സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 8 February 2015

പള്ളിയും സ്ത്രീകളും

പള്ളിയുമായി ബന്ധപ്പെടുത്തി പുരുഷന്മാരെയാണ് അല്ലാഹു ഖുർആനിൽ അല്ലാഹു പരമാർഷിക്കുന്നത്. സ്ത്രീകളെ പരമാര്ഷിച്ചിട്ടില്ല. അല്ലാഹു പറയുന്നു:

بُيُوتٍ أَذِنَ اللَّـهُ أَن تُرْ‌فَعَ وَيُذْكَرَ‌ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ ﴿٣٦
رِ‌جَالٌ لَّا تُلْهِيهِمْ تِجَارَ‌ةٌ وَلَا بَيْعٌ عَن ذِكْرِ‌ اللَّـهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ‌ ﴿٣٧﴾(النور)

ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്‌.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.  ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു. 

പള്ളികളിൽ വെച്ച് അല്ലാഹുവിനെ സ്മരിക്കുന്നതും നിസ്കരിക്കുന്നതും പുരുഷന്മാരാനല്ലോ പ്രസ്തുത വചനത്തിൽ അല്ലാഹു പറയുന്നത്. അതെപ്പറ്റി മുഫസ്സിറുകൾ പറയുന്നതെന്താണെന്ന് നമുക്ക് പരിശോദിക്കാം.ഇമാം റാസി(റ) എഴുതുന്നു:  


السؤال الثاني : لم خص الرجال بالذكر ؟ والجواب : لأن النساء لسن من أهل التجارات أو الجماعات . ( التفسير الكبير: ٥/٢٤)

ചോദ്യം രണ്ട്: എന്തുകൊണ്ട് പുരുഷന്മാരെ പ്രത്യേകം എടുത്തു പറഞ്ഞു?

മറുവടി: നിശ്ചയം സ്ത്രീകള് കച്ചവടത്തിന്റെയോ ജമാഅത്തുകളുടെയോ അവകാഷികളല്ല. (റാസി: 24/5)

 ഇസ്മാഈൽ ഹിഖി(റ) പറയുന്നു:  

 كيف خص الرجال بالمدح والثناء دون النساء فالجواب لانه لا جمعة على النساء ولا جماعة فى المساجد(روح البيان: ١٦١/٦)

 പുരുഷന്മാരെ മാത്രം പ്രശംസിക്കുകയും വാഴ്ത്തിപരയുകയും ചെയ്തതെങ്ങനെ? മരുവാദ്. കാരണം പള്ളികളിൽ വെച്ചുള്ള ജുമുഅയോ ജമാഅത്തോ സ്ത്രീകൾക്കില്ല.(റൂഹുൽ ബയാൻ: 6/161)   

അല്ലാമ സ്വാവി(റ) പറയുന്നു:  

خصوا بالذكر لأن شأنهم حضور المساجد للجمعة والجماعة(حاشية الصي: ١٤١/٣)

ജുമുഅക്കും ജമാഅത്തിനും വേണ്ടി പള്ളിയിലേക്ക്പോകൽ പുരുഷന്മാരുടെ സ്വഭാവമായതിനാലാണ് അവരെ മാത്രം ആയത്തിൽ പരമാർഷിച്ചത്(സ്വാവി: 3/141)
   
അല്ലാമ ജമൽ (റ) പറയുന്നു:  

خصوا بالذكر لأن النساء ليس عليهن حضور المسجد لجمعة ولا لجماعة(الفتوحات الإلهية: ٢٤٠/٣)

ജുമുഅക്കോ ജമാഅത്തിനോ വേണ്ടി പള്ളിയിൽ ഹാജരാകൽ സ്ത്രീകള്ക്ക് ബാധ്യതയല്ലാത്തതിനാണ് പുരുഷന്മാരെ പ്രത്യേകം പരമാർഷിച്ചത്. (അൽഫുതുഹാത്തുൽ   ഇലാഹിയ്യ: 3/240)

 അല്ലാമ ഖാസിൻ (റ) വിശദീകരിക്കുന്നു: 
خص الرجال بالذكر فى هاذه المساجد لأن النساء ليس عليهن حضور المساجد لجمعة ولا لجماعة(الخازن: ٣٣٣/٣)

ഈ പള്ളികളിൽ പുരുഷന്മാരെ മാത്രം പരമാർഷിച്ചത് സ്ത്രീകള് ജുമുഅക്കോ ജമാഅത്തിനോ പള്ളികളിൽ വരെണ്ടവരല്ലാത്തതിനാലാണ്.(ഖാസിൻ 3/333) 

ഇമാം ഖുർതുബി(റ) പറയുന്നു: 

لما قال تعالى : ( رجال ) وخصهم بالذكر دل على أن النساء لا حظ لهن في المساجد ؛ إذ لا جمعة عليهن ، ولا جماعة ، وأن صلاتهن في بيوتهن أفضل . روى أبو داود ، عن عبد الله - رضي الله عنه - عن النبي - صلى الله عليه وسلم - قال : صلاة المرأة في بيتها أفضل من صلاتها في حجرتها ، وصلاتها في مخدعها أفضل من صلاتها في بيتها .(قرطبي: ١٨٤/١٢)

അല്ലാഹു തആല 'രിജാൽ' എന്ന് പറയുകയും പുരുഷന്മാരെ മാത്രം പ്രത്യേകമാക്കുകയും ചെയ്തപ്പോൾ സ്ത്രീകള്ക്ക് പള്ളികളിൽ യാതൊരു അവകാഷവുമില്ലെന്നു അതാരിയികകുന്നു. കാരണം അവർക്ക് ജുമുഅയോ ജമാഅത്തോ ഇല്ല. നിശ്ചയം അവർക്ക് അവരുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ്    ഉത്തമം. അബ്ദുല്ലാഹിബ്നു മസ്ഊദി(റ) ൽ നിന്ന് അബൂദാവൂദ് (റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: "സ്ത്രീ അവളുടെ വീടിന്റെ ഉള്ളിൽവെച്ച് നിസ്കരിക്കുന്നത് വീടിന്റെ തുറന്ന സ്ഥലത്ത് വെച്ച്  നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ വീടിന്റെ ഉള്ളിന്റെ ഉള്ളിൽ വെച്ച് വെച്ച് നിസ്കരിക്കുന്നത് അവളുടെ വീടിന്റെ ഉള്ളിൽ വെച്ച് നിസകരിക്കുന്നതിനെക്കാൾ ഉത്തമാണ്".(ഖുർതുബി: 12/184) 


അല്ലാമ നൈസാബൂരി(റ) എഴുതുന്നു: 

خص الرجال بالذكر لأنهم من أهل الجماعات، دون النساء(غرائب القرآن: هامش الطبري: ٩٩/١٨)

പുരുഷന്മാര ജമാഅത്തുകളുടെ അവകാശികളയാതിനാലാണ് അവരെ മാത്രം പരമാർഷിച്ചത്. സ്ത്രീകൾ അങ്ങനെയല്ല. (ഗറാഇബുൽ ഖുർആൻ 18/99)

അല്ലാമ മുഹമ്മദ്‌ അമീൻ ശിൻഖീത്വി എഴുതുന്നു:  

{يسبح فيها بالغدو والآصال رجال} يدل بمفهومه على أن النساء يسبحن له فى بيوتهن، لا فى المسجد(أضواء البيان: ٢٢٨/٦)

"അവയിൽ രാവിലെയും സന്ധ്യാസമയങ്ങളിലും ചില പുരുഷൻമാർ അവന്റെ മഹത്വം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാ പ്രസ്താവന കാണിക്കുന്നത് സ്ത്രീകൾ അവരുടെ വീടുകളിൽ വെച്ചാണ് അല്ലാഹുവേ പ്രകീർത്തിക്കെണ്ടത് എന്നാണു. പള്ളികളിൽ വെച്ചല്ല.(അളവാഉൽ ബയാൻ 6/228)

ചുരുക്കത്തിൽ പള്ളികളിൽ വെച്ച് അല്ലാഹുവെ ആരാധിക്കെണ്ടത് പുരുഷന്മാരാണെന്നും സ്ത്രീകൾ അല്ലാഹുവെ ആരാധിക്കേണ്ടാത് അവരുടെ വീടുകളിൽ വെച്ചാണെന്നും പ്രസ്തുത വചനം പഠിപ്പിക്കുന്നു. നിരവധി ഹദീസുകൾ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നു. മറ്റൊരായത്തിൽ അല്ലാഹു പറയുന്നു: 


وَالَّذِينَ اتَّخَذُوا مَسْجِدًا ضِرَ‌ارً‌ا وَكُفْرً‌ا وَتَفْرِ‌يقًا بَيْنَ الْمُؤْمِنِينَ وَإِرْ‌صَادًا لِّمَنْ حَارَ‌بَ اللَّـهَ وَرَ‌سُولَهُ مِن قَبْلُ ۚ وَلَيَحْلِفُنَّ إِنْ أَرَ‌دْنَا إِلَّا الْحُسْنَىٰ ۖ وَاللَّـهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ*لَا تَقُمْ فِيهِ أَبَدًا ۚ لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِ‌جَالٌ يُحِبُّونَ أَن يَتَطَهَّرُ‌وا ۚ وَاللَّـهُ يُحِبُّ الْمُطَّهِّرِ‌ينَ(١٠٧-١٠٨)

ദ്രോഹബുദ്ധിയാലും, സത്യനിഷേധത്താലും, വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവന്‍റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കികൊടുക്കുവാന്‍ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും (ആ കപടന്‍മാരുടെ കൂട്ടത്തിലുണ്ട്‌). ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവര്‍ ആണയിട്ട് പറയുകയും ചെയ്യും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.  *(നബിയേ,) നിങ്ങൾ  ഒരിക്കലും അതില്‍ നമസ്കാരത്തിനു നില്‍ക്കരുത്‌. ആദ്യ ദിവസം തന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്‌. ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.(തൗബ: 107-108)

ഇവിടെയും പള്ളിയിലുള്ളത് പുരുഷന്മാരാണെന്നാണ് അല്ലാഹു പറയുന്നത്. അതിനാല മേൽ വിശദീകരണങ്ങളെല്ലാം ഇവിടേക്കും ബാധകമാണ്.

അന്ധ്യദിനത്തിൽ അല്ലാഹു അർഷിന്റെ നിഴൽ നൽകപ്പെടുമെന്നു  നബി(സ) പരിചയപ്പെടുത്തിയവരിൽ ഒരു വിഭാഗം പള്ളിയുമായി ബന്ധപ്പെടുന്ന പുരുഷനാണ്.(ബുഖാരി 260,1334)   

അത് സ്ത്രീകള്ക്ക് ബാധകമല്ലെന്ന് ഇബ്നു ഹജർ അസ്ഖലാനി(റ) ഫത്ഹുൽ ബാരിയിൽ പ്രസ്ഥാപിച്ചിരിക്കുന്നു.

മസ്ജിദുന്നബവിൽ വെച്ചുള്ള ഒരു നിസ്കാരം മസ്ജിദുൽ ഹറമല്ലാത്ത മട്ടുപല്ലികളിൽ വെച്ചുള്ള 1000 നിസ്കാരത്തെക്കാള് ഉത്തമമാണെന്ന് നബി(സ) പ്രസ്താപിച്ചത് സ്ത്രീകള്ക്ക് ബാധകമല്ലെന്ന് ഇബ്നു ഖുസൈമ(റ) സ്വഹീഹിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ. 


باب اختيار صلاة المرأة في حجرتها على صلاتها في دارها ، وصلاتها في مسجد قومها على صلاتها في مسجد النبي - صلى الله عليه وسلم - وإن [ ص: 815 ] كانت صلاة في مسجد النبي - صلى الله عليه وسلم - تعدل ألف صلاة في غيرها من المساجد ، والدليل على أن قول النبي - صلى الله عليه وسلم - : " صلاة في مسجدي هذا أفضل من ألف صلاة فيما سواه من المساجد " ، أراد به صلاة الرجال دون صلاة النساء .(صحيح ابن خزيمة: ٢٢٠/٦)

സ്ത്രീ അവളുടെ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതിനെക്കാളുത്തമം അവളുടെ പ്രൈവറ്റ്  റൂമിൽ വെച്ച് നിസ്കരിക്കുന്നതാണെന്നും, നബി(സ) യുടെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് മറ്റു പള്ളികളിൽ വെച്ച് 1000 നിസ്കാരത്തോട് തുല്യമാവുമെങ്കിലും സ്ത്രീ നബി(സ)യുടെ പള്ളിയിൽവെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം അവളുടെ ജനങ്ങളുടെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതാണെന്നും, 'എന്റെ പള്ളിയിൽ വെച്ചുള്ള ഒരു നിസ്കാരം മറ്റു പള്ളികളിൽ വെച്ചുള്ള 1000 നിസ്കാരെത്തെകാൾ ഉത്തമമാണ്. എന്നാ പ്രസ്താവന കൊണ്ട് നബി
(സ) ഉദ്ദേശിച്ചത് പുരുഷന്മാരുടെ നിസ്കാരമാനെന്നും സ്ത്രീകളുടെ നിസ്കാരമാല്ലെന്നും കാണിക്കുന്ന തെളിവുകളും വവരിക്കുന്ന അദ്ധ്യായം". ഇബ്നു ഖുസൈമ(റ) യുടെ സ്വഹീഹു 6/260)
 
ഇബ്നു ഖുസൈമ(റ) യുടെ ഈ പ്രസ്താവന ഇബ്നു ഹജർ ഹൈതമി(റ) ഫതാവൽ കുബ്റായിൽ ഉദ്ദരിച്ചിട്ടുണ്ട്.(2/265)

സ്ത്രീകൾ അവളുടെ വീട്ടിൽ ഭജനമിരുന്നാൽ സാധുവാകുമെന്നാണ് ഇമാം ശാഫിഈ(റ) യുടെ ഖദീമായ അഭിപ്രായം.അതിനു പറയുന്ന ന്യായം ശ്രദ്ദേയമാണ്.

അല്ലാമ ശർവാനി(റ) എഴുതുന്നു:  

والقديم يصيح، لأنه مكان صلاتها، كما أن المسجد مكن صلاة الرجل، وأجاب الأول بأن صلاة لا تختص بموضع، بخلاف الإعتكاف(شرواني: ٤٦٦/٣)

സ്ത്രീ അവളുടെ വീട്ടിൽ ഭജനമിരുന്നാൽ സാധുവാകുമെന്നാണ് ഖദീമായ വീക്ഷണം. കാരണം പള്ളി പുരുഷന്മാര്ക്ക് നിസ്കരിക്കാനുള്ള സ്ഥലമാനെന്ന പോലെ വീട് സ്ത്രീകള്ക്ക് നിസ്കരിക്കാനുള്ള സ്ഥലാമാണ്. ജദീദ് പറയുന്ന മരുവടിയിതാണ്. നിസ്കാരം ഒരു സ്ഥലം കൊണ്ട് പ്രത്യേകമല്ല. എന്നാൽ ഇഅതികാഫിന്റെ കാര്യം അതല്ല.(ശർവാനി 3/466)  

അപ്പോൾ പള്ളി എന്ന നിലയ്ക്ക് ലഭിക്കുന്ന പ്രതിഫലം സ്ത്രീകൾകില്ലെന്നു ഇതിൽ നിന്ന് സുതരാം വ്യക്തമാണല്ലോ.