്  ബുഖാരി പറയുന്നി ല്ലന്ന ആക്ഷേപം ചിലര്‍ ഉന്നയിക്കാറുണ്ട്. എല്ലാ തിങ്കളാഴ്ചയും എന്ന ഭാഗം ബുഖാ രിയിലുണ്ടോ എന്നതല്ല ഇവിടെ പ്രശ്നം. നബിയുടെ ജന്മത്തില്‍ സന്തോഷം രേഖ പ്പെടുത്തി ഥുവൈബയെ മോചിപ്പിച്ചതിന് ആനുകൂല്യം കിട്ടിയെന്നത് മാത്രമാണി വിടെ പ്രശ്നം. കിട്ടിയെന്ന് സ്ഥിരപ്പെട്ട ആനുകൂല്യം ഏതെങ്കിലുമൊരു സമയത്താ കും കിട്ടുക. ഒന്നുകില്‍ എപ്പോഴും കിട്ടുക. അല്ലങ്കില്‍ നിശ്ചിത സമയത്ത് കിട്ടുക. ഇക്കാര്യം തീരുമാനിക്കാന്‍ മറ്റു തെളിവുകള്‍ വേണം. എന്നാല്‍ എല്ലാ തിങ്കളാഴ്ച യും ഈ ആനുകൂല്യം കിട്ടിയിരുന്നുവെന്നതിന് ഫത്ഹുല്‍ ബാരിയില്‍ (വാ 1, പേ ജ് 403) തെളിവുദ്ധരിക്കുന്നുണ്ട്. സുഹൈലി (റ) അബ്ബാസ്(റ)യില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: “അബൂലഹബ് മരിച്ച് ഒരുവര്‍ഷം കഴിഞ്ഞ ശേഷം അദ്ധേഹത്തെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. അദ്ധേഹം പറഞ്ഞു. നിങ്ങളുമായുള്ള വേര്‍പാടിനു ശേഷം ഞാനൊരു സുഖവും എത്തിച്ചിട്ടില്ല. പക്ഷേ, എല്ലാ തിങ്കളാഴ്ച ദിവസവും എനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെടുന്നുണ്ട്. അബ്ബാസ്(റ) പറുയുന്നു. ഇതിന് കാരണം തിങ്കളാഴ്ച ദിവസം നബി ജനിക്കുകയും ഥുവൈബഃ ഈ സന്തോഷ വാ ര്‍ത്ത അബൂലഹബിനെ അറിയിക്കുകയും അപ്പോള്‍ അവരെ അദ്ധേഹം മോചിപ്പി ക്കുകയും ചെയ്തതാണ്.”
അബ്ബാസ്(റ) നബിയുടെ ഇളയുപ്പയാണ്. സ്വഹാബി പ്രമൂഖനാണ്. ഇവര്‍ കളവ് പറ ഞ്ഞുവെന്ന് മുസ്ലിംകള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല. അതിനാല്‍, സ്വപ്നം സത്യ മാണന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു.
സൂറതുല്‍ ഫുര്‍ഖാനിലെ 23ാം വചനത്തിലും മറ്റും പറഞ്ഞത് ഇതിനൊരിക്കലും എ തിരല്ല. അപ്രകാരം വാദിക്കുന്നത് അജ്ഞതയാണ്. അല്ലങ്കില്‍ സത്യം മറച്ചുപിടിക്ക ലാണ്. അവിശ്വാസികള്‍ ചൈത നല്ല പ്രവര്‍ത്തനങ്ങള്‍, അവരെ നരക പ്രവേശത്തി ല്‍ നിന്ന് തടയാന്‍ പര്യാപ്തമല്ലന്നാണ് മേല്‍ ആയതുകളുടെ താത്പര്യം.
ഭൌതികമായ അനുഗ്രഹങ്ങള്‍ ലഭിക്കുക, ബുദ്ധിമുട്ടുകള്‍ നീങ്ങുക, നരകത്തില്‍ ഏറ്റം ലളിതമായ ശിക്ഷ ലഭിക്കുക, ശിക്ഷയില്‍ ഇളവ് ലഭിക്കുക തുടങ്ങിയവ ആയ തിന് എതിരല്ല. അത് കൊണ്ട് തന്നെയാണ് ഇമാം ജൌസിയെപ്പോലുള്ളവര്‍ പോലും ശിക്ഷ ഇളവ് ലഭിച്ച സംഭവം അംഗീകരിച്ചതും, “ഖുര്‍ആന്‍ ആക്ഷേപിച്ചു പറഞ്ഞ ഒരു കാഫിറിന് നബിദിനത്തില്‍ സന്തോഷിച്ചതിന്റെ പേരില്‍ ഇളവ് ലഭിക്കുന്നുവെ ങ്കില്‍, നബി(സ്വ)യുടെ സമുദായത്തില്‍ പെട്ട ഒരു വിശ്വാസി സന്തോഷം പ്രകടി പ്പിച്ചാലുള്ള അവസ്ഥ എന്തായിരിക്കും? എന്ന് രേഖപ്പെടുത്തിയതും”.
നബിയെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ പേരില്‍ അബൂത്വാ ലിബിന് ഏറ്റവും ലളിതമായ നരക ശിക്ഷയാണ് ലഭിക്കുകയെന്ന് സ്വഹീഹായ ഹ ദീസ് കൊണ്ട് തന്നെ സ്ഥിരപ്പെട്ട സംഭവമാണ്. സ്വഹീഹ് മുസ്ലിമിലും മറ്റും ഇക്കാ ര്യം പറഞ്ഞിട്ടുണ്ട്.
അബൂലഹബ് കാഫിറായതോ സ്വപ്നം കണ്ടതോ ഇവിടെ പ്രശ്നമല്ല. അബൂലഹ ബിന്റെ വാക്കും സ്വപ്നം കണ്ടതും ഇവിടെ തെളിവായി എടുത്തു കാട്ടിയിട്ടുമില്ല.  ഇമാം സുയൂഥി(റ) യെപ്പോലുള്ള നിരവധി പണ്ഢിതന്മാര്‍ (ശൈഖ് അബ്ദുള്ളയും ഇമാം ജൌസിയും പറഞ്ഞത് നാം കണ്ടു) പ്രധാനമായി ഉദ്ധരിച്ചിട്ടുണ്ട് എന്നത് അവി തര്‍ക്കിതമാണ്. മൌലിദാഘോഷം നിയമപരമായി തെളിയിക്കാന്‍ ഇതിന്റെ ആവശ്യ മില്ല. അതിനു മറ്റു തെളിവുകള്‍ തന്നെ ധാരാളമുണ്ട്.
എന്നാല്‍, ഇപ്പോള്‍ ഥുവൈബഃ സംഭവം കെട്ടുകഥയാണെന്നും ഹദീസല്ലന്നും പറ യുന്നവരുടെ മുന്‍കാല നേതാക്കളും അവരുടെത്തന്നെ പാക്ഷികങ്ങളും എഴുതി യത് വായിക്കുന്നത് രസകരമായിരിക്കും. എല്ലാ വിഷയങ്ങളിലുമെന്നപോലെ ഇവി ടെയും ഇവരുടെ ഇരട്ടത്താപ്പ് നമുക്ക് ദര്‍ശിക്കാവുന്നതാണ്.
മുജാഹിദുകളുടെ അനിഷേധ്യ നേതാവായ പി.കെ. മൂസ മൌലവി 1938ല്‍ എഴുതിയ അമ്മ ജുസുഇന്റെ പരിഭാഷ 227þ-ാം പേജില്‍ എഴുതിയ വരികള്‍ കാണുക:
“………..സല്‍പ്രവൃത്തികള്‍ ചെയ്യുന്നത് ആരായിരുന്നാലും അവര്‍ക്ക് പരലോകത്തുവെച്ച് അവക്കു തക്ക പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. ‘ഹാതിമുത്വാഇ’ ചെയ്തിട്ടുള്ള ഉദാരകൃത്യങ്ങള്‍കൊണ്ടും നബി(സ്വ)യുടെ ജനനത്തില്‍ അബൂലഹബ് ആഹ്ളാദം കാണിച്ചതുകൊണ്ടും അവര്‍ക്കു ശിക്ഷ അത്രത്തോളം ലഘൂകരിക്കപ്പെടുമെന്ന് ഹദീസില്‍ വന്നിട്ടുള്ളതും ഈ അവസരത്തില്‍ സ്മര്‍ത്തവ്യമാണ്.”
1938ല്‍ മൂസ മൌലവി തന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതിയപ്പോള്‍ സ്വീകാര്യമായ സംഭവം 1953 ആകുമ്പോഴേക്കും കെട്ടുകഥയായി മാറുന്നു. അല്‍മനാര്‍ എഴുതുന്നു:
“ആളുകളുടെ ഇടയില്‍ ഒരു കെട്ടുകഥ പ്രചരിച്ചു കാണുന്നു. മോയിന്‍കുട്ടി വൈദ്യരുടെ ഹിജ്റഃ എന്ന പാട്ടില്‍ നിന്നാണ് പൊതുജനങ്ങളില്‍ അതു പ്രചരിച്ചതെന്നനു മാനിക്കാം. എന്നാല്‍ അതിലല്ല അത്ഭുതം. ഇവിടുത്തെ മതവിജ്ഞാനത്തിന്റെ കുത്തകക്കാരായി തെളിയുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ …………ന്റെ നെടുംതൂണുകളിലും കൂടി ഖുര്‍ആനിനും യഥാര്‍ഥ ചരിത്രത്തിനും ഘടകവിരുദ്ധമായ ഈ കെട്ടുകഥ പ്രചരിപ്പിക്കാന്‍ പാടുപെടുന്നതാണാശ്ചര്യം. നബി(സ്വ) യുടെ ജനനവാര്‍ത്ത അബൂലഹബിനു ആദ്യമായി അറിയിച്ച സുവൈബത്തുല്‍ അസ്ലമിയ്യ എന്ന ദാസിയെ അബൂലഹബ് സ്വതന്ത്രയാക്കി വിട്ടു. നബി ജനിച്ചതിലുള്ള സന്തോഷത്തിനാലാണ് അബൂലഹബ് അങ്ങനെ ചെയ്തത്. അബൂലഹബിന് നരകത്തില്‍ ചില പ്രത്യേക ആനുകൂല്യങ്ങള്‍ തന്നിമിത്തമുണ്ട്. ഇതൊക്കെയാണ് ആ കെട്ടുകഥയുടെ ചുരുക്കം. നബിതിരുമേനിയുടെ ജന്മദിനം പ്രമാണിച്ച് ഇന്നു മുസ്ലിംകള്‍ ചെയ്തുവരാറുള്ള അനാചാരങ്ങള്‍ക്കു തെളിവായിട്ടാണ് ഈ കെട്ടുകഥ പറഞ്ഞുപരത്തുന്നത്. പ്രിയവായനക്കാരെ, സമസ്തക്കാരുടെ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതിന്റെ സാമ്പി ള്‍ നോക്കുക. മൂസക്കുട്ടി ഹാജിയുടെ മേല്‍ ജല്‍പനങ്ങള്‍ക്കു പ്രമാണയോഗ്യമായ വല്ല തെളിവുകളും കാണിക്കുവാന്‍ അദ്ദേഹത്തിനു സാധിക്കുമോ?”(അല്‍മനാ ര്‍, പുസ്തകം 3, ലക്കം 23-þ24, 1953 ഏപ്രില്‍ 5).
1956 ആകുമ്പോഴേക്ക് ഇതേ സംഭവം വീണ്ടും കളങ്കമറ്റതായി. അല്‍മനാര്‍ തന്നെ പറയട്ടെ: “………..ഈമാനോടു കൂടിയല്ലാതുള്ള സല്‍ക്കര്‍മ്മങ്ങള്‍ക്കു പരലോകത്തു പുണ്യം ലഭിക്കുകയില്ലെന്നും അവിശ്വാസിയായിക്കൊണ്ടു ജീവിതം അവസാനിക്കുന്നവന്റെ പുണ്യകര്‍മ്മങ്ങള്‍ ഫലശൂന്യമാണെന്നും ഉള്ളതാണ്. അതും തന്നെ ഖുര്‍ആ നും ഹദീസും പലേടത്തും പ്രഖ്യാപിച്ചിട്ടുള്ളതാണ്. അവിശ്വാസിയുടെ കര്‍മ്മങ്ങള്‍ക്ക് ഫലമില്ല. അല്ലെങ്കില്‍ അവക്കു പ്രതിഫലമില്ല എന്നു പറയുന്നതിന്റെ സാരം വല്ലപ്പോഴും നരക ശിക്ഷ മുറിഞ്ഞുപോവുകയില്ലെന്നും കുഫ്റിന്റെ മുമ്പില്‍ ആ കര്‍മ്മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ് റസൂല്‍ തിരുമേനിയുടെ ജനനവാര്‍ത്ത ല ഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്കു ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുമെന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍ പെട്ടതാണ്”(അല്‍മനാര്‍ പുസ്തകം 7, ലക്കം 9þ-10, 5-12-1956).
അതായത് 1938ല്‍ യാതൊരു സംശയവുമില്ലാത്ത കളങ്കമറ്റ ഹദീസ് 1953ല്‍ എത്തിയപ്പോള്‍ സമസ്തക്കാരുടെ കെട്ടുകഥയായി. വീണ്ടും 1956ല്‍ അല്‍മനാറില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കളങ്കമറ്റതായി. 1957 ആകുമ്പോഴേക്കും ബുഖാരിയിലേത് ‘ളഈഫാ’യി മാറി. എന്നാല്‍ 1983ല്‍ അത് ഹദീസേ അല്ലെന്നായി.
റസൂല്‍(സ്വ)യുടെ ജനനത്തില്‍ സന്തോഷിച്ചു എന്നതൊഴിച്ച് അബൂലഹബിന്റെയും ഭാര്യയുടെയും മറ്റു പ്രവൃത്തികളെല്ലാം ഇക്കുട്ടര്‍ നിര്‍വഹിച്ചു വരുന്നുണ്ട്. അബൂലഹബിന്റെയും ഭാര്യയുടെയും പ്രധാന ജോലി തഞ്ചം കിട്ടുമ്പോഴെല്ലാം റസൂല്‍(സ്വ) യെ പരിഹസിക്കലും നിന്ദിക്കലുമായിരുന്നുവല്ലോ. ഇവരും ഇവരുടെ സ്ത്രീകളും തഞ്ചം കിട്ടുമ്പോഴെല്ലാം റസൂല്‍(സ്വ) യുടെ ഉമ്മയും ബാപ്പയും കാഫിറാണെന്നും നരകത്തിലാണെന്നും മറ്റും തട്ടിവിടാറുണ്ട്. 39þ-ാം വയസ്സില്‍ ആ കാക്ക മരിച്ചുപോയിരുന്നുവെങ്കില്‍ നമ്മളുമായെന്തു ബന്ധമാണുണ്ടാവുക? എന്നിട്ടല്ലേ ജനനത്തില്‍ സന്തോഷിക്കുവാന്‍! നബി(സ്വ) ഒരു ദിവസം നൂറു ദോഷമെങ്കിലും ചെയ്യുക പതിവാണ്. അല്ലാഹു അറിയിച്ചു കൊടുത്തതല്ലാതെ തന്റെ സ്വന്തം നിലക്കു പറയുന്നതെല്ലാം വിഡ്ഢിത്തങ്ങളാണ്! എന്നിങ്ങനെ പറഞ്ഞാലൊടുങ്ങാത്ത അപവാദങ്ങള്‍ പറഞ്ഞു പരത്തുക അവരുടെ പതിവായിത്തീര്‍ന്നിരിക്കുകയാണല്ലോ? ഇത്തരം മുബ്തദിഉകളുടെ ഫിത്നയില്‍ നിന്നും അല്ലാഹു(സു) സമുദായത്തെ കാത്തു രക്ഷിക്കട്ടെ. ആമീന്‍.
നബി, ഹിജ്റഃ പോയപ്പോഴാണ് ഥുവൈബയെ മോചിപ്പിച്ചതെന്ന മറ്റൊരു ജല്‍പ്പ നവും ഇക്കുട്ടര്‍ തട്ടിവിടാറുണ്ട്. എന്നാല്‍, ഇതും ചരിത്രപരമായി നിലനില്‍ക്കുന്ന തല്ല. ഹിജ്റഃ സമയത്ത് മോചിപ്പിച്ചുവെന്നത് വാഹിദിയില്‍ നിന്നാണ് ഉദ്ധരിക്കപ്പെ ടുന്നത്. വാഹിദി സ്വീകാര്യനല്ലന്ന് പ്രശസ്തരായ പണ്ഢിതന്മാര്‍ തറപ്പിച്ചു പറഞ്ഞി ട്ടുണ്ട്. ഖത്വീബുല്‍ ബഗ്ദാദിയുടെ താരീഖു ബഗ്ദാദ് 3/ 13,14 ഉം ദഹബിയുടെ തദ് കിറത്തുല്‍ ഹുഫ്ഫാള് 1/348 ഉം ഇക്കാര്യം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ ഹിജ്റഃ പോയപ്പോഴാണ് മോചിപ്പിച്ചെതെന്ന് പറയാന്‍ പ്രബലമായ ഒരു തെളിവുമില്ല.

റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടിന് പാടില്ല

മൌലിദാകാം, ആഘോഷവുമാവാം, കാമ്പയിനാല്‍ ബഹുകേമവും. പക്ഷേ, റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടന് ഇവയൊന്നും പാടില്ല. പാടില്ലാപാര്‍ട്ടികള്‍ ഇന്നെത്തിനില്‍ക്കുന്നതിവിടെയാണ്.
തിങ്കളാഴ്ച നോമ്പ് സംബന്ധിച്ചു പറഞ്ഞ ഹദീസ് നബിദിനത്തിന് ഇസ്ലാമില്‍ പ്രാധാന്യമുണ്‍ടെന്ന് തെളിയിക്കുന്നു. തിങ്കളാഴ്ചയുടെ പ്രാധാന്യമായി ഹദീസില്‍ രണ്‍ടു കാര്യമാണ് നബി(സ്വ)പറഞ്ഞത്. ഒന്ന് ‘എന്റെ ജന്മദിനം’, രണ്‍ണ്ട് വഹ്യ് അവതരിച്ചുവെന്നത്. ഇപ്പോള്‍ നബിയുടെ ജന്മം കൊണ്‍ട് തിങ്കളാഴ്ചക്കു പ്രാധാന്യം ലഭിച്ചുവെന്നത് തീര്‍ച്ചയാണ്. ഇത് എങ്ങനെയാണ് നിഷേധിക്കുക? തിങ്കളാഴ്ച ഈ നിലയില്‍ പ്രാധാന്യമുള്ള ദിവസമാണ് എന്നത് തന്നെയാണ് അത് ആഘോഷിക്കാന്‍ അര്‍ഹമായതും. ഈ അര്‍ഹത പ്രകടിപ്പിക്കല്‍ തന്നെയാണ് ആഘോഷവും. ചുരുക്കത്തില്‍, പ്രസ്തുത ഹദീസ് ജന്മദിനത്തിന് പ്രാധാന്യം നല്‍കാനും ആ ദിവസം ആഘോഷിക്കാനും തെളിവാണ്. തിങ്കളാഴ്ച പ്രഭാതത്തിലാണ് ജനനമെന്ന് എല്ലാവരും സമ്മതിക്കുന്നു. ജനനം കൂടി പരിഗണിച്ചാണ് നോമ്പെന്നും എല്ലാവരും അംഗീകരിക്കുന്നു. തിങ്കളാഴ്ചയുടെ പ്രാധാന്യത്തിന് കാരണമായാണ് അന്ന് എന്റെ ജന്മദിനമാണെന്ന് നബി പറഞ്ഞത്. തിങ്കളാഴ്ചയിലെ പ്രഭാതത്തിന് മാത്രമല്ല, ജനനം നടന്ന തിങ്കളാഴ്ചക്ക് മാത്രവുമല്ല, ഖിയാമം വരെയുളള എല്ലാ തിങ്കളാഴ്ചക്കും ബാധകവുമാണ്. ജനനം നടന്ന പ്രഭാതമുള്‍ക്കൊള്ളുന്ന മുഴുവന്‍ തിങ്കളാഴ്ചക്കും ജനനത്തിന്റെ പ്രാധാന്യം ബാധകമാണങ്കില്‍ ജനനം നടന്ന തിങ്കളാഴ്ചയുള്‍ക്കൊള്ളുന്ന മുഴവന്‍ റബീഉല്‍ അവ്വലിനും അത് ബാധകമാണ്. ജനനം നടന്ന റബീഉല്‍ അവ്വലിന് മാത്രമല്ല, ഖിയാമം വരെ എല്ലാ റബീഉല്‍ അവ്വലിനും ബാധകം തന്നെ.
ഇസ്ലാം സുന്നത്തോ, അനുവദനീയമോ ആക്കിയ കാര്യങ്ങള്‍ തന്നെ ജീവിത രംഗത്ത് നാം പ്രകടിപ്പിക്കുമ്പോള്‍ സാമൂഹികമായ ചില നിയമങ്ങളും മര്യാദകളും കടന്നുവരും. ഇസ്ലാമിന് എതിരാകാത്ത കാലത്തോളം നമുക്കതംഗീകരിക്കേണ്‍ടിവരും. ഉദാഹരണമായി, വിവാഹം ഇസ്ലാമില്‍ മൊത്തത്തില്‍ സുന്നത്താണ്. ഇത് ഏത് ദിവസവുമാകാം. നമ്മുടെ സൌകര്യം പരിഗണിച്ച് ഒരു ദിവസം മുന്‍കൂട്ടി നിശ്ചയിക്കുന്നു. ഇത്പോലെ നബിദിനാഘോഷവും മൌലിദും അടിസ്ഥാനപരമായി സ്ഥിരപ്പെട്ടാല്‍, മറ്റു കാര്യങ്ങള്‍ പോലെ തന്നെ സൌകര്യം പോലെ സാധാരണ മുറപോലെ അത് നടത്താം. 2011 മെയ് മാസം എട്ടിന് വിവാഹം നടക്കുകയാണ്. വിവാഹം സുന്നുത്താണ്. അതിനാല്‍, 2011 മെയ് മാസം എട്ടിന് നടക്കുന്ന വിവാഹവും സുന്നത്തു തന്നെയാണ്. മെയ് മാസം എട്ടിന് നബി വിവാഹം ചെയ്യുകയോ, ചെയ്യാന്‍ ഉപദേശിക്കുകയോ, അന്ന് ചെയ്യുന്നതിന് മൌനാനുവാദം നല്‍കുകയോ ചെയ്തിട്ടില്ലന്ന് പറഞ്ഞു ഈ വിവാഹം സുന്നത്തല്ലന്ന് പറയാനൊക്കുമോ.
1947 ഓഗസ്ത് പതിനാലിന് ശനിയാഴ്ച അസ്തമിച്ച പതിനഞ്ചിന്റെ അര്‍ദ്ധരാത്രിയാണ് നമുക്കു സ്വാതന്ത്യ്രം ലഭിച്ചത്. അപ്പോള്‍ സ്വാതന്ത്യ്രം ലഭിച്ചത് അര്‍ദ്ധരാത്രിയാണന്ന് പറയാം, ശനിയാഴ്ചയാണന്ന് പറയാം, പതിഞ്ചാം തിയ്യതിയാണെന്നോ, ഓഗസ്ത് മാസത്തിലാണെന്നോ പറയാം. ഇതെല്ലാം ശരിയാണ്. പക്ഷേ,  അര്‍ദ്ധരാത്രി സ്വാതന്ത്യ്രം ലഭിച്ചതിന്റെ പേരില്‍ എല്ലാ അര്‍ദ്ധരാത്രിയും നാം സ്വാതന്ത്യ്രം ആഘോഷിക്കാറില്ല. ഇത് പോലെ, എല്ലാ ശനിയാഴ്ചയോ, എല്ലാ പതിഞ്ചാം തിയ്യതിയോ ആഘോഷിക്കാറില്ല. സമയത്തിന്റെ സംവിധാനത്തില്‍ ഏറ്റം വലുത് വര്‍ഷമായതിനാലും, എപ്പോഴും ആഘോഷിക്കല്‍ അപ്രായോഗികവും ബുദ്ധിപരമല്ലാത്തതുമായതിനാലും വാര്‍ഷികാടിസ്ഥാനത്തില്‍ സ്മരണ ഉള്‍ക്കൊള്ളുന്ന  ഓഗസ്ത് പതിഞ്ചാം തിയ്യതി തന്നെ നാം സ്വാതന്ത്യ്രദിനം ആഘോഷിക്കും. വല്ല കാരണവശാലും സമയത്തിലോ ദിവസത്തിലോ നീക്കുപോക്കുകള്‍ ഉണ്‍ടായെന്ന് വന്നേക്കാം. മൌലിദാഘോഷവും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. റഹ്മത്ത് ലഭിച്ചതിന്റെ പേരില്‍ സന്തോഷം പ്രക ടിപ്പിക്കാമെന്ന് സ്ഥിരപ്പെട്ടാല്‍, അത് റബീഉല്‍ അവ്വല്‍ 12 ന് പാടില്ലന്ന് പറയാന്‍ ഖുര്‍ആനിലോ ഹദീസിലോ വല്ല തെളിവുമുണ്‍ടോ?

പുണ്യദിനാഘോഷങ്ങള്‍

പുണ്യദിനങ്ങള്‍ ആഘോഷിക്കുകയെന്നത് ജാതി മത ഭേതമന്യെ നടപ്പുള്ള കാര്യമാണ്. രാഷ്ട്രങ്ങള്‍ സ്വാതന്ത്യ്ര ദിനമാഘോഷിക്കുന്നു, പാര്‍ട്ടികള്‍ നേതാവിന്റെ ദിനം ആചരി ക്കുന്നു. ബഹുമുഖ വ്യക്തിത്വമുള്ള മഹാന്മാരുടെ സ്മരണക്കായി വിദ്യാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഒഴിവനുവദിക്കുന്നു. രാജ്യ വ്യാപകമായ പ്രകടനങ്ങള്‍ നട ത്തുന്നു. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ ഇത്തരം ആ ഘോഷങ്ങള്‍ ഇസ്ലാമിക വീക്ഷണത്തില്‍ അനുവദനീയമാണോ? ഇവക്ക് ഇസ്ലാം പ്രോത്സാഹനം നല്‍കിയിട്ടുണ്ടോ?.
അല്ലാഹു പറയുന്നു. “മനുഷ്യരെ ! നിങ്ങള്‍ക്ക്, നിങ്ങളുടെ നാഥനില്‍ നിന്ന് ഹൃദയാന്തര രോഗങ്ങള്‍ക്ക് ചികിത്സയും, നിര്‍ദ്ധേശവും സത്യ വിശ്വാസികള്‍ക്ക് അനുഗ്രഹവും സ ന്മാര്‍ഗ്ഗവും വന്നിരിക്കുന്നു. നബിയെ, തങ്ങള്‍ പറയുക, അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും കൊണ്ട് മാത്രമാണിത്. ഇതുകൊണ്ടവര്‍ സന്തോഷം പ്രകടിപ്പിക്കട്ടെ” (യൂനുസ്). ഈ ആയത്തിലൂടെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് സന്തോഷം പ്ര കടിപ്പിക്കാന്‍ അവന്‍ നമ്മെ നിര്‍ദ്ധേശിക്കുന്നു. നബി തുടങ്ങിയ മഹാന്മാര്‍ക്കു ജന്മം ന ല്‍കുക, പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുക തുടങ്ങിയവ ഈ ലോകത്തിന് അനുഗ്ര ഹമല്ലങ്കില്‍ പിന്നെ മറ്റെന്താണ്?. “സര്‍വ്വ ലോക അനുഗ്രഹിയായല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല” എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച നബി(സ്വ) നമുക്ക് ലഭിച്ച അനുഗ്രഹമ ല്ലന്ന് പറയാന്‍ മുസ്ലിമിന് കഴിയില്ല. അതുപോലെ, അവിടത്തെ സര്‍വ്വകാല പ്രബോ ധന ദൌത്യം സഫലമാക്കാന്‍ മഹാന്മാരായ പണ്ഢിതന്മാരെയും ഔലിയാക്കളെയും അ ല്ലാഹു നമുക്ക് നല്‍കി. ഇവരെല്ലാം ലോകത്തിന് ലഭിച്ച അനുഗ്രഹങ്ങള്‍ തന്നെയാണ്. അതിനാല്‍, അവരുടെ ജന്മദിനങ്ങള്‍ പ്രത്യേക സവിശേഷതയര്‍ഹിക്കുന്നു. അതുകൊ ണ്ട്, മേല്‍ ആയത്തിന്റെ അടിസ്ഥാനത്തില്‍ ഇവരടക്കമുള്ള മഹാന്മാരുടെ പുണ്യ ദിന ങ്ങള്‍ ആഘോഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. എന്നാല്‍ ആഘോഷം എപ്പോഴും ആ വാമെങ്കിലും ഓരോന്നും അതിന്റെ ചൂരും ചൂടും ഉള്‍ക്കൊള്ളാനും മറ്റേതില്‍ നിന്ന് വ്യ ത്യസ്തമായി കാണാനും അതാതിന്റെ യഥാര്‍ഥ ദിവസവും സമയവും കണക്കിലെടു ക്കേണ്ടതുണ്ട്. ചിന്തിക്കുന്നവര്‍ക്കിത് മനസ്സിലാകും. ഇതിനു തെളിവുകളും ഇസ്ലാമിലുണ്ട്.
“മര്‍യമിന്റെ പുത്രന്‍ ഈസാ(അ) പറഞ്ഞു. ഞങ്ങളുടെ നാഥാ; ഞങ്ങളില്‍ ആദ്യത്ത വര്‍ക്കും അവസാനത്തവര്‍ക്കും ആഘോഷ വിഷയമാകുന്ന ഭക്ഷണസുപ്ര വാനത്ത് നിന്ന് ഞങ്ങള്‍ക്ക് നീ അവതരിപ്പിക്കണമേ!”(മാഇദ). പ്രാര്‍ഥനാനുസാരം അല്ലാഹു സുപ്ര അവതരിപ്പിച്ചപ്പോള്‍ ഈസ നബിയും അനുയായികളും അത് ആഘോഷിച്ചു. ആ ദിവസമാണ് ഞായറാഴ്ച. ഇന്നും ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ച പ്രത്യേക ദിവ സമാണ്. അപ്പോള്‍ ഈസാ(അ) പുണ്യ ദിനമാഘോഷിക്കന്‍ താല്‍പര്യപ്പെട്ടു എന്ന് ഖു ര്‍ആനിലും ആഘോഷിച്ചുവെന്ന് ചരിത്രത്തില്‍ നിന്നും നമുക്ക് മനസ്സിലായി.
ഒരു നിമിഷം
ഈസാ(അ) യുടെ നിയമങ്ങളും നിര്‍ദ്ധേശങ്ങളും നമുക്ക് ബാധകമാണോ? ഈ ചോ ദ്യം പ്രസക്തമല്ല. നമ്മുടെ പ്രത്യേക നിയമങ്ങള്‍ ദുര്‍ബലപ്പെടുത്താത്തതും മുന്‍ പ്രവാ ചകന്മാര്‍ കൊണ്ട് വന്നതുമായ എല്ലാ ആചാരങ്ങളും അനുഷ്ടാനങ്ങളും നമുക്കും അ ഭികാമ്യമാണന്ന് ഖുര്‍ആന്‍ പറയുന്നു. ‘അവരെയെല്ലാം അല്ലാഹു സന്മാര്‍ഗ്ഗത്തിലാ ക്കിയിരിക്കുന്നു. അത് കൊണ്ട് അവരുടെ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ അനുഗമിക്കുക.’ അവ രുടെ മാര്‍ഗ്ഗം നാം പിന്‍പറ്റിയതു കൊണ്ടാണ് ഇബ്റാഹീം നബി നടപ്പില്‍ വരുത്തിയ ചേലാകര്‍മ്മം നമുക്കും ബാധകമായത്. എന്നാല്‍ പുണ്യ ദിനം ഈസാ നബിയും അനു യായികളും ആഘോഷിച്ചെന്ന് മാത്രമല്ല, മുകളില്‍ ഉദ്ധരിച്ച യൂനുസ് സൂറത്തിലെ ആ യത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ അല്ലാഹു നിര്‍ദ്ധേശിച്ചതു കൂടിയാണ്.
ഇനി നമുക്ക് ഹദീസ് പരിശോധിക്കാം. ഉമറുബ്നു ഖത്ത്വാബി(റ)ല്‍ നിന്ന് ഇമാം ബു ഖാരി(റ) നിവേദനം “ഒരു ജൂതന്‍ ഉമര്‍(റ)നോട് ചോദിച്ചു, ഓ! അമീറുല്‍ മുഅ്മിനീന്‍! നിങ്ങളുടെ കിതാബില്‍(ഖുര്‍ആനില്‍) നിങ്ങള്‍ പാരായണം ചെയ്യുന്ന ഒരു സൂക്തം ഞ ങ്ങള്‍ യഹൂദി സമൂഹത്തിലാണിറങ്ങിയിരുന്നതെങ്കില്‍ ആ ദിവസം ഞങ്ങള്‍ ആഘോ ഷിക്കുമായിരുന്നു. ഉമര്‍(റ) ചോദിച്ചു, ഏത് ആയത്താണ്? ജൂതന്‍ പറഞ്ഞു. ‘അല്‍ യൌമ’ എന്ന് തുടങ്ങുന്ന സൂക്തം. (മാഇദഃ 3). ഉമര്‍(റ) പറഞ്ഞു, നിശ്ചയം ആ ദിവസ വും സ്ഥലവും ഞങ്ങള്‍ പ്രത്യേകം കണക്കിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച നബി (സ്വ) അറഫഃയില്‍ നില്‍ക്കുമ്പോഴാണല്ലോ അതവതരിച്ചത്.” ഇസ്ലാമിന്റെ പൂര്‍ത്തീകരണം വല്ലാത്തൊരനുഗ്രഹമായിട്ട് നിങ്ങള്‍ എന്ത് കൊണ്ട് അതാഘോഷിക്കുന്നില്ല.? ഇതാണ് ജൂതന്റെ ചോദ്യം. ഞങ്ങളായിരുന്നുവെങ്കില്‍ ഇതൊരഘോഷ സുദിനമാക്കുമായിരുന്നു വെന്നും ജൂതന്‍ പ്രസ്താവിക്കുന്നു. ഉമര്‍(റ) യുടെ പ്രതികരണം, അത് അറഫഃ ദിവ സവും വെളളിയാഴ്ചയുമായിരുന്നു. അത് രണ്ടും ഞങ്ങളുടെ ആഘോഷ സുദിനങ്ങള്‍ തന്നെയാണ് എന്നായിരുന്നു. ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) എഴുതുന്നു. “ഈ റിപ്പോര്‍ട്ട് പ്രകാരം സൂചന കൊണ്ട് ഉമര്‍(റ) മതിയാക്കിയിരിക്കുന്നു” ഫത്ഹുല്‍ ബാരി, വാ: 1, പേ: 214).
അറഫഃ ദിവസവും ജുമുഅഃ ദിവസവും ആഘോഷമാണ്. അപ്പോള്‍ മേല്‍ ആയത്ത് ഇ റങ്ങിയ ദിവസം ഞങ്ങള്‍ ആഘോഷിക്കുന്നുണ്ട് എന്നാണ് ഉമര്‍(റ) സൂചിപ്പിച്ചത്. ഹദീ സിന്റെ മറ്റ് റിപ്പോര്‍ട്ടുകളില്‍ നിന്നിത് വ്യക്തമാണ്. ഇമാം ഇബ്നു ഹജറുല്‍ അസ് ഖലാനി(റ) എഴുതുന്നു: “ചുരുക്കത്തില്‍, ചില റിപോര്‍ട്ടുകളില്‍ അവരണ്ടും ആഘോഷ മാണെന്ന് വന്നിരിക്കുന്നു. എല്ലാ സ്ഥുതികളും അല്ലാഹുവിന്”.
ഇമാം നവവി(റ) എഴുതുന്നു. “രണ്ടു വിധത്തില്‍ ഈ ദിവസം ഞങ്ങള്‍ ആഘോഷമാ ക്കിയിരിക്കുന്നു എന്നാണ് ഉമര്‍(റ) ഉദ്ധേശിക്കുന്നത്. കാരണം അറഫഃ ദിവസവും ജുമു അഃ ദിവസവും ഇതില്‍ നിന്ന് ഓരോന്നും മുസ്ലിംകള്‍ക്ക് ആഘോഷമാണ്” (ശറഹു മുസ്ലിം വാ: 18, പേജ്: 153).
മറ്റൊരു റിപ്പോര്‍ട്ട് കാണുക,. ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട്, “ഇന്ന് ഞാന്‍ നിങ്ങളുടെ മതത്തെ പൂര്‍ത്തിയാക്കിയിരിക്കുന്നു ………….. എന്ന ഖുര്‍ആന്‍ സൂക്തം ഞാന്‍ ഓതിയപ്പോള്‍ അടുത്തുണ്ടായിരുന്ന ഒരു ജൂതന്‍ ഇങ്ങനെ പറഞ്ഞു: ‘ഈ സൂക്തം ഞങ്ങ ള്‍ക്കാണവതരി ച്ചതെങ്കില്‍ ആ ദിവസം ഞങ്ങള്‍ ആഘോഷിക്കുമായിരുന്നു.’ ഞാന്‍ പറഞ്ഞു, ഈ ആയത്ത് അവതരിച്ചത് തന്നെ രണ്ടു വിധത്തില്‍ ആഘോഷമുള്‍ക്കൊണ്ട ദിവസത്തിലാണ്. അറഫാ ദിവസവും വെള്ളിയാഴ്ചയും”(തുര്‍മുദി). ചുരുക്കത്തില്‍, മേല്‍പറഞ്ഞ ആയത്തിന്റെ അവതരണം വാരികമായും വാര്‍ഷികമായും ഞങ്ങള്‍ ആഘോഷിക്കുന്നുണ്ടെന്നാണ് ഇബ്നു അബ്ബാസ്(റ) പറഞ്ഞത്. അറഫാ ദിവസത്തെ ആ ഘോഷം വാര്‍ഷികവും വെള്ളിയാഴ്ച ദിവസത്തെ ആഘോഷം വാരികവും. ഒരു സൂക്തം പോലും ഇങ്ങനെ ആഘോഷത്തിന് അര്‍ഹമാണങ്കില്‍ എല്ലാ സൂക്തങ്ങളും ഉള്‍ ക്കൊള്ളുന്ന ഖുര്‍ആന്‍ ലോകത്തിന് പഠിപ്പിച്ച നബിയുടെ ജന്മദിനം ആഘോഷിക്കപ്പെ ടാന്‍ അര്‍ഹമായതാണന്ന് പറയേണ്ടതില്ല.
പുണ്യദിനങ്ങള്‍ പല വിധത്തിലും ആഘോഷിക്കാവുന്നതാണ്. മൌലിദ് പാരായണം ചെ യ്യുക, ധാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുക, കുട്ടികള്‍ക്ക് മിഠായി വിതരണം നടത്തുക തുടങ്ങി സുന്നത്തായ പല കാര്യങ്ങളും ആഘോഷത്തിന് സ്വഹാബത്തിന്റെ മാതൃകയാണ്. ഉമര്‍(റ)ന്റെ ഇസ്ലാമത ആശ്ളേഷത്തില്‍ സന്തേഷിച്ച നബി(സ്വ)യും സ്വഹാബത്തും ഉമര്‍(റ)കൂട്ടി ‘ദാറുല്‍ അര്‍ഖമി’ല്‍ നിന്ന് കഅ്ബാലയം വരെ പ്രകടനം നടത്തി.
രണ്ട് പെരുന്നാള്‍ ദിവസം മാത്രമല്ല മുസ്ലിംകളുടെ ആഘോഷ ദിവസങ്ങളെന്ന് മുകളിലെ വിവരണത്തിില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍  ഒരു ഹദീസ് തെറ്റായി അര്‍ഥം പറഞ്ഞു രണ്ട് പെരുന്നാള്‍ ദിസം മാത്രമെ നമുക്ക് ആഘോഷിക്കാന്‍ പാടുള്ളുവെന്ന് തട്ടി വിട്ട് സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്.
രണ്ട് പെരുന്നാള്‍ മാത്രമെ മുസ്ലിംകള്‍ അഘോഷിക്കാന്‍ പാടുള്ളൂ. മറ്റൊരു ആഘോ ഷവും മുസ്ലിംകള്‍ക്ക് പാടില്ലാ എന്ന് പ്രസ്തുത ഹദീസ് ഒരിക്കലും അര്‍ഥമാക്കുന്നില്ല. നൈറൂസ്, മഹ്റജാന്‍ എന്നീ രണ്ട് ദിവസങ്ങള്‍, ജാഹിലിയ്യാ കാലഘട്ടത്തില്‍ ആഘോഷിച്ചിരുന്ന മദീനാ നിവാസികളോട് ഇത് രണ്ടിനും പകരമായി ഇതിനെക്കാള്‍ ഉത്തമമായ രണ്ട് ദിനങ്ങള്‍ നിങ്ങള്‍ക്ക് അല്ലാഹു പകരം നല്‍കിയിരിക്കുന്നുവെന്നാണ് പ്രവാചകന്‍ ഇവിടെ പറഞ്ഞത്.
ഇതുകൊണ്ടൊരിക്കലും രണ്ട് ഈദ് ദിനങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക് ആഘോഷമായുള്ളൂവെന്ന് അര്‍ഥം വരില്ല. മറിച്ച് നൈറൂസ്, മഹ്റജാന്‍ എന്നിവ നമ്മുടെ ആഘോഷമല്ലായെന്ന് മാത്രമാണ് ഹദീസ് അര്‍ഥമാക്കുന്നത്. ഇതു രണ്ടുമല്ലാത്ത ആഘോഷങ്ങള്‍ മുസ്ലിംകള്‍ക്കുണ്ടാവല്‍ ഈ ഹദീസിന് എതിരാവുന്നതല്ല. അറബി ഭാഷയില്‍ അല്‍പം അറിവുള്ള ഏതൊരാള്‍ക്കും ഈ സാരം ഗ്രഹിക്കാന്‍ കഴിയും. വെള്ളിയാഴ്ചയും അറഫാ ദിനവും മറ്റും മുസ്ലിംകളുടെ ആഘോഷ ദിനങ്ങള്‍ തന്നെയാണെന്നും ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ നാം കണ്ടു.

പാക്ഷികങ്ങള്‍ കഥപറയുന്നു

ഇപ്പോള്‍ നബിദിനം കൊണ്ടാടല്‍ അനാചാരമാണെന്നും ശിര്‍ക്കാണെന്നും റസൂല്‍(സ്വ) ന്റെ പേരില്‍ ഒരു യാസീന്‍ ഓതിയാല്‍ കാഫിറായിപ്പോകുമെന്നും മറ്റും നോട്ടീസുകള്‍, പ്രസംഗങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ വഴിയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഉല്‍പ്പതിഷ് ണുക്കളുടെ പഴയ നേതാക്കളായ മൌലവിമാര്‍ നബിദിനം കൊണ്ടാടല്‍ മുസ്ലിംകളുടെ കടമയാണെന്നു പ്രചരിപ്പിച്ചവരും മൌലിദ് ഓതിച്ചു അന്നദാനം നല്‍കിയവരും ആയിരു ന്നുവെന്നു ഇന്നത്തെ കുട്ടികള്‍ക്ക് അറിയുകയില്ല. അതിനാല്‍ ആ കൂട്ടരുടെ പഴയ പ്രസിദ്ധീകരണങ്ങളില്‍ നിന്നും അല്‍പം ചില ഉദ്ധരണികള്‍ താഴെ ചേര്‍ക്കാം.
1951 ഡിസംബര്‍ 12 റബീഉല്‍ അവ്വല്‍ 12ന് കേരള നദ്വത്തുല്‍ മുജാഹിദീന്റെ ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്‍ ലത്വീഫ് മൌലവി ചെയ്ത റേഡിയോ പ്രസംഗം അല്‍മനാറില്‍ പ്രസിദ്ധീകരിച്ചതിന്റെ ആദ്യഭാഗം.
‘പതിനാലു ശതാബ്ദങ്ങള്‍ക്കു മുമ്പ് ലോകത്തിലെ ജനങ്ങളെല്ലാം അത്ഭുതത്തോടെ വീ ക്ഷിച്ചുകൊണ്ടിരുന്ന ഒരസാധാരണ ശിശുവിന്റെ ജന്മദിനമാണ് ഇന്ന് ലോകം കൊണ്ടാടുന്നത്’ (അല്‍മനാര്‍ പുസ്തകം:2 ലക്കം 19þ-20 ജനുവരി 1952).
അക്കാലത്തു നദ്വത്തിന്റെ ജനറല്‍ സെക്രട്ടറി പോലും മാസവും ദിവസവും കണക്കാക്കി നബിദിനം കൊണ്ടാടുകയും ലോകം മുഴുവന്‍ കൊണ്ടാടുന്നതായി സമ്മതിക്കുകയും ചെയ്തിരുന്നുവെന്ന് സ്പഷ്ടമായല്ലോ. നബിദിനം കൊണ്ടാടല്‍ കേരളത്തില്‍ മാത്രമേയുള്ളൂ എന്ന് പ്രചരിപ്പിക്കുന്നവര്‍  ഇവരുടെ  പ്രമുഖ നേതാവ് ഇ.കെ. മൌലവി അല്‍ ഇര്‍ശാദില്‍ എഴുതിയിരുന്ന ലേഖനത്തിലെ ചില വരികള്‍ കൂടി ശ്രദ്ധിക്കുക.
“റബീഉല്‍ അവ്വല്‍ ആരംഭം മുതല്‍ റസൂല്‍(സ്വ)യുടെ മൌലിദ് കൊണ്ടാടുക എന്ന സമ്പ്രദായം മശ്രിഖ് മുതല്‍ മഗ്രിബ് വരെ നടന്നുവരുന്ന ഒന്നാണല്ലോ. മുസ്ലിംകള്‍ താമസിച്ചു വരുന്ന ഏതെങ്കിലും ഒരു രാജ്യത്ത് ഈ ആചാരം ഇല്ലെന്നു പറയുവാന്‍ സാധിക്കയില്ല” (അല്‍ ഇര്‍ശാദ് 1343 റബീഉല്‍ അവ്വല്‍, ഇ.കെ. മൌലവി). വീണ്ടും ഇ.കെ. മൌലവി അല്‍മുര്‍ശിദില്‍ എഴുതിയത് കൂടി വായിക്കുക.
“നബി(സ്വ)ലോകത്തിന് ചെയ്തുകൊടുത്തിട്ടുള്ള അനുഗ്രഹങ്ങള്‍ എന്തൊക്കെയാണെന്ന് നാം ലോകത്തെ അറിയിച്ചു കൊടുക്കണം. അതാണ് നമ്മുടെ ചുമതല. എന്നാല്‍ കുറച്ചു കാലം മുമ്പു വരെ ആ മഹാത്മാവിന്റെ മാഹാത്മ്യത്തെ അറിയുവാനും പഠിക്കുവാനുമുള്ള യാതൊരു മാര്‍ഗവും മലയാളത്തില്‍ ഉണ്ടായിരുന്നില്ല. റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ മൌലിദ് ഭംഗിയായി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നുവെങ്കിലും അത് അറബി ഭാഷയില്‍ ആയിരുന്നതുകൊണ്ട് പറയത്തക്ക ഫലമൊന്നും ഉണ്ടായിരുന്നില്ല, എന്നാല്‍ ഇടക്കാലത്ത് ചില സ്ഥലങ്ങളില്‍ അര്‍ഥം പറഞ്ഞുകൊണ്ട് മൌലിദ് ഓതാന്‍ തുടങ്ങിയിട്ടുണ്ട്. അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങള്‍ കൂടി നബിയുടെ മാഹാത്മ്യത്തെക്കുറിച്ച് പ്രസംഗങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതെല്ലാം ഏറെക്കുറെ സന്തോഷകരം തന്നെ” (അല്‍ മുര്‍ശിദ് പുസ്തകം:1, ലക്കം:5).
എന്നാല്‍ അല്‍മുര്‍ശിദ്, അല്‍ഇര്‍ശാദ് തുടങ്ങിയ പഴയ പ്രസിദ്ധീകരണങ്ങളൊന്നും ഇന്നത്തെ മൌലവിമാര്‍ കണ്ടിരിക്കയില്ല. അവയെല്ലാം കണ്ടിരുന്നുവെങ്കില്‍ ഈയടുത്ത കാലത്ത് ഇറങ്ങിയ ശബാബ് വാരികയില്‍ താഴെ കൊടുത്ത പ്രകാരം എഴുതുമായിരുന്നില്ല.
“…………… അറബിയില്‍ ഓതിയാല്‍ മനസ്സിലാവില്ലെന്നതിനാല്‍ മലയാളത്തില്‍ ശിര്‍ക്കന്‍ മൌലിദ് കഴിക്കണമെന്ന് മുജാഹിദുകളാരും പറഞ്ഞിട്ടില്ല, പറയുകയുമില്ല. അസത്യങ്ങള്‍ എഴുതി ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതു പാണ്ഢിത്യം അവകാശപ്പെടുന്നവര്‍ക്ക് യോജിച്ചതല്ല” (ശബാബ് 1994 ആഗസ്റ്റ് 26 വെള്ളി, പുസ്തകം 18, ലക്കം 1). ഇതിനെന്താണ് പുത്തന്‍ കൂറ്റുകാര്‍ മറുപടി പറയുക. ഇ.കെ. മൌലവി മുജാഹിദല്ല വഹാബി ആയിരുന്നുവെന്നായിരിക്കുമോ?
ഐക്യസംഘത്തിന്റെ മൌലിദ്
‘ഈ സന്ദര്‍ഭത്തില്‍ രണ്ടു കൊല്ലമായി മുസ്ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള മൌലിദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വല്‍ 12-þാം തീയതി ഭംഗിയായി കഴിഞ്ഞുകൂടി എന്നുള്ള വിവരം ഞങ്ങള്‍ സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. ഏറിയാടു ലോവര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട സുദിനത്തില്‍ കൂടിയ വിദ്യാര്‍ഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ്വ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവ വൈശിഷ്ട്യം എന്നിങ്ങനെ നബിചരിത്രത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളെയും കുറിച്ചു മലയാളത്തില്‍ ഓരോ മാന്യന്മാര്‍ പ്രസംഗിച്ചു. അര്‍ഥം അറിയാത്ത കുറെ അറബി വാക്യങ്ങള്‍ വായിക്കാതെ മൌലിദ് ശരിപ്പെടുകയില്ലെന്നു ശഠിക്കുന്നവര്‍ക്ക് നീരസം തോന്നാതിരിക്കത്തക്കവണ്ണം അറബിയില്‍ മൌലിദ് ഓതാനും കുറെ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തില്‍ സംബന്ധിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്നു നല്‍കുകയുണ്ടായി’ (അല്‍ ഇര്‍ശാദ് 1343 റബീഉല്‍ അവ്വല്‍).
മൌലിദ് ശിര്‍ക്കാണെന്നു പറയുന്ന അല്‍പം ചില തീവ്രവാദികള്‍ അന്നും ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണല്ലോ ചിലര്‍ പങ്കെടുക്കാതിരുന്നതും. എന്നാല്‍ അവരും സദ്യയില്‍ പങ്കെടുത്തുവെന്നാണല്ലോ റിപ്പോര്‍ട്ടില്‍ കാണുന്നത്. ശാപാട് ശിര്‍ക്കിനതീതമാണ്.
ഇനി കേരള ജംഇയ്യത്തുല്‍ ഉലമയുടെ മഖപത്രമായിരുന്ന അല്‍മുര്‍ശിദിലെ ചില വരികള്‍ കാണുക.
“……………മൌലിദിന്റെ പുണ്യസദസ്സില്‍ പങ്കെടുക്കുവാന്‍ തൌഫീഖ് ലഭിച്ചവര്‍ ഭാഗ്യവാന്മാരാണ്. മേല്‍ പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണല്ലോ മൌലിദിന്റെ മജ്ലിസ്. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യസദസ്സ് തന്നെയാണ്. ഈ സദസ്സില്‍ മൌലിദില്‍ (മൌലിദിന്റെ സദസ്സില്‍) ദീനിയായ സ്വഹീഹായ ദീന്‍ അറിയുന്ന ആലിമീങ്ങള്‍ ധാരാളം കൂടിയിരിക്കണം. മുസ്ലിംകളില്‍ ദീനിയ്യായ ചൈതന്യം അങ്കുരിപ്പിക്കണം” (അല്‍മുര്‍ശിദ് പുസ്തകം.4, ലക്കം.1).
കെ.എം. മൌലവി പറഞ്ഞതു ശ്രദ്ധിക്കുക.
“……………അതിനാല്‍ മുഹമ്മദ് നബിയെ അല്ലാഹു ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ള ഈ മാസത്തില്‍ നബിയുടെ ദഅ്വത്തു (സന്ദേശം) പ്രചരിപ്പിക്കുക വഴിയായി നാമെല്ലാവരും അല്ലാഹുതആലാക്ക് ശുക്റ് ചെയ്യണം. അതിനായി ദേശങ്ങള്‍ തോറും മൌലിദ് യോഗങ്ങള്‍ കൂടി അതില്‍ നാനാജാതി മതസ്ഥരെയും സമ്മേളിപ്പിച്ചു അവര്‍ക്കെല്ലാം നബിയുടെ ദഅ്വത്ത് തബ്ലീഗ് ചെയ്യുക എന്ന കടമയെ നാം നിര്‍വഹിക്കുകയും ഈ സുദിനത്തിലും റമദാന്‍ മാസത്തിലും എല്ലാ ദേശത്തിലും തബ്ലീഗ് ഫണ്ട് ശേഖരിക്കുകയും വേണം” (അല്‍മുര്‍ശിദ് പു.1, ലക്കം.5).
കടമ എന്നാല്‍ “ഫര്‍ള്” എന്നാണല്ലോ. ഇതില്‍ നിന്നും ബിദഈ പ്രസ്ഥാനക്കാരുടെ പഴയ കാല നേതാക്കള്‍ നബിദിനം കൊണ്ടാടല്‍ ഫര്‍ളാണെന്നു പറഞ്ഞവരായിരുന്നു എന്നു വ്യക്തമായല്ലോ.
ഇനി മാസം കണക്കാക്കി കൊണ്ടാടുന്നതിനെ പറ്റിയാണ് ചിലര്‍ക്ക് ആക്ഷേപം. അതിനു പഴയ നേതാക്കളിലൊരാളായ ഇ.കെ. മൌലവി പറയുന്ന മറുപടി കാണുക.
‘……………മാനവ ലോകത്തിന്റെ ഐഹികവും പാരത്രികവുമായ സര്‍വവിധ സൌഭാഗ്യത്തിനുമുള്ള മാര്‍ഗങ്ങളെ വെട്ടിത്തെളിയിച്ചു തന്ന ആ പുണ്യാത്മാവ് ശഫീഉനാ മുഹമ്മദ്(സ്വ) തന്റെ സ്പര്‍ശം കൊണ്ടു ഈ ഭൂമിയെ അനുഗ്രഹിച്ചിട്ടുള്ളതു ഇതുപോലുള്ള ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ ആയതുകൊണ്ടുതന്നെ’ (അല്‍മുര്‍ശിദ് 3/9ല്‍ ഇ.കെ. മൌലവി മേല്‍ വരികളിലെ ‘ശഫീഉനാ’ എന്നതിന്റെ അര്‍ഥം നമുക്കു വേണ്ടി ശിപാര്‍ശ ചെയ്യുന്നവര്‍ എന്നാണല്ലോ? എന്നാല്‍ ഇന്നത്തെ പുത്തനാശയക്കാര്‍ ആ പ്രയോഗവും ശിര്‍ക്കാണെന്നു പറയുന്നവരാണ്). വീണ്ടും അല്‍മുര്‍ശിദില്‍ തന്നെ പറയുന്നതു കാണുക.
“……………ഇങ്ങനെയുള്ള മഹല്‍ മതത്തിന്റെ പ്രബോധനത്തിന്റെ പ്രജാതല്‍പരനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമഗുരു, ദൈവസന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടേണ്ടതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊ ന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സല്‍സ്വഭാവ ങ്ങളെയും സ്മരിപ്പിക്കുന്നതിനു വഴിവെക്കുന്നു. അവ ജനങ്ങള്‍ക്കു വിവരിച്ചു കൊടുക്കുന്നതിനു അവസരം നല്‍കുന്നു. ഇസ്ലാം ദീനിന്റെ പ്രചരണത്തിനുപകരിക്കുന്നു. മുസ്ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സ്നേഹവും വര്‍ദ്ധിപ്പിക്കുന്നതിനും അത് ഉതകുന്നു.
“……………നബിയെ മാതൃകയാക്കി നബിയുടെ ചര്യയെ പഠനം ചെയ്തു അതിനെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാനത്തെ ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൌലിദ് യോഗങ്ങളില്‍ വന്നുചേരുകയും നബിചര്യകളെ കേട്ടു മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്നു മുസ്ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൌലിദ് യോഗങ്ങളില്‍ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കുകയും അങ്ങയുടെ സ്വഭാവങ്ങള്‍ വിവരിക്കും ചെയ്യും. നബിയെ പിന്തുടരുവാനുള്ള ഉത്ബോധനങ്ങള്‍ നടക്കും. സദസ്സില്‍ നബിയോടുള്ള പ്രേമം വളര്‍ത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ട, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരിക്കുന്നവരുടെ നാവുകളെയെല്ലാം സ്വലാത്ത് ചൊല്ലുന്നതിനു പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നടക്കും” (അല്‍മുര്‍ശിദ് പുസ്തകം 4, ലക്കം 1).
വീണ്ടും അല്‍മനാറില്‍ പറയുന്നതു ശ്രദ്ധിക്കുക
“സഹോദരങ്ങളെ! ലോകാനുഗ്രഹിയായ മുഹമ്മദ്(സ്വ)യുടെ ജന്മദിനമായ ഈ റബീഉല്‍ അവ്വല്‍ 12 ഉദയഗിരി മുതല്‍ അസ്തമയഗിരി വരെയുള്ള മുസ്ലിംകള്‍ ആഹ്ളാദം കൊണ്ടാടുകയും ആ വന്ദ്യ മഹാനുഭാവന്റെ സച്ചരിതങ്ങളെ പുരസ്കരിച്ചു സ്തുതി കീര്‍ത്തനം പാടുകയും ചെയ്യുന്നു. തങ്ങള്‍ ജീവനെക്കാള്‍ സ്നേഹിക്കുന്ന ആ ലോകൈക മാര്‍ഗദര്‍ശിയുടെ നേരെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ശക്തി ബഹുമാനങ്ങള്‍ അവര്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അതില്‍ ആശ്ചര്യപ്പെടുവാനില്ല. അതു സ്വാഭാവികമാണ്” (അല്‍മനാര്‍ പുസ്തകം 1, ലക്കം 17).
എന്നാല്‍ പുത്തനാശയക്കാരുടെ വാദം റസൂല്‍(സ്വ)ന്റെ പേരില്‍ ഒരു യാസീന്‍ ഓതിയാല്‍ പോലും അവന്‍ കാഫിറായിപ്പോകുമെന്നാണ്. പ്രഗത്ഭ മുജാഹിദു നേതാവായ കെ. ഉമര്‍ മൌലവി സല്‍സബീലില്‍ എഴുതിയതു കാണുക.
“റസൂല്‍(സ്വ)ന്റെ പേരില്‍ ഒരു യാസീന്‍ ഓതുക എന്നുവെച്ചാല്‍ നമുക്കു റസൂലിന്റെ പൊ രുത്തം കിട്ടാന്‍ യാസീന്‍ ഓതുക എന്നാണല്ലോ. യാസീന്‍ ഒരു ഇബാദത്താണ്. അല്ലാഹു അല്ലാത്തവരുടെ പൊരുത്തത്തിനു വേണ്ടി ഇബാദത്തെടുത്താല്‍ കാഫിറാകും എന്നു ആര്‍ ക്കാണറിഞ്ഞുകൂടാത്തത്. അല്ലാഹു അല്ലാത്തവര്‍ എന്നു പറഞ്ഞതു ആരായിരുന്നാലും വ്യ ത്യാസമില്ല” (സല്‍സബീല്‍ പുസ്തകം 3, ലക്കം 3, പേജ് 20).
മുസ്ലിം ലോകം മുഴുവനും നിരാക്ഷേപം ചെയ്തു വരുന്ന ഒരു പുണ്യകര്‍മ്മത്തെ ശിര്‍ക്കും കുഫ്റുമായി മുദ്രയടിക്കുന്നതിന്  ഇക്കൂട്ടര്‍ക്ക് യാതൊരു മടിയുമില്ല. എന്നാല്‍, ഫൈസ്വല്‍ രാജാവ് വെടിയേറ്റു മരിച്ച ശേഷം അയാള്‍ക്കു വേണ്ടി ഫാതിഹഃ ഓതിയതായി റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമിയുടെ പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ അന്നു സൌദി ഗവണ്‍മെന്റില്‍ നിന്നും ശമ്പളം പറ്റിക്കൊണ്ടിരുന്ന കെ. ഉമര്‍ മൌലവി ഉള്‍പ്പെടെ ഒരാളും അതിനെ  എതിര്‍ത്തു കണ്ടില്ല. റാബിത്വയുടെ പത്രത്തില്‍ വന്നതിന്റെ പ്രധാന ഭാഗം താഴെ ചേര്‍ക്കാം.
“വഖഫസ്സുഅമാഉ വ ഖാദത്തുല്‍ ആലമില്‍ ഇസ്ലാമി ഫീ ബിദായത്തില്‍ ജല്‍സതി ദുവൈഖതന്‍. തലൌ ഖിലാലഹാ സൂറത്തല്‍ ഫാതിഹത്തി തറഹ്ഹുമന്‍ അലാ റൂഹി ശഹീദില്‍ മഗ്ഫൂരി ലഹൂ ജലാലതില്‍ മലിക് ഫൈസ്വല്‍” (അഖ്ബാറുല്‍ ആലമില്‍ ഇസ്ലാമി, ലക്കം 914, ഹിജ്റ 1401).
അര്‍ഥം: ഇസ്ലാമിക ലോകത്തിന്റെ നേതാക്കളും നായകന്മാരും യോഗത്തില്‍ കുറച്ചു സമയം എഴുന്നേറ്റു നിന്നു. അതിനിടയില്‍ മഹാരാജാവും രക്തസാക്ഷിയുമായ ഫൈസ്വലിന്റെ ആത്മശാന്തിക്കായി അവര്‍ ഫാതിഹഃ സൂറത്തു ഓതി.
എന്നാല്‍ ഇവരുടെ പഴയകാല നേതാക്കള്‍ക്ക് ഇത്തരമൊരഭിപ്രായമുണ്ടായിരുന്നില്ല. കെ.എം. മൌലവി അല്‍മുര്‍ശിദില്‍ എഴുതിയത് നോക്കുക. (അല്ലെങ്കിലും നാഴികക്കു നാല്‍ പ്പതു വട്ടം മാറുന്നതാണല്ലോ ഇവരുടെ അഭിപ്രായങ്ങള്‍)
“അശ്ശൈഖ് മുഹ്യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)തങ്ങളുടെ പേരില്‍ ദിക്റ് ചൊ ല്ലുക എന്നുവെച്ചാല്‍ അദ്ദേഹത്തിനു ദിക്റിന്റെ സവാബ്(പ്രതിഫലം) ലഭിക്കുവാന്‍ നിയ്യത്തു ചെയ്തുകൊണ്ടു ദിക്റ് ചൊല്ലുക എന്നാണല്ലോ അര്‍ഥം” (അല്‍മുര്‍ശിദ്, പുസ്തകം 2, പേജ് 471).
പ്രവാചകതിരുമേനി സാധാരണ മനുഷ്യനും പാപിയുമാണെന്ന് പ്രചരിപ്പിക്കുന്നതിലും പ്രവാചകരെ ഇകഴ്ത്തിക്കാണിക്കുന്നതിലും ഇവരുടെ പാക്ഷികങ്ങളും പ്രസംഗങ്ങളും അനല്‍പമായ പങ്ക് വഹിച്ചിട്ടുണ്ട്. “അല്ലാഹുവിനു വഴിപ്പെടുന്ന വിഷയത്തില്‍ റസൂല്‍ (സ്വ)പോലും വീഴ്ച വരുത്തി”യെന്ന് ഉമര്‍ മൌലവി 1971, സല്‍സബീലില്‍ എഴുതിയി ട്ടുണ്ട് (പുസ്തകം 4, ലക്കം 8, ആഗസ്റ്റ്).  ദൈവമാണെന്ന് തെറ്റ്ധരിക്കാതിരിക്കാന്‍ അല്ലാ ഹു മനപ്പൂര്‍വ്വം തെറ്റ് ചെയ്യിക്കുമെന്ന് മൌദൂദിയും എഴുതകയുണ്ടായി.
“അല്ലാഹു തആലാ കരുതിക്കൂട്ടി എല്ലാ പ്രവാചകന്മാരില്‍ നിന്നും ചില സമയങ്ങളില്‍ അവന്റെ സംരക്ഷണം ഉയര്‍ത്തിയും കൊണ്ടും ഒന്നും രണ്ടും കുറ്റങ്ങള്‍ ചെയ്യിക്കുന്നു. എന്തിനെന്നാല്‍ അവരെ സ്രഷ്ടാവ് എന്നു മനസ്സിലാക്കാതിരിക്കാനും, അവരും മനുഷ്യരാണെന്നു ഗ്രഹിക്കുവാനും വേണ്ടി” (തഫ്ഹീമാത് വാല്യം 2, പേജ് 43).
ഇത്തരത്തിലുള്ള എഴുത്തും പ്രസംഗങ്ങളുമാണ് ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് പ്രചോദ നമായതും പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണുകളും മറ്റും പ്രസിദ്ധീകരിക്കാന്‍ ഇടയാക്കിയതും. അതിനാല്‍ ഇത്തരക്കാരുടെ കെണിവലയില്‍ കുടുങ്ങിപ്പോകാതിരി ക്കാന്‍ പ്രവാചക സ്നേഹികള്‍ ബദ്ധശ്രദ്ധരാകണം.. അല്ലാഹു നമ്മെ നബി തിരുമേനി യോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമാറാവട്ടെ, ആമീന്‍.

മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?

(1) ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3).
(2) ഇമാം സുയൂഥി(റ)എഴുതുന്നു: “മൌലിദിന്റെ അടിസ്ഥാനം ജനങ്ങള്‍ ഒരുമിച്ചു കൂടുക, ഖുര്‍ആന്‍ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലുായ സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ പാരായണം ചെ യ്യുക, ജനനത്തില്‍ സംഭവിച്ച അല്‍ഭുതങ്ങളെടുത്തുപറയുക  എന്നിവയാണ്…. ഇത് പ്രതിഫലാര്‍ഹമായ സുന്നത്തായ ആചാരങ്ങളില്‍ പെട്ടതാകുന്നു. അതില്‍ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം ക്െ സന്തോഷിക്കലുമുള്ള തുക്ൊ”(അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 181, ശര്‍വാനി വാ: 7, പേ:422).
(3) ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)പറയുന്നു. “നബി ദിനത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണം, അന്നദാനം, ധാനധര്‍മ്മങ്ങള്‍, പ്രവാചകകീര്‍ത്തനങ്ങള്‍, മനസ്സുകള്‍ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണര്‍ത്തിവിടുന്നതുമായ ആത്മീയോപദേശങ്ങള്‍ തുടങ്ങിയവയില്‍ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 196).
(4) ഇമാം സുയൂഥി(റ)യില്‍ നിന്ന് ഇസ്മാഈലുല്‍ ഹിഖ്വി(റ)പറയുന്നു.” നബി (സ്വ)യുടെ ജന്മ ദിനത്തില്‍ നന്ദി പ്രകാശനം നമുക്ക് സുന്നത്താക്കപ്പെടും” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).
(5) ഇസ്മാഈലുല്‍ ഹിഖ്വി(റ)തന്നെ ഇബ്നു ഹജറുല്‍ ഹൈതമി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നബി ദിനാഘോഷമവും അതിനു വിേ ജനങ്ങള്‍ സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ്” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).
(6) ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു.” നബി(സ്വ) യുടെ ജന്മദിനത്തില്‍ നടത്തപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവപ്പെട്ടവര്‍ക്കു ഗുണം ചെയ്യല്‍ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍  നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തില്‍ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നു” (അല്‍ ബാഇസ്, പേജ്: 23).
(7) ഇമാം ശൈബാനി(റ)പറയുന്നു. “നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമാണ്” (ഹദാഇഖുല്‍ അന്‍വാര്‍, വാ: 1,പേജ്: 19).
(8) നബി(സ്വ)വഫാത്താവുക നിമിത്തമായി ദുഃഖമുായ മാസം കൂടിയാണല്ലോ റബീഉല്‍ അവ്വല്‍ ?. ഈ ചോദ്യത്തിന് ഇമാം സുയൂഥി (റ) മറുപടി പറയുന്നു.  “നിശ്ചയം നബി(സ്വ)യുടെ ജനനം ലഭ്യമായ ഏറ്റവും വലിയ അനുഗ്രഹമാണ്. നബി(സ്വ)യുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസ്വീബത്തുമാ കുന്നു. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാനും മുസ്വീബത്തുകളുടെ മേല്‍ ക്ഷമിക്കാനുമാണ് ശരീഅത്ത് കല്‍പ്പിക്കുന്നത്” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 256).

മക്കാ വിജയം

മുസ്ലിംകളും ശത്രുക്കളും ഹുദൈബിയ്യയില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പിലെ ഒരു പ്രധാന വ്യവസ്ഥയായിരുന്നു മക്കയിലെ ഏത് ഗോത്രങ്ങള്‍ക്കു വേണമെങ്കിലും രണ്ടാലൊരു പക്ഷത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്ന്. ഇപ്രകാരം കുടിപ്പകക്കാരില്‍ പ്രധാനികളായ ബനൂബക്ര്‍ ഗോത്രം ശത്രുക്കളോടും ബനൂഖുസാഅ മുസ്ലിംകളോടും സഖ്യത്തിലായി. ഒത്തുതീര്‍പ്പ് കഴിഞ്ഞു രണ്ടു വര്‍ഷമേ ആയുള്ളൂ. എട്ടു വര്‍ഷം ബാക്കിയിരിക്കേ, ബനൂബക്ര്‍ ഗോത്രം ശത്രുക്കളുടെ സഹായത്തോടെ മുസ്ലിം സഖ്യകക്ഷിയായ ബനൂഖുസാഅയെ അക്രമിക്കുകയും ഇരുപത്തിമൂന്ന് പേരെ കൊലപ്പെടുത്തുകയും ചെയ്തു (ഇബ്നുഹിശാം, 4/31). ബനൂഖുസാഅ പ്രതിനിധി മദീനയിലെത്തി വിവരം പറഞ്ഞപ്പോള്‍ പ്രവാചകര്‍ അക്ഷരാര്‍ഥത്തില്‍ മനംനൊന്തു കരഞ്ഞു. അവിടുന്ന് വിലപിച്ചു. ‘ഈ കൊലച്ചതി സഹിക്കാനാവുന്നതിലും അപ്പുറമാണ്.’ (മുഹമ്മദ് രിളാ, 307)
തങ്ങള്‍ ചെയ്ത കുറ്റം ഭീമമാണെന്ന ബോധം വൈകിയാണെങ്കിലും ശത്രുക്കള്‍ക്കുമുണ്ടായി. കിട്ടാവുന്നതില്‍ ഏറ്റവും പ്രഗത്ഭനായ അബൂസുഫ്യാനെത്തന്നെ ഡിപ്ളോമസിയുമായി അവര്‍ മദീനയിലേക്കയച്ചു. പക്ഷേ, ഇത്രയും നാള്‍ ചതി മാത്രം പ്രയോഗിച്ചു പോന്ന ശത്രുക്കളോട് ഇനിയും ശാന്തിമന്ത്രം ഓതുന്നത് തന്നെ സ്നേഹിക്കുന്നവരോടും സത്യത്തോടു തന്നെയും ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കുമെന്ന് പ്രവാചകര്‍ മനസ്സിലാക്കി. ആയിരം മുഹാജിറുകളും നാലായിരത്തി അഞ്ഞൂറ് അന്‍സ്വാറുകളുമടക്കം പതിനയ്യായിരത്തില്‍പ്പരം അനുയായികളോടൊപ്പം മക്കയിലേക്ക് മാര്‍ച്ചു ചെയ്യാനും അനന്തരം എ.ഡി. 630 ജനുവരിയില്‍ (ഹിജ്റ എട്ട്, റമളാന്‍) രക്തരഹിത വിപ്ളവത്തിലൂടെ മക്കയിലേക്ക് ജേതാവിനെപ്പോലെ തിരിച്ചുവരാനും തക്ക കാരണം ശത്രുക്കള്‍ തന്നെ ഉണ്ടാക്കുകയായിരുന്നു (സൂറത്തുല്‍ ഹല്‍ബിയ്യ 3/87).
മാതൃഭൂമിയില്‍ നിന്ന് വര്‍ഷങ്ങളോളം ഗൃഹാതുരത്വം പേറി മാറ്റിനിര്‍ത്തപ്പെട്ടവന്റെ തിരിച്ചുവരവ്, ഭൂതകാല ക്രൂരകൃത്യങ്ങളുടെ മാഞ്ഞുപോയിട്ടില്ലാത്ത മുറിവുകളുടെ നൊമ്പരങ്ങള്‍, അക്രമികളുടെ നിസ്സഹായതയോടെയുള്ള കീഴടങ്ങല്‍… ഇതെല്ലാം മുഹമ്മദ് നബി (സ്വ) യെ ഏകാധിപതിയും സ്വേച്ഛാധിപതിയും പ്രതികാരദാഹിയുമാക്കിയോ? തന്റെ മാംസത്തിലും മജ്ജയിലും ധര്‍മ്മങ്ങളിലും പ്രബോധനങ്ങളിലും യുദ്ധത്തിലും സമാധാനത്തിലും താന്‍ ഉയര്‍ത്തിപ്പിടിച്ച ലോക മനുഷ്യത്വവാദവും സാഹോദര്യസ്നേഹവും അവിടേയും തല ഉയര്‍ത്തി നിന്നു. ആ നിഷ്ഠൂര കശ്മലരുടെ മുഖത്തേക്ക് നോക്കി അനുകമ്പയോടെ പ്രവാചകര്‍ മന്ത്രിച്ചു. ‘നിങ്ങളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല.’ അല്ലാഹു നിങ്ങളോട് ക്ഷമിക്കട്ടെ. അവന്‍ ഉന്നത കൃപാകുലനല്ലോ (ഖുര്‍ആന്‍ 12/99). ‘നിങ്ങള്‍ക്കു പോകാം. സ്വതന്ത്രരാണ് നിങ്ങള്‍. പ്രവാചകര്‍ യൂസുഫ് (അ), തന്റെ സഹോദരങ്ങളോട് കാണിച്ചതുപോലെ ഞാനും പെരുമാറുന്നു’ (സീറത്തുല്‍ ഹല്‍ബിയ്യ 3/107). പ്രതികാരത്തിന്റെ ആവശ്യത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ‘ഇവര്‍ അക്രമികളെ സഹായിച്ചിരുന്നു’വെന്ന് ചില സ്വഹാബാക്കള്‍ പറഞ്ഞപ്പോള്‍ പ്രവാചകന്‍ പ്രതികരിച്ചു. ‘മണ്‍മറഞ്ഞവര്‍ക്കുള്ള തെറ്റുകള്‍ക്ക് അവശേഷിക്കുന്നവരോട് പ്രതികാരം ചെയ്യരുത്’ (സീറത്ത് അമീനി വല്‍ മഅ്മൂന്‍ 3/89).

അറേബ്യ : ഭൂതവും വര്‍ത്തമാനവും

ഏഷ്യാ വന്‍കരയുടെ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന വിസ്തൃത ഭൂഖണ്ഡമാണ് അറേബ്യ. 30,07,305 ച.കി.മീ. വിസ്തീര്‍ണ്ണം കണക്കാക്കപ്പെടുന്നു. ആദ്, സമൂദ്, ജുര്‍ ഹൂം എന്നിവര്‍ ഇവിടുത്തെ പൌരാണിക ഗോത്രങ്ങളായിരുന്നു. ഒട്ടനവധി കാലം മു മ്പുള്ള ചരിത്രം ഏറെക്കുറെ വിശ്വസനീയമായ വിധത്തില്‍ അറേബ്യക്കായി എഴുതപ്പെട്ടിട്ടുണ്ട്. അജ്ഞാനകാലം എന്നു വിശേഷിപ്പിക്കപ്പെട്ട കാലത്തെ രചനകള്‍, അറബികള്‍ മനഃപാഠമാക്കിവച്ച നാടോടിക്കഥകള്‍, ഐതിഹ്യങ്ങള്‍, ഹിറോഡോട്ടസ്, പ്ളീനി എന്നീ യൂറോപ്യന്മാരുടെ രചനകള്‍, പാശ്ചാത്യ സഞ്ചാരികളുടെ വിവരണങ്ങള്‍ തുടങ്ങിയ നിരവധി ചരിത്ര സ്രോതസ്സുകള്‍ അറേബ്യയെ പരിചയപ്പെടുത്തുന്നതായിട്ടുണ്ട്.
വ്യവസായ വാണിജ്യ രംഗങ്ങളിലും കാലാവസ്ഥക്കനുയോജ്യമായ ജീവിത വ്യവഹാരങ്ങള്‍ രൂപപ്പെടുത്തുന്നതിലും ധീരോദാത്തമായ ജീവിതം നയിക്കുന്നതിലും അറ ബികള്‍ പ്രസിദ്ധി നേടിയവരാണ്. എന്നാല്‍ ഈ കഴിവുകളും അതിന്റെ പ്രത്യുല്‍പ്പന്നങ്ങളും ഒന്നുമവരെ സംസ്കാര സമ്പന്നരാക്കാന്‍ മതിയായതായിരുന്നില്ല.
സാഹിത്യത്തെ മദ്യത്തിന്റെ മദാലസയുടേയും, സ്തുതഗീതങ്ങളെ ഗോത്രപ്പോര്‍നിലങ്ങളിലെ വജ്രായുധങ്ങളുമാക്കി മാറ്റുകയായിരുന്നു അവര്‍. ധീരത കൊണ്ടവര്‍ക്ക് ഒന്നും നേടാനായില്ല. ഗോത്രങ്ങള്‍ തമ്മിലുണ്ടായിട്ടുള്ള നിരന്തര സംഘട്ടനങ്ങളല്ലാതെ. വാളിന്റെ ചിലമ്പലില്ലാത്ത, ചോരയുടെ ചീറ്റലില്ലാത്ത സംഘട്ടനങ്ങളുടെ ആര്‍പ്പുവിളികളില്ലാത്ത ദിവസങ്ങള്‍ വിരലിലെണ്ണാന്‍ പോലും ഇല്ലായിരുന്നു.
കൊള്ളയും കൊള്ളിവെപ്പും നിര്‍ബാധം നടമാടിയതുമൂലം സ്വൈരജീവിതം ഒരു പാ ഴ്ക്കിനാവു മാത്രമായിരുന്നു. തെല്ല് അഭിമാനത്തോടെയായിരുന്നു അവരിതൊക്കെ ചെയ്തിരുന്നത്. സാഹിത്യരംഗം ഉത്തുംഗസോപാനത്തിലായിരുന്നില്ല. പക്ഷേ, സാഹിത്യത്തിന് മാനവികതയുടെ ചുവയുണ്ടായിരുന്നു. അക്ഷരാഭ്യാസമുള്ളവരുടെ എണ്ണം വെറും പതിനേഴുമാത്രം.
ഈ കൂത്താട്ടങ്ങള്‍ക്കിടയിലും അവര്‍ക്ക് ദൈവപ്രതിഷ്ഠകളുടെ കാര്യത്തില്‍ പഞ്ഞമുണ്ടായിരുന്നില്ല. ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്ത് മുന്നൂറ്റി അറുപത് പ്രതിഷ്ഠകള്‍ ഏകദൈവത്തെ ആരാധിക്കാനായി ലോകത്താദ്യം പണിത കഅ്ബക്കകത്ത് ത ന്നെയുണ്ടായിരുന്നു. ബല്‍ഖാഇല്‍ നിന്ന് അംറുബ്ന്‍ ലുഅയ് എന്നയാളാണ് കഅ് ബയിലേക്ക് ആദ്യം വിഗ്രഹം കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു.
മാര്‍ഗദര്‍ശകന്‍
ഇസ്മാഈല്‍ നബിയുടെ വിയോഗത്തിനു ശേഷം ഏകദേശം രണ്ടായിരത്തി അഞ്ഞൂറിലധികം സംവത്സരങ്ങള്‍ക്കു ശേഷമാണ് മുഹമ്മദ് നബി(സ്വ) ജനിക്കുന്നത്. എന്നിരുന്നാലും ലോകത്ത് ഏകദൈവ വിശ്വാസത്തിന്റെ വെളിച്ചം അണഞ്ഞുപോയിട്ടില്ലായിരുന്നു. നബിയുടെ ജനനവേളയില്‍ തന്നെ വറഖത്ബിന്‍ നൌഫലിനെ പോലുള്ള ഏകദൈവ വിശ്വാസികള്‍ മക്കയിലുണ്ടായിരുന്നു. പക്ഷേ, നബിയുടെ ജനനത്തിനു തൊട്ടുമുമ്പാണ് അവര്‍ക്ക് ഒരേകീകൃത സംഘടിത രൂപമുണ്ടായിരുന്നത്. ‘ഹുനഫാഉകള്‍’ എന്ന പേരില്‍ അവര്‍ ചരിത്രത്തിലറിയപ്പെടുന്നു.
എ.ഡി. അഞ്ഞൂറ്റി എഴുപത്തൊന്ന് ഏപ്രില്‍ ഇരുപത്തിയൊന്നിനാണ് ലോകത്തിന്റെ മാര്‍ഗദര്‍ശകന്‍ മുഹമ്മദ് മുസ്തഫാ(സ്വ) ജനിച്ചത്. അനാഥനായിരുന്നു ജനിക്കുമ്പോള്‍. അക്ഷരാഭ്യാസമില്ലാതെ കച്ചവടത്തിലേര്‍പ്പെട്ടും മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും നബി വളര്‍ന്നു. അറേബ്യയുടെ ദുരവസ്ഥയോര്‍ത്ത് ആ മനസ്സ് കലുഷമായി. ആ തിരുകരങ്ങള്‍ ഹിറാഗുഹയുടെ അന്ധകാരത്തില്‍ ഒരു വെളിച്ചത്തിനായി നീട്ടിപ്പിടിച്ചു. ആ മനസ്സില്‍ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനാമന്ത്രങ്ങള്‍ മുഴങ്ങി.
ഒരു നാള്‍ അല്ലാഹുവിന്റെ ദൂതന്‍ ജിബ്രീല്‍(അ) പ്രത്യക്ഷപ്പെട്ടു. പ്രവാചകത്വം നല്‍കി അനുഗ്രഹിച്ചു. അതുവഴി മനുഷ്യരാശി മുഴുവന്‍ അനുഗ്രഹീതരായി. സത്യത്തിന്റെ ശബ്ദം മുഴങ്ങി. തൌഹീദിന്റെ ധീരഗാഥ മുന്നോട്ടു നീങ്ങാന്‍ തുടങ്ങി. പ്രലോഭന, പ്രകോപനങ്ങളില്‍ വശംവദനാകാതെ പ്രവാചകനും ആ കാല്‍പാടുകളില്‍ പാദമമര്‍ത്തി അനുചരവൃന്ദവും സത്യമാര്‍ഗ്ഗത്തില്‍ സമരസജ്ജരായി. എന്തിനും ഒരുക്കമുള്ള അനുയായികളെ വാര്‍ത്തെടുത്തു. അവര്‍ പര്‍വ്വതങ്ങളെപ്പോലെ തൌഹീദിന് കരുത്തേകി. എന്നാല്‍ തൌഹീദിന്റെ അവസാനത്തെ നാളവും തുടച്ചുനീക്കാന്‍ ഖുറൈശികള്‍ എതിര്‍പ്പിന്റെ കൊടുങ്കാറ്റഴിച്ചുവിട്ടു. അവസാനത്തെ മുസ്ലിമിനെ തു ടച്ചു നീക്കാന്‍ ശത്രുക്കള്‍ ദൃഢപ്രതിജ്ഞയെടുത്തതോടെ ജീവനുള്ള മതത്തെ ര ക്ഷിക്കാന്‍ ദൈവകല്‍പ്പനയുണ്ടായി. ഹിജ്റ ആരംഭിച്ചു. പ്രവാചകനെയും അനുചരന്മാരേയും കാത്തിരിക്കുന്ന വലിയൊരു ജനതയുണ്ട് യസ്രിബില്‍. അങ്ങോട്ടായിരുന്നു പലായനം. അവസാനത്തെ അനുയായിയേയും കടത്തിവിടാന്‍ പ്രവാചകന്‍ അങ്ങേയറ്റം യത്നിച്ചു.
സാധ്യമായവരൊക്കെ പോയിത്തീര്‍ന്നപ്പോള്‍ പ്രവാചകനും പുറപ്പെട്ടു. പ്രവാചകനും അനുചരന്മാര്‍ക്കും മദീനയില്‍ രാജോചിത വരവേല്‍പ്പ്. അവര്‍ നബി(സ്വ)യോടുള്ള ബഹുമാനാര്‍ഥം യസ്രിബിന് മദീനത്തുന്നബി (നബിയുടെ നഗരം) എന്ന് പുനര്‍നാമകരണം ചെയ്തു.
ഒരു രാഷ്ട്രനിര്‍മ്മാണം
സ്വാതന്ത്യ്രത്തിന്റേയും നിര്‍ഭയത്വത്തിന്റേയും രാഷ്ട്രമായിരുന്നു മദീന. സാഹോദര്യത്തിന്റെ അതുല്യമായ അനുഭൂതി ലഭിച്ച മണ്ണായിരുന്നു അത്. നൂറ്റാണ്ടുകള്‍ നീണ്ട ഗോത്രവര്‍ഗ്ഗ സംഘട്ടനങ്ങള്‍ക്ക് നെടുനായകത്വം വഹിച്ചു. പുകയൂതി നില്‍ക്കുന്ന രണ്ട് ഗോത്രങ്ങളെ (ഔസ്, ഖസ്റജ്) പ്രവാചകന്‍ ഒന്നിപ്പിച്ചു. മക്കയില്‍ നിന്ന് നാടും വീടും വിട്ട് വന്ന സ്വഹാബികള്‍ക്ക് മദീനക്കാര്‍ എല്ലാ സഹായവും ചെയ്തു. സ്വ ത്തും സമ്പാദ്യവും ഭാര്യമാരെ പോലും പരസ്പരം പകുത്ത് കൊടുത്ത് സ്വീകരിച്ചു. വിശ്വാസികള്‍ സഹോദരങ്ങളായി, മദീനയുടെ സുഖാന്തരീക്ഷത്തില്‍ ഒരു പറുദീസ പണിതു. മദീനയിലെ യഹൂദികള്‍, മുശ്രിക്കുകള്‍ എന്നിവരുമായി പ്രവാചകന്‍ ഉടമ്പടി ചെയ്തു. മാനുഷ്യ ചരിത്രത്തിലെ ആദ്യ ലിഖിത ഭരണഘടന അവിടെ എഴുതപ്പെട്ടു. മദീനയിലെ റിപ്പബ്ളിക്കില്‍ സ്വയം നിര്‍ണയാവകാശമുള്ള പ്രജകളായിരുന്നു യ ഹൂദികളും മുശ്രിക്കുകളും. ഇസ്ലാമിനും പ്രവാചകനും മദീന ഭരിക്കാനുള്ള അവകാശം കൈവന്നു. എന്നാല്‍ എല്ലാവര്‍ക്കും അവരാരായാലും സമാധാനത്തോടെ ജീ വിക്കുകയും ചെയ്യാം.
മദീനക്കെതിരെ നിരവധി തവണ കയ്യേറ്റങ്ങളുണ്ടായി. മുസ്ലിംകള്‍ക്ക് സ്വൈരം ത രാന്‍ ശത്രുക്കള്‍ തീരുമാനിച്ചിട്ടില്ലെന്ന് ഈ നീക്കങ്ങളില്‍ നിന്ന് ബോധ്യമായിരുന്നു. അവര്‍ക്ക് തിരിച്ചടിയിലൂടെ ഗുണപാഠം നല്‍കേണ്ടി വന്നു.
ആസൂത്രിതമായ നീക്കങ്ങളും നയനൈപുണ്യവും ആത്മാര്‍ഥതയും മനുഷ്യസ്നേഹ വും ദയയും ദൈവഭക്തിയും കൊണ്ട് ഒരു വലിയ ജനത പ്രവാചകന്റെ നേതൃത്വമംഗീകരിച്ചു. കറകളഞ്ഞ തൌഹീദിന്റെ അമരത്വം അവര്‍ ജീവിതം കൊണ്ട് സമ്മതിച്ചു.
ജാഹിലിയ്യത്തിന്റെ മുഴു സമ്പ്രദായങ്ങള്‍ക്കുമെതിരെ അസമത്വത്തിന്റെ അക്രമങ്ങള്‍ ക്കെതിരെ സാമ്പത്തിക ചൂഷണത്തിനെതിരെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ മാര്‍ഗഭ്രംശത്തിനെതിരെ ഒരു മഹാവിപ്ളവം ജയിക്കുകയായിരുന്നു. ഇരുപത്തിമൂന്ന് സംവത്സരങ്ങള്‍ കൊണ്ട് ഒരു മഹാജീവിതം പ്രവാചകന്‍ ജീവിച്ചു കാണിച്ചുതന്നു. പറഞ്ഞു കൊടുത്തും അധികവും ചെയ്തു കാണിച്ചും അവിടുന്ന് പഠിപ്പിച്ചു. ആ ജീ വിതത്തില്‍ നിന്ന് ഒരു നിമിഷവും പുറംതിരിഞ്ഞു നില്‍ക്കേണ്ട സാഹചര്യം ഇസ്ലാ മിക സമൂഹത്തിനില്ല. അത്രയും ഉദാത്തം.
ചരിത്രം നബി(സ്വ)യുടെ വിയോഗം രേഖപ്പെടുത്തി. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞു. ആ സമയത്ത് അറേബ്യ ഉപഭൂഖണ്ഡം ഇസ്ലാമിന്റെ അധീനതയിലായിരുന്നു. ലോകം നടുങ്ങി. ചരിത്രം കണ്ണീരില്‍ കുതിര്‍ന്നു.
ഉത്തരാധികാരികളുടെ കാലം
നബി(സ്വ) ഇഹലോകവാസം വെടിയുമ്പോള്‍ പിന്‍ഗാമിയെ തീരുമാനിച്ചിരുന്നില്ല. ആ അവകാശം ജനങ്ങള്‍ക്ക് കൊടുക്കുകയായിരുന്നു. ഇസ്ലാമിക രാഷ്ട്രത്തിന്റെ തലവന്‍ ആരായിരിക്കണമെന്ന് മുസ്ലിംകള്‍ തീരുമാനിച്ചു. അബൂബക്ര്‍ സ്വിദ്ദീഖ്(റ) പ്ര വാചകരുടെ ആത്മസുഹൃത്തും ആണുങ്ങളില്‍ ആദ്യം ഇസ്ലാം പുല്‍കിയവരും സ്വിദ്ദീഖ് എന്ന അപരനാമത്തിനര്‍ഹനാകും വിധം നബി(സ്വ)യെ പിന്തുടര്‍ന്നവരുമായിരുന്നു. അബൂബക്ര്‍ സ്വിദ്ദീഖ് എന്ന ധനാഢ്യന്‍ തന്റെ സമ്പത്ത് മുഴുവന്‍ ഇസ്ലാ മിന് കൊടുത്തു.
ഭരണത്തിന്റെ നിയന്ത്രണം തൌഹീദിനും തിരുസുന്നത്തിനും അധിഷ്ഠിതമായി അദ്ദേ ഹം ജനങ്ങള്‍ക്ക് കൊടുത്തു. താന്‍ ഋജുമാര്‍ഗ്ഗത്തില്‍ ഉറച്ചുനില്‍ക്കുന്ന കാലത്തോ ളം മാത്രമെ ഞാന്‍ നിങ്ങളുടെ ഭരണാധികാരിയാവുന്നുള്ളൂ. അങ്ങനെയല്ലാത്ത പ ക്ഷം എന്നെ നിങ്ങള്‍ നേര്‍വഴി പഠിപ്പിക്കണമെന്ന് അവിടുന്ന് ജനങ്ങളോട് പറഞ്ഞു.
സകാത്ത് നിഷേധികള്‍, വ്യാജപ്രവാചകന്മാര്‍ ഇവര്‍ ഇസ്ലാമിക സമൂഹത്തില്‍ കുഴപ്പത്തിന് ശ്രമിച്ച കാലഘട്ടമായിരുന്നു അത്. ഈയടുത്തു മാത്രം ഇസ്ലാമിലേക്ക് കടന്നുവന്നവര്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കും വിധം കാര്യങ്ങള്‍ കുഴഞ്ഞുമറിയാന്‍ അ ബൂബക്ര്‍(റ) അനുവദിച്ചിരുന്നില്ല. അക്കൂട്ടത്തില്‍ റോമന്‍, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ ഉയര്‍ത്തിവിട്ട ഭീഷണിയും ഒരു പ്രതിസന്ധിയായിരുന്നു. ഇവയൊക്കെ തന്ത്രപൂര്‍വ്വം അബൂബക്ര്‍(റ) നേരിട്ടു. ഈ സാമ്രാജ്യങ്ങളില്‍ നിന്ന് ഇസ്ലാമിന്റെ ശബ്ദമുയരാന്‍ ഭരണകൂടങ്ങള്‍ അനുവദിച്ചില്ല. ജനതയുടെ വിശ്വാസത്തെ ചൂഷണം ചെയ്തു അവരുടെ മനോമസ്തിഷ്കങ്ങളെ ചങ്ങലയില്‍ കുരുക്കിയിട്ട് ചിന്താസ്വാതന്ത്യ്രം നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു അവിടെ. ഖാലിദ്ബിന്‍ വലീദിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക സൈന്യം ഈ രാജ്യങ്ങളില്‍ കയറിച്ചെന്നു. അവിടങ്ങളില്‍ ഇസ്ലാമിന്റെ വെന്നിക്കൊടി പാറിച്ചു. ആഭ്യന്തര കലാപങ്ങള്‍ അടിച്ചമര്‍ത്തുകയും ഇസ്ലാമിക സമൂഹത്തിന് തികഞ്ഞ ആത്മവിശ്വാസം നല്‍കുകയും ചെയ്തുവെന്നതാണ് അബൂബക്ര്‍(റ)ന്റെ പ്രധാന ഭരണനേട്ടങ്ങള്‍. കൂട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം അതിമഹത്തായ സംഭാവനയാണ്. മരിക്കുന്നതിനുമുമ്പ് തന്നെ ഉമറി(റ)നെ ഖ ലീഫയാക്കി വസ്വിയ്യത്ത് ചെയ്തു. ജനങ്ങള്‍ ഏകകണ്ഠമായി അതംഗീകരിക്കുകയായിരുന്നു.
ഉമര്‍(റ)
അബൂബക്ര്‍(റ)നെപ്പോലെ പ്രഗത്ഭനായ സ്വഹാബിയാണ് ഹസ്രത്ത് ഉമറുല്‍ ഫാറൂഖ്(റ). പ്രവാചകരുടെ രണ്ടാം ഉത്തരാധികാരിയായിരുന്നു ഉമറുല്‍ ഫാറൂഖ്(റ). പേര്‍ ഷ്യക്കാരും റോമാക്കാരുമായുള്ള സംഘട്ടനം ഉമര്‍(റ)ന്റെ ഭരണത്തില്‍ ശക്തി പ്രാപിച്ചു. മുപ്പതിനായിരം വരുന്ന മുസ്ലിം പടയാളികള്‍ അറുപതിനായിരത്തോളം വരുന്ന പേര്‍ഷ്യന്‍ സൈന്യത്തോട് സഅ്ദുബ്ന്‍ അബീവഖ്ഖാസ്വിന്റെ നേതൃത്വത്തില്‍ ഏറ്റുമുട്ടി. ഇതേസമയം യര്‍മൂക്കില്‍ ഖാലിദ്ബിന്‍ വലീദിന്റെ നേതൃത്വത്തില്‍ നാല്‍പ്പതിനായിരത്തോളം മുസ്ലിംകള്‍ ഒരു ലക്ഷത്തില്‍പ്പരം റോമാക്കാരെ പൊരുതി പരാജയപ്പെടുത്തി. പേര്‍ഷ്യന്‍ സാമ്രാജ്യം ചരിത്രത്തിന്റെ ഭാഗമാവുകയും റോമന്‍ സാമ്രാജ്യത്തിന്റെ തന്ത്രപ്രധാന സ്ഥലങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു. പേര്‍ഷ്യയുടെ തലസ്ഥാനമായ മദാഇനിനെ ലക്ഷ്യമാക്കി സഅ്ദുബ്ന്‍ അബീവഖ്ഖാസ്വും സൈന്യവും നടത്തിയ യുദ്ധം എടുത്തു പറയാവതാണ്. ടൈഗ്രീസിന്റെ കിഴക്കേ കരയില്‍ ആധുനിക ബഗ്ദാദിന്റെ സ്ഥാനത്തായിരുന്നു മദാഇന്‍ ഉണ്ടായിരുന്നത്. ടൈഗ്രീസ് കടന്നാ ണ് മദാഇനിലെത്തേണ്ടത്. നാവികസേന ഇല്ലാത്ത മുസ്ലിം സൈന്യം കടല്‍ത്തീര ത്തു നിന്ന് ദൈവീക നാമമുച്ഛരിച്ച് ടൈഗ്രീസിലൂടെ കുതിരയെ പായിച്ചു. പേര്‍ഷ്യക്കാര്‍ ഭയചകിതരായി ഓടുകയായിരുന്നു. പക്ഷേ, അവര്‍ അടങ്ങിയിരുന്നില്ല. ഒടുക്കം നഹാവന്തിന്റെ പോര്‍നിലങ്ങളില്‍ നിന്ന് പേര്‍ഷ്യന്‍ സൈന്യത്തെ മുസ്ലിംകള്‍ മലര്‍ ത്തിയടിച്ചു. ഈ വിജയത്തില്‍ അത്യാഹ്ളാദം പാടില്ലെന്ന് ഉമര്‍(റ) പറഞ്ഞു. ‘പ്രവാചകന്റെ കാല്‍പാടുകള്‍ പിന്തുടരുക. നിങ്ങള്‍ ദുഷിക്കാതിരുന്നാല്‍ നിങ്ങള്‍ക്കു നല്ലത്.’
ബൈതുല്‍ മഖ്ദിസിന്റെ മോചനം
ഉമര്‍(റ)ന്റെ ഭരണകാലത്ത് നടന്ന പ്രധാന സംഭവവികാസങ്ങളിലൊന്നാണിത്. റോ മന്‍ സാമ്രാജ്യത്തിന്റെ ഭാഗമായ സിറിയയിലായിരുന്നു ബൈതുല്‍ മഖ്ദിസ്. ക്രൈസ് തവരായിരുന്നു അതിന്റെ പരിപാലകര്‍. യര്‍മൂക്കില്‍ ഖാലിദ്ബിന്‍ വലീദിന്റെ നേതൃത്വത്തിലുള്ള സൈന്യം റോമന്‍ സൈന്യത്തെ മോചിപ്പിച്ചപ്പോള്‍ തന്നെ ഭരണാധികാരിയായ ഹിര്‍ഖല്‍ തലസ്ഥാനം സിറിയയില്‍ നിന്ന് കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാ റ്റിയിരുന്നു.
മുസ്ലിംകള്‍ ബൈതുല്‍ മഖ്ദിസ് ഉപരോധിച്ചപ്പോള്‍ ക്രൈസ്തവര്‍ സന്ധിക്ക് തയ്യാറായി. ഉമര്‍(റ) നേരിട്ട് വന്നു സന്ധിരേഖ തയ്യാറാക്കണമെന്നായിരുന്നു അവരുടെ ആ വശ്യം. വിവരമറിഞ്ഞപ്പോള്‍ അലി(റ)യെ പ്രതിനിധിയാക്കി ഉമര്‍(റ) സിറിയയില്‍ വന്നു. ക്രൈസ്തവരുടെ ധനവും അഭിമാനവും മുസ്ലിം ഭരണത്തില്‍ പൂര്‍ണ്ണസുരക്ഷിതമായിരിക്കുമെന്ന് കരാറെഴുതി ഒപ്പുവെച്ചുകൊടുത്തു.
പക്ഷേ, ഈജിപ്തില്‍ നിന്നും ഇസ്ലാമിക ഖിലാഫത്തിനെതിരെ റോമക്കാര്‍ പുതിയ അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. അംറുബ്നുല്‍ ആസ്വിനെ ഈജിപ്ത് മോചിപ്പിക്കാന്‍ ഉ മര്‍(റ) ചുമതലപ്പെടുത്തി. രണ്ടു വര്‍ഷം കൊണ്ട് ഈജിപ്ത് ഇസ്ലാമിന്റെ വരുതിയില്‍ വന്നു. ബര്‍ഖ, ലിബിയ എന്നിവയും മുസ്ലിം സൈന്യം കീഴടക്കി.
ഉസ്മാന്‍(റ)
സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടവരായിരുന്നു ഉസ്മാന്‍(റ). നബിയുടെ രണ്ടു പെണ്‍മക്കളെ വിവാഹം ചെയ്തു ‘ദുന്നൂറൈനി’ എന്ന അപരാഭിധാനത്തിലറിയപ്പെട്ടു. ഉമര്‍(റ) നിയോഗിച്ച ഒരു പ്രത്യേക സമിതി ജനങ്ങളില്‍ നിന്ന് അഭിപ്രായമാരാഞ്ഞാണ് ഉസ്മാന്‍(റ)നെ ഖലീഫയായി തിരഞ്ഞെടുത്തത്. മൂന്നാം ഖലീഫയായി ഭരണമേറ്റെടുക്കുമ്പോള്‍ പ്രായം എഴുപത് വയസ്സ്. 12 വര്‍ഷം ഭരണം നടത്തി. കിഴക്ക് ഗസ്നിയും കാബൂളും വരെയുള്ള പ്രദേശങ്ങളും പടിഞ്ഞാറ് ടുണീഷ്യ യും ഇസ്ലാമിക ഖിലാഫത്തിന്റെ ഭാഗമായി. ഇസ്ലാമിക ഖിലാഫത്തിന്റെ കീഴില്‍ ഒരു പ്രബലമായ നാവികസേന രൂപീകൃതമായത് ഉസ്മാന്‍(റ)ന്റെ പ്രധാന സംഭാവനകളിലൊന്നാണ്.
അലി(റ)
നബിയുടെ ജാമാതാവ്. ഇസ്ലാമിക മുന്നേറ്റങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചു. പ ത്താം വയസ്സില്‍ തന്നെ തൌഹീദിന്റെ തണലില്‍ വന്നു. വിജ്ഞാനത്തില്‍ അലിയുടെ നൈപുണ്യം പ്രവാചകന്‍ എടുത്തു പറഞ്ഞിരുന്നു. ഉസ്മാന്‍(റ)നെ അജ്ഞാതര്‍ കൊലപ്പെടുത്തിയപ്പോഴാണ് അലി(റ) ഖലീഫയാകുന്നത്. ഉസ്മാന്റെ ഘാതകനെ കണ്ടെത്താന്‍ കഴിയാത്ത കഴിവുകെട്ടവന്‍ എന്ന് പലരും അദ്ദേഹത്തെ അധിക്ഷേപിച്ചിരുന്നു. ഇസ്ലാമിക ഖിലാഫത്തിനെ ഛിന്നഭിന്നമാക്കാനുള്ള വജ്രായുധമായി അ വര്‍ ഈ പ്രശ്നത്തെ ഉപയോഗപ്പെടുത്തി. ഉസ്മാന്‍(റ)ന്റെ ഘാതകരെ കണ്ടുപിടിക്കാനുള്ള കാലതാമസം എന്തുകൊണ്ടാണെന്ന് അക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ആഇശഃ(റ), ത്വല്‍ഹഃ(റ) എന്നീ പ്രമുഖ സ്വഹാബികളെ അലി(റ) ബോധ്യപ്പെടുത്തിയിരുന്നു. പക്ഷേ, കുഴപ്പക്കാര്‍ എല്ലാ അനുരഞ്ജന ശ്രമങ്ങളേയും അട്ടിമറിച്ചു. അവര്‍ക്ക് ഇസ്ലാമിന്റെ, സമൂഹത്തിന്റെ ജീവച്ഛവമായിരുന്നു വേണ്ടിയിരുന്നത്. മുസ്ലിംകളെ തമ്മിലടിപ്പിക്കാന്‍, ഉമര്‍(റ) മുമ്പൊരിക്കല്‍ മുന്നറിയിപ്പ് നല്‍കിയ, ആഭ്യന്തരശക്തികള്‍ കിണഞ്ഞു ശ്രമിച്ചു. അതിനാല്‍ ഈ ഘട്ടത്തില്‍ ഖലീഫക്ക് മ റ്റൊരു കാര്യവും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആഇശഃ(റ)യും അലി(റ)യും തമ്മിലുണ്ടാക്കിയ അനുരഞ്ജനം ഈ ഛിദ്രശക്തികള്‍ തുടരാന്‍ അനുവദിച്ചില്ല. അലി    (റ)യും മുആവിയഃ(റ)വും ഈ വിഷയത്തില്‍ ഇടഞ്ഞു. ഒരു ഏറ്റുമുട്ടലുണ്ടായി. പരസ്പരം പിരിയുംമുമ്പുതന്നെ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പുണ്ടായി. ഇതേത്തുടര്‍ന്ന് മനുഷ്യരുടെ മധ്യസ്ഥം കുഫ്റാണെന്നു പറഞ്ഞ് ഖവാരിജുകള്‍ രംഗത്തെത്തി. അവര്‍ അലി(റ), മുആവിയഃ(റ), പ്രശ്നത്തില്‍ മധ്യസ്ഥനായ അംറുബ്ന്‍ ആസ്വ്(റ) എന്നിവരെ വധിക്കാനായി ഉഴറി നടന്നു. ഒടുവില്‍ അവര്‍ അലി(റ)യെ കൊലപ്പെടുത്തി. അലിയുടെ മരണശേഷം കൂഫക്കാര്‍ മകന്‍ ഹസന്‍(റ)നെ നിര്‍ബന്ധിച്ച് ഭരണമേല്‍പ്പിച്ചു. സിറിയയിലെ ഗവര്‍ണറായിരുന്ന മുആവിയഃ(റ)ന്ന് ഇത് ദഹിച്ചില്ല. ഇക്കാര്യം അറിഞ്ഞപ്പോള്‍ ഇനിയൊരു കുഴപ്പത്തിനു നില്‍ക്കാതെ ഹസന്‍(റ) സ്ഥാനത്യാഗം ചെയ്തു. ഇതാണ് ആമുല്‍ജമാഅ (സംഘടിതവര്‍ഷം).
ഇതോടെ ഖിലാഫത്തുര്‍റാശിദഃ അവസാനിക്കുകയായി. രാഷ്ട്രി സംവിധാനം, സാമൂഹിക നവീകരണം, നയതന്ത്രം എന്നീ വിശിഷ്ട മൂല്യങ്ങളില്‍ ഖിലാഫത്തുര്‍റാശിദഃ ലോകചരിത്രത്തില്‍ മികച്ചുനില്‍ക്കുന്നു. ഒരു വലിയ ലോകത്തെ ഉള്‍ക്കൊള്ളാനും അധികാര വികേന്ദ്രീകരണത്തോടെയും ജനകീയ സഹകരണത്തോടെയും ആത്മാര്‍ ഥതയോടെയും ഒരു പുതിയ ഭരണ സംസ്കാരം സൃഷ്ടിക്കാന്‍ കഴിഞ്ഞത് ഖിലാഫ ത്തുര്‍റാശിദഃയുടെ സംഭാവനകളില്‍ മികച്ചതാണ്.
മുലൂക്കിയ്യത്ത്
ഖിലാഫത്തുര്‍റാശിദഃക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടമല്ലെങ്കിലും മുആവിയഃ(റ) ആയിരുന്നു ഭരണാധികാരി. ഇറാഖ് വിമോചകനായ സഅ്ദുബ്നു അബീവഖ്ഖാസ്വ്(റ) ഒരിക്കല്‍ മുആവിയഃ(റ)യെ കണ്ടപ്പോള്‍ ‘അസ്സലാമു അലൈക്ക അയ്യുഹല്‍മലിക്’(ഓ രാജാവേ അങ്ങേക്ക് അല്ലാഹുവിന്റെ സുരക്ഷ ഉണ്ടാവട്ടെ.) എന്നാണ ത്രെ അഭിസംബോധന ചെയ്തത്. അതേ, ഇസ്ലാമികചരിത്രം ഇനി രാജാധിപത്യത്തിന്റേതാണ്. മുലൂകിയ്യത്താണ്, ഖിലാഫത്തല്ല.
ഇരുപതുകൊല്ലമായിരുന്നു മുആവിയഃ(റ)യുടെ ഭരണകാലം. രാജ്യത്ത് ക്രമസമാധാനത്തിന് പറയത്തക്ക ഭംഗമൊന്നുമുണ്ടായില്ല. ഉത്തരാഫ്രിക്ക ഇസ്ലാമിക ഭരണത്തി നുകീഴില്‍ വന്നത് അദ്ദേഹത്തിന്റെ കാലത്താണ്. ദമാസ്കസായിരുന്നു മുആവിയാ ഭരണത്തിന്റെ ആസ്ഥാനം. സംസ്കാരത്തിന്റെ അതിപ്രാചീനമായ ഈ നഗരം ഇസ് ലാമിക ചരിത്രത്തിലെ കണ്ണായ കേന്ദ്രമാണ്. ശാന്തിയും സമാധാനവും കളിയാടിയിരുന്ന കാലമായിരുന്നു മുആവിയയുടേത്. ജനങ്ങളുമായി നല്ല പെരുമാറ്റമായിരുന്നു. വികസനത്തിന്റെ പടവുകളിലൂടെ ഈ ഭരണം ജനമനസ്സുകളില്‍ ദീപ്തമായ സ്മരണകളുണര്‍ത്തുന്നു.
മുആവിയഃ(റ) തന്റെ പിന്‍ഗാമിയായി പുത്രന്‍ യസീദിനെ നാമനിര്‍ദ്ദേശം ചെയ്തു. ഇസ്ലാമിക ചരിത്രത്തില്‍ ആദ്യത്തെ പ്രവണതയായിരുന്നു ഈ നാമനിര്‍ദ്ദേശം. കി സ്റായുടേയും കൈസറുടേയും മാതൃകയാണിതെന്ന് അക്കാലത്തെ പ്രമുഖ സ്വഹാബികള്‍ തുറന്നടിച്ചു. മൂന്നു വര്‍ഷക്കാലം മാത്രം നബിയോട് സഹവസിക്കാന്‍ ഭാഗ്യം ലഭിച്ച മുആവിയഃ(റ)ന് ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയെക്കുറിച്ചുള്ള ധാരണക്കുറവായിരുന്നു ഇങ്ങനെയൊരു ദുരവസ്ഥ സംഭവിക്കാനുള്ള കാരണം.
ആദ്യം പ്രതിജ്ഞ, പിന്നെ അധികാരം എന്ന രീതി അട്ടിമറിഞ്ഞു. ആദ്യം അധികാരം പിന്നെ പ്രതിജ്ഞ എന്നായി മാറി. ഇസ്ലാമിക രാഷ്ട്രീയ ചരിത്രത്തില്‍ ഈ പ്രവണ ത മുസ്തഫാ കമാല്‍പാഷയുടെ കാലഘട്ടത്തോളം യാതൊരു ഇളക്കവും തട്ടാതെ നിലനിന്നു.
കര്‍ബലയുടെ കണ്ണീര്‍
യസീദിന്റെ സ്ഥാനാരോഹണത്തെ എതിര്‍ത്ത ജനങ്ങള്‍ അലി(റ)യുടെ പുത്രനായ ഹുസൈന്‍(റ)ന്റെ നേതൃത്വത്തില്‍ സംഘടിച്ചു. കൂഫക്കാര്‍ ഹുസൈന്‍(റ)ന് പിന്തു ണ പ്രഖ്യാപിച്ചു. പെട്ടെന്ന് കൂഫയിലെത്തണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ പ്ര മുഖ സ്വഹാബികള്‍ ഈ നീക്കത്തെ എതിര്‍ത്തു. ഹുസൈന്‍(റ) സ്ത്രീകളും കുട്ടികളുമടങ്ങുന്ന എഴുപത്തിരണ്ടോളം പേരോടൊപ്പം പുറപ്പെട്ടു. അവര്‍ കൂഫയിലെത്തുംമുമ്പേ യസീദിന്റെ ഗവര്‍ണറായ ഇബ്നുസിയാദ് അവിടെ എത്തിയിരുന്നു. സിയാദിന്റെ ഭീഷണി കേട്ട് കൂഫക്കാര്‍ ഹുസൈന്‍(റ)ന് നല്‍കിയ പിന്തുണ പിന്‍വലിച്ചു. മാത്രമല്ല ഹുസൈന്‍(റ)ന്റെ പ്രതിനിധിയായ ഇബ്നുഉഖൈലിനെ അവര്‍ സിയാദിന് പിടിച്ചുകൊടുക്കുകയും ചെയ്തു. ഹുസൈന്‍(റ) കൂഫക്കാരുടെ ഈ നടപടിയില്‍ നി രാശനായി മക്കയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും പ്രതികാരദാഹമുള്ള ഇബ്നുഉഖൈലിന്റെ സഹോദരന്മാര്‍ യാത്ര തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. യൂഫ്രട്ടീസ് നദീതീരത്തുള്ള കര്‍ബലയില്‍ എത്തിയപ്പോള്‍ ഇബ്നുസിയാദിന്റെ ആയിരം ഭടന്മാരടങ്ങുന്ന സൈന്യം അവരെ തടഞ്ഞു. ഹുസൈന്‍(റ) ഒട്ടനവധി അനുരഞ്ജന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും യസീദിനെ ബൈഅത്ത് ചെയ്യണമെന്ന ആവശ്യത്തില്‍ സിയാദ് ഉറച്ചുനിന്നു. ധീരനായ ഹുസൈന്‍(റ) അത് സമ്മതിച്ചില്ല. ഏറ്റുമുട്ടലുണ്ടായി. പ്രവാചകരുടെ പ്രിയപ്പെട്ട പൌത്രനെ അവര്‍ നിഷ്കരുണം വധിച്ചെന്നു മാ ത്രമല്ല അംഗവിച്ഛേദം നടത്തി, വിജയം ആഘോഷിക്കുകയും ചെയ്തുവെന്നത് ഏറെ ദുഃഖകരമായി.
നബി(സ്വ)യുടെ പൌത്രനോട് ചെയ്ത ഈ മഹാതെറ്റിനു മാപ്പുനല്‍കാന്‍ ജനങ്ങള്‍ ക്കാകുമായിരുന്നില്ല. പ്രമുഖ സ്വഹാബികള്‍ കണ്ണീരൊഴുക്കി. മദീനക്കാര്‍ അബ്ദുല്ലാഹിബ്നു സുബൈര്‍(റ)നെ ഭരണാധികാരിയാക്കി. പ്രതിജ്ഞ ചെയ്തു. ഇതില്‍ രോ ഷാകുലനായ ഇബ്നുസിയാദ് മദീനയില്‍ വന്ന് മൂന്നുമാസക്കാലം കൂട്ട നരമേധം ന ടത്തി രൌദ്ര നൃത്തമാടി. ഇതിനിടെ യസീദ് മരണപ്പെട്ടതു കാരണം സൈന്യം തിരിച്ചുപോയി. യസീദിന്റെ പിന്‍ഗാമികള്‍ ഭരണമേല്‍ക്കാന്‍ മടിച്ചു. ഇസ്ലാമിക ലോകം അ ബ്ദുല്ലാഹിബ്നു സുബൈര്‍(റ)നെ ഭരണാധികാരിയായി അംഗീകരിച്ചു.
എന്നാല്‍ സിറിയയില്‍ യസീദിന്റെ കുടുംബമായ ബനൂഉമയ്യയും ഇബ്നുസുബൈറിന്റെ ആളുകളും തമ്മില്‍ നടന്ന യുദ്ധത്തെ തുടര്‍ന്ന് സിറിയയില്‍ സുബൈര്‍(റ)ന്റെ ഭരണം അവസാനിച്ചു. മറ്റു ഭാഗങ്ങളില്‍ ഭരണം തുടര്‍ന്നു. ഇതിനിടയില്‍ ഉമവീ ഭരണം ശക്തി പ്രാപിക്കുകയും അബ്ദുല്‍മലിക് വിജയം നേടുകയും ചെയ്തു. ഹ ജ്ജാജുബ്നു യൂസുഫുമായുള്ള യുദ്ധത്തില്‍ സുബൈര്‍(റ) മരണപ്പെട്ടതോടെ ഒരു യുഗമൊടുങ്ങി.
അബ്ദുല്‍മലികിന്റെ ഭരണം
ഇതിനുശേഷം സിറിയയില്‍ മര്‍വാനുബ്നു ഹകം എന്ന ഉമയ്യാ കുടുംബാംഗം ഖലീഫയായി വാഴിക്കപ്പെട്ടു. ഒമ്പതുമാസത്തെ ഭരണത്തിനു ശേഷം അയാള്‍ മരണമടഞ്ഞു. പുത്രന്‍ അബ്ദുല്‍മലിക് ഖലീഫയായി. ഇറാഖില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള ഖവാരിജി ഛിദ്രതകളെ അദ്ദേഹം എതിര്‍ത്തു തോല്‍പ്പിച്ചു.
ഉത്തരാഫ്രിക്കയില്‍ നിന്നുള്ള ബര്‍ബരീ കലാപങ്ങള്‍ അടിച്ചമര്‍ത്തി അതിനെ പരിപൂ ര്‍ണ്ണമായി ഇസ്ലാമിക ഖിലാഫത്തില്‍ കൊണ്ടുവന്നു. ഔദ്യോഗിക ഭാഷ അറബിയാക്കിയും നാണയങ്ങള്‍ അടിച്ചിറക്കിയും അദ്ദേഹം ഇസ്ലാമിക സാമ്രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിച്ചു.
ഹിജ്റ 86þ-96 കാലഘട്ടത്തിലായിരുന്നു മലികിന്റെ മകന്‍ വലീദ് ഭരിച്ചിരുന്നത്. ഇസ് ലാമിക സാമ്രാജ്യത്തിന്റെ വ്യാപ്തി ഇങ്ങ് ചൈനയുടെ അതിര്‍ത്തി വരെ അദ്ദേഹം എത്തിച്ചു. ബുഖാറ, സമര്‍ഖന്ത്, കീവ്, കാശ്ഗര്‍ എന്നീ പ്രദേശങ്ങള്‍ ജയിച്ചടക്കി ചൈനയുടെ അതിര്‍ത്തി വരെ വലീദിന്റെ സേനാനായകനായ ഖുതൈബഃ എത്തിക്കഴിഞ്ഞിരുന്നു. ചൈനയുടെ അതിര്‍ത്തിയില്‍ നിന്ന് നയപരമായ പടനീക്കങ്ങള്‍ക്ക് തുടക്കം കുറിക്കവേ വലീദ് അന്തരിച്ചു. സൈന്യം തിരിച്ചുപോയതു കാരണം ചൈനാവിജയം നടക്കുകയുണ്ടായില്ല.
ഇതേ കാലഘട്ടത്തിലാണ് പാക്കിസ്ഥാന്‍ ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായത്. അറേബ്യയില്‍ നിന്ന് ലങ്കയിലേക്ക് വരികയായിരുന്ന ഏതാനും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കപ്പല്‍, അതില്‍ വിലപിടിപ്പുള്ള പാരിതോഷികങ്ങളുണ്ടായതു കാരണം കടല്‍ക്കൊള്ളക്കാര്‍ പാരിതോഷികങ്ങളെടുത്ത് യാത്രക്കാരെ ബന്ധികളാക്കി പിടിച്ചു. ഇവരെ മോചിപ്പിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടു ഖലീഫ വലീദ് സിന്ധിലെ ഭരണാധികാരിയായ ദാഹിറിന് കത്തെഴുതി. പക്ഷേ, ആ കത്ത് ദാഹിര്‍ പിച്ചിച്ചീന്തി വലിച്ചെറിഞ്ഞു. ഇതേത്തുടര്‍ന്ന് മുഹമ്മദ് ബിന്‍ ഖാസിം എന്ന വലീദിന്റെ സേനാനായകന്‍ സിന്ധ് ആക്രമിച്ചു. യുദ്ധത്തില്‍ ദാഹിര്‍ കൊല്ലപ്പെട്ടു. അങ്ങനെ പാക്കിസ്ഥാന്‍ ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി തീര്‍ന്നു.
സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ പ്രദേശങ്ങള്‍ കീഴടക്കാനായിരുന്നു വലീദിന്റെ അ ടുത്ത ഉദ്യമം. മര്‍ദ്ദകഭരണകൂടമായിരുന്നു അക്കാലത്ത് അവിടെയുണ്ടായിരുന്നത്. റാസ്രിക്ക് എന്ന ഭരണാധികാരിയുടെ സൈന്യത്തിനെതിരെ മുസ്ലിംകള്‍ പടനീക്കം തുടങ്ങി. ഒരു ക്രൈസ്തവ നേതാവ് റാസ്രിക്കിനെതിരില്‍ മുസ്ലിം സൈന്യത്തിന്റെ സഹായം തേടുകയും ചെയ്തു. ത്വാരീഖ്ബ്നു സിയാദ് എന്ന സേനാനായകന്‍ റാസ്രിക്കിന്റെ സൈന്യത്തെ പരാജയപ്പെടുത്തി. സ്പെയിനും പോര്‍ച്ചുഗലും ഉള്‍പ്പെട്ട അന്തുലുസ് കീഴടക്കി. പിരണീസ് പര്‍വ്വതനിരകള്‍ താണ്ടി ഫ്രാന്‍സിന്റെ അതിര്‍ത്തി വരെ ഈ സൈന്യം എത്തിയിരുന്നു. പിന്നെ മുന്നോട്ടു പോകാന്‍ ഖലീഫയുടെ അ നുവാദമുണ്ടായിരുന്നില്ല.
സുലൈമാന്‍ അബ്ദുല്‍മലികായിരുന്നു അടുത്ത ഭരണാധികാരി. വലീദിന്റെ സഹോദരനായിരുന്നു ഇദ്ദേഹം. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉപരോധിച്ചതു ഈ ഭരണകാലത്തായിരുന്നു. കടലിലും കരയിലും ഒരേ സമയം ഉപരോധിക്കപ്പെട്ടു. പക്ഷേ, ഈ ഉപരോധത്തില്‍ മുസ്ലിംകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. മഞ്ഞുവീഴ്ചയും ഭക്ഷണ കമ്മിയുമായിരുന്നു ഇതിനു കാരണം.
ഉമറുബ്ന്‍ അബ്ദുല്‍ അസീസ്
ഹിജ്റഃ 99þ-101 കാലഘട്ടത്തില്‍ ഇസ്ലാമിക ഖിലാഫത്തിന്റെ നേതൃസ്ഥാനത്തു വന്ന ഉമറുബ്ന്‍ അബ്ദുല്‍ അസീസ് യഥാര്‍ഥ ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തിനുവേണ്ടി ശ്രമിച്ചയാളാണ്. രാജവാഴ്ച ജനങ്ങള്‍ക്കുമേല്‍ അഴിച്ചുവിട്ട ക്രൂരതകളില്‍ അദ്ദേഹം ഖിന്നനായിരുന്നു. ജനങ്ങള്‍ നിര്‍ബന്ധിച്ച് അദ്ദേഹത്തെ ഭരണമേല്‍പ്പിച്ചു. യഥാര്‍ഥവും ഇസ്ലാമികവുമായ രീതിയില്‍ അദ്ദേഹം ഭരണമാരംഭിച്ചു. അഴിമതിയും സ്വജനപക്ഷപാതവും അദ്ദേഹം തുടച്ചുമാറ്റി. ഇത് സ്വന്തക്കാരില്‍ തന്നെ മുറുമുറുപ്പുളവാക്കി. നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ക്ക് അന്തഃപുരങ്ങളില്‍ അലഞ്ഞുനടക്കാനുള്ള അവസരം നല്‍കിയില്ല.
മാതൃകാപരമായ ഉമറുബ്ന്‍ അബ്ദുല്‍ അസീസിന്റെ ഭരണവും നിയന്ത്രണവും അ മുസ്ലിംകളെ ഇസ്ലാമിലേക്കാനയിച്ചു. സിന്ധിലെ രാജാദാഹിറിന്റെ പുത്രന്‍ ജയ് സിംഗ് പോലും ഇസ്ലാമിനെ തേടി വന്നു. പക്ഷേ, നിക്ഷിപ്ത താല്‍പ്പര്യം അദ്ദേഹത്തിന് ഇരിക്കപ്പൊറുതി നല്‍കിയില്ല. ഉമറുബ്ന്‍ അബ്ദുല്‍ അസീസിനെ ചിലര്‍ വി ഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. മുപ്പത്തൊമ്പത് വയസ്സായിരുന്നു പ്രായം.
ഹിശാമുബ്നു അബ്ദുല്‍മലിക്
ഉമവീവംശത്തിലെ പ്രഗത്ഭരായ ഭരണാധികാരികളുടെ അവസാന കണ്ണിയായിരുന്നു ഹിശാമുബ്നു അബ്ദുല്‍മലിക്. ഇരുപത് വര്‍ഷമായിരുന്നു ഭരണകാലം. പക്വമതി യും സമര്‍ഥനുമായിരുന്നു അദ്ദേഹം. ഖുറാസാന്‍, തുര്‍ക്കിസ്ഥാന്‍, അര്‍മീനിയ, അസ ര്‍ബജാന്‍, ഉത്തരാഫ്രിക്ക എന്നിവിടങ്ങളില്‍ തലപൊക്കിയ കലാപം ഒതുക്കിത്തീ ര്‍ത്തു.
റഷ്യയുടെ തെക്കുഭാഗത്ത് തുര്‍ക്കി വംശത്തിന്റെ ഭാഗമായി ഖസര്‍ വംശം ഒരു ശാപഭരണം നടത്തി വന്നിരുന്നു. അസര്‍ബൈജാനിലും അര്‍മീനിയയിലും അവര്‍ ആക്രമണം അഴിച്ചുവിട്ടു. ദാഗിസ്ഥാന്‍ വഴിയെത്തിയ മുസ്ലിം സൈന്യം അവരെ പരാജയപ്പെടുത്തി. മൊറോക്കോയുടെ തെക്കേ അറ്റത്തുള്ള സൂസ് പട്ടണം ഇസ്ലാമിന്റെ അ ധീനതയില്‍ വന്നതും പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ കാശ്മീര്‍ വരെയുള്ള പ്രദേശങ്ങളും ഇന്ത്യയില്‍ ഉജ്ജയിന്‍, ഗുജറാത്ത്, ബസൂജ് എന്നീ പ്രദേശങ്ങളും കീഴടക്കിയ തും ഹിശാമിന്റെ ഭരണകാലത്താണ്.
ഉമവിയ്യ വിടവാങ്ങുന്നു
ഹിശാമിന്റെ പിന്‍ഗാമിയായി വന്നത് അബ്ദുല്‍മലികിന്റെ പുത്രന്‍ വലീദാണ്. സുഖലോലുപനും മദ്യപാനിയുമായിരുന്നു ഇദ്ദേഹം. ഗോത്രപക്ഷപാതിത്വം ഈ സമയത്ത് തലപൊക്കി. അതില്‍ കുടുങ്ങി അദ്ദേഹം വധിക്കപ്പെട്ടു. വലീദ് രണ്ടാമന്റെ പുത്രന്‍ യസീദ് ബിന്‍ വലീദായിരുന്നു അടുത്ത ഭരണാധികാരി. ഭരണരംഗം ഇസ്ലാമികമാക്കാന്‍ അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. അധികാരം ഭദ്രമായിരുന്നില്ല. ഖിലാഫത്തിന് പല അവകാശികളും രംഗത്ത് വന്നു. ആറുമാസത്തിനു ശേഷം അദ്ദേഹം മരണമടഞ്ഞു.
തുടര്‍ന്ന് സഹോദരന്‍ ഇബ്റാഹീം വലീദ് ഭരണമേറ്റെടുത്തു. രാജകുടുംബത്തില്‍ തന്നെ പ്രശ്നങ്ങള്‍ തലപൊക്കിയത് ഇക്കാലത്തായിരുന്നു. ഇദ്ദേഹത്തിന്റെ മരണശേ ഷം മര്‍വാനുബ്ന്‍ മുഹമ്മദ് അധികാരമേറ്റെടുത്തു. പക്ഷേ, ആഭ്യന്തര സ്ഥിതിഗതി കുഴഞ്ഞുമറിഞ്ഞു പോയിരുന്നു. നബി(സ്വ)യുടെ കുടുംബമായ ഹാശിം കുടുംബത്തില്‍ നിന്നും കലാപശ്രമങ്ങളുണ്ടായി. അബ്ബാസികളും ശീഈകളും യോജിച്ചു. പിന്നെ പിരിഞ്ഞു. ഉമവി ഖിലാഫത്തിനെതിരെ കലാപം ചെയ്തു.
അബ്ബാസി യുഗം
അബ്ദുല്‍ അബ്ബാസ് സഫ്ഫാഹ് ആയിരുന്നു ഒന്നാം അബ്ബാസി ഖലീഫഃ. നാല് വര്‍ ഷമായിരുന്നു ഭരണകാലം. ഇറാഖിലെ അംബാര്‍ പട്ടണം ആസ്ഥാനമായി അദ്ദേഹം ഭരിച്ചു. ഉമവീ ഭരണത്തിന്റെ ചരിത്രവും ചിഹ്നങ്ങളും മായ്ക്കാന്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അരുതാത്ത പലതും സംഭവിച്ചു.
ഉമവി ഭരണാധികാരികളുടെ ക്രൂരതകള്‍ക്കിരയായ അലി കുടുംബത്തിന്റെ പിന്തുണയോടെ ഭരണത്തില്‍ വന്ന അബ്ബാസികള്‍ ഭരണത്തിലെത്തിയ ശേഷം അലി കുടുംബ ത്തെ മറന്നു. ഹസന്‍(റ)ന്റെ താവഴിയില്‍ പെട്ട ഇബ്റാഹീം, മുഹമ്മദ് എന്നിവര്‍ ഖ ലീഫഃ മന്‍സ്വൂറിന്റെ കാലത്ത് കലാപക്കൊടി ഉയര്‍ത്തി. ഇവര്‍ രണ്ടുപേരെയും ബ ന്ധനസ്ഥരാക്കാന്‍ ഖലീഫഃ സൈന്യത്തെ അയച്ചപ്പോഴേക്കും ഇവര്‍ രാജ്യം വിട്ടു. പി ന്നീട് തിരിച്ചുവന്നു ബസ്വറ, മദീന എന്നിവ കേന്ദ്രമാക്കി കലാപം പൊക്കി. പക്ഷേ, ഇവര്‍ പിന്നീട് വധിക്കപ്പെട്ടു. ബഗ്ദാദ് നഗരത്തിന് അടിത്തറ പാകിയത് മന്‍സ്വൂറിന്റെ കാലത്തായിരുന്നു. അബ്ബാസി ഖലീഫമാര്‍ക്ക് ആസ്ഥാനമാക്കുവാനായിരുന്നു ഇത്. ടൈഗ്രീസിന്റെ തീരത്ത് അസ്ഥിവാരമിട്ട ഈ നഗരം ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പുകള്‍പെറ്റതാണ്. ഇരുപത് ലക്ഷമായിരുന്നു അന്ന് ബഗ്ദാദിലെ ജനസംഖ്യ. പതിനെട്ടായിരത്തോളം പള്ളികളും പതിനായിരത്തോളം റോഡുകളും ഒട്ടനവധി തെരുവുകളും അവിടെയുണ്ടായിരുന്നു.
മഹ്ദിബിന്‍ മന്‍സ്വൂര്‍
ഹിജ്റഃ 158þ-169 കാലഘട്ടമായിരുന്നു മഹ്ദി ഭരണകാലം. അലി കുടുംബത്തിന് പൊ തുവെ സമാധാനത്തിന്റെ കാലമായിരുന്നു. ബന്ധനസ്ഥരാക്കപ്പെട്ട അലി കുടുംബ ത്തെ മോചിപ്പിച്ചു. അവരുടെ സ്വത്തുക്കള്‍ തിരിച്ചുകൊടുത്തു. പക്ഷേ, ശീഈ പക്ഷക്കാരായ ഇസ്മാഈലികള്‍ കലാപശ്രമം അവസാനിപ്പിച്ചിരുന്നില്ല. ഹാറൂന്‍ റശീദിന്റെ ഭരണകാലമായിരുന്നു തുടര്‍ന്ന്. മതഭക്തനായിരുന്നു ഹാറൂന്‍. റോമക്കാര്‍ കാലങ്ങളായി നല്‍കിയിരുന്ന കരം നല്‍കാന്‍ വിസമ്മതിച്ചു. ഇതുവരെ അവര്‍ നല്‍കിയ കരം തിരിച്ചു ചോദിക്കുകയും ചെയ്തു. ഹാറൂന്‍ സൈനിക നീക്കം തുടങ്ങി. ഖൂനിയ, അങ്കാറ എന്നീ നഗരങ്ങളടക്കം റോമന്‍ സൈന്യത്തെ പരാജയപ്പെടുത്തി വീണ്ടും കരം നിര്‍ബന്ധമാക്കി അദ്ദേഹം തിരിച്ചുപോന്നു.
മഅ്മൂന്‍
ഹിജ്റഃ രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ അലിയുടെ പക്ഷക്കാര്‍ എന്നു പറയപ്പെടുന്നവര്‍ അറേബ്യയില്‍ ഭരണം പിടിച്ചു. മുഹമ്മദ് എന്നയാള്‍ മക്കയിലും സുലൈമാന്‍ മദീനയിലും ആധിപത്യം നേടി. അബ്ബാസി ഖലീഫയായ മഅ്മൂന്‍ ഒരു തികഞ്ഞ ശീഈ പക്ഷപാതിയായിരുന്നു. ശീഈകളുടെ എട്ടാം ഇമാമായ അലി രിളായെ കിരീടാവകാശിയായി മഅ്മൂന്‍ നിശ്ചയിച്ചു. ഇത് അബ്ബാസികളെ അസ്വസ്ഥരാക്കി. ഒടുവില്‍ മഅ്മൂന് തീരുമാനം പിന്‍വലിക്കേണ്ടി വന്നു.
ഹിജ്റഃ 247ല്‍ ഖലീഫഃ മുതവക്കിലിന്റെ മരണത്തോടെ അബ്ബാസീ ഖിലാഫത്തിന്റെ ഒന്നാം ഘട്ടം ശിഥിലമായി. യമനില്‍ യഅ്ഫൂരികള്‍ ഭരണം പിടിച്ചെടുത്തു. ഹംദാന്‍ ഖര്‍മിത്വ് എന്നയാള്‍ നേതൃത്വം നല്‍കി ഖറാമിത്വികള്‍ ബസ്വറയില്‍ കലാപം അഴിച്ചുവിട്ടു. ഈജിപ്ത് ഗവര്‍ണറായിരുന്ന അഹ്മദ് തുലൂന്‍ സിറിയ പിടിച്ചെടുത്തു.
തുടര്‍ന്ന് ഹിജ്റഃ 266 മുതല്‍ 507 വരെ ഇസ്മാഈലികളും ഖറാമിത്വികളും മാറിമാറി അറേബ്യയുടെ ഭരണം പിടിച്ചു. അക്രമത്തിന്റേയും കൊള്ളയുടേയും കാലഘട്ടമായിരുന്നു ഇതെല്ലാം. ഹിജ്റഃ 402ല്‍ മൂസവികള്‍ മക്കയില്‍ ഭരണം പിടിച്ചു. പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അദന്‍, ഹര്‍മൌത്ത് എന്നിവിടങ്ങളില്‍ മആനികള്‍ അധികാരം പിടിച്ചു. ഹിജ്റഃ 447ല്‍ സന്‍ജുഖി വംശത്തിന്റെ നേതാവ് തുഗ്രിയും 455ല്‍ സുലൈഹികളുടെ നേതാവ് അലി മുഹമ്മദും മക്ക ഭരിച്ചു. ഹിജ്റഃ 470ല്‍ അല്‍ഹസായിലെ ഖറാമിത്വി ഭരണം ഉമൈനികളുമായുള്ള ഏറ്റുമുട്ടലില്‍ തകര്‍ന്നു. ഹിജ്റഃ 532 മുതല്‍ 566 വരെയുള്ള കാലഘട്ടങ്ങളില്‍ അഹ്മദുബ്നു സുലൈമാന്‍ ഇമാമി ഭരണം നയിച്ചു. ഹിജ്റഃ 564ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ഈജിപ്ത് ഗവര്‍ണറായി അധികാരമേറ്റു. 564ല്‍ അദ്ദേഹം യമന്‍ കീഴടക്കി.
കാലക്രമേണ ക്രൈസ്തവ കരങ്ങളിലമര്‍ന്നുപോയ ബൈതുല്‍ മഖ്ദിസ് ഫലസ്തീന്‍ ഉപരോധിച്ച് സ്വലാഹുദ്ദീന്‍ തിരിച്ചു പിടിച്ചു. ക്രൈസ്തവര്‍ക്ക് അദ്ദേഹം അഭയം ന ല്‍കി. സുന്നികള്‍ ശക്തരാവുകയും ശീഈകള്‍ (അലിയുടെ പക്ഷം എന്ന് പറയപ്പെടുന്നത് ഇവര്‍ക്കാണ്) ക്ഷയിക്കുകയും ചെയ്തത് ഈ കാലഘട്ടത്തിലായിരുന്നു. ഹിജ്റഃ 598ല്‍ ഹസനീ വംശക്കാരനായ ഖതാദതുബിന്‍ ഇദ്രീസ് അവിടെ ഭരണം സ്ഥാപിക്കുകയും ചെയ്തു. ഖതാദക്കു ശേഷം അയ്യൂബികളില്‍പ്പെട്ട മസ്ഊദ് യൂ സുഫ് മക്ക പിടിച്ചെടുത്തു. അയ്യൂബികള്‍ക്കു ശേഷം റസൂലികള്‍ ഹിജ്റഃ 625 മുതല്‍ 850 വരെ ഭരിച്ചു. റസൂലി വംശത്തിലെ ഉമര്‍ബ്ന്‍ അലി ഹിജ്റഃ 626 മുതല്‍ 647 വരെ മക്ക മുതല്‍ ഗളര്‍മൌത്ത് വരെയുള്ള പ്രദേശം ഭരിച്ചു.
യൂറോപ്യന്മാര്‍ വരുന്നു
പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ യൂറോപ്യന്മാര്‍ അറേബ്യയിലെത്തി. 1498ല്‍ ന ജ്ദിലുള്ള അഹ്മദ്ബിന്‍ മാജിദാണത്രെ ഇന്ത്യയിലേക്കുള്ള വഴി പോര്‍ച്ചുഗീസ് കപ്പിത്താനും കിരാതനുമായ ഗാമക്ക് കാണിച്ചുകൊടുത്തത്. അല്‍ബുക്കര്‍ക്ക് ഉമാനിലും ഹുര്‍മുസ്വിലും വ്യാപാരാധിപത്യം കിട്ടി. 1565ല്‍ യമന്‍ മുഴുവനും അബുദുവൈരിക്ക് അല്‍കസീര്‍ എന്ന ഉസ്മാനി അനുകൂലിയായ ഭരണാധികാരിയുടെ കയ്യിലായിരുന്നു. ഉസ്മാനിയായ സലീം ഒന്നാമന്‍ ‘ഖാദിമുല്‍ ഹറമൈന്‍’ എന്ന പേരില്‍ അറിയപ്പെട്ടു. 1521 പോര്‍ച്ചുഗീസുകാര്‍ ബഹ്റൈന്‍ ആക്രമിച്ചു. വിവരമറിഞ്ഞ ഉസ്മാനി ഖലീഫഃ പോര്‍ച്ചുഗീസുകാരുമായി പൊരുതി ബഹ്റൈന്‍ തിരിച്ചുപിടിച്ചു.
കരമാര്‍ഗ്ഗമുള്ള വാണിജ്യം നിലച്ചുപോയതിനാല്‍ ഉസ്മാനി ഖിലാഫത്ത് സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടു. ആസ്ട്രിയ, യൂറോപ്യന്മാര്‍ എന്നിവരുമായി തുര്‍ക്കിയിലെ ഉസ്ാനിയാ ഖിലാഫത്തിനു ഏറ്റുമുട്ടേണ്ടിയും വന്നു. 1602ല്‍ ബഹ്റൈന്‍ കീഴടക്കിയ ഷാ അബ്ബാസ് ഒന്നാമനുമായി 1622ല്‍ ഈസ്റ്റിന്ത്യാ കമ്പനി സഖ്യമുണ്ടാക്കി. ഹുര്‍മുസ്വലെ പോര്‍ച്ചുഗീസ് കുത്തക അവസാനിപ്പിച്ചു. എന്നാല്‍ മസ്ഖത്വില്‍ പോര്‍ച്ചുഗീസുകാര്‍ സ്വാധീനമുറപ്പിച്ചു. ഡച്ചുകാരും ഇംഗ്ളീഷുകാരും അറേബ്യയില്‍ സ്വാധീനം നേടാന്‍ മത്സരിച്ചു. പതിനൊന്നാം ശതകത്തില്‍ അറേബ്യയില്‍ ഡച്ചുകാര്‍ക്ക് വാണി ജ്യ സ്വാധീനമുണ്ടായി.
ആധുനിക അറേബ്യ
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ നജ്ദില്‍ മുഹമ്മദ്ബിന്‍ അബ്ദുല്‍ വഹ്ഹാ ബ് തുടങ്ങിവെച്ച പരിഷ്കരണ പ്രസ്ഥാനം അറേബ്യയില്‍ സ്വാധീനം നേടി. ഇസ്ലാ മില്‍ നിരാക്ഷേപം നടന്നുവന്നിരുന്ന ആചാരങ്ങള്‍ അനാചാരങ്ങളാക്കി മുദ്രയടിക്ക പ്പെട്ടു. ഹമ്പലി മദ്ഹബുകാരനായിരുന്നു വഹ്ഹാബ് എന്നത് ആധുനിക അനുയായികളില്‍ നിന്ന് അദ്ദേഹത്തിനുള്ള സവിശേഷതയാണ്. പൂര്‍വ്വീക പണ്ഢിതന്മാര്‍ മുഴുവനും അയാളുടെ നീക്കങ്ങള്‍ക്കെതിരെ സമുദായത്തെ ബോധവത്കരിച്ചു.
ഇസ്ലാമിക സമൂഹത്തില്‍ വലിയ സ്വാധീനമില്ലാതെ വാടിക്കരിഞ്ഞുണങ്ങിവീണുപോവേണ്ട ആ പ്രസ്ഥാനത്തെ പിന്നീട് പ്രചരിപ്പിക്കാന്‍ ഹേതുകമായത് അതിനു ല ഭിച്ച രാഷ്ട്രീയ പിന്‍ബലമായിരുന്നു. എ.ഡി.1765ല്‍ ദര്‍ഇയ്യ ഭരിച്ചിരുന്ന മുഹമ്മദ് ബ്നു സഊദ് വഹാബിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായതോടെ അയാള്‍ക്ക് രാ ഷ്ട്രീയ സ്വാധീനം ലഭിച്ചു. അല്‍ഹസാ, അല്‍ഉയൈനഃ എന്നീ പ്രദേശങ്ങള്‍ അയാ ള്‍ക്ക് കീഴിലായി. ഇരുപത് വര്‍ഷം നീണ്ട ചെറുത്തുനില്‍പ്പിനു ശേഷം റിയാദും മന്‍ ഫൂഹയും വഹാബിന്റെ ചിന്താധാരക്ക് രാഷ്ട്രീയമായി തലകുനിക്കേണ്ടി വന്നു. 1765ല്‍ മുഹമ്മദ്ബ്നു സഊദ് മരണപ്പെടുമ്പോള്‍ അറേബ്യയുടെ മധ്യകിഴക്കന്‍ പ്രദേശങ്ങള്‍ മുഴുവനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനു കീഴിലായിപ്പോയിരുന്നു.
സഊദിനു ശേഷം അബ്ദുല്‍ അസീസ് 1803ല്‍ അധികാരമേറ്റു. ബഹ്റൈനും ഒമാന്‍ തീരവും സഊദ് ഭരണത്തിന്റെ കീഴില്‍ വന്നത് അക്കാലത്താണ്. 1814 ല്‍ ബസ്വറ, കര്‍ ബല, സിറിയ എന്നീ നാടുകള്‍ കൂടി സഊദ്ബിന്‍ അബ്ദുല്‍ അസീസിന്റെ നേതൃ ത്വം പിടിച്ചെടുത്തു.
ഇതിനിടെ ഉസ്മാനിയ്യാ ഖിലാഫത്തുമായി ഏറ്റുമുട്ടി. 1811 മുതല്‍ 1818 വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു. അബ്ദുല്ല സുഊദ് പരാജയപ്പെട്ടു. ഈജിപ്തിലെ ഗവര്‍ണര്‍ മുഹമ്മദലിയുടെ പുത്രന്‍ ഇബ്രാഹീം പാഷ ദര്‍ഇയ്യാ പട്ടണം കീഴടക്കി. പക്ഷേ, ഉസ്മാനിയ്യാ ഖിലാഫത്തിന്റെ പ്രതിനിധികള്‍ തീര്‍ത്തും അനിസ്ലാമിക ഭരണം നടത്തിയതിനാല്‍ ആ ഭരണകൂടം സഊദിയില്‍ നിന്നും തുടച്ചുമാറ്റപ്പെട്ടു.
1824 മുഹമ്മദ്ബ്നു സഊദിന്റെ പുത്രനായ തുര്‍ക്കി ഈജിപ്തുകാരില്‍ നിന്ന് റിയാദ് മോചിപ്പിച്ചു ഭരണം പുനഃസ്ഥാപിച്ചു. 1834ല്‍ തുര്‍ക്കിയുടെ പുത്രനായ ഫൈസല്‍ അധികാരത്തില്‍ വന്നു. ഇക്കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യം അറേബ്യയിലെ പല സ്ഥലങ്ങളിലും സ്വാധീനമുറപ്പിച്ചു. 1865ല്‍ ഫൈസല്‍ മരിച്ചു. പുത്രന്മാര്‍ തമ്മില്‍ അധികാര കിടമത്സരമായി. 1865 ഫൈസല്‍ മരിക്കുംമുമ്പ് തന്നെ തുര്‍ക്കികള്‍ കിടമത്സരം മുതലെടുത്ത് അറേബ്യ പിടിച്ചിരുന്നു. 1875 ല്‍ അബ്ദുല്ല രണ്ടാമന്‍ റിയാദില്‍ അധികാരത്തില്‍ വന്നു.
ആധുനിക അറേബ്യയുടെ ഭരണാധികാരിയെന്നറിയപ്പെടുന്ന ഇബ്നുസുഊദ് അധികാരമേറ്റത് 1876 ലാണ്. 1904 ല്‍ തുര്‍ക്കി സഖ്യത്തെ തോല്‍പ്പിച്ചു അധികാരം ഭദ്രമാ ക്കി. 1919 ല്‍ ഹിജാസ് അധീനതയിലാക്കി. 1925 ല്‍ മദീനയും ജിദ്ദയും പിടിച്ചെടുത്തു. 1928 ല്‍ സംയുക്ത അറേബ്യയുടെ ഭരണാധികാരിയായി. ഇതാണ് സഊദി അറേബ്യ എന്ന പേരില്‍ അറിയപ്പെടുന്ന രാഷ്ട്രം. 1934 ലെ യുദ്ധത്തില്‍ യമനിലെ ഇമാം യഹ് യായെ പരാജയപ്പെടുത്തി സഊദി അറേബ്യ നജ്റാന്‍ കൈവശപ്പെടുത്തി.
1953 ല്‍ ഇബ്നു സുഊദിന്റെ മരണത്തെത്തുടര്‍ന്ന് സഊദ്ബ്നു അബ്ദുല്‍ അസീസ് രാജാവായി. തുടര്‍ന്ന് ഫൈസല്‍ ബിന്‍അബ്ദുല്‍ അസീസ്, ഖാലിദ്ബിന്‍ അബ്ദുല്‍ അസീസ് എന്നിവര്‍ ഭരണസാരഥ്യമേറ്റു. 1982 ജൂണ്‍ 13ന് ഭരണമേറ്റെടത്ത ഫഹദ് ബി ന്‍ അബ്ദുല്‍ അസീസ് 2005 ജൂലൈ 31 ന് മരണമടഞ്ഞപ്പോള്‍, കിരീടാവകാശിയായ അബ്ദുല്ലാബിന്‍ അബ്ദുല്‍ അസീസ് 2005 ആഗസ്തില്‍ ഭരണമേറ്റെടുത്തു.