സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 22 July 2015

ആറുനോമ്പ്

ശവ്വാൽ മാസത്തിൽ ആറു നോമ്പ് അനുഷ്ടിക്കൽ പ്രഭലമായ സുന്നത്താണ്

ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത തിരുനബി (صلى الله عليه وسلم ) യുടെ ഹദിസിൽ ഇപ്രകാരം കാണാം.



عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللّهُ عنه أَنَّهُ حَدَّثَهُ أَنَّ رَسُولَ اللّهِ قَالَ: «مَنْ صَامَ رَمَضَانَ وَأَتْبَعَهُ سِتّاً مِنْ شَوَّالٍ. كَانَ كَصِيَامِ الدَّهْرِ. (رواه الإمام مسلم رحمه الله رقم 2711



റമദാൻ നോമ്പോട് കൂടി ശവ്വാൽ മാസത്തിൽ നിന്ന് ആറു നോമ്പ് അനുഷ്ടിക്കുന്നത് വർഷം മുഴുവൻ നോമ്പ് നോൽക്കുന്നത്പോലെയാണ്.

ഈ നോമ്പ് പെരുന്നാൾ ദിവസത്തിന്റെ പിറ്റേ ദിവസം മുതൽ അനുഷ്ടിക്കലും തുടർച്ചയായി അനുഷ്ടിക്കലുമാണ് ഉത്തമം. അതേ സമയം സുന്നത്ത് വീടാൻ ശവ്വാൽ മാസത്തിൽ പെരുന്നാൾ ദിവസമല്ലാത്ത ഏത് ദിവസവു നോറ്റാൽ മതി. തുടരെയാവണമെന്നില്ല

സർവ്വ ശക്തനായ അല്ലാഹു വിശുദ്ധ റമദാൻ അനുകൂലമായി സാക്ഷി നിൽക്കുന്നവരിലും നരകത്തിൽ നിന്ന് മോചനം കിട്ടുന്നവരിലും നമ്മെയും നമ്മുടെമാതാപിതാക്കളെയും ,ഭാര്യ മക്കളെയും ഉൾപ്പെടുത്തട്ടെ. ഇനിയും ആഫിയത്തോടെയും ആത്മാർത്ഥതയോടെയും അനേകം റമദാനുകളിൽ നോമ്പനുഷ്ടിക്കാനും സത്കർമ്മങ്ങൾ ചെയ്യാനും നമുക്കും അവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ.

നമ്മെയും മരണപ്പെട്ടുപോയ മാതാപിതാക്കളെയും കൂട്ടുകുടുംബങ്ങളെയും ഉസ്താദുമാരെയും അല്ലാഹു അവന്റെ മഗ്ഫിറത്തിനാൽ അനുഗ്രഹിക്കട്ടെ.
آمين يا أرحم الراحمين

എല്ലാവർക്കും ഒരായിരം പെരുന്നാൾ ആശംസകൾ.. പരസ്പരം ദുആ ചെയ്യുക