ശരീരത്തില്‍ മറക്കല്‍ നിര്‍ബന്ധമായതിനെയാണ് ഔറത് എന്ന് പറയുന്നത്. നിസ്കാരത്തിലും പുറത്തും, അന്യ ആളുകള്‍ക്ക് മുമ്പിലുമെല്ലാം അത് വിവിധ രൂപങ്ങളിലാണ്. സ്ത്രീകളുടെ ഔറത് അഞ്ച് വിധത്തില്‍ വിവരിക്കപ്പെടുന്നുണ്ട്. അന്യപുരുഷന്മാര്‍ നോക്കുന്നതുമായി ബന്ധപ്പെട്ട് ശരീരം മുഴുവനും ഔറതാണെന്ന് പ്രബലാഭിപ്രായം. മുന്‍കാമികളായ മുസ്‍ലിംകള്‍ സ്ത്രീകളെ മുഖം തുറന്നിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കാറില്ലായിരുന്നു എന്ന് ഇമാമുല്‍ ഹറമൈന്‍ (റ) പറഞ്ഞിട്ടുണ്ട്.
وقد روى البخاري عن عائشة رضي الله عنها قالت ” لما أنزلت
هذه الآية ‘وليضربن بخمرهن على جيوبهن’ أخذن أزورهن. فشققنها من قبل
الحواشي فاختمرن بها
ഇമാം ബുഖാരി ആഇശ (റ) യെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്
ചെയ്യുന്നു:
وليضربن بخمرهن على جيوبهن
എന്ന ആയതിറങ്ങിയപ്പോള്‍ സ്ത്രീകള്‍
അവരുടെ തട്ടം കീറി അത് കൊണ്ട് മുഖം മറച്ചു. فاختمرن എന്നതിന് ഹാഫിള് ഇബ്നു
ഹജറില്‍ അസ്ഖലാനി (റ) മുഖം മൂടി എന്നാണ് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. ഇമാം
നവിവി, റാഫിഈ (റ) എന്നിവരുടെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്
മുഖം മറക്കല്‍ നിര്‍ബന്ധമാണെന്നാണെന്ന് മുഗ്നിയില്‍ ഇമാം ശിര്‍ബീനി
പറയുന്നുണ്ട്. അന്യ പുരുഷന്‍ നോക്കുമെന്ന് ഉറപ്പായാല്‍ സ്ത്രീക്ക് മുഖം
മറക്കല്‍ നിര്‍ബന്ധമാണെന്ന് ഇബ്നു ഹജര്‍ (റ) തുഹ്ഫയില്‍ പറയുന്നു.
വികാരത്തോട് കൂടെ അന്യര്‍ തങ്ങളെ നോക്കുമെന്ന് പേടിച്ചാല്‍ മുഖം മറക്കല്‍
നിര്‍ബന്ധമാണ് എന്ന് നാല് മദ്ഹബിലെ പണ്ഡിതരും ഫത്‍വ നല്‍കിയിട്ടുണ്ട്.
താബിഉകളില്‍ പെട്ട പ്രമുഖരായ ഉബൈദ (റ) ജില്‍ബാബ് ധരിക്കുന്ന രൂപം
പറഞ്ഞത് തഫ്സീറുത്വബരിയില്‍ കാണാം. അദ്ദേഹംيدنين عليهن من جلابيبهن എന്ന
ആയത് കൊണ്ട് അദ്ദേഹത്തിന്റെ മേല്‍തട്ടമെടുത്ത് മുഖവും മൂക്കും ഇടത്തേ
കണ്ണും മൂടി വലത് കണ്ണ് മാത്രം പുറത്ത് കാണിച്ചു. മുകളില്‍ നിന്ന് തന്റെ
പുരികം വരെ മറക്കുകയും ചെയ്തു. ഇങ്ങനെ യാണ് ജില്‍ബാബ് ധരിക്കുന്ന രൂപം
മഹാന്‍ കാണിച്ചു കൊടുത്തത്. ഉമര്‍ (റ) കാലത്ത് മദീനയില്‍ താമസിച്ചവരാണ്
മഹാന്‍.