ഹിജ്‌റ കലണ്ടറിലെ ഒന്നാം മാസമാണ് മുഹറം. യുദ്ധം
വിലക്കപ്പെട്ടതും മനുഷ്യൻ കുറ്റ വിമുക്തനായി നില കൊള്ളണമെന്ന് അല്ലാഹുവിന്റെ പ്രത്യേക
കല്പനയുള്ളതുമായ നാലു മാസങ്ങളിലൊന്നാണത്.
വർഷങ്ങളും മാസങ്ങളും കാലത്തിന്റെ അതിരുകളല്ല. കാലഗണനാതിരുകളാണ്. ചന്ദചലനത്തെയടിസ്ഥാനമാക്കിയുള്ളതാണ്
ഹിജ്‌റ കലണ്ടർ. പ്രവാചക ശ്രേഷ്ടരുടെ വിശ്വ പ്രസിദ്ധമായ മദീന പാലായനത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള
ഈ കലണ്ടർ ഖലീഫ ഉമർ رضي الله عنه ന്റെ ഭരണകാലത്താണ് പ്രാബല്യത്തിൽ വന്നത്.
അക്രമ രഹിത ജീവിതമാണ് മനുഷ്യനിൽ നിന്നും ലോകം പ്രതീക്ഷിക്കുന്നത്.
കുറ്റവാസന മനുഷ്യ മനസ്സിൽ നിന്നും തുടച്ച്
മാറ്റാനുള്ള ഫലപ്രദമായ മാർഗം ഇസ്‌ലാം
നിർദ്ദേശിക്കുന്നു. അതിലൊന്നാണ് വ്രത ശുദ്ധി. മനസിനെയും ശരീരത്തെയും അധീനപ്പെടുത്തുന്ന
കർമപദ്ധതിയാണത്. മനസിന്റെ അപഥ സഞ്ചാരം , മനസിനെ ചഞ്ചലപ്പെടുത്തുന്ന പൈശാചിക സ്വാധീനം
എന്നിവ വ്രതം തടയുന്നു.
തിരുനബി صلى الله عليه وسلم പറയുന്നു. റമദാൻ കഴിഞ്ഞാൽ അത്യുത്തമ വ്രതം അല്ലാഹുവിന്റെ
മാസമായ മുഹറത്തിലേതാണ് ( മുസ്‌ലിം )
അബൂ ഖതാദ رضي الله عنه പറയുന്നു. “ മുഹറം പത്തിലെ (ആശുറാഅ്) നോമ്പിനെ
കുറിച്ച് നബി صلى
الله عليه وسلم യോട്
ചോദിക്കപ്പെട്ടു. “കഴിഞ്ഞ് പോയ ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടാൻ അത് കാരണമാണെന്നായിരുന്നു”
മറുപടി ( മുസ്‌ലിം)
മനുഷ്യന്റെ ദേഹത്തെയും
ദേഹിയെയും സ്വാധീനിക്കുന്ന
വ്രത് വർഷാരംഭത്തിൽ തന്നെ അനുഷ്ഠിക്കാനുള്ള ആഹ്വാനത്തോടെയാണ് മുസൽമാന്
പുതുവത്സരം സമാഗതമാവുന്നത്.
ചിന്തയുടെയും കണക്കു നോക്കലുകളുടെയും വാതായനങ്ങൾ മനസിന് മുന്നിൽ മലർക്കെ
തുറന്ന് കൊടുക്കുകയാണതിലൂടെ. വർഷാരംഭം, വർഷാദ്യം എല്ലാം ആത്മ വിചാരണയുടെ
കാലയളവുകളാണ്
.ജീവിത ലാഭനഷ്ടങ്ങളുടെ കണക്കുകൾ പരിശോധിക്കുന്ന മുഹൂർത്തങ്ങൾ. ഹൃദയമിടിപ്പ്
പോലെ തീരുന്ന
ആയുസിൽ നിന്നും 8496 മണിക്കൂർ കൊഴിഞ്ഞു പോയെന്നാണ് മാറുന്ന കലണ്ടറുകൾ നമ്മെ
ഓർമ്മിപ്പിക്കുന്നത്.
ജീവിതത്തിലൊരിക്കലും വീണ്ടെടുക്കാനാവാത്ത നിമിഷങ്ങളാണ് ആഴ്ചകളും
മാസങ്ങളുമായി നമുക്ക്
നഷ്ടമായത്. ഇനിയൊരാണ്ടു ജീവിച്ചു സുകൃതങ്ങൾ ചെയ്ത് ജീവിതം ധന്യമാക്കാമെന്നോ
നഷ്ടം നികത്താമെന്നോ
ആർക്കുറപ്പുണ്ട്
പ്രാദേശിക, ആഗോള തലങ്ങളിൽ സംഘർഷങ്ങളുടെയും പിരിമുറുക്കങ്ങളുടെയും
വർഷമാണ് കഴിഞ്ഞ് പോയത്. തിരുനബിയുടെ صلى الله عليه وسلم തിരുവചന
പ്രകാരം കഴിഞ്ഞുപോയതിനേക്ക്‍ാൾ നന്മ നിറഞ്ഞ വർഷമല്ല , അതിനേക്കാൾ സംഘർഷ ഭരിതവും ഭീതിജനകവുമായ
വർഷങ്ങളാണ് പുതുവർഷങ്ങളായി നമ്മെ സ്വാഗതമോതുന്നത്. അത് കൊണ്ട് തന്നെ , മനുഷ്യനെ അല്ലാഹുവിലേക്കടുപ്പിക്കാനുള്ള
വിശ്വാസികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കേണ്ട കാല ഘട്ടമാണിത്.
നവ വത്സര ചിന്തകളിൽ നവോത്ഥാനത്തിന്റെ കാലൊച്ചകളാണ്
നാം ബാക്കിയാക്കേണ്ടത് . കഠിനമായ വൈതരണികൾ മുസ്‌ലിം നവോത്ഥാനം നേരിടുന്നു. സാമ്രാജ്യത്വ
അധിനിവേശം, മുസ്‌ലിം ലോകത്ത അന്തഛിദ്രം, അനൈക്യം തുടങ്ങിയ ഹിമാലയൻ മതിൽകെട്ടുകളാണ്
നമ്മുടെ പ്രയാണത്തിനു മുന്നിൽ ഉയർന്ന് നിൽക്കുന്നത്.അഴിക്കും തോറും മുറുകുന്ന കെട്ടുകൾ.
തിരിച്ചറിവുകളാണ് ഇവിടെ നമുക്ക് കൂട്ടാവേണ്ടത്. ഇന്നലെകളിൽ സംഭവിച്ചതിന്റെ തനിയാവർത്തനങ്ങൾ
ഇന്നുകൾ കാഴ്ചവെക്കുമ്പോൾ തിരിച്ചറിവ് കൊണ്ടതിനെ എതിരേൽക്കുക. മിത്രത്തിന്റെ രൂപത്തിലാണ് ശത്രു പ്രത്യക്ഷപ്പെടുന്നത്. ഇവിടെ
ശത്രുവിനെയും ശത്രുവിന്റെ കുതന്ത്രങ്ങളെയും തിരിച്ചറിയാനുള്ള ശേഷി മുസ്‌ലിം സമുദായം ആർജ്ജിച്ചേ തീരൂ.. മിന്നുന്നതിൽ
നിന്നും പൊന്ന് തിരിച്ചറിയാനായാൽ സമുദായം വിജയിച്ചു. നമുക്കിത് തിരിച്ചറിവിന്റെ വർഷമാവട്ടെ.
മുഹറമിന്റെ ചരിത്ര തുടിപ്പുകൾ നമുക്ക് ശക്തി പകരട്ടെ.
ആശുറാഅ് നോമ്പ് കഴിയുന്നവരെല്ലാം അനുഷ്ഠിക്കുക. ഒമ്പതിനു നോമ്പെടുക്കാത്തവർ പതിനൊന്നിന് നോമ്പനുഷ്ഠിക്കുക.
പരസ്പരം ദുആ ചെയ്യുക. ആട്ടിയോടിക്കപ്പെടുകയും ഒറ്റപ്പെടുത്തുകയും ചെയ്യപ്പെട്ട സഹോദരങ്ങൾക്ക്
വേണ്ടി ഒരിറ്റു കണ്ണീരെങ്കിലും സമ്മാനിച്ച് നമ്മുടെ പ്രാർഥനകളിൽ ഒരു വാക്കെങ്കിലും
മൊഴിഞ്ഞ് അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക
ആഫിയത്തുള്ളതും അല്ലാഹുവിന്റെ തൃപ്തിയുള്ളതുമായ
ദീർഘായുസ്സ് നൽകി നമ്മെയും മാതാപിതാക്കളെയും ഭാര്യമക്കളെയും നാഥൻ അനുഗ്രഹിക്കട്ടെ آمين
മുഹർറം ഒമ്പതും പത്തും
നാട്ടിലും ഗൾഫ് നാടുകളിലും ഇത്തവണ മുഹർറം ഒമ്പത് ബുധനാഴ്ചയും
പത്ത് വ്യാഴാഴ്ചയുമാണ്. വളരെ പുണ്യമുള്ള സുന്നത്ത് നോമ്പുകളിൽ പെട്ടതാണ് ഈ രണ്ട് ദിവസത്തെയും
നോമ്പുകൾ. എല്ലാ കൂട്ടുകാരും നോമ്പെടുക്കാൻ ശ്രമിക്കുക. റമദാനിൽ നോമ്പ് നഷ്ടപ്പെട്ടവർക്ക്
അതും ഈ സുന്നത്തും കൂടെ കരുതിയാൽ രണ്ടും ലഭിക്കുന്നതാണ്.
കൂടാതെ വ്യഴാഴ്ച സുന്നത്തും കരുതാം.
തിരു നബി صلى الله عليه وسلم യുടെ ചില ഹദീസുകൾ കാണൂ..
عَنْ أَبِي هُرَيْرَةَ
رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ
اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَفْضَلُ
الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللهِ الْمُحَرَّمِ (رواه الإمام مسلم رحمه
الله)
“തിരുനബി പറയുന്നു
.” റമദാൻ കഴിഞ്ഞാൽ അത്യുത്തമ വ്രതം അല്ലാഹുവിന്റെ മാസമായ മുഹർറമിലേതാണ്. “ (മുസ്‌ലിം
)
عَنْ أَبِي قَتَادَةَ
رَضِيَ اللهُ عَنْهُ قَالَ: إِنَّ رَسُولَ
اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ سُئِلَ عَنْ صِيَامِ يَوْمِ عَاشُورَاءَ فَقَالَ
يُكَفِّرُ السَّنَةَ الْمَاضِيَةَ (رواه الإمام مسلم رحمه الله)
അബൂ ഖതാദ رضي الله عنه പറയുന്നു. “ മുഹർറം പത്തിലെ
ആശുറാഅ്) നോമ്പിനെ കുറിച്ച് നബി صلى الله عليه وسلم യോട് ചോദിക്കപ്പെട്ടു. “ കഴിഞ്ഞുപോയ ഒരു വർഷത്തെ പാപങ്ങൾ മുഴുവനും പൊറുക്കപ്പെടാൻ
അത് കാരണമെന്നായിരുന്നു” മറുപടി (മുസ്‌ലിം )
ഇമാം ബുഖാരി رضي الله عنه
റിപ്പോർട്ട്
ചെയ്ത മറ്റൊരു ഹദിസിൽ കാണാം.
عَنِ ابْنِ عَبَّاسٍ
رَضِيَ اللهُ عَنْهُمَا قَالَ مَا رَأَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ
يَتَحَرَّى صِيَامَ يِوْمٍ فَضَّلَهُ عَلَى غَيْرِهِ إِلَّا هٰذَا الْيَوْمِ عَاشُورَاءَ
وَهٰذَا الشَّهْرِ يَعْنِى شَهْرَ رَمَضَانَ (رواه الإمام البخاري رحمه الله)
“റമദാനിലെയും ഈ ദിവസത്തെ അഥവാ ആശുറാഅ് ദിവസത്തിലെ നോമ്പിനെയല്ലാതെ
ഇതിനേക്കാൾ ഉത്തമമായി ഒരു നോമ്പിനെയും തിരു നബി صلى الله عليه وسلم പരിഗണന കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല.
മുഹർറം പത്തിനു ഭാര്യക്കു മക്കൾക്കും ഭക്ഷണ വിശാലത ചെയ്യാൽ
സുന്നത്താണ്. ആ വർഷം മുഴുവനും അവന് ഭക്ഷണ വിശാലത ലഭിക്ക്ൻ കാരണമാകുമിത് .(ശർവാനി
3: 455)
പ്രാർഥനകളിൽ ഈ എളിയവനെയും ഉൾപ്പെടുത്തുക. അല്ലാഹു നമ്മേ
സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ. ആമീൻ.
മുഹര്‍റം പത്തും കുടുംബവും
عَنِ
ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ
عَلَيْهِ وَسَلَّمَ: مَنْ وَسَّعَ عَلَى عِيَالِهِ فِي النَّفَقَةِ يَوْمَ
عَاشُورَاءَ وَسَّعَ اللهُ عَلَيْهِ سَائِرَ سَنَتِهِ" قَالَ سُفْيَانُ
رَضِيَ اللهُ عَنْهُ: إِنَّا قَدْ جَرَّبْنَاهُ فَوَجَدْنَاهُ كَذَلِكَ (مشكاة المصابيح رقم 1926)
ഇബ്‌നു മസ്‌ഊദ് رضي الله عنه ൽ നിന്ന് നിവേദനം .തിരുനബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു.
മുഹർറം പത്തിനു കുടുംബത്തിന്റെ മേൽ ഭക്ഷണ / വസ്ത്ര വിശാലത ചെയ്യുന്നവന്
അല്ലാഹു ആ വർഷം മുഴുവനും വിശാലത നൽകുന്നതാണ്. “
സുഫ്‌യാൻ رضي الله عنه പറയുന്നു .ഞങ്ങളിത് പരീക്ഷിച്ച് നോക്കുകയും അത് പുലരുകയും
ചെയ്തിട്ടുണ്ടെന്ന് (മിശ്‌കാത്ത് 1926 )
കുടുംബത്തോടൊത്ത് നോമ്പെടുക്കുകയും അവർക്കിഷ്ടമുള്ള
ഭക്ഷണം നൽകി നോമ്പ് തുറ സന്തോഷകരമാക്കുകയും ചെയ്യുക. അല്ലാഹു ബർകത്ത് ചെയ്യട്ടെ
ആമീൻ