ദീനിൽ ഒരു കാര്യം നല്ല ബിദ്.അത്ത് ആണെന്ന് പറഞ്ഞാൽ അതിനു തെളിവ് ഉണ്ടോ എന്നല്ല ചോദിക്കേണ്ടത്. നല്ല ബിദ്.അത്തിനു തെളിവ് ഉണ്ടോ എന്ന് ചോദിക്കുന്നത് വിവരക്കേട് ആണ്. നല്ല ബിദ്.അത്ത് ആണെങ്കിൽ ദീനിൽ അതിനു അടിസ്ഥാനം (തെളിവല്ല) ഉണ്ടാകും എന്നാണു അർത്ഥം. അല്ലാതെ ആയത്തിലും ഹദീസിലും നേരിട്ട് ആ കാര്യം ചെയ്തോളൂ എന്ന നിലക്ക് പറയുന്നതിനല്ല നല്ല ബിദ്.അത്ത് എന്ന് പറയുന്നത്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ ഒരിക്കലും ബിദ്.അത്ത് എന്ന് ഭാഷാപരമായും ശറഇയ്യായും പറയില്ലല്ലോ.
ദീനിൽ അടിസ്ഥാനം കണ്ടെത്തി പറഞു തരുന്നവരാണ് ഇമാമുമാർ. മുത്തഖികൾക്കെ ഇമാമുമാർ ഉണ്ടാവൂ. കാരണം ഇമാമുമാരുടെ പ്രാർത്ഥന തന്നെ തങ്ങളെ മുതഖികളുടെ ഇമാമുമാർ ആക്കണേ എന്നാണെന്ന് ഖുർആൻ. അപ്പോൾ മുത്തഖികൾ മാത്രമേ ഇമാമുമാരെ സ്വീകരിക്കൂ. അല്ലാത്തവർ ഇമാമുമാരെ "ഉപദേശിച്ച്" നന്നാക്കാൻ ശ്രമിക്കും.
ഇവിടെ നബിദിനാഘോഷം നല്ല ബിദ്.അത്ത് ആണെന്നതിന് ദീനിൽ ഉള്ള അടിസ്ഥാനം ഹാഫിള് ഇബ്നു ഹജറിനിൽ അസ്ഖലാനി വ്യക്തമാക്കുന്നു. ഇമാം സുയൂഥി ഉദ്ധരിക്കുന്നു:
قال وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصحيحين من أن النبي
صلى الله عليه وسلم قدم المدينة فوجد اليهود يصومون يوم عاشوراء فسألهم
فقالوا هو يوم أغرق الله فيه فرعون ونجى موسى فنحن نصومه شكرا لله تعالى
فيستفاد منه فعل الشكر لله على ما من به في يوم معين من إسداء نعمة أو دفع
نقمة ويعاد ذلك في نظير ذلك اليوم من كل سنة والشكر لله يحصل بأنواع
العبادة كالسجود والصيام والصدقة والتلاوة وأي نعمة أعظم من النعمة ببروز
هذا النبي نبي الرحمة في ذلك اليوم وعلى هذا فينبغي أن يتحرى اليوم بعينه
حتى يطابق قصة موسى في يوم عاشوراء ومن لم يلاحظ ذلك لا يبالي بعمل المولد
في أي يوم من الشهر بل توسع قوم فنقلوه إلى يوم من السنة وفيه ما فيه -
فهذا ما يتعلق بأصل عمله، وأما ما يعمل فيه فينبغي أن يقتصر فيه على ما
يفهم الشكر لله تعالى من نحو ما تقدم ذكره من التلاوة والإطعام والصدقة
وإنشاد شيء من المدائح النبوية والزهدية المحركة للقلوب إلى فعل الخير
والعمل للآخرة وأما ما يتبع ذلك من السماع واللهو وغير ذلك فينبغي أن يقال
ما كان من ذلك مباحا بحيث يقتضي السرور بذلك اليوم لا بأس بإلحاقه به وما
كان حراما أو مكروها فيمنع وكذا ما كان خلاف الأولى انتهى
ഹാഫിള് ഇബ്നു ഹജറിനിൽ അസ്ഖലാനി(റ) പറയുന്നു:
അമലുൽ മൗലിദിനു സ്ഥിരീകരിക്കപ്പെട്ട അടിസ്ഥാനം എനിക്ക് വ്യക്തമായിട്ടുണ്ട്. അത് സ്വഹീഹൈനിയിൽ വന്ന ഒരു ഹദീസ് ആണ്. നബി(സ) മദീനയിലേക്ക് വന്നപ്പോൾ അവിടെയുള്ള ജൂതന്മാർ ആശൂറാഇനു നോമ്പ് അനുഷ്ടിക്കുന്നതായി കണ്ടു. അവരോടു കാരണം അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു: ഈ ദിവസത്തിലാണ് അല്ലാഹു ഫിർഔനിനെ മുക്കികൊന്നതും മൂസാ നബിക്ക്(അ) വിജയം നൽകിയതും. അതിനു അല്ലാഹുവിനുള്ള നന്ദിയായി ഞങ്ങൾ നോമ്പനുഷ്ടിക്കുന്നു. അപ്പോൾ ഒരു പ്രത്യേക ദിനത്തിൽ കൈ വന്ന അനുഗ്രഹത്തിനും ഒഴിവായ അപകടത്തിനും പകരമായി അല്ലാഹുവിനു ശുക്ര് ചെയ്യുന്ന പ്രവർത്തനം നടത്താം എന്ന് മനസ്സിലായി. ആ നന്ദി പ്രകടനം വർഷത്തിൽ ആവർത്തിച്ചു വരുന്ന അതെ ദിനത്തിൽ തുടരാം എന്നും മനസ്സിലായി. അല്ലാഹുവിനുള്ള നന്ദി പ്രകടനമാകട്ടെ ഇബാദത്തിന്റെ ഏതു ഇനങ്ങളുമായും സാധ്യമാവുന്നതുമാണ് - സുജൂദ്, നോമ്പ്, സ്വദഖ:, ഖുർആൻ പാരായണം എന്നിവ ഉദാഹരണങ്ങൾ. അനുഗ്രഹത്തിന്റെ പ്രവാചകനായ നമ്മുടെ നബി(സ) ഈ ദിനത്തിൽ ഭൂജാതനായി എന്നതിനേക്കാൾ മഹത്തായ എന്ത് അനുഗ്രഹമാണ് വേറെ ഉള്ളത്? അപ്പോൾ മൂസാനബിയുടെ(അ) ചരിത്രത്തോട് ആശൂറാഅ് ബന്ധിക്കപ്പെട്ടത് പോലെ ആ ദിവസത്തെ തന്നെ പരിഗണിക്കൽ അനിവാര്യമാണ്. ആർക്കെങ്കിലും ആ ദിവസത്തെ തന്നെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാസത്തിലെ ഏതു ദിവസത്തിലും അമലുൽ മൗലിദ് നടത്തുന്നതിൽ കുഴപ്പമില്ല. മാത്രമല്ല ജനങ്ങൾ വർഷത്തിലെ ഏതു ദിവസത്തിലേക്കും ഇതിനെ നീട്ടാറുണ്ട്. ഇത്രയും പറഞ്ഞത് മീലാദ് ആഘോഷത്തിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ടാണ്.
ഇനി അതിൽ അനുഷ്ടിക്കുന്ന കര്മ്മങ്ങളെ സംബന്ധിച്ചിടത്തോളം, അവകൾ മുമ്പ് സൂചിപ്പിച്ചത് പോലെ ഖുർആൻ പാരായണം, അന്നദാനം, ദാനധർമ്മങ്ങൾ, നബി കീർത്തനങ്ങളിൽ നിന്നുള്ള പാരായണം, നന്മയിലേക്കും ആഖിറത്തിലേക്കും പ്രേരകമായ കാര്യങ്ങളിൽ ഖല്ബുകളെ സജ്ജമാക്കുക തുടങ്ങി അല്ലാഹുവിനുള്ള ശുക്ര് ആയി അറിയപ്പെട്ട കാര്യങ്ങളിൽ മാത്രം പരിമിതമാക്കൽ അനിവാര്യമാണ്. അപ്പോൾ സംഗീതം, വിനോദം തുടങ്ങിയ അനുബന്ധ കാര്യങ്ങൾ ആകട്ടെ, ഈ ദിവസത്തിന്റെ സന്തോഷം പ്രകടമാക്കുക എന്ന നിലയിൽ അവയിൽ നിന്നും അനുവദനീയമായ കാര്യങ്ങൾ എടുക്കുന്നതിൽ തെറ്റില്ല. നിഷിദ്ധവും വെറുക്കപ്പെട്ടതും നല്ലതിന് വിരുദ്ധവുമായ കാര്യങ്ങൾ തടയപ്പെടുക തന്നെ വേണം. (അൽ ഹാവീ ലിൽ ഫതാവാ - ഇമാം സുയൂഥി(റ)).
യൂസഫ് ഹബീബ്