സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 17 October 2014

ആത്മീയരംഗത്തെ വ്യതിയാനങ്ങള്‍


ഖാരിജീ പ്രസ്ഥാനവും ശീഇയ്യത്തും തുടക്കത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളായിരുന്നു. അവര്‍ രാഷ്ട്രീയത്തിന്റെ പേരില്‍ വിശ്വാസ രംഗത്തുകൂടി തങ്ങളുടെ വ്യതിയാന ചിന്തകള്‍ വ്യാപിപ്പിക്കുകയാണ് ചെയ്തത്. ഈ പ്രസ്ഥാനങ്ങളെ നേരിടാന്‍ ഖുര്‍ആനും സുന്നത്തും ദുര്‍വ്യാഖ്യാനം ചെയ്ത് വഴിപിഴച്ചുപോയ പല പ്രസ്ഥാനങ്ങളും ഹിജ്റ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ ഉദയം ചെ യ്തു. ഖവാരിജികളുടെ, വന്‍പാപി അവിശ്വാസിയാണെന്ന തീവ്രവാദ നിലപാടിനെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്ന മറ്റൊരു പ്രസ്ഥാനമാണ് ജബരിയ്യ. ജഹ്മ് എന്ന ഒരു പണ്ഢിതനാണ് ഈ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. അത്കൊണ്ട് അദ്ദേഹത്തോട് ചേര്‍ത്ത് ഇതിനെ ജഹ്മിയ്യ എന്നും പറയാറുണ്ട്. മനുഷ്യന്‍ നിസ്സഹായനാണ്, അവന് ഒന്നിനും കഴിവില്ല. എല്ലാം സര്‍വ്വശക്തനായ അല്ലാഹുവിന്റെ ഇച്ഛക്കും ഉദ്ദേശ്യത്തിനും അനുസരിച്ചാണ് നടക്കുന്നത്. അത്കൊണ്ട് നിസ്സഹായനായ മനുഷ്യനില്‍ നിന്ന് വരുന്ന ചെറുതും വലുതുമായ ഒരു പാപത്തിനും യഥാര്‍ഥത്തില്‍ അവന്‍ ഉത്തരവാദിയല്ല എന്ന് ജബരികള്‍ വാദിച്ചു. ശാശ്വതമായ സ്വര്‍ഗനരകം എന്നൊന്നില്ല. അവ നശിക്കും. ദൈവത്തെ അറിഞ്ഞവന്‍ മുഅ്മിനാണ്. ദൈവത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് കുഫ്റ്. ഖുര്‍ആന്‍ സൃഷ്ടിയല്ലെന്ന് പറയുന്നത് ശരിയല്ല. ദൈവ വിശ്വാസി ഉള്ളി ല്‍ വിശ്വാസം നിലനില്‍ക്കെ, നാവുകൊണ്ട് നിഷേധിക്കുന്നത് മൂലം കാഫിറാകുകയില്ല തുട ങ്ങിയ വിശ്വാസങ്ങള്‍ ഇവരുടേതാണ്. ഹിജ്റ 128ല്‍ ഈ പ്രസ്ഥാന നായകനായ ജഹ്മ്ബ്നു സ്വ ഫ്വാന്‍ കൊല്ലപ്പെട്ടു.
ഖദ്രിയ്യ
ജബരിയാക്കളുടെ തീവ്രവാദത്തെ പോലെത്തന്നെ അതിന്റെ നേരെ വിപരീത ആശയം ഉള്‍ക്കൊ ണ്ട മറ്റൊരു തീവ്രവാദ പ്രസ്ഥാനമാണ് ഖദ്രിയ്യ. ജബരികള്‍ മനുഷ്യര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു പങ്കുമില്ലെന്ന് വാദിക്കുമ്പോള്‍ മനുഷ്യ കര്‍മ്മങ്ങള്‍ തീര്‍ത്തും മനുഷ്യരുടെ അധീ നതയില്‍ പെട്ടതാണെന്നും അവയുടെ മീതെ അധീശത്വമുള്ള ഒരു അധികാര ശക്തിയുമില്ലെ ന്നും ഖദ്രികളും വാദിക്കുന്നു. ചുരുക്കത്തില്‍ അവര്‍ അല്ലാഹുവന്റെ മുന്‍വിധിയെ നിഷേധിക്കുന്നു. ‘അല്‍ഖദ്റു ഖൈറുഹു വശര്‍റുഹു മിനല്ലാഹി’ എന്ന സുന്നീ സിദ്ധാന്തത്തെ ഇവര്‍ പാടെ നിഷേധിക്കുന്നു.
മുര്‍ജിഅ
ഖവാരിജ, ജബരീ, ഖദ്രീ തുടങ്ങിയ തീവ്രവാദ സുന്നീ വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കിടക്ക് മിതവാദികളായി രംഗത്ത് വന്നവരാണ് മുര്‍ജിഇകള്‍. അവരുടെ വാദഗതികള്‍ ഇങ്ങനെ സംഗ്രഹിക്കാം: അല്ലാഹുവില്‍ വിശ്വസിച്ച ഒരാളെ അവന്‍ എത്ര തന്നെ വലിയ കുറ്റം ചെയ്താലും അവിശ്വാസി എന്നു വിളിച്ചുകൂടാ, ഈ നിലക്ക് അവര്‍ ഖവാരിജിന്റെ, വന്‍പാപികള്‍ അവിശ്വാസികളാണെന്ന വാദത്തെ എതിര്‍ക്കുന്നു. അലിയും ഉസ്മാനും(റ.ഹും) ഇസ്ലാമിക സമൂഹത്തെ പിളര്‍പ്പിലേക്ക് നയിക്കുക വഴി കുറ്റക്കാരാണെന്ന് ഇവരും സമ്മതിക്കുന്നു. ഈ നിലക്ക് അവര്‍ ഖാരിജികളുടെ തത്വവുമായി യോജിക്കുന്നു. എന്നാല്‍ ഇവരുടെ കാര്യത്തില്‍ അല്ലാഹുവിന്റെ തീര്‍പ്പ് കാത്തിരിക്കുകയല്ലാതെ നമുക്ക് അഭിപ്രായം പറയാന്‍ പടില്ലെന്നാണ് അവരുടെ വീക്ഷണം. അലിയും ഉസ്മാനും സ്വര്‍ഗം സന്തോഷവാര്‍ത്തയറിയിക്കപ്പെട്ട സ്വഹാബിമരാണെന്ന കാര്യം അവര്‍ വി സ്മരിക്കുന്നു.
ശിയാക്കള്‍ അലി(റ)യെക്കുറിച്ചും അദ്ദേഹത്തിന്റെ സന്താന പരമ്പരകളെക്കുറിച്ചും പ്രചരിപ്പിച്ചിരുന്ന അതിശയോക്തികളെയും, അമവികള്‍ മുആവിയ(റ)വിനെക്കുറിച്ച് പ്രചരിപ്പിച്ചിച്ചിരുന്ന മാഹാത്മ്യങ്ങളെയും അവര്‍ തള്ളിക്കളഞ്ഞു. അമവിയ്യ ഭരണത്തെക്കുറിച്ച് അവരുടെ നിലപാട് സന്തുലിതമായിരുന്നു. പ്രശ്ണാധിഷ്ഠിത പിന്തുണ എന്ന രീതിയായിരുന്നു അവര്‍ അനുവര്‍ത്തി ച്ചു പോന്നത്.
രാഷ്ട്രീയത്തില്‍ ഇവര്‍ കാണിച്ച ഈ സന്തുലിത വീക്ഷണവും സഹകരണ ഭാവവും മത കാര്യങ്ങളില്‍ അവര്‍ വച്ചുപുലര്‍ത്തി. കര്‍മങ്ങളെക്കാള്‍ വിശ്വാസത്തിനാണ് അവര്‍ പ്രാധാന്യം കല്‍പ്പിച്ചത്. ഈ നിലക്ക് അവരുടെ വീക്ഷണം ജഹ്മികളില്‍ നിന്ന് വളരെയൊന്നും വിദൂരമല്ല. അല്ലാഹുവിന്റെ സ്നേഹം, ഔദാര്യം, നന്മ എന്നീ ഗുണങ്ങള്‍ക്കാണ് അവര്‍ പ്രാമുഖ്യം കല്‍പ്പിച്ചത്. വിശ്വാസിയായത് കൊണ്ട് ഒരു മുസ്ലിമിന് എന്നെങ്കിലും നരക മോചനമുണ്ടാകുമെന്നവര്‍ വിശ്വസിച്ചു. എന്തു പാപം ചെയ്താലും ഒരു വിശ്വാസി ശാശ്വത നരക ശിക്ഷക്ക് പാത്രീഭവിക്കില്ല എന്ന് അവര്‍ വാദിച്ചു. മുസ്ലിമാണെങ്കില്‍ ഏത് മഹാ പാപിയെയും ഭരണാധികാരിയായി അംഗീകരിക്കാമെന്നും പിന്നില്‍ നിന്നു കൊണ്ട് നിസ്കരിക്കാമെന്നും മുര്‍ജികള്‍ അഭിപ്രായപ്പെട്ടു.
മുഅ്തസില
ഇസ്ലാമില്‍ വളര്‍ന്നുവന്ന ഒരു യുക്തിവാദ പ്രസ്ഥാനമാണ് മുഅ്തസില. മുകളില്‍ പറഞ്ഞ മൂന്ന് വ്യതിയാന ചിന്തകളെപ്പോലെത്തന്നെ മുഅ്തസില പ്രസ്ഥാനവും ഇന്ന് ലോകത്ത് നില നില്‍ക്കുന്നില്ല. എന്നാല്‍ ഇവയുടെയൊക്കെ ആശയങ്ങളില്‍ പലതും പല ആധുനിക മുസ്ലിം സംഘടനകളുംസ്വന്തമാക്കിയിട്ടുണ്ട്. ഉമയത്ത് ഭരണാധികാരികള്‍ തങ്ങളുടെ തെറ്റുകളെ ന്യായീകരിക്കാന്‍ വേണ്ടി, എല്ലാം അല്ലാഹുവിന്റെ മുന്‍ വിധിയാണെന്നും തങ്ങളുടെ ചെയ്തികളില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ തുടങ്ങി. ഇവരുടെ ഈ ചിന്താഗതി തന്നെ ഒരു പ്രസ്ഥാനത്തിന്റെ രൂപം പ്രാപിച്ചാണ് ജബരിയ്യ എന്ന ഗ്രൂപ്പ് നിലവില്‍ വന്നത്. അമവികള്‍ക്ക് വേണ്ടി പ്രചരിക്കപ്പെട്ട ജബരിയ്യ സിദ്ധാന്തത്തെ ഇമാം ഹസനുല്‍ ബസ്വരി(റ) തെളിവുകള്‍ നിരത്തി ഖണ്ഡിച്ചു. അദ്ദേഹം അഹ്ലുത്തൌഹീദി വല്‍അദ്ല്‍ എ ന്നൊരു പ്രസ്ഥാനത്തിന് തന്നെ രൂപം കൊടുത്തു. എന്നാല്‍ ഹസനുല്‍ബസ്വരി(റ)യോടൊപ്പം പ്രവര്‍ത്തിച്ചു വന്നിരുന്ന വാസ്വിലുബ്നുഅത്വാഉ് ഒരു പുതിയ പ്രശ്നത്തിന് തീകൊളുത്തി. വന്‍ പാപിക്ക് മോക്ഷമുണ്ടെന്ന് വാദിച്ചിരുന്ന മുര്‍ജിഅ വിഭാഗം ഇക്കാലത്ത് സജീവമായിത്തന്നെ പ്രവര്‍ത്തിച്ചിരുന്നു. വന്‍പാപി കാഫിറാണെന്ന് ഖവാരിജ് വാദിച്ചപ്പോള്‍ വന്‍പാപി മുഅ്മിനാണെന്ന് മുര്‍ജിഅ വിഭാഗവും വാദിച്ചു. വാസ്വില്‍ ഇതിനിടക്ക് പുതിയൊരു സിദ്ധാന്തവുമായി രംഗത്തുവന്നു. വന്‍ദോഷം ചെയ്യുന്നവന്‍ മുഅ്മിനല്ല, കാഫിറുമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ അവര്‍ ശാശ്വത നരക ശിക്ഷക്ക് വിധേയമാക്കപ്പെടുമെന്നും പക്ഷേ, അവന് ലഭിക്കുന്ന ശിക്ഷ അവിശ്വാസികള്‍ക്ക് ലഭിക്കുന്ന ശിക്ഷകളെക്കാള്‍ ലഘുവായിരക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ സഹപ്രവര്‍ത്തകനായ അംറുബ്നുഉബൈദ് (ഹി.80-144) ആദ്യത്തില്‍ വാസ്വിലിന്റെ വാദം സ്വീകരിക്കാന്‍ വിസമ്മതിച്ചു. ഹസനുല്‍ബസ്വരി(റ)യുടെ ഗ്രൂപ്പിലെ മികച്ച ദാര്‍ശനികനും ഫഖീഹുമായിരുന്നു അദ്ദേഹം. വളരെയേറെ വാദപ്രതിവാദങ്ങ ള്‍ക്ക് ശേഷം അംറും തുടര്‍ന്ന് പല പ്രമുഖരും വാസ്വിലിന്റെ ഗ്രൂപ്പില്‍ ചേര്‍ന്നു. ക്രമേണ ഹസനുല്‍ ബസ്വരി(റ)യുടെ ശിഷ്യന്മാരില്‍ ഇതൊരു പിളര്‍പ്പിന് വഴിയൊരുക്കി. വാസ്വില്‍, ഹസനുല്‍ ബസ്വരി(റ)യുടെ വിജ്ഞാന സദസ്സ് വിട്ട് മറ്റൊരു സദസ്സ് സംഘടിപ്പിച്ചുവെന്നറിഞ്ഞപ്പോള്‍ ഹ സനുല്‍ ബസ്വരി(റ) ഇപ്രകാരം പ്രതികരിച്ചു: ‘ഇഅ്തസല അന്നാ’ (അദ്ദേഹം നമ്മെ വിട്ടുപിരഞ്ഞു) ഈ പ്രയോഗത്തില്‍ നിന്നാണ് മുഅ്തസിലി എന്ന പേരുണ്ടായതത്രെ.
മുഅ്തസിലി പ്രസ്ഥാനത്തിന്റെ സ്ഥാപകനും മുഖ്യ പ്രബോധകനും വാസ്വിലുബ്നു അത്വാഅ് ആയിരുന്നു. ആദ്ദേഹം പ്രസ്ഥാനത്തിന് നാല് അടിസ്ഥാന തത്വങ്ങള്‍ പ്രഖ്യാപിച്ചു. 1. തൌഹീദ് 2 അദ്ല് (മനുഷ്യപ്രവര്‍ത്തനത്തിന് മനുഷ്യന് കഴിവും ഉത്തരവാദിത്വവുമുണ്ടെന്ന ന്യായം) 3. രണ്ടവസ്ഥകള്‍ക്കിടയിലുള്ള അവസ്ഥ, അതായത് വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടക്കുള്ള അവസ്ഥ. 4. അലി, മുആവിയ പ്രശ്നങ്ങളില്‍ ഒരു വിഭാഗം തെറ്റുകാരായിരുന്നുവെന്നും ആരായിരുന്നു തെറ്റുകാരെന്ന് നിര്‍ണ്ണയിക്കേണ്ടതില്ലെന്നുമുള്ള സൂക്ഷ്മതയുടെ സമീപനം. ഈ നാലു തത്വങ്ങളെ കൂടാതെ മറ്റൊരു തത്വവും കൂടി മുഅ്തസിലികളുടെ പില്‍ക്കാല നേതാവായിരുന്ന ഹുദൈല്‍, പ്രസ്ഥാനത്തോടുകൂട്ടിച്ചേര്‍ത്തു. അംറും ബില്‍ മഅ്റൂഫ് വ നഹ്യുന്‍ അനില്‍ മുന്‍കര്‍ (നന്മ കല്‍പിക്കല്‍, തിന്മ നിരോധിക്കല്‍) എന്നതായിരുന്നു അത്.
ഈസാ നബി(അ)നെ കലിമതുല്ലാഹി എന്ന് വിശേഷിപ്പിക്കുന്നതിനെയും ഖുര്‍ആന്‍ അനാദിയാണെന്ന വാദത്തെയും മുഅ്തസിലികള്‍ എതിര്‍ത്തു. ഖുര്‍ആന്‍ സൃഷ്ടിയാണെന്നായിരുന്നു അ വരുടെ വാദം. അഹ്മദുബ്നുഹമ്പലി(റ)നെപ്പോലെയുള്ള അഹ്ലുസ്സുന്നത്തിന്റെ ഇമാമുകള്‍ മു അ്തസിലികളുടെ ഇത്തരം വാദങ്ങളെ ശക്തിയായെതിര്‍ത്ത് തടവും പീഢനങ്ങളുമനുഭവിച്ചു. ഹമ്പലി(റ)ക്ക് ശേഷം ഇമാം അശ്അരി(റ)യും മാതുരീദി(റ)യുമായിരുന്നു വിശ്വാസ വൈകല്യങ്ങളില്‍ നിന്ന് ഇസ്ലാമിക ലോകത്തെ കാത്തു രക്ഷിച്ചത്. മുഅ്തസിലി പ്രസ്ഥാനം തൊടുത്തു വിട്ട യുക്തിവാദങ്ങളെ ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ യുക്തിയുടെ പിന്‍ബലത്തോടെ തന്നെ അവര്‍ എതിര്‍ത്ത് തോല്‍പ്പിച്ച് സുന്നത്തിനെ സംരക്ഷിച്ചു.
പരലോകത്ത് വെച്ച് അല്ലാഹുവിനെ കാണാന്‍ സാധിക്കുമെന്ന വിശ്വാസത്തെ അവര്‍ നിഷേധിച്ചു. മനുഷ്യ കര്‍മ്മങ്ങളുടെ സ്രഷ്ടാവ് മനുഷ്യന്‍ തന്നെയാണെന്നും ദൈവത്തിന് അതില്‍ ഒരു പങ്കുമില്ലെന്നുമായിരുന്നു അവരുടെ മറ്റൊരു വാദം. ദൈവം ദുഷ്കര്‍മ്മം ഇച്ഛിക്കുകയോ വിധിക്കുകയോ ചെയ്യില്ല.
വെറും വിശ്വാസം കൊണ്ട് ഈമാനുള്ളതായി അംഗീകരിച്ചുകൂടാ. വിശ്വാസവും കര്‍മ്മവും കൂടിച്ചേരുമ്പോള്‍ മാത്രമെ ഈമാന്‍ ആകുകയുള്ളുവെന്ന് അവര്‍ സിദ്ധാന്തിക്കുന്നു. വന്‍പാപികള്‍ തൌബ ചെയ്യാതെ മരിച്ചാല്‍ നരകത്തില്‍ പോകും. കാരണം ദുഷ്ക്കര്‍മങ്ങള്‍ക്ക് നരക ശിക്ഷയുണ്ടെന്ന് ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നന്മ കല്‍പിക്കലും തിന്മ നിരോധിക്കലും വ്യക്തിപരമായ ബാദ്ധ്യതയാണെന്നും അവര്‍ വിശ്വസിക്കുന്നു. മുഅ്ജിസത്തും കറാമത്തും അവര്‍ നിഷേധിക്കുന്നു. അബ്ബാസിയ്യാ ഖലീഫമാരായിരു ന്ന അല്‍മഅ്മൂന്‍, അല്‍മുഅ്തസിം, അല്‍വാസിഖ് എന്നിവര്‍ മുഅ്തസിലികളായിരുന്നു. അധികാരത്തിന്റെ പിന്‍ബലത്തില്‍ ഇവര്‍ പീഢന മുറകളുപയോഗിച്ച് മുഅ്തസിലിസം നടപ്പാക്കി. അ ബ്ബാസിയ്യാ ഭരണത്തിന്റെ അവസാനത്തോടെ മുഅ്തസിലിസവും അവസാനിച്ചു.
അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ശക്തമായ പ്രതിരോധം മൂലം മുകളില്‍ പറഞ്ഞ മിക്ക പ്രസ്ഥാനങ്ങളും കാലാന്തരത്തില്‍ നാമാവശേഷമായി. അപ്പോഴും ശിയാക്കള്‍ തങ്ങളുടെ വ്യതിയാന ചിന്തകളെ സ്ഥാപനവല്‍ക്കരിച്ച് കൊണ്ട് ഒരു പ്രത്യേക വിഭാഗമായിത്തന്നെ നിലകൊണ്ടു. എങ്കിലും ലോകത്തിലെ ബഹുഭൂരിഭാഗം മുസ്ലിംകളും നബിയും സ്വഹാബത്തും ജീവിച്ചു കാ ണിച്ചുതന്ന ഇസ്ലാമിന്റെ പ്രായോഗിക രൂപങ്ങളായി നാലിലൊരു മദ്ഹബ് തിരഞ്ഞെടുത്തുകൊ ണ്ട് ജീവിച്ചുവരുന്നു. വ്യതിയാന ചിന്തകള്‍ക്ക് വേലികള്‍ തീര്‍ത്തുകൊണ്ട് വിശ്വാസ രംഗത്ത് അശ്അരീ, മാതുരീദീ മദ്ഹബുകളിലൊന്നും കര്‍മ രംഗത്ത് ഹനഫീ, മാലികീ, ശാഫിഈ, ഹ മ്പലീ മദ്ഹബുകളിലൊന്നും യഥാര്‍ഥ ഇസ്ലാമിക ശരീഅത്തായി സ്വീകരിക്കപ്പെട്ടു. അംഗീകൃ ത മദ്ഹബുകള്‍ക്ക് ശേഷം അഖീദകളിലും, ഫിഖ്ഹിലും സ്വതന്ത്രമായ ഇജ്തിഹാദിന് ആവ ശ്യം ഇല്ലാതായി. മുത്വ്ലഖ് മുജ്തഹിദുകളുടെ കാലഘട്ടം അതോടെ അവസാനിച്ചു. മദ്ഹബിന് അകത്ത് നിന്നുകൊണ്ട് സമകാലിക പ്രശ്നങ്ങളില്‍ അപ്പോഴും ഇജ്തിഹാദ് നിലനിന്നു പോന്നു. ഇത്തരം മുജ്തഹിദുകളെ സോപാധിക മുജ്തഹിദുകള്‍ എന്ന് വിളിച്ചുവന്നു. സുയൂത്വി, സുബുക്കി, നവവി, റാഫിഈ(റ.ഹും) തുടങ്ങിയവര്‍ ശാഫിഈ മദ്ഹബിലെ അറിയപ്പെട്ട സോപാധിക മുജ്തഹിദുകളാണ്. ഇമാം മുഹമ്മദും, യൂസുഫു(റ.ഹും)മാണ് ഹനഫീ മദ്ഹബിന് ഊടും പാ വും നെയ്ത പ്രമുഖന്മാര്‍. ഇതേ പോലെ ഇതര മദ്ഹബുകളുടെ വളര്‍ച്ചക്കും വികാസത്തിനും ആ മദ്ഹബുകള്‍ക്കകത്തെ ധിഷണാശാലികളായ പണ്ഢിതന്മാരുടെ ഗവേഷണം വഴിതെളിയിച്ചു.
സ്വതന്ത്ര മുജ്തഹിദുകളായ ഇമാമുകള്‍ക്ക് ശേഷവും ഖുര്‍ആനിലും സുന്നത്തിലും അവഗാഹം നേടിയ അനേകായിരം പണ്ഢിതന്മാര്‍ ഇസ്ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവരെല്ലാം അംഗീകൃത മദ്ഹബുകള്‍ക്ക് സേവനം അര്‍പ്പിച്ചു കൊണ്ട് ജീവിക്കുകയല്ലാതെ പുതിയ മദ്ഹബുകളുണ്ടാക്കാന്‍ മുതിര്‍ന്നില്ല. കാരണം വിശ്വാസ രംഗത്തും ഫിഖ്ഹീ രംഗത്തും പുതിയ ഗവേഷണം ആവശ്യമില്ലെന്ന് അവരെല്ലാം മനസ്സിലാക്കി. ബുഖാരിയോ മുസ്ലിമോ തിര്‍മദിയോ നസാഇയോ നവവിയോ റാഫിയോ യൂസുഫോ മുഹമ്മദോ മുഹയിദ്ദീന്‍ ശൈഖോ രിഫാഇയോ ഹൈതമിയോ അസ്ഖലാനിയോ ഗസ്സാലിയോ സുബുകിയോ ബുല്‍ഖീനിയോ(റ.ഹും) ഒന്നും തന്നെ പുതിയ മദ്ഹബുകളുണ്ടാക്കാന്‍ മെനക്കെട്ടില്ല. അത് ഇസ്ലാമിന് ദോഷമേ വരുത്തുവെന്ന് അവര്‍ സമുദായത്തെ ഓര്‍മിപ്പിച്ചു. ഗവേഷണം ഭൌതിക രംഗത്ത്, പ്രത്യേകിച്ച് ശാസ്ത്ര സാങ്കേതിക മണ്ഡലങ്ങളില്‍ മതിയെന്ന ചിന്തയാണ് അവര്‍ വളര്‍ത്തിയത്. എന്നാല്‍ ഇതിനെതിരെ സുന്നീ ലോകത്ത് മുഴങ്ങിയ ആദ്യത്തെ മുഖ്യ ശബ്ദം ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയയുടേതായിരുന്നു. ഹമ്പലീ മദ്ഹബുകാരനായിരുന്ന അദ്ദേഹം സ്വതന്ത്ര വിധി തീര്‍പ്പിനുള്ള അവകാശം പുനസ്ഥാപിക്കണമെന്ന് വാദിച്ചു. ചില വിഷയങ്ങളില്‍ നാലു മദ്ഹബുകളുടെയും അംഗീകൃത തീരുമാനത്തിന് വിരുദ്ധമായ ചില മത വിധികള്‍ അദ്ദേഹം പുറപ്പെടുവിക്കുകയുമുണ്ടായി. എങ്കിലും ഒരു പുതിയ മദ്ഹബുണ്ടാക്കാനുള്ള ധാര്‍ഷ്ട്യമൊന്നും അദ്ദേഹം കാണിച്ചിരുന്നില്ല. വ്യതിയാന ചിന്താഗതിക്കാരില്‍ മുമ്പനായി കരുതപ്പെടുന്ന അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ചെറു വിവരണമാണ് ചുവടെ ചേര്‍ക്കുന്നത്.
ഇബ്നുതൈമിയ്യ:
അഹ്മദ് തഖിയ്യുദ്ദീന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്‍. ഹിജ്റ 661 റബീഉല്‍അവ്വല്‍ 10ന് (ക്രിസ് താബ്ദം 1263 ജനുവരി 22ന്) ഹര്‍റാനിലാണ് ഇബ്നുതൈമിയ പിറന്നത്. അദ്ദേഹത്തിന്റെ പി താവ് ശിഹാബുദ്ദീനും പിതാമഹന്‍ മജ്ദുദ്ദീനും ഹമ്പലീ മദ്ഹബിലെ പ്രസിദ്ധരായ പണ്ഢിതരായിരുന്നു. മജ്ദുദ്ദീന്റെ മാതാവ് തൈമിയ ഒരു മഹാപണ്ഢിതയായിരുന്നു. ഇവരിലേക്ക് ചേര്‍ ത്താണ് തഖിയ്യുദ്ദീനെ ഇബ്നു തൈമിയ എന്ന് വിളിച്ചു വരുന്നത്.
തുടക്കത്തില്‍ ഹമ്പലീ മദ്ഹബ് തഖ്ലീദ് ചെയ്തുകൊണ്ടു ജീവിച്ചുപോന്ന അദ്ദേഹം പില്‍ക്കാല ത്ത് ഖുര്‍ആനും സുന്നത്തും മാത്രം ചിന്തയുടെ മാനദണ്ഡമാക്കി. പിതാവിന്റെ നിര്യാണത്തോ ടെ അദ്ദേഹം ദമസ്കസ് പള്ളിയില്‍ മുദര്‍രിസായിരുന്നു. അന്ന് അദ്ദേഹത്തിന് 21 വയസ്സ് മാത്രമായിരുന്നു പ്രായം. ഇതിനിടക്ക് സിറിയ അക്രമിച്ച തര്‍ത്താരികളെ തുരത്തുന്നതില്‍ അദ്ദേഹം അതുല്യമായ പങ്ക് വഹിച്ചു. വാക്ചാതുരിയും രചനാ വൈഭവവും ഒന്നിച്ചു ചേര്‍ന്ന പണ്ഢിതനായിരുന്നു അദ്ദേഹം.
സ്വൂഫിസത്തെയും ദാര്‍ശനികരെയും എതിര്‍ത്തുകൊണ്ടാണ് അദ്ദേഹം തന്റെ ഭിന്നസ്വരം പ്രകടമാക്കിയത്. നബി(സ്വ)യെ തവസ്സുല്‍ ചെയ്യുന്നത് ശരിയാണെന്ന് അംഗീകരിച്ചിരുന്ന അദ്ദേഹം മറ്റു മഹാത്മാക്കളെ തവസ്സുല്‍ ചെയ്യുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇസ്തിഗാസയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. സ്വഹാബിമാരില്‍ പലരെയും അദ്ദേഹം വി മര്‍ശിച്ചു. ഖുലഫാഉറാശിദുകളായ ഉമര്‍(റ), അലി(റ) എന്നിവര്‍ അദ്ദേഹത്തിന്റെ വിമര്‍ശനത്തിനതീതരായിരുന്നില്ല. അലി(റ) മുന്നൂറില്‍ പരം തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്ന് ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി. ഇബ്നുല്‍അറബി(റ) അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ വഴിപിഴച്ച ദാര്‍ശനികനായിരുന്നു. ഇമാം ഗസ്സാലി(റ)യെയും അദ്ദേഹം വെറുതെ വിട്ടില്ല. ഇജ്മാഅ് സ്വീകരിച്ചുകൊള്ളണമെന്നില്ലെന്നും അദ്ദേഹം വാദിച്ചു. നരകം ശാശ്വതമല്ലെന്ന വാദവും അദ്ദേഹത്തിനുണ്ടായിരുന്നു. മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ വിവാഹ ബന്ധം സമ്പൂര്‍ണ്ണമായും പിരിയുമെന്ന സര്‍ ശാംഗീകൃത തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തു. ഒരു വേളയില്‍ എത്ര ത്വലാഖ് ചൊല്ലിയാലും ഒന്നായേ പരിഗണിക്കാന്‍ പാടുള്ളൂവെന്ന് അദ്ദേ ഹം വാദിച്ചു. നബി(സ്വ)യുടെ ഖബ്റ് സിയാറത്ത് ഉദ്ദേശിച്ചുകൊണ്ട് യാത്ര പുറപ്പെടാന്‍ പാടി ല്ലെന്ന പുതിയ വീക്ഷണവും അദ്ദേഹം മുന്നോട്ടു വെച്ചു.
ഇത്തരം നവീനാശയങ്ങള്‍ മൂലം സമകാലിക പണ്ഢിതന്മാരുടെ ശക്തമായ എതിര്‍പ്പിന് അദ്ദേ ഹം പാത്രീഭൂതനായി. ചിലര്‍ അദ്ദേഹത്തെ ള്വാല്ലും, മുള്വില്ലും (വഴിപിഴച്ചവനും, പി ഴപ്പിക്കുന്നവനു)മെന്ന് മുദ്രകുത്തി. ഇമാം സുബുകി(റ)യും ഇബ്നുഹജറുല്‍ മക്കി(റ)യുമൊക്കെ അദ്ദേഹത്തിന്റെ കടുത്ത പ്രതിയോഗികളായിരുന്നു.
പണ്ഢിതന്മാരുടെ എതിര്‍പ്പുകള്‍ കണക്കിലെടുത്ത സര്‍ക്കാര്‍ ഹിജ്റ 705ല്‍ അദ്ദേഹത്തെ ജയിലിലടച്ചു. ജയില്‍ വാസം ഇബ്നുതൈമിയ ഗ്രന്ഥ രചനക്ക് പ്രയോജനപ്പെടുത്തി. 37 വാള്യങ്ങളു ള്ള ഫതാവാ ഇബ്നുതൈമിയ ഒരു ബൃഹത് ഗ്രന്ഥമാണ്. 728 ദുല്‍ഖഅദ് 20ന് ജയിലില്‍ വെ ച്ചാണ് അദ്ദേഹം മരിക്കുന്നത്. 65 വയസ്സ് പ്രായമുണ്ടായിരുന്നു.
ക്രിസ്ത്യാനികളെ ഖണ്ഡിച്ചുകൊണ്ട് അല്‍ജവാബുസ്സ്വഹീഹ് ലിമന്‍ ബദല ദീനല്‍മസീഹ് എന്ന കൃതിയും ശീഇസത്തെ എതിര്‍ത്തു കൊണ്ട് മിന്‍ഹാജുസ്സുന്നത്തുന്നബവിയ്യ എന്ന കൃതിയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്.
പണ്ഢിതരുടെ അഭിപ്രായങ്ങള്‍: ആശയപരമായി പ്രഗത്ഭ പണ്ഢിതരെല്ലാം ശൈഖുല്‍ ഇസ്ലാമിനെ എതിര്‍ത്തിട്ടുണ്ട്. ശൈഖുല്‍ ഇസ്ലാം എന്നത് അദ്ദേഹത്തിന് ലഭിച്ച പ്രൊഫഷനല്‍ ടൈറ്റിലാണ്. പ്രൊഫസര്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് എന്ന അര്‍ഥത്തില്‍ ദമാസ്ക്കസിലെ മത പഠന ശാലയില്‍ നിന്നും ലഭിച്ച പദവിയാണ്. മതപരമായ ആശയങ്ങളില്‍ തെറ്റുപറ്റിയിട്ടുണ്ടെങ്കിലും ഇബ്നതൈമിയയുടെ പാണ്ഢിത്യം അനിഷേധ്യമാണെന്ന് ഇബ്നുഹജറുല്‍ അസ്ഖലാനി(റ) യും ഇബ്നുകസീറും(റ) പറയുകയുണ്ടായി. ഇമാം കമാലുദ്ദീന്‍ സമല്‍ക്കാനി അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു. എങ്കിലും ശീഇസത്തെ എതിര്‍ക്കുന്നതില്‍ അദ്ദേഹം അര്‍പ്പിച്ച പങ്ക് സമല്‍ക്കാനിയും അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ കാഫിര്‍ എന്ന് വിളിച്ചവരെ സമര്‍ക്കാ നി ശക്തമായി അപലപിക്കുകയാണ് ചെയ്തത്. നിര്‍ഭാഗ്യവാനായ പണ്ഢിതന്‍ എന്നാണ് ചിലര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇബ്നുതൈമിയാ വാദങ്ങള്‍ പലതും വിവാദങ്ങളാണെങ്കി ലും അദ്ദേഹത്തെ കാഫിര്‍ എന്ന് പറയാനുള്ള തെളിവുകള്‍ ഒന്നും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെ സസൂക്ഷ്മം വിലയിരുത്തിയ തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് ഇമാം ബുല്‍ഖീനി(റ) പറഞ്ഞത്. എ ന്നാല്‍ അഹ്മദുബ്നുല്‍ അദ്റഇയെപ്പോലെ ഇബ്നുതൈമിയയെ പ്രശംസിച്ചവരെയും ചരിത്രത്തില്‍ കാണാം. അബുല്‍ ഹസന്‍ അലിനദ്വിയും പരേതനായ കവി അല്ലാമാഇഖ്ബാലും അതില്‍ പെടുന്നു.