റവാതിബ് സുന്നത്
ഒരു ദിവസത്തെ റവാതിബ് ആകെ ഇരുപത്തിരണ്ടാണ്. ഇതില്‍ വെള്ളിയാഴ്ചയും ഒഴിവല്ല. റവാതിബുകള്‍ ളുഹ്റിന് മുമ്പ് 4, ശേഷവും 4, അസ്വ്റിമു മുമ്പ് 4, മഗ്രിബിന് മുമ്പ് 2, ശേഷം 2. ഇശാഇന് മുമ്പ് 2, ശേഷം 2, സ്വുബ്ഹിന് മുമ്പ് 2.
വീത്റ് നിസ്കാരം
എല്ലാ രാത്രിയിലും വീത്റ് നിസ്കാരമുണ്ട്. ഏറ്റം കുറഞ്ഞത് ഒരു റക്അത്. കൂടിയാല്‍ 11 റക്അത്. വിത്റ് ശക്തമായ സുന്നതാണെന്ന് ഇമാംശാഫി ഈ(റ)പറയുമ്പോള്‍ വാജിബാണെന്ന് അബൂഹനീഫഃ(റ)പറയുന്നു. ആകയാല്‍ ഉപേക്ഷിക്കരുത്. വിത്റ് നി സ്കരിച്ചേ വേദി വിട്ടുപോകാവൂ. വിത്റിന്റെ സമയം ഇശാ നിസ്കരിച്ചശേഷം ഫജ്റുസ്സ്വാദിഖ് വരെയാണ്. വിത്റ് നിസ്കരിച്ചശേഷം തന്റെ ഇശാഅ് ബാത്വിലായിരുന്നു എന്ന് ബോദ്ധ്യപ്പെട്ടാല്‍ വിത്റിനെ മടക്കി നിസ്കരിക്കണം. വിത്റ് റമളാനില്‍ ജമാഅതായി നിര്‍വ്വഹിക്കല്‍ സുന്നതാണ്. മറ്റു മാസങ്ങളില്‍ ഒറ്റക്ക് നിസ്കരിക്കണം.
തഹജ്ജുര്‍ദ് നിസ്കാരം രാത്രിയില്‍ ഉറങ്ങിയെഴുന്നേറ്റ് നിസ്കരിക്കുന്നതാണ്. എത്രയുമാവാം. പെരുന്നാള്‍ നിസ്കാരം, രണ്ടു ഗ്രഹണ നിസ്കാരം, മഴയെ തേടുന്ന നിസ്കാരം, തറാവീഹ് നിസ്കാരം തുടങ്ങിയവ ജമാഅത്ത് സുന്നതുള്ള നിസ്കാരമാണ്. തറാവീഹ് 20 റക് അതാകുന്നു.
ളുഹാ നിസ്കാരം
സൂര്യനുദിച്ച് ഇരുപത് മിനുട്ട് കഴിഞ്ഞത് മുതല്‍ ഉച്ചയ്ക്കിടയിലുള്ള സമയത്ത് ഉള്ള ഒരു നിസ്കാരമാണ് ളുഹാനിസ്കാരം. ചുരുങ്ങിയത് രണ്ട് റക്അതാണ്. കൂടിയത് 8 റക്അത്. എട്ടിനും കൂടി ഒന്നിച്ച് ഇഹ്റാം ചെയ്യാം. ഈരണ്ടു റക്അതുകളില്‍ സലാം വീട്ടിവേര്‍പ്പെടുത്തുന്നതാണ് ഏറ്റം നല്ലത്. കൂടുതല്‍ പുണ്യപ്പെട്ട സമയം 8 – 9 മണിയ്ക്കിടയിലാണ്. ഡ്യൂട്ടിയ്ക്കിറങ്ങും മുമ്പ് റൂമില്‍ വെച്ചോ പോകും വഴി പള്ളിയില്‍ വെച്ചോ ഓഫീസില്‍ ചെന്ന് കയറി ഉടനെ അവിടെ പേപ്പര്‍ വിരിച്ചോ ഇത് നിര്‍വ്വഹിക്കാന്‍ മറക്കരുത്. ഡ്യൂട്ടിയ്ക്കിറങ്ങും മുമ്പ് മാത്രം കുളിക്കുന്നവര്‍ വുളുവുമായി പുറത്തിറങ്ങണം. ഉടന്‍ ളുഹാ നിസ്കരിക്കുക. നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ഈ ശീലം ഉപകരിക്കും. ആദ്യറക്അതില്‍ ‘വശ്ശംസി’ സുറഃയും രണ്ടാം റക്അതില്‍ ‘വള്ളുഹാ’ സുറഃ യും ഫാതിഹഃയ്ക്ക് പിറകെ ഓതുക.
വുളുവിന്റെ പിറകെയുള്ള രണ്ട് റക്അത് സുന്നത് നിസ്കാരം
കുളി കഴിഞ്ഞിറങ്ങുമ്പോള്‍ വുളുവോടെ പുറത്തിറങ്ങുന്നയാള്‍ക്ക് ‘ളുഹാ’ നിസ്കാരം വഴി രണ്ട് നിസ്കാരത്തിന്റെ കൊയ്ത്ത് നടക്കും. ‘ളുഹാ’ എന്ന നിയ്യത്തോടെ തത്സമയം നിസ്കരിച്ചാല്‍ അയാള്‍ക്ക് വുളുവിന്റെ പിറകെയുള്ള രണ്ട് റക്അത് സുന്നത് നിസ്കാരത്തിന്റെ കൂലി കൂടി ലഭിക്കുന്നതാണ്.
തഹിയ്യത് നിസ്കാരം.
പള്ളിയില്‍ കയറിയാല്‍ ഇരിക്കുന്നതിന് മുമ്പ് രണ്ട് റക്അത് നിസ്കാരമുണ്ട്. പേര് തഹിയ്യത് നിസ്കാരം. പള്ളിയില്‍ ജമാഅത് തുടങ്ങാന്‍ സമയമടുത്തുവെങ്കില്‍ ഇതില്‍ പ്രവേശിക്കരുത്.തഹിയ്യത്, ഇസ്തിഖാറതിന്റെ രണ്ട്റക്അത്, ഇഹ്റാമിന്റെ മുമ്പായുള്ള രണ്ട് റക്അത്, വുളുവിന്റെ രണ്ട്റക്അത് ഇവയെല്ലാം ഒരു ഫര്‍ളിന്റെയോ ഇതര സുന്നതിന്റെയോ ഉള്ളില്‍ കൂടി പ്രതിഫലം നേടാനാവുന്ന നിസ്കാരങ്ങളാണ്.
തസ്ബീഹ് നിസ്കാരം
സുന്നത് നിസ്കാരങ്ങളിലൊന്നാണ് തസ്ബീഹ് നിസ്കാരം. ആഴ്ചയിലൊന്ന് എന്ന വിധമെങ്കിലും ഇതെടുക്കണം. വെള്ളിയാഴ്ച സ്വല്‍പം നേരത്തെ പള്ളിയിലെത്തുന്ന ശീലം സ്വീകരിച്ചാല്‍ ലക്ഷ്യം നടക്കും. ആകെ 4 റക്അതുണ്ട്. ഇവ ഒന്നിച്ചാവാം. രണ്ട് വീതമാക്കി സലാം വീട്ടാം. ഓരോ റക്അതിലും നിറുത്തത്തില്‍ ഫാതിഹഃയും സൂറതും പാരായണം ചെയ്ത ശേഷം പതിനഞ്ച്, റുകൂഅ്, ഇഅ്തിദാല്‍, രണ്ട് സുജൂദുകള്‍, സൂജൂദിനിടയിലെ ഇരുത്തം (പതിവുള്ള ദിക്റുകള്‍ക്ക് ശേഷം), ഇസ്തിറാഹതിന്റെ ഇരുത്തം എന്നിവയില്‍ പത്ത് വീതവും. ഇങ്ങനെ വിവിധ പോയന്റുകളിലായി ഒരു റക്അതില്‍ എഴുപതിയഞ്ച് തസ്ബീഹുകളുണ്ടാവും. ആകെ മുന്നൂറ്.
ഇസ്തിഖാറത് നിസ്കാരം
സുപ്രധാനമായ എന്തെങ്കിലും വിഷയത്തെകുറിച്ച് പ്ളാന്‍ തയ്യാറാക്കുമ്പോള്‍ അതില്‍ തനിക്ക് നന്മ ഇല്ലേ എന്നറിയുന്നതിന് ഇസ്തിഖാറത് നിസ്കാരവും ശേഷം പ്രാര്‍ഥനയുമുണ്ട്. പ്രാധാന്യം കുറഞ്ഞ വിഷയങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോഴും ഇത് സുന്നത് തന്നെ. ഒന്നാം റക്അതില്‍ ഫാതിഹഃക്ക് ശേഷം കാഫിറൂന സൂറതും രണ്ടാം റക്അതില്‍ ഇഖ്ലാസ് സൂറത്തും ഓതണം.