സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 5 December 2015

വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി സ്വ.യുടെ രചനയോ?



അല്ല, ഖുര്ആന്അവിടുന്ന് സ്വന്തം രചിച്ചുണ്ടാക്കിയതാണെന്നാണോ ഇക്കൂട്ടര്ആരോപിക്കുന്നത്?! എന്നാല്ഇവര്വിശ്വസിക്കാന്തയ്യാറല്ല എന്നതത്രെ കാര്യം. തങ്ങളുടെ വാദത്തില്സത്യസന്ധരാണെങ്കില്, ഇതിനു സമാനമായൊരു തിരുവചനം അവര്രചിച്ചുകൊണ്ടുവരട്ടെ (വിശുദ്ധ ഖുര്ആവന്‍ 52:33-34). വിശുദ്ധ ഖുര്ആവന്മുഹമ്മദ്നബി സ്വ.യുടെ രചനയാണെന്ന വാദത്തെ അതിന്റെൊ അവതരണ കാലത്തു വിശുദ്ധ ഖുര്ആനന്സ്വയം തന്നെ പ്രതിരോധിച്ചിട്ടുണ്ട്. ഭൌതികമായ ഏതെങ്കിലും അക്ഷരപ്പുരയില്നിന്നും തെല്ലും അഭ്യസിച്ചിട്ടില്ലാത്ത തിരുനബിയുടെ എന്നല്ല, സാഹിത്യത്തിലെ ഏറ്റവും ഉന്നതശീര്ഷയര്എന്ന് സമൂഹം കരുതിപ്പോന്ന ഒരാളുടെ പോലും രചനയല്ല വിശുദ്ധ ഖുര്ആുന്‍. ഇത് തീര്ത്തും മനുഷ്യന്റെം സകലമാന സാധ്യതകള്ക്കും മീതെയാണ്. ഇത് തിരുനബിയുടെയോ മറ്റേതെങ്കിലും മനുഷ്യന്റെ്യോ വചനമാകുന്നു എന്ന് വാദിക്കുന്നവരോട് വിശുദ്ധ ഖുര്ആ ന്ഉയര്ത്തു ന്ന വെല്ലുവിളി ഉപര്യുക്ത വചനത്തില്വായിക്കാം; തങ്ങളുടെ ആരോപണം സത്യസന്ധമാണെങ്കില്¬തി¬¬¬നു സമാനമായൊരു വചനം അവര്രചിച്ചുകൊണ്ടുവരട്ടെ!! വിശുദ്ധ ഖുര്ആന്തിരുനബിയുടെ രചനയാണെന്ന് ആരോപിക്കുന്നവരുടെ പ്രഥമ ബാധ്യത വെല്ലുവിളി ഏറ്റെടുക്കുകയാണ്. കേവലം അറബികളോടോ അതിന്റെ പ്രഥമ സംബോധിതരോടോ മാത്രമായല്ല വിശുദ്ധ ഖുര്ആന് വെല്ലുവിളി ഉയര്ത്തുന്നത്. ഖുര്ആന്മാനുഷിക വചനമാണെന്ന് ആരോപിക്കുന്ന എക്കാലത്തെയും വിമര്ശകരോട് മൊത്തത്തിലാണ്. ഒന്നല്ല, പലതവണ. ഇതിനു ശേഷം മക്കയില്വെച്ചുതന്നെ മൂന്നുവട്ടവും മദീനയില്വെച്ചും വെല്ലുവിളി ആവര്ത്തിക്കുകയുണ്ടായി (38:10, 11:13, 17:88, 2:23). അതിനാല്, വിമര്ശകര്ഒന്നുകില്വെല്ലുവിളി ഏറ്റെടുത്ത് വിശുദ്ധ ഖുര്ആനു സമാനമായൊരു തിരുവചനം സ്വന്തമായി രചിച്ചു ഹാജരാക്കട്ടെ, അല്ലെങ്കില്മറ്റാരെങ്കിലും രചിച്ച അത്തരത്തിലുള്ള ഒന്നെങ്കിലും ഹാജരാക്കട്ടെ. വിശുദ്ധ ഖുര്ആനിന്റെ അവതരണ കാലത്ത് അറബിസാഹിത്യം അതിന്റെ ഏറ്റവും പ്രശംസനീയമായ ഘട്ടത്തിലായിരുന്നു. എന്നിട്ടും ഒരാള്ക്കു പോലും വെല്ലുവിളിയെ അഭിമുഖീകരിക്കാന്സാധിച്ചിട്ടില്ല. എന്നു മാത്രമല്ല, ചരിത്രത്തില്ഇന്നു വരെ ഒരാള്പോലും വെല്ലുവിളി ഏറ്റെടുക്കാന്തയ്യാറായിട്ടില്ല. സൂത്രം കൊണ്ട് പഴുതടക്കാം എന്ന് ചിന്തിക്കുന്ന ചില കുബുദ്ധികള്فَلْيَأْتُوا بِحَدِيثٍ مِّثْلِهِ (ഇതിനു സമാനമായൊരു തിരുവചനം അവര്രചിച്ചുകൊണ്ടുവരട്ടെ) എന്ന സൂക്തഖണ്ഡത്തില്അഭയം തേടാറുണ്ട്; അതെങ്ങനെ ഒരു വെല്ലുവിളിയാകും? ആര്ക്കും മറ്റൊരാളുടെ ശൈലിയെ അപ്പടി പകര്ത്താനാവുകയില്ലല്ലോ; ഗദ്യമായാലും പദ്യമായാലും. അങ്ങനെയെങ്കില്ഷേയ്ക്സ്പിയര്, വേര്ഡ്സ്വര്ത്ത്, മാത്യൂ ആര്നോള്ഡ്, അരവിന്ദ്ഘോഷ്, രബീന്ദ്രനാഥ ടാഗോര്, വൈക്കം മുഹമ്മദ്ബഷീര്തുടങ്ങിയവരുടെ രചനകളും അങ്ങനെത്തന്നെ. ആര്ക്കാണ് അവരുടെ രചനകളെ അതേ മട്ടില്അനുകരിച്ചു മറ്റൊരു രചന സാധ്യമാവുക? അപ്പോള്പ്പിന്നെ, അത് ഖുര്ആെനിന്റെ മാത്രം വിശേഷതയാവാന്തരമില്ലല്ലോ, ഖുര്ആന്വെറുതെ ഉമ്മാക്കി കാട്ടി പേടിപ്പിക്കുകയാണ് എന്നാണ് അവര്പറയുന്നത്. ഇവിടെ വിശുദ്ധ ഖുര്ആ്നിന്റെു വെല്ലുവിളിയെ ദുര്യാ് ഖ്യാനിച്ചതാണ് കുഴപ്പം. فَلْيَأْتُوا بِحَدِيثٍ مِّثْلِهِ (ഇതിനു സമാനമായൊരു തിരുവചനം അവര്രചിച്ചുകൊണ്ടുവരട്ടെ) എന്നതിനു വിശുദ്ധ ഖുര്ആനിന്റെ അതേ ശൈലിയില്ഒരു രചന കൊണ്ടുവരട്ടെ എന്നു മാത്രം അര്ത്ഥ കല്പ്പനയില്ല. അങ്ങനെയാണെന്ന് ശഠിക്കുന്നത് വെല്ലുവിളിയെ ഏറ്റെടുക്കാന്സാധിക്കാതിരിക്കുമ്പോള്ഉള്ള ദുര്വ്യാ ഖ്യാനം മാത്രമാണ്. കേവലം ശൈലിയിലുള്ള സമാനതയല്ല, സമഗ്രതയും ഗാംഭീര്യവും ഭദ്രതയും ജ്ഞാനവൈപുല്യവും സാഹിത്യഗരിമയും മഹത്വവും തുടങ്ങി എല്ലാ അര്ത്ഥത്തിലും വിശുദ്ധ ഖുര്ആനിനു സമാനമായ സവിശേഷതകള്അടങ്ങിയിരിക്കുന്ന ഒരു ഗ്രന്ഥം കൊണ്ടുവരുക എന്നത്രേ അതിന്റെ താത്പര്യം. വെല്ലുവിളിയുടെ സംബോധിതര്കേവലം അറബികളല്ലെന്നതു കൊണ്ട് വെല്ലുവിളി ഏറ്റെടുത്ത് ഹാജരാക്കപ്പെടുന്ന ഗ്രന്ഥം അറബിയില്തന്നെയാവണം എന്ന് നിബന്ധനയില്ല. ഏതു ഭാഷയിലും ആവാം. എന്നാല്വിശുദ്ധ ഖുര്ആന്എന്തെല്ലാം സവിശേഷതകള്കൊണ്ടാണോ അമാനുഷികമാവുന്നത് ഗുണങ്ങളില്അതിനോടു കിട പിടിക്കണം. വിശുദ്ധ ഖുര്ആന്അമാനുഷികമാവുന്നതിനു ചൂണ്ടിക്കാണിക്കപ്പെടുന്ന ഏതാനും സവിശേഷതകള്അറിയാന്ഇതോടൊപ്പമുള്ള മറ്റു പോസ്റ്റുകള്കൂടി വായിക്കുക.
 
വിശുദ്ധ ഖുര്ആനിന്റെ സാഹിത്യ വിസ്മയം 
 
 
വിശുദ്ധ ഖുര്ആനിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ സാഹിത്യമേന്മ തന്നെ. അറബി ഭാഷയിലാണല്ലോ അതിന്റെ അവതരണം. അറബി സാഹിത്യത്തില്എക്കാലത്തും ഉണ്ടായിട്ടുള്ള ഏതു മികച്ച കൃതിയേയും മറികടക്കുന്ന ഔന്നത്യവും സമ്പൂര്ണതയും വിശുദ്ധ ഖുര്ആന്മാത്രം സ്വന്തമാണ്. ഉല്കൃഷ്ടമായ ഒരു സാഹിത്യ വിസ്മയത്തിനു ഉണ്ടാകേണ്ട മഹത്ഗുണങ്ങള്ക്ക് ഒരു മാതൃകയാണ് വിശുദ്ധ ഖുര്ആന്‍. സാഹിത്യത്തിന്റെ ഏതു അളവുകോലും എടുത്തു ഒന്നാം അദ്ധ്യായം മുതല്അവസാനത്തെ അദ്ധ്യായം വരെ പരിശോധിക്കുക. സാഹിതീയ മാനദണ്ഡങ്ങള്അതിശയിച്ചു പോകും! ഒരിടത്തുപോലും നിലവാരമില്ലാത്ത ഒരു പദമോ ഒരു വാക്യമോ പ്രയോഗിച്ചിട്ടില്ല. സാരോപദേശങ്ങളാകട്ടെ ശാസ്ത്രസൂചനകളാകട്ടെ, താക്കീതാവട്ടെ സുവിശേഷമാകട്ടെ, ചരിത്രമാകട്ടെ പ്രവചനമാകട്ടെ... വിഷയം എന്തുതന്നെയായിരുന്നാലും ഓരോയിടത്തും ഉചിതമായ ശൈലിയില്ഏറ്റവും അനുയോജ്യവും ഏറ്റവും മികച്ചതുമായ പദങ്ങള്മാത്രം കൃത്യമായി സമ്മേളിച്ചിരിക്കുന്നു. രാകിമിനുക്കിയ വര്ണാഭമായ രത്നകല്ലുകള്ഒരു ഹാരത്തില്കോര്ത്തിണക്കിയിരിക്കുന്ന പോലെ ആദ്യാന്തം ചെത്തിയുരച്ചു പാകപ്പെടുത്തിയ പദങ്ങള്‍. ഭാഷ അറിയാവുന്ന ആരെയും സ്വാധീനിക്കുന്ന, സ്വാധീനിക്കുകയും അനുഭൂതിയുടെ ഹരം പിടിപ്പിച്ചിട്ടുള്ളതുമായ ഇണക്കമാണ് അവയ്ക്കുള്ളത്. ഇസ്ലാമിന്റെ ഏറ്റവും കടുത്ത വിരോധികളില്സാഹിത്യത്തില്അഗ്രഗണ്യരായിരുന്നവര്പോലും വിശുദ്ധ ഖുര്ആനിന്റെ വശ്യതക്ക് മുമ്പില്അമ്പരന്നിട്ടുണ്ട്. സമാനമെന്നതു പോട്ടെ, സാഹിതീയ നിലവാരത്തില്അതിന്റെ ഏഴയലത്ത് എത്തുന്ന ഒരു രചനയെങ്കിലും ഇത:പര്യന്തം ഉണ്ടായിട്ടില്ല. പല വിഷയങ്ങളും വിശുദ്ധ ഖുര്ആനില്പലയിടങ്ങളിലായി ആവര്ത്തിക്കുന്നുണ്ട്. എന്നാല്ഓരോ തവണയും ആവര്ത്തിക്കുന്നത് തീര്ത്തും വ്യത്യസ്തമായ സന്ദര്ഭങ്ങളാലും പശ്ചാത്തലത്താലും അലംകൃതമായിട്ടായിരിക്കും. അതിനാല്ഒരിടത്തുപോലും ആവര്ത്തനവിരസതയില്ലെന്നു മാത്രമല്ല, വിഷയഗ്രാഹ്യത വര്ദ്ധിക്കുകയും ചെയ്യുന്നു. പതിന്നാലര സഹസ്രാബ്ദങ്ങള്ക്ക് ശേഷവും അറബി ഭാഷയിലെ ഉന്നത സാഹിത്യത്തിന്റെ് ഏറ്റവും നല്ല മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വിശുദ്ധ ഖുര്ആസന്തന്നെ. സാധാരണഗതിയില്ഏതു ഭാഷയും കാലത്തിന്റെി ഗതിക്കൊത്ത് മാറുന്നു. നമ്മുടെ മലയാളം തന്നെ നല്ല ഉദാഹരണമാണ്. മലയാള മനോരമ പത്രത്തില്വരുന്ന നൂറു കൊല്ലം മുമ്പ്എന്ന പംക്തി ശ്രദ്ധിക്കുന്നവര്ക്ക് അതറിയാം. എന്നാല്നൂറ്റാണ്ടുകളുടെ ഗതിമാറ്റത്തിനു തെല്ലും പോറല്ഏല്പ്പികക്കാന്പറ്റാത്ത വിധം വിശുദ്ധ ഖുര്ആനന്അറബി ഭാഷയെ അടക്കി ഭരിക്കുന്നു. ഇപ്പോഴും സാഹിത്യമൂല്യമുണ്ടെന്നു വിചാരിക്കപ്പെടുന്ന ഏതൊരു എഴുത്തുകാരനും പ്രഭാഷകനും അതിനെ അനുകരിക്കുന്നു. പതിന്നാലര നൂറ്റാണ്ടുകള്ക്ക്ക മുമ്പ് വിശുദ്ധ ഖുര്ആതന്സ്ഥാപിച്ച ഭാഷാരീതിയും സാഹിത്യശൈലിയും തന്നെ ഇന്നും തദ്വിഷയകമായ മാനദണ്ഡമായി നിലകൊള്ളുന്നു. ലോകത്തെ മറ്റൊരു ഭാഷക്കും പറയാനില്ലാത്ത സവിശേഷതയാണിത്. സഹസ്രാബ്ദങ്ങള്ക്കിളപ്പുറത്തേക്ക് നീളുന്ന വിശുദ്ധ ഖുര്ആകനിന്റെത മഹത്തായ സ്വാധീനമാണ് അത്. വിശുദ്ധ ഖുര്ആ്ന്പ്രയോഗിച്ച ഏതെങ്കിലുമൊരു പദം അറബിസാഹിത്യം ഇന്നുവരെ വര്ജിവച്ചിട്ടില്ല. ഏതെങ്കിലും പ്രയോഗ രീതി അപരിഷ്കൃതം എന്ന് ആരോപിക്കപ്പെട്ടിട്ടുമില്ല. എല്ലാ രീതികളും ഇന്നും വ്യാപകമായി നിലനില്ക്കുഎന്നു എന്ന് മാത്രമല്ല, ഭാഷാസൗന്ദര്യത്തിന്റെന അളവുകോലായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു!! ഇനി പറയൂ, ഇതിനു സമാനം എന്നു ആരോപിക്കാവുന്ന ഒരു ഗ്രന്ഥം ചൂണ്ടിക്കാണിക്കാമോ? ആരാണത് രചിച്ചത്