സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 3 August 2014

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 4



ചുരുക്കത്തില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍‌ആനും സുന്നത്തുമാണെന്നും അവയെ എങ്ങിനെയാണ് മനസ്സിലാക്കേണ്ടതെന്നും നാം മനസ്സിലാക്കി. എതിനുമേതിനും ഖുര്‍‌ആന്‍ ഓതി പേടിപ്പിക്കുന്ന വിഘടനവാദികളോട് നമുക്ക് ചോദിക്കാനുള്ള ഏക ചോദ്യം നിങ്ങളുദ്ധരിച്ച ആ ആയത്തിന് പൂര്‍വ്വിക ഇമാമുകള്‍ പറഞ്ഞ അല്ലെങ്കില്‍ അവര്‍ കണ്ടെത്തിയ ആശയമെന്താണെന്നാണ്. അവ്വിഷയത്തില്‍ മു‌അ്മിനീങ്ങളുടെ വഴി ഏതാണെന്നാണ്.
ഇനി നമുക്ക് ഏത് വിഷയങ്ങളും ഈ ലബോറട്ടറിയില്‍ ഇട്ട് നോക്കാം
ഉദാഹരണത്തിന് അഹ്‌ലുസ്സുന്നത്തി വല്‍‌ജമാ‌അത്തിന്റെ വക്താക്കളും പുത്തനാശയക്കാരും തമ്മിലുള്ള സുപ്രധാന തര്‍ക്ക വിഷയമാണ് തവസ്സലും ഇസ്തിഗാസയും. ഇതില്‍ പുത്തനാശയക്കാരുടെ വിശ്വാസമെന്തെന്ന് നമുക്കാദ്യം പരിശോധിക്കാം.

മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാ‍രാധനയാണ്)‘. (കെ കുഞ്ഞീതു മദനി, അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന പുസ്തകം പേജ് 102 പ്രസിദ്ധീകരണം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)

കേരളത്തിലെ പുത്തനാശയക്കാരുടെ ഒരു സമുന്നത നേതാവിന്റേതാണ് ഈ വാക്കുകള്‍. അതും അവരുടെ സം‌ഘടന ഔദ്യോഗികമായി പുറത്തിറക്കിയ പുസ്തത്തിലാണത് പ്രസിദ്ധീകരിച്ചത്. ഈ വിശ്വാസം തിരുത്തിയതായി ഈ എളിയവന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. തിരുത്തിയ വല്ല രേഖയുമുണ്ടെങ്കില്‍ ആര്‍ക്കും അറിയിക്കാവുന്നതാണ്.
എന്നാല്‍ അതിന് നാളിത് വരെയുള്ള മുസ്‌ലിം ഉമ്മത്തിന്റെ ജീവിത വഴിയില്‍ നിന്നോ ഖുര്‍‌ആ‍നില്‍ നിന്നോ സുന്നത്തില്‍ നിന്നോ യാതൊരു തെളിവുമില്ല. ചില ഖുര്‍‌ആന്‍ ആയത്തുകള്‍ക്കും ഹദീസുകള്‍ക്കും തെറ്റായി അര്‍ത്ഥം നല്‍‌കിയെന്നല്ലാതെ. വിശുദ്ധ ഖുര്‍‌ആനിനും തിരു സുന്നത്തിനും മുസ്‌ലിം ഉമ്മത്തിന്റെ ജീവിത രീതിക്കും എതിരാണത്.


വിശുദ്ധ ഖുര്‍‌ആനില്‍ തന്നെ മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളില്‍ സൃഷ്ടികളോട് സഹായം ചോദിച്ചത് കാണാം. സൂറത്തുന്നം‌ലിലെ പ്രസിദ്ധമായ ആയത്ത് അതിന് തെളിവാണ് :


قَالَ يَا أَيُّهَا المَلَأُ أَيُّكُمْ يَأْتِينِي بِعَرْشِهَا قَبْلَ أَن يَأْتُونِي مُسْلِمِينَ. قَالَ عِفْريتٌ مِّنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَن تَقُومَ مِن مَّقَامِكَ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ . قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ

(سورة النمل)


ഈ ആയത്തില്‍, സാധാരണ ഗതിയില്‍ മനുഷ്യ കഴിവിന്നതീതമായ ഒരു മഹാ കര്‍മ്മത്തിനാണ് സുലൈമാന്‍ നബി عليه السلام തന്റെ അണികളോട് സഹായം തേടിയത്. യമനിലുള്ള ബില്‍‌ഖീസിന്റെ സിംഹാസനം സെക്കന്റുകള്‍ക്കുള്ളില്‍ ഷാമിലെത്തിക്കുക എന്നതായിരുന്നു അത്. സെക്കന്റുകള്‍ക്കകം അതവിടെ എത്തിച്ചു കൊടൂത്തു തന്റെ അണികളിലെ ഒരു വലിയ്യ് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഇതെല്ലാം മുകളിലെ ആയത്തില്‍ വ്യക്തമാണ്. തന്റെ ജീവനുള്ള പ്രജകളോടായിരുന്നു ഈ സഹായ തേട്ടം. അതുമൂലം സുലൈമാന്‍ നബി عليه السلام മുശ്‌രിക്കായി എന്നു പറയാന്‍ ഒരു മുസ്‌ലിമിന് സാധിക്കില്ല. അതേ സമയം മുമ്പ് വായിച്ച കുഞ്ഞീദു മദനിയുടെ മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്) എന്ന വിശദീകരണമനുസരിച്ച് ഇത് ശിര്‍ക്കാണ്.


ഇനി ഹദീസില്മനുഷ്യ കഴിവിന്നതീതമായ കര്യങ്ങളില് സൃഷ്ടികളോട് സഹായം ചോദിച്ചത് കാണൂ , ഇമാം ബുഖാരി رحمه الله തന്റെ സ്വഹീഹില്റിപ്പോര്ട്ട് ചെയ്യുന്നു.


عن أبي هُرَيرةَ رضي الله عنه قال: قلتُ يا رسولَ اللّهِ، إِنِّي أَسمعُ منكَ حَدِيثاً كثيراً أنساهُ؟. قال: ابسُطْ رِداءَكِ فبَسَطْتُه. قال: فغَرَفَ بِيدَيهِ، ثمَّ قال: ضُمَّهُ، فضَمَمْتُه، فما نَسيتُ شيئاً بعدَه.(رواه البخاري رحمه الله رقم 119


മഹാനായ അബൂഹുറൈറ رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഞാന്അങ്ങയുടെ പക്കല്നിന്ന് അനേകം ഹദീസുകള്കേള്ക്കുന്നു, അത് മറന്നുപോകുകയും ചെയ്യുന്നു. തിരുനബി صلى الله عليه وسلم പറഞ്ഞു. നീ നിന്റെ തട്ടം നിവര്ത്തുകഞാന്തട്ടം നിവര്ത്തിക്കൊടുത്തു. അപ്പോള്തിരുനബി صلى الله عليه وسلم തന്റെ രണ്ട് കൈകള്കൊണ്ടും അതിലേക്ക് കോരിയിട്ടു (അന്തരീക്ഷത്തില്നിന്ന് കോരിയിടുന്നതുപോലെ കാണിച്ചു) എന്നിട്ടവിടുന്നു പറഞ്ഞു, ‘നീ ഇതിനെ അണച്ചു കൂട്ട്ഞാന്അതിനെ മാറോടണച്ചുകൂട്ടി. അതിനു ശേഷം ഞാനൊന്നും മറന്നിട്ടില്ല.

മറവി എന്നത് ഒരു മനുഷ്യന് തീര്ത്തുകൊടുക്കാന്കഴിയുന്ന കാര്യമല്ല. ശിര്ക്കും തൌഹീദും വളരെ ഭംഗിയായി നബി صلى الله عليه وسلم യില്നിന്നും പഠിച്ച പ്രസിദ്ധ സ്വഹാബി അബൂഹുറൈറ رضي الله عنه മറവിയെക്കുറിച്ചു പരാതി പറയുന്നത് അല്ലാഹുനിവോടല്ല മറിച്ച് പ്രവാചകരോടാണ്. അവിടുന്ന് അതിന് പരിഹാരം നല്കിയതും അത്യപൂര്വ്വമായ രീതിയിലൂടെ അമാനുഷിക രൂപത്തില്‍. പിന്നീട് ഞാനൊന്നും മറന്നിട്ടില്ലെന്ന് മഹാനവര്കള്സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

ഇതും മനുഷ്യ കഴിവിന്നതീതമായ കാര്യം പടപ്പുകളോട് ചോദിച്ചതിനു തെളിവാണ്.

അതേസമയം മുമ്പ് വായിച്ച കുഞ്ഞീദു മദനിയുടെ മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില് ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്ത്ഥന നടത്തുന്നത് ശിര്ക്കാണ് (ബഹുദൈവാരാധനയാണ്) എന്ന വിശദീകരണമനുസരിച്ച് ഇതും ശിര്ക്കാണ്.
ഇനി ഇമാം മുസ്ലിം തന്റെ സ്വഹീഹില്റിപ്പോര്ട്ട് ചെയ്ത മറ്റൊരു ഹദീസ് കാണൂ.


عن رَبِيعَةَ بْنُ كَعْبٍ الأَسْلَمِيُّ رضي الله عنه قَالَ: كُنْتُ أَبِيتُ مَعَ رَسُولِ اللّهِ صلى الله عليه وسلم، فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ. فَقَالَ لِي: «سَلْ» فَقُلْتُ: أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ. قَالَ: «أَوْ غَيْرَ ذلِكَ؟» قُلْتُ: هُوَ ذَاكَ. قَالَ: «فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ ( صحيح مسلم رقم الحديث 1046


റബീഅത്ത് رضي الله عنه പറയുന്നു. ഞാന്നബി صلى الله عليه وسلم യോടൊന്നിച്ച് കഴിയുകയായിരുന്നു. ഞാനവിടുത്തേക്ക് വുളൂ ഉണ്ടാക്കാനും മറ്റ് പ്രാഥമിക ആവശ്യത്തിനുമുള്ള വെള്ളം കൊണ്ടുപോയി കൊടുത്തു. അപ്പോള്തിരു നബി صلى الله عليه وسلم എന്നോട് പറഞ്ഞു: നീ ചോദിച്ചോഞാന്പറഞ്ഞു: ഞാന് അങ്ങയോടൊന്നിച്ചുള്ള സ്വര് വാസം അങ്ങയോട് ചോദിക്കുന്നു.ഇതു കേട്ടപ്പോള്തിരു നബി صلى الله عليه وسلم പറഞ്ഞു. മറ്റു വല്ലതും?” ഇല്ല അതുമാത്രമാണ് വേണ്ടത്. അപ്പോള്അവിടുന്നു പറഞ്ഞു, “എങ്കില്കൂടുതല് സുജൂദ് ർദ്ധിപ്പിച്ച്കൊണ്ട് എന്നെ നീ സഹായിക്കണം.

ഹദീസിലും കാണാം മനുഷ്യ കഴിവിന്നതീതമായ സഹായം തിരു നബി صلى الله عليه وسلم യോട് ചോദിച്ചതായി. അത് അങ്ങയോടൊന്നിച്ചുള്ള സ്വര്ഗവാസം ഞാന്ആവശ്യപ്പെടുന്നുഎന്നതാണ്. ഇവിടെ നബി صلى الله عليه وسلم എന്തു മറുപടി പറഞ്ഞു എന്നത് വിഷയമല്ല. കാരണം ഇങ്ങനെ സ്വര്ഗ്ഗം പോലുള്ള കാര്യങ്ങള്ചോദിക്കേണ്ടത് അല്ലാഹുവിനോടാണെന്നോ അല്ലെങ്കില്ഇത്തരം സഹായതേട്ടങ്ങള്ശിര്ക്കാണെന്നോ മറുപടിയില്പറഞ്ഞിട്ടില്ല. മാത്രമല്ല ഇമാം മുസ്ലിം തന്റെ സ്വഹീഹ് രചിച്ചിട്ട് നീണ്ട 1200 – ഓളം വര്ഷം പിന്നിട്ടു. ഇക്കാലമത്രയും ജീവിച്ച് മണ്‍‌മറഞ്ഞുപോയ ഒരു ഇമാമും ഇത് ശിര്ക്കാണെന്ന് പറഞ്ഞു കാണുന്നുമില്ല.

ഇതും മനുഷ്യ കഴിവിന്നതീതമായ കാര്യം ജീവിച്ചിരിക്കുന്നവരോട് ചോദിച്ചതിനു തെളിവാണ്.

അതേസമയം മുമ്പ് വായിച്ച കുഞ്ഞീദു മദനിയുടെ മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില് ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്ത്ഥന നടത്തുന്നത് ശിര്ക്കാണ് (ബഹുദൈവാരാധനയാണ്)എന്ന വിശദീകരണമനുസരിച്ച് ഇതും ശിര്ക്കാണ്.
ഇനി മുജാഹിദുകളുടെ നേതാവ് കുഞ്ഞീദു മദനിയുടെമനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്ത്ഥന നടത്തുന്നത് ശിര്ക്കാണ് (ബഹുദൈവാരാധനയാണ്) എന്നതിലെ മരിച്ചവരോട് സഹായം ചോദിക്കുന്നതിന്റെ അവസ്ഥയും ഇത് തന്നെയാണ്.

സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാതാവും മുസ്ലിം ലോകം മുഴുവനും ഇമാമായി ഗണിക്കുന്നവരുമായ ഇമാം ഇബ്നുഹജറുല്അസ്ഖലാനി رحمه الله തന്റെ പ്രസിദ്ധമായ ഫത്ഹുല്ബാരിയില്റിപ്പോര്ട്ട് ചെയ്യുന്നു


وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري ـ وكان خازن عمر ـ قال: «أصاب الناس قحط في زمن عمر فجاء رجل إلى قبر النبي صلى اللـه عليه وسلّم فقال: يا رسول اللـه استسق لأمتك فإنهم قد هلكوا.... (فتح الباري – كتاب الاستسقاء


ഇബ്നു അബീ ശൈബ رحمه الله (ഇദ്ദേഹം ഇമാം ബുഖാരിയുടെ ഉസ്താദുമാരില്പെട്ട ഒരു മഹാനാണ്) സ്വഹീഹായ പരമ്പരയിലൂടെ രണ്ടാം ഖലീഫ ഉമര്رضي الله عنه ന്റെ സാമ്പത്തിക കാര്യ സൂഖിപ്പുകാരനായിരുന്ന മാലികുദ്ദാര്رضي الله عنه ല് നിന്നും റിപ്പോര്ട്ട് ചെയ്യുന്നു. ഉമര്رضي الله عنه ന്റെ ഭരണ കാലത്ത് ജനങ്ങള്ക്ക് ക്ഷാമം നേരിട്ടു. അപ്പോള്നബി صلى الله عليه وسلم യുടെ ഖബ്റിന്റെയരികില്വന്ന് ഒരാള്ഇങ്ങനെ പരാതി പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ, തങ്ങളുടെ സമുദായത്തിന് വേണ്ടി തങ്ങള്മഴ ആവശ്യപ്പെടണം, അവര് കഷ്ടപ്പെട്ടിരിക്കുന്നു..

ഹദീസില്ഒരു പാട് കാര്യങ്ങള്നാം ശ്രദ്ധിക്കേണ്ടതുണ്ട്. പുത്തനാശയക്കാര്ക്ക് വല്ല്ലാത്ത തലവേദനയുണ്ടാക്കുന്ന ഒരു ഹദീസാണിതെന്നതുകൊണ്ട് പ്രത്യേകിച്ചും അവ:

ഒന്ന്: ഹദീസ് റിപ്പോര്ട്ട് ചെയ്ത ,മഹാന്മാരാണ് ഇമാം ബൈഹഖി, ഇമാം ഇബ്നു ഹജറുല്അസ്ഖലാനി, ഇമാം ഇബ്നു അബീ ശൈബ , ഇമാം ഇബ്നു കസീര്رحمهم الله എന്നിവരൊക്കെ. (ഇബ്നുകസീറും ഇബ്നു ഹജറുല്അസ്ഖലാനിയും رحمهما الله ഇതിന്റെ പരമ്പര സ്വഹീഹാണെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.) ഇവരൊക്കെ ശിര്ക്കിന് കൂട്ടു നിന്നു എന്ന് വിശ്വസിക്കാന്കഴിയില്ല.
രണ്ട് : അമീറുല്മുഅ്മിനീന്رضي الله عنه അടക്കം പതിനായിരക്കണക്കിന് സ്വഹാബത്ത് ജീവിച്ചിരിക്കുന്ന കാലത്താണ് സഹായ തേട്ടം നടന്നത്. അവരാരും ഇത് ശിര്ക്കാണെന്നോ മോശമായിപ്പോയെന്നോ പറഞ്ഞില്ല.