(1)
ഓരോ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഈ സമുദായത്തിന്റെ മതകാര്യം
പരിഷ്കരിക്കുന്ന ഒരു പരിഷ്കര്‍ത്താവ് വരുമെന്ന് നബി (സ്വ)
പറഞ്ഞിട്ടുണ്ടല്ലോ. എല്ലാ നൂറ്റാണ്ടിലും
മുജ്തഹിദുണ്ടാകുമെന്നല്ലേ ഈ ഹദീസ് വ്യക്തമാക്കുന്നത്?
തേഞ്ഞു മാഞ്ഞു പൊയ്കൊണ്ടിരിക്കുന്ന മതനിയമങ്ങളും വിധികളും സ്ഥാപിച്ചു നടപ്പില്‍ വരുത്തുന്ന ആളാണ് ഇവിടെ പരിഷ്കര്‍ത്താവു കൊണ്ടുള്ള വിവക്ഷ. പ്രത്യുത സ്വതന്ത്ര മുജ്തഹിദല്ല
(2) ഹദീസ് സ്വഹീഹായി വന്നാല്‍ അതാണ് എന്റെ മദ്ഹബ് എന്ന് ഇമാം ശാഫി പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ പ്രഥമമായി ഹദീസുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കില്‍ തദനുസാരം പ്രവര്‍ത്തിക്കുകയുമല്ലേ വേണ്ടത്?
ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും മതവിധികള്‍ സ്വയം ആവിഷ്കരിക്കല്‍, പണ്ഢിതന്മാര്‍ ഖണ്ഢിതമായി പറഞ്ഞതുപോലെ, ഇജ്തിഹാദിന്റെ സ്ഥാനത്തെത്തിയവര്‍ക്കു മാത്രമേ അനുവദനീയമാകുകയുള്ളൂ (ഫതാവല്‍ കുര്‍ദി പേ.257). ഹദീസു കൊണ്ടു പ്രവര്‍ത്തിക്കുകയെന്നതു അത്ര എളുപ്പമല്ല. എല്ലാ പണ്ഢിതര്‍ക്കും അതു അനുവദനീയവുമല്ല. കാരണം ഇമാം ശാഫി (റ) സ്വഹീഹാണെന്നറിഞ്ഞു കൊണ്ടു തന്നെ നിരവധി ഹദീസുകള്‍ അദ്ദേഹത്തിനറിയാവുന്നതും മറ്റുള്ളവര്‍ക്ക് അവ്യക്തവുമായ കാരണങ്ങളാല്‍ ഉപേക്ഷിച്ചിട്ടുണ്ട്. ശാഫിയുടെ പ്രധാന ശിഷ്യന്മാരിലൊരാളായ മൂസബ്നു അബില്‍ ജാറുദിനു പോലും ഇക്കാര്യത്തില്‍ അബദ്ധം പിണഞ്ഞിട്ടുണ്ട്. കൊമ്പ് വെച്ചവന്റെയും വെക്കപ്പെട്ടവന്റെയും നോമ്പ് മുറിച്ചു എന്ന ഹദീസ് ശാഫിയുടെ വിധിക്കെതിരായി അദ്ദേഹം കണ്ടു. അദ്ദേഹം ഹദീസ് പിടിച്ചു. എന്നാല്‍ നബി (സ്വ) നോമ്പു കാരനായിരിക്കെ കൊമ്പു വെച്ചു എന്ന ഹദീസു കൊണ്ട് പ്രസ്തുത ഹദീസ് മന്‍സൂഖാണെന്ന് ഇമാം ശാഫി തന്നെ പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിനറിയാന്‍ കഴിഞ്ഞില്ല. അതാണ് അബദ്ധം പിണയാന്‍ കാരണം. ഇമാം ശാഫിയുടെ പ്രസ്താവന ഭാഗികമായിട്ടെങ്കിലും ഇജ്തിഹാദിനു കഴിവുള്ളവരോടാണ് (മാദാ വളീഫതുല്‍ ഫുഖഹാ പേ 18). (ഇമാം ശാഫിഇയുടെ വസ്വിയ്യത്ത് എന്ന ശീര്‍ഷകവും കാണുക).
ശക്തമായ മറ്റു ഹദീസുണ്ടോ? അല്ലെങ്കില്‍ ബലാബല പരിശോധനാ മാര്‍ഗം എന്താണ്? അല്ലെങ്കില്‍ വിരുദ്ധങ്ങളുടെ സംയോജന മാര്‍ഗമെന്താണ്? എന്നൊന്നും ചിന്തിക്കാതെ അഭിപ്രായവ്യത്യാസമുള്ള പ്രശ്നങ്ങളില്‍ കിട്ടുന്ന ഒന്നാമത്തെ ഹദീസു തന്നെ കൈപറ്റാനുള്ള ചിലവിവര മില്ലാത്തവരുടെ എടുത്തുചാട്ടം അപകടകരമാണ്.ചിലപ്പോള്‍ തങ്ങള്‍ക്കു ലഭിക്കാത്ത ഹദീസുകളെ നിഷേധിക്കാന്‍ അവര്‍ ധൃതി കാണിക്കുന്നു. കാര്യങ്ങളിലെല്ലാം ഇമാമുകളുടെ ആഹ്വാനം സ്വീകരിച്ചിരിക്കുകയാണെന്നവര്‍ വാദിക്കുകയും ചെയ്യുന്നു. കാരണം ഓരോ ഇമാമില്‍ നിന്നും ഹദീസ് സ്വഹീഹായാല്‍ അതാണെന്റെ മദ്ഹബ് എന്നവര്‍ പറഞ്ഞതായി ഇക്കൂട്ടര്‍ ഉദ്ധരിക്കുന്നു. പക്ഷേ, അത് എതിര്‍ തെളിവ് ഇല്ലാത്തേടത്താണ്. അത് ഉണ്ടോ എന്ന് ഇവര്‍ക്കെങ്ങനെ അറിയാന്‍ കഴിയും? (അതേ കൃതി പേജ്.13).
മാത്രമല്ല, ഹദീസ് ഗ്രന്ഥങ്ങളില്‍ ഒരു ഹദീസ് ദുര്‍ബ്ബലമായി കണ്ടാല്‍ അതു മദ്ഹബിന്റെ വീക്ഷണത്തില്‍ ദുര്‍ബലമായി കൊള്ളണമെന്നില്ല. ഹദീസ് ദുര്‍ബലം കണക്കാക്കുന്നതിനു ഹദീസ് ഗ്രന്ഥകാര?ാരും ഇമാമുകളും സ്വീകരിച്ചിട്ടുള്ള മാദണ്ഢങ്ങള്‍ തമ്മില്‍ അന്തരമുണ്ട്. അവരുടെ പല മാനദണ്ഢങ്ങളും ഇമാമുകളുടെ അടുത്ത് പരിഗണനീയങ്ങളല്ല (കയശറ പേ 14).
(3) ദൃഷ്ടാന്തങ്ങള്‍ വന്നതിനു ശേഷം വിഭാഗീയതയും അഭിപ്രായ വ്യത്യാസവും പുലര്‍ത്തിയ (പൂര്‍വ്വ വേദക്കാരായ) വിഭാഗത്തെ പോലെ നിങ്ങളാകരുതെന്നു ഖുര്‍ആന്‍ പറഞ്ഞിരിക്കെ നാലു മദ്ഹബുകളിലായി സമുദായം ഭിന്നിക്കാന്‍ പറ്റുമോ?
ശാഖാപരമായ കാര്യങ്ങളില്‍ മാത്രമാണ് മദ്ഹബുകളുടെ അഭിപ്രായാന്തരം. മതത്തിന്റെ മൌലിക കാര്യങ്ങളിലല്ല, മൌലിക കാര്യങ്ങളില്‍ ഭിന്നിക്കരുത് എന്നു മാത്രമാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഇജ്തിഹാദു ചെയ്ത് സത്യത്തിലെത്തിയാല്‍ രണ്ടു കൂലിയും പിഴച്ചാല്‍ ഒരു കൂലിയുമുണ്ടെന്നു നബി (സ്വ) പറഞ്ഞത് അതിനു തെളിവാണ് (ബൈളാവി 1-225).
(4) തഖ്ലീദിനെ മദ്ഹബിന്റെ ഇമാമുകള്‍ തന്നെ വിരോധിച്ചിട്ടില്ലെ?
ഉണ്ട്, അത് സ്വതന്ത്രമായോ ഭാഗികമായോ ഇജ്തിഹാദിനു കഴിവുള്ളവര്‍ക്കു മാത്രം ബാധകമാണ് (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1- 15). കഴിവില്ലാത്തവര്‍ക്ക് തഖ്ലീദ് അനുവദനീയമാണെന്നതില്‍ സ്വഹാബത്തും അനന്തര ഗാമികളും ഏകകണ്ഠമായി ഏകോപിച്ചിരിക്കെ ഇമാമുകള്‍ അതു നിരോധിക്കുമോ?