സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 13 July 2015

ഈദ്‌ ഗാഹ്

പള്ളിയില്‍ തന്നെ പെരുന്നാള്‍ നിസ്കരിക്കലാണ് ഉത്തമം എന്നതിന് പറയാവുന്ന കാരണങ്ങള്‍ ഒരുപാടുണ്ട്. ഒന്നാമതായി എല്ലാ വിശേഷ ഗുണങ്ങളും വിശുധിയുമുള്ള മരുഭൂമിയുന്ടെങ്കിലും പള്ളിയില്‍ നമസ്കരിക്കലാണ്‌ ഉത്തമം എന്ന് ഷാഫി'ഈ മദ'ഹബിലെ എല്ലാ പ്രാമാണിക ഗ്രന്ഥങ്ങളും സവിസ്തരം പ്രഖ്യാപിക്കുന്നുണ്ട്. (ശരഹുല്‍ മുഹദ്ദാബ് : , തു'ഹഫ : , ശര്‍വാനി : , മുതലായ ഭാഗങ്ങള്‍ നോക്കുക)


നമ്മുടെ നാട്ടില്‍ ഉള്ള ഹനഫീ മദ'ഹബുകാര്‍ക്ക് നിബന്ധനകള്‍ ഒത്ത ഈദ് ഗാഹുകള്‍ ഉണ്ടെങ്കില്‍ അതാണ്‌ അഫ്ളാല്‍ എന്നുനെങ്കിലും അത്തരം നിബന്ധനകള്‍ ഒത്ത മരുഭൂമികള്‍ നമുക്കിവിടെ സുലഭമല്ല. ഈദ് ഗാഹുകള്‍ വൃത്തിയും പവിത്രതയും ഉള്ള സംരക്ഷിത പൊതു സ്ഥലത്ത് ആയിരിക്കണം. ഈദ് ഗാഹ് ആയി ഉപയോഗിക്കപ്പെടുമ്പോള്‍ തന്നെ അതിനു വേണ്ടി വഖഫ് ആയി മാറും. വില്‍ക്കപെടാന്‍ പാടില്ല. അങ്ങനെ പല കാര്യത്തിനും പള്ളിയുടെ ഹുകും ആണിതിന്. അനാവശ്യ വിനോദങ്ങളും തെറ്റായ കൂത്തുകളും ഇവിടെ നടക്കരുത്. ജനവാസമുള്ള നഗരാതിര്തിക്ക് പുറത്തായിരിക്കണം. നഗരം വികസിച്ചു ഒരു ഈദ് ഗാഹ് ജനവാസ പ്രദേശത്തിന് ഉള്ളില്‍  വന്നാല്‍ അതിനു ഈദ് ഗാഹിന്റെ വിധി നഷ്ടപ്പെടും. എന്ന് തുടങ്ങിയ ഹനഫീ മദ'ഹബിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിലും ഏഷ്യയിലെ ഏറ്റവും വലിയ ഹനഫീ പണ്ഡിത കേസരികള്‍ അടങ്ങിയ ദയൂബാന്ത് ദാറുല്‍ ഉളൂമിലെ ഫത്വാകളിലും സുതരാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട് (രദ്ദുല്‍ മുഖ്താര്‍ : , ദുറുല്‍ മുഖ്താര്‍ : , സിഫ്രു സ്സ'ആദ, ഫതവ മഹ്മൂടിയ്യ : , ഫതാവ ദാറുല്‍ ഉലൂം തുടങ്ങിയവ പരിശോദിക്കുക)..


ഇനി നബി(സ) മദീനയില്‍ പെരുന്നാള്‍ നിസ്കരിച്ചത് ഈദ് ഗാഹില്‍ ആണെന്ന് ഹദീസ് ഉണ്ടല്ലോ എന്നാ ചോദ്യം പ്രസക്തമാണ്. ഒന്നല്ല ഒരുപാട് രിവായതുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ചരിത്ര സംഭവം ആണത് ഇന്ന് ലഭ്യമായ ഹദീസ് ഗ്രന്ഥങ്ങളിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഹിജ്ര രണ്ടാം കൊല്ലം മുതലാണ്‌ ഈദ് നിലവില്‍ വന്നത്. അന്ന് മുതല്‍ മിക്ക വര്‍ഷങ്ങളിലും അപ്രകാരം തന്നെ തുടരുന്നു. അങ്ങനെ ഈദ് ഗാഹുണ്ടെങ്കില്‍ മനുഷ്യരെല്ലാം പൊതു പറമ്പ് അന്യേഷിക്കെണ്ടാതുണ്ടോ എന്നതാണിവിടെ ചോദ്യം. ഇമാമുന ഷാഫി (ര) തന്നെ അതിനു മറുപടി പറയുന്നുണ്ട് :


"നബി(സ) മദീനയില്‍ രണ്ടു പെരുന്നാളിലും മുസ്സല്ലയിലെക് പുറപ്പെടുമായിരുന്നെനും നബിക്ക് (സ) ശേഷമുള്ളവരും മക്കയോഴിച്ചുള്ള മറുനാട്ടുകാരും അങ്ങനെ തന്നെ ആയിരുന്നെന്നും നമുക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്". എന്ന് വ്യക്തമാക്കിയതിനു ശേഷം ഇമാമാവര്കള്‍ കിതാബുല്‍ ഉമ്മില്‍ ഇങ്ങനെ വിവരിക്കുന്നു : "മക്കത്ത് പള്ളിയിലും മദീനയിലെ മുസ്സല്ലയിലും നമസ്കരിചിരുന്നതിന്റെ കാരണം മദീന പള്ളിയുടെ ഇടുക്കവും മക്കാതെ പള്ളിയുടെ വിശാലതയുമാണ്.  അപ്പോള്‍ ഒരു നാട് പരിഷ്കരിക്കപ്പെടുകയും അവിടുത്തുകാരെ മുഴുവന്‍ ഉള്‍ക്കൊള്ളാവുന്ന വിധം പള്ളി വിശാലമാവുകയും ചെയ്‌താല്‍ അവര്‍ ആ പള്ളി വിട്ടു (മുസ്സല്ലയിലെക്) പുരപ്പെടുന്നതില്‍ എനിക്ക് അഭിപ്രായമില്ല" (ഫത്ഹുല്‍ ബാരി നോക്കുക )


മദ'ഹബിന്റെ അടിസ്ഥാനത്തില്‍ ഈദ് ഗാഹിന്റെ വിധി മനസ്സിലായി. ഇനി "ഇമാമുകളെ പോലെ എനിക്കും നിഗമങ്ങളെ വെളിപ്പെടുത്താന്‍ അവകാശമുണ്ടെന്ന്" ഒരാള്‍ വാദിച്ചാല്‍ അയാളെ പാട്ടിനു വിടാനേ നിവൃത്തിയുള്ളൂ (നുവല്ലിഹി മാതവല്ലാ ..........) അയാള്‍ ആ തോന്നലുമായി അല്ലാഹുവിന്റെ മുന്നില്‍ ചെല്ലട്ടെ ! അവിടെ പറയട്ടെ തന്റെ ന്യായങ്ങള്‍ ! ആയിരക്കണക്കിന് ഇമാമുകളുടെ സൂക്ഷ്മ വിശകലത്തിനു വിധേയമായിട്ടുള്ള കാര്യങ്ങള്‍ സ്വന്തം തോന്നലുകള്‍ അനുസരിച്ച് താള്ളിയതാണ് എന്നും അതിന്റെ ശരിയും അയാള്‍ വിശദീകരിക്കട്ടെ.....