സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 23 July 2015

മരിച്ചവരെ കുറ്റം പറയൽ



മരണപ്പെട്ടുപോയ സത്യവിശ്വാസികളെ കുറ്റം പറയുന്നത് നിഷിദ്ദമാണ്. സത്യനിഷേധികളെ കുറ്റം പറയുന്നതിനാൽ ജീവിച്ചിരിക്കുന്ന വിശ്വാസികളെ ബുദ്ദിമുട്ടാക്കുന്ന പക്ഷം  അത് നിഷിദ്ദമാണ്. ഇക്കാര്യം ഇനിപ്പറയുന്ന പ്രമാണങ്ങളിൽ നിന്ന് വ്യക്തമാണ്.

عن المغيرة بن شعبة يقول قال رسول الله صلى الله عليه وسلم: ((لا تسبوا الأموات فتؤذوا الأحياء)).(ترمذى: ١٩٠٥)
http://sunnisonkal.blogspot.com/
മുഗീറത്തുബ്നു ശുഅബ(റ) യിൽ നിന്ന് നിവേദനം: നബി(സ) പറന്നു: "മരണപ്പെട്ടവരെ നിങ്ങൾ ചീത്ത പറയരുത്. പറഞ്ഞാൽ അതുകാരണം  ജീവിച്ചിരിക്കുന്നവരെ നിങ്ങൾ ബുദ്ദിമുട്ടിക്കും". (തിർമുദി 1905)

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇപ്രകാരം വായിക്കാം. 

قال حجة الإسلام : غيبة الميت أشد من الحي ، وذلك ؛ لأن عفو الحي واستحلاله ممكن ومتوقع في الدنيا بخلاف الميت ، وفي الأزهار قال العلماء : وإذا رأى الغاسل من الميت ما يعجبه كاستنارة وجهه وطيب ريحه وسرعة انقلابه على المغتسل استحب أن يتحدث به ، وإن رأى ما يكره كنتنه وسواد وجهه ، أو بدنه أو انقلاب صورته حرم أن يتحدث به ، كذا في المرقاة . (تحفة الأحوذي: ٧٥/٣)http://sunnisonkal.blogspot.com/

ഹുജ്ജത്തുൽ ഇസ്ലാം പറയുന്നു: മരിച്ചവരെ ഗീബത്ത് പറയൽ ജീവിച്ചിരിക്കുന്നവരെ ഗീബത്ത് പറയുന്നതിനേക്കാൾ ശക്തമാണ്. കാരണം ജീവിച്ചിരിക്കുന്നയാളെ ഗീബത്ത് പറഞ്ഞാൽ ദുൻയാവിൽ നിന്ന്  നിന്ന് തന്നെ അത് പൊരുത്തപ്പെടീക്കുവാനും അവൻ മാപ്പുനല്കാനും സൗകര്യമുണ്ടല്ലോ. മയ്യിത്തിന്റെ കാര്യം അതല്ല.
    അൽഅസ്ഹാർ എന്നാ ഗ്രന്ഥത്തിൽ ഇപ്രകാരം കാണാം. പണ്ഡിതന്മാർ പറയുന്നു: മയ്യിത്തിന്റെ മുഖം പ്രകാശിക്കുക, മയ്യിത്തിൽ നിന്ന് സുഗന്ധം അടിച്ചു വീശുക, മയ്യിത്ത് കട്ടിലിൽ വേഗം മറിയുക തുടങ്ങിയ നല്ല ലക്ഷണങ്ങൾ മയ്യിത്ത് കുളിപ്പിക്കുന്നവൻ കണ്ടാൽ അത് പറയൽ സുന്നത്താണ്. അതേസമയം മയ്യിത്തിന്റെ മുഖമൊ ശരീരമോ കറുക്കുക,ദുർഗന്ധം വമിക്കുക, രൂപത്തിൽ മാറ്റം വരുക തുടങ്ങി അപലക്ഷണങ്ങൾ കണ്ടാൽ അത് പറയൽ നിഷിദ്ദമാണ്. ഇപ്രകാരം മിർഖാത്തിൽ കാണാം. (തുഹ്ഫത്തുൽ അഹ് വദി: 3/75)
    ഇവ്വിഷയകമായി ശാഫിഈ കർമ ശാസ്ത്ര പണ്ഡിതൻ ഇബ്നുഹജർ(റ) പറയുന്നു:   http://sunnisonkal.blogspot.com/

( فإن رأى ) الغاسل أو معينه ( خيرا ) كطيب ريح واستنارة وجه ( ذكره ) ندبا لأنه أدعى لكثرة المصلين عليه والداعين له ( أو ) رأى ( غيره ) كسواد وجه ( حرم ذكره ) لأنه غيبة وقد صح الأمر بالكف عن ذكر مساوئ الموتى ( إلا لمصلحة ) فيهما فيسر الخير  في نحو متجاهر بفسق أو بدعة لئلا يغتر به ويظهر الشر فيه لينزجر عن طريقته غيره بل بحث وجوب الكتم في الأول وهو متجه إن ترتب عليه ضرر (تحفة المحتاج في شرح المنهاج:/٣ )http://sunnisonkal.blogspot.com/

നല്ല വാസന, മുഖപ്രസന്നത തുടങ്ങി നല്ല ലക്ഷണങ്ങൾ മയ്യിത്ത് കുളിപ്പിക്കുന്നവനോ അവന്റെ സഹായിയോ കണ്ടാൽ അത് ജനങ്ങളോട് പറയൽ സുന്നത്താണ്. കാരണം അവന്റെ മേൽ നിസ്കരിക്കുന്നവരും അവനു വേണ്ടി പ്രാർത്ഥിക്കുന്നവരും വർദ്ദിക്കാൻ അത് കാരണമാണ്. മുഖത്തിന്റെ കറുപ്പ് പോലെയുള്ള അപലക്ഷനങ്ങളാണ് ശ്രദ്ദയിൽ പെട്ടതെങ്കിൽ അത് പറയൽ നിഷിദ്ദമാണ്. കാരണം അത് ഗീബത്താണ്. മരണപ്പെട്ടവരുടെ ന്യൂനതകൾ പറയാൻ പാടില്ലെന്ന് പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്. എന്നാൽ രണ്ട് രൂപത്തിലും ഗുണം മറിച്ചാണെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കണം. എന്ന് വരുമ്പോൾ പരസ്യമായി തെറ്റ് ചെയ്തിരുന്ന തെമ്മാടിയിലോ പുത്തൻപ്രസ്ഥാനക്കാരനിലോ വല്ല നന്മയും കണ്ടാൽ അത് പറയരുത്. കാരണം അത് പറയുന്നത് അവരുടെ വിശ്വാസവും പ്രവർത്തനവും ശരിയാണെന്ന് ധരിക്കാൻ നിമിത്തമാകും. അതേ സമയം അവരില വല്ല മോശവും കണ്ടാൽ അത് പരസ്യപ്പെടുത്തുകയും വേണം. മറ്റുള്ളവർ അവരുടെ മാർഗ്ഗത്തിൽ നിന്ന് മാറി നിൽക്കാൻ അതാവശ്യമാണല്ലോ. തെമ്മാടിയിലോ പുത്തൻവാദിയിലോ നന്മ കണ്ടാൽ അത് മറച്ച് വെക്കൽ നിർബന്ധമാണെന്നും ചർച്ചയുണ്ട്. അത് പരസ്യപ്പെടുത്തുന്നതിനാൽ വല്ല ബുദ്ദിമുട്ടും നേരിടുമെന്നുണ്ടെങ്കിൽ മറച്ചുവെക്കൽ നിർബന്ധമാണെന്ന ചർച്ച ന്യായമുള്ളത് തന്നെയാണ്. (തുഹ്ഫത്തുൽ മുഹ്താജ്)

എന്നാൽ സത്യനിഷേധികളുടെയും തെമ്മാടികളുടെയും ന്യൂനതകൾ പറയൽ അനുവദനീയമാണെന്ന് പണ്ഡിതന്മാർ പ്രസ്ഥാപിച്ചിട്ടുണ്ട്.

قال العلقمي : قال شيخ شيوخنا والأصح ما قيل في ذلك أن أموات الكفار والفساق يجوز ذكر مساويهم للتحذير منهم . وقد أجمع العلماء على جواز جرح المجروحين من الرواة أحياء وأمواتا . انتهى . (عون المعبود: ٤٢٧/١٠)http://sunnisonkal.blogspot.com/

അൽഖമി തന്റെ ഗുരുവിനെ ഉദ്ദരിച്ച് പറയുന്നു: സത്യനിഷേധികളിൽ നിന്നും തെമ്മാടികളിൽ നിന്നും ജനങ്ങളെ അകറ്റിനിർത്താനായി അവരുടെ ന്യൂനതകൾ പരയാമെന്നതാണ് പ്രബലവീക്ഷണം. അയോഗ്യരായ ഹദീസ് റിപ്പോർട്ടർമാരുടെ ന്യൂനതകൾ ജീവിത-മരണ വ്യത്യാസമില്ലാതെ പറയാമെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. (ഔനുൽ മഅബൂദ്: 10/427)

അബൂദാവൂദും(റ) തിർമിദി(റ)യും മറ്റും നിവേദനം ചെയ്ത ഹദീസിലിങ്ങനെ കാണാം:

وعن ابن عمر قال : قال رسول الله صلى الله عليه وسلم: (( اذكروا محاسن موتاكم ، وكفوا عن مساويهم)) . (رواه أبو داود: ٤٢٥٤  والترمذي: ٩٤٠) .http://sunnisonkal.blogspot.com/ 


ഇബ്നു ഉമറി(റ) ൽ നിന്ന് നിവേദനം : നബി(സ) പറഞ്ഞു: "നിങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ നന്മകൾ നിങ്ങൾ പറയുക, അവരുടെ ന്യൂനതകൾ പറയരുത്". (അബൂദാവൂദ്: 4254, തിർമിദി : 940) 

പ്രസ്തുത ഹദീസിന്റെ വിശദീകരണം ഇങ്ങനെ വായിക്കാം. 

ولا حرج في ذكر مساوىء الكفار ولا يؤمر بذكر محاسن موتاهم إن كانت لهم من صدقة وإعتاق وإطعام طعام ونحو ذلك اللهم إلا أن يتأذى بذلك مسلم من ذريته فيجتنب ذلك حينئذ كما ورد في حديث بن عباس عند أحمد والنسائي أن رجلا من الانصار وقع في أبي العباس كان في الجاهلية فلطمه العباس فجاء قومه فقالوا والله لنلطمنه كما لطمه فلبسوا السلاح فبلغ ذلك رسول الله صلى الله عليه و سلم فصعد المنبر فقال أيها الناس أي أهل الأرض أكرم عند الله قالوا أنت قال فإن العباس مني وأنا منه فلا تسبوا أمواتنا فتؤذوا أحياءنا فجاء القوم فقالوا يا رسول الله نعوذ بالله من غضبك وفي كتاب الصمت لابن أبي الدنيا في حديث مرسل صحيح الاسناد من رواية محمد بن علي الباقر قال نهى رسول الله صلى الله عليه و سلم أن يسب قتلى بدر من المشركين وقال لا تسبوا هؤلاء فإنه لا يخلص إليهم شيء مما تقولون وتؤذون الأحياء ألا إن البذاء لؤم.(تحفة الأحوذي: ٢٢٣/٥)http://sunnisonkal.blogspot.com/



സത്യനിഷേധികളുടെ കുറ്റം പറയുന്നതില തെറ്റില്ല. ദാനധർമ്മം,അടിമയെ മോചിപ്പിക്കൾ, അന്നദാനം തുടങ്ങിയ നന്മകൾ ചെയ്തവരാണെങ്കിൽ അത് എടുത്തു പറയാൻ നിർദ്ദെഷവുമില്ല. എന്നാൽ അവരുടെ ന്യൂനതകൾ പറയുന്നതിനാൽ അവരുടെ സന്താനപരമ്പരയിൽ പെട്ട വല്ല മുസ്ലിമിനും ബുദ്ദിമുട്ടുണ്ടാകുന്ന പക്ഷം അതുപേക്ഷിക്കണം. ഇമാം അഹ്മദും(റ) നസാഈ(റ) യും ഇബ്നുഅബ്ബാസ്(റ) ൽ നിന്നുദ്ദരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം: അന്സ്വാരികളിൽ പെട്ട ഒരാൾ അബ്ബാസ്(റ)ന്റെ ജാഹിലിയ്യത്തിലുള്ള പിതാവിനെ കുറ്റം പറഞ്ഞു. അപ്പോൾ അബ്ബാസ് (റ) അദ്ദേഹത്തിൻറെ മുഖത്തടിച്ചു. തുടർന്ന് ആ അന്സ്വാരിയുടെ ആളുകള് വന്നു പറഞ്ഞു: 'അല്ലാഹുവാണ് സത്യം.അബ്ബാസ്(റ) അന്സ്വാരിയുടെ മുഖത്തടിച്ചത്പോലെ അബ്ബാസ്(റ) ന്റെ മുഖത്ത് ഞങ്ങളും അടിക്കും'. അങ്ങനെ അവർ ആയുധമണിഞ്ഞു. ഈ വിവരം അറിഞ്ഞപ്പോൾ നബി(സ) മിമ്പറിൽ കയറി ജനങ്ങളെ അഭിസംബോധനം ചെയ്തു: "ജനങ്ങളെ, ഭുവാസികളിൽ അല്ലാഹു ഏറ്റവും ആദരിക്കുന്നത് ആരാണ്?". ജനങ്ങള് പറഞ്ഞു: "നിങ്ങൾ". അപ്പോൾ നബി(സ) പ്രഖ്യാപിച്ചു: "നിശ്ചയം അബ്ബാസ്(റ) എന്നിൽ നിന്നുള്ളതാണ്. ഞാൻ അബ്ബാസ്(റ)ൽ നിന്നും, ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെ നിങ്ങൾ ചീത്തപറയരുത്. പറഞ്ഞാല ഞങ്ങളിൽ നിന്ന് ജീവിച്ചിരിക്കുന്നവരെ നിങ്ങൾ ബുദ്ദിമുട്ടിക്കും". അപ്പോൾ അന്സ്വാരിയുടെ ആളുകൾ നബി(സ) യെ സമീപിച്ചു പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരെ, അങ്ങയുടെ ദേഷ്യത്തെതൊട്ട് അല്ലാഹുവോട് ഞങ്ങൾ കാവൽ തേടുന്നു'.
      മുഹമ്മദുബ്നു അലിയ്യുൽ ബാഖിർ (റ) നിവേദനം ചെയ്യുന്നതും പ്രബലമായ പരമ്പരയിലൂടെ വന്നതുമായ മുർസലായ ഒരു ഹദീസ്  ഇബ്നുഅബിദ്ദുൻയ(റ) യുടെ 'അസ്സ്വംത്' എന്ന ഗ്രന്ഥത്തിൽ കാണാം; ബദറിൽ കൊല്ലപ്പെട്ട മുശ്രിക്കുകളെ കുറ്റം പറയുന്നത് നബി(സ) വിലക്കി, അവിടന്ന് പറഞ്ഞു: "ഇക്കൂട്ടരെ നിങ്ങൾ ചീത്തപറയരുത്, നിശ്ചയം നിങ്ങൾ പറയുന്ന യാതൊന്നും അവരിലേക്കെത്തുകയില്ല. ജീവിച്ചിരിക്കുന്നവരെ നിങ്ങൾ ബുദ്ദിമുട്ടിക്കുകയും ചെയ്യും, നിശ്ചയം അസംഭ്യം പറയൽ മോശമാണ്". (തുഹ്ഫത്തുൽ അഹ് വദി: 5/223)     

ചുരുക്കത്തിൽ സത്യവിശ്വാസികളെ മരണ ശേഷം കുറ്റം പറയുന്നത് നിഷിദ്ദമാണ്. തെമ്മാടിയുടെയോ പുത്തൻവാദിയുടെയോ മൃതശരീരത്തിൽ വല്ല അപലക്ഷണവും പ്രകടമായി കണ്ടാൽ അവരുടെ മാർഗ്ഗത്തിൽ നിന്ന് മറ്റുള്ളവര മാറി നിൽക്കുന്നതിനായി അത് പറയണം. സത്യനിഷേധികളുടെ ന്യൂനതകൾ പറയുന്നതില തെറ്റില്ലെങ്കിലും അതുകാരണം ജീവിച്ചിരിക്കുന്നവരെ ബുദ്ദിമുട്ടിക്കൽ വരുന്നുണ്ടെങ്കിൽ അത് പറയാൻ പാടില്ല.  
http://sunnisonkal.blogspot.com/
(മൂസാ സോന്കാൽ)