രാത്രി ഒന്നുറങ്ങി എണീറ്റ ശേഷം നിസ്കരിക്കുന്നതിനെയാണ് ഖിയാമുല്ലൈല്‍
എന്ന് പറയുന്നത്. തഹജ്ജുദ് നിസ്കാരമാണ് ഖിയാമുല്ലൈല്‍ എന്നും അത് റമദാനില്‍
മാത്രമുള്ളതല്ലെന്നും എല്ലാ മാസവും എല്ലാ രാത്രികളിലുമുള്ളതെന്നുമാണ്
ഭൂരിഭാഗം പണ്ഡിതരും പറയുന്നത്. അതിന്‍റെ റക്അതുകള്‍ക്ക് പ്രത്യേക
പരിധിയില്ലെന്നതാണ് പ്രബലം.
ഗള്‍ഫ്നാടുകളില്‍ ചിലയിടത്തൊക്കെ വിത്റ് നിസ്കാരമാണ് ഖിയാമുല്ലൈല്‍ ആയി നിര്‍വ്വഹിക്കപ്പെടുന്നത്. എന്നാല്‍, ഹറമില്‍ അത് തഹജജുദ് എന്ന നിലയിലാണ് നിസ്കരിക്കുന്നതെന്നാണ് മനസ്സിലാവുന്നത്.
പ്രവാചകര്‍ (സ) റമദാനിലെ അവസാന പത്ത് ആകുന്നതോടെ വീട്ടുകാരെയെല്ലാം വിളിച്ചുണര്‍ത്തി അത്താഴ സമയം വരെ നിസ്കാരവും ആരാധനാകര്‍മ്മങ്ങളുമായി കഴിച്ചുകൂട്ടാറുണ്ടായിരുന്നെന്ന് പല ഹദീസുകളിലും കാണാം. അത് കൊണ്ട് തന്നെ അവസാന പത്തിലെ രാത്രികളില്‍ ഇങ്ങനെ ചെയ്യല്‍ പ്രത്യേകം സുന്നതാണ്. കൂടുതല്‍ വലിയ സൂറതുകളോതിയും സുജൂദും റുകൂഉം കൂടുതല്‍ നേരം നീട്ടിയുമാണ് ഈ രാത്രികളിലെ നിസ്കാരങ്ങള്‍ നബി (സ) നിര്‍വ്വഹിക്കാറുണ്ടായിരുന്നതെന്നും പല ഹദീസുകളിലും കാണാവുന്നതാണ്. ആ രാത്രികളില്‍ നീണ്ട സൂറതുകളും കൂടുതല്‍ സുജൂദും റുകൂഉകളുമായി സജീവമാക്കേണ്ടതാണ്. റമദാനിലെ അവസാനരാത്രികളില്‍ അത് ഏറെ പുണ്യമുള്ളതിനാല്‍ അങ്ങനെ ചെയ്യേണ്ടതുമാണ്. അത് വിത്റ് എന്ന നിലയിലോ തഹജ്ജുദ് എന്ന നിലയിലോ നഫല്‍ മുതലഖ് (കേവലം സുന്നത് നിസ്കാരം) ആയോ നിസ്കരിച്ചാലൊക്കെ ആ പ്രതിഫലം ലഭിക്കുന്നതാണ്.