സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 13 August 2014

ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല

ചോദ്യം: നിസ്കാരാനന്തരം നബി(സ്വ) തിരിഞ്ഞിരുന്ന് ഇപ്രകാരം ദുആ ചെയ്തു. “ഞ ങ്ങളുടെ നാട്ടില്‍ നീ ബറകത് ചെയ്യേണമേ. ഞങ്ങളുടെ സ്വാഇലും മുദ്ദിലും നീ ഞങ്ങ ള്‍ക്ക് ബറകത് നല്‍കേണമേ.” ഇബ്നു അബീശൈബ(റ)യും ബൈഹഖി(റ)യും നിവേദ നം ചെയ്ത ബഹുവചനത്തിലുള്ള ഈ പ്രാര്‍ഥന പിന്നിലുള്ള മഅ്മൂമുകളെ പരിഗണിച്ചാണെന്ന് സുന്നികള്‍ പറയുന്നതിന് മറുപടിയായി ഒരു മൌലവി എഴുതുന്നു: ‘നിസ്കാരാനന്തരം നബി(സ്വ) ബഹുവചനത്തില്‍ പ്രാര്‍ഥിച്ചുവെന്ന് മാത്രമേ ഇതുകൊണ്ടുവരുന്നുള്ളൂ. കൂട്ടപ്രാര്‍ഥനയായി സുന്നികള്‍ ചെയ്യുന്നപോലെ മഅ്മൂമുകള്‍ ആമീന്‍ പറഞ്ഞിരുന്നു വെന്നതിന് ഈ ഹദീസില്‍ തെളിവില്ല.’ ഇതിനെ കുറിച്ചെന്തു പറയുന്നു.
ഉത്തരം: ദിനപ്പത്രം പോലും ഇദ്ദേഹത്തിന് വായിച്ച പരിചയമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. കേരളക്കരയില്‍ തന്നെ എണ്ണമറ്റ സമ്മേളനങ്ങള്‍ നടന്നപ്പോഴൊക്കെയും അതിന്റെ വാര്‍ത്ത പത്രത്തില്‍ വരുമ്പോള്‍ ഇന്ന വ്യക്തി പ്രാര്‍ഥന നടത്തിയെന്നായിരിക്കും റിപ്പോര്‍ട്ടുണ്ടാവുക. കൂടിയ ജനങ്ങള്‍ ആമീന്‍ പറഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ കാണാത്തത് കൊണ്ട് അവിടെ പ്രാര്‍ഥന മാത്രമേ നടന്നിട്ടുള്ളൂ. ജനങ്ങള്‍ ആമീന്‍ പറഞ്ഞിട്ടില്ല, അതുകൊണ്ടുതന്നെ ആ സമ്മേളനത്തില്‍ കൂട്ടപ്രാര്‍ഥന നടന്നതിന് യാതൊരു തെളിവുമില്ലെന്ന് ഈ മൌലവിമാരല്ലാതെ മറ്റാരും പറയുകയില്ല. ഇത് റിപ്പോര്‍ട്ടിന്റെ ശൈ ലിയാണെന്നെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണ്.
ഇമാം ജസ്രി(റ) തന്റെ ഹിസ്വ്ന്‍ പേജ് 24 ല്‍ ദുആഇന്റെ അദബുകള്‍ വിവരിക്കുന്ന അധ്യായത്തില്‍ പറയുന്നു. -ഇമാമാകുമ്പോള്‍ പ്രാര്‍ഥന കൊണ്ട് സ്വന്തം ശരീരത്തെ പ്ര ത്യേകമാക്കാതിരിക്കലും ദുആഇന്റെ അദബുകളില്‍പെട്ടതാണ്.-
ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ജസ്രി(റ) തന്നെ തന്റെ ഹിര്‍സില്‍ പറയുന്നു: “നബി(സ്വ)യില്‍നിന്ന് ധാരാളമായി വന്നിട്ടുള്ള നിസ്കാരാനന്തര ദുആഉകള്‍ ബഹുവചനം കൊണ്ടായതിനാല്‍ ഇമാമ് സ്വന്തം ശരീരത്തെ പ്രാര്‍ഥന കൊണ്ട് തനിപ്പിക്കരുതെന്ന് പറഞ്ഞത് നിസ്കാരാനന്തര പ്രാര്‍ഥനയിലേക്കും ബാധകമാണ്” (ഹിര്‍സ് ഹാമിശുല്‍ ഹിസ്വ്ന്‍. പേജ് 24).
അബൂഉമാമ(റ)യില്‍ നിന്നും ഇമാം ബൈഹഖി(റ) നിവേദനം: ഒരാള്‍ ഒരു ജനതക്ക് ഇമാമായാല്‍ അവന്‍ മഅ്മൂമുകളെ പങ്കെടുപ്പിക്കാതെ ഒറ്റക്ക് ദുആ ചെയ്യരുത്. അങ്ങനെ ദുആ ചെയ്താല്‍ അവന്‍ അവരെ വഞ്ചിച്ചു (സുനനുല്‍ കുബ്റ – 3/185).
ഇബ്നുതൈമിയ്യ പറയുന്നു: “ഇമാമിന്റെ ദുആഇനു മഅ്മൂം ആമീന്‍ പറയുമ്പോള്‍ ബഹുവചനത്തിലാണ് ഇമാം പ്രാര്‍ഥിക്കേണ്ടത്. ഇപ്രകാരമാണല്ലോ ഫാതിഹയിലെ പ്രാര്‍ഥനാഭാഗമായ ഇഹ്ദിനസ്സ്വിറാത്തല്‍….. എന്ന വാക്ക്. ഇത് ഇമാമുച്ചരിക്കുമ്പോള്‍ മഅ്മൂം ആമീന്‍ പറയുന്നത് രണ്ടുപേര്‍ക്കും വേണ്ടിയാണ് ദുആ ചെയ്യുന്നതെന്ന വിശ്വാസം മഅ്മൂമിനുള്ളതുകൊണ്ടാണ് (ഫതാവാ ഇബ്നുതൈമിയ്യ – 1/212, മജ്മൂഉല്‍ ഫതാവ – 23/118).
ഈ വിശദീകരണത്തില്‍ നിന്ന് നിസ്കാരാനന്തരം ഇമാമ് ബഹുവചനം കൊണ്ട് പ്രാര്‍ഥിക്കേണ്ടത് മഅ്മൂമ് ആമീന്‍ പറയുന്നത് കൊണ്ടാണെന്നും അതുകൊണ്ടാണ് നിസ്കാരാനന്തരമുള്ള നബി(സ്വ)യുടെ ദുആഉകള്‍ ബഹുവചനം കൊണ്ടായതെന്നും സുതരാം വ്യക്തമായി.
എന്നാല്‍ നബി(സ്വ)യുടെ കുറേ പ്രാര്‍ഥനകളില്‍ ഏകവചനമുള്ളതായി കാണുന്നത് എല്ലാ ഓരോരുത്തരും സ്വന്തമായി ചൊല്ലുന്ന ദിക്റുകളുടെ സ്ഥാനത്താണിവ എന്ന് പഠിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നും മഅ്മൂമുകള്‍ ആമീന്‍ പറയല്‍ ഇവിടെ ഉദ്ദേശ്യമില്ലെന്നും ഉപര്യുക്ത വിശദീകരണം തന്നെ വിളിച്ചോതുന്നു.