സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 10 July 2015

അല്ലാഹുവും ഇസ്ലാമും

വിശ്വാസശാസ്ത്രം പ്രധാനപ്പെട്ട ഒരു വിജ്ഞാശാഖയാണ്‍ വിജ്ഞാനശാഖകളില്‍ പ്രഥമവും പ്രധാനവും അതിന്നാണ്‍ അല്ലാഹുവിനെ സംബത്തിച്ചുളളഅറിവായി എന്നതാണ്‍ അതിന്ന്‍ കാരണം അല്ലാഹു(ദൈവം)വുണ്ടെന്നും പ്രബഞ്ചമമുഴുവനും അല്ലാഹുവിന്‍റെ സൃഷ്ടിയാണന്നും ഈ പ്രബഞ്ചത്തെമുഴുവനും പരിപാലിക്കുന്നവന്‍ അല്ലാഹുവാണന്നും നാം സ്വയം കണ്ടത്തണം അങ്ങിനെ കണ്ടത്താന്‍ പല മാര്‍ഗങ്ങളെയും കാരണങ്ങളെയും അവലമ്പിക്കാം അല്ലാതെ എല്ലാവരും വിശ്വാസിക്കുന്നുഎന്നരീതിയില്‍ വിശ്വസിച്ചാല്‍ ആവിശ്വാസം പൂര്‍ണത കൈവരിച്ചതാവുകയില്ല അല്ലാഹു പൊറുത്ത് തന്നില്ലെങ്കില്‍ ശിക്ഷക്ക് പാത്രമാകും അത് കൊണ്ടുതന്നെ ഇല്‍മുല്‍ അഖാഇദ്(വിശ്വാസ ശാസ്ത്ര ശാഖ)പഠിക്കല്‍ നിര്‍ബന്ധമാണ്‍.

അല്ലാഹുവിന്‍റെ ആസ്തിക്യം;
-------------------------------------------
അല്ലാഹുവിന്‍റെ(ദൈവം)ആസ്തിക്യം ഉണ്ടെന്നതിന്ന്‍ എണ്ണമറ്റ ധാരാളം തെളിവുകളുണ്ട് ഈപ്രബഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളും അവകളുടെചലനനിശ്ചലങ്ങളും സഞ്ചാര,കര്‍മ്മങ്ങളും അല്ലാഹുവിന്‍റെ ആസ്തിക്യത്തെകുറിക്കുന്നുണ്ട്
ഭൂമി ആകാശം അതിലെജീവികള്‍,സസ്യങ്ങള്‍,മരങ്ങള്‍ മലകള്‍ കാറ്റുകള്‍ പറവകള്‍ സൂര്യന്‍ ചന്ദ്രന്‍,നക്ഷത്രം,രാപകലുകള്‍ ഇവകളില്‍ നാം അല്‍പനേരം ചിന്തിക്കുകയാണങ്കില്‍ ഇവകളെ സൃഷ്ടിച്ച നിര്‍മ്മിച്ച ഒരാള്‍ ഉണ്ടായിരിക്കണം എന്ന്‍ നമ്മെ ബോധ്യപ്പെടുത്തും അതാണ്‍ അല്ലാഹു ഖുര്‍ആനില്‍ പറയുന്നത്:ഓ..മനുഷ്യരെ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുക അവന്‍ നിങ്ങളെയും നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയവരെയും സൃഷ്ടിച്ചവനത്രേ(അല്‍ ബഖറ:21)പ്രഭഞ്ചത്തില്‍ കാണുന്ന മുഴുവന്‍ വസ്തുക്കളും അല്ലാഹുവിന്‍റെ ആസ്തിക്യത്തെ അറിയിക്കുന്നുണ്ട് അതിനെ വെക്തമാക്കിയും സൂചിപ്പിച്ചും ധാരാളം ഖുര്‍ആനികആയത്തുകള്‍ കാണാന്‍ കഴിയും
പ്രഭഞ്ചത്തില്‍ നിന്നും നമ്മോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സ്വശരീരത്തിലേക്ക്നമുക്കൊന്ന്‍ നോക്കാം വളരെ അത്ഭുതകരമായലോകമാണ്‍ മനുഷ്യശരീരം അതിന്‍റെ ഘടന,അതിന്‍റെ രൂപം, സൌന്ദര്യം, എല്ലിന്‍റെയും ഞരമ്പുകളുടെയും മാംസത്തിന്‍റെയും രൂപകല്‍പ്പന, അത്കൊണ്ടുള്ള ഉപകാരങ്ങള്‍, ഓരോഅവയവങ്ങളിലേക്കും ആവശ്യമായ ഭക്ഷണക്രമീകരണം, ഒരോന്നിന്നും ആവശ്യമായരീതിയിലുള്ള ശക്തി, മറ്റുമൃഗാതികളില്‍നിന്നും മനുഷ്യനെ വെതിരിക്തമാക്കുന്ന ബുദ്ധി, എല്ലാം അത്ഭുതങ്ങളുടെ കലവറതന്നെയാണ്‍ ആരാണിത് സംവിധാനിച്ചത്?
കണ്ണുകൊണ്ട് എങ്ങിനെ കാണുന്നു കാത്കൊണ്ട് എങ്ങിനെ കേള്‍ക്കുന്നു കൈകൊണ്ട് എങ്ങിനെ പിടിക്കുന്നു നാവ്കൊണ്ട് എങ്ങിനെരുചിക്കുന്നു കാല്‍കൊണ്ട് എങ്ങിനെ നടക്കുന്നു സ്പര്‍ശനംകൊണ്ട് എങ്ങിനെഅറിയുന്നു ലിഗംകൊണ്ട്ഉണ്ടാകുന്ന വികാരശമനവും ആവശ്യനിര്‍വ്വഹണവും എല്ലാം അത്ഭുതം തന്നെ നമ്മുടെ ജീവിതംമുഴുക്കയും ഈഅത്ഭുതലോകത്ത് ചെലവഴിച്ചാലും എത്തിപ്പെടാന്‍ കഴിയാത്ത അത്രയും വിശാലമായ ലോകമാണ്‍ മനുഷ്യശരീരം ഇതിനെ നിയന്ത്രിക്കുന്ന പരിപാലിക്കുന്ന രൂപപ്പെടുത്തുന്ന ഒരു നിയന്ത്രണകര്ത്താവില്ലാതെ സ്വയം അങ്ങിനെസഞ്ചരിക്കുകയാണ്‍ എന്ന്‍ പറയാമോ? ഒരിക്കലുമില്ല ഇതിന്‍റെ പിന്നില്‍ വലിയൊരുശക്തി പ്രവര്‍ത്തിച്ച്കൊണ്ടിരിക്കുന്നുഎന്ന്‍ നിസംശയം പറയാം.
ഇത്പോലെ ആകാശം ഭൂമി ഗാലക്സികള്‍ നക്ഷത്രങ്ങള്‍ പറവകള്‍ ഇഴജെന്തുക്കള്‍ സസ്യങ്ങള്‍ മറ്റുജീവനിര്ജീവവസ്തുക്കള്‍ എല്ലാംനമ്മുടെ ചിന്തകള്‍ക്ക് പോലും ഗോചരമായ അത്ഭുതങ്ങളുടെ കലവറയാണ്‍
അത് കൊണ്ടാണ്‍ അല്ലാഹു പറഞ്ഞത് "മനുഷ്യസൃഷ്ടിപ്പിനേക്കാള്‍ ഏറ്റവും വലുതാണ്‍ ആകാശഭൂമികളുടെസൃഷ്ടിപ്പ്"(സൂ:ഗ്വാഫിര്‍:57).
ഇങ്ങിനെ ഓരോചെറിയതും വലിയതും ജീവനുള്ളതും അല്ലാത്തതുമായവസ്തുക്കളില്‍ നാം ചിന്തിക്കാന്‍ തയ്യാറായാല്‍ വലിയ വലിയ അത്ഭുതങ്ങളുടെ കലവറതന്നെ നമുക്ക് മുന്നില്‍ തുറക്കപ്പെടും ഇവകളൊക്കെ നമ്മെകൊണ്ടെത്തിക്കുന്നത് ഒരു സൃഷ്ടാവ് ഉണ്ടെന്നതിലേക്ക് തന്നെയല്ലെ?.
ചോദ്യം:ഈലോകം ഇല്ലായ്മയില്‍ നിന്നും ഉണ്ടായതോ പണ്ടേയുള്ളതോ?
ചോദ്യം പെട്ടന്ന്‍ കേള്‍ക്കുമ്പോള്‍ പ്രസക്തമാണന്ന്‍ തോനുമെങ്കിലും അല്‍പ്പം ചിന്തിച്ചാല്‍ അപ്രസക്തവും എന്ത് കൊണ്ട്?ഈ ലോകം പിന്നീടുണ്ടായതാണന്നതിന്ന്‍ രണ്ട് രീതിയില്‍ അതിന്നുമറുപടി പറയാം
ഒന്ന്‍:ഈലോകം ചലനനിശ്ചലനങ്ങളെകൊണ്ടും നിറവെതിയാനങ്ങള്‍കൊണ്ടും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായികൊണ്ടേയിരിക്കുകയാണ്‍ സൂര്യന്‍ ചന്ദ്രന്‍ നക്ഷത്രംഭൂമി സസ്സ്യങ്ങള്‍ ഇവകളിളൊക്കെ മാറ്റങ്ങള്‍ഉണ്ടാകുന്നുണ്ട് എന്ന്‍ ഏത് ചെറിയകുട്ടിക്കും മനസ്സിലാകും പരിവര്‍ത്തനംപിന്നീട്ഉണ്ടായതിന്‍റെ ലക്ഷണമാണ്‍ അത് മനസ്സിലാക്കാന്‍ കൂടുതല്‍ ബുദ്ധിയൊന്നും ആവശ്യമില്ല.
ഈ വാദം ഉന്നയിച്ചുകൊണ്ടാണ്‍ ഇബ്രാഹീം നബി(അ)തന്‍റെ പ്രതിയോഗികളായ ബിംബാരാധകരെ പ്രതിരോധത്തിലാക്കിയത് എന്ന്‍ ഖുര്‍ആന്(സൂ:അല്‍അന്ആം:76-79)പറയുന്നുണ്ട്.
രണ്ട്:ലോകത്തിന്‍റെ ഭാഗമായ മനുഷ്യന്‍തന്നെ പിന്നീടുണ്ടായതാണന്ന്‍ ഓരോ ശരീരവും പറഞ്ഞുകൊണ്ടിരിക്കുന്നു ജനനവും മരണവും അത് ബോധ്യപ്പെടുത്തികൊണ്ടിരിക്കുന്നു അതിലേക്ക് വെളിച്ചം വീശികൊണ്ടാണ്‍ ഖുര്‍ആന്‍പറയുന്നത്"മനുഷ്യര്‍ക്ക് ഒരുകാലം കഴിഞ്ഞില്ലേ അന്ന്‍ അവന്‍ ഒന്നുമല്ലായിരുന്നു"(സൂ:അല്‍ ഇന്‍സാന്‍:1)
ഇനിസസ്സ്യലാതതികളെ എടുത്താലും അങ്ങിനെതന്നെ വിത്തില്‍നിന്നും മുളപൊട്ടുന്നു മരമാകുന്നുകൊമ്പുകള്‍ഉണ്ടാകുന്നു ഇലയുണ്ടാകുന്നു പൂവുണ്ടാകുന്നു പഴംഉണ്ടാകുന്നു അവകള്‍ മുറിഞ്ഞുപോകുന്നു കൊഴിഞ്ഞുപോകുന്നു ഖുര്‍ആന്‍ പറയുന്നത് നോക്കു"വരണ്ടഭൂമി അതിലേക്ക് നാം മഴവര്ഷിപ്പിച്ചാല്‍ ഭൂമി ചടുലാമാവുകയും അവകളില്‍ സസ്യലതാതികള്‍ പുഷ്പിക്കുന്നതും നിനക്ക്കാണാം"(സൂ:അല്‍ഹജ്ജ്:5)

അല്ലാഹുവുന്‍റെ പരിശുദ്ധി
========================
അല്ലാഹുഏറ്റവും പരിശുദ്ധനും പൂര്ണനും വീഴ്ചകളില്‍ നിന്നും മുക്തനായവനും ന്യൂനതകളില്‍ നിന്ന്ഒഴിവായവനുമാണ്‍ അവനെ ആശക്തതയും ദൌര്‍ബല്യവും ബാധിക്കുകയില്ല ഉറക്കമോ അശ്രദ്ധയോ അവനെ സ്പര്‍ശിക്കുകയില്ല അബദ്ധവും മറവിയും അവന്‍റെ ഗുണമല്ല അവന്‍റെ മുഴുവന്‍ പ്രവര്‍ത്തികളിലും നിയമങ്ങളിലും നീതിമാനാണ്‍ അക്രമമോ അനീതിയോ അവനില്‍നിന്നും ഉണ്ടാകില്ല അവനില്‍നിന്നുമുണ്ടാകുന്ന എല്ലാഅനുഗ്രഹവും അവന്‍റെ ഔദാര്യവും ശിക്ഷണങ്ങള്‍ നീതിയുമാണ്‍ അവന്‍ എല്ലാത്തിന്‍റെയും ഉടമയും രാജാവുമാണ്‍ രാജാവും ഉടമയും അവനിഷ്ടമുള്ളത് ചെയ്യുന്നതില്‍ പന്തികേടില്ല അവനിഷ്ടപ്പെട്ടത് ഇഷ്ടമുള്ളവര്‍ക്ക് നല്‍കും അവന്‍ ഒരിക്കലും ഒന്നിനോടും സാദൃശ്യമുള്ളവനോ തുല്ല്യാനോ അല്ല അവനോട് സാദൃശ്യമാവുകയോ അവന്‍ മറ്റൊന്നിനോട് സാദൃശ്യമാവുകയോ ഇല്ല .
ചില നിര്‍ദേശങ്ങള്‍
---------------------------
ഖുര്‍ആനിലും ഹദീസിലും അല്ലാഹു മറ്റുവസ്തുക്കളോട് സാദൃശ്യമാകുംഎന്ന്‍ ദ്വോതിപ്പിക്കുന്ന ചില പഥങ്ങള്‍ കാണാം ഉദാ:"അല്ലാഹു അര്ഷിന്മേലാണ്‍"(ത്വാഹ:5)അല്ലാഹു ഒന്നാം ആകാശത്തേക് ഇറങ്ങിവരും(ബുഖാരി) ഇവകളൊന്നും അതിന്‍റെ ബാഹ്യാര്ഥം കണ്ട് അല്ലാഹു മറ്റുള്ളവരെപ്പോലെയാണന്നോ അല്ലങ്കില്‍ പൂര്‍ണമായുംഅതിനെ നിഷേദിക്കുകയോഅരുത് ഒന്നുകില്‍ അതിന്‍റെ അര്‍ഥം അല്ലാഹുവിലേക്ക് സമര്‍പ്പിക്കുക അല്ലങ്കില്‍ അല്ലാഹുവിന്‍റെ പരിശുദ്ധിക്ക് കോട്ടം തട്ടാത്തവിതം വ്യാക്യാനിക്കുക എന്നിട്ടവന്‍ പറയണം അല്ലാഹുവും റസൂലും പറഞ്ഞതില്‍ ഞാന്‍ പൂര്‍ണ വിശ്വാസിയും സംതൃപ്തനുമാണ്‍എന്നും അതിന്‍റെ പൂര്‍ണാശയം അല്ലാഹുവിനും റസൂലിനുമറിയാംഎന്നും
ഇതാണ്‍ രക്ഷപ്പെടാനുള്ള ഋജൂവായമാര്‍ഗം ഇതാണ്‍ സ്വഹബത്തും പില്കാലക്കാരും ഇമാമീങ്ങളും സ്വീകരിച്ചിരുന്ന മാര്‍ഗവും വൈജ്ഞാനികലോകത്ത് അഗാതപാണ്ഡിത്യമുള്ളവര്‍ പോലും ആമാര്‍ഗമായിരുന്നു സ്വീകരിച്ചിരുന്നത് അല്ലാഹു പറയുന്നു "വിജ്ഞാനത്തില്‍ നിപുണന്മാരായആളുകള്‍ അവര്‍ പറയും ഇവകൊണ്ട് ഞങ്ങള്‍ വിശ്വാസിക്കുന്നു എല്ലാം ഞങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ളതത്രേ"(ആലുഇംറാന്‍:7)
അല്ലാഹുവും പ്രവാചകന്മാരും
=============================
അല്ലാഹു സൃഷ്ടികളിലേക്ക് പ്രവാചകന്മാരെയും അമ്പിയാക്കളെയും നിയമിച്ചു ജങ്ങളെ സംസ്കരിക്കാനുള്ള ഗ്രന്ഥങ്ങളും നല്‍കി മനുഷ്യരില്‍നിന്നും അവരെ അള്ളാഹു വെതിരിക്തരാക്കി പ്രവാചകന്മാര്‍തന്നെ പരസ്പരം ഉന്നതരവും ശ്രേഷ്ഠരുമായിരുന്നു ചിലരെ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്നാല്‍ ഖുര്‍ആന്‍ പരാമര്‍ശിക്കാത്ത പ്രവാചകന്മാരുമുണ്ട് അവരില്‍ ആദ്യത്തെ പ്രവാചകന്‍ മനുഷ്യപിതാവ് ആദം നബി(അ)അവസാന പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുമാണ്‍.
എന്തിനാണ് പ്രവാചകന്മാരെ അല്ലാഹു നിയമിച്ചത്?അതിന്‍റെ പിന്നില്‍ വലിയ തത്വങ്ങള്‍ കാണാന്‍ കഴിയും
1) മനുഷ്യരുടെ ബുദ്ധി വെത്യസ്തവും അവരുടെ മാര്‍ഗങ്ങള്‍ വിഭിന്നവുമാണ്‍ ഒരാളുടെ ചിന്ത മറ്റൊരാളുടെ ചിന്തപോലെയാവണമെന്നില്ല അപ്പോള്‍ ഭിന്നതകള്‍ രൂക്ഷമാകും അങ്ങിനെ വന്നപ്പോള്‍ അവരുടെ ചിന്താമണ്ഡലങ്ങളില്‍ വരുന്ന വിഭിന്ന ആശയങ്ങള്‍ക്ക് വെക്തത വരുത്താന്‍ അല്ലാഹു പ്രവാചകന്മാരെ അയച്ചു.
2) അള്ളാഹു സൃഷ്ടികളെ സൃഷ്ടിച്ചത് അവനെ ആരാധിക്കാനും അവന്ന്‍ വഴിപ്പെടാനുമാണ്‍ അപ്പോള്‍ അവര്‍ക്ക് ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ ചില നിയമങ്ങള്‍ ആവശ്യമായി ഈ നിയമങ്ങളെ സൃഷ്ടികള്‍ക്ക് മനസ്സിലാകി കൊടുക്കാനും അവരുടെ ആവശ്യത്തിനും ചില മധ്യവര്‍ത്തികളെ ആവശ്യമായി അവരാണ്‍ പ്രവാചകന്മാര്‍ അല്ലാതിരുന്നാല്‍ അല്ലാഹുവിനെ അറിയാനോ അവനെ ആരാധിക്കാനോ കഴിയില്ല എങ്ങിനെ ജീവിക്കണമെന്നോ എന്ത് ചെയ്യണമന്നോ അറിയാതെ പോകും .
3) അല്ലാഹു പ്രവാചകരെ അയച്ചത് ലക്ഷ്യ സാക്ഷാല്‍ കാരത്തിന്നും ലക്ഷ്യങ്ങളെ സമര്‍പ്പിക്കാനും വേണ്ടിയാണ്‍ ഈ ഘട്ടത്തില്‍ ഒഴിവ്കഴിവുകള്‍പറഞ്ഞുരക്ഷപ്പെടാന്‍ സൃഷ്ടികള്‍ക്ക്കഴിയുകയില്ല.
അല്ലാഹുവും അന്ത്യപ്രവാചകനും
================================
അറബി അനറബി എന്ന്‍വെത്യാസമില്ലാത്തെ എല്ലാവിഭാഗം ജനങ്ങളുടെയും ഭൂതവിഭാഗത്തിന്‍റെയും പ്രവാചകനയാണ്‍ മുഹമ്മദ്‌ നബി(സ)യെ അല്ലാഹു നിയോഗിച്ചിട്ടുള്ളത് ആപ്രവാചകനിലും അവിടെന്ന്‍ കൊണ്ടുവന്ന മതത്തിലും വിശ്വാസിക്കല്‍ എല്ലാവര്ക്കും നിര്‍ബന്ധമാണ്‍ മറ്റൊന്ന്‍ സ്വീകരിക്കാനോ അവലഭിക്കാനോ മതപരമായവീക്ഷണത്തില്‍ പാടില്ലാത്തതാണ്‍ പ്രവാചക സാനിദ്ധ്യം കൊണ്ട്എല്ലാമതങ്ങളും ദുര്‍ബലപ്പെടുകയും എല്ലാവിശ്വാസങ്ങളും സമാപ്തികുറിക്കുകയും ചെയ്തു അല്ലാഹു പറയുന്നു"ഇസ്ലാം അല്ലാത്ത ഒന്നിനെ മതമായി ആരെങ്കിലും സ്വീകരിച്ചാല്‍ അല്ലാഹു അവനില്‍ നിന്ന്‍ സ്വീകരിക്കുകയില്ല അവന്‍ അന്ത്യദിനത്തില്‍ പരാജിതരുടെ കൂട്ടത്തിലാവും"(ആലുഇംറാന്‍;85)
ഈ വാദത്തിന്‍റെ സ്വീകാര്യതക്കുള്ള തെളിവ് അഞ്ച് രീതിയില്‍ സംഗ്രഹിക്കാം
ഒന്ന്‍:ഖുര്‍ആന്‍... അല്ലാഹു പറയുന്നു" മഹത്തായ ഖുര്‍ആന്‍ അല്ലാഹുവാണ്‍ ഇതിനെ പ്രസ്തുത പ്രവാചകന്‍റെമേല്‍ ഇറക്കിയത് ഇതൊരു മഹത്തായ ഗ്രന്ഥംതന്നെയാണ്‍(ഫിസ്സിലത്ത് 41)
ഖുര്‍ആന്‍ കൊണ്ട് എങ്ങിനെ നബി(സ)യുടെ പ്രവാചകത്വത്തെ സ്തിരീകരിക്കും?
പത്ത് മാര്‍ഗേണ മറുപടി പറയാം
ഒന്ന്‍:എഴുത്തും വായനയും അറിയാത്ത അറബികുലത്തില്‍ ജനിച്ച ഒരു മനുഷ്യന്‍ അറബി സാഹിത്യകാരന്മാര്‍ക്ക് കേട്ട് കേള്‍വിപോലുമില്ലാത്ത വളരെ സാഹിത്യ സമ്പുഷ്ടവും ഘടനാ രചാന സംവിദാനവുമായി വരുന്നു അറബികള്‍ മുഴുക്കയും അതിന്‍റെ മുന്നില്‍ വിസ്മയിച്ചുനില്കുന്നു.
രണ്ട്:അറബി ഭാഷ സാഹിത്യകാരന്മാരെ എന്നല്ല മുഴുവന്‍ ആളുകളെയും വിളിച്ചുകൊണ്ട് നബി(സ)പറഞ്ഞു"ഇത് പോലുള്ള ഒന്ന്‍ കൊണ്ട് വരാന്‍ നിങ്ങള്‍ക്ക് കഴിയുമോ?"ഖുര്‍ആന്‍ കളവാണന്ന്‍ സമര്ത്തിക്കാന്‍ പെടാപാട് പെടുന്ന ശത്രുക്കള്‍ എല്ലാ അവസരങ്ങളും ഉണ്ടായിട്ടും ആകാലഘട്ടത്തിലെ വലിയ സാഹിത്യകാരന്മാര്‍ ആയിട്ടും അവര്‍ക്ക് കഴിഞ്ഞില്ല ഈ വെല്ലുവിളിയെ നേരിടാന്‍ കഴിയാതെ വന്നപ്പോഴാണ്‍ കൊല്ലാനും പീഡിപ്പിക്കാനും പ്രയാസപെടുത്താനും നാട് കടത്താനും ശ്രമം തുടങ്ങിയത്.അല്ലാഹു പറയുന്നു"നമ്മുടെ ദാസന്‍റെമേല്‍ നാം ഇറക്കിയതില്‍ നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അതുപോലുള്ള ഒരു അദ്ധ്യായം നിങ്ങള്‍ കൊണ്ടുവരിക അല്ലാഹുവല്ലാത്ത നിങ്ങളെ സഹായികളെയൊക്കെ നിങ്ങള്‍ വിളിച്ചോളൂ നിങ്ങള്‍ സത്യസന്തരാണങ്കില്‍"(അല്‍ ബഖറ:23)
മൂന്ന്:അന്ത്യപ്രവാചകനെ കുറിച്ച് ബൈബിളിലും തൌറാത്തിലും പൂര്വ്വ ഗ്രന്ഥങ്ങളിലും മുന്‍ പ്രവാചകന്മാരിനിന്നും ചരിത്രാവഷിഷ്ടങ്ങളില്‍ നിന്നും തെളിവുകള്‍ കണ്ടത്താന്‍ കഴിയും
നാല്‍:മുന്‍ പ്രവാചകന്മാരെയും അവരുടെ വൃതാന്തവും കഴിഞ്ഞകാലത്ത് നടന്ന സംഭവവികാസങ്ങളും വരാന്‍പോകുന്ന കാലത്ത് നടക്കാന്‍ പോകുന്ന കാര്യങ്ങളും അന്ത്യപ്രവാചകന്‍ പറഞ്ഞിരുന്നു.
അഞ്ച്:അല്ലാഹുവിനെകുറിച്ചും അവന്‍റെ ഗുണവിശേഷണങ്ങളും അന്ത്യദിനത്തെപറ്റിയും അതിന്‍റെ അവസ്ഥകളെ പറ്റിയും സലക്ഷ്യം ഈ പ്രവാചകന്‍ മൊഴിഞ്ഞിരുന്നു മറ്റുമതവാദങ്ങളെ ലക്ഷ്യസഹിതം നേരിടുകയുംചെയ്തിരുന്നു ഇതൊരു പ്രവാചകനല്ലാതെ കഴിയുകയില്ല.
ആര്‍:മനുഷ്യജീവിതത്തിനു സഹായകമാകുന്ന രീതിയില്‍ നന്മയും തിന്മയും തെറ്റും ശരിയും നിഷിദ്ധമായതും അല്ലാത്തതുമായ കാര്യങ്ങള്‍ വെക്തമാക്കി കൊടുത്തു.
ഏഴ്:മറ്റ് ഗ്രന്ഥങ്ങളില് നിന്നും വെതിരിക്തമാകുന്ന രീതിയില്‍ അന്ത്യപ്രവാചകന്‍ കൊണ്ടുവന്ന ഖുര്‍ആനിനെ അല്ലാഹു അന്ത്യനാള്‍ വരെ സംരക്ഷിക്കുന്നു അല്ലാഹു പറയുന്നു"തീര്ച്ചയായും നാമാണ്‍ ഖുര്‍ആനിനെ ഇറക്കിയത് നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും"(അല്‍ ഹജര്‍ 9)
എട്ട്:ഈ ഗ്രന്ഥം മറ്റുഗ്രന്ഥങ്ങളെ അപേക്ഷിച്ച് ഹൃദിഷ്ടമാക്കാന്‍ എളുപ്പമാണ് അല്ലാഹു പറയുന്നു"തീര്‍ച്ചയായും നാം ഖുര്‍ആനിനെ മനപ്പഠത്തിന് എളുപ്പമാക്കി"(അല്‍ ഖമര്‍ 17)
ഒമ്പത്:ഈ ഖുര്‍ആന്‍ എത്ര ആവര്‍ത്തിച്ചു പാരായണം ചെയ്താലും കേള്‍ക്കുന്നവനും ഓതുന്നവനും ഒരു മടുപ്പും വരില്ല.
പത്ത്:ഖുര്‍ആന്‍ ഓതി മന്ത്രിക്കാനും രോഗശമനത്തിനും കഴിയും അത് മറ്റൊരു ഗ്രന്ഥത്തിനും ഇല്ലാത്ത പ്രത്യാകതയാണ്‍.നബി(സ)യുടെ പ്രവാചകത്വത്തിന്‍റെ പ്രഘടമായമറ്റൊരു തെളിവാണ്‍ നബി(സ)യില്‍ നിന്നുമുണ്ടായ മഹാത്ഭുത സംഭവങ്ങളും ദൃഷ്ടാന്തങ്ങളും വെക്തമായ ആയിരത്തിലധികം അത്ഭുതങ്ങള്‍ നബി(സ)യില്‍ നിന്നുമുണ്ടായിട്ടുണ്ട് മുന്‍ കഴിഞ്ഞ നബിമാര്‍ക്ക് നല്‍കപ്പെട്ട അല്ഭുതങ്ങളൊക്കെയും നബി(സ)ക്ക് നല്‍കപ്പെട്ടിട്ടുണ്ട് എന്ന്‍ ചില പണ്ഡിതര്‍ രേഖപ്പെടുത്തിയത് കാണാം
ചില അത്ഭുതങ്ങള്‍:-ചന്ദ്രന്‍ പിളര്‍ത്തി,കൈവിരലിന്‍റെ ഇടയിലൂടെ വെള്ളം പുറപ്പെടിയിച്ചു,കുറഞ്ഞ ഭക്ഷണം കൂടുതല്‍ പേരെ ഭക്ഷിപ്പിച്ചു,കയ്യില്‍ ഇരുന്ന കല്ല് തസ്ബീഹ് ചൊല്ലി,വഴിയില്‍ കിടന്ന കല്ല് സലാം പറഞ്ഞു,മരങ്ങള്‍ മുന്നോട്ട് വന്ന്‍ നബി തങ്ങളുടെ നബിത്വത്തെ സ്തിരീകരിച്ചു,ആട്ടിന്‍കുട്ടിയും ഉറുമ്പും സംസാരിക്കുകയും നബിത്വം ആംഗീകരിക്കുകയും ചെയ്തു,ഒട്ടകവും കഴുതയും സംസാരിച്ചു,ചെന്നായ നബിത്വത്തെ സ്തിരീകരിച്ചു,മരം തേങ്ങിക്കരഞ്ഞു,പ്രസവിക്കപ്പെട്ട കുഞ്ഞ് നബിതങ്ങളുടെ നുബുവ്വത്ത് അംഗീകരിച്ചു,ഖതാദ(റ)വിന്‍റെ നഷ്ടപ്പെട്ട കണ്ണ്‍ തിരികെ നല്‍കി,മരിച്ചവരെ ജീവിപ്പിച്ചു,മരണപ്പെട്ടവര്‍ നബിതങ്ങളുടെ നുബുവ്വത്തിനെയും രിസാലത്തിനെയും അം ഗീകരിച്ചു,അസ്തമിക്കാന്‍ അടുത്ത സൂര്യനെ മടക്കി കൊണ്ടുവന്നു,മഴയില്ലാത്തഘട്ടം മഴപ്പെയ്യിപ്പിച്ചു.
നബി(സ)യുടെ പ്രവാചകത്വത്തിന്‍റെ പ്രഘടമായ മറ്റൊരു തെളിവ് അവിടത്തെ വെക്തിത്വം തന്നെ അല്ലാഹു നബി(സ)ക്ക് വളരെ വലിയ വെക്തിത്വവും സ്വഭാവഗുണങ്ങളുമാണ്‍ നല്‍കിയിട്ടുള്ളത് ഒരടിമക്കും നല്‍കാത്തഅത്രയും പ്രത്യകഥകള്‍ നല്‍കി അല്ലാഹു നബിതങ്ങളെ ആദരിച്ചു
ഉദാ:-നബിതങ്ങളുടെ ഉന്നതകുടുബ മഹിമ,ശരീരഭംഗി,ബുദ്ധി വൈഭവം,ഗ്രാഹ്യശക്തി,സംസാരസ്ഫുടത,പഞ്ചെന്ത്രിയങ്ങളുടെ ശക്തി,വിജ്ഞാനാധിക്യം,ആരാധനയുടെ വര്‍ധനവ്,സല്‍സ്വഭാവം,ആന്തരീകജ്ഞാനം,ക്ഷമ,കൃതജ്ഞതാഭാവം, പരിത്യാകം,നീതി,വിശ്വസ്ഥത,സത്യസന്തത,വിനയം,വിട്ടുവീഴ്ച്ച,സഹനം,ധീരത,ലജ്ജ,സ്നേഹം,ഗാമ്പീര്യം,വാഗ്ദത്വനിര്‍വ്വഹണം,കൃപ,നല്ല ബന്ധം,നല്ല നിയന്ത്രണം.ഇങ്ങനെ തുടങ്ങി ധാരാളം ഉന്നതവും മഹാത്വവുമുടയ ഗുണവിശേഷണങ്ങളുടെ ഉടമയായിരുന്നു നബി(സ)തങ്ങള്‍.
മറ്റൊന്ന്‍ നബി(സ)യുടെ പ്രവാചകത്വ ലബ്ദിക്ക് മുമ്പ് നടന്ന അത്ഭുതങ്ങള്‍ ഉദാ:-പ്രസവസമയത്ത് ഉണ്ടായ പ്രകാശം,കിസ്രയും കൈസറും വിറകൊണ്ടു,പാര്‍സികള്‍ ആരാധിച്ചിരുന്ന തീ അണഞ്ഞത്,ആദം നബി(അ)മുതല്‍ നബി(സ)യുടെ കുടുബ പരമ്പരയെ വിശുദ്ധരായി സംരക്ഷിച്ചുപോന്നു,നബി(സ)കാരണം കഅബാലയം പൊളിക്കാന്‍ വന്ന അബ്രഹത്തിനെയും കൂട്ടരെയും നശിപ്പിച്ചു കളഞ്ഞു,
പ്രവാചക സ്തിരീകരണത്തിന് മറ്റൊരു തെളിവ് നബി(സ)യുടെ വഫാത്തിന്‍(മരണം)ശേഷം ഇസ്ലാമിന്‍റെ വ്യാപനം, അല്ലാഹു പറയുന്നു"സത്യസന്ദേശവുമായും സന്മാര്‍ഗവുമായി അല്ലാഹു അവന്‍റെ ദൂതാനെ അയച്ചു എല്ലാമതങ്ങള്‍ക്ക് മുകളിലും പ്രഘടമായി നില്‍ക്കാന്‍(തൌബ:33)ഇന്ന്‍ ലോകത്ത് ഇസ്ലാം രണ്ടാം സ്ഥാനത്താണങ്കിലും ഇസ്ലാമാണ്‍ എവിടെയും ചര്‍ച്ച എവിടെയും പ്രഘടമാകുന്നതും അതുതന്നെ ഇസ്ലാമിന്‍റെ പേരില്‍ സിയോണിസ്റ്റുകളും ഫാസിസ്റ്റുകളും പാശ്ചാത്യരും പല കുപ്രചാരണങ്ങളും അഴിച്ചുവിട്ടിട്ടും ലോകത്ത് ഏറ്റവും കൂടുതല്‍ പഠിച്ചുകൊണ്ടിരിക്കുന്ന മതവും ഏറ്റവും കൂടുതല്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നമതവും ഇസ്ലാം തന്നെ.
അല്ലാഹുവും ജൂതരും
====================
അല്ലാഹുവിന്‍റെ പ്രവാചകനായ മുഹമ്മദ്‌ നബി(സ) രംഗത്ത് വന്നപ്പോള്‍ അസൂയയും പകയും സത്യനിശേദവും കാരണം ജൂതന്മാര്‍ നുബുവ്വത്തിനെ എതിര്‍ക്കാന്‍ തുടങ്ങി പക്ഷെ നബി(സ)തന്‍റെ മുഅ്ജിസത്ത്കൊണ്ട് അതിനെ നേരിട്ടു അപ്പോള്‍ അവര്‍ പുതിയൊരുവാദവുമായി രംഗത്ത് വന്നു അതായത് നബി(സ)കൊണ്ടുവന്ന നിയമം മൂസാനബിയുടെ നിയമത്തെ ദുര്‍ബലപ്പെടുത്തുകയില്ല അങ്ങിനെ ദുര്‍ബലപ്പെടുകയാണങ്കില്‍ പുതിയത് ഒന്ന്‍ തുടങ്ങേണ്ടിവരും അത് അല്ലാഹുവിന് ഒരിക്കാലും യോചിച്ചതല്ല കാരണം അല്ലാഹുവും അവന്‍റെ ഗുണങ്ങളും മുമ്പേയുള്ളതാണ്.
ഈ വാദം ഏഴ് രീതിയില്‍ ശരിയല്ല എന്ന്‍ സമര്ഥിക്കാം
ഒന്ന്‍:ഒരു നിയമം ദുര്‍ബലമായി എന്നത് കൊണ്ട് മറ്റൊന്ന്‍ തുടങ്ങി എന്നര്‍ത്ഥമില്ല കാരണം ഒരടിമയോട് യജമാനന്‍ ഒരുകാര്യം ചെയ്യാന്‍ പറഞ്ഞു അതിന്ന്‍ നിശ്ചയിക്കപ്പെട്ട സമയമായപ്പോള്‍ മറ്റൊരുകാര്യം കൊണ്ട് കല്‍പ്പിന്നു ഇത് ഒരുനിയമത്തില്‍ നിന്നും മറ്റൊരു നിയമത്തിലെക്ക് നീങ്ങുകയാണ്‍ ഒരു അവസ്ഥയില്‍ നിന്ന്‍ മറ്റൊരു വസ്തയിലെക്ക് നീങ്ങും പ്രകാരം ഇവിടെ പുതിയതൊന്നും തുടങ്ങുന്നില്ല മറിച്ച് സാക്ഷാല്‍കരിക്കപ്പെടുകയാണ്‍ മനുഷ്യരുടെ സൃഷ്ടിപ്പ് സസ്യങ്ങളുടെ സൃഷ്ടിപ്പ് ഇവകളൊക്കെയും ഒരു കണികയില്‍ നിന്നുമുള്ള രൂപപരിണാമമാണ്‍.
രണ്ട്:മൂസാനബികൊണ്ടുവന്ന നിയമം ആദം നബിയുടെ കാലത്തുണ്ടായിരുന്ന നിയമത്തെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടല്ലോ അതംഗീകരിക്കാമെങ്കില്‍ നബി(സ)യുടെ നിയമം എന്ത് കൊണ്ട് മൂസനബിയുടെ നിയമത്തെ ദുര്‍ബലപ്പെടുത്തിക്കൂടാ?
മൂന്ന്:മൂസാനബി തന്നെ മുഹമ്മദ്‌ നബി(സ)യുടെ പ്രവാചകത്വത്തെ പ്രവചിച്ചിരുന്നു മൂസാനബിയെ ജൂതര്‍ അംഗീരിക്കുന്നുവെങ്കില്‍ ഈ പ്രവചനം സ്വീകരിക്കല്‍ അവര്‍ക്ക് നിര്‍ബന്ധമാണ്‍ മാത്രവുമല്ല അവര്‍തന്നെ വരാന്‍ പോകുന്ന അന്ത്യപ്രവാചകനെ പറ്റിപറയുകയും അവരെകൊണ്ട് സഹായം തേടുകയും ചെയ്തിരുന്നു(അല്‍ ബഖറ:89)
നാല്‍:ഇസ്ലാം ഇസാനബിയും മൂസാനബിയും അടക്കമുള്ള മുഴുവന്‍ പ്രവാചകന്മാരെയും അംഗീകരിക്കുന്നവരും വിശ്വാസിക്കുന്നവരുമാണ്‍ എന്നാല്‍ ജൂതന്മാര്‍ മുഹമ്മദ്‌ നബിയും ഈസാനബിയും അടക്കമുള്ള പല നബിമാരേയുംകളവാക്കുകയുംമറ്റ് പലനബിമാരെയും കൊന്നുകളയുകയും കളവാക്കുകയും ചെയ്തിരുന്നു ചില ആളുകളെ വിശ്വാസിക്കുകയും ചിലരെ കളവാക്കുകയും ചെയ്യുന്നതിന്‍റെ മാനധന്ധംഎന്താണ്‍?തെളിവിന്‍റെ അടിസ്ഥാനത്തില്‍ വിശ്വാസികലാണല്ലോ അഭികാമ്യം.
അഞ്ച്:ബഹു ഇബ്രാഹീം നബി(അ)യെജൂതന്മാരും അംഗീകരിക്കുന്നുണ്ട് എന്നാല്‍ പിന്നെ അതേ മില്ലത്ത് (നടപടി ക്രമങ്ങള്‍)തന്നെയാണല്ലോ മുഹമ്മദ്‌ നബിയും കൊണ്ട് വന്നത് ഇബ്രാഹീം നബി(അ)യില്‍ വിശ്വാസിക്കുന്നവര്‍ക്ക് എന്ത് കൊണ്ട് മുഹമ്മദ്‌ നബിയില്‍ വിശ്വാസിച്ചുകൂടാ?
ആര്‍:ജൂതന്മാര്‍ അല്ലാഹുവിന്‍റെ മതത്തെ മാറ്റം വരുത്തി പലതും അവര്‍ കടത്തിക്കൂട്ടി അല്ലാഹുവല്ലാത്ത വസ്തുക്കളെ അവര്‍ ആരാധ്യരാക്കി മാത്രമല്ല അല്ലാഹുവിന്‍റെ മഹത്വത്തോട് യോചിക്കാത്തപലതും അവര്‍ അല്ലാഹുവിന്‍റെ മേല്‍ കെട്ടിവെച്ചു അത് കാരണം അല്ലാഹു അവരെ ശിക്ഷിച്ചു ചിലര്‍ പന്നികളായി ചിലര്‍ കുരങ്ങുകളായി.
ഏഴ്:ജൂതന്മാരുടെ കയ്യിലുള്ളത് സത്യമാണന്നും അന്ത്യദിനത്തില്‍ വിജയം കിട്ടുമെന്നും വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ക്ക് മരിക്കാന്‍ ഭയമുണ്ടാകുമായിരുന്നില്ല പക്ഷെ അവര്‍ക്ക് അന്നും ഇന്നും എന്നും മരണത്തെ ഭയമാണ്‍
അല്ലാഹുവും മലക്കുകളും
========================
മലകുകള്‍ അല്ലാഹുവിന്‍റെ സൃഷ്ടികളായ അടിമകളാണ്‍ അല്ലാഹുവിന്‍റെ അരികില്‍ വളരെ മഹത്വമുള്ളവരും അല്ലാഹുവിനെ ധിക്കരിക്കാതെ വഴിപ്പെട്ട് ജീവിക്കുന്നവരുമാണ്‍ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ടവരും പന്നിയും നായയുമല്ലാത്ത ഏത് രൂപവും പ്രാപിക്കാന്‍ കഴിയുന്നവരുമാണ്‍ അവരില്‍ പ്രവാചകന്മാറിലേക്ക് നിയോഗിക്കപ്പെട്ടവരും മനുഷ്യരുടെ സംരക്ഷകരും ആത്മാവ് പിടിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവരും അര്ഷ് വഹിക്കുന്നവരും തുടങ്ങി ധാരാളം മലക്കുകള്‍ ഉണ്ട് അവരുടെ എണ്ണവും ഉത്തരാവാദിത്വവും അല്ലാഹുവിനെ അറിയുകയുള്ളു
മലക്കുകള്‍ ഉണ്ടെന്ന്‍ വിശ്വാസിക്കള്‍ വിശ്വാസകാര്യത്തില്‍ പെട്ടതാണ്‍ മലക്കുകളില്‍ അവിശ്വാസിക്കുന്നവനെ മുസ്ലിമും വിശ്വാസിയുമായി ഗണിക്കാന്‍ കഴിയില്ല നബി(സ)ഇമാനിന്‍റെ വിശദീകരണത്തില്‍ പറഞ്ഞത് "അല്ലാഹുവിലും അവന്‍റെ മലക്കുകളിലും അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്മാരിലും അന്ത്യദിനത്തിലും നന്മയും തിന്മയും കയ്പ്പും മധുരവും എല്ലാം അല്ലാഹുവില്‍ നിന്നാണന്നും വിശ്വാസിക്കുക"(ഹദീസ് മുസ്ലിം)എന്നാണ്
അല്ലാഹുവും ഖലീഫമാരും
========================
അബൂബക്കര്‍(റ)ഉമര്‍(റ)ഉസ്മാന്‍(റ)അലി(റ) ഇവര്‍ മുസ്ലിം സമൂഹത്തിന്‍റെ നീതിയുക്ത ഭരണാധികാരികളായിരുന്നു അവര്‍തന്നെയാണ്‍ ഇസ്ലാമികഖിലാഫത്തിന്‍റെ ഭരണാധികാരികളാകേണ്ടതുംസുന്നത് ജമാഅത്തിന്‍റെ വിശ്വാസപ്രകാരം നബി(സ)യും മറ്റുപ്രവാചകന്മാരും കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഉത്തമര്‍ അവരാണ്‍.
ഒന്നാം ഖലീഫ അബൂബക്കര്‍ സ്വിദ്ധീഖ്(റ):നബി(സ)പറഞ്ഞത് കാണാം ജുബൈര്‍ ബിന്‍ മുത്വ്ഇമിനെതൊട്ട് ഉദ്ധരിക്കുന്നു ഒരു സ്ത്രിയുമായി സംസാരിക്കുന്ന ഘട്ടം അവിടെന്നു പറഞ്ഞു"ഞാനില്ലെങ്കില്‍ നീ അബൂബക്കര്‍ സ്വിദ്ധീഖിന്‍റെഅടുത്ത് പോവുക"(ബുഖാരി) അബൂബക്കര്‍ സ്വിദ്ധീഖ്(റ)നെ ഖലീഫയാക്കുന്ന വിഷയത്തില്‍ മുസ്ലിം സമുദായം ഏകോപിച്ചിട്ടുണ്ട്.
രണ്ടാം ഖലീഫ: ഉമര്‍ ബിന്‍ ഖത്വാബ്(റ):ഉമര്‍(റ)നെ ഖലീഫയായി തെരഞ്ഞടുത്തത് അബൂബക്കര്‍ സ്വിദ്ധീഖ്(റ)വാണ്‍ ആതെരഞ്ഞടുപ്പ് മുസ്ലിം സമൂഹം അംഗീകരിക്കുകയും ചെയ്തു ഇതിലേക്ക് സൂചന നല്‍കികൊണ്ട് നബി(സ)പറഞ്ഞു "എനിക്ക് ശേഷം നിങ്ങള്‍ രണ്ട് പേരെ തുടരുക അതായത് അബൂബക്കര്‍,ഉമര്‍(റ)"(തുര്‍മുതി).
മൂന്നാംഖലീഫ: ഉസ്മാന്‍ ബിന്‍ അഫാന്‍(റ) ഉസ്മാന്‍(റ)നെ തെരഞ്ഞടുത്തത് ഉമര്‍(റ)നിയമിച്ച കൂടിയാലോചനസമിതിയായിരുന്നു ആഅഭിപ്രായത്തില്‍ മുസ്ലികള്‍ ഒന്നിക്കുകയും ചെയ്തു എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കുഴപ്പങ്ങളും രക്തച്ചൊരിച്ചിലുംഉണ്ടാവുകയും അവസാനം ഉസ്മാന്‍(റ)കൊലപാതകത്തില്‍ ചെന്നവസാനിക്കുകയും ചെയ്തു ഈസംഭവവികാസത്തിലെക്ക് സൂചനനല്‍കികൊണ്ട് നബി(സ)പറയുന്നു "അക്രമപരമായി ഈ മനുഷ്യന്‍(ഉസ്മാന്‍)കൊല്ലപ്പെടും"(തുര്മുതി) ഇതിലൊന്നും എതാര്ഥവിശ്വാസികള്‍ക്ക് പങ്കുണ്ടായിരുന്നില്ല ഇസ്ലാമില്‍ കടന്നു കൂടിയ കപടവിശ്വാസികളുടെ പണിയായിരുന്നു അത് എന്നാല്‍അലി(റ)ഉസ്മാന്‍(റ)നെ സഹായിക്കാനും അവര്‍ക്ക് സംരക്ഷണം നല്‍കാനും തന്‍റെ രണ്ട് മക്കളായ ഹസന്‍ ഹുസൈന്‍(റ)എന്നിവരെ പറഞ്ഞയച്ചതായി ചരിത്രത്തില്‍ കാണാം
നാലാംഖലീഫ: അലി ബിന്‍ അബീത്വാലിബ്‌(റ) ഇല്‍മ് ,തഖ്‌വ,ധീരത,നബ(സ)യുടെ മകളെ വിവാഹം ചെയ്യാല്‍,നബി(സ)യുമായി അടുത്തബന്ധം,ഇസ്ലാമിലേക്ക് ആദ്യം കടന്നുവന്നവെക്തി അങ്ങിനെ തുടങ്ങി ധാരാളം വെക്തിത്വമുള്ളആളാണ് അലി(റ)അതുകൊണ്ടുതന്നെ മേല്പറയപ്പെട്ടവര്‍ക്ക് ശേഷം എന്തുകൊണ്ടും ഖലീഫയാവാന്‍ യോഗ്യത അലി(റ)ന്ന്‍ തന്നെയാണ്‍
ഉസ്മാന്‍(റ)കൊല്ലപ്പെട്ടപ്പോള്‍ മുസ്ലിംകള്‍ എല്ലാവരും കൂടി അലി(റ)നെ ഖലീഫയായി തെരഞ്ഞടുത്തു ജനങ്ങള്‍ മുഴുക്കയും അലി(റ)ന്‍റെ നിര്‍ദേശങ്ങള്‍ക്കായി കാത്തിരുന്നു എന്നാല്‍ പിന്നീട്ഉസ്മാന്‍(റ)ന്‍റെഘാതകരെ പിടികൂടണം എന്ന്‍ പറഞ്ഞുചില അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തു അതൊരിക്കലും ഖിലാഫത്തിന്‍റെ വിഷയത്തിലായിരുന്നില്ല ഈ ഭിന്നതമുതലെടുത്ത്‌ കപടന്മാര്‍ രംഗത്ത് ഇറങ്ങി അത് പിന്നീട് മുആവിയ(റ)ന്‍റെയും അലി(റ)ന്‍റെയും തര്‍ക്കമായി മാറി എന്നാല്‍ അവര്‍ രണ്ട് പേരും സ്വഹാബികള്‍ ആയത് കൊണ്ട് അവരെപറ്റിനല്ലത് ധരിക്കലും മൌനം ധീക്ഷിക്കലുംചിലധാരണ പിശകുകളാണന്നും കരുതിയാല്‍ മതി എങ്കിലും അലി(റ)പക്ഷമായിരുന്നു പൂര്‍ണസത്യവാന്മാര്‍.
അല്ലാഹുവും പുനര്‍ജനമവും
-------------------------------------------
അല്ലാഹു ജീവിപ്പിക്കുകയും മരിപ്പിക്കുകയുംചെയ്യുന്നു മൊഴിയെടുക്കുന്നതിനും പ്രതിഫലത്തിനും പ്രതിസിക്ഷക്കും പുനര്ജീവിപ്പിക്കുകയും ചെയ്യുന്നു ഈ പുനര്‍ജീവനവും ശേഷക്രിയകളും സാധ്യതകള്‍ വെച്ച്നോക്കുമ്പോള്‍ ഒരിക്കലും ബുദ്ധിക്ക് എതിരല്ല അസംഭവ്യവുമല്ല മൂന്നുരീതിയില്‍ സമര്ഥിക്കാം
ഒന്ന്‍:ഇല്ലായ്മയില്‍ നിന്നും സൃഷ്ടിച്ച അല്ലാഹുവിന് നാശമടഞ്ഞതിനെ പുനര്‍സൃഷ്ടിക്കുക എന്നത് അത്ര പ്രയാസകരമല്ല അല്ലാഹു പറയുന്നു"അവന്‍ സൃഷ്ടിപ്പ് തുടങ്ങിയവനും പിന്നീട് അതിനെ മടക്കുന്നവനുമാണ്‍ ഏറ്റവും എളുപ്പമുള്ളത് അതാണ്"(സൂ:റൂം 27)
രണ്ട്:അല്ലാഹു ആകാശഭൂലോകങ്ങളെ സൃഷ്ടിച്ചു അത് മനുഷ്യസൃഷ്ടിപ്പിനേക്കാള്‍ വലുതാണ്‍ എന്നകാര്യത്തില്‍ സംശയമില്ല പിന്നെയാണോ മരണത്തിന് ശേഷം പുനര്‍ജനന്മം നല്‍കാന്‍ കഴിയാതിരിക്കുക തീര്ച്ചയായും അവന്‍ അതിന്ന്‍ കഴിവുള്ളവനെത്രെ
മൂന്ന്:അല്ലാഹു സസ്സ്യലതാതികളെ മുളപ്പിക്കുന്നു വരണ്ടുകിടക്കുന്ന ഭൂമിയില്‍ മഴവര്ഷിച്ചാല്‍ അവിടെ പുല്ല് പുഷ്പങ്ങള്‍ മുളപ്പൊട്ടുന്നു ആഭൂമിയില്‍ ജീവന്‍റെ തുടിപ്പ് നല്‍കിയവന്‍ ആരാണോ? തീര്ച്ചയായും അവനത്രെ മരണത്തിനുശേഷം പുനര്‍ജ്ജന്മം നല്‍കുന്നത് അല്ലാഹു പറയുന്നു"വരണ്ടുകിടക്കുന്ന ഭൂമിയെ നാം ജീവസുറ്റതാക്കുന്നു ഇപ്രകാരം തന്നെയാണ്‍ പുനര്‍ജീവിതവും"(ഖാഫ്:11)
പുനര്‍ജന്മത്തിലെ മറ്റൊരു തത്വം മനുഷ്യര്‍ വെത്യസ്ത മതതത്വ ആശയത്തില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുഈ ലോകത്ത് ഒരിക്കലും പൂര്‍ണനീതി നടപ്പാക്കാന്‍ കഴിയില്ല അപ്പോള്‍ ഈ ആശയങ്ങളുടെ അര്ഥകതയും നിരര്‍ത്ഥകതയും വെക്തമായും അവരെ ബോധ്യപ്പെടുത്തണം അതിന്ന്‍ പുനര്‍ജന്മം കൂടിയെ കഴിയൂ
പുനര്‍ജന്മവും ശേഷക്രിയകളും ഇല്ലായിരുന്നുവെങ്കില്‍ നല്ല ജനങ്ങളുടെയും ചീത്ത ജനങ്ങളുടെയും ഇടയില്‍ ഒരു വെത്യാസവും ഉണ്ടാകില്ല ഒരാളെ കൊന്നവനും പത്താളെകൊന്നവനും ഇവിടെ ഒരേശിക്ഷമാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂ മാത്രമല്ല വിശ്വാസിക്ക് ഈലോകത്ത് പ്രയാസകരമായ ജീവിതവും അവിശ്വാസിക്ക് സുഖകരമായജീവിതവുമായിരിക്കുംചിലപ്പോള്‍ഉണ്ടാവുക ഇവിടെയും നീതിനടപ്പില്‍ വരുത്തേണ്ടതുണ്ട് അല്ലാഹു പറയുന്നു"വിശ്വാസിയെ അവിശ്വാസിയെപ്പോലെ നാം ആക്കുമോ?"(അല്‍ ഖലം 35)


അല്ലാഹുവും അന്ത്യദിനത്തിന് മുമ്പും
==================================
ഇസ്ലാമിക വിശ്വാസപ്രകാരം മരണത്തിന്നും അന്ത്യദിനത്തിന്നും ഇടയില്‍ ഒരു ജീവിതമുണ്ട് അതാണ് ഖബര്‍ ജീവിതം അവിടെ മുന്കര്‍ നകീര്‍ എന്നിവരുടെ ചോദ്യവും തുടര്‍ന്ന്‍ നല്ലമനുഷ്യന് സുഖവാസവും ചീത്തമനുഷ്യന് ദുര്ഗടവാസവുമുണ്ട് നബി(സ)പറയുന്നു ഒരുമനുഷ്യനെ ഖബറില്‍ വെച്ച് ജനങ്ങള്‍ പിരിഞ്ഞുപോയാല്‍ അവരുടെ ചെരിപ്പടി ശബ്ദം അവന്‍ കേള്‍ക്കും ആസന്ദര്ഭം രണ്ട് മലക്കുകള്‍ വരും എന്നിട്ടവനെ പിടിച്ചിരുത്തി അവനോട് ചോദിക്കും ഈ മനുഷ്യനെപറ്റി(ഹബീബായനബിയെ കാണിച്ചുകൊണ്ട് നീ എന്ത് പറയുന്നു അപ്പോള്‍ വിശ്വാസി പറയും ഇത് അല്ലാഹുവിന്‍റെ അടിമയും റസൂലുമാണന്ന്‍ ഞാന്‍ സാക്ഷ്യം വഹിക്കുന്നു അപ്പോള്‍ മലക്കുകള്‍ പറയും നിന്‍റെ നരകത്തിലെ സീറ്റ് നീ നോക്കു അതിന്നുപകരമായി സ്വര്‍ഗത്തില്‍ നിനക്ക് സീറ്റ് പകരം നല്‍കിയിട്ടുണ്ട് അപ്പോള്‍ അവന്‍ രണ്ടും കാണും എന്നാല്‍ അവിശ്വാസിയും കപടവിശ്വാസിയും പറയും എനിക്ക് ഇദ്ദേഹത്തെ അറിയില്ല ജനങ്ങളൊക്കെ പറയും പ്രകാരം ഞാനും പറഞ്ഞിരുന്നു അപ്പോള്‍ അവനോട് നിനക്ക് ഒന്നും അറിയില്ല എന്ന്‍ പറഞ്ഞ് അവന്‍റെ തലയുടെ പിന്‍ഭാഗത്ത് ഇരിമ്പ് ദന്ധ്കൊണ്ട് അടിക്കും അതോടെ അവന്‍ അട്ടഹസിക്കും"(ഹദീസ്)
അന്ത്യദിനം അടുക്കുമ്പോള്‍ ഉണ്ടാകുന്നപ്രധാന അടയാളങ്ങള്‍: ദജ്ജാല്‍ പുറപ്പെടല്‍,മനുഷ്യവര്‍ഗത്തില്‍ പെട്ട യഅ്ജൂജ് മഅ്ജൂജ് പുറപ്പെടല്‍,"ദാബത്തുല്‍ അറ്ള്"എന്ന വലിയ മൃഗം പുറപ്പെടല്‍,അതിന്‍റെ നീളം 60 മുഴമായിരിക്കും മസ്ജിദുല്‍ ഹറമില്‍ നിന്നോ സ്വഫയുടെ ഭാഗത്ത് നിന്നോ ആയിരിക്കും അത് പുറപ്പെടുക ഇസ്ലാം അല്ലാത്ത എല്ലമതങ്ങളുടെയും നിരര്ഥകതയെ പറ്റിയാകും അത് സംസാരിച്ചുകൊണ്ടിരിക്കുക,സൂര്യന്‍ പടിഞ്ഞാര്‍ നിന്നും ഉദിക്കും സൂര്യന്‍ പടിഞ്ഞാര്‍ നിന്ന്‍ ഉദിച്ചാല്‍ തൌബയുടെ കവാടം അടക്കപ്പെടും


അല്ലാഹുവും അന്ത്യദിനവും
-----------------------------------------
അല്ലാഹു അവന്‍റെ മതത്തിന്‍റെ കാര്യമായി അന്ത്യദിനസംഭവവികാസങ്ങള്‍ പറഞ്ഞിട്ടുണ്ട് അവകള്‍ വിശ്വസിക്കല്‍ അനിവാര്യവുമാണ്‍ ചില കാര്യങ്ങള്‍ പറയാം
ഒന്ന്‍:സ്വിറാത്ത് പാലം: പ്രവാചകന്‍ പറയുന്നു"നരകാഗ്നിയുടെ മുകളില്‍ ഒരുപാലം ഉണ്ടാക്കപ്പെടും അതിലൂടെ വിശ്വാസികള്‍ കണ്ണ്‍ ചിമ്മുന്ന സ്പീഡിലോ മിന്നല്‍ വേഗതയിലോ പക്ഷികളുടെവേഗതയിലോ കുതിരവേഗതയിലോഅല്ലെങ്കില്‍ ഓടിയും നടന്നും ഇഴഞ്ഞും സ്വര്‍ഗത്തില്‍ കടക്കും(ഹദീസ്)
രണ്ട്:മിസാന്‍ അതായത് തുലാസ് എന്ന്‍ പറയാമെങ്കിലും നമ്മുടെ ചിത്രത്തില്‍ ഉള്ളതാവണമെന്നില്ലഎന്നാലും അതിന്ന്‍ രണ്ട് തട്ടും ഒരു സൂചിയും ഉണ്ടാകും എന്ന്‍ തന്നെയാണ്‍ സുന്നത് ജമാഅത്ത് വിശ്വാസിക്കുന്നത് അതില്‍ നമ്മുടെ നന്മയും തിന്മയും തൂക്കിക്കണക്കാക്കും അല്ലാഹു പറയുന്നു അന്ത്യദിനത്തില്‍ നീതിയുടെ തുലാസ് നമ്മള്‍ സ്ഥാപിക്കും"(അല്‍ അമ്പയാഅ് 47)
മൂന്ന്:ഹിസാബ് അഥവാകണക്കെടുപ്പ് നന്മയായാലും തിന്മയായാലും നമ്മുടെ കര്‍മ്മങ്ങളുടെ സ്രോതസ്സുകളെ പറ്റിയുള്ള ചോദ്യം ഉണ്ടാകും നമ്മുടെ ആയുസിന്‍റെ വിനിമയവും സമ്പത്തിന്‍റെ ഉല്‍പാതനവും യുവത്വം നശിപ്പിച്ചതും വിജ്ഞാനം കൊണ്ട് ചെയ്തതും എല്ലാം ചോദ്യത്തിന്‍റെ പരിതിയില്‍ വരും അല്ലാഹു പറയുന്നു"പിന്നീട് വളരെ ലളിതമായ ചോദ്യം ചെയ്യല്‍ നടക്കും"(അല്‍ ഇന്‍ ശിഖാഖ് 8)
നാല്‍:ഖിസ്വാസ്വ്:അതായത് ചെയ്ത തെറ്റുകള്‍ക്കുള്ള പ്രതിക്രിയകള്‍ അല്ലാഹു പറയുന്നു"അവരുടെ ഇടയില്‍ നീതിയുക്തമായ വിധിനടപ്പാക്കും"(സുമര്‍:69)
അഞ്ച്:കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ ഗ്രന്ഥപാരായണം അല്ലാഹു പറയുന്നു "ഗ്രന്ഥം കയ്യില്‍ കിട്ടിയ അക്രമകാരികള്‍ പറയും ഞങ്ങളുടെ നാശമേ ഇതെന്തൊരുഗ്രന്ഥമാണ്‍ ചെറുതും വലുതുമായ എല്ലാകാര്യങ്ങളും രേഖപ്പെടുത്താതെ പോയിട്ടില്ലല്ലോ"(അല്‍ കഹ്ഫ്‌ 49)
ആറ്:ഹൌളുല്‍ കൌസര്‍::നബി(സ)ക്ക് അല്ലാഹു നല്‍കിയ പ്രത്യകപാനിയമാണത് മഹ്ഷറയില്‍ ദാഹജലത്തിന് കേഴുമ്പോള്‍ നബി(സ)ഈ പാനിയം നല്‍കും എന്നാല്‍ പുത്തന്‍ വാദികള്‍ക്ക് ഈ പാനിയം കിട്ടുകയില്ല എന്നും അവരെ ആട്ടിഓടിക്കുമെന്നും പണ്ടിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്
ഏഴ് :ശുപാര്‍ശ മഹ്ഷറയിലെ ആരുമാരും സഹായിക്കാനില്ലാത്തഅതികഠിനമായഅവസ്ഥയില്‍ നിന്നും മോചനത്തിന് വേണ്ടി ജനങ്ങള്‍ പരക്കം പായുമ്പോള്‍ ഹബീബായ നബി(സ)അവിടെ ഇടപെടും അല്ലാഹുവിനോട് ശുപാര്‍ശചെയ്യും അല്ലാഹു പറയുന്നു "തങ്ങളെ പ്രശംസനീയ സ്ഥാനത്തേക്ക് കൊണ്ടുവരും"(അല്‍ ഇസ്രാഅ് 79)
എട്ട്:അവയവങ്ങളുടെ സാക്ഷിത്വം അല്ലാഹു പറയുന്നു"ആദിവസം അവര്‍ ചെയ്ത പ്രവര്‍ത്തനത്തിന്ന്‍ അവരുടെ കൈകാലുകള്‍ സാക്ഷി പറയും(അന്നൂര്‍ 24)

സ്വര്‍ഗവും നരകവും
------------------------------
അല്ലാഹു സ്വര്‍ഗവും നരകവും സൃഷ്ടിച്ചു സ്വര്‍ഗം അനുഗ്രഹത്തിന്‍റെതും നരകം ദുരിതത്തിന്‍റെതുമാണ് നന്മചെയ്തവര്‍ക്ക് സ്വര്‍ഗവും തിന്മചെയ്തവര്‍ക്ക് നരകവും കിട്ടും സ്വര്‍ഗസ്ഥര്‍ക്ക് ഭക്ഷണം,പാനിയം,സ്ത്രി,സേവകര്‍,വസ്ത്രം,പാലസ്അങ്ങിനെ തുടങ്ങി മനുഷ്യചിന്തയില്‍ വരാത്ത അത്രയും അനുഗ്രഹങ്ങളാണ്‍ അവിടെ നല്‍കപ്പെടുക ഈ അനുഗ്രഹങ്ങളൊക്കെയും ശാശ്വതവും നഷ്ടപ്പെടാത്തതുമാണ്‍എന്നാല്‍ സ്വര്‍ഗത്തിലെ ഏറ്റവും വലിയ അനുഗ്രഹം അല്ലാഹുവിനെ കാണുക എന്നതാണ്‍ അല്ലാഹുവിന്‍റെ ദര്‍ശനം എല്ലാസുഖങ്ങള്‍ക്കും മുകളിലാണ്‍ അല്ലാഹു പറയുന്നു "ആദിവസംഅല്ലാഹുവിനെകാണുന്നതിനാല്‍‍ മുഖങ്ങള്‍ പ്രകാശിതമാകും"(അല്‍ ഖിയാമ:22,23)
നരകത്തില്‍ അവിശ്വാസികളും പാപികളുംകടക്കുകയും ഓരോരുത്തര്‍ക്കും ആനുപാതികമായ ശിക്ഷ നല്‍കപ്പെടുകയുംചെയ്യും എന്നാല്‍ അവിശ്വാസികളുടെ ശിക്ഷ സാശ്വതമായിരിക്കും അവര്‍ അതില്‍നിന്നും മോചിതരാവുകയില്ല അല്ലാഹു പറയുന്നു"അവിശ്വാസികള്‍ക്ക്‌ നരകാഗ്നിയാണുള്ളത് അവരുടെ മേല്‍ മരണം ഉണ്ടാവുകയില്ല അവരുടെ ശിക്ഷക്ക് ലഘൂകാരണവും ഉണ്ടാകില്ല"(ഫാത്വിര്‍:36)
എന്നാല്‍ വിശ്വാസികളായ പാപികളെ നരകത്തില്‍ പ്രവേശിപ്പിക്കാതെ തന്നെ മാപ്പ് കൊടുത്തേക്കാം ചിലരെ നരകത്തില്‍ വെച്ചുസിക്ഷിച്ചത്തിനു ശേഷം അല്ലാഹു സ്വര്‍ഗത്തില്‍ കടത്തുകയും ചെയ്തേക്കാം വിശ്വാസിയായ മനുഷ്യന് ശാശ്വതമായി നരകത്തില്‍ കടക്കേണ്ടിവരികയില്ല നരകത്തില്‍ ശാശ്വതരാവുകയാണങ്കില്‍ പിന്നെ അവരുടെ വിശ്വാസത്തിന്ന്‍ എന്ത് പ്രസക്തിയാണുള്ളത് അല്ലാഹു പറയുന്നു"വല്ല നന്മയും ആരെങ്കിലും ചെയ്‌താല്‍ അതവന്‍ അനുഭവിക്കും"(സില്സാല്‍:7) വിശ്വാസമാണല്ലോ ഏറ്റവും വലിയ നന്മ.
സമാപനം
--------------
വിശ്വാസമാണ്‍ എല്ലാനന്മയുടെയും അടിസ്ഥാനം വിശ്വാസം ശരിയല്ലെങ്കില്‍ കര്‍മ്മങ്ങള്‍ക്ക് പ്രസക്തിയില്ല കര്‍മ്മങ്ങളുടെ സ്വീകാര്യതക്ക് വിശ്വാസം അനിവാര്യമാണ്‍ മനുഷ്യരോട് അല്ലാഹു നിര്‍ബന്ധമാക്കിയത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതും വിശ്വാസമാണ്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിശ്വാസം സംരക്ഷിക്കാന്‍ കഴിയും
ഒന്ന്‍:ഖുര്‍ആന്‍ പാരായണം ആശയങ്ങള്‍ ഗ്രഹിച്ചും ആയത്തുകള്‍ ചിന്തിച്ചും ഖുര്‍ആന്‍ പാരായണം ചെയ്യുക അത് ഹൃദയത്തെ പ്രകാശപൂരിതമാക്കുകയും മനസ്സിനെ വിശാലമാക്കുകയും ചെയ്യും അല്ലാഹു പറയുന്നു"തീര്ച്ചയായും ഈ ഖുര്‍ആന്‍ ഋതുവായ മാര്‍ഗത്തിലേക്ക് വഴിനടത്തും"(അല്‍ ഇസ്രാഅ് 9)
രണ്ട്:ഹദീസ് വായന, നബിചരിത്രപഠനം,നബി(സ)യുടെ വചനങ്ങള്‍ ചിന്തിക്കുക,അവിടത്തെ ചര്യപിന്തുടരുകഅപ്പോള്‍ നല്ല കാര്യവും ചിന്തയും വെളിവാകും അല്ലാഹു പറയുന്നു"നിങ്ങള്‍ അല്ലാഹുവിനെ പ്രിയം വെക്കുന്നുവെങ്കില്‍ എന്നെ നിങ്ങള്‍ പിന്‍പറ്റുക അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ പൊറുത്ത്തരും(ആലുഇംറാന്‍ 31)
മൂന്ന്:പൂര്വ്വീകരായ സ്വഹാബത്ത് താബിഉകള്‍ അവരെ അറിയുകയും പിന്തുടരുകയും ചെയ്യുക അതോടുകൂടി പുത്തന്‍ വാദഗതികളെ വെടിയുകയും ചെയ്യുക പ്രവാചകന്‍ പറയുന്നു എന്‍റെ അനുചരര്‍ നക്ഷത്ര തുല്യരാണ്‍ അവരില്‍ ആരെ പിന്തുടര്‍ന്നാലും നിങ്ങള്‍ സാന്മാര്‍ഗികളാകും(ഹദീസ്)ഒരിക്കല്‍ രക്ഷപ്പെടുന്ന ഗ്രൂപ്പ് ഏതാണന്ന്‍ നബി(സ)യോട് ചോദിച്ചപ്പോള്‍ അവിടെന്നുപറഞ്ഞു ഞാനും എന്‍റെ അനുചരന്മാരും നില നില്‍കുന്നഗ്രൂപ്പ് എന്നാണ് പറഞ്ഞത് (തുര്മുതി)
നാല്‍:അല്ലാഹുവിനെ സൂക്ഷിക്കുകയും ആരാധനയില്‍ വ്യാപൃതനാവുകയും തെറ്റുകളില്‍ നിന്നും കുറ്റങ്ങളില്‍ നിന്നും മുക്തനാവുകയും ചെയ്യുക


മുന്നറീപ്പ്
-------------
ഒന്ന്‍:വായന ഒരു പരിചയാണ്‍ എല്ലാം വായിക്കലല്ല വായിക്കേണ്ടത് വായിക്കുക അപ്പോളെ വളര്ച്ചയുണ്ടാവുകയുള്ളൂ മനുഷ്യന്‍റെ വിശ്വാസദുര്‍ബലതക്ക് ആക്കം കൂട്ടുന്നതൊന്നും വായിക്കരുത് കാണുന്നതും അപ്രകാരം തന്നെ നാടകങ്ങളും കഥകളും നോവലുകള്‍ വായിക്കുമ്പോള്‍ എതാര്ഥജീവിതവും അപ്രകാരമായിപ്പോകും നല്ല പ്രസംഗവും ക്ലാസും കേള്‍ക്കുമ്പോള്‍ മേല്‍പറഞ്ഞതിന്ന്‍ അടിക്റ്റായ വെക്തി അഭിനയദൃഷ്ടിയിലൂടെയാണ്‍ നോക്കി കാണുക ഇവകള്‍ മനുഷ്യമനസ്സില്‍ അന്ധകാരവും പകയും ഇരുളും സംശയവും ഉണ്ടാക്കും ഗ്രീക്ക് തത്വവും പടിഞ്ഞാറന്‍ ഫിലോസഫിയും സലഫീസവും വായനക്ക് നിമിത്തമാവരുത്.
രണ്ട്:സംശയങ്ങള്‍ ധ്വാതിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക സംശയിക്കുകയും സംശയിപ്പിക്കുകയും ചെയുന്ന സംസാരം ഉപേക്ഷിക്കുക അവിശ്വാസികളുടെയും പുത്തന്‍ ചിന്താഗതിക്കാരുടെയും വാദഗതികളെ ഉദ്ധരിക്കാതിരിക്കുക കാരണം അവകള്‍ മനുഷ്യമനസ്സില്‍ സംശയങ്ങള്‍ ജനിപ്പിക്കുകായും ദൃഡമായ വിശ്വാസത്തെ തകര്‍ത്ത് കളയുകയും ചെയ്യും
എന്നാല്‍ മനുഷ്യമനസ്സുകളില്‍ അല്ലാഹുവിനെ കുറിച്ചുവരുന്ന സംശയങ്ങള്‍ പിശാച് മനുഷ്യന്‍റെ ദുര്‍ബലത ചൂഷണം ചെയ്യുകായണ്‍ ആങ്ങിനെ വരുന്ന ഘട്ടങ്ങളില്‍ നാല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്‍
ഒന്ന്‍:പിശാചിനെതൊട്ട് അല്ലാഹുവിനോട് കാവല്‍ തേടുക പിന്നീട് ആചിന്ത ഉപേക്ഷിക്കുക പ്രവാചകര്‍(സ)പറയുന്നു "മേല്പറയപ്പെട്ട ചിന്ത ഹൃദയത്തില്‍ കടന്നുകൂടിയാല്‍ ഉടനെ പറയുക ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു അല്ലാഹുവിനോട് കാവല്‍ തേടുകയും ചെയ്യുന്നു എന്ന്‍
രണ്ട്:അല്ലാഹുവിനെ സ്മരിക്കുക കാരണം അല്ലാഹുവിനെ സ്മരിക്കല്‍ കൊണ്ട് ഹൃദയങ്ങള്‍ക്ക് ശാന്തതകിട്ടും.
മൂന്ന്:തെളിവുകളും ലക്ഷ്യങ്ങളും കണ്ടെത്തുകയും അവകളെ പറ്റി ചിന്തിക്കുകയും ചെയ്യുക
നാല്‍:വിവരമുള്ള സുന്നിപണ്ഡിതരോട് ചോദിച്ചു മനസ്സിലാക്കുക