പുണ്യദിനങ്ങള്‍ ആഘോഷിക്കുകയെന്നത് ജാതി മത
ഭേതമന്യെ നടപ്പുള്ള കാര്യമാണ്. രാഷ്ട്രങ്ങള്‍ സ്വാതന്ത്യ്ര
ദിനമാഘോഷിക്കുന്നു, പാര്‍ട്ടികള്‍ നേതാവിന്റെ ദിനം ആചരി
ക്കുന്നു. ബഹുമുഖ വ്യക്തിത്വമുള്ള മഹാന്മാരുടെ സ്മരണക്കായി
വിദ്യാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഒഴിവനുവദിക്കുന്നു.
രാജ്യ വ്യാപകമായ പ്രകടനങ്ങള്‍ നട ത്തുന്നു. സാംസ്കാരിക
പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ ഇത്തരം ആ ഘോഷങ്ങള്‍
ഇസ്ലാമിക വീക്ഷണത്തില്‍ അനുവദനീയമാണോ? ഇവക്ക് ഇസ്ലാം
പ്രോത്സാഹനം നല്‍കിയിട്ടുണ്ടോ?.
അല്ലാഹു പറയുന്നു. “മനുഷ്യരെ ! നിങ്ങള്‍ക്ക്, നിങ്ങളുടെ നാഥനില്‍ നിന്ന് ഹൃദയാന്തര രോഗങ്ങള്‍ക്ക് ചികിത്സയും, നിര്‍ദ്ധേശവും സത്യ വിശ്വാസികള്‍ക്ക് അനുഗ്രഹവും സ ന്മാര്‍ഗ്ഗവും വന്നിരിക്കുന്നു. നബിയെ, തങ്ങള്‍ പറയുക, അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും കൊണ്ട് മാത്രമാണിത്. ഇതുകൊണ്ടവര്‍ സന്തോഷം പ്രകടിപ്പിക്കട്ടെ” (യൂനുസ്). ഈ ആയത്തിലൂടെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് സന്തോഷം പ്ര കടിപ്പിക്കാന്‍ അവന്‍ നമ്മെ നിര്‍ദ്ധേശിക്കുന്നു. നബി തുടങ്ങിയ മഹാന്മാര്‍ക്കു ജന്മം ന ല്‍കുക, പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുക തുടങ്ങിയവ ഈ ലോകത്തിന് അനുഗ്ര ഹമല്ലങ്കില്‍ പിന്നെ മറ്റെന്താണ്?. “സര്‍വ്വ ലോക അനുഗ്രഹിയായല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല” എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച നബി(സ്വ) നമുക്ക് ലഭിച്ച അനുഗ്രഹമ ല്ലന്ന് പറയാന്‍ മുസ്ലിമിന് കഴിയില്ല. അതുപോലെ, അവിടത്തെ സര്‍വ്വകാല പ്രബോ ധന ദൌത്യം സഫലമാക്കാന്‍ മഹാന്മാരായ പണ്ഢിതന്മാരെയും ഔലിയാക്കളെയും അ ല്ലാഹു നമുക്ക് നല്‍കി. ഇവരെല്ലാം ലോകത്തിന് ലഭിച്ച അനുഗ്രഹങ്ങള്‍ തന്നെയാണ്. അതിനാല്‍, അവരുടെ ജന്മദിനങ്ങള്‍ പ്രത്യേക സവിശേഷതയര്‍ഹിക്കുന്നു. അതുകൊ ണ്ട്, മേല്‍ ആയത്തിന്റെ അടിസ്ഥാനത്തില്‍ ഇവരടക്കമുള്ള മഹാന്മാരുടെ പുണ്യ ദിന ങ്ങള്‍ ആഘോഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. എന്നാല്‍ ആഘോഷം എപ്പോഴും ആ വാമെങ്കിലും ഓരോന്നും അതിന്റെ ചൂരും ചൂടും ഉള്‍ക്കൊള്ളാനും മറ്റേതില്‍ നിന്ന് വ്യ ത്യസ്തമായി കാണാനും അതാതിന്റെ യഥാര്‍ഥ ദിവസവും സമയവും കണക്കിലെടു ക്കേണ്ടതുണ്ട്. ചിന്തിക്കുന്നവര്‍ക്കിത് മനസ്സിലാകും. ഇതിനു തെളിവുകളും ഇസ്ലാമിലുണ്ട്.
“മര്‍യമിന്റെ പുത്രന്‍ ഈസാ(അ) പറഞ്ഞു. ഞങ്ങളുടെ നാഥാ; ഞങ്ങളില്‍ ആദ്യത്ത വര്‍ക്കും അവസാനത്തവര്‍ക്കും ആഘോഷ വിഷയമാകുന്ന ഭക്ഷണസുപ്ര വാനത്ത് നിന്ന് ഞങ്ങള്‍ക്ക് നീ അവതരിപ്പിക്കണമേ!”(മാഇദ). പ്രാര്‍ഥനാനുസാരം അല്ലാഹു സുപ്ര അവതരിപ്പിച്ചപ്പോള്‍ ഈസ നബിയും അനുയായികളും അത് ആഘോഷിച്ചു. ആ ദിവസമാണ് ഞായറാഴ്ച. ഇന്നും ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ച പ്രത്യേക ദിവ സമാണ്. അപ്പോള്‍ ഈസാ(അ) പുണ്യ ദിനമാഘോഷിക്കന്‍ താല്‍പര്യപ്പെട്ടു എന്ന് ഖു ര്‍ആനിലും ആഘോഷിച്ചുവെന്ന് ചരിത്രത്തില്‍ നിന്നും നമുക്ക് മനസ്സിലായി.
ഒരു നിമിഷം
ഈസാ(അ) യുടെ നിയമങ്ങളും നിര്‍ദ്ധേശങ്ങളും നമുക്ക് ബാധകമാണോ? ഈ ചോ ദ്യം പ്രസക്തമല്ല. നമ്മുടെ പ്രത്യേക നിയമങ്ങള്‍ ദുര്‍ബലപ്പെടുത്താത്തതും മുന്‍ പ്രവാ ചകന്മാര്‍ കൊണ്ട് വന്നതുമായ എല്ലാ ആചാരങ്ങളും അനുഷ്ടാനങ്ങളും നമുക്കും അ ഭികാമ്യമാണന്ന് ഖുര്‍ആന്‍ പറയുന്നു. ‘അവരെയെല്ലാം അല്ലാഹു സന്മാര്‍ഗ്ഗത്തിലാ ക്കിയിരിക്കുന്നു. അത് കൊണ്ട് അവരുടെ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ അനുഗമിക്കുക.’ അവ രുടെ മാര്‍ഗ്ഗം നാം പിന്‍പറ്റിയതു കൊണ്ടാണ് ഇബ്റാഹീം നബി നടപ്പില്‍ വരുത്തിയ ചേലാകര്‍മ്മം നമുക്കും ബാധകമായത്. എന്നാല്‍ പുണ്യ ദിനം ഈസാ നബിയും അനു യായികളും ആഘോഷിച്ചെന്ന് മാത്രമല്ല, മുകളില്‍ ഉദ്ധരിച്ച യൂനുസ് സൂറത്തിലെ ആ യത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ അല്ലാഹു നിര്‍ദ്ധേശിച്ചതു കൂടിയാണ്.
ഇനി നമുക്ക് ഹദീസ് പരിശോധിക്കാം. ഉമറുബ്നു ഖത്ത്വാബി(റ)ല്‍ നിന്ന് ഇമാം ബു ഖാരി(റ) നിവേദനം “ഒരു ജൂതന്‍ ഉമര്‍(റ)നോട് ചോദിച്ചു, ഓ! അമീറുല്‍ മുഅ്മിനീന്‍! നിങ്ങളുടെ കിതാബില്‍(ഖുര്‍ആനില്‍) നിങ്ങള്‍ പാരായണം ചെയ്യുന്ന ഒരു സൂക്തം ഞ ങ്ങള്‍ യഹൂദി സമൂഹത്തിലാണിറങ്ങിയിരുന്നതെങ്കില്‍ ആ ദിവസം ഞങ്ങള്‍ ആഘോ ഷിക്കുമായിരുന്നു. ഉമര്‍(റ) ചോദിച്ചു, ഏത് ആയത്താണ്? ജൂതന്‍ പറഞ്ഞു. ‘അല്‍ യൌമ’ എന്ന് തുടങ്ങുന്ന സൂക്തം. (മാഇദഃ 3). ഉമര്‍(റ) പറഞ്ഞു, നിശ്ചയം ആ ദിവസ വും സ്ഥലവും ഞങ്ങള്‍ പ്രത്യേകം കണക്കിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച നബി (സ്വ) അറഫഃയില്‍ നില്‍ക്കുമ്പോഴാണല്ലോ അതവതരിച്ചത്.” ഇസ്ലാമിന്റെ പൂര്‍ത്തീകരണം വല്ലാത്തൊരനുഗ്രഹമായിട്ട് നിങ്ങള്‍ എന്ത് കൊണ്ട് അതാഘോഷിക്കുന്നില്ല.? ഇതാണ് ജൂതന്റെ ചോദ്യം. ഞങ്ങളായിരുന്നുവെങ്കില്‍ ഇതൊരഘോഷ സുദിനമാക്കുമായിരുന്നു വെന്നും ജൂതന്‍ പ്രസ്താവിക്കുന്നു. ഉമര്‍(റ) യുടെ പ്രതികരണം, അത് അറഫഃ ദിവ സവും വെളളിയാഴ്ചയുമായിരുന്നു. അത് രണ്ടും ഞങ്ങളുടെ ആഘോഷ സുദിനങ്ങള്‍ തന്നെയാണ് എന്നായിരുന്നു. ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) എഴുതുന്നു. “ഈ റിപ്പോര്‍ട്ട് പ്രകാരം സൂചന കൊണ്ട് ഉമര്‍(റ) മതിയാക്കിയിരിക്കുന്നു” ഫത്ഹുല്‍ ബാരി, വാ: 1, പേ: 214).
അറഫഃ ദിവസവും ജുമുഅഃ ദിവസവും ആഘോഷമാണ്. അപ്പോള്‍ മേല്‍ ആയത്ത് ഇ റങ്ങിയ ദിവസം ഞങ്ങള്‍ ആഘോഷിക്കുന്നുണ്ട് എന്നാണ് ഉമര്‍(റ) സൂചിപ്പിച്ചത്. ഹദീ സിന്റെ മറ്റ് റിപ്പോര്‍ട്ടുകളില്‍ നിന്നിത് വ്യക്തമാണ്. ഇമാം ഇബ്നു ഹജറുല്‍ അസ് ഖലാനി(റ) എഴുതുന്നു: “ചുരുക്കത്തില്‍, ചില റിപോര്‍ട്ടുകളില്‍ അവരണ്ടും ആഘോഷ മാണെന്ന് വന്നിരിക്കുന്നു. എല്ലാ സ്ഥുതികളും അല്ലാഹുവിന്”.
ഇമാം നവവി(റ) എഴുതുന്നു. “രണ്ടു വിധത്തില്‍ ഈ ദിവസം ഞങ്ങള്‍ ആഘോഷമാ ക്കിയിരിക്കുന്നു എന്നാണ് ഉമര്‍(റ) ഉദ്ധേശിക്കുന്നത്. കാരണം അറഫഃ ദിവസവും ജുമു അഃ ദിവസവും ഇതില്‍ നിന്ന് ഓരോന്നും മുസ്ലിംകള്‍ക്ക് ആഘോഷമാണ്” (ശറഹു മുസ്ലിം വാ: 18, പേജ്: 153).
മറ്റൊരു റിപ്പോര്‍ട്ട് കാണുക,. ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട്, “ഇന്ന് ഞാന്‍ നിങ്ങളുടെ മതത്തെ പൂര്‍ത്തിയാക്കിയിരിക്കുന്നു ………….. എന്ന ഖുര്‍ആന്‍ സൂക്തം ഞാന്‍ ഓതിയപ്പോള്‍ അടുത്തുണ്ടായിരുന്ന ഒരു ജൂതന്‍ ഇങ്ങനെ പറഞ്ഞു: ‘ഈ സൂക്തം ഞങ്ങ ള്‍ക്കാണവതരി ച്ചതെങ്കില്‍ ആ ദിവസം ഞങ്ങള്‍ ആഘോഷിക്കുമായിരുന്നു.’ ഞാന്‍ പറഞ്ഞു, ഈ ആയത്ത് അവതരിച്ചത് തന്നെ രണ്ടു വിധത്തില്‍ ആഘോഷമുള്‍ക്കൊണ്ട ദിവസത്തിലാണ്. അറഫാ ദിവസവും വെള്ളിയാഴ്ചയും”(തുര്‍മുദി). ചുരുക്കത്തില്‍, മേല്‍പറഞ്ഞ ആയത്തിന്റെ അവതരണം വാരികമായും വാര്‍ഷികമായും ഞങ്ങള്‍ ആഘോഷിക്കുന്നുണ്ടെന്നാണ് ഇബ്നു അബ്ബാസ്(റ) പറഞ്ഞത്. അറഫാ ദിവസത്തെ ആ ഘോഷം വാര്‍ഷികവും വെള്ളിയാഴ്ച ദിവസത്തെ ആഘോഷം വാരികവും. ഒരു സൂക്തം പോലും ഇങ്ങനെ ആഘോഷത്തിന് അര്‍ഹമാണങ്കില്‍ എല്ലാ സൂക്തങ്ങളും ഉള്‍ ക്കൊള്ളുന്ന ഖുര്‍ആന്‍ ലോകത്തിന് പഠിപ്പിച്ച നബിയുടെ ജന്മദിനം ആഘോഷിക്കപ്പെ ടാന്‍ അര്‍ഹമായതാണന്ന് പറയേണ്ടതില്ല.
പുണ്യദിനങ്ങള്‍ പല വിധത്തിലും ആഘോഷിക്കാവുന്നതാണ്. മൌലിദ് പാരായണം ചെ യ്യുക, ധാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുക, കുട്ടികള്‍ക്ക് മിഠായി വിതരണം നടത്തുക തുടങ്ങി സുന്നത്തായ പല കാര്യങ്ങളും ആഘോഷത്തിന് സ്വഹാബത്തിന്റെ മാതൃകയാണ്. ഉമര്‍(റ)ന്റെ ഇസ്ലാമത ആശ്ളേഷത്തില്‍ സന്തേഷിച്ച നബി(സ്വ)യും സ്വഹാബത്തും ഉമര്‍(റ)കൂട്ടി ‘ദാറുല്‍ അര്‍ഖമി’ല്‍ നിന്ന് കഅ്ബാലയം വരെ പ്രകടനം നടത്തി.
രണ്ട് പെരുന്നാള്‍ ദിവസം മാത്രമല്ല മുസ്ലിംകളുടെ ആഘോഷ ദിവസങ്ങളെന്ന് മുകളിലെ വിവരണത്തിില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഒരു ഹദീസ് തെറ്റായി അര്‍ഥം പറഞ്ഞു രണ്ട് പെരുന്നാള്‍ ദിസം മാത്രമെ നമുക്ക് ആഘോഷിക്കാന്‍ പാടുള്ളുവെന്ന് തട്ടി വിട്ട് സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്.
രണ്ട് പെരുന്നാള്‍ മാത്രമെ മുസ്ലിംകള്‍ അഘോഷിക്കാന്‍ പാടുള്ളൂ. മറ്റൊരു ആഘോ ഷവും മുസ്ലിംകള്‍ക്ക് പാടില്ലാ എന്ന് പ്രസ്തുത ഹദീസ് ഒരിക്കലും അര്‍ഥമാക്കുന്നില്ല. നൈറൂസ്, മഹ്റജാന്‍ എന്നീ രണ്ട് ദിവസങ്ങള്‍, ജാഹിലിയ്യാ കാലഘട്ടത്തില്‍ ആഘോഷിച്ചിരുന്ന മദീനാ നിവാസികളോട് ഇത് രണ്ടിനും പകരമായി ഇതിനെക്കാള്‍ ഉത്തമമായ രണ്ട് ദിനങ്ങള്‍ നിങ്ങള്‍ക്ക് അല്ലാഹു പകരം നല്‍കിയിരിക്കുന്നുവെന്നാണ് പ്രവാചകന്‍ ഇവിടെ പറഞ്ഞത്.
ഇതുകൊണ്ടൊരിക്കലും രണ്ട് ഈദ് ദിനങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക് ആഘോഷമായുള്ളൂവെന്ന് അര്‍ഥം വരില്ല. മറിച്ച് നൈറൂസ്, മഹ്റജാന്‍ എന്നിവ നമ്മുടെ ആഘോഷമല്ലായെന്ന് മാത്രമാണ് ഹദീസ് അര്‍ഥമാക്കുന്നത്. ഇതു രണ്ടുമല്ലാത്ത ആഘോഷങ്ങള്‍ മുസ്ലിംകള്‍ക്കുണ്ടാവല്‍ ഈ ഹദീസിന് എതിരാവുന്നതല്ല. അറബി ഭാഷയില്‍ അല്‍പം അറിവുള്ള ഏതൊരാള്‍ക്കും ഈ സാരം ഗ്രഹിക്കാന്‍ കഴിയും. വെള്ളിയാഴ്ചയും അറഫാ ദിനവും മറ്റും മുസ്ലിംകളുടെ ആഘോഷ ദിനങ്ങള്‍ തന്നെയാണെന്നും ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ നാം കണ്ടു.