ഉമ്മ ....... സ്‌നേഹത്തിന്റെ അക്ഷയ ഖനി
കാരുണ്യം പെയ്തിറങ്ങുന്ന താഴ്‌വാരവും സ്‌നേഹം പൂത്തുലയുന്ന പൂവാടിയുമാണുമ്മ.
സ്‌നേഹത്തിന്റെ അക്ഷയ ഖനിയാണവര്‍.
ഉമ്മയെ ക്കുറിച്ചോര്‍ക്കുമ്പോള്‍ , രണ്ടിറ്റ് കണ്ണ് നീര്‍ പൊഴിക്കാത്തവരായി ആരുണ്ട്.
നമ്മെ നാമാക്കാന്‍ എത്രയെത്ര പ്രയാസങ്ങള്‍ സഹിച്ചു! അനുഭവിച്ചു തീര്‍ത്ത മാനസിക വ്യഥകളെത്ര!
നമുക്ക് ചെറിയൊരസുഖം വരുമ്പോള്‍, നമുക്ക് ചെറുതായൊന്ന് നോവുമ്പോള്‍, ആധി പൂണ്ട മനസ്സുമായി ,നിദ്രാവിഹീനരായി കഴിയുന്ന നമ്മുടെ ഉമ്മ (അമ്മ) . മക്കള്‍ക്ക് വേണ്ടി സഹനപര്‍വ്വം തീര്‍ക്കുന്ന, സര്‍വ്വം ത്യജിക്കുന്ന ഉമ്മ. നമ്മെ ഭക്ഷിപ്പിക്കന്‍ സ്വയം പട്ടിണി വരിക്കുന്നവര്‍.നമ്മുടെ ആധികളും, വ്യാധികളും ഏറ്റെടുത്ത് സ്വയം ഉരുകി തീരുന്ന ഉമ്മ.
നമ്മുടെ ചെറുപ്പത്തിലേക്കൊന്ന് ഊളിയിട്ട് നോക്കൂ, സര്‍വ്വതിനും ആശ്രയം നമുക്ക് ഉമ്മയായിരുന്നില്ലേ?
നമ്മെ മുലയൂട്ടാന്‍ അവര്‍ അനുഭവിച്ച യാതനകള്‍, നിശയുടെ നിശബ്ദതയില്‍ നാം സുഖമായുറങ്ങുമ്പോള്‍ ഉറക്കത്തിനവധി നല്‍കി നമ്മെ നോക്കി നെടുവീര്‍പ്പിട്ടിരിക്കുന്ന ഉമ്മ.യാതൊരറപ്പും വെറുപ്പുമില്ലതെ , വാത്സല്യ പൂര്‍വ്വം നമ്മുടെ വിസര്‍ജ്ജ്യങ്ങള്‍ കഴുകി ശുദ്ധീകരിക്കുന്ന ഉമ്മ.
കൊച്ചു നാളിലെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളും, കുസ്ര്തികളും പങ്കുവെക്കന്‍, നമ്മുടെ സങ്കടങ്ങളും ആവലാതികളും നിവര്‍ത്തിക്കന്‍, നമ്മുടെ പ്രയാസങ്ങള്‍ക്കും ദുഖങ്ങള്‍ക്കും പരിഹാരം കാണാന്‍ നമുക്കവലംഭം ഉമ്മയായിരുന്നു. അവരുടെ സ്‌നേഹമസൃണമായ ഒരു തലോടല്‍, ഒരു ചുടുചുംബനം, സര്‍വ്വതിനും പരിഹാരമായി അതു മതിയായിരുന്നു നമുക്ക്‍. നീറിപ്പുകയുന്ന മനസ്സുകള്‍ക്ക്‍ ഉമ്മയുടെ സന്ത്വന സ്പര്‍ശം എന്തൊരശ്വാസമായിരുന്നു.ഉമ്മയുടെ സ്‌നേഹം അനുഭവിക്കാന്‍ അനുഗ്രഹം ലഭിച്ച നാമെത്ര ഭാഗ്യവാന്മാര്‍ !എന്നിട്ടും.............. നാമെന്താണവര്‍ക്കു വേണ്ടി ബാക്കി വെക്കുന്നത്?
സുഖാഡംബരങ്ങളുടെ പളപളപ്പില്‍ , ആധുനികതയുടെ പൊങ്ങച്ചങ്ങളില്‍ , അവര്‍ അനുഭവിച്ച് തീര്‍ത്ത യാതനകളും വേതനകളും നാം വിസ്മ്ര്തിയുടെ ചവറ്റു കൊട്ടയിലേക്കു വലിച്ചെറിയൂന്നു.അവര്‍ നല്‍കിയ സ്‌നേഹത്തിനു പകരമായി കുത്തുവാക്കുകളും മാനസിക പീഢനങ്ങളും സമ്മാനിച്ച് ഏകന്ത വാസത്തിന്റെ ഇരുട്ടറയിലേക്കും വൃദ്ധസദനങ്ങളുടെ ജയിലറകളിലേക്കും നാമവരെ തള്ളിവിടുന്നു.
സ്‌നേഹവും ആര്‍ദ്രതയും വറ്റിവരണ്ട മനുഷ്യപ്പിശാചുക്കളായി മാറുകയാണോ നാം.ഇതിന്റെ ദുരന്ത ഫലം എത്ര ഭയാനകമാണെന്നോ? കരുണ്യത്തിന്റെ കുളിര്‍തെന്നലായ പുണ്യപ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ സവിധത്തിലേക്കു നമുക്കൊന്നു കടന്നു ചെല്ലാം. അവിടുത്തെ ശിഷ്യ ഗണങ്ങളില്‍ പ്പെട്ട അല്‍ഖമ മരണാസന്നനായി കിടക്കുന്നു. അന്ത്യ സമയത്ത് വിശുദ്ധ വാക്യം ഉരുവിടാന്‍ പ്രയാസപ്പെടുന്ന അല്‍ഖമയുടെ ദുഖവാര്‍ത്ത പ്രവാചകരുടെ (സ) സന്നിധിയിലുമെത്തുന്നു. നിജസ്ഥിതിയറിയാന്‍ അവിടുന്ന് ഉമറുല്‍ ഫാറൂഖിന്റെ (റ) നേതൃത്വത്തില്‍ ഒരു സംഘത്തെ അയക്കുകയും അല്‍ഖമയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോയെന്നാരായാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.അനന്തരം അല്‍ഖമയുടെ വൃദ്ധയായ മാതാവ് തിരുസവിധത്തിലെത്തി.തന്റെ മകന്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കുന്ന ഭക്തനാണെന്നും എന്നാല്‍ തന്നോടുള്ള പെരുമാറ്റം മോശമായിരുന്നെന്നും അതില്‍ താന്‍ അതീവ ദുഖിതയാണെന്നും അല്‍ഖമയോട് നീരസമുണ്ടെന്നും അവര്‍ പ്രവാചകനെ (സ) അറിയിച്ചു.ഇതു തന്നെയാണു അല്‍ഖമയുടെ ദുരവസ്ഥയ്ക് കാരണമെന്ന് മൊഴിഞ്ഞ നബി (സ) , അല്‍ഖമയെ കത്തിക്കാനുള്ള തീ കുണ്ഡാരത്തിനാവശ്യമായ വിറക് ശേഖരിച്ച് വരാന്‍ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതു കേട്ട ആ വൃദ്ധമാതാവിന്റെ കണ്ണുകള്‍ സജലങ്ങളായി. ആ മാതൃഹൃദയം ദുഃഖഭാരത്താല്‍ വിതുമ്പാന്‍ തുടങ്ങി. പൊട്ടിക്കരഞ്ഞുകൊണ്ട് അവര്‍ പ്രവാചകനോട് അഭ്യര്‍ഥിച്ചു. "അല്ലാഹുവിന്റെ റസൂലേ, എന്റെ മകനെ ഒരിക്കലും തീ കുണ്ഡാരത്തിലേക്കെറിയരുത്. അതൊരിക്കലും എനിക്ക് സഹിക്കാന്‍ കഴിയില്ല.ഞനിതാ എന്റെ മകനു മപ്പു കൊടുക്കുന്നു. "തുടര്ന്ന് വൃദ്ധമതവിന്റെ തൃപ്തി സമ്പാദിച്ച അല്‍ഖമ വിശുദ്ധ വാക്യം ഉരുവിട്ട് സന്തോഷവാനായി പരലോകം പ്രപിച്ചു.