ഇമാം ഗസാലി(റ)ന്‍റെദര്സ് ധാരാളം വിദ്ധ്യാര്‍ഥികള്‍ പഠിക്കുന്നു പല
വിഷയങ്ങളും പഠനവിധേയമാണ്‍ ഇമാം ഗസാലിയല്ലേ അദ്ധ്യാപകന്‍ നിപുണരായ
വിദ്ധ്യാര്‍ഥികളും ഒരു കുട്ടിക്കൊരുചിന്ത പല വിഷയങ്ങളും പഠിച്ചു പലതും
സ്വയത്തമാക്കി ആയുസിന്‍റെ സിംഹഭാഗവും വിജ്ഞാന സംഭാധനത്തിന്നു ചെലവഴിച്ചു
ഇതില്‍ ഏതാണ് ആഖിറത്തില്‍ ഉപകാരം കിട്ടുക എന്‍റെ ഖബറില്‍ എനിക്ക്
കൂട്ടിരിക്കാന്‍ ഏത് വിജ്ഞാനമാണ്‍ ഉണ്ടാവുക പ്രവാചകന്‍(സ)പറഞ്ഞ
ഉപകാരപ്പെടാത്ത വിജ്ഞാനമേതാകും ചിന്ത നീണ്ട് പോവുകയാണ്‍ നിര്‍വ്വഹണത്തിന്
ഗുരുവര്യരെ തന്നെ സമീപിക്കാം നീണ്ട ഒരു കത്തെഴുതി പ്രിയശിഷ്യന്‍
ഗുരുവര്യര്‍ വിശദമായ മറുപടിയും എഴുതി
മോനേ.... നിനക്ക് അല്ലാഹു ദീര്‍ഘായസ് നല്കട്ടെ അവന്‍റെ ഇഷ്ടദാസന്മാരുടെ മാര്‍ഗത്തില്‍ നിന്നെ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ ഞാന്‍ ധാരാളം ഉപദേശനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് അവകള്‍ നിനക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ പിന്നെ എന്‍റെ ഉപദേശത്തിന് എന്താണ്‍ നിനക്ക് ആവശ്യം ഇനി അവകള്‍ നിനക്ക് ലഭിച്ചിട്ടില്ലെങ്കില്‍ കഴിഞ്ഞകാലങ്ങളില്‍ നീ എന്താണ്‍ എന്നില്‍നിന്നും നേടിയെടുത്തത്?
മോനേ...നബി(സ)അവിടത്തെ സമുദായത്തെ ഉപദേശിച്ചത്"അല്ലാഹു ഒരു അടിമയില്‍ നിന്നും തിരിഞ്ഞുകളഞ്ഞു എന്നതിന്‍റെ അടയാളമാണ്‍ അവന് ആവശ്യമില്ലാത്തതില്‍ ഇടപെടുക എന്നത് ഒരുമനുഷ്യന്‍ അവന്‍റെ ആയുസില്‍നിന്നുള്ള നിമിഷങ്ങളൊക്കെ നഷ്ടപ്പെട്ടത് അവനെ സൃഷ്ടിക്കപ്പെട്ടതായ ആരാധന അല്ലാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയാണങ്കില്‍ അവന്‍ അങ്ങേയറ്റത്തെ പരാജയത്തിലാണന്ന്‍ പറയേണ്ടതില്ല ഒരുത്തന്‍ നാല്പത് വസസ്സ് പിന്നിട്ടിട്ടും അവന്‍റെ നന്മ തിന്മയെക്കാള്‍ മികച്ചുനില്‍കുന്നില്ലെങ്കില്‍ നരകത്തിലേക്ക് അവന്‍ തയ്യാറായി കൊള്ളട്ടെ"നബി(സ)യുടെ ഈ ഉപദേശം അറിവാളന്ന്‍ ധാരാളം മതി.
മോനേ...ഉപദേശിക്കാന്‍ എളുപ്പമാണ്‍ പ്രാവര്‍ത്തികമാക്കാനും സ്വീകരിക്കാനും വളരെ പ്രയാസവും കാരണം തടിയുടെ ഇച്ചകളോട് തുടരുന്നവര്‍ക്ക് ഈ ഉപദേശം കൈപ്പ് രസമായിട്ടായിരിക്കും അനുഭവപ്പെടുക അവരുടെ മനസ്സുകളുടെ താല്പര്യം വര്‍ജിക്കേണ്ടവയായിരിക്കും പ്രത്യാഗിച്ച് അക്ഷരപുഴുക്കളായ പഠിതാക്കള്‍ക്ക് ഭൌതിക സുഖവും സ്വന്തത്തിന്‍റെ ഉയര്ച്ചയുമാണ്‍ അവരുടെ ആഗ്രഹം. വിജ്ഞാനം കൊണ്ട് കര്‍മ്മമില്ലാതെ തന്നെ എല്ലാവിജയവും നേടിയെടുക്കാന്‍ കഴിയുമെന്നാണവര്‍ കണക്കാക്കുന്നത് ഇത് തനിച്ച ഭൌതിക ഫിലോസഫിയാണ്‍ കര്‍മ്മമില്ലാത്ത വിജ്ഞാനം അവന്നപകടമായിമാറും എന്നകാര്യം ഈ വഞ്ചിതന്‍ മനസ്സിലാക്കുന്നില്ല നബി(സ)പറയുന്നു"അന്ത്യദിനത്തില്‍ ഏറ്റവും കഠിനശിക്ഷക്ക് വിധേയമാവുക വിജ്ഞാനം കൊണ്ട് ഒരു ഉപകാരവും അല്ലാഹു നല്‍ക്കാത്ത പണ്ഡിതനായിരിക്കും"(ഹദീസ്)
ജുനൈദ് അല്‍ ബഗ്ദാദി(റ)മായി ബന്ധപ്പെട്ട് ഉദ്ധരിക്കുന്നതായി ഇങ്ങിനെ കാണാം "ബഹുമാന്യര്‍ മരണപ്പെട്ടതിന്ന്‍ ശേഷം ഒരാള്‍ സ്വപ്നത്തില്‍ കണ്ടു അപ്പോള്‍ അദ്ദേഹത്തേട് ചോദിച്ചു എന്തൊക്കെയുണ്ട് അബുല്‍ ഖാസിം?അദ്ദേഹം പറഞ്ഞു (എന്‍റെ)എല്ലാ രചനകളും കുറിപ്പുകളും നഷ്ടപ്പെട്ടു എനിക്ക് ഉപകാരപ്പെട്ടത് ഞാന്‍ അര്‍ദ്ധരാത്രി നിസ്കരിച്ച രണ്ട് റക്അത്ത് നിസ്കാരംമാത്രമാണ്‍.
മോനെ... നീ കര്മ്മങ്ങളില്ലാത്തവനും നിലപാടില്ലാത്തവനുമാവരുത് അറിവ് മാത്രം സ്വീകരിച്ചവനുമാവരുത് കാരണം ഒരാളുടെ കൈവശം ഇന്ത്യന്‍ നിര്‍മ്മിതവും അല്ലാത്തതുമായ 10 ആയുധമുണ്ട് അവന്‍ ധീരനും നല്ല യോദ്ധാവുമാണ്‍ അവന്‍റെ മേല്‍ ഭയാനകമായ ഒരു സിംഹം ചാടി വീണു എന്ന്‍ സങ്കല്‍പ്പിക്കുക നീ എന്ത് ധരിക്കും ആയുധങ്ങള്‍ ഉപയോഗിക്കാതെ സിംഹത്തെ നേരിടാന്‍ കഴിയുമോ?ആയുധംകൊണ്ട് വെട്ടാതയും അത് ഉപയോഗിക്കാതെയും ഒരിക്കലും കഴിയില്ല ഇപ്രകാരം മഞ്ഞപ്പിത്തമോ പനിയോ പിടിച്ചു രോഗിയായ മനുഷ്യന്‍ അവന്‍റെ കൈവശമുള്ള മരുന്ന്‍ ഉപയോഗിക്കാതെ രോഗം മാറുമോ? ഇതുപോലെയാണ്‍ ആയിരക്കണക്കിന് അറിവുകളും മസ്അലകളും പഠിച്ച വെക്തി അത് പ്രകാരം കര്‍മ്മ നിരതനായില്ലെങ്കില്‍ ആ വിജ്ഞാനം കൊണ്ട് എന്ത് ഫലമാണുള്ളത്? .
നൂറുക്കണക്കിന്ന്‍ വിജ്ഞാന ഗ്രന്ഥം നീ വായിച്ചു ധാരാളം ഗ്രന്ഥം നീ ശേകരിച്ചു പക്ഷെ കര്മ്മങ്ങളില്ലെങ്കില്‍ ഇതൊന്നും അല്ലാഹുവിന്‍റെ അനുഗ്രഹത്തിനുമതിയാവുകയില്ല അല്ലാഹു പറയുന്നു"മനുഷ്യന് അവന്‍റെ കര്‍മ്മങ്ങള്‍ അല്ലാതെ ഇല്ല"(അന്നജ്മ് 38)"അല്ലാഹുവിന്‍റെ ദര്‍ശനം ആഗ്രഹിക്കുന്നവര്‍ സല്കര്‍മ്മങ്ങള്‍ ചെയ്ത് കൊള്ളട്ടെ"(അല്‍ കഹ്ഫ് 11)"അവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചാണ്‍ പ്രതിഫലം"(അത്തൌബ 82)"വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്തവര്‍ക്കും താമസസ്ഥലമായി സ്വര്‍ഗം ഉണ്ട് അതില്‍ അവര്‍ ശാശ്വതരും അതില്‍ നിന്ന്‍ പോകാന്‍ ആഗ്രഹിക്കാത്തവരുമെത്രേ"(അല്‍ കഹ്ഫ് 107,108)"അവര്‍ക്ക് ശേഷം നിസ്കാരം പാഴാക്കുകയും തടിയുടെഇച്ചകളോട് പിന്‍പറ്റുകയും ചെയ്യുന്ന ഒരു വിഭാഗം വരും തീര്ച്ചയായും അവര്‍ നരകം കണ്ടെത്തും പാപ മോചനം തേടുകയും വിശ്വാസിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്തവരുമൊഴികെ അവര്‍ സ്വര്‍ഗസ്ഥരാവുകയും ഒരക്രമവും അവര്‍ നേരിടുകയുമില്ല"(മര്‍യം 59,60)
നബി(സ)പറയുന്നു "ഇസ്ലാം എടുക്കപ്പെട്ടത് അഞ്ച് കാന്ധത്തിന് മേലാണ്‍ ആരാധനക്ക് അര്‍ഹന്‍ അല്ലാഹുവാണന്നും മുഹമ്മദ് നബി അല്ലാഹുവിന്‍റെ റസൂലാണന്നും വിശ്വസിക്കല്‍,നിസ്കാരം നിലനിര്‍ത്തല്‍,സകാത്ത് കൊടുത്ത് വീട്ടല്‍,റമളാന്‍ മാസം നോമ്പ് നോല്‍ക്കല്‍,കഴിവുള്ളവര്‍ ഹജ്ജ് ചെയ്യല്‍",ഈ ഹദീസിലും കര്‍മ്മങ്ങളെയല്ലേ പരാമര്‍ശം?നീ എന്ത് പറയുന്നു?
വിശ്വാസം എന്നാല്‍ നാവ് കൊണ്ട് പറയലും ഹൃദയം കൊണ്ട് അംഗീകരിക്കലും കര്‍മ്മങ്ങള്‍ ചെയ്യലുമാണ്‍ അതിന്ന്‍ ധാരാളം തെളിവുകള്‍ കാണാന്‍ കഴിയും അല്ലാഹുവിന്‍റെ ഔധാര്യം കൊണ്ട് ആരെങ്കിലും സ്വര്‍ഗത്തില്‍ കടക്കുയാണങ്കിലും ആരാധനയും കര്‍മ്മവും തയ്യാര്‍ ചെയ്യണം കാരണം അല്ലാഹു നന്മചെയ്യുന്നവരോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവനാണ്‍.
അപ്പോള്‍ ഒരു ചോദ്യം വെറും വിശ്വാസം കൊണ്ട് തന്നെ സ്വര്‍ഗത്തില്‍ പ്രവേഷിക്കുമല്ലോ?സംഗതി ശരിയാണ്‍ പക്ഷെ എങ്ങിനെ കടക്കും?സ്വര്‍ഗത്തില്‍ കടക്കാന്‍ എത്ര എത്ര കടമ്പകള്‍ കടക്കണം?ഒന്നാമത്തെ കടമ്പതന്നെ വിശ്വാസമാണ്‍ പ്രസ്തുത വിശ്വാസം തന്നെ നഷ്ടപ്പെടാതെ കിട്ടുമോ?ഇനി സ്വര്‍ഗത്തില്‍ കടന്നാല്‍ തന്നെ അവന്‍റെ കയ്യില്‍ വല്ലതും ഉണ്ടാകുമോ?ഹസന്‍ ബസ്വരി(റ)പറയുന്നത് കാണാം"അന്ത്യദിനത്തില്‍ അല്ലാഹു അവന്‍റെ അടിമകളോട് പറയും അടിമകളെ..എന്‍റെ അനുഗ്രഹം കൊണ്ട് നിങ്ങള്‍ സ്വര്‍ഗത്തില്‍ കടക്കുക നിങ്ങളുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് സ്വര്‍ഗം വീതിച്ചെടുക്കുക"
മോനെ....പ്രവര്‍ത്തിച്ചില്ലെങ്കില്‍ നീ ഒരിക്കലും പ്രതിഫലം പ്രതീക്ഷിക്കേണ്ട 70കൊല്ലം അല്ലാഹുവിന് ആരാധന നിര്‍വ്വഹിച്ച ബനൂഇസ്രാഈലിയായ ഒരാളെ പറ്റി ഇങ്ങിനെ ഉദ്ധരിക്കുന്നത് കാണാം അല്ലാഹു അദ്ദേഹത്തെ പറ്റി മലക്കുകള്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കാന്‍ വേണ്ടി അദ്ധേഹത്തിന്‍റെ അടുത്തേക്ക് പറഞ്ഞയച്ചു എന്നിട്ട് അദ്ദേഹത്തോട് പറഞ്ഞു നിങ്ങള്‍ ഈ ചെയ്ത ഇബാദത്തുകള്‍ ഒന്നും സ്വര്‍ഗം കിട്ടാന്‍ കാരണമല്ല ഈ വിവരം കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു നമ്മെ സൃഷ്ടിച്ചത് ആരാധനക്ക് വേണ്ടിയാണ്‍ അത് നിര്‍വ്വഹിക്കുക ഇത് കേട്ടമലക്ക് അല്ലാഹുവിനോട് പറഞ്ഞു അല്ലാഹുവേ അദ്ദേഹം പറഞ്ഞത് നിനക്ക് അറിയാമല്ലോ ഉടനെ അല്ലാഹു പറഞ്ഞു "അദ്ദേഹം നമുക്ക് ആരാധന നിര്‍വ്വഹിക്കുന്നതില്‍നിന്നും തിരിഞ്ഞു കളയാത്തത്കൊണ്ട് മാന്യതയുള്ള നമ്മളും അദ്ദേഹത്തെതൊട്ട് തിരിഞ്ഞുകളയുകയില്ല അത് കൊണ്ട് മലക്കുകളെ നിങ്ങള്‍ സാക്ഷി നില്‍ക്കുക അദ്ദേഹത്തിന് ഞാന്‍ പൊറുത്ത് കൊടുത്തിരിക്കുന്നു"
നബി(സ)പറഞ്ഞു"നിങ്ങളുടെ കണക്കുകള്‍ എടുക്കപ്പെടുന്നതിന്‍റെമുമ്പ് നിങ്ങള്‍ സ്വയം കണക്കെടുക്കുക,നിങ്ങളുടെ കര്‍മ്മങ്ങള്‍ തൂക്കപ്പെടുന്നതിന്ന്‍ മുമ്പ് സ്വയം തൂക്കിനോക്കുക"
അലി(റ)പറഞ്ഞു"പ്രരിശ്രമം കൂടാതെ എത്തിച്ചേരുമേന്ന്‍ ആരെങ്കിലും ആഗ്രഹിക്കുവെങ്കില്‍ അവന്‍ വ്യാമോഹിയാണ്‍ പ്രരിശ്രമം കാരണം എത്തിച്ചേരുമേന്ന്‍ ആഗ്രഹിക്കുന്നവന്‍ ഐശ്വര്യവാനും"
ഹസന്‍(റ)പറഞ്ഞു"കര്‍മ്മം ചെയ്യാതെ സ്വര്‍ഗം ആഗ്രഹിക്കല്‍ പാപങ്ങളില്‍ പെട്ട പാപമാണ്‍"
ഹസന്‍(റ)പറഞ്ഞു"ഹഖീഖത്തിന്‍റെ അടയാളം കര്‍മ്മത്തിന്മേല്‍ ആശ്രയിക്കാതിരിക്കലാണ്‍ അല്ലാതെ കര്‍മ്മം ചെയ്യാതിരിക്കലല്ല "
നബി(സ)പറഞ്ഞു"ബുദ്ധിമാന്‍ എന്നാല്‍ സ്വയം വിലയിരുത്തുന്നവനും മരണശേഷമുള്ള ജീവിതത്തിനുവേണ്ടി കര്‍മ്മം ചെയ്തവനുമാണ്‍ വിഡ്ഢി എന്നാല്‍ അവന്‍റെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കുകയും അല്ലാഹുവില്‍ പ്രതീക്ഷവെച്ച് പുലര്‍ത്തുകയും ചെയ്യുന്നവനത്രെ"
മോനെ.. എത്രരാത്രികള്‍ നീ പാരാവര്ത്തനത്തിന്നും ഗ്രന്ഥ പാരായണ ത്തിനും ഉപയോഗിച്ചു എത്രരാത്രികള്‍ നീ ഉറക്കൊഴിച്ചു ഇതൊക്കെ എന്തിനായിരുന്നു എന്നെനിക്കറിയില്ല? കൂട്ടുകാടെയുംസുഹൃത്തുക്കളുടെയും ഇടയില്‍ പേരെടുക്കാനും സ്ഥാനലബ്ധിക്കും ഭൌതിക സുഖസൌകര്യങ്ങള്‍ക്കും വേണ്ടിയാണങ്കില്‍ നിനക്ക് നാശത്തിന്‍റെമേല്‍ നാശമായിരിക്കും അതല്ല നിന്‍റെ ലക്ഷ്യ നബി(സ)കൊണ്ടുവന്ന മതത്തെ ജീവസുറ്റതാക്കലും നിന്‍റെ സ്വഭാവം നന്നാക്കലും നിന്‍റെ മോശപെട്ടഗുണങ്ങളെ നിര്‍മ്മാര്‍ജനം ചെയ്യലുമാണങ്കില്‍ നിനക്കാണ്‍വിജയം നിനക്ക് തന്നെയാണ്‍ വിജയം
ഒരു കവി പറഞ്ഞു"നിനക്കല്ലാതെയുറക്കമൊഴിക്കലും നഷ്ടം ***നിന് വിരഹത്തിലല്ലാതെ കരയലും കഷ്ടം"
മോനെ...നീ ഇഷ്ടാനുസരണം ജീവുച്ചോ കാരണം നീ മരിക്കും നീ ഉദ്ദേശിച്ചത് പ്രിയം വെച്ചോ കാരണം അവകളെ നീ പിരിയും നീ ആഗ്രഹിക്കുനകര്‍മ്മം ചെയ്തോ കാരണം അതിന്ന്‍ നിനക്ക് ഫലം കിട്ടും
മോനെ..അല്ലാഹുവിനെ മനസ്സിലാക്കാതെ നീ പഠിച്ച വിശ്വാസ ശാസ്ത്രം,തര്‍ക്കശാസ്ത്രം,മെഡിക്കല്‍ ശാസ്ത്രം,ഗദ്യം,പദ്യം,ജോതിഷം,കാവ്യശാസ്ത്രം,ഗ്രാമര്‍,കര്‍മ്മശാസ്ത്രം,അടിസ്ഥാനശാസ്ത്രം,ഗോളശാസ്ത്രം,ഇവകളൊക്കെനിന്‍റെ ആയുസ്സ് നഷ്ടപ്പെടുത്തി എന്നല്ലാതെ നിനക്ക് എന്ത് നേടിതന്നു ?ഈസ നബി(അ)ന്‍റെ ഇഞ്ചീലില്‍ ഞാന്‍ ഇങ്ങിനെ കണ്ടു "ഒരുമനുഷ്യനെ മയ്യിത്ത് കട്ടിലില്‍ വെച്ചത് മുതല്‍ ഖബറിന്‍റെ വക്കില്‍ കൊണ്ടുപോയി വെക്കുന്നതിന്‍റഉള്ളിലായി അല്ലാഹു അവനോട് 40 ചോദ്യങ്ങള്‍ ചോദിക്കും അതില്‍ ഒന്നാമത്തെ ചോദ്യം കൊല്ലങ്ങളോളം ജനങ്ങള്‍ കാണുന്ന സ്ഥലങ്ങള്‍ നീ മോടിപിടിപ്പിച്ചു ഞാന്‍ നോക്കുന്ന സ്ഥലം നീ ഒരു നിമിഷം പോലും നന്നാക്കിയില്ല അല്ലേ എല്ലാദിവസവും നിന്‍റെ ഹൃദയത്തിലെക്ക് നോക്കി അല്ലാഹു ചോദിക്കുന്നുണ്ട് എന്‍റെ കാരുണ്യത്തില്‍ കഴിയുന്ന നീ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തല്ലാം ചെയ്യുന്നു? നീ ഒന്നും കേള്‍ക്കാത്ത മൂഗനായിരുന്നില്ലല്ലോ?
മോനെ.. കര്മ്മമില്ലത്തപഠനം അത് ഭ്രാന്താണ്‍ പഠനമില്ലാത്ത കര്‍മ്മം അപ്രസക്തവുമാണ്‍.തെറ്റിനെതൊട്ട് നിന്നെ അകറ്റാത്ത വിജ്ഞാനം, കര്‍മ്മങ്ങളില്‍ നിന്നെ പ്രേരിപ്പിക്കാത്തവിജ്ഞാനം നരകത്തെ തൊട്ട് നിന്നെഅകറ്റും എന്ന്‍ നീ പ്രതീക്ഷിക്കണ്ട ഈ ദിനം നിന്‍റെ അറിവ് കൊണ്ട് നീ പ്രവര്‍ത്തിചില്ലെങ്കില്‍,നഷ്ടപ്പെട്ടത് നീ വീണ്ടെടുത്തിട്ടില്ലെങ്കില്‍ അന്ത്യദിനത്തില്‍ നീ പറയും"സല്‍കര്‍മ്മം ചെയ്യാന്‍ ഞങ്ങളെ ഒന്ന്‍ ഭൂമിയിലേക്ക് മടക്കിഅയക്കണം"അപ്പോള്‍ അവിടെ വെച്ചുപറയപ്പെടും "ഓ വിഡ്ഢി അവിടെ നിന്നല്ലേ നീ വരുന്നത്"
മോനെ..നീ ആത്മാവിന് കരുത്ത് നല്‍ക്കണം ശരീരത്തെ മെരുക്കിഎടുക്കണം ശരീരം മരിച്ചുഎന്ന്‍ കരുതണം കാരണം നിന്‍റെ വീട് ഖബറാണ്‍ ഖബറാളികള്‍ ഓരോ നിമിഷവും നിന്നെയും പ്രതീക്ഷിച്ചിരിക്കുകയാണ്‍ അത് കൊണ്ട് കയ്യില്‍ ഒന്നുമില്ലാതെ അവരിലേക്ക് എത്തിച്ചേരുന്നത് നീ സൂക്ഷിക്കുക ബഹു അബൂബക്കര്‍ സ്വിദ്ദീഖ്(റ)പറഞ്ഞു "ശരീരം പക്ഷിക്കൂട് പോലെയോ മൃഗങ്ങളുടെ വാസസ്ഥലം പോലെയോ ആണ് അതില്‍ ഏതാണ് നിന്‍റെത് എന്ന്‍ നീ സ്വയം ചിന്തിക്കുക നീ ഉയരങ്ങളില്‍ പാറിപ്പറക്കുന്ന പക്ഷിയാണങ്കില്‍ "അല്ലാഹുവിലേക്ക് മടങ്ങൂ"എന്ന ശബ്ദം നീ കേള്‍കുന്നസന്ദര്‍ഭം ഉന്നതിയിലേക്ക് പറന്ന് സ്വര്ഗീയ ആരാമത്തില്‍ നിനക്കുവിശ്രമിക്കാം സഅ്ദ് ബിന്‍ മുആദ്(റ)ന്‍റെ മരണം കാരണം അല്ലാഹുവിന്‍റെ "അര്ഷ്"വിറകൊണ്ടു എന്ന്‍ നബി(സ)പറഞ്ഞത് നീ ഓര്‍ക്കുന്നില്ലേ?നീ ഒരിക്കലും മൃഗതുല്യനാവറുത് കാരണം അല്ലാഹു പറയുന്നു"അവര്‍ ആട് മാടുകളെ പോലെയാണ്‍ അല്ല അതിനേക്കാള്‍ അതപ്പതിച്ചവരാണ്‍(അല്‍ അഅ്റാഫ് 179) വീട്ടിന്‍റെ മൂലയില്‍ നിന്നും നരകത്തിന്‍റെ കോണിലേക്ക് പോകുന്നതില്‍ നീ നിര്ഭയനാവണ്ട കാരണം നരകം അതിഭയങ്കരമാണ്‍ ഹസന്‍ ബസ്വരി(റ)നെതോട്ട് ഉദ്ദരിക്കുന്നത് ഇങ്ങിനെ കാണാം "ഹസന്‍ ബസ്വരിക്ക് കുടിക്കാന്‍ വെള്ളം കൊടുത്തു കുടിക്കാന്‍ വേണ്ടി വെള്ളം ചുണ്ടിലേക്ക് അടുപ്പിച്ചപ്പോള്‍ അദ്ദേഹം ബോധം കെട്ടുവീണു ക്ലാസ് താഴേക്ക് വീണു ബോധം വന്നപ്പോള്‍ ആരോ ചോദിച്ചു എന്ത് പറ്റി അബൂ സഈദ്?അദ്ദേഹം പറഞ്ഞു നരക വാസികള്‍ സ്വര്‍ഗവാസികളോട് പറയുന്ന അവസ്ഥ ഞാന്‍ ഓര്‍ത്ത് പോയി "ഞങ്ങളുടെ മേല്‍ വെള്ളം ഒഴിച്ചുതരൂ അല്ലെങ്കില്‍ നിങ്ങള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്നും വല്ലതും തരൂ(അഅ്റാഫ് 50).
മോനെ..നിനക്ക് അറിവ് മാത്രം മതിയായിരുന്നുവെങ്കില്‍ വേറെ ഒരുപ്രവര്ത്തനവും ആവശ്യമില്ലായിരുന്നു അപ്പോള്‍ ആരുണ്ട് ചോദിക്കാന്‍ ആരുണ്ട് പൊറുക്കല്‍ തേടാന്‍ ആരുണ്ട് പാപമോചനം തേടാന്‍ എന്ന അല്ലാഹുവിന്‍റെ ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ലാതാകും ഒരു കൂട്ടം സ്വഹാബികളില്‍ നിന്നും ഇങ്ങിനെ ഉദ്ധരിക്കുന്നത് കാണാം അവര്‍ അബ്ദുല്ലാഹിബിന്‍ ഉമര്‍(റ)നെ പറ്റി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ നബി(സ)പറഞ്ഞു രാത്രിയില്‍ നിസ്കരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹമാണ് ഏറ്റവും നല്ല മനുഷ്യന്‍ ഒരിക്കല്‍ സ്വഹാബിയായ ഒരാളോട് നബി(സ)പറഞ്ഞു "രാത്രിയില്‍ കൂടുതല്‍ ഉറങ്ങരുത് കൂടുതലായി രാത്രിയില്‍ ഉറങ്ങിയാല്‍ അന്ത്യദിനത്തില്‍ ദാരിദ്രനായിട്ടാകും എത്തിച്ചേരുക"
മോനെ..."രാത്രിയില്‍ നിനക്ക് സുന്നത്താക്കിയ തഹജ്ജുദ് നീ നിസ്കരിക്കുക"(അല്‍ ഇസ്രാഅ് 79) ഇത് നിന്നോടുള്ളകല്പനയാണ്‍ "രാത്രിയുടെ യാമങ്ങളില്‍ നീ പാപമോചനം തേടുക"(ദാരിയാത്ത് 18) ഇത് നീ ചെയ്യേണ്ട നന്ദിയാണ്‍"അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവര്‍"(ആലുഇംറാന്‍ 17) ഇത് സ്മരണയാണ്‍ നബി(സ)പറഞ്ഞു മൂന്ന് ശബ്ദം അല്ലാഹുവിന് ഇഷ്ടമാണ്‍ കോഴിയുടെ ശബ്ദം,ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരുടെ ശബ്ദം,രാത്രിയുടെ അന്ത്യത്തില്‍ പാപമോചനം തേടുന്നവരുടെ ശബ്ദം.ബഹു സുഫ്‌യാന്‍ അസ്സൌരി(റ)പറഞ്ഞു"രാത്രിയില്‍ അടിച്ചുവീശുന്ന ഒരു കാറ്റിനെ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട് അത് ദിക്റുകളെയും ഇസ്തിഗ്ഫാറി(പാപമോചനതേട്ടം)നെയും അല്ലാഹുവിലേക്ക് വഹിച്ചു കൊണ്ട് പോകും"സുഫ്‌യാന്‍ അസ്സൌരി(റ)തന്നെ പറയുന്നു "രാത്രിയുടെ ആദ്യഭാഗമായാല്‍ അര്ഷിന്‍റെ താഴ്ഭാഗത്ത് നിന്നും വിളിച്ചുപറയും ആബിദീങ്ങള്‍(ആരാധന നിര്വ്വഹിക്കുന്നവര്‍)എഴുനേല്‍കുവീന്‍ അപ്പോള്‍ അവര്‍ എഴുനേല്‍ക്കുകയും ഇഷ്ടാനുസരണം നിസ്കരിക്കുകയും ചെയ്യും,അര്‍ദ്ധരാത്രിയാല്‍ പിന്നെയും വിളിച്ചുപറയും ഖാനീത്തീങ്ങള്‍(നിന്ന്‍ നിസ്കരിക്കുന്നവര്‍)എഴുനേല്‍കുവീന്‍ അപ്പോള്‍ അവര്‍ എഴുനേറ്റ് അന്ത്യരാത്രിവരെ നിസ്കരിക്കും അന്ത്യരാത്രിയായാല്‍ വിണ്ടും വിളിക്കും മുസ്തഗ്ഫിരീങ്ങള്‍(പാപമോചനം തേടുന്നവര്‍)എഴുനേല്‍ക്കുവീന്‍... അപ്പോള്‍ അവര്‍ എഴുനേറ്റ് പാപമോചനം തേടും പ്രഭാതമായാല്‍ അവിടെനിന്നും വിളിച്ചു പറയും അശ്രദ്ധവാന്മാര്‍ എഴുനേല്‍ക്കുവീന്‍ അപ്പോള്‍ അവര്‍ ഖബറുകളിനിന്നും മരണമടഞ്ഞവര്‍ വരുന്നത് പോലെ വിരിപ്പില്‍ നിന്നും എഴുനേല്‍ക്കും"
മോനെ..ലുഖ്മാനുല്‍ ഹകീം മകനോട് പറഞ്ഞ നിര്‍ദേശങ്ങളില്‍ ഇങ്ങിനെ കാണാം "അര്‍ദ്ധരാത്രിയില്‍ വിളിച്ചുകൂവുന്നകോഴി നിന്നേക്കാള്‍ സമൃദിയുള്ളതാവരുത് എത്രത്തില്‍നീ ഉറങ്ങുന്നു "ഒരു കവി പറഞ്ഞു
നിദ്രനായികഴിയും ഞാന്‍ നേരം
ചില്ലകളില്‍ നിദ്രാവിഹീനായ്‌കഴിയും പ്രാവേ
ദൈവപ്രീതികാംശിക്കുന്നവനെങ്കില്‍ഞാന്‍
എങ്ങിനെമറികടക്കുമെന്‍കരച്ചിലിന്ന്‍
രക്ഷിതാവിന്‍ പ്രേമം നടിക്കുന്ന ഞാന്‍
കരയുന്നില്ല കരച്ചില്‍ വരുന്നില്ല
എങ്കില്‍ മൃഗങ്ങള്‍ കരഞ്ഞുകൊണ്ടിരിക്കുന്നു
മോനെ....അറിവിന്‍റെ രത്നചുരുക്കം അല്ലാഹുവിന്നുള്ള ആരാധനയും വഴിപ്പെടലും എന്താണന്ന്‍ പഠിക്കലാണ്‍
മതത്തിന്‍റെസ്ഥാപകനായ അല്ലാഹുവിന്‍റെ കല്പനകള്‍ക്ക് വഴിപ്പെടലും വിരോധനകള്‍വര്ജിക്കലുമാണ്‍ ആരാധന അതായത് നീ പ്രവര്‍ത്തിക്കുന്ന,ഉപേക്ഷികുന്ന കാര്യങ്ങളൊക്കെ മതത്തിന്‍റെ നിയമത്തിനനുസൃതമായിരിക്കണം അപ്പോള്‍ നീ വലിയ ചെറിയ പെരുന്നാള്‍ ദിവസം നോമ്പ് നോല്കളും അപഹരിച്ച വസ്ത്രത്തിലോ സതലത്തോ വെച്ച് നിസ്കരിക്കലും രൂപത്തില്‍ ആരാധനയാണങ്കിലും കുറ്റകരമാണ്‍.
മോനെ...നിന്‍റെ വാക്കും പ്രവര്‍ത്തിയും മതത്തോട് യോജിച്ചതാവണം മതത്തോട് യോജിക്കാത്ത അറിവും കര്‍മ്മവും പിഴച്ചതാണ്‍ കള്ള സൂഫികളുടെ പ്രഘടങ്ങളിലും അവരുടെ ജാടകളിലും നീ വഞ്ചിതനാവണ്ട ആത്മീയതയുടെ വഴി അങ്ങേയറ്റത്തെ പരിശ്രമം കൊണ്ടും വൈകാരികതയെ നിര്‍മ്മാര്‍ജനം ചെയ്ത് കൊണ്ടും രിയാള(ശരീരത്തെ മെരുക്കല്‍)യാകുന്ന വാള്‍ കൊണ്ട് തടിയുടെഇച്ചയെ മുറിച്ചുമാറ്റി കൊണ്ടും നേടിയെടുക്കുന്നതാണ്‍ അല്ലാതെ ജാടകള്‍ കാണിച്ചും ബാഹ്യപ്രഘടനങ്ങള്‍ നടത്തിയുമല്ല.
സ്വന്ത്രമായ നാവും വികാരങ്ങളാലും അശ്രദ്ധയാലും നിരക്കപ്പെട്ട ഹൃദയവും പരാജയത്തിന്‍റെ അടയാളമാണന്ന്‍ നീ മനസ്സിലാക്കണം സത്യസന്തമായ പരിശ്രമം കൊണ്ട് നിന്‍റെ ശരീരരേച്ച തകര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആധ്യാത്മീക പ്രകാശം കൊണ്ട് നിന്‍റെ ഹൃദയത്തെ ജീവസുറ്റതാക്കാന്‍ കഴിയുകയില്ല .
മോനെ.. നിന്‍റെ ചില ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വാക്കിലൂടെയോ എഴുത്തിലൂടെയോ മറുപടി പറയാന്‍ കഴിയില്ല അത് രുചിച്ചറിയേണ്ടതാണ്‍ ആ സ്ഥാനത്തേക്ക് നീ എത്തുമ്പോള്‍ നിനക്കത് മനസ്സിലാകും രുചിച്ചറിയേണ്ടത് വാക്കിലൂടെ വര്‍ണിക്കാന്‍ കഴിയില്ല മധുരവും കയ്പ്പും രുചിച്ചാലല്ലാതെ മനസ്സിലാവുകയില്ലല്ലോ മോനെ..ഉദ്ധാരണശേഷിയില്ലാത്ത വെക്തി തന്‍റെ സുഹുര്ത്തിന് ലൈഗീകതയുടെ സുഖം എങ്ങിനെയാണ്‍ എന്ന്‍ ചോദിച്ചുകൊണ്ട് ഒരുകത്തെഴുതി അപ്പോള്‍ സുഹുര്ത്തിന്‍റെ മറുപടി നീ ഉദ്ധാരണശേഷിയില്ലാത്തആളാണന്ന്‍ എനിക്കറിയാം അങ്ങിനെയുള്ള നിന്നോട് ഞാനെങ്ങിനെ അനുഭവിച്ചറിയേണ്ട ലൈഗീക സുഖത്തെ പറ്റിപറഞ്ഞുതരും അത് എഴുത്തിലൂടെയോ വാക്കിലൂടെയോ അവതരിപ്പിക്കാന്‍ പറ്റിയതല്ല ആവിഷയത്തില്‍ നീയൊരു വിഡ്ഢിതന്നെയാണ്‍.
മോനെ.. നിന്‍റെ ചില സംശയങ്ങള്‍ മേല്‍ഗണത്തില്‍പ്പെട്ടതാണ്‍ എന്നാല്‍ ചിലതിന്ന്‍ മറുപടി പറയാന്‍ കഴിയുംആകാര്യം ഞാനെന്‍റെ"ഇഹ്യാഉലൂമുദ്ധീന്‍ എന്ന ഗ്രന്ഥത്തിലും മറ്റും പറഞ്ഞിട്ടുണ്ട് അതില്‍ നിന്നും ചിലത് ഞാനിവിടെ സൂചിപ്പിക്കാം അല്ലാഹുവിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവന് നാല്‍ കാര്യങ്ങള്‍ നിര്‍ബന്ധമാകും
ഒന്ന്‍:പുത്തന്‍ ആശയം കലരാത്ത പൂര്‍ണവിശ്വാസം
രണ്ട്:പിന്നീട് തെറ്റിലേക്ക് നീങ്ങാത്ത രീതിയില്‍ പൂര്‍ണ തൌബ
മൂന്ന്:നിന്‍റെമേല്‍ മറ്റുള്ളവര്‍ക്ക് ഒരു ബാധ്യതയുമില്ലാത്ത രീതിയില്‍ അവരുടെ തൃപ്തി തേടല്‍
നാല്‍:അല്ലാഹുവിന്‍റെ കല്പനക്ക് വഴിപ്പെടാന്‍ പറ്റുന്ന രീതിയിലുള്ള മതവിജ്ഞാനം, പിന്നെ വിജയത്തിനാവശ്യമായ വിജ്ഞാനവും ആര്ജിക്കുക
ബഹു ശിബിലി ഇമാമിനെതൊട്ട് ഇങ്ങിനെ ഉദ്ധരിക്കുന്നത് കാണാം അദ്ദേഹം 400 ഉസ്താദുമാര്‍ക്ക് സേവനം ചെയ്തു 4000 ഹദീസ് പാരായണം ചെയ്തു എന്നിട്ട് അതില്‍ നിന്നും ഒരു ഹദീസ് തിരഞ്ഞെടുക്കുകയും അത് കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്തു ബാക്കിയൊക്കെ ഒഴിവാക്കി അതില്‍ ഞാന്‍ ഘാടമായിചിന്തിച്ചപ്പോള്‍ എന്‍റെ രക്ഷയും വിജയവും അതില്‍ നിന്നും ഗ്രഹിക്കാന്‍ കഴിഞ്ഞു അതില്‍ ആദ്യകാലക്കാരുടെയും പില്കാലക്കാരുടെയും വിജ്ഞാനമുണ്ട് ഞാനതുകൊണ്ട് മതിയാക്കി അത് നബി(സ)ചില സ്വഹാബികളോട് പറഞ്ഞ ഒരു ഹദീസാണ്‍ അവിടെന്നുപറഞ്ഞു"നിന്‍റെ ദുന്‍യാവില്‍ നിനക്ക് നില്‍ക്കാന്‍ ആവശ്യമായത് മാത്രം നീ നേടുക,നിന്‍റെ ആഖിറത്തില്‍ നിനക്കവിടെ കാലാകാലം ജീവിക്കാന്‍ ആവശ്യമായതൊക്കെചെയ്യുക,നിന്‍റെ ആവശ്യാനുസരണം അല്ലാഹുവിന്ന്‍വേണ്ടി നീ കര്‍മ്മ നിരതനാവുക ,നരക ശിക്ഷയില്‍ നിനക്ക് ക്ഷമിക്കാന്‍ കഴിയുമെങ്കില്‍ നീ പ്രവര്‍ത്തിച്ചോ..
മോനെ... നീ മേല്‍ പറയപ്പെട്ട ഹദീസ് ശരിക്കും മനസ്സിക്കിയാല്‍ പിന്നെ കൂടുതല്‍ വിജ്ഞാനത്തിലേക്ക് ആവശ്യമില്ല ശഖീഖുല്‍ ബല്ഖിയുടെ അനുയായി ഹാതിമ്മുല്‍ അസ്വമ്മ്(റ)ന്‍റെ സംഭവം നിനക്ക് ചിന്തിക്കാന്‍ പര്യപ്തമാണ്‍ ഒരിക്കല്‍ ശഖീഖുല്‍ബല്ഖി ശിഷ്യനോട് ചോദിച്ചു നീ 30കൊല്ലമായല്ലോ എന്നൊട് സഹവസിക്കാന്‍ തുടങ്ങിയിട്ട് എന്ത് നേടി ഈ കാലയളവില്‍?അപ്പോള്‍ ഹാതിമുല്‍ അസ്വമ്മ് പറഞ്ഞു ഞാന്‍ എട്ട് കാര്യം നിങ്ങളില്‍ നിന്നും നേടി അത് മതി എന്‍റെ ജീവിത വിജയത്തിനും രക്ഷക്കും ശഖീഖ് ചോദിച്ചു ഏതൊക്കെയാണത്?ഹാതിം പറഞ്ഞു ഒന്ന്‍:ഞാന്‍ ജനങ്ങളിലേക്ക് നോക്കി അവര്‍ക്കൊക്കെയും ധാരാളം സ്നേഹിതരും പ്രിയക്കാരുമുണ്ട് ചില സ്നേഹിതര്‍ മരണരോഗം വരെ കൂടെയുണ്ട് ചിലര്‍ ഖബര്‍ വരെ സഹവസിക്കുന്നു ഖബറിലേക്ക് വെച്ചുകഴിഞ്ഞാല്‍ എല്ലാവരും അവനെ വിട്ട് പിരിയുന്നു ആരും അവന്‍റെ കൂടെ ഖബറില്‍ കിടക്കുന്നില്ല അപ്പോള്‍ ഞാനിങ്ങനെ ചിന്തിച്ചു കൊണ്ട് പറഞ്ഞു ഖബറില്‍ നമ്മോട് കൂടെ കിടക്കുകയും നമുക്ക് സമാധാനം നല്‍കുകയും ചെയ്യുന്നതായിരിക്കണം നമ്മുടെ കൂട്ടുകാരന്‍ അത് നല്ല സല്‍കര്‍മ്മങ്ങള്‍ മാത്രമാണ്‍ അത്കൊണ്ട് എന്നെ ഉപേക്ഷിക്കാതെ എനിക്ക് സമാധാനം നല്‍കുന്ന എന്‍റെ ഖബറില്‍ വെളിച്ചമായി വര്‍ത്തിക്കുന്ന കൂട്ടുകാരനായി ഞാന്‍ സല്കര്‍മ്മത്തെ തിരഞ്ഞെടുത്തു.
രണ്ട്:ഞാനിങ്ങനെ ജനങ്ങളെ നോക്കുമ്പോള്‍ അവര്‍ അവരുടെ ശരീരലക്ഷ്യങ്ങള്‍ക്കും തടിയുടെഇച്ചകള്‍ക്കും അനുസരിച്ച് ചലിച്ചു കൊണ്ടിരിക്കുകയാണ്‍ അപ്പോള്‍"അല്ലാഹുവിന്‍റെ സ്ഥാനത്തെ ഭയക്കുകയും തടിയുടെഇച്ചകളെവര്ജിക്കുകയും ചെയ്യുന്നവരുടെ ആവാസകേന്ദ്രം സ്വര്‍ഗമാണ്‍"എന്ന ആയത്തില്‍ ഞാനിങ്ങനെ ചിന്തിച്ചു അപ്പോള്‍ ഞാന്‍ ഉറപ്പിച്ചു ഖുര്‍ആന്‍ പറയുന്നതാണ്‍ സത്യവും യാഥാര്‍ത്യവും എന്ന്‍ അങ്ങിനെ ഞാന്‍ ശരീരത്തോട് സമരം ചെയ്തു തടിയുടെഇച്ചകളെഞാന്‍ തടഞ്ഞു അങ്ങിനെ എന്‍റെ ശരീരം അല്ലാഹുവിന്നുള്ള ആരാധനകളെ ഇഷ്ടപ്പെടുകയും വഴിപ്പെടുകയും ചെയ്തു.
മൂന്ന്:ഞാന്‍ ജനങ്ങളെ ഓരോരുത്തരേയുംനോക്കുമ്പോള്‍ അവരൊക്കെ ധാരാളം സമ്പാദിക്കുന്നു അതൊക്കെയും ഡപ്പോസിറ്റ് ചെയ്യുന്നു അപ്പോള്‍"നിങ്ങളുടെ അരികിലുള്ളതൊക്കെ നശിക്കും അല്ലാഹുവിന്‍റെഅടുത്തുള്ളത് ശേഷിക്കുകയും ചെയ്യും"എന്നആയത്തില്‍ ഞാനിങ്ങനെ ചിന്തിച്ചു അപ്പോള്‍ എന്‍റെ സമ്പാദ്യമൊക്കെയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിച്ചു അതൊക്കെയും അല്ലാഹുവിന്‍റെഅരികില്‍ എനിക്കുള്ള ശേഖരമാകാന്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു.
നാല്‍:ജനങ്ങളെ നോക്കുമ്പോള്‍ സ്ഥാനങ്ങള്‍ക്കും ആഭിജാത്യത്തിന്നും വേണ്ടി അവര്‍ ശ്രമിക്കുന്നു ധാരാളം സന്താനങ്ങളും സമ്പത്തും ഉണ്ടെന്നപേരില്‍ അഹങ്കരിക്കുന്നു ചിലര്‍ സമ്പത്ത് അപഹരിക്കുന്നതിലും ജനങ്ങളെ അക്രമിക്കുന്നതിലും രക്തം ചിന്തുന്നതിലും അഭിമാനം കാണുന്നു ചിലര്‍ സമ്പത്ത് ചിലവഴിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമാണ്‍ ആനന്ദം കണ്ടെത്തുന്നത് അപ്പോള്‍"നിങ്ങളില്‍ അല്ലാഹുവിന്‍റെ അരികില്‍ മാന്യന്‍ നിങ്ങളില്‍ ഏറ്റവും ഭയഭക്തിയുള്ളവരാണ്‍"എന്നആയത്തില്‍ ഞാന്‍ ചിന്തിച്ചു അപ്പോള്‍ ഞാന്‍ തഖ്‌വയെ തെരഞ്ഞടുക്കുകയും ഖുര്‍ആന്‍ പറയുന്നതാണ്‍ സത്യമെന്നും അവരുടെ കണക്ക് കൂട്ടലും വാദവും ശരിയല്ല എന്നും മനസ്സിലാക്കി.
അഞ്ച്:ജനങ്ങള്‍ പരസ്പരം കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചീത്തപറയുകയും ചെയ്യുന്നതായി കണ്ടു അത് അറിവിലും സ്ഥാനങ്ങളിലും സമ്പത്തിലുമുള്ള അസൂയയാലാണ്‍ എന്ന്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു അപ്പോള്‍"ഈലോകത്ത് ജീവിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ നമ്മളാണ്‍ വിതരണം ചെയ്യുന്നത്"എന്നആയത്തില്‍ ഞാന്‍ ചിന്തിച്ചു അപ്പോള്‍ എനിക്ക് മനസ്സിലായി അതല്ലാം അല്ലാഹുമുമ്പേ വിതരണം കണക്കാക്കിയതാണ്‍ അതില്‍ ആരോടും അസൂയവെച്ചിട്ട് കാര്യമില്ലായെന്നും അല്ലാഹുവിന്‍റെതീരുമാനത്ത്തില്‍ തൃപ്തിയടയാലാണ്‍ നല്ലത് എന്നും തീരുമാനിച്ചു.
ആര്‍:ചിലര്‍ പരസ്പരം ശത്രുത പുലര്‍ത്തുന്നത് കണ്ടു അപ്പോള്‍"നിങ്ങളുടെ ശത്രു പിശാചാണ്‍ അത് കൊണ്ട് അവനെ നിങ്ങള്‍ ശത്രുവാക്കുക"എന്നആയത്തില്‍ ഞാന്‍ ചിന്തിച്ചു അപ്പോള്‍ പിശാചല്ലാത്ത ഒരാളോടും ശത്രുത പാടില്ല എന്ന്‍ മനസ്സിലാക്കി.
ഏഴ്:ജനങ്ങള്‍ ജീവിതത്തിന് പലമാര്‍ഗങ്ങളും തേടുന്നു ഹറാമെന്നോ ഹലാലെന്നോ നിഷിദ്ധമെന്നോ വെത്യസമില്ലാതെ അവര്‍ സഞ്ചരിക്കുന്നു അപ്പോള്‍"ഭൂമിയിലുള്ള എല്ലാജീവികള്‍ക്കും അല്ലാഹുവിന്‍റെ അടുത്താണ്‍ ഭക്ഷണം" എന്നആയത്തില്‍ ഞാന്‍ ചിന്തിച്ചു അപ്പോള്‍ എനിക്ക് മനസ്സിലായി എന്‍റെ ഭക്ഷണം അല്ലാഹുവിന്‍റെ അരികില്‍ ഉണ്ട് അവന്‍ ഏറ്റടുത്തിട്ടുണ്ട് അപ്പോള്‍ ഞാന്‍ ആരാധനയില്‍ മുഴുകുകയും മറ്റ് ആഗ്രഹങ്ങള്‍ വെടിയുകയും ചെയ്തു.
എട്ട്:എല്ലാവരും മറ്റുള്ളവരെ ആശ്രയിക്കുന്നു ചിലര്‍ പണത്തെ ചിലര്‍ സമ്പത്തിനെ ചിലര്‍ നേതാക്കളെ ചിലര്‍ രാജാക്കളെ അപ്പോള്‍"അല്ലാഹുവിനെ ആരെങ്കിലും ഭരമേല്‍പിച്ചാല്‍ അവന്ന്‍ അല്ലാഹു മതി അല്ലാഹു അവന്‍റെ കാര്യം സാധിപ്പിക്കും എല്ലാത്തിനും അല്ലാഹു ഓരോന്ന്‍ കണക്കാകിയിട്ടുണ്ട്"എന്നആയത്തില്‍ ഞാന്‍ ചിന്തിച്ചു അപ്പോള്‍ ഞാന്‍ അല്ലാഹുവില്‍ തവക്കുലാക്കി.
ഇത്കേട്ടപ്പോള്‍ ശഖീഖുല്‍ ബല്ഖി(റ)പറഞ്ഞു അല്ലാഹു നിനക്ക് നല്ല കാര്യത്തിന് ഉതവിനല്‍കട്ടെ ഞാനിതോക്കെയും തൌറാത്ത്,ഇഞ്ചീല്‍,സബൂര്‍,ഖുര്‍ആന്‍ എന്നിവയില്‍ കണ്ടിട്ടുണ്ട് ഈ നാല്‍ ഗ്രന്ഥവും മേല്‍പറയപ്പെട്ട എട്ടുകാര്യങ്ങളില്‍ വലയം ചെയ്തു നില്‍ക്കുകയാണ്‍ ഈഎട്ടുകാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയാല്‍ അള്ളാഹു ഇറക്കിയ നാല്‍ ഗ്രന്ഥം അനുസരിച്ചുജീവിച്ചവനാകും.
മോനെ... പിന്നെ നീ എന്നോട് ചോദിച്ചത് ആരാധന എന്നാല്‍ എന്ത് എന്നാണ്‍ ആരാധന മൂന്നുരീതിയിലുണ്ട്
ഒന്ന്‍ മതത്തിന്‍റെ നിയമങ്ങള്‍ സൂക്ഷിച്ച് ജീവിക്കുക
രണ്ട് അല്ലാഹു നല്‍കിയതിലും കണക്കാകിയതിലും അവന്‍റെ വിദിയിലും തൃപ്തിയടയുക
മൂന്ന് അല്ലാഹുവിന്‍റെ പൊരുത്തം ആഗ്രഹിക്കുമ്പോള്‍ നിന്‍റെ ശരീരത്തിന്‍റെ താല്പര്യം വര്‍ജിക്കുക
പിന്നെ നീ എന്നോട് തവക്കുല്‍ എന്നാല്‍ എന്ത് എന്ന്‍ ചോദിച്ചു
നിനക്ക് നല്‍കുന്നതില്‍ അല്ലാഹുവിലുള്ള നിന്‍റെ വിശ്വാസം സ്വീകരിക്കുക അതായത് നിസംശയംനിനക്ക് കിട്ടാനുള്ളതൊക്കെ കിട്ടുമെന്നും ലോകത്തുള്ള ആര്‍ തടയാന്‍ ശ്രമിച്ചാലും കഴിയില്ല എന്നും ലോകത്തുള്ള ആര്‍ പരിശ്രമിച്ചാലും നിനക്ക് കണക്കാകാത്തത് കിട്ടുകയില്ല എന്നും വിശ്വസിക്കുക.
നിന്‍റെ മറ്റൊരു ചോദ്യം ഇഖ്‌ലാസ്വ്(ആത്മാര്‍ത്ഥത)നെ പറ്റിയാണ്‍
നിന്‍റെ എല്ലാപ്രവര്ത്തനവും അല്ലാഹുവിനുവേണ്ടിയാവണം ജനങ്ങളുടെ പ്രശംസ ഒരിക്കലും നിന്‍റെ മനസ്സിനെ ആനന്തിപ്പിക്കരുത് അവരുടെ ആക്ഷേപം നിന്നെ വ്യാകുലപ്പെടുത്തുകയും ചെയ്യരുത് അതാണ് ഇഖ്‌ലാസ്
കാരണം ജനങ്ങളുടെ ആദരവും ബഹുമാനവും രിയാഅ്(ലോകമാന്യം)ഉണ്ടാക്കി തീര്‍ക്കും ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ജനങ്ങളുടെ പ്രശംസ അല്ലാഹുവിന്‍റെ കഴിവ് കൊള്ളെ നോക്കുമ്പോള്‍ വളരെ നിസാരമാണന്നും സന്തോഷവും സന്താപവും ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും അവരൊക്കെ നിര്ജീവികളെ പോലെയാണന്നും കരുതുക അവര്‍ വലിയവരാണന്നും ഉന്നതരാണന്നും നിന്‍റെ മനസ്സിലുള്ള കാലത്തോളം രിയാഇല്‍(ജനങ്ങള്‍ കാണാനും കേള്‍ക്കാനും പ്രവര്‍ത്തിക്കുക) നിന്നും നീ മുക്തനാകില്ല.
മോനെ....നിന്‍റെ മറ്റുചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്‍റെ മറ്റുചില ഗ്രന്ഥങ്ങളില്‍ ഉണ്ട് അത് വായിച്ചു മനസ്സിലാക്കുക എന്നാല്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയില്ല അത് കൊണ്ട് നീ പഠിച്ചതനുസരിച്ച് പ്രവര്ത്തിച്ചോ അപ്പോള്‍ നിനക്ക് അല്ലാഹു അറിയാത്ത കാര്യം വെളിവാക്കിത്തരും നബി(സ)പറഞ്ഞു"ആരെങ്കിലും പടിച്ചതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അവനറിയാത്തജ്ഞാനം അല്ലാഹു അവന്നുനല്‍കും"
മോനെ...ഇന്നുമുതല്‍ നിനക്കുണ്ടാകുന്ന സംശയങ്ങള്‍ ഹൃദയം അറിഞ്ഞുകൊണ്ടല്ലാതെ ചോദിക്കരുത് അല്ലാഹുപറയുന്നു"തങ്ങള്‍ വരുന്നത് വരെ അവര്‍ ക്ഷമിക്കുകയായിരുന്നുവെങ്കില്‍ അതായിരുന്നു അവര്‍ക്ക് നല്ലത്"
ഖളിര്‍നബി(അ)ന്‍റെഉപദേശം നീ സ്വീകരിച്ചോ അല്ലാഹു പറയുന്നു"ഞാന്‍ നിനക്ക് വിശദമാക്കിത്തരുന്നത് വരെ നീ എന്നോട് ഒന്നും ചോദിക്കരുത്"
നീ ഒരിക്കലും ധിറുതികാണിക്കരുത് അവസരം വരുമ്പോള്‍ നിനക്ക് എല്ലാം വെക്തമായികാണാം അല്ലാഹു പറയുന്നു"എന്‍റെ ദൃഷ്ടാന്തങ്ങള്‍ തീര്ച്ചയായും നീ കാണും നീഒരിക്കലും ധിറുതികാണിക്കരുത്"
സമയത്തിനുമുമ്പ് നീ ഒന്നും എന്നോട് ചോദിക്കരുത് സഞ്ചാരങ്ങള്‍ നടത്തിയാലാണ്‍ കാര്യങ്ങള്‍ എല്ലാം വെക്തമാവുകയെന്ന്‍ നീ ഉറപ്പിച്ചോ അള്ളാഹു പറയുന്നു"നീ ഭൂമിയുടെ സഞ്ചരിക്കുന്നില്ലേ എന്നിട്ട് നീ നോക്കു"
മോനെ...നീ അല്ലാഹുവില്‍ സന്തുഷ്ടനാവുക അപ്പോള്‍ നിനക്ക് പലഅത്ഭുതങ്ങളും കാണാന്‍ കഴിയും അതിന്ന്‍ വേണ്ടത് ആത്മാവിനെപരിശീലിപ്പിക്കലാണ്‍ അതാണ് പ്രധാന ഘടകം ബഹു ദനൂരില്‍ മിസ്വ്രി(റ)തന്‍റെ ശിഷ്യനോട് പറഞ്ഞു"ആത്മാവിനെ പരിശീലിപ്പിക്കാന്‍ നിനക്ക് കഴിയുമോ എങ്കില്‍ നീ വരൂ അല്ലാതെ കള്ളസ്വൂഫിജാടകളില്‍ നീവ്യാപൃതനാവണ്ട.
മോനെ...നിനക്ക് എട്ടുകാര്യങ്ങള്‍ ഞാന്‍ പറഞ്ഞുതരാം നിന്‍റെ അറിവ് അന്ത്യദിനത്തില്‍ നിനെക്കെതിരാവാതിരിക്കാന്‍ നീ അത് സ്വീകരിച്ചോ നാലണ്ണം നീ പ്രവര്‍ത്തിക്കേണ്ടതും നാലണ്ണം നീ വര്ജിക്കെണ്ടതുമാണ്‍.
വര്‍ജിക്കേണ്ട നാല്‍ കാര്യങ്ങള്‍:
ഒന്ന്‍:നിനക്ക് കഴിയാത്ത കാര്യങ്ങളില്‍ നീ ആരോടും തര്‍ക്കിക്കരുത് കാരണം അത് വലിയ പ്രതിസന്തിയുണ്ടാക്കും മാത്രമല്ല അത് ഉപകാരത്തെക്കാള്‍ വലിയ ഉപദ്രവമായിരിക്കും അത് അസൂയ,ലോകമാന്യം.പൊങ്ങച്ചം തുടങ്ങിയുള്ള എല്ലാം മോശമായ സ്വഭാവങ്ങളുടെയും ഉറവിടമാണ്‍.
എന്നാല്‍ നിന്‍റെയും മറ്റൊരുത്തന്‍റെയും ഇടയില്‍ ഒരു വിഷയത്തില്‍ തര്‍ക്കം വന്നാല്‍ നിന്‍റെ ലക്ഷ്യ സത്യം വെളിവാക്കലാണങ്കില്‍ നീ ഒരിക്കലും അത് നഷ്ടപ്പെടുത്തണ്ട അതിനെ പറ്റിയുള്ള ചര്‍ച്ച ആവശ്യം തന്നെയാണ് എങ്കിലും നിന്‍റെ ലക്‌ഷ്യത്തിന് രണ്ട് അടയാളങ്ങള്‍ ഉണ്ട് ഒന്ന്‍ നിന്‍റെയോ മറ്റവന്‍റെയോ നാവിലൂടെ സത്യം വെളിവാവണം എന്നായിരിക്കണം നീ കരുതേണ്ടത് ഒരിക്കലും പക്ഷപാതം വരരുത്.രണ്ട് സ്വകാര്യചര്‍ച്ചയായിരിക്കണം പരസ്യമായചര്ച്ചയ്യേക്കാള്‍ നീ ഇഷ്ടപ്പെടെണ്ടത് .
ഇവിടെ ചിലകാര്യങ്ങള്‍ നിന്നോട് ഞാന്‍ പറയാം സംശയം ചോദിക്കുക എന്നത് ഡോക്ടറെകാണിക്കേണ്ട ഹൃദയരോഗമാണത് പ്രസ്തുത രോഗം മാറ്റാനുള്ള ശ്രമമാണ് മറുപടികള്‍ .
നീ അറിയുക വിവരമില്ലാത്തവരുടെ ഹൃദയം രോഗാവസ്ഥയിലാണ് അത് ചികിത്സിക്കാനുള്ള ഡോക്ടര്‍മാരാണ്‍ പണ്ഡിതന്മാര്‍
അരമുസ്ലിലിയാരെ ഒരിക്കലും ചികിത്സക്ക് പറ്റുകയില്ല പൂര്‍ണമുസ്ലിയാര്‍ എല്ലാവരെയും ചികിത്സിക്കുകയുമരുത് ചികിത്സ ഫലിക്കും ഗുണം ചെയ്യും എന്ന്‍ കാണുന്നവനെ മാത്രമേ ചികിത്സിക്കാവൂ പുത്തന്‍വാദം പോലുള്ള മാരക രോഗമാണങ്കില്‍ ചികിത്സഫലിക്കുകയില്ല നിപുണനായ ഡോക്ടറാണങ്കില്‍ അവന്‍ പറയേണ്ടത് ഇത് ചികിത്സഫലിക്കത്തരോഗമാണ്‍ വെറുതെ സമയം കളയണ്ട എന്നാണ്.
നീ അറിയുക അജ്ഞതയുടെ രോഗം നാല്‍ ഇനമാണ്‍ ഒന്ന്‍ ചികിത്സഫലിക്കുന്നതും മറ്റുള്ളതൊക്കെ ചികിത്സഫലിക്കാത്തതുമാണ്‍
ചികിത്സഫലിക്കാത്തരോഗം:ഒന്ന്‍ പകയോടെയും അസൂയയോടയും സംശയം ചോദിക്കുന്നവന്‍ നീ എത്ര നല്ല ഉത്തരം അവന്ന്‍ പറഞ്ഞ് കൊടുത്താലും അവന്‍റെ പകയും ദേഷ്യവും വര്‍ദ്ധിക്കുകയെയുള്ളൂ അവന്ന്‍ ഉത്തരം നല്‍കേണ്ടതില്ല ഒരു കവി പറഞ്ഞു "ശത്രുതയല്ലാം നീങ്ങുന്നതാണങ്കിലും ***അസൂയയാലുള്ള ശത്രുതനീങ്ങുകയില്ല
അത്കൊണ്ട് അവനെ നീ ഒഴിവാക്കണം രോഗാവസ്ഥയില്‍തന്നെ അവനെ ഉപേക്ഷിക്കണം അല്ലാഹു പറയുന്നു"നമ്മുടെ സ്മരണയില്‍ നിന്നും പിന്തിരിഞ്ഞവനെതൊട്ട് നിങ്ങള്‍ തിരിഞ്ഞുകളയുക അവന്‍ ദുന്യവിയായ ജീവിതം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ"
പറയുന്നതും ചെയ്യുന്നതുമെല്ലാം അസൂയയോടെയാണങ്കില്‍ അവന്‍റെ വിജ്ഞാനശേഖരത്തോടെ നരകത്തില്‍ കരിക്കപ്പെടും പ്രവാചകന്‍ പറയുന്നു"തീ വിറകിനെ തിന്നും പ്രകാരം അസൂയ നന്മകളെ തിന്നും"
രണ്ട് രോഗം വിഡ്ഢിത്വമാണങ്കില്‍ ചികിത്സിച്ചാല്‍ മാറുകയില്ല ബഹു ഈസനബി(അ)പറഞ്ഞു"മരിച്ചവരെ ജീവിപ്പിക്കാന്‍ എനിക്ക് കഴിയാതെ വന്നിട്ടില്ല പക്ഷെ വിഡ്ഢിയെ ചികിത്സിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല"
ആരാണ്‍ ഇവിടെ പരാമര്‍ശിക്കുന്നവിഡ്ഢി ? കുറച്ചുകാലം വിജ്ഞാനം പഠിച്ചു കുറച്ചുബുദ്ധിപരമായഅറിവും ശരീഅത്തിന്‍റെ ഇല്‍മും ശേകരിച്ചു എന്നിട്ടവന്‍ ജീവിതംമുഴുക്കയും വിജ്ഞാനലോകത്ത് ചെലവഴിച്ച നിപുണരായപണ്ഡിതരോട് തര്‍ക്കിക്കുകയും ചോദിക്കുകയും ചെയ്യുന്നു ഇവനാണ് വിവരമില്ലാത്ത വിഡ്ഢി അവന്‍റെ ധാരണ എന്‍റെ സംശയം ഈ വലിയ വലിയ പണ്ഡിതര്‍ക്കും സംശയം തന്നെയാണന്നാണ്‍ ഇവനല്ലാതെ പിന്നെയാരാണ്‍ വിഡ്ഢി? ഇതുപോലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കരുത്
മൂന്ന്:അറിയണം എന്നതാല്‍പര്യമുണ്ട് പക്ഷെ വലിയവരുടെ വാക്കുകള്‍ മനസ്സിലാക്കാന്‍ കഴിയാതാവുമ്പോള്‍ അവന്‍ മനസ്സിലാക്കും അത് അവരുടെ കുഴപ്പമാണന്ന്‍ ചോദ്യം ഗ്രഹിക്കാനാണങ്കിലും ഇവന്‍ ബുദ്ധിമാന്ദ്യം ഉള്ളവനായത് കൊണ്ട് യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന്‍ മാത്രം ഇവനോടും ഉത്തരം പറഞ്ഞിട്ട് കാര്യമില്ല നബി(സ)പറഞ്ഞു"നാം നബിമാരുടെ സമൂഹം മനുഷ്യരുടെ ബുദ്ധിക്ക് അനുസരിച്ചാണ് നമ്മോടുസംസാരിക്കാന്‍ കല്പിക്കപ്പെട്ടിട്ടുള്ളത് മറ്റൊരു ഹദീസില്‍ നബി(സ)പറയുന്നുണ്ട്"മനുഷ്യരെ അവരുടെ സ്ഥാനത്തിനനുസരിച്ച് ഇരുത്തുക"
ചികിത്സഫലിക്കുന്ന രോഗം ബുദ്ധിമാനും അറിയണമെന്നുതാല്‍പര്യമുള്ളവനും അസൂയയോ പകയോ സ്ഥാനമാനങ്ങളോ സമ്പത്തോ ആഗ്രഹിക്കാത്തവനുമാണങ്കില്‍ അവന്‍റെ ലക്ഷ്യനേരായമാര്‍ഗത്തില്‍ തന്നെയാണ് അവന്‍റെ ചോദ്യവും സംശയവും അസൂയയില്‍ നിന്നും ഉടലെടുക്കുന്നതല്ല പരീക്ഷിക്കാനുമല്ല അത്കൊണ്ട് ഇവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം
മോനെ.. നീയൊരു പ്രഭാഷകനോ ഉപദേശകനോ ആവുന്നത് സൂക്ഷിക്കുകയും ഒഴിവാക്കുകയും വേണം പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പറയുകയും പ്രസംഗിക്കുകയും ചെയ്യുന്നത് വലിയ ആഫത്തുകള്‍ വിളിച്ചുവരുത്തും നീ സ്വയം പ്രവര്‍ത്തിക്കുകയും പിന്നെ മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യുക ഈസനബി(അ)നോട് പറഞ്ഞ കാര്യം നീ ചിന്തിക്കുക "ഓ ഇബ്ന്‍ മര്‍യം നിങ്ങള്‍ സ്വന്തം ശരീരത്തോട് ഉപദേശിക്കുക ഉപദേശം സിദ്ധിച്ചാല്‍ പിന്നെ മറ്റുള്ളവരെ ഉപദേശിക്കുക അല്ലങ്കില്‍ അല്ലാഹുവില്‍ ലജ്ജിക്കുക"
ഇങ്ങിനെയുള്ളഘട്ടം നീ രണ്ട് കാര്യം ശ്രദ്ധികണം ഒന്ന്‍:പ്രസംഗത്തില്‍ പാട്ട്,ഗാനം, കൂടുതല്‍ അംഗവിക്ഷേം,വാച്ചകകസര്ത്ത്,ജാട,കൂടുതല്‍തമാശ എന്നിവ ഉപേക്ഷിക്കണം കാരണം അത് അല്ലാഹുവിന്ന്‍ ഇഷ്ടമല്ലഎന്ന്‍ മാത്രമല്ല അത് നിന്‍റെ ഉള്ളും ഹൃദയവും ദുഷിപ്പിക്കും
നരകസിക്ഷയെയും സൃഷ്ടികര്ത്താവിന് വഴിപ്പെടുന്നതില്‍ വീഴ്ചവരുത്തിയതിലും അനാവശ്യമായ കാര്യങ്ങളില്‍ ആയുസ്സ് ചിലവഴിച്ചതിലും അന്ത്യം ഈമാന്‍ രക്ഷപ്പെടാതെ മോശമാകുന്നതിലും ചിന്തിക്കുക മലക്കുല്‍ മൌത്ത് എങ്ങിനെയാവും ആത്മാവ് പിടിക്കുകയെന്നും മുന്കര്‍ നകീര്‍ എന്നിവരുടെ ചോദ്യം എങ്ങിനെയാവും എന്നും അന്ത്യദിനത്തിലെ അവസ്ഥയും അവിടത്തെ നിലനില്‍പ്പും എന്താകും എന്നും സ്വിറാത്ത് പാലം കടക്കുമോ അതോ നരകത്തില്‍ പതിക്കുമോ എന്നും ചിന്തിക്കുക ഈ ചിന്ത നിലനിര്‍ത്തുകയും അതില്‍ കരയുകയും ചെയ്യുക ഇതിന്നാണ്‍ സ്വയം ഉപദേശം എന്ന്‍ പറയുന്നത്
എന്നാല്‍ ഇവകള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുകലും ഉണര്ത്തലും അവരുടെ വീഴ്ചകളും ന്യൂനതകളും ശ്രദ്ധയില്‍ കൊണ്ടുവരലും അത് കാണിച്ചു കൊടുക്കലുംഅത് കാരണം നഷ്ടപ്പെട്ട ആയുസ്സില്‍ ദുഖിക്കളും അല്ലാഹുവിന്നുവഴിപ്പെടാതെപോയകാലങ്ങളില്‍ ഖേതിക്കുകയും ചെയ്യുക ഇതിന്നാണ്‍ ഉപദേശം വയള് എന്നൊക്കെ പറയുന്നത്അല്ലാതെ ജാടകള്‍ കാണിച്ചു പാട്ട് പാടി പ്രസംഗിക്കുന്നതിനല്ല
നീയൊരു ഉരുള്‍പൊട്ടല്‍ കണ്ടു എന്ന്‍ സങ്കല്‍പ്പിക്കുക അതില്‍ ഒരു വീടും വീട്ടുകാരും നഷ്ടപെടാന്‍ പോകുന്നു എന്നും കരുതുക ആഘട്ടത്തില്‍ നീ പാട്ട് പാടി വാചകകസര്ത്ത് നടത്തിയാണോ അവരെ അറിയിക്കുക അതല്ല മലവെള്ളം ഉരുള്‍പൊട്ടല്‍ എന്ന്‍ പറയുകയാണോ ചെയ്യുക ഇപ്രകാരമാണ് ഒരു വാഇളിന്‍റെ അല്ലങ്കില്‍ ഒരു ഉപദേശകന്‍റെ അവസ്ഥ അവര്‍ ജനങ്ങളെ നരകത്തില്‍നിന്നും രക്ഷപ്പെടുത്തുന്നവരാവണം.
പ്രവര്‍ത്തിയില്‍ കൊണ്ടുവരേണ്ട നാല്‍ കാര്യം:
ഒന്ന്‍:നിന്‍റെ എല്ലാകര്‍മ്മങ്ങളും അല്ലാഹുവോട് കൂടെയാവണം നിന്‍റെ അടിമ നിന്നോട് കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ നിനകുണ്ടാകുന്ന സന്തോഷവും സംതൃപ്തിയും എത്രയാവും നിനക്കവനോട് പകയോ വിദ്വശമോ തോനുകയില്ലല്ലോ അപ്രകാരമായിരിക്കണം നിന്‍റെയും ജീവിതം അതല്ല നീ പ്രവര്‍ത്തിക്കുമ്പോള്‍ നിന്‍റെ അടിമ വെറുതെഇരിക്കുകയാണങ്കില്‍ നിന്‍റെ മനോഗതി എന്തായിരിക്കും?
രണ്ട്:ജനങ്ങള്‍ക്ക് നീ വല്ലതും ചെയ്യുകയാണങ്കില്‍ മനസംതൃപ്തിയോടെയാവണം ചെയ്യേണ്ടത് കാരണം മനസംതൃപ്തിയോടെ മറ്റൊരാള്‍ക്ക്വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ്‍ ഒരു മനുഷ്യന്‍റെ വിശ്വാസം പൂര്‍ണമാവണമാവുക.
മൂന്ന്:നീ വിജ്ഞാനം പഠിക്കുന്നതും അവ പാരായണം ചെയ്യുന്നതും നിന്‍റെ മനസ്സിനെ നന്നാക്കാനും ശരീരസംസ്കരണത്തിനുമാവണം നിന്‍റെ ആയുസ് ഒരാഴ്ചപോലും നിലനില്‍ക്കണംഎന്നില്ല അത്കൊണ്ട് നിന്‍റെ ഹൃദയ സംസ്കരണത്തിന് ആവശ്യമില്ലാത്ത തര്‍ക്കശാസ്ത്രം,കര്‍മ്മശാസ്ത്രം,പോലോത്തത്തില്‍ മാത്രം നീ ജീവിതം ചെലവഴിക്കരുത് അതൊരിക്കലും നിന്നെ രക്ഷപ്പെടുത്തുകയില്ല എന്ന്‍ നിനക്കറിയാമല്ലോ മറിച്ചു ഹൃദയ സംസ്കരണത്തിനും ശരീര സംസ്കരണത്തിനും ആവശ്യമായകാര്യങ്ങളില്‍ നീ വ്യാപൃതനാവുക ദുന്യാവുമായുള്ള ബന്ധം ഒഴിവാക്കുക അല്ലാഹുവിനെയും അവന്‍റെ ആരാധനയെയും ഇഷ്ടപ്പെടുക നല്ല സ്വഭാവം ഉള്ളവനാവുക ഏത് സമയവും ദിവസവും മരണം സംഭവിക്കാം എന്ന്‍ ചിന്തിക്കുക
മോനെ...നീ ഒരു കാര്യം കൂടി ശരിക്ക് ഗ്രഹിക്കണം നിന്നെ സന്ദര്‍ശിക്കാന്‍ ഒരു ഭരണാധികാരി വരുന്നുണ്ട് എന്ന്‍ പറഞ്ഞാല്‍ നിന്‍റെ തയ്യാറെടുപ്പ് എങ്ങിനെയായിരിക്കും നിന്‍റെ വസ്ത്രവും നിന്‍റെ വീടും നിന്‍റെ സ്ഥലവും പരമാവതി നീ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുകയില്ലേ?നീ ശരിക്കും ചിന്തിച്ചു നോക്കൂ ചിലയാളുകള്‍ക്ക് ചില സൂചനകള്‍ മതിയാകും നബി(സ)പറഞ്ഞു"അല്ലാഹു നിങ്ങളുടെ രൂപത്തിലെക്കോ കര്മ്മത്തിലെക്കോ അല്ല നോക്കുക മറിച്ച് നിങ്ങളുടെ ഹൃദയത്തിലേക്കും നിങ്ങളുടെ ലക്ഷ്യത്തിലെക്കുമാണ്‍(മുസ്ലിം)
അത് കൊണ്ട് നിന്‍റെ മനസ്സ് നന്നാക്കാന്‍ എന്‍റെ ഇഹയയും മറ്റുഗ്രന്ഥങ്ങളും നീ പാരായണം ചെയ്തോ കാരണം മനസ്സംസ്കരണം വെക്തിപരമായി നിര്‍ബന്ധമുള്ളതാണ്‍ എന്നാല്‍ മറ്റ് വിജ്ഞാനങ്ങള്‍ അതികവും സാമൂഹികമായി നിര്‍ബന്ധമുള്ളതാണ്‍.
നാല്‍:ഒരുകൊല്ലത്തേക്ക് ആവശ്യമുള്ളത് മാത്രമേ നീ ശേഖരിക്കാന്‍ പാടുള്ളൂ നബി(സ)തന്‍റെ ചിലഭാര്യമാര്‍ക്ക് അങ്ങിനെ ചെയ്തതായി കാണാം "മുഹമ്മദി(സ)ന്‍റെ കുടുബത്തിന്‍റെ ജീവിതോപാതി മതിയായതാക്കണേ"എന്ന്‍ പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു എന്നാല്‍ ഒരുകൊല്ലത്തെക്കുള്ള ജീവിതോപാതി കണ്ടത്തിയിരുന്നു എന്ന്‍ പറഞ്ഞത് ദുര്‍ബലമനസ്കര്‍ക്കാണ്‍ മനോദൈര്യമുള്ളവര്‍ക്ക് ഒരു ദിവസമോ അതിന്‍റെ പകുതിയോ ആയിരുന്നു ശേഖരിച്ചിരുന്നത്