റസൂൽ(സ) ലോകത്തിനു അനുഗ്രഹമായതിനാൽ അവിടുത്തെ ജന്മം ലോകത്തിനാസകലം അനുഗ്രഹം ആണ്. അനുഗ്രഹത്തിന് നന്ദി രേഖപ്പെടുത്തുവാൻ ഇസ്ലാമിൽ ശാസനയുണ്ട്. ആ നന്ദി രേഖപ്പെടുത്തുന്നതിന്റെ ഒരിനമാണ് റബീഹുൽ അവ്വലിൽ നടന്നുവരുന്ന നബിദിനാഘോഷം. മരണത്തിൽ ദുഖിക്കാനുണ്ടെങ്കിലും മരണത്തിന്റെ പേരിൽ ദുഖം ആചരിക്കാൻ ഭർത്താവ് മരിച്ച ഭാര്യയോടല്ലാതെ ഇസ്ലാം അനുശാസിക്കുന്നില്ല. അവളോട്ട് തന്നെ നാല് മാസവും പത്ത് ദിവസവും മാത്രം. മറ്റുള്ളവരുടെ മരണത്തിൽ ദുഖം ആചരിക്കുകയാണെങ്കിൽ കേവലം മൂന്നു ദിവസം മാത്രമേ അനുവദിക്കപ്പെടുകയുള്ളൂ. (തുഹ്ഫ 8/ 259 നോക്കുക). റസൂൽ(സ) യുടെ വഫാത്തിൽ ദുഖം ആചരിക്കുകയാണെങ്കിൽ അതിനു നിർണ്ണയിക്കപ്പെട്ട കാലം കഴിഞ്ഞു പോയല്ലോ. ഇതിനു ഇനി നിർവാഹമില്ലാത്തത് കൊണ്ടും മരണത്തിൽ പൊതുവായി ദുഖമാചരിക്കാൻ ശാസന ഇല്ലാത്തത് കൊണ്ടും ആണ് മരണവും ജനനവും ഒരേമാസത്തിലും ഒരേ ദിനത്തിലും ആയിട്ടും ജനനം ആഘോഷിക്കപ്പെടുന്നതും മരണത്തിൽ ദുഖം ആചരിക്കാത്തതും.