"ഞാനൊരു രാത്രി വീട്ടില്‍ നിന്ന്
പുറത്തിറങ്ങിയപ്പോള്‍ റസൂല്‍ (സ) തങ്ങള്‍ ഒറ്റക്ക് നടന്നുപോകുന്നത്
കണ്ടു. ഞാന്‍ നിലാവിന്റെ നിഴലില്‍ നബിയെ പിന്തുടര്‍ന്നു. അപ്പോള്‍
അവിടുന്ന് തിരിഞ്ഞ് ആരാണെന്ന് ചോദിച്ചു. അബുദര്‍റാണെന്ന് ഞാന്‍
പ്രതിവചിച്ചു. (അബൂ ദര്‍റ് (റ) നിവേദനം ചെയ്തത്. ബുഖാരി 11/222,223 & മുസ് ലിം 2/688, 33 റിപ്പോര്‍ട്ട് ചെയ്തത് )
- ''ഞാനൊരിക്കല്‍ നബി (സ) യുടെ വീടിന്റെ വാതിലില്‍ മുട്ടി. നബി (സ) അതാരാണെന്ന് ചോദിച്ചു. ഞാനാണിതെന്ന് മറുപടി പറഞ്ഞപ്പോള്‍ അവിടുന്നു (ചോദ്യരൂപത്തില്‍ ) പറഞ്ഞു. ഞാന്‍..? ഞാന്‍ ..? എന്റെ പ്രതികരണം നബി (സ)ക്ക് ഇഷ്ടമായില്ലെന്ന് മനസ്സിലായി. ( ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം. ബുഖാരി 11/30 മുസ്ലിം 2155 ഹദീസായി റിപ്പോര്‍ട്ട് )
വിവരണം :
ആരാണെന്ന്
ചോദിക്കപ്പെട്ടാല്‍ ഞാന്‍ എന്ന് മറുപടി പറയുന്നതല്ല, തന്നെ മനസ്സിലാവുന്ന
രീതിയില്‍ പേരു പറയുകയാണു വേണ്ടതെന്നണു മേല്‍ സംഭവങ്ങളുടെ
റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാവുന്നത്.
കുറിപ്പ് :
ആരാണെന്ന്
ചോദിക്കപ്പെട്ടാല്‍, നമ്മില്‍ പലരും സ്വാഭാവികമായി പറയുന്ന ഒരു ഉത്തരമാണു "
ഞാനാ'', ''ഇത് ഞാനാണു '' എന്ന ഒഴുക്കന്‍ ഉത്തരം. അത് ശരിയല്ല കാരണം
അവിടെ ചോദ്യകര്‍ത്താവിനു വ്യക്തമായ ഉത്തരം കിട്ടുന്നില്ല. (എല്ലാവരെയും
എല്ലായിപ്പോഴും ശംബ്ദം കൊണ്ട് തിരിച്ചറിയാന്‍ പറ്റുകയില്ലല്ലോ. പലപ്പോഴും
രോഗം കൊണ്ടും ക്ഷീണം കൊണ്ടുമെല്ലാം ശബ്ദത്തില്‍ വിത്യാസം വരുകയും
ചെയ്യൂമ്പോള്‍ ''ഞാന്‍'' എന്ന മറുപടി അവ്യക്തത സ്ര്യഷ്ടിക്കുന്നു.
അസമയത്തും മറ്റും വീട്ടിലേക്ക് (യാത്ര കഴിഞ്ഞോ മറ്റോ ) വന്നാല്‍ ,
വീടിനകത്തു നിന്നുള്ള ചോദ്യത്തിനു നാം ''ഞാന്‍'' എന്ന ഉത്തരം ആണു
ഉപയോഗിക്കുക. അതിനു പകരം പേരു പറഞ്ഞ് തന്നെ ചോദ്യകര്‍ത്താവിനു വ്യക്തമായ
ഉത്തരം നല്‍കണമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണിവിടെ.
ഇരുട്ടുള്ള
ഒരു വഴിയിലൂടെ നടന്നു പോകുന്ന ഒരാള്‍ തന്റെ എതിരില്‍, വഴിയില്‍ അവ്യക്തമായ
ഒരു രൂപത്തെ കാണുകയും ആരാണെന്ന് ( അല്‍പം ഭയത്തോടെ ) ചോദിക്കുകയും . ഇത്
ഞാനാണെന്ന് ആ രൂപം പറയുകയും (ചോദ്യ കര്‍ത്താവിനു ആളെ
മനസ്സിലാവാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ) ചെയ്താല്‍ നേരത്തെ
ഉണ്ടായിരുന്ന ഭയം വര്‍ദ്ധിക്കുക സ്വഭാവികം. അത് ഒഴിവാക്കാന്‍ പേരു
പറയുന്നതാണു അഭികാമ്യം.
നല്ല മാത്യകകള്‍ പിന്തുടരാന്‍ ഏവര്‍ക്കും കഴിയട്ടെ..
അവലംബം : രിയാളുസ്വാലിഹീന്‍ പരിഭാഷ