സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 8 December 2014

ഖാദിയാനിസം ഭാഗം 2







വ്യാജന്മാരുടെ ചരിത്രം

നല്ല കാര്യങ്ങള്‍ക്കും വസ്തുക്കള്‍ക്കും വ്യാജ രൂപങ്ങളുണ്ടാവുക സ്വാഭാവികം. സ്വയം നിലനില്‍പിനും ഉന്നതരെ അവമതിക്കുന്നതിനും വ്യാജന്മാര്‍ പ്രത്യക്ഷപ്പെടാം. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് പ്രവാചകന്മാരും ആത്മീയ നേതാക്കളുമാണ്. മുസ്ലിം ലോകത്ത് പലപ്പോഴായി അനവധി വ്യാജ നബിമാര്‍ പ്രത്യക്ഷപ്പെട്ടത്, വിശുദ്ധ മതത്തെ അപകീര്‍ത്തിപ്പെടുത്തി മൂല്യ ശോഷണം വരുത്താനായിരുന്നു. റസൂല്‍(സ്വ) തന്നെ വ്യാജന്മാരുടെ കടന്നുകയറ്റത്തെ കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയത് കാണാം. ‘ഖിയാമത്ത് നാളിന് മുമ്പ് നിരവധി വ്യാജ പ്രവാചകന്മാര്‍ വരും. എല്ലാവരും നബിയാണെന്ന് വാദിക്കും’ (ഇബ്നുമാജാ 6:448). സമാനമായ ഹദീസ് മറ്റു പലരും നിവേദനം ചെയ്തിട്ടുണ്ട്.
വ്യാജ പ്രവാചകന്മാരുടെ ആഗമനം പൂര്‍വകാലത്തും നിലനിന്നിരുന്നതായി ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. യേശുക്രിസ്തു പറഞ്ഞതായി ബൈബിള്‍ ഉദ്ധരിക്കുന്നു. അക്കാലത്ത് ആരെങ്കിലും ‘ഇതാ യേശുക്രിസ്തു ഇവിടെയുണ്ട്, അവിടെയുണ്ട് എന്നൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം കള്ള ക്രിസ്തുമാരും കള്ള പ്രവാചകന്മാരും പ്രത്യക്ഷപ്പെടും. അവര്‍ കഴിയുമെങ്കില്‍ വിശ്വാസികളെ വഴിതെറ്റിക്കുംവിധമുള്ള അത്ഭുതങ്ങള്‍ കാണിക്കും’ (മത്തായി 24:24, മാര്‍ക്കോസ് 13:22). ഇങ്ങനെയുള്ള കുറേ വ്യാജന്മാര്‍ ഈസാ(അ)ന് ശേഷം വന്നു. മുഹമ്മദ് നബി(സ്വ)യുടെ കാലത്തും ശേഷവും അഴുക്കുകളുടെ പ്രവാഹമുണ്ടായി. അവരില്‍ ഓരോരുത്തരുടെ ജീവിതം പരിശോധിച്ചാല്‍ അത്ഭുതകരമായ സമാനതകളും താത്പര്യങ്ങളും കാണാനാവും.
ഹജ്ജത്തുല്‍ വിദാഇന്ന് ശേഷം റസൂല്‍ തിരുമേനി(സ്വ)ക്ക് യാത്രയുടെ കാരണമായി രോഗം ബാധിച്ചു. ഇത് ഒരു സുവര്‍ണാവസരമായി കണ്ട് അബ്ഹലത്തുബ്നുകഅദ് എന്ന അസ്വദുല്‍ അനസി പ്രവാചകത്വ വാദവുമായി രംഗത്ത് വന്നു. നബി(സ്വ)യുടെ രോഗം ഇസ്ലാമിക ലോകത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും അതില്‍ നിന്ന് മുതലെടുത്ത് വിലസാമെന്നുമായിരുന്നു പ്രഥമ കള്ളന്റെ വിചാരം. അവന്‍ ശക്തി സംഭരിക്കുകയും സ്വന്‍ആഅ് ഗവര്‍ണറായ ശഹ്റുബ്നു ബാദാനുമായി ഏറ്റുമുട്ടുകയും ചെയ്തു. ഈ യുദ്ധത്തില്‍ ശഹ്ര്‍ കൊല്ലപ്പെടുകയും രാജ്യം അസ്വദിന്റെ ഭരണത്തിലാവുകയും ചെ യ്തു. അസ്വദിന്ന് തന്ത്രങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ രണ്ടു പിശാചുക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു. നബി (സ്വ) തന്നെ നേരിട്ട് ഇവനെതിരെ തിരിയുന്നതാണ് പിന്നീട് നാം കാണുന്നത്. ‘സ്വന്‍ആഅ്’കാരോട് തന്ത്രപൂര്‍വം പ്രവര്‍ത്തിക്കാന്‍ അവിടുന്ന് ആഹ്വാനം ചെയ്തു. ഹിറയര്‍, ഹമദാന്‍ എന്നീ ഗോത്രങ്ങള്‍ അവരെ സഹായിക്കാന്‍ മുന്നോട്ട് വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. അസ്വദ് സ്വന്തമാക്കി വെച്ചിരുന്ന ശഹ് റിന്റെ ഭാര്യ മുഖേന ഫൈറുസ് എന്ന ധീരന്‍ അസ്വദിനെ വകവരുത്തി. എന്നാല്‍ ഈ സന്തോഷ വൃ ത്താന്തം അറിയും മുമ്പ് മഹാനായ പ്രവാചകന്‍ വഫാത്തായിരുന്നു (അല്‍ കാനില്‍ 2:21, അല്‍ മുന്‍തളം 4:18, ഫത്ഹുല്‍ ബാരി 7:695). അയാളുടെ മരണത്തോടെ അനുയായികള്‍ കൂറുമാറുകയും പ്രസ്ഥാനം ചിന്നിച്ചിതറുകയും ചെയ്തു.
ഏകദേശം ഇതേ കാലയളവില്‍ തന്നെ രംഗത്ത് വരികയും നബി(സ്വ)യുടെ വിയോഗ ശേഷവും ശക്തമായി നിലനില്‍ക്കുകയും ചെയ്ത ഒരു കള്ളവാദിയായിരുന്നു മുസൈലിമ. അസ്വദിനേക്കാള്‍ കുഴപ്പക്കാരനായി മാറാന്‍ മുസൈലിമക്ക് കഴിഞ്ഞു. വലിയൊരു സാഹിത്യകാരനായിരുന്നതിനാല്‍ പ്രാസമൊപ്പിച്ച് പല വചനങ്ങള്‍ വഹ്യെന്ന രൂപത്തില്‍ അവതരിപ്പിക്കാനും ഇയാള്‍ക്ക് കഴിഞ്ഞു. നിലവിലുള്ള പ്രവാചകത്വ വാദികളുടെ അനുയായികള്‍ ചെയ്യുന്നതു പോലെ, പണ്ഢിതന്മാരും വൈജ്ഞാനിക പ്രഭയുമില്ലാത്ത പ്രാന്ത പ്രദേശങ്ങളില്‍ പ്രചാരണം ശക്തിപ്പെടുത്തുകയും സാധാരണക്കാരായ മുസ്ലിംകളെ വശീകരിക്കാന്‍ ചില പൊടിക്കൈകള്‍ നടപ്പിലാക്കുന്നതിലും മുസൈലിമ വിജയിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് മുഹമ്മദ് നബി(സ്വ)യെ അംഗീകരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. ബാങ്കില്‍ ‘അ ശ്ഹദു അന്ന മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന് മുസൈലിമയും ഉള്‍പെടുത്തിയിരുന്നു. അയാള്‍ നബി(സ്വ) ക്ക് അയച്ച ഒരു കത്ത് ആരംഭിക്കുന്നത് അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദിന് അല്ലാഹുവിന്റെ പ്രവാചകനായ മുസൈലിമ കുറിക്കുന്നത് എന്നാണ് (ത്വബ്രി 2:399, അല്‍ മുന്‍തളം 4/22). അഭിനവ വ്യാജന്മാരെ പോലെ പല പ്രവചനങ്ങള്‍ നടത്തിയെങ്കിലും അവയത്രയും പാളിപ്പോവുകയാണ് ഉണ്ടായത്.
ഇസ്ലാമിന്റെ ഒന്നാം ഖലീഫ സ്വിദ്ദീഖ്(റ)ന് ഭരണാദ്യത്തില്‍ ഉണ്ടായ വലിയ ഭീഷണി മുസൈലിമയുടേതാണ് എന്ന് കാണാം. ഇസ്ലാമിന്റെ ലേബലില്‍ പ്രവര്‍ത്തിക്കുകയും നബിയുടെ പ്രവാചകത്വം അംഗീകരിക്കുകയും ഒപ്പം പ്രവാചകത്വത്തില്‍ ഒരു പങ്ക് മാത്രം ആവശ്യപ്പെടുന്ന മുസൈലിമയുടെ തന്ത്രം പലരും തെറ്റിദ്ധരിച്ചു. അത്രമാത്രം വിമര്‍ശനാര്‍ഹമല്ല ഈ വാദം എന്നവര്‍ വിശ്വസിക്കുകയും അവനെ അംഗീകരിക്കുകയും ചെയ്തു. പക്ഷേ നബി(സ്വ)യുടെ ശേഷം ഒരു വിധ പ്രവാചകത്വവും ‏- ശാഖാ നബി, ശരീഅത്തില്ലാ നബി, പങ്കുകാരനായ നബി, നബി(സ്വ)യുടെ അനുയായി ആയ നബി തുടങ്ങിയ ഒന്നും ശേഷിക്കുന്നില്ലെന്നും അത്തരം വാദക്കാര്‍ ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറത്താണെന്നും മറ്റാരെക്കാളും അറിയാവുന്ന സ്വഹാബികള്‍ ഇതിനെതിരെ ശക്തമായി പട നയിച്ചു. ആദ്യമായി ഇക്രിമ(റ)ന്റെ നേതൃത്വത്തിലും പിന്നീട് ഖാലിദ്(റ)ന്റെ നേതൃത്വത്തിലുമായിരുന്നു യുദ്ധം. ഈ യുദ്ധത്തില്‍ ഹാഫിളുകളായ ധാരാളം സ്വഹാബികള്‍ രക്തസാക്ഷികളായി. മുസ്ലിംകള്‍ക്ക് വലിയ നഷ്ടങ്ങള്‍ സംഭവിച്ചു. അവസാനം വഹ്ശി(റ) മുസൈലിമയുടെ കഥ കഴിക്കുകയായിരുന്നു. അതോടെ ആ അദ്ധ്യായം അവസാനിച്ചു. മു സൈലിമയുമായുള്ള യുദ്ധത്തില്‍ ഇസ്ലാമിനെ എതിര്‍ത്തവരോട് കാഫിറുകളുമായുള്ള സമീപനമായിരുന്നു സ്വഹാബികള്‍ സ്വീകരിച്ചിരുന്നത്. യുദ്ധത്തടവുകാരായ സ്ത്രീകളെ അടിമകളാക്കി വെച്ചിരുന്നതും മറ്റും ഇതാണ് തെളിയിക്കുന്നത്. അലി(റ)ന് അത്തരം ഒരു അടിമയില്‍ മുഹമ്മദ്ബ്നു ഹനഫിയ്യ എന്ന പുത്രന്‍ ജനിച്ചിട്ടുമുണ്ട്(അല്‍ബിദായ 2:316). മുസൈലിമയുമായി സ്വഹാബികള്‍ പോരാടിയത് ഭരണത്തി ല്‍ പങ്ക് ചോദിച്ചതുകൊണ്ടുള്ള രാഷ്ട്രീയ കാരണങ്ങളാലാണെന്ന വാദം ഇവിടെ അപ്രസക്തമാകുന്നു (അല്‍കാമില്‍ 2:218, അല്‍ മുന്‍തളം 4:20, ഫത്ഹുല്‍ ബാരി 7:691 കാണുക).
ഇമാം അബൂഹനീഫ(റ)യുടെ കാലത്ത് ഒരാള്‍ പ്രവാചക വാദവുമായി രംഗത്ത് വന്നു. അബൂഹനീഫ(റ) അവന്‍ കാഫിറാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇങ്ങനെ ചരിത്രത്തിന്റെ കറുത്ത ഇന്നലെകളില്‍ നബി (സ്വ)യുടെ ശേഷം പ്രവാചകന്മാരുടെ പുണ്യ നിരയില്‍ സ്ഥാനം നേടി പ്രത്യക്ഷപ്പെട്ടവരെയൊക്കെയും ഇസ്ലാമിക സമൂഹം അവഗണനയുടെ പടുകുഴിയിലേക്കെറിയുകയാണുണ്ടായത്. സര്‍വ ശക്തിയുമെടു ത്ത് ആഞ്ഞടിക്കാനും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു തോല്‍പിക്കാനും അവര്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. പണ്ഢിതരും സാധാരണക്കാരുമൊക്കെ ഈ വിഷയകമായി അവരവരുടെ ദൌത്യം നിര്‍വഹിക്കുകയുണ്ടായി. നബി(സ്വ)യുടെ ശേഷം ഒരു വിധ പ്രവാചകനും വരികയില്ലെന്ന സര്‍ വാംഗീകൃത തത്വത്തിന്റെ വെളിച്ചത്തിലായിരുന്നു ഇത്. അജ്ഞത നിമിത്തം പൂര്‍വ കള്ളപ്രവാചകന്മാരു ടെ അനുയായികളായവരെ സത്യമതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും അവര്‍ക്കായി. നബി(സ്വ)യുടെ കൂടെ ജീവിച്ച് ഇസ്ലാമിന്റെ മാതൃകാപുരുഷരായ സ്വഹാബികള്‍ മുതല്‍ നവ നൂറ്റാണ്ടിലെ പൊതുജനങ്ങള്‍ വരെ ഈ സംരഭത്തില്‍ പങ്കാളികളായത് ദീനീ സ്നേഹം കൊണ്ട് മാത്രമായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യയില്‍ പൂര്‍വീകരായ കള്ളന്മാരുടെ പാത പൂര്‍ണമായി പിന്തുടര്‍ന്ന് പാദവും വാദവും അ വര്‍ക്കൊപ്പിച്ച് ചലിപ്പിച്ച കാളവണ്ടിയാണ് മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി. ബാഹ്യ ശക്തികളുടെ നിര്‍ ലോഭമായ സഹായം മൂലം മീര്‍സാ ഗുലാമിന്റെ അനുയായികള്‍ക്ക് ഒരു പ്രസ്ഥാനമായി വളരാനും ഇ ന്നും നിലനില്‍ക്കാനും കഴിയുന്നുണ്ട്. ഇസ്ലാം വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ അവക്കൊക്കെ ഊര്‍ജ്ജം പകര്‍ന്നത് ബ്രിട്ടീഷുകാരാണെന്ന് മനസ്സിലാക്കാനാവും. മീര്‍ സായികളുടെ ഉത്ഭവകേന്ദ്രം ലണ്ടനാണെന്നത് ഈ സത്യം ഒന്നു കൂടി ഉറപ്പിക്കുകയാണ്. മറ്റു പലര്‍ക്കും വേണ്ടി കുരങ്ങു കളിക്കുകയാണ് അഹ്മദികള്‍. ഇസ്ലാം മതത്തിന്റെ തത്വങ്ങള്‍ക്കെതിരെയാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നതെന്ന് പാവം അനുയായികളെങ്കിലും ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എന്നാശിക്കുകയാണ്.
അധികാര മോഹം, നേതൃ താത്പര്യം, സാമ്പത്തികാഭിവൃദ്ധി, ലൈംഗിക താത്പര്യം തുടങ്ങിയ താല്‍ക്കാലികാവശ്യങ്ങളായിരുന്നു പൂര്‍വീക വാദികളെ നയിച്ചിരുന്നത്. നബി(സ്വ)യെ അംഗീകരിക്കുന്നു, പുതിയ ശരീഅത്ത് ഇല്ല, യഥാര്‍ഥ മതത്തിന്റെ ശുദ്ധീകരണമാണ് ലക്ഷ്യം എന്നൊക്കെയായിരുന്നു അവരുടെ അവകാശ വാദം. ഇവയിലൊക്കെയും മീര്‍സായും മുന്‍പന്തിയില്‍ നില്‍ക്കുന്നു. സത്യത്തില്‍ മീര്‍സയല്ല, അയാളെ പാവ കളിപ്പിച്ചവരാണ് ഇവിടെ വിജയിച്ചത്. മീര്‍സാ ബലിയാടാവുകയാണുണ്ടായത്.
മുസൈലിമക്ക് അവതരിച്ച ഒരു വഹ്യ് ഇവിടെ അവതരിപ്പിക്കാം. കള്ളന്മാരുടെ ഉള്ളിലുള്ളത് തിരിച്ചറിയാന്‍ അത് സഹായകമായിരിക്കും. പില്‍ക്കാലത്ത് നബി വാദമുന്നയിച്ച ‘സജാഹി’ എന്ന യുവതിയോട് അവന്‍ വഹ്യ് വിശദീകരിക്കുന്നു. ‘അല്ലാഹു’ സ്ത്രീകള്‍ക്ക് കുറെ യോനികള്‍ സൃഷ്ടിച്ചു. അവക്ക് വേ ണ്ടി പുരുഷന്മാരെ ഇണകളാക്കുകയും ചെയ്തു. അവര്‍ സ്ത്രീകളില്‍ പ്രവേശിപ്പിക്കുകയും സ്ത്രീകള്‍ ആഗ്രഹിക്കുമ്പോള്‍ പുറത്തെടുക്കുകയും ചെയ്യും. സ്ത്രീകള്‍ നമുക്ക് വേണ്ടി ധാരാളം പ്രസവിക്കുന്നു. ഇത്രയുമായപ്പോള്‍ സജാഹി മുസൈലിമയില്‍ സത്യസാക്ഷ്യം വഹിക്കുന്നു. കഥയുടെ മുഖ്യ വശം പിന്നീടാണ് അരങ്ങേറുന്നത്. സെക്സ് വിശദീകരിച്ചപ്പോള്‍ സ്ത്രൈണ ദൌര്‍ബല്യം മുസൈലിമയെ കുറിച്ച് വലിയ മതിപ്പുളവാക്കി. അവള്‍ തന്നില്‍ ആകര്‍ഷിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ പ്രവാചക വാദി അടുത്ത നമ്പര്‍ പ്രയോഗിച്ചതിങ്ങനെ: ഭവതിയെ ഞാന്‍ വിവാഹം കഴിക്കട്ടയോ? ഈ ചോദ്യം പ്രതീക്ഷിച്ച് നിന്ന അവള്‍ ഉടന്‍ അനുവാദം മൂളി. അതിന്നു ശേഷം മുസൈലിമ ആലപിച്ചൊരു അശ്ളീല ഗാനമുണ്ട്. സഭ്യതക്ക് നിരക്കാത്തതു കൊണ്ട് ഇവിടെ പരിഭാഷപ്പെടുത്തുന്നില്ല (അല്‍കാമില്‍ 2:215 കാണുക). തികഞ്ഞൊരു കാമഭ്രാന്തന്റെ ഞരമ്പുരോഗമാണ് ഇത്. ഇതേ പ്രകാരമൊരു മധുര സ്വപ്നം മുഹമ്മദ് ബീഗ ത്തെ വിവാഹം ചെയ്യാനുള്ള വഹ്യിലൂടെ മീര്‍സയും കാണുന്നുണ്ട്. അതിന്ന് വേണ്ടി നടത്തിയ ഗംഭീര പ്രവര്‍ത്തനങ്ങള്‍ ഒരു മുസൈലിമയുടെ മസീലി(സദൃശ്യന്‍)നെ മീര്‍സയില്‍ വെളിപ്പെടുത്തിത്തരുന്നു. അശ്ളീല ചുവയുള്ള സംസാരങ്ങള്‍ യേശുവിനെ കുറിച്ചും മറ്റും അമിതമായി ഉപയോഗിക്കുന്നതും ഈ രോഗം കാരണമായാണ് (മീര്‍സയുടെ പ്രണയ പ്രവചനം, മീര്‍സയുടെ യേശു എന്നീ അദ്ധ്യായങ്ങള്‍ കാണുക). എല്ലാ കള്ള വാദികളും ഒരു വസ്തുവിന്റെ പല ഭാഗങ്ങളാണെന്ന് സാരം.
സ്വയം യേശുവാണെന്ന് അവകാശപ്പെടുകയും ബൈബിള്‍ മുഖ്യ പ്രമാണമായി അവലംബിക്കുകയും ചെയ്യുന്ന മീര്‍സക്ക് ശക്തമായ താക്കീതാണ് തുടക്കത്തിലുദ്ധരിച്ച ബൈബിള്‍ വചനം. കള്ള പ്രവാചകന്മാര്‍ എന്നതില്‍ പരിമിതപ്പെടുത്താതെ ‘കള്ള ക്രിസ്തുക്കളും’ പുറപ്പെടുമെന്ന് മഹാന്‍ പ്രവചിച്ചത് മീര്‍സയെപ്പോലുള്ള ആള്‍മാറാട്ടക്കാരെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം. എന്തായാലും മത്തായി 24:24 മീര്‍സയെ കുറിച്ച് പറഞ്ഞത് നൂറു ശതമാനം കൃത്യമാണ്.

ശ്രീകൃഷ്ണന്‍ നബിയോ?

പ്രവാചകത്വം അല്ലാഹുവിന്റെ അനുഗ്രഹമാണ്. സത്യാസത്യ വിവേചനം പഠിപ്പിക്കുന്നതിനു മുമ്പ് പ്രതിഫലവും ശിക്ഷയും നല്‍കുന്നത് യുക്തമല്ലാ ത്തതിനാല്‍ എല്ലാ സമൂഹത്തിലേക്കും അല്ലാഹു പ്രവാചകന്മാ രെ നിയോഗിച്ചു. ഖുര്‍ആന്‍ പറയുന്നു. ‘പ്രവാചക നിയോഗമില്ലാതെ ഒരു സമുദായവും കഴിഞ്ഞു പോ യിട്ടില്ല’(35:24). ‘ദൂതനെ അയക്കാതെ ശിക്ഷ നല്‍കല്‍ നമുക്ക് യോജിച്ചതല്ല’ (17:15). ഖുര്‍ആനില്‍ പ്രതിപാദിച്ച 25 നബിമാരെക്കുറിച്ച് പ്രത്യേകിച്ചും മറ്റുള്ളവരെ പറ്റി പൊതുവെയും വിശ്വസിക്കുകയേ മുസ്ലിമിനു ബാധ്യതയുള്ളൂ. ഒരാളെക്കുറിച്ച് നബിയെന്ന് പറയാന്‍ വ്യക്തമായ തെളിവ് വേണം. അതില്ലാതെ നബിത്വ വാദം സ്വന്തം പേരിലോ അന്യന്റെ പേരിലോ സമര്‍പ്പിച്ചാല്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോവുകയാവും ഫലം. മീര്‍സാ ഗുലാം അഹ്മദിനും അനുയായികള്‍ക്കും നബിവല്‍കരണത്തില്‍ തീരെ സങ്കോചമില്ലെന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുരാണ കഥാപാത്രങ്ങളെയും കേട്ടു കേള്‍വിയില്‍ മാത്രം നിലനില്‍ക്കുന്ന വീരപുരുഷരെയുമൊക്കെ അവര്‍ നബിയാണെന്ന് പ്രഖ്യാപിച്ചു. ശ്രീകൃഷ്ണനും ശ്രീരാമനുമൊക്കെ മീര്‍സായികള്‍ക്ക് വിശുദ്ധ പ്രവാചകരാണ്! ഹൈന്ദവ മതവിശ്വാസത്തിനു പോലും വിരുദ്ധമാണിത്.
കൃഷ്ണനും രാമനും ചരിത്ര സത്യങ്ങളാണോ എന്നതില്‍ പോലും അഭിപ്രായാന്തരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് വിസ്മരിച്ച് ഭൂരിപക്ഷാഭിപ്രായ പ്രകാരം അവരുടെ അസ്ഥിത്വം നമുക്കംഗീകരിക്കാം. ദശാവതാരങ്ങളില്‍ പ്രധാനികളായാണ് ഹൈന്ദവത ഇവരെ പരിചയപ്പെടുത്തുന്നത്. അതായത്, ധര്‍മ ലോപനം സംഭവിക്കുമ്പോള്‍ അധര്‍മ്മത്തെ അവസാനിപ്പിക്കാന്‍ വേണ്ടി ദൈവം മനുഷ്യനായി അവതരിക്കുമെന്ന് ഹൈ ന്ദവര്‍ വിശ്വസിക്കുന്നുണ്ട്. ശ്രീകൃഷ്ണന്‍ തന്നെ അര്‍ജ്ജുനനോട് ഈ കാര്യം വിശദീകരിക്കുന്നത് ഭഗവത്ഗീതയില്‍ (4:7,8) കാണാം. അവതാരങ്ങളില്‍ തന്നെ വളരെ പ്രധാനികളാണ് കൃഷ്ണ-‏രാമന്മാര്‍. അവതാര സങ്കല്‍പവും പ്രവാചകത്വവും ഒരിക്കലും പൊരുത്തപ്പെടുകയില്ല. ദൈവം അവതരിക്കുക, സൃഷ്ടി രൂപം സ്വീകരിക്കുക, ചാപല്യങ്ങള്‍ക്ക് വിധേയനായി ജീവിക്കുക എന്നതൊക്കെ ഇസ്ലാമിക ദൃഷ്ടിയില്‍ അസംഭവ്യങ്ങളും സത്യവിരുദ്ധവുമാണ്. അവതാരങ്ങള്‍ ദൈവങ്ങളാണെന്നതാണ് അവര്‍ക്ക് പ്രവാചകന്മാരില്‍ നിന്നുള്ള പ്രധാന വ്യത്യാസം. ഇങ്ങനെയുള്ള ഒരാള്‍ പ്രവാചകനാവുന്നതെങ്ങനെ?
സദാചാര പ്രിയരും മാന്യരുമായ കൃഷ്ണനും രാമനും ബുദ്ധനുമൊക്കെ ഉണ്ടായാല്‍ തന്നെ അത്തരക്കാരെയൊക്കെയങ്ങ് പ്രവാചകരാക്കാന്‍ പറ്റുമോ? സദ്ഗുണ സമ്പൂര്‍ണരായ മറ്റു പലരും ലോകത്ത് ജീവിച്ചു പോയിട്ടുണ്ട്. പുരാണങ്ങളില്‍ തന്നെ ഭീഷ്മര്‍, ദ്രോണര്‍, പഞ്ചപാണ്ഢവര്‍, കര്‍ണന്‍ തുടങ്ങിപലരും സദാചാര താല്‍പര്യം പ്രകടിപ്പിച്ചവരായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഇവരെയൊക്കെയും ഖാദിയാനി മാനദണ്ഢപ്രകാരം പ്രവാചകരായി പരിചയപ്പെടുത്താവുന്നതാണ്. പ്രവാചകത്വത്തിന്റെ മാനദണ്ഢം ഏതെങ്കി ലും സദ്പ്രവര്‍ത്തനങ്ങളല്ലെന്നും അത് തീര്‍ത്തും ഇലാഹീ ദാനമാണെന്നും നാം മനസ്സിലാക്കുക.
ഇത്രയും വിശദീകരിച്ചത് കൃഷ്ണനും രാമനുമൊക്കെ സാത്വിക മഹത്തുക്കളായിരുന്നുവെന്ന് സമ്മതിച്ചുകൊണ്ടാണ്. എന്നാല്‍ പുരാണ പാഠങ്ങള്‍ അനുസരിച്ച് വീക്ഷിച്ചാല്‍ സദാചാരത്തിന്റെ എതിര്‍വശത്താണ് അവരുടെയൊക്കെ സ്ഥാനമെന്ന് മനസ്സിലാക്കാനാവും. കൃഷ്ണനെക്കുറിച്ചു മാത്രം ചിലത് ശ്രദ്ധിക്കുക. വെണ്ണ കട്ടു തിന്നത് കുട്ടിക്കാല ചാപല്യമായി പരിഗണിക്കാം. എന്നാല്‍ യുവതികള്‍ കുളിക്കുന്നിടത്ത് വ സ്ത്രം ഒളിപ്പിക്കുകയും അവര്‍ കെഞ്ചിപ്പറഞ്ഞിട്ടും പുടവ നല്‍കാതെ പൂര്‍ണ നഗ്നത ആസ്വദിക്കുകയും ചെയ്തത് എങ്ങനെ ന്യായീകരിക്കണം. അനുഗ്രഹം തേടി വന്ന സ്ത്രീയുമായി ലൈംഗിക ബന്ധം പുലര്‍ ത്തുകയും അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ വരം നല്‍കുകയും ചെയ്തത് ഏത് ധര്‍മത്തിന്റെ ഭാഗമായാണ്. ഇനി യുദ്ധ രംഗമെടുക്കുക; സ്വന്തക്കാരെ വധിച്ച് കബന്ധങ്ങള്‍ കുന്നു കൂട്ടാന്‍ അര്‍ജ്ജുനനെ പ്രേരിപ്പിക്കുന്നത്, നിരായുധനായി നില്‍ക്കുന്ന കര്‍ണനെ അമ്പെയ്ത് കൊല്ലാന്‍ ക്ഷത്രിയ ധര്‍മം അതിനനുവദിക്കുന്നില്ലെന്ന് അര്‍ജ്ജുനന്‍ പറഞ്ഞിട്ടു പോലും‏-നിര്‍ദേശിച്ചത് (യുദ്ധരംഗത്ത് ആഴ്ന്നു കിടക്കുന്ന തന്റെ രഥം പുറത്തെടുക്കാനുള്ള ശ്രമത്തിനിടയിലാണ് കര്‍ണന്‍ വില്ല് താഴെ വെച്ചത്), ഭീഷ്മ പിതാമഹനെ ശിഖണ്ഢിയുടെ മറപിടിച്ച് വഞ്ചനയിലൂടെ ശരശയ്യ ഒരുക്കിക്കൊന്നത്, ദുര്യോധനനുമായുള്ള യുദ്ധത്തില്‍ പരാജയത്തിന്റെ വക്കോളമെത്തിയ ഭീമസേനനെ അവിഹിതമായി സഹായിക്കുകയും ഗദ യുദ്ധത്തിന്റെ നിയമത്തിനു വിരുദ്ധമായി തുടയെല്ല് തകര്‍ത്ത് വധിക്കാന്‍ പറഞ്ഞതുമൊക്കെ ഒരു നീതിശാസ്ത്ര പ്രകാരവും ന്യായീകരിക്കാനാവില്ല. ഇതൊക്കെ ശ്രീകൃഷ്ണന്‍ ചെയ്തതായിരിക്കണമെന്നില്ല. തുടക്കത്തിലെഴുതിയ പോലെ അദ്ദേഹം ധര്‍മം പാലിച്ച ഒരു മഹാത്മാവായിരിക്കാം. പക്ഷേ, പുരാണങ്ങളിലെ കൃഷ്ണന്‍ തീര്‍ത്തും അമാന്യ ജീവിതമായിരുന്നു നയിച്ചിരുന്നത്.
മാതൃകയാവേണ്ട പ്രവാചകനെന്നല്ല, ഒരു സാധാരണക്കാരനു പോലും അവിഹിതമായ അധര്‍മങ്ങളാണ് ശ്രീകൃഷ്ണനില്‍ നിന്നു നാം കണ്ടത്. ഇതൊന്നും കൃഷ്ണന്റെ സ്വഭാവമല്ല, പുരാണങ്ങളില്‍ കടന്നുകൂടിയതാണെന്ന് മറുവാദമുന്നയിക്കാന്‍ സാധ്യതയുണ്ട്. ശരിയായിരിക്കാം, പക്ഷേ, കൃഷ്ണനെക്കുറിച്ച് ലോകത്തിന് പരിചയപ്പെടുത്തിയവരില്‍ മഹാഭൂരിപക്ഷവും ഇതംഗീകരിക്കുകയുമില്ല. മാത്രവുമല്ല, കൃഷ്ണനെക്കുറിച്ച് അറിയാന്‍ ആകെയുള്ള സ്രോതസ്സുകള്‍ ഈ പുരാണങ്ങള്‍ മാത്രമായതിനാല്‍ അതിനപ്പുറം സങ്കല്‍പങ്ങളിലൊരു ധാര്‍മിക കൃഷ്ണനെ സൃഷ്ടിക്കുന്നത് അതിരുകടന്ന വങ്കത്തമാണാവുക. അബൂജഹ്ലിനെക്കുറിച്ച് അറിഞ്ഞിടത്തോളം അധര്‍മി മാത്രമാണദ്ദേഹം. അതൊന്നുമല്ല ചിലപ്പോഴൊക്കെ പാവങ്ങളെ സഹായിച്ചിരുന്നു, പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് നായകത്വം വഹിച്ചിരുന്നു എന്നതൊക്കെ പെരുപ്പിച്ച്, അറിയപ്പെട്ട ചരിത്രത്തിനപ്പുറം അയാള്‍ക്ക് തീര്‍ത്തും ധാര്‍മികമായൊരു രൂപമുണ്ടെന്നു വിശ്വസിക്കുന്നത്, സങ്കല്‍പിച്ചു മെനഞ്ഞുണ്ടാക്കുന്നത് എത്രമാത്രം ബുദ്ധിശൂന്യമാണ്. ചുരുക്കത്തില്‍ പുരാണങ്ങള്‍ പഠിപ്പിക്കുന്ന ശ്രീകൃഷ്ണന്‍ ഒരിക്കലും പ്രവാചകനല്ല, ധര്‍മം പുലര്‍ത്തുന്ന ഒരു സാധാരണ വ്യ ക്തിക്കു പോലും അരോചകമാകുന്ന പലതും കൃഷ്ണന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുപ്രകാരം തന്നെയാണ് ഖാദിയാനികള്‍ നബിമാരാക്കുന്ന മറ്റുള്ളവരും.
ഇങ്ങനെ ഒരു സംശയമുണ്ടാവാന്‍ സാധ്യതയുണ്ട്. ബൈബിള്‍ പ്രകാരം ലോത്ത്, നോഹ, സോളമന്‍, യേശു, ദാവീദ് തുടങ്ങിയവര്‍ അധര്‍മത്തിന്റെ വക്താക്കളായിരുന്നിട്ടും അവരെ പ്രവാചകന്മാരായി അംഗീകരിച്ച് ആരോപണങ്ങള്‍ അവഗണിക്കുകയാണല്ലോ ചെയ്യുന്നത്. അപ്രകാരം കൃഷ്ണ-‏രാമന്മാരെ കുറിച്ചും വിശ്വസിച്ചുകൂടെ? ഇതിനുള്ള മറുപടി ഇപ്രകാരമാണ്. ബൈബിള്‍ പറഞ്ഞ പ്രവാചകന്മാരെ കുറിച്ച് വ്യക്തവും സ്പഷ്ടവുമായി ഖുര്‍ആനും ഹദീസും വിശദീകരിക്കുന്നുണ്ട്. അവരുടെ ആത്മീയോന്നതിയുടെ വശങ്ങള്‍ ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്ന് ലഭ്യമാണ്. മാന്യതയുടെ പര്യായങ്ങളായിരുന്ന അവര്‍ക്കു മേല്‍, ഇസ്ലാം പഠിപ്പിച്ച ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കാത്ത മ്ളേഛ വിശേഷണങ്ങള്‍ അര്‍പ്പിക്കുകയാണ് ബൈബിള്‍ കര്‍ത്താക്കള്‍ ചെയ്തത്. അതുകൊണ്ട് പ്രസ്തുത ആരോപണങ്ങള്‍ നി ഷ്കരുണം നമുക്ക് തള്ളിക്കളയാനാവും. എന്നല്ല അവ വലിച്ചെറിയല്‍ നമുക്ക് നിര്‍ബന്ധമാണ്. ഇതില്‍ നിന്നും വ്യത്യസ്തമാണ് രാമ കൃഷ്ണരും മറ്റും. അവരെക്കുറിച്ച് ആകെ ലഭ്യമായ അറിവ് പുരാണങ്ങള്‍ പഠിപ്പിച്ചത് മാത്രമാണെന്നതു തന്നെ കാരണം. ഖുര്‍ആനിലോ സുന്നത്തിലോ മറ്റു തെളിവുകളിലോ അവരെ പ്രശംസിച്ച് സ്ഥിരപ്പെടുത്തുന്ന യാതൊന്നുമില്ല.
ധാരാളം പ്രവാചകന്മാരെ സൃഷ്ടിച്ചു വിടാന്‍ മിര്‍സ കാണിക്കുന്ന ഔത്സുക്യത്തിന്റെ രഹസ്യം കൂടി പറ ഞ്ഞ് ഈ ചര്‍ച്ച അവസാനിപ്പിക്കാം. അതിങ്ങനെയാണ്, കണ്ടവരെയൊക്കെ പിടിച്ച് പ്രവാചകന്മാരായി അവതരിപ്പിക്കുക. പ്രവാചകത്വമെന്നാല്‍ അത്രമാത്രം ഗൌരവകരമൊന്നുമല്ലെന്ന് തോന്നിപ്പിച്ച്, ആ ചുളുവില്‍ കൂടി താനും പ്രവാചക നിരയില്‍ മെല്ലെ കയറിപ്പറ്റുക! മലവെള്ളത്തില്‍ ഒഴുകി വരുന്ന വൃത്തികേടുകളും സമുദ്രത്തിന്റെ ശുദ്ധജലത്തിലെത്തുമല്ലോ ‏- ഇങ്ങനെയെങ്കിലും നബിയായി ജീവിക്കണമെന്ന് അടങ്ങാത്ത ആഗ്രഹമായിരുന്നു മിര്‍സക്ക്. പ്രവാചകത്വത്തിന്റെ മൂല്യം ഇടിച്ചു താഴ്ത്തി അവരോടുള്ള ആദരവ് നശിപ്പിക്കാനും അതുവഴി ഇസ്ലാമിന്റെ ആത്മാവ് കവര്‍ന്നെടുക്കാനും മുസ്ലിം വിരുദ്ധ ശക്തികളൊപ്പിച്ച കപട നീക്കങ്ങളിലൊന്നാണ് ഇതും.
പശ്ചാത്തല വിവരണം
ഇസ്ലാമേതര ശക്തികള്‍ക്കെല്ലാം ഇസ്ലാമിന്റെ ആദര്‍ശപരവും പ്രാസ്ഥാനികവുമായ ശക്തിയും കെട്ടുറപ്പും മുമ്പേ ബോധ്യപ്പെട്ടതാണ്. ഇസ്ലാമിന്റെ ആവിര്‍ഭാവ കാലം മുതല്‍ക്കേ ശത്രുക്കളുടെ സര്‍വ്വവിധ പ്രകോപനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുമ്പില്‍ അടിപതറാതെ സധൈര്യം മുന്നേറുകയും ഇസ്ലാമികാദര്‍ശം കൂടുതല്‍ പ്രശോഭിതമായി നിലനിര്‍ത്തുകയും ചെയ്തിരുന്ന മുസ്ലിം ശക്തിക്കു പിന്നിലുള്ള രഹസ്യം ജൂത-‏ക്രിസ്തീയ പ്രതിലോമ ശക്തികള്‍ക്ക് ബോധ്യപ്പെട്ടു. ഒത്തൊരുമയോടെ ഉത്തമ നായകത്വത്തിന്റെ പിന്നില്‍ നിലയുറപ്പിച്ച മുസ്ലിംകളെയും ഇസ്ലാമിനെയും തകര്‍ക്കാന്‍ കേവലം ആയുധമോ പണമോ മാത്രം ഉപകരിക്കില്ലെന്നവര്‍ മനസ്സിലാക്കി. വിശ്വാസാദര്‍ശങ്ങളില്‍ വിഷം കലര്‍ത്തുകയും തന്മൂലം സമുദായം ഭിന്നിക്കുകയും കലഹിക്കുകയും ചെയ്യുമ്പോള്‍ അതിലൂടെ കാര്യം നേടാമെന്ന കുറുക്കന്റെ സിദ്ധാന്തമാണ് അവര്‍ സ്വീകരിച്ചത്. അന്നു തന്നെ മുസ്ലിംകള്‍ ഏറ്റവും ബഹുമാനിക്കുന്ന അത്യുന്നത പദവിയാകുന്ന നുബുവ്വത്ത് പേരിലാവുമ്പോള്‍ തങ്ങള്‍ക്കൊപ്പിച്ചുള്ള ശരീഅത്ത് നിര്‍മാണവും അഭിനവ നബിയിലൂടെ നേടിയെടുക്കാമെന്ന് അവര്‍ കണക്കു കൂട്ടി. ഈ ലക്ഷ്യ സാക്ഷാത്കാരത്തിനായി യൂ റോപ്യന്‍ മസ്തിഷ്കം ഇറക്കുമതി ചെയ്ത വ്യാജ പ്രവാചകനാണ് പഞ്ചാബിലെ മീര്‍സാ ഗുലാം ഖാദിയാനി (1835‏‏1908).  മുസ്ലിം കോളനിവാഴ്ചക്കെതിരെ ജിഹാദ് പ്രഖ്യാപിച്ച മുസ്ലിംകളെ യുദ്ധത്തില്‍ നിന്നും പിടിച്ചു മാറ്റാനും മീര്‍സാ വഴി ബ്രിട്ടീഷുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നു.
സ്വതന്ത്ര പ്രവാചകത്വമായിരുന്നു മീര്‍സയുടെ ലക്ഷ്യം. ഖത്മുന്നുബുവ്വ (പ്രവാചകത്വ പരിസമാപ്തി) അടയ്ക്കപ്പെട്ട വാതിലാണ്. അത് തള്ളിത്തുറക്കാന്‍ ശ്രമിച്ചവര്‍ക്കൊക്കെ സമകാലിക സമൂഹം നല്‍കേണ്ടത് നല്‍കിയിരുന്നു. പ്രവാചകത്വം വാദിച്ച ‘ബാബ്’ മതസ്ഥാപകനായ അലീ മുഹമ്മദിനെ ഇറാന്‍ ഭരണകൂടം വെടിവെച്ചു കൊന്നത് 1850 ജൂലായ് ഒമ്പതിനായിരുന്നു. മറ്റു പല പൂര്‍വിക കള്ള പ്രവാചകന്മാരുടെയും അവസ്ഥ നാം കണ്ടുവല്ലോ(വ്യാജന്മാരുടെ ചരിത്രം എന്ന ലേഖനം വായിക്കുക). സ്വതന്ത്ര പ്രവാചകത്വ വാദം ആരോഗ്യത്തിന് ഹാനികരമാണെന്ന് മനസ്സിലാക്കിയ മീര്‍സ ആദ്യം ചില്ലറ പ്രസിദ്ധീകരണ പ്രസംഗങ്ങള്‍ വഴി മുസ്ലിം സേവകനായി ചമഞ്ഞു പയ്യെ പ്രവാചകത്വ വാദത്തിലേക്ക് കയറുകയാണ് ചെയ്തത്. പക്ഷേ, നിരവധി മാനസിക ശാരീരിക ദൌര്‍ ബല്യങ്ങള്‍ക്കടിമയായ മീര്‍സാ പ്രവാചകത്വം വിട്ട് ദൈവത്വത്തിലേക്കും അതിനപ്പുറത്തേക്കും കടന്നു. വിചിത്രങ്ങളായ മീര്‍സായുടെ ക്രമാതീത വാദങ്ങള്‍ ഖാദിയാനി നേതൃത്വം മൂടി വെക്കുകയാണ്. മീര്‍സാ കെട്ടാത്ത വേഷമോ അവകാശവാദമുന്നയിക്കാത്ത സ്ഥാനങ്ങളോ ഇല്ല. അവ സംഭവ്യമാകട്ടെ അസംഭവ്യമാകട്ടെ.
വലിയ്യ്, മുജദ്ദിദ്, മുഹദ്ദിസ്, മുല്‍ഹം, മഹ്ദി, ഈസാ, മൂസാ, ആദം, നൂഹ്, ഇബ്റാഹീം, യൂസുഫ്, ദാവൂദ്, സുലൈമാന്‍, യഅ്ഖൂബ്, അഹ്മദ്, മുഖ്താര്‍, മുഹമ്മദ്, മര്‍യം, മീഖായീല്‍, ദുല്‍ഖര്‍നൈനി, ഹജറുല്‍ അസ്വദ്, ളില്ലി-‏ബുറൂസി-‏ഹഖീഖി-‏മജാസി-തശ്രീഇ നബി എന്നീ വിചിത്ര വാദങ്ങളിലൂടെ രംഗത്തെത്തിയ മീര്‍സയെ സമകാലിക മുസ്ലിംകള്‍ തെരുവു ഭ്രാന്തനെ പോലെ കണ്ടു. തുടര്‍ന്ന് ഇതര മതസ്ഥര്‍ കാത്തിരിക്കുന്ന കല്‍ക്കിയും മിശിഹയും തുടങ്ങി ലോകം പ്രതീക്ഷിക്കുന്ന വാഗ്ദത്ത പുരുഷന്മാരെല്ലാം താനാണെന്ന് അവകാശപ്പെട്ട് എട്ടുകാലി മമ്മൂഞ്ഞിയുടെ റെക്കോര്‍ഡ് തകര്‍ത്ത് മീര്‍സാ എഴുതാന്‍ പോ ലും പറ്റാത്ത അറുവഷളന്‍ വാദങ്ങളിലൂടെ കാടുകയറി. താന്‍ ദൈവപുത്രനാണെന്നും ദൈവത്തിന്റെ ഭാര്യയാണെന്നും അവസാനം താന്‍ ദൈവമാണെന്നും ഒരു പടി കൂടി മുന്നോട്ട് കടന്ന് ദൈവം തന്റെ മകനാണെന്നു കൂടി പറഞ്ഞു.
മീര്‍സാ പറയുന്നു. എന്റെ വിചിത്രവാദങ്ങള്‍ തുടങ്ങിയത് മുതല്‍ തന്നെ രണ്ടു മുഅ്ജിസത്തുകള്‍ അല്ലാ ഹു എനിക്കു തന്നു. ഒന്ന് തലചുറ്റല്‍ മറ്റൊന്ന് നിലയ്ക്കാത്ത മൂത്രസ്രാവം (ഹഖീഖതുല്‍ വഹ്യ്‏-മീര്‍സ). തനിക്ക് തനിഭ്രാന്താണെന്ന് മീര്‍സാ ആവര്‍ത്തിച്ച് പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. എന്നിരിക്കെ ഒരു മാനസിക രോഗിയുടെ ഭ്രാന്തന്‍ ചിന്തകള്‍ ദൈവദത്തമാണെന്ന് വിശ്വസിക്കുന്നവരുടെ കാര്യം കഷ്ടം തന്നെ.
ഇസ്രായേലും യൂറോപ്യന്‍ രാജ്യങ്ങളും ഖാദിയാനിസത്തിന്റെ കളിത്തൊട്ടിലുകളാണ്. ജൂതക്രിസ്തീയ മസ്തിഷ്കങ്ങളും സാമ്പത്തിക സാങ്കേതിക സൌകര്യങ്ങളുമാണ് ലോകതലത്തില്‍ ഖാദിയാനിസത്തെ നിയന്ത്രിക്കുന്നത്. ഖാദിയാനികള്‍ അമുസ്ലിംകളാണെന്ന വിഷയത്തില്‍ മുസ്ലിം ലോകം ഒറ്റക്കെട്ടാണ്. നിരവധി പണ്ഢിത ഫത്വകളും കോടതി വിധികളും ഇവ്വിഷയകമായി വെളിച്ചം കണ്ടിട്ടുണ്ട്. 1974‏-ല്‍ മുസ്ലിം വേള്‍ഡ് ലീഗ് മക്കയില്‍ സംഘടിപ്പിച്ച കോണ്‍ഫ്രന്‍സില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള 144 സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുകയും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അമുസ്ലിം കളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അഹ്മദികള്‍ മൂന്ന് വിഭാഗമാണിന്ന്. ഖാദിയാനികള്‍, ലാംഹാരികള്‍, തിമാര്‍പൂരികള്‍. മീര്‍സായേയും കടത്തിവെട്ടിയ വാദഗതികളാണിവര്‍ക്കുള്ളത്. ഇസ്ലാമിക രേഖകള്‍ക്ക് പകരം മീര്‍സായുടെ വിഡ്ഢിത്തവും വിടുവായിത്തവുമാണിന്നവര്‍ക്ക് പ്രമാണം. ചില സാധുക്കള്‍ ചോദിക്കാറുണ്ട്. അംബരചുംബികളായ കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍ ചിന്തയില്‍ ചിത്രീകരിക്കുന്നവര്‍, സങ്കീര്‍ണ ശാസ്ത്ര ക്രിയകള്‍ക്ക് നിര്‍ണായക നേതൃത്വം നല്‍കുന്നവര്‍, നോബല്‍ സമ്മാന ജേതാക്കള്‍, ബുദ്ധിജീവികളും വിദ്യാസമ്പന്നരും ഖാദിയാനികളിലുണ്ടല്ലോ? അതിലെന്ത് ബുദ്ധിഹീനതയാണുള്ളത്? മറുപടി വളരെ ലളിതമാണ്. നബി(സ്വ)യുടെ സമകാലികരായ അബൂജഹലും കമ്പനിയും ഒരിക്കലും ബുദ്ധിയില്‍ മോശക്കാരായിരുന്നില്ല. പക്ഷേ, ബുദ്ധിയല്ല ഹിദായത്തിന്റെ മാനദണ്ഢം. അത് അല്ലാഹുവിന്റെ ഔദാര്യമാണ്. അവനുദ്ദേശിച്ചവര്‍ക്ക് മാത്രമേ ലഭിക്കൂ. അവര്‍ മാത്രമാണ് യഥാര്‍ഥ ബുദ്ധിജീവികള്‍.
മീര്‍സാ പുരാണങ്ങള്‍ പരിശോധിക്കുമ്പോള്‍ മനുഷ്യ വര്‍ഗത്തിലെ ഒരു ലോക്കല്‍ മെമ്പറുടെ വ്യക്തിത്വം പോലും അവകാശപ്പെടാന്‍ മീര്‍സായ്ക്ക് അര്‍ഹതയില്ലെന്നു കാണാം. അയാളുടെ അവകാശവാദങ്ങള്‍ തന്റെ ഭ്രാന്തില്‍ വരവ് വെക്കുകയാണ് ബുദ്ധി.

മീര്‍സയുടെ മ്ളേഛ വ്യക്തിത്വം

പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ ബട്ടാല താലൂക്കില്‍ പെട്ട ഖാദിയാന്‍ ഗ്രാമമാണ് മീര്‍സാ ഗുലാം അഹ്മദിന്റെ ജന്മസ്ഥാന്‍. മീര്‍സാ ഗുലാം മുര്‍തസാ ചിറാഗ് ബീബി ദമ്പതികളുടെ മകനായ മീര്‍സയുടെ ജനനം 1835 ലാണെന്നും 1839 ലാണെന്നും 1840 ലാണെന്നും അഭിപ്രായമുണ്ട്.
തിമൂറിന്റെ പിതൃവ്യനായ ബര്‍ലാസിന്റെ നാമത്തിലാണ് മീര്‍സായുടെ ഗോത്രം. ബര്‍ലാസാവട്ടെ, മുഗള്‍ വംശത്തിലെ ഒരു ഉപഗോത്രവും. ഇമാം മഹ്ദിയുടെ പേരില്‍ ആള്‍മാറാട്ടം നടത്താന്‍ മുഗള്‍ വംശജനായ മീര്‍സാ തന്റെ തറവാട് ഫാരിസിയാണെന്ന് മാറ്റിപ്പറഞ്ഞു. മീര്‍സായുടെ വാക്കുകള്‍ കാണുക: എന്റെ മുത്തശ്ശിമാരില്‍ ചിലര്‍ ബീബികളാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ ഈയിടെ ഉണ്ടായ വഹ്യ് വഴിയാണ് ഞങ്ങള്‍ ഫാരിസി വംശക്കാര്‍ ആണെന്ന് അറിഞ്ഞത്. ദുരൂഹത നിറഞ്ഞ മീര്‍സായുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ചെറിയ ഒരെത്തിനോട്ടമാണിവിടെ ഉദ്ദേശിക്കുന്നത്.
മീര്‍സായുടെ മകന്‍ ബശീര്‍ അഹ്മദ് ‘സീറത്തുല്‍ മഹ്ദി’ എന്ന പേരില്‍ പിതാവിന്റെ ജീവചരിത്രം എഴുതിയിട്ടുണ്ട്. പ്രസ്തുത പുസ്തകം വായനക്കാരന് നല്‍കുന്ന മീര്‍സായുടെ ചരിത്രം കേവലം പൊട്ടനും പോയത്തക്കാരനും മാനസിക ശാരീരിക വൈകല്യങ്ങള്‍ക്കടിമയുമായ ഒരു നാലാംകിട പൌരന്റേതാണ്. മകന്‍ പരിചയപ്പെടുത്തുന്ന മീര്‍സായുടെ ബാല്യകാല ചാപല്യം നമുക്കൊന്നു പരിശോധിക്കാം. മീര്‍സാ കുടുംബത്തിന് ഇംഗ്ളീഷ് ഗവണ്‍മെന്റ് നല്‍കി വരുന്ന പെന്‍ഷന്‍ തുകയുമായി ഒരിക്കല്‍ മീര്‍സാ വീട്ടിലേക്ക് മടങ്ങുന്ന വഴി കൂട്ടുകാരന്‍ ഇമാമുദ്ദീനുമായി കണ്ടുമുട്ടി. രണ്ടു പേരും പല ഭാഗത്തും ചുറ്റിക്കറങ്ങി ആ കാശ് ധൂര്‍ത്തടിച്ചു.
ചെറുപ്രായത്തില്‍ ഗ്രാമങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ് കണ്ണില്‍ പെട്ട പക്ഷികളെ കല്ലെറിഞ്ഞു കൊല്ലലായിരുന്നു മീര്‍സായുടെ പ്രധാന ഹോബി. ഒരിക്കല്‍ കൂട്ടുകാരന്‍ മധുര പലഹാരം ആവശ്യപ്പെട്ടപ്പോള്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് അടുക്കളയില്‍ കയറി മീര്‍സാ പഞ്ചസാരയാണെന്നു കരുതി കുറെ പൊടിയുപ്പ് വാരി കീശയിലാക്കി. വഴിക്കുവെച്ച് ആര്‍ത്തിയോടെ വായിലിട്ട മീര്‍സാ ശ്വാസം മുട്ടി അവശനായി. മധുരപ്രിയനായ മീര്‍സാ ശൌച്യം ചെയ്യാന്‍ വേണ്ടി പോക്കറ്റില്‍ കരുതിയ മണ്‍കട്ടകളുടെ കൂട്ടത്തില്‍ കല്‍കണ്ടിയുടെ കഷ്ണങ്ങളും സൂക്ഷിക്കുമായിരുന്നു. വാച്ചിന്റെ ഡയലില്‍ വിരല്‍ വെച്ച് എണ്ണിയിട്ടായിരുന്നു സമയം പോലും മനസ്സിലാക്കിയിരുന്നത്. അശ്രദ്ധനായുള്ള നടത്തം കാരണം മീര്‍സായുടെ ചെരിപ്പില്‍ നിന്നും ഷര്‍ട്ടിലേക്ക് ചെളി തെറിക്കാറുണ്ട്. കൂടെയുള്ള ശിഷ്യന്മാര്‍ തങ്ങളുടെ തലപ്പാവ് അഴിച്ച് ആ മാലിന്യങ്ങള്‍ വൃത്തിയാക്കലാണ് പതിവ്.
ഷര്‍ട്ടും കോട്ടും ബട്ടണുകള്‍ മാറിയിടുക, ചെരിപ്പും ഷൂവും കാല്‍ മാറിയിടുക ഇങ്ങനെ എത്രയെത്ര മീര്‍സാ പോയത്തങ്ങള്‍. മീര്‍സായുടെ സരസത സമര്‍ഥിക്കാന്‍ വേണ്ടിയായിരിക്കാം സ്വന്തം മകന്‍ ഇ തൊക്കെ എഴുതിപ്പിടിപ്പിച്ചത്. പക്ഷേ, ബുദ്ധിയുള്ളവര്‍ മീര്‍സായുടെ മണ്ടത്തരങ്ങളും മീര്‍സായികളുടെ ഗതികേടുകളുമാണ് അവയില്‍ നിന്നൊക്കെ മനസ്സിലാക്കുക.
മതഭൌതിക വിദ്യ മീര്‍സാക്ക് നന്നേ കുറവായിരുന്നു. ഫസല്‍ ഇലാഹി, ഫസല്‍ മുഹമ്മദ് ഗുല്‍ അലീഷാ എന്നിവരില്‍ നിന്ന് പ്രാഥമിക ഖുര്‍ആന്‍ പാരായണവും അല്‍പം തര്‍ക്കശാസ്ത്രവും ഫാരിസിയുമാണ് മീര്‍സാ പഠിച്ചത്. തുടര്‍ന്നുള്ള വഴിവിട്ട വായനയിലൂടെ നല്ലതും ചീത്തയും വിവേചിക്കാനാവാതെ എ ന്തൊക്കെയോ മീര്‍സ ധരിച്ചുവെച്ചു. പില്‍ക്കാലത്ത് വഹ്യ് എന്ന പേരില്‍ മീര്‍സാ ഇറക്കുമതി ചെയ്തത് ഈ വഴിതെറ്റിയ വായനയിലൂടെ സ്വായത്തമാക്കിയ വിവരക്കേടുകളായിരുന്നു.
മീര്‍സായുടെ വൈവാഹിക ജീവിതം 16‏-ാം വയസിലാണ് ആരംഭിക്കുന്നത്. സ്വന്തം കുടുംബത്തില്‍ പെട്ട ഹുര്‍മത്തു ബീവിയാണ് ആദ്യഭാര്യ. മീര്‍സാ സുല്‍ത്ത്വാന്‍ അഹ്മദും മീര്‍സാ ഫസ്വല്‍ അഹ്മദും ഈ ഭാര്യയിലുള്ളവരാണ്. 1884ല്‍ ഡല്‍ഹിയില്‍ നിന്നായിരുന്നു രണ്ടാം വിവാഹം. ഉമ്മുല്‍ മുഅ്മിനീന്‍ എന്ന് ഖാദിയാനികള്‍ സംബോധന ചെയ്യുന്നത് ഈ ഭാര്യയെയാണ്. മീര്‍സാ ബശീര്‍ അഹ്മദ്, മീര്‍സാ ബഷീറുദ്ദീന്‍ മഹ്മൂദ്, മീര്‍സാ ഷരീഫ് അഹ്മദ് എന്നിവര്‍ ഈ ഭാര്യയിലാണ്. എന്നാല്‍ 1891ല്‍ മീര്‍സാ ആദ്യഭാര്യയെ വിവാഹമോചനം ചെയ്തു (മീര്‍സായുടെ പ്രസിദ്ധമായ പ്രണയ നാടകത്തിന്റെ ബലിയാടായിരുന്നു ഹുര്‍മത്ത് ബീവി).
മീര്‍സായുടെ സാമ്പത്തിക സ്ഥിതി ഇടക്കാലത്ത് വളരെ മോശമായിരുന്നു. മീര്‍സാ കുടുംബത്തിന്റെ സ്വത്തുക്കള്‍ മുഴുവന്‍ കണ്ടുകെട്ടിയ ബ്രിട്ടീഷ് സര്‍ക്കാര്‍ വാര്‍ഷിക പെന്‍ഷനായി 700 രൂപയാണ് മീര്‍സാ കുടുംബത്തിന് അനുവദിച്ചത്. പിന്നീട് 150 രൂപയാക്കി കുറച്ചു. ജ്യേഷ്ഠന്‍ ഗുലാം ഖാദറിന്റെ മരണത്തോടെ ബ്രിട്ടീഷുകാര്‍ അതും നിറുത്തല്‍ ചെയ്തു. ജീവിതം പലപ്പോഴും വഴിമുട്ടിയ അവസ്ഥ. സിയാല്‍ കോട്ടില്‍ ഗുമസ്തപ്പണി എടുക്കുമ്പോള്‍ മീര്‍സായുടെ മാസാന്ത ശമ്പളം 15 രൂപയായിരുന്നു. അവസാനം 1867ല്‍ ഗുമസ്തപ്പണി രാജിവെച്ച മീര്‍സാ ജൂതാസിന്റെ റോളില്‍ രംഗത്തെത്തി.
ബ്രിട്ടീഷിന്റെ സെക്യൂരിറ്റിയും ഏതു നെറികേടിനുമുള്ള സന്നദ്ധതയും ഉപയോഗപ്പെടുത്തിയ മീര്‍സാ ദാരിദ്യ്ര രേഖയുടെ അടിത്തട്ടില്‍ നിന്നും സമ്പന്നതയുടെ അത്യുന്നത സോപാന സീമകള്‍ അതിശീഘ്രം ചാടിക്കടക്കുകയായിരുന്നു. ഇക്കാര്യം മീര്‍സ തന്നെ തുറന്നു സമ്മതിക്കുന്നത് കാണുക. പ്രതിമാസം 10 രൂപ പോലും പ്രതീക്ഷിക്കാന്‍ വകയില്ലാത്ത വിധം വളരെ പ്രയാസകരമായിരുന്നു എന്റെ ജീവിതം. എന്നാല്‍ ഈ നിമിഷം വരെ(1907) ഞാന്‍ കൈപ്പറ്റിയ സംഭാവനകളും മറ്റും മൂന്നു ലക്ഷം രൂപയില്‍ ഒട്ടും കുറയില്ല. എത്രയോ കൂടുതലാണുണ്ടാവുക.
ഇസ്ലാമിന്റെ പേരു പറഞ്ഞ് പാവങ്ങളെ വഞ്ചിച്ച ലക്ഷങ്ങള്‍ ആര്‍ഭാടവും ആഭാസകരവുമായ ജീവിതം വഴി ധൂര്‍ത്തടിക്കുകയാണ് മീര്‍സയും കുടംബവും ചെയ്തത്. ഇതിനെതിരെ അടുത്ത സുഹൃത്തുക്കള്‍ വരെ മീര്‍സയോട് തട്ടിക്കയറുകയും അന്തരീക്ഷം പലപ്പോഴും ബഹളമയമാവുകയും ചെയ്തിട്ടുണ്ട്. തന്റെ അടുത്ത അനുയായി ഖാജാ കമാലുദ്ദീന്‍ ഒരിക്കല്‍ പറയുകയുണ്ടായി. പട്ടിണിപ്പാവങ്ങള്‍ എല്ലുമുറിയെ പണിയെടുത്ത് ചോര നീരാക്കിയ പൈസയാണ് പൊതുജനങ്ങള്‍ക്കു വേണ്ടി ബൈത്തുല്‍ മാലിലേക്ക്… ദാനം ചെയ്യുന്നത്. അതൊക്കെയും മീര്‍സയും കുടുംബവും ധൂര്‍ത്തടിച്ച് തുലക്കുകയാണ്. തന്റെ ധൂര്‍ത്ത് ചോദ്യം ചെയ്ത മുഹമ്മദലിയോട് കയര്‍ത്തുകൊണ്ട് മീര്‍സാ പറഞ്ഞു:
ഞാന്‍ അവിഹിതമായി സ്വത്ത് കൈകാര്യം ചെയ്യുന്നുവെന്നാണ് ആക്ഷേപകരുടെ ആരോപണം. ഈ ജമാഅത്തിന്റെ സ്വത്തില്‍ എന്തവകാശമാണവര്‍ക്കുള്ളത്. ഞാനീ ജമാഅത്തില്‍ നിന്ന് രാജിവെച്ചാല്‍ അ തോടെ എല്ലാ സംഭാവനയും നിലക്കും. ഖാദിയാനീ ഖലീഫമാരുടെ ധൂര്‍ത്ത് പരാമര്‍ശിക്കാതിരിക്കലാണ് ഭംഗി. മീര്‍സായുടെ ശാരീരിക മാനസികാവസ്ഥകള്‍ പരിശോധിക്കുമ്പോഴാണ് തന്റെ വിചിത്ര വാദങ്ങളു ടെ അടിവേര് നാം കണ്ടെത്തുന്നത്.
ചെറുപ്പം മുതലേ പല ശാരീരിക മാനസിക രോഗങ്ങള്‍ക്കും അടിമയായിരുന്നു മീര്‍സ. പിതാവിന്റെ ജീവിത കാലത്ത് തന്നെ അദ്ദേഹത്തിന് ക്ഷയരോഗം ബാധിക്കപ്പെട്ടിരുന്നുവെന്ന് യഅ്ഖൂബ് ഖാദിയാനി ഹയാത്ത് അഹ്മദ് എന്ന കൃതിയില്‍ പറയുന്നു (1: 79).
ഹിസ്റ്റീരിയ, മാലീഖൂലിയ, ഖുതുറുബ്, ബോധക്ഷയം, ശക്തിക്ഷയം, തലകറക്കം, നെഞ്ചു വേദന, പല്ലു വേദന, മൂത്രവാര്‍ച്ച, നിരവധി ലൈംഗിക രോഗങ്ങള്‍ തുടങ്ങി ഒരു സര്‍വരോഗ വാഹിനിയായിരുന്നു മീര്‍ സ. ബശീര്‍ ഒന്നാമന്റെ മരണശേഷമാണ് മീര്‍സക്ക് ഹിസ്റ്റീരിയ ബാധിച്ചതെന്ന് തന്റെ മാതാവ് തന്നെ സമ്മതിക്കുന്നുണ്ട്.
ഖാദിയാനി പത്രം മീര്‍സയുടെ ഹിസ്റ്റീരിയ വിലയിരുത്തുന്നത് ഇപ്രകാരമാണ്. പരമ്പരാഗതമായി ലഭിച്ചതായിരുന്നില്ല മീര്‍സയുടെ ഹിസ്റ്റീരിയ. ചിന്താധിക്യവും ബാഹ്യപ്രേരണകളും അദ്ദേഹത്തെ മസ്തിഷ്ക രോഗിയാക്കി. അതേത്തുടര്‍ന്നാണ് അദ്ദേഹം ഹിസ്റ്റീരിയ ബാധിതനായത്.
താന്‍ പ്രബോധനം ആരംഭിച്ചതു മുതല്‍ തനിക്ക് തലകറക്കവും മൂത്രാധിക്യവും ഉണ്ടായതായി ഹഖീഖതുല്‍ വഹ്യില്‍ മീര്‍സ വിവരിക്കുന്നു(പേജ്: 307). തല കറങ്ങി പലപ്പോഴും നിലംപതിക്കാറുണ്ടായിരുന്നു. രോഗത്തിനടിമയായതിനാല്‍ പലപ്പോഴും അദ്ദേഹത്തിന് റമളാന്‍ വ്രതം അനുഷ്ഠിക്കാന്‍ സാധിച്ചിരുന്നില്ല. താന്‍ ഞരമ്പുരോഗിയാണെന്നും തനിക്ക് ശൈത്യവും മഴയും സഹിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട് (മക്തൂബാത് അഹ്മദിയ്യ 5: 2). മീര്‍സയുടെ രണ്ടു കണ്ണുകള്‍ക്കും അസുഖമായിരുന്നു. അവ പൂര്‍ണമായി തുറക്കാന്‍ കഴിയുമായിരുന്നില്ല.
മൂത്രവാര്‍ച്ച മൂലം വല്ലാതെ വിഷമിച്ച മീര്‍സാ പറയുന്നത് കാണുക. ഞാനൊരു നിത്യരോഗിയാണ്. നേരത്തെയുള്ള പ്രമേഹവും ഉറക്കക്കുറവ് മൂലമുള്ള ശക്തിക്ഷയവും തലചുറ്റലും ഇപ്പോള്‍ മൂര്‍ഛിച്ചിരിക്കുകയാണ്. ഒറ്റ രാത്രി തന്നെ ചുരുങ്ങിയത് 100 പ്രാവശ്യമെങ്കിലും മൂത്രിക്കേണ്ടി വരാറുണ്ട്. നിരന്തരമുള്ള മൂത്രസ്രാവം എന്റെ ശരീരം വല്ലാതെ ശുഷ്കിപ്പിച്ചു. എന്നാല്‍ ഇത്തരം മൂത്രവാര്‍ച്ചകളും മാനസിക രോഗങ്ങളും തന്റെ മുഅ്ജിസത്തായാണ് മീര്‍സ അവകാശപ്പെടുന്നത്. അത് വിശ്വസിക്കാന്‍ കുറെ ബുദ്ധിജീവികളും.

മീര്‍സയുടെ ദൈവവും മീര്‍സാ ദൈവവും

അതുല്യനും ഭാവനകള്‍ക്കതീതനുമായ അല്ലാഹുവിലാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ‘പ്രവാചകരെ പ്രസ്താവിക്കുക, അല്ലാഹു ഏകനാണ്, നിരാശ്രയനും. അവന്‍ ജനനിയോ ജനയിതാവോ അല്ല. അവനോട് ഒരു സൃഷ്ടിക്കും തുല്യതയില്ല’ (സൂറത്തു ഇഖ്ലാസ്വ്). ‘അല്ലാഹുവിനെ പോലെ ഒരു വസ്തുവും ഇല്ല’ (സൂറത്തു ശുഅറാ).
ഇമാം മാലിക്(റ) പറയുന്നു: ഹൃദയത്തില്‍ രൂപാന്തരപ്പെടുന്ന രൂപഭാവങ്ങ ള്‍ക്കതീതമാണ് അല്ലാഹു. കാരണം ഹൃദയത്തില്‍ രൂപപ്പെടുന്നത് പോലും അല്ലാഹുവിന്റെ സൃഷ്ടിയാണ് (ബഹ്ജത്തുന്നുഫൂസ്). എല്ലാ സൃഷ്ടികളോടും എല്ലാ അര്‍ഥത്തിലും അല്ലാഹു വിയോജിക്കുന്നു. ഇതാണ് മുസ്ലിംകളുടെ വി ശ്വാസം.
ഇസ്ലാമിനെതിരെ സമ്പൂര്‍ണ സമാന്തരമായൊരു മതദര്‍ശനമായിരുന്നു മീര്‍സയിലൂടെ ബ്രിട്ടീഷു കാര്‍ ലക്ഷ്യമിട്ടത്. മീര്‍സയാവട്ടെ തന്റെ മതത്തിന്റെ സംരക്ഷകരായ സായ്പ്പുകാരെ ദൈവമായി കണ്ടു. ബ്രിട്ടീഷ് കോടതിയില്‍ ഗുമസ്തപ്പണിയെടുത്ത മീര്‍സ സ്വപ്നത്തില്‍ ദര്‍ശിക്കുന്ന കോടതി മുറികള്‍ സ്വര്‍ഗമായും ജഡ്ജി ദൈവമായും വിശ്വസിച്ചു. മീര്‍സ പറയുന്നത് കാണുക: ഒരു കോടതിയിലേക്ക് ഞാന്‍ കയറിച്ചെന്നു. ജഡ്ജിയുടെ സീറ്റില്‍ അല്ലാഹു ഇരിക്കുന്നു. കയ്യില്‍ ഒരു കേസ് ഫയലുമായി ഒരു ശിപായിയും. ഫയല്‍ ഹാജരാക്കിയ ശേഷം അല്ലാഹു മീര്‍സയെ അന്വേഷിക്കുകയും ആ കസേരയില്‍ ഇരിക്കാന്‍ പറയുകയും ചെയ്തു (മുകാശഫാതെ മീര്‍സ: 28).
ടൈയും കോട്ടും ധരിച്ച് കസേരയിലിരുന്ന് ഫയലുകള്‍ പരിശോധിക്കുന്ന ബ്രിട്ടീഷ് ഓഫീസറെ മീര്‍സ ദൈവമായാണ് കണ്ടത്. തനിക്ക് വഹ്യ് എന്ന പേരില്‍ പൈശാചിക ബോധനം നല്‍കുന്നതും മറ്റൊരു സായ്പ്. മീര്‍സയുടെ വാക്കുകള്‍ കാണുക: ഇരുപത് വര്‍ഷമായി യുവ കോമളനായ ഒരു മലകിനെ സായ്പിന്റെ വേഷത്തില്‍ ഞാന്‍ കാണുന്നു. ഒരിക്കല്‍ ഞാന്‍ പറഞ്ഞു. നിങ്ങള്‍ അതീവ സുന്ദരന്‍ തന്നെ. അതെ, ഞാന്‍ ദര്‍ശിനിയാണ്, മലക് പറഞ്ഞു (തദ്കിറ: 31). ഖൈറാത്തി, ടോച്ചിറാണി തുടങ്ങി പെണ്‍ പേരുകളിലുള്ള മാലാഖമാരും മീര്‍സയുടെ വഹ്യ് വാഹകരില്‍ ചിലരാണ്.
ഇംഗ്ളീഷ് ദൈവത്തില്‍ നിന്നും ഇംഗ്ളീഷ് മലകു വഴി മീര്‍സക്കു കിട്ടിയ വഹ്യുകളില്‍ ചിലതാവട്ടെ ഇംഗ്ളീഷിലും. ഇംഗ്ളീഷ് വഹ്യുകളിലൊന്ന് മീര്‍സ രേഖപ്പെടുത്തുന്നത് കാണുക:
I love you, I am with you, yes I am happy life of pain I shall help you. I can what I will do we can what will do. God is coming by his army be is with you to kill enemy the days shall come when God shall help you glory be to the lord God maker of Earth and Heaven.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ നിന്റെ കൂടെയുണ്ട്. അതെ, ഞാന്‍ സന്തുഷ്ടനാണ്. ഞാന്‍ ആഗ്രഹിക്കുന്നത് ഞാന്‍ ചെയ്യും. ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഞങ്ങള്‍ ചെയ്യും. അല്ലാഹു തന്റെ സൈന്യത്തോടൊപ്പം വരുന്ന ശത്രുക്കളെ നശിപ്പിക്കാന്‍ വേണ്ടി അവന്‍ നിന്നോടൊപ്പമുണ്ട്. ദൈവം നിന്നെ സഹായിക്കുന്ന ദിവസങ്ങളില്‍ മഹത്വം ദൈവത്തിനാകുന്നു. ആകാശഭൂമികളുടെ ദൈവം (ഹഖീഖത്തുല്‍ വഹ്യ്: 303‏-304).
വായനക്കാര്‍ ചിന്തിക്കുക. ബ്രിട്ടീഷുകാര്‍ക്ക് അടിമവേല ചെയ്ത മീര്‍സ ഉറക്കത്തിലും ഉണര്‍വിലും തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ബ്രിട്ടീഷുകാര്‍ക്ക് ദൈവീക പദവിയാണ് നല്‍കിയിരിക്കുന്നത്. തന്റെ വത്സല ഭക്തന്‍ ബ്രിട്ടീഷ് ദൈവം വന്നു. ഞാന്‍ നിന്നില്‍ നിന്നുമാണ് (ഹഖീഖത്തുല്‍ വഹ്യ്: 74) നീ വല്ലതും ഉണ്ടാവണമെന്ന് ആഗ്രഹിച്ചാല്‍ ഉണ്ടാവൂ എന്ന് പറയുക. അതുണ്ടായിക്കൊള്ളും (ഹഖീഖത്തുല്‍ വഹ്യ്: 74). മീര്‍സയും തന്റെ ദൈവവും തമ്മിലുള്ള അഭേദ്യ ബന്ധമാണ് മേല്‍ വരികള്‍.
മീര്‍സ ഇടക്കിടെ തന്റെ ദൈവത്തെ സന്ദര്‍ശിച്ച് നിവേദനങ്ങള്‍ സമര്‍പ്പിക്കാറുണ്ടത്രെ. ഒരിക്കല്‍ ദൈവത്തോടൊപ്പം ഇരിപ്പിടം പങ്കുവെക്കുകയും ഫയലുകള്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്ത സംഭവം മീര്‍സ വിശദീകരിക്കുന്നത് കാണുക : ജാഗ്രതാവസ്ഥയിലുള്ള ഒരു ദിവ്യ ദര്‍ശനത്തില്‍ ഞാന്‍ ഒരു മനോഹര ഹര്‍മ്യം കണ്ടു. അതില്‍ ഒരു ആസനത്തിന്മേല്‍ ഉപവിഷ്ടക കൊട്ടാരത്തിലെ സുവിനീതനായ ഒരു ഉദ്യോഗസ്ഥനാണ് ഈയുള്ളവന്‍ എന്നെനിക്കു തോന്നി. ഞാന്‍ ഏതാനും വിധികള്‍ എഴുതി തയ്യാറാക്കിയിരുന്നത് സര്‍വശക്തന്റെ തിരുമുമ്പില്‍, അവയില്‍ ഒപ്പു വെപ്പിക്കുന്നതിനു വേണ്ടി സമര്‍പ്പിക്കുകയായിരുന്നു. പിതൃബന്ധമായ വാത്സല്യത്തോടു കൂടി എന്നോട് ആസനത്തിന്മേല്‍ ഉപവിഷ്ടനായിരിക്കാന്‍ സര്‍വശക്തന്‍ ആജ്ഞാപിച്ചു. പിന്നീട് ചുവന്ന ഒരു മഷിപ്പാത്രത്തില്‍ ദൈവം അവന്റെ പേന മുക്കി ഒന്നല്‍പം കുടഞ്ഞ ശേഷം ആ കടലാസുകളില്‍ ഒപ്പു വെച്ചു.
നിങ്ങളിപ്പോള്‍ കണ്ട ചുവന്ന തുള്ളികള്‍ ദൈവം പേന കുടഞ്ഞപ്പോള്‍ അതില്‍ നിന്നും തെറിച്ചതത്രെ (ഹസ്രത്ത് അഹ്മദ്). പുണ്യം പ്രതീക്ഷിച്ച് ഈ ഷര്‍ട്ടിന്റെ ഫോട്ടോ ഖാദിയാനീ ഭവനങ്ങളില്‍ ഇന്നും തൂക്കിയിട്ടു വരുന്നു. പാവം ഖാദിയാനികള്‍! മീര്‍സക്കു പോലും വിശ്വാസമില്ലാത്ത ദൈവത്തിന്റെ മഷിയടയാളം ദൈവീക ദൃഷ്ടാന്തമായി വിശ്വസിച്ചു പോരുന്നു. നടന്നുപോകുമ്പോള്‍ തല വരെ ചെരിപ്പില്‍ നി ന്നും ചെളി തെറിക്കാറുള്ള അലസ പ്രകൃതനായ മീര്‍സ (ഹസ്രത്ത് അഹ്മദ് 131‏-132) യുടെ ഷര്‍ട്ടിലെ (അശ്രദ്ധമൂലം തെറിച്ച) മഷിത്തുള്ളിയെ കുറിച്ച് ഓര്‍മപ്പെടുത്തിയപ്പോള്‍ അത് വല്ല മാങ്ങാ അച്ചാറോ മറ്റോ ആയിരിക്കുമെന്നായിരുന്നു മീര്‍സയുടെ പ്രതികരണം (സീറത്തുല്‍ മഹ്ദി 1/82). വീണ്ടും അബ്ദുല്ല മഷിത്തുള്ളിയെ കുറിച്ച് അന്വേഷിച്ച് ശല്യപ്പെടുത്തിയപ്പോള്‍ എന്തു ചുവപ്പ് തുള്ളികള്‍ എന്നു പറഞ്ഞ് മീര്‍സ ദേഷ്യപ്പെടുകയാണുണ്ടായത് (ഹസ്രത്ത് അഹ്മദ്: 131). പക്ഷേ, വാര്‍ത്തകളില്‍ തലക്കെട്ട് മാറ്റിപ്പറയുകയാണുണ്ടായത്. ഏഴു വര്‍ഷം മീര്‍സ തുടര്‍ച്ചയായി ഉപയോഗിച്ച ആ ഷര്‍ട്ട് അലക്കാതെ അബ്ദുല്ലാ സന്നൂരി 43 വര്‍ഷം സൂക്ഷിച്ചു വെച്ചു. ആ വസ്ത്രത്തിലായിരുന്നു സന്നൂരിയുടെ മയ്യിത്ത് മറവു ചെയ്തത് (സീറത്തുല്‍ മഹ്ദി 133).
മീര്‍സ എന്ന ദൈവം
ഭ്രാന്തന്‍ ജല്‍പനങ്ങളുമായി തന്റെ കാലത്തെ പ്രധാന ഹാസ്യ കഥാപാത്രമായി മാറിയ മീര്‍സാ ഗുലാം അഹ്മദ് പ്രവാചകത്വത്തിലും സംതൃപ്തനാവാതെ ദൈവവും ദൈവപുത്രനുമൊക്കെയായി അഭിഷിക്തനായിട്ടുണ്ട്.
സായ്പുമാര്‍ക്ക് ദൈവിക പരിവേഷം നല്‍കിയ മീര്‍സക്ക് അല്‍പം വട്ട് ശക്തിയായപ്പോള്‍ വല്ലാത്തൊരു പൂതി. തനിക്ക് എന്തുകൊണ്ട് ദൈവമായിക്കൂടാ! പിന്നീട് ആ വഴിക്കായി മീര്‍സയുടെ ചിന്ത. തന്റെ ദൈവ വാദങ്ങള്‍ അംഗീകരിക്കാന്‍ അണികള്‍ തയ്യാറാകുമോ എന്നൊന്നും മീര്‍സ ചിന്തിച്ചില്ല. ദൈവ വാദത്തി ന്റെ മുന്നോടിയായി ചില മുന്‍കൂര്‍ ജാമ്യങ്ങള്‍ മീര്‍സ എടുത്തു. അല്ലാഹു നിസ്കരിക്കും, ഉണരും, ഉറങ്ങും (അല്‍ബുശ്റ 2/97) അല്ലാഹു നോമ്പു പിടിക്കും, മുറിക്കും………… (തബ്ലീഗെ രിസാലത്ത് 10/131) തുടങ്ങിയ മാനുഷിക ഗുണങ്ങളുള്ള അല്ലാഹു ഖാദിയാനില്‍ ഇറങ്ങും (അല്‍ബുശ്റ 10/131) എന്നീ പ്രഖ്യാപനങ്ങളിലൂടെ പരിതസ്ഥിതികള്‍ പഠിച്ച മീര്‍സ പറഞ്ഞു. ഒരു സ്വപ്നത്തില്‍ ഞാന്‍ അല്ലാഹുവായി കണ്ടു. ഞാന്‍ തന്നെയാണ് അല്ലാഹു എന്നുറപ്പായപ്പോള്‍ ഈ പ്രപഞ്ചത്തിന്റെ ഘടനയൊന്ന് ശരിപ്പെടുത്താമെന്ന് കരുതി. പുതിയ ആകാശ ഭൂമികള്‍ സൃഷ്ടിക്കാന്‍ ഞാനുദ്ദേശിച്ചു. അങ്ങനെ ആദ്യം ആകാശ ഭൂമികള്‍ സൃഷ്ടിച്ച് ക്രമപ്പെടുത്തി.
എന്റെ ശക്തി മനസ്സിലാക്കിയ ഞാന്‍, ആകാശം നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച് പിന്നീട് മനുഷ്യനെ സൃഷ്ടിച്ച് ഉന്നത പദവി നല്‍കി (ആയിനെ കമാലതെ ഇസ്ലാം: 565). ഇങ്ങനെ വിചിത്രമായൊരു ദൈവസങ്കല്‍പം വെച്ചു പുലര്‍ത്തുകയും അതിലും മതിവരാതെ സ്വയം തന്നെ ദൈവമായും മീര്‍സാ ഗുലാം നാടകം കളിച്ചു. പക്ഷേ, മറ്റു വിഡ്ഢിത്തങ്ങളിലൊക്കെയും ഈമാന്‍ കൊണ്ട സ്വന്തം ഭാര്യ പോലും മീര്‍ സയുടെ ദൈവികത വിശ്വസിക്കാന്‍ തയ്യാറായില്ലെന്നത് ഈ ഡ്രാമയുടെ ദുഃഖകരമായ പര്യവസാനമായിരുന്നു……….

മീര്‍സയും മസീഹിയ്യത്തും

ഈസാ നബിയുടെ ആഗമനത്തോടെ ജിഹാദ് ചിന്ത മുസ്ലിം മനസ്സുകളില്‍ നിന്ന് വഴിമാറുമെന്നറിഞ്ഞ ബ്രിട്ടീഷുകാര്‍ മുസ്ലിം ജിഹാദ് ചിന്ത നിര്‍വീര്യമാക്കാന്‍ പരീക്ഷിച്ച മറ്റൊരു കുതന്ത്രമായിരുന്നു മീര്‍സയുടെ മസീഹിയ്യത്ത് വാദം. ഖാദിയാനിസത്തിന്റെ മസ്തിഷ്കമായ ഹകീം നൂറുദ്ദീനാണ് ഈ വാദത്തിന്റെ സൂത്രധാരന്‍. വ്യാജന്മാര്‍ വിപണിയില്‍ വിലസുന്നത് മാന്യന്മാരുടെ മേല്‍വിലാസത്തിലാണ്. ആ തരത്തിലുള്ള കള്ളനാണയങ്ങളെ മുമ്പേ കണ്ടറിഞ്ഞ മുഹമ്മദ് നബി(സ്വ) മുസ്ലിംകള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളൊക്കെ സ്വീകരിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ഈസാ(അ)യുടെ ആകാശാരോഹണവും അന്ത്യനാളിനോടടുത്ത ആഗമനവും വിശദമായി വിശദീകരിച്ചു. ആര്‍ക്കും നടത്താനാവാത്തവിധം മസീഹി(അ)ന്റെ പോക്കു വരവുകളില്‍ പന്തികേട് കാണേണ്ട കാര്യം മുസ്ലിംകള്‍ക്കില്ല. ഖുര്‍ആനും ഹദീസും വ്യക്തമാക്കിയ യാഥാര്‍ഥ്യമാണത്. 1835 മുതല്‍ 1890 വരെയുള്ള അരനൂറ്റാണ്ടിലധികം കഥാപാത്രമായ മീര്‍സയും മുസ്ലിം വിശ്വാസത്തില്‍ തന്നെയായിരുന്നു. മീര്‍സ പറയുന്നത് കാണുക. ‘ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ട മസീഹ് വരിക തന്നെ ചെയ്യും’ (ഇസാലെ ഔഹാം 200), ‘ഡമസ്കസില്‍ മസീഹ് ഇറങ്ങുകയില്ലെന്ന് എനിക്ക് വാദമില്ല’ (ഇസാലെ ഔഹാം 73), ‘മസീഹ് ബ്നു മര്‍യം ദജ്ജാലിനെ വധിക്കാന്‍ വരും’ (ഇസാലെ ഔഹാം  488), ‘റൌളക്കടുത്ത് മറവ് ചെയ്യപ്പെടുന്ന മസീഹ് വരും’ (ഇസാലെ ഔഹാം  470).
നബി(സ്വ) പറഞ്ഞു: അല്ലാഹുവാണെ സത്യം. തീര്‍ച്ചയായും നീതിമാനായ വിധികര്‍ത്താവായി ഈസ ബ്നു മര്‍യം ഇറങ്ങി വരും. അദ്ദേഹം കുരിശുടക്കുകയും പന്നികളെ കൊല്ലുകയും ‘ജിസ്യ’ നിര്‍ത്തലാക്കുകയും ചെയ്യും. സ്വീകരിക്കാനാളില്ലാത്ത വിധം ധനം കുന്നുകൂടും. അന്നത്തെ ഒരു സുജൂദ് ഇഹലോകത്തേക്കാളും ഉത്തമമായിരിക്കും (ബുഖാരി 3448).
ഈ ഹദീസ് മീര്‍സയുടെ പേരില്‍ വരവ് പിടിക്കാന്‍ ആലങ്കാരികവല്‍കരിക്കുകയാണ് ഖാദിയാനികള്‍. അവര്‍ക്ക് മീര്‍സാ പ്രഖ്യാപിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത് പറഞ്ഞ ഒരു കാര്യം ഒരിക്കലും ആലങ്കാരികമാക്കാന്‍ കഴിയില്ല. അത് യാഥാര്‍ഥ്യം തന്നെയാണ് (ഹമാമത്തുല്‍ ബുശ്റ 14). പക്ഷേ, പില്‍കാലത്ത് ഈസാ നബിയെ കുറിച്ചുള്ള മുഴുവന്‍ ഹദീസുകളും വെടക്കാക്കി തനിക്കാക്കുകയാണ് മീര്‍സ ചെയ്തത്. മസീഹിന്റെ ആഗമനത്തോടെ ഇസ്ലാം പൂര്‍വ പ്രതാപം വീണ്ടെടുത്ത് ചക്രവാള സീമകള്‍ ലംഘിക്കുമെന്ന് വരെ മീര്‍സ രേഖപ്പെടുത്തിയിട്ടുണ്ട് (ബറാഹീന്‍ വാ: 4, പേജ്:498 ഹാശിയ). ഇങ്ങനെ ഒട്ടേറെ കൃതികളില്‍ ഈസാ(അ)യുടെ പുനരാഗമനം മീര്‍സാ പ്രഖ്യാപിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ബ്രിട്ടീഷുകാരുടെ പുതിയ പദ്ധതി(മസീഹിയ്യത്ത് വാദം) മീര്‍സയെ ഹകീം നൂറുദ്ദീന്‍ എഴുതി അറിയിച്ചത്. പ്രതിസന്ധിയുടെ ദശാസന്ധിയില്‍ അകപ്പെട്ട മുസ്ലിം തലമുറകള്‍ ആ പുണ്യാത്മാവിനെ പ്രതീക്ഷിക്കുന്നു. ഉടന്‍ അവസരം മുതലെടുത്ത് മസീഹിന്റെ കുപ്പായമണിയുക, ഇതായിരുന്നു ഹകീമിന്റെ നിര്‍ദേശം. ഖാദിയാനിസത്തിന്റെ തിയറികളൊക്കെ ഹകീമിന്റെ തന്ത്രങ്ങളാണ്. മീര്‍സ വെറും മാധ്യമം മാത്രം. ഓവുചാലു പോലെ ഏതും ഒഴുകുന്ന വായയാണ് മീര്‍സയുടേത്.
ഗീബല്‍സിിന്റെ ഗുരുവായ മീര്‍സക്ക് പ്രമാണങ്ങളുടെ പൂര്‍ണ വെളിച്ചത്തില്‍ പ്രശോഭിച്ച് നില്‍ക്കുന്ന മസീഹിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തുന്നതില്‍ ഒട്ടും വൈമനസ്യം ഉണ്ടായില്ല. ഖുര്‍ആനും സുന്ന ത്തും പരാമര്‍ശിച്ച ഈസാ താനാണെന്നും മുസ്ലിംകള്‍ പ്രതീക്ഷിക്കുന്ന മസീഹ് മരിച്ചുപോയെന്നും മീര്‍സാ വാദിച്ചു. മീര്‍സയുടെ വാക്കുകള്‍ കാണുക. ‘നിങ്ങള്‍ കാത്തിരിക്കുന്ന ഈസാ ഞാനാണ്. എന്നെ മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ് നിങ്ങളുടെ സര്‍വ സംശയങ്ങളും’ (കീശ്തീ നൂഹ:് 48).
അക്കാലമത്രയും ഈസാ(അ)യുടെ ആഗമനം പ്രസ്താവിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത മീര്‍സാ പെട്ടെന്നൊരു പ്രഭാതത്തില്‍ സ്വയം മസീഹായി അവരോധിക്കപ്പെടാനുണ്ടായ കാരണം മീര്‍സാ പറയുന്നു. ‘ബറാഹീനെ അഹ്മദിയ്യ രചിക്കുന്ന കാലത്ത് പലപ്പോഴും അല്ലാഹു എന്നെ ഈസാ എന്ന് സംബോധന ചെയ്തിരുന്നു.’
അല്ലാഹുവും റസൂലും എന്റെ ആഗമന വൃത്താന്തം പ്രഖ്യാപിച്ചതായി നിരന്തരം വഹ്യും ഉണ്ടായിരുന്നു. പക്ഷേ, മുസ്ലിം വിശ്വാസത്തില്‍ മസീഹ്(അ) അന്ത്യദിനത്തോടടുത്ത് ആകാശത്ത് നിന്നും ഭൂമിയില്‍ ഇറങ്ങും (ഉറച്ചു നിന്ന് അവയൊക്കെയും ഞാന്‍ വ്യാഖ്യാനിച്ചു). എന്നാല്‍ മഴ വര്‍ഷം കണക്കെ വരാനിരിക്കുന്ന മസീഹ് നീ തന്നെയെന്ന് വഹ്യുണ്ടാകുകയും ആകാശഭൂമികള്‍ സത്യസാക്ഷ്യം വഹിക്കുകയും ചെയ്തപ്പോള്‍ ഞാനുറപ്പിച്ചു. ഞാന്‍ തന്നെയാണ് വാഗ്ദത്ത മസീഹ് (ഹഖീഖത്തുല്‍ വഹ്യ്: 149).
ബ്രിട്ടീഷ് സംരക്ഷണത്തോടെ മസീഹിയ്യത്ത് വാദിച്ച മീര്‍സക്ക് ചുറ്റും കുറെ ക്രമപ്രശ്നങ്ങള്‍ വട്ടമിട്ടു. ഒന്നാമതായി മുസ്ലിം മനസ്സുകളില്‍ വേരുറച്ച മസീഹ് വിശ്വാസം എങ്ങനെ പിഴുതെറിയും. രണ്ടാമതായി മസീഹിനെ കുറിച്ചുള്ള നൂറുകണക്കിന് ഹദീസുകള്‍ എങ്ങനെ വ്യാഖ്യാനിക്കും. പക്ഷേ, മീര്‍സ പിന്മാറിയില്ല. പുതിയ നിയോഗത്തിന്റെ പേരില്‍ ആയത്തുകളും ഹദീസുകളും ചരിത്ര യാഥാര്‍ഥ്യങ്ങളും ബുദ്ധിപരമായ സാധ്യതകളും അദ്ദേഹം വളച്ചൊടിച്ചു. മസീഹിന്റെ കസേരയില്‍ കയറിയ മീര്‍സാ യഥാര്‍ഥ അവകാശിക്കെതിരെ മരണവാറണ്ട് അയക്കുകയും നിരവധി സ്ഥലങ്ങളില്‍ ഖബര്‍ കുത്തി കാത്തിരിക്കുകയും ചെയ്തു. ഈസാ നബിയെ ‘കൊല്ലാന്‍’ മുപ്പത് ആയത്തുകള്‍ ഇസാലെ ഔഹാമില്‍ ദുര്‍വ്യാഖ്യാനം ചെയ്ത മീര്‍സ മസീഹിന്റെ മണ്ണറ കാശ്മീരിലെ ഖാനിഹാറിലാണെന്നും (ഇഅ്ജാസെ അഹ്മദി: 19) സ്വദേശമായ ഗീലിയോവിലാണെന്നും (ഇസാലെ ഔഹാം: 473) ജറുസലേമിലെ ഖുദ്സിലാണെന്നും (ഇത്മാമുല്‍ ഹജ്ജ്: 20) മാറി മാറി വാദിച്ചു ഈസാ നബിയുടെ നൂറ്റാണ്ടുകള്‍ പിന്നിട്ട ആകാശ ജീവിതം ശിര്‍ക്കാണെന്ന് പ്രഖ്യാപിച്ച മീര്‍സ (മസീഹ് കെ കര്‍നാമ, പേജ്: 29) മൂസാ നബി ആകാശത്ത് ജീവിക്കുന്നുവെന്ന് വിശ്വസിക്കല്‍ ഖാദിയാനികള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട് (നറുല്‍ ഹഖ്, പേജ്: 50).
ഈസാ നബി(അ)യുടെ പുനരാഗമനം  സ്പഷ്ടമായി പ്രഖ്യാപിച്ച വിശുദ്ധ ഖുര്‍ആനിന്റെ പ്രയോക്താവായ നബി(സ്വ) നിരവധി ഹദീസുകളിലൂടെ മസീഹി(അ)ന്റെ ചിത്രം മുസ്ലിംകള്‍ക്ക് വരച്ചുകൊടുത്തിട്ടുണ്ട്. നിര്‍ലജ്ജം അവയൊക്കെ തനിക്കനുകൂലമാക്കുകയാണ് മീര്‍സ ചെയ്തത്. ഉദാഹരണമായി ദജ്ജാലിനെ കുറിച്ചുള്ള വിശദമായ ഹദീസില്‍ നബി(സ്വ) പറഞ്ഞു. ഈസബ്നു മര്‍യം(അ) ഡമസ്കസിനു കിഴക്കുള്ള വെള്ള മിനാരത്തില്‍ മഞ്ഞച്ചായം പിടിപ്പിച്ച രണ്ടു വസ്ത്രങ്ങള്‍ ധരിച്ചു രണ്ടു മലകുകളുടെ ചുമലിലൂന്നി വന്നിറങ്ങും. അദ്ദേഹം ശിരസ്സ് താഴ്ത്തുമ്പോള്‍ ജലകണങ്ങള്‍ ഉറ്റിവീഴുന്നത് പോലെയും ശിരസ്സ് ഉയര്‍ത്തുമ്പോള്‍ മുത്തുമണികള്‍ ഉതിര്‍ന്നു വീഴുന്നതു പോലെയും തോന്നും. അദ്ദേഹത്തിന്റെ ഉച്ഛാസ വായു ഏല്‍ക്കുന്ന അവിശ്വാസികള്‍ മരിച്ചു വീഴും. ബാബ്ലുദ്ധില്‍ വെച്ച് ദജ്ജാലിനെ പിടികൂടി വധിക്കുകയും ചെയ്യും (ഇസാലെ ഔഹാം, പേജ്: 68).
ഈ ഹദീസില്‍ മുസ്ലിംകള്‍ പ്രതീക്ഷിക്കുന്ന മസീഹിന്റെ പൂര്‍ണ വിലാസം ഈസബ്നു മര്‍യം എന്നാണ്. അഭിനവ മസീഹ് വാദിയാണെങ്കിലോ അഹ്മദ് ചിറാഗ് ബീവിമാരുടെ മകന്‍ മീര്‍സാ ഗുലാം അഹ് മദും. തന്റെ മസീഹിയ്യത്ത് സ്ഥാപിക്കാന്‍ മാതാപിതാക്കളെ തള്ളിപ്പറഞ്ഞ മീര്‍സ, ഈസയും മര്‍യമും ഈസബ്നു മര്‍യമുമായ ത്രയേകത്വ നാടകം ‘മീര്‍സ എന്ന ദൈവം’ എന്ന ലേഖനത്തില്‍ വായിക്കുക. ഈസാ നബി(അ) ഡമസ്കസിനു കിഴക്കുള്ള വെള്ള മിനാരത്തിലാണിറങ്ങുക. മീര്‍സ പഞ്ചാബിലെ ഖാദിയാനി ഗ്രാമത്തിലെ മിഡ്വൈഫിന്റെ കൈകളിലും. യാഥാര്‍ഥ്യം ഇതായിരിക്കെ, ഇതൊന്നുമറിയാത്ത ഭാവി തലമുറയെ പറ്റിക്കാന്‍ ഖാദിയാനില്‍ മിനാറതുല്‍ മസീഹ് എന്ന പേരില്‍ ഒരു വെള്ള മിനാരം സ്ഥാ പിക്കുകയും അതിലാണ് താന്‍ ഇറങ്ങിയതെന്ന് എഴുതുകയും ചെയ്തു. മീര്‍സ പറയുന്നു. ‘ഖാദിയാന്‍ ഡമസ്കസിനു തുല്യമാണ്. മഹത്തായൊരു കര്‍ത്തവ്യ നിര്‍വഹണത്തിനു വേണ്ടിയാണ് ഈ ഡമസ്കസില്‍ ഞാന്‍ നിയോഗിക്കപ്പെട്ടത്. പ്രവേശിച്ചവര്‍ക്ക് നിര്‍ഭയത്വം നല്‍കുന്ന പള്ളിയുടെ വെള്ള മിനാരത്തിന്റെ കിഴക്കെ അറ്റത്ത് എന്നെ ഇറക്കിയ അല്ലാഹുവെത്ര ഉല്‍കൃഷ്ടന്‍’ (ഇസാലെ ഔഹാം, പേജ്: 68).
ഖാദിയാന്‍ ഡമസ്കസായ സമസ്യയും മീര്‍സ പൂരിപ്പിച്ചിട്ടുണ്ട്. ഡമസ്കസ് ഒരു ആലങ്കാരിക പ്രയോഗമാണ്. ഡമസ്കസിലെ യസീദിയര്‍ക്ക് (ചീത്ത സ്വഭാവമുള്ളവര്‍) സമാനമായവര്‍ ഖാദിയാനിലുണ്ട്. ഈ അര്‍ ഥത്തിലാണ് ഖാദിയാന്‍ പ്രവിശ്യയെ ഡമസ്കസിനോട് ഉപമിച്ചത്. പക്ഷേ, മീര്‍സയുടെ ഈ ‘ന്യായീകരണം’ അണികള്‍ക്ക് വേണ്ടത്ര പിടിച്ചില്ല. അവസാനം 1924ല്‍ മകന്‍ ബശീറുദ്ദീന്‍ ഡമസ്കസില്‍ പോയി ഇറക്കം ഖളാഅ് വീട്ടുകയാണുണ്ടായത്. ഖാദിയാനി പത്രമെഴുതുന്നു. ‘ഖലീഫത്തുല്‍ മസീഹ് ബഷീറുദ്ദീന്‍ മഹ്മൂദ് അഹ്മദ് ഡമസ്കസ് സിറ്റിയുടെ ഗേറ്റിനു കിഴക്കുള്ള വെള്ള ഗോപുരത്തിനടുത്ത് ഇറങ്ങുക വഴി മസീഹ് പ്രസ്തുത സ്ഥലത്തിറങ്ങുമെന്ന ഹദീസ് സാക്ഷാത്കരിച്ചിരിക്കുന്നു. ഹദീസില്‍ പറഞ്ഞ പ്രകാരം ഡമസ്കസിലെ സെന്‍ട്രല്‍ ഹോട്ടലില്‍ മൂന്ന് ദിവസമദ്ദേഹം താമസിച്ചു’(അല്‍ഫസല്‍ 13/4/1928).
മസീഹ് പ്രത്യേക വര്‍ണ പുതപ്പുകള്‍ ധരിക്കുമെന്നാണ് മേല്‍ ഹദീസിലെ മറ്റൊരു വിശേഷണം. എന്നാല്‍ നഗ്നനായി ഭൂമിയിലിറങ്ങിയ മീര്‍സ തന്റെ പുതപ്പുകള്‍ വിശദീകരിക്കുന്നതാണ് രസകരം. മീര്‍സ പറയുന്നു. പ്രവാചകത്വ വാദം തുടങ്ങിയതു മുതല്‍ വിട്ടുമാറാത്ത തലകറക്കവും മൂത്രസ്രാവവും എനിക്കുണ്ടായി. അവ മാറിക്കിട്ടാന്‍ ഞാന്‍ പ്രാര്‍ഥിച്ചെങ്കിലും സുഖപ്പെടില്ലെന്നാണ് മറുപടിയുണ്ടായത്. അല്ലാഹു പറഞ്ഞു. രണ്ടു മഞ്ഞപ്പുതപ്പുകള്‍ കൊണ്ടുദ്ദേശിക്കുന്നത് തന്റെ തലകറക്കവും മൂത്രവാര്‍ച്ചയുമാണ് (ഹഖീഖത്തുല്‍ വഹ്യ്). ആയത്തുകള്‍ക്കും ഹദീസുകള്‍ക്കും ദുര്‍ഗ്രാഹ്യമായ വ്യാഖ്യാനം നല്‍കി ശീലിച്ച മീര്‍സ മഷിപുരട്ടാന്‍ പോലും പറ്റാത്ത തന്റെ മൂത്രവാര്‍ച്ച (ഒരു ദിവസം നൂറു പ്രാവശ്യം) വ്യാഖ്യാനത്തിലൂടെ വിശുദ്ധവല്‍കരിച്ചിരിക്കുകയാണിവിടെ. ഇതൊക്കെ വിശ്വസിക്കാന്‍ മാത്രം മസ്തിഷ്കം മരവിച്ച അനുയായികള്‍ തന്റെ മലവും മൂത്രവും സിദ്ധൌഷധമായി ഉപയോഗിച്ചില്ലെന്നാരു കണ്ടു.
ഈസാ നബി(അ) രണ്ട് മലകുകളുടെ ചുമലിലൂന്നി ഇറങ്ങുമെന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് രണ്ട് അദൃശ്യ സഹായങ്ങളാണെന്നാണ് മീര്‍സ പറയുന്നത്. ഒന്ന് ബുദ്ധിശക്തിയും മറ്റൊന്ന് ദൈവിക അടയാളങ്ങളും (ഹഖീഖത്തുല്‍ വഹ്യ് പേ: 308). ശിരസ്സില്‍ നിന്നും തെറിക്കുന്ന ജലകണങ്ങളും മുത്തുകളും മീര്‍സയുടെ ദൈവിക സാമീപ്യത്തെയും പാപ സുരക്ഷിതത്വത്തെയുമാണത്രെ കുറിക്കുന്നത് (ഹഖീഖത്തുല്‍ വഹ്യ് പേ: 309). ദജ്ജാല്‍ വധിക്കപ്പെടുന്ന ബാബ്ലുദ്ധുകൊണ്ടുദ്ദേശ്യം വാദപ്രതിവാദമാണെന്നാണ് മീര്‍സയുടെ പക്ഷം. ദജ്ജാലുകൊണ്ടുദ്ദേശിക്കപ്പെടുന്നതാകട്ടെ ജൂത ക്രിസ്തീയരും (ഹഖീഖത്തുല്‍ വഹ്യ് പേ: 310). തന്റെ ആഗമനോദ്ദേശ്യമായി മീര്‍സ പറയുന്നത് ജൂത ക്രിസ്തീയ ഖണ്ഢനവും ഇസ്ലാമിന്റെ ആഗോള വിജയവുമാണ്. മീര്‍സയുടെ പ്രഖ്യാപനം കാണുക. ത്രിയേകത്വത്തിനു പകരം ഏകദൈവ വിശ്വാസം സ്ഥാപിക്കുക, നബിയുടെ മഹത്വം പ്രചരിപ്പിക്കുക, ഒരു കോടി അമാനുഷികതകള്‍ കാണിക്കുക. ഇതാണെന്റെ ആഗമന ലക്ഷ്യം (ബദര്‍ 19/7/1906). സമീമയെ അഞ്ചാമെ ആഥം എന്ന കൃതിയില്‍ മീര്‍സ എഴുതി: ‘ഏഴു വര്‍ഷത്തിനുള്ളില്‍ ഇസ്ലാമേതര വിശ്വാസം വിശിഷ്യാ ത്രിയേകത്വം ഉന്മൂലനം ചെയ്ത് ഇസ്ലാം വിശ്വോത്തരമാക്കിയില്ലെങ്കില്‍ എന്നെ നിങ്ങള്‍ കള്ളനായി കണക്കാക്കുക.’ എങ്കില്‍ മീര്‍സയുടെ ക്രിസ്തീയ ഖണ്ഢനം സ്വന്തം ജില്ലയില്‍ ക്രിസ്തീയ ശതമാനം എത്ര കുറച്ചുവെന്ന് നോക്കാം. താന്‍ മസീഹാണെന്ന് വാദിക്കുന്ന കാലത്ത് (1831) 43250 ല്‍ കവിഞ്ഞെന്നാണ് കാനേഷുമാരി കാണിക്കുന്നത്. യഥാര്‍ഥത്തില്‍ ദജ്ജാലിനെ(ജൂത ക്രിസ്തീയര്‍) വധിക്കാന്‍ വന്ന മീര്‍സ ബ്രിട്ടീഷുകാര്‍ ക്ക് മുസ്ലിംകളെ ഒറ്റികൊടുത്ത ദജ്ജാലിനെ പൂജിക്കുകയായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.
മസീഹ് വത്കരണ ശ്രമങ്ങള്‍
മസീഹി(അ)നെക്കുറിച്ചുള്ള മുഹമ്മദ്(സ്വ)യുടെ ദീര്‍ഘ ദര്‍ശനത്തില്‍ ഈസാ നബി(അ) നാല്‍പത് വര്‍ ഷം ജീവിക്കും. വിവാഹം കഴിക്കും, സന്താനങ്ങള്‍ ഉണ്ടാകും. നിസ്കാരം ജംഅ് ആക്കും. ഹജ്ജ് നിര്‍വഹിക്കും. സാധാരണ മരണം വരിച്ച് റൌളയില്‍ മറവ് ചെയ്യപ്പെടും തുടങ്ങി മസീഹിന്റെ ജീവചരിത്രം നിരവധി ഹദീസുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ ഹദീസുകളും മീര്‍സയും തമ്മിലുള്ള ബന്ധം രാവും പകലുമാണ്. കാരണം മസീഹ്(അ)ന്റെ വയസ്സ് 40 ഉം മീര്‍സയുടേത് 60 ഉം (1840‏1908). മസീഹിയ്യത്ത് വാ ദത്തിനു ശേഷമാണ് ഹദീസില്‍ പരാമര്‍ശിച്ച നാല്‍പത് പരിഗണിക്കുന്നതെങ്കില്‍ പ്രസ്തുത വാദത്തിനു ശേഷം കേവലം 17 വര്‍ഷം (1891‏1908) മാത്രമെ മീര്‍സ ജീവിച്ചിട്ടുള്ളൂ. ഇനി മര്‍യമില്‍ നിന്നും ഈസയായി പരിണമിച്ചതിനു ശേഷമാണ് 40ന്റെ പരിഗണനയെങ്കില്‍ ത്രിയേകത്വ വാദത്തിനു ശേഷം മീര്‍സ ജീവിച്ചത് 28 വര്‍ഷമാണ് (1880‏1908).
ഹദീസില്‍ പറഞ്ഞ വിവാഹ വിവക്ഷ മുഹമ്മദീബീഗവുമായുള്ള ആകാശ വിവാഹമാണെന്നും വാഗ്ദത്ത പുത്രന്‍ ആ ബന്ധത്തില്‍ ജനിക്കുമെന്നാണ് മീര്‍സയുടെ വാദം. ഒന്നിലധികം ഭാര്യമാരും നിരവധി പരിചാരകരുമുള്ള മീര്‍സയുടെ കുപ്രസിദ്ധ പ്രണയ നാടകം ഈ ഹദീസിന്റെ മറവിലാണ്. അത് വിശദമായി ‘മീര്‍സയുടെ പ്രണയ പ്രവചനം’ എന്ന ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്. ഈസാ നബി(അ) സ്വാഭാവിക മരണം വരിക്കുമെന്നാണ് ഹദീസില്‍ നിന്നും മനസ്സിലാകുന്നത്. എന്നാല്‍ കഥാപാത്രമായ മീര്‍സയുടെ മരണം തികച്ചും ആകസ്മികവും അത്യന്തം ദുരന്തപൂര്‍ണവുമായിരുന്നു. മരണ സമയം മലം പോലും വായിലൂടെ പുറത്തു വന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മരണം മാതാവിന്റെ വാക്കുകളിലൂടെ കാണുക. രാത്രി മസീഹ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വിസര്‍ജ്ജിക്കണമെന്നു തോന്നി. പിന്നീട് മസീഹ് കട്ടിലില്‍ കിടക്കുകയും ഞാന്‍ കാലു തിരുമ്മിക്കൊണ്ടിരിക്കുകയും ചെയ്തു. പിന്നെയും തുടരെ കക്കൂസിലേക്ക് പോയിക്കൊണ്ടിരുന്നു. അപ്പോഴേക്കും പാടെ അവശനായ അദ്ദേഹം കട്ടിലില്‍ തന്നെ പിടിച്ചിരുന്നു. കുറെ വിസര്‍ജ്ജിച്ചു. തുടര്‍ന്ന് കുറെ ഛര്‍ദ്ദിച്ച് അവശനായ മസീഹ് കട്ടിലില്‍ കയറിയിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഊര്‍ന്ന് വീഴുകയും തല ശക്തമായി കട്ടിലില്‍ അടിക്കുകയും ചെയ്തു.
നബി(സ്വ)യുടെ റൌളക്കടുത്ത് മസീഹി(അ)നെ മറവ് ചെയ്യപ്പെടുമെന്നാണ് ഹദീസിലെ മറ്റൊരു പരാമര്‍ശം. ഈസാ നബി(അ)ക്കുള്ള സ്ഥലം ഇപ്പോഴും റൌളയില്‍ ഒഴിഞ്ഞു കിടപ്പുണ്ട്. എന്നാല്‍ ലാഹോറില്‍ വെച്ച് മരണപ്പെട്ട മീര്‍സയെ ദജ്ജാലിന്റെ വാഹനമായ തീവണ്ടിയില്‍ (മീര്‍സയുടെ ഭാഷയില്‍) കൊണ്ടു വന്ന് പഞ്ചാബിലെ ബഹിശ്തി മഖ്ബറയില്‍ അടക്കപ്പെടുകയാണുണ്ടായത്. മസീഹ് വാദമുന്നയിക്കുന്ന മീര്‍സ ഈ ഹദീസ് പരാമര്‍ശിക്കുന്നത് കാണുക. നബി(സ്വ)യുടെ റൌളയില്‍ മറവ് ചെയ്യപ്പെടുന്ന മസീഹ് ഞാന്‍ തന്നെയാണ്.
ഖാദിയാനികളുടെ സ്വര്‍ഗശ്മശാനത്തില്‍ മറമാടപ്പെട്ട മീര്‍സ മദീനയിലെ റൌളാശരീഫില്‍ എങ്ങനെ എ ത്തിപ്പെട്ടുവെന്ന സംശയത്തിന്റെ സങ്കീര്‍ണതക്ക് മീര്‍സ തന്നെ മറുപടിയും പറയുന്നു. മസീഹി(അ)നെ റൌളയില്‍ മറവ് ചെയ്യപ്പെടുന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മരണശേഷം എനിക്ക് മുഹമ്മദ് നബി(സ്വ) യുടെ പദവി നല്‍കപ്പെടുമെന്നാണ്. അങ്ങനെ മസീഹിന്റെയും മുഹമ്മദ് നബി(സ്വ)യുടെയും ആത്മാക്കള്‍ പരസ്പരം ബന്ധിച്ച് ഒരു ഖബറിലെന്നപോലെ ആയിത്തീരും.
മസീഹി(അ)നെ കുറിച്ചുള്ള മുഴുവന്‍ ഹദീസുകളും തന്റെ പേരില്‍ ചാര്‍ത്താന്‍ ശ്രമിച്ച കൂട്ടത്തില്‍ ഈ സാ നബി(അ) നിസ്കാരം ജംആക്കുമെന്ന് മനസ്സിലാക്കിയ മീര്‍സ രണ്ടു മാസം ജംആക്കി നിസ്കരിച്ചു. ഇസ്ലാമിക വിശ്വാസ കര്‍മരംഗത്ത് വിഘടനവാദം ഉയര്‍ത്തിയതിന്റെ പേരില്‍ മക്കയില്‍ വന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ മീര്‍സക്ക് ധൈര്യം വന്നില്ല. പകരം മീര്‍സയുടെ പേരില്‍ ഉമ്മ ഹജ്ജ് നിര്‍വഹിക്കുകയും ബദല്‍ ഹജ്ജില്‍ സായൂജ്യനാവുകയുമാണുണ്ടായത്.
പക്ഷേ, ഹദീസുകള്‍ മുഴുവനും തനിക്ക് പ്രതികൂലമാണെന്നു കണ്ട മീര്‍സ പല അവകാശവാദങ്ങളുമായി രംഗത്തെത്തി. മീര്‍സ പറയുന്നു. എനിക്ക് ഈസയുമായി അര്‍പ്പണത്തിലും വിനയത്തിലും സാദൃശ്യമുണ്ട്. ഒരു വൃക്ഷത്തിലെ രണ്ടു പഴങ്ങള്‍ കണക്കെ ഒരു രത്നത്തിന്റെ രണ്ടു കഷ്ണങ്ങള്‍ കണക്കെ ഞങ്ങളുടെ പ്രകൃതിയും സമമാണ്.
മസീഹ്(അ)ന്റെയും മീര്‍സയുടെയും പ്രകൃതങ്ങള്‍ക്ക് ധ്രുവാന്തരമുണ്ടെന്ന് വായനക്കാര്‍ക്ക് തന്നെ അിറ യാമല്ലോ. താന്‍ പ്രേമിച്ച മുഹമ്മദീ ബീഗത്തെ ജീവിത പങ്കാളിയായി കിട്ടാത്തതില്‍ പ്രതിഷേധിച്ച മീര്‍സ സ്വന്തം ഭാര്യയെ വിവാഹ മോചനം ചെയ്യുകയും മകന്റെ ഭാര്യയെ മൊഴി ചൊല്ലിപ്പിക്കുകയും ചെയ്തു. ഇയാളാണോ മസീഹിന്റെ സദൃശ്യന്‍. ഈ വൃത്തിഹീനനെ ഇബ്ലീസിനോട് സാദൃശ്യപ്പെടുത്തിയാല്‍ പി ശാചുക്കള്‍ പോലും പ്രതിഷേധ പ്രകടനം നടത്തിയേക്കും. കാരണം ദൈവത്തിന്റെ പിതൃത്വം ഇബ്ലീസ് അബദ്ധത്തില്‍ പോലും അവകാശപ്പെട്ടിട്ടില്ല.
മീര്‍സയുടെ കോമാളിത്തരങ്ങള്‍ സമകാലികര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിച്ചപ്പോള്‍, അവസാന അമ്പും മസീഹ്(അ)നെതിരെ മീര്‍സ എയ്തു വിട്ടു. അതത്രെ തരംതാണ മീര്‍സയുടെ തെരുവ് സംസ്കാരം. മീര്‍സ പറയുന്നു. ഒരിക്കല്‍ ഈസ ഭൂമിയില്‍ വന്ന കാരണത്താല്‍ കോടിക്കണക്കിന് ബിം ബാരാധകര്‍ ഉണ്ടായി. രണ്ടാമത് ഒരിക്കല്‍ കൂടെ ഭൂമിയില്‍ വന്നാല്‍ ഇനിയും എന്തൊക്കെ സംഭവിക്കും.
വീണ്ടും കാണുക. ഈസ പിതാവില്ലാതെ ജനിച്ചതില്‍ ഒരു പ്രത്യേകതയും ഇല്ല. ആദം നബിക്കും പിതാവില്ലല്ലോ. ആയിരക്കണക്കിന് കീടങ്ങളും പ്രാണികളും സ്വയം ഉണ്ടാവുന്നത് നാം സാധാരണ കാണുന്നു. ഇത് ഒരു നിരീശ്വര വാദിയുടെ വാചകമടിയാണെന്ന് ആരെങ്കിലും ധരിച്ചാല്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനൊക്കുമോ?
മീര്‍സ വീണ്ടും പറയുന്നു: ഏതെങ്കിലും തന്ത്രം ഉപയോഗിച്ച വല്ല രോഗികളെയും മസീഹ് ചികിത്സിച്ചിട്ടുണ്ടാകാം. നിര്‍ഭാഗ്യവശാല്‍ അടുത്തുള്ള ഒരു കുളത്തിലെ അത്ഭുത ശക്തിയുള്ള മണ്ണ് അദ്ദേഹം ഉപയോഗിച്ചിരിക്കാം. ഇനി വല്ല അത്ഭുതവും കാണിച്ചിട്ടുണ്ടെങ്കില്‍ തന്നെ ആ കുളത്തിന്റെ പ്രത്യേകതയാണത്. വഞ്ചനയും കാപട്യവുമല്ലാതെ ഈസയുടെ കയ്യില്‍ ഒന്നുമില്ല.
മുസ്ലിംകള്‍ പള്ളിയിലേക്ക് പോകുമ്പോള്‍ ഈസ ചര്‍ച്ചിലേക്ക് പായുന്നു. മുസ്ലിംകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ഈസ ബൈബിള്‍ വായിക്കുന്നു. നാം കഅ്ബയിലേക്ക് തിരിയുമ്പോള്‍ അയാള്‍ ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിയുന്നു. കള്ള് കുടി, പന്നി മാംസം എന്നിവ ഹലാലാക്കി ഇസ്ലാമിക വിധികള്‍ തിരസ്കരിച്ച ഈസയെ അല്ലാഹു ഇനിയും ഈ ലോകത്തേക്ക് അയക്കുമോ? ഹോ….. അത്രയും ഗതിമുട്ടിയ ഒരു കാലം ഇസ്ലാമിന് വരുമെന്ന് വല്ല ബുദ്ധിയും സമ്മതിക്കുമോ?
മീര്‍സ പറയുന്നു. മനുഷ്യന്റെ അനുഗൃഹീത വിശേഷണങ്ങളിലൊന്നാണ് പൌരുഷം. നപുംസകത്വം ഒരു വിശേഷണമേയല്ല. പൌരുഷം ഇല്ലാത്തവര്‍ക്ക് ഭാര്യമാരോടുള്ള മാന്യമായ പെരുമാറ്റം അറിയില്ല. ഇതുകൊണ്ടാണ് യൂറോപ്യന്‍ വനിതകള്‍ അതിരുവിട്ട സ്വാതന്ത്യ്രം തേടി അഭിസാരികളായത്.
യാഥാര്‍ഥ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തരം മുട്ടിയ മീര്‍സ ഇത്തരം തെരുവ് സംസ്കാര പ്രയോഗങ്ങളിലൂടെയാണ് പ്രതിയോഗികളോട് പ്രതികരിച്ചത്. അതേ സമയം മീര്‍സ തന്നെ എഴുതുന്നത് കാണുക. എല്ലാ പ്രവാചകന്മാരേയും വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. ഏതെങ്കിലും ഒരാളെ ആക്ഷേപിക്കല്‍ കുഫ്റാണ്.
പ്രമാണങ്ങള്‍ വളച്ചൊടിച്ചുകൊണ്ടും തെറിപ്പൂരം നടത്തിയും മസീഹി(അ)നെ കുറിച്ചുള്ള മുസ്ലിം വി ്വാസം തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട മീര്‍സ, ഈസാ നബി(അ)യെ മരിപ്പിക്കാന്‍ വേണ്ടി നടത്തിയ ഏതാനും ഭ്രാന്ത വിഭാവനകള്‍ കൂടി കാണുക. മണ്ണിന്റെ ശരീരമുള്ള മനുഷ്യന് കൊടും തണുപ്പിലൂടെയുള്ള യാത്ര അസാധ്യമാണെന്നതില്‍ മുഴുവന്‍ തത്വജ്ഞാനശാസ്ത്രങ്ങളും യോജിക്കുന്നു. കൊടുമുടികളിലെ വായുപോലും ഉപകാരപ്രദമല്ലെന്ന് പ്രകൃതിപഠനങ്ങള്‍ തെളിയിച്ചിരിക്കെ സൂര്യനിലും ചന്ദ്രനിലും സ്ഥൂല ശരീരം പേറി ചെന്നെത്താമെന്ന് പറയുന്നത് എന്തൊരു അസംബന്ധം (നോക്കണെ, സയന്‍സും ടെക്നോളജിയും പുരോഗതിയുടെ പാരമ്യതയിലെത്തിയ അത്യാധുനിക യുഗത്തിലെ ഒരു പ്രവാചകന്റെ വിവരത്തിന്റെ ആഴം). മീര്‍സ തുടരുന്നു. ആകാശത്തെ കുറിച്ചും അതിലെ ഗ്രഹ ചലനങ്ങളെ കുറിച്ചും അറിവുള്ളവര്‍ മനുഷ്യന് ആകാശത്ത് തങ്ങാന്‍ കഴിയുമെന്ന് സമ്മതിക്കില്ല. ഇനി ഈസാ ആകാശത്താണെന്ന് സമ്മതിച്ചാല്‍ തന്നെ എപ്പോഴും അവിടെ തങ്ങാന്‍ അദ്ദേഹത്തിനു കഴിയുമോ? ഭൂമിയില്‍ പ്രഭാതവും താഴെ പ്രദോഷവുമുണ്ടാകുന്ന ഗോളചലനത്തില്‍ ആകാശത്തുള്ള ആള്‍ ഭൂമിയിലും വരാമല്ലോ. മറ്റൊരു പ്രശ്നം ആകാശത്തായാലും ഭൂമിയിലായാലും കാലത്തിന്റെ വ്യതിയാനങ്ങള്‍ തിരസ്കരിക്കാന്‍ അദ്ദേഹത്തിനു കഴിയില്ലല്ലോ. അതിനാല്‍ ആകാശത്ത് എവിടെയോ വെച്ച് അദ്ദേഹം മരിക്കുകയും നക്ഷത്രങ്ങളുടെ ശ്മശാനങ്ങളില്‍ മറമാടപ്പെടുകയും ചെയ്തിരിക്കാം. ഇനി ഈസ മരിച്ചിട്ടില്ലെന്നു തന്നെ സങ്കല്‍പിക്കാം. എന്നാല്‍ ഇപ്പോള്‍ തന്നെ അദ്ദേഹം പടുകിഴവനായിരിക്കുമല്ലോ. എന്നിരിക്കെ അന്ത്യദിനത്തിലുള്ള ആ പടുകിഴവന്റെ ആഗമനം മൂലം ഭൂനിവാസികള്‍ കഷ്ടപ്പെടുകയല്ലാതെ മറ്റെന്തു ഫലമാണുണ്ടാവുക.
സ്ഥൂല ശരീരമുള്ള മസീഹി(അ)ന് ഗോളാന്തര യാത്ര സാധിക്കുമോ? ശ്വസിക്കാന്‍ വായു ലഭിക്കുമോ? കാലവ്യതിയാനങ്ങള്‍ തിരസ്കരിക്കാനാവുമോ? വാര്‍ദ്ധക്യം മൂലം പുനരാഗമനത്തില്‍ ഫലമുണ്ടോ? ഇതൊക്കെയാണ് മീര്‍സയുടെ ബേജാറുകള്‍. പാവം മീര്‍സായും മീര്‍സായികളും. സാധുക്കളെ! ഈസാ നബി(അ)യുടെ കാര്യത്തില്‍ നിങ്ങള്‍ എന്തിന് ഇടപെടണം. ഈ കാര്യത്തില്‍ മുസ്ലിംകളല്ലേ ബേജാറാവേണ്ടത്.
മസീഹ്(അ)നെ ശത്രുസംഹാരത്തില്‍ നിന്നും രക്ഷിച്ച് ആകാശത്ത് എത്തിച്ച അല്ലാഹുവിന് തന്നെ മസീഹിനു വേണ്ടുന്ന സര്‍വ സംരക്ഷണവും നല്‍കാനാകും. സ്ഥൂല ശരീരമുള്ള മനുഷ്യന്റെ ഗോളാന്തരയാത്രയില്‍ മുസ്ലിംകള്‍ക്ക് സംശയിക്കേണ്ടതില്ല. പ്രപഞ്ചം മനുഷ്യന് കീഴ്പ്പെടുത്തപ്പെട്ടിരിക്കുന്നുവെന്ന് പഠിപ്പിച്ച ഖുര്‍ആനാണ് മുസ്ലിമിന്റെ ചാലക ശക്തി. കോടിക്കണക്കിന് കൂറ്റന്‍ ഗ്യാലക്സികള്‍ കടന്ന് അല്ലാഹു നിശ്ചയിച്ച വിശുദ്ധ കേന്ദ്രങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സന്ദര്‍ശനം നടത്തിയ മുഹമ്മദ് നബി(സ്വ)യാണ് മുസ്ലിംകളുടെ മാര്‍ഗദര്‍ശകന്‍. 1961 ഏപ്രില്‍ 12 ന് യൂറീ ഗഗാറിന്‍ ഭൂമിയില്‍ നിന്നും 321 കി.മീ. ഉയരത്തില്‍ ഒരു മണിക്കൂറും 48 മിനിട്ടും ഭൂമിയെ വലം വെച്ചു.
ആകാശ യാത്ര സാര്‍വത്രികമായ ഇക്കാലത്ത് വിഹായസ്സിന്റെ വിശാലതയില്‍ കമ്പനികളും കമ്പോളങ്ങളും തുറക്കുന്നതിനെക്കുറിച്ചാണ് ആധുനിക മനുഷ്യന്‍ ചിന്തിക്കുന്നത്. ഭൂമിയെ പോലെ മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ ബുദ്ധിജീവികളുണ്ടോയെന്ന അന്വേഷണം ശാസ്ത്രലോകത്ത് തകൃതിയായി നടക്കുമ്പോഴും ഇസ്ലാമിക ദര്‍ശനങ്ങളും ശാസ്ത്ര സാധ്യതകളും തള്ളിക്കളഞ്ഞ് ഒരു നൂറ്റാണ്ട് പഴക്കമുള്ള മീര്‍സാ ഭ്രാന്തുകള്‍ക്കും വിവരക്കേടുകള്‍ക്കും വിപണി തേടുന്ന ‘ബുദ്ധിജീവികള്‍’ ചരിത്രത്തിന്റെ മ്യൂസിയത്തില്‍ എക്കാലവും വിഡ്ഢികളായി സ്മരിക്കപ്പെടും.
മീര്‍സയുടെ യേശു
അന്ത്യദിനത്തോടടുത്ത് ഈസാ(അ) ഇറങ്ങിവരുമെന്ന ഇസ്ലാമിക വിശ്വാസത്തില്‍ വെള്ളം ചേര്‍ത്ത് പ്രസ്തുത ഈസാ താനാണെന്ന് സമര്‍ഥിക്കാന്‍ കള്ള പ്രവാചകന്‍ കാണിച്ച സാഹസങ്ങളാണ് ഇത്രയും വിശദീകരിച്ചത്. ഇതിനപ്പുറം ശ്രദ്ധാര്‍ഹമായ മറ്റൊരു വസ്തുതയുണ്ട്. യേശു ക്രിസ്തു അഥവാ ഈസാ പ്രവാചകന്‍ മീര്‍സയുടെ അഭിപ്രായത്തില്‍ ആരായിരുന്നു എന്ന് അന്വേഷിക്കുമ്പോള്‍ തന്റെ ‘പൂര്‍വാവതാരത്തെ’ കുറിച്ച് മീര്‍സ പുലര്‍ത്തിയിരുന്ന അബദ്ധ വിശ്വാസങ്ങള്‍ നമ്മെ നാണിപ്പിക്കുമെന്നതാണ് സത്യം.
സത്യവാഹകനായ, ധാര്‍മിക ജീവിതം നയിച്ച ഒരു വ്യക്തിയെ സൂചിപ്പിച്ച് അയാള്‍ ഞാനാണെന്നോ, ഞാന്‍ അദ്ദേഹത്തെ പോലെയാണെന്നോ ഒക്കെ അവകാശപ്പെടുന്നതിന്റെ അര്‍ഥം ആര്‍ക്കും ബോധ്യപ്പെടും. എന്നാല്‍ തികച്ചും വൃത്തികേടില്‍ മാത്രം ജീവിച്ച, സഭ്യതയ്ക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഒരാള്‍ താനാണെന്ന് ആരെങ്കിലും അവകാശപ്പെടുന്നുവെങ്കില്‍ അവന്റെ ‘അസുഖം’ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവാതിരിക്കില്ല. ഇവിടെയാണ് മീര്‍സയുടെ ‘ഭ്രാന്ത്’ ഒരിക്കല്‍ കൂടി അനാവരണം ചെയ്യപ്പെടുന്നത്. കാരണം തീര്‍ത്തും സദാചാര വിരുദ്ധനായിരുന്നു മീര്‍സയുടെ വിശ്വാസത്തില്‍ ഈസാ നബി (അ)! മീര്‍സ എഴുതി: ഈസാ നബിയുടെ മൂന്ന് പിതാമഹികളും മാതാമഹികളും വേശ്യകളും ദുര്‍നടപ്പുകാരികളുമായിരുന്നു. അവരുടെ രക്തത്തിലാണ് അയാള്‍ ജനിച്ചത്. ഇത് അദ്ദേഹത്തിന്റെ ദിവ്യത്വത്തിന് അനിവാര്യമായിരിക്കാം. തേവിടിശ്ശികളുമായുള്ള അദ്ദേഹത്തിന്റെ സമ്പര്‍ക്കവും സഹവാസവും ഒരുപ ക്ഷേ, പാരമ്പര്യത്തിന്റെ ആവശ്യമായിരിക്കാം. അല്ലാതെ അനുരക്തനായ ഒരാള്‍, യുവതിയായ വേശ്യക്ക് തന്റെ തലയില്‍ അവിശുദ്ധ കരങ്ങള്‍ കൊണ്ട് സ്പര്‍ശിക്കാനും വ്യഭിചാരത്തില്‍ നിന്ന് ലഭിച്ച സമ്പത്തിന്റെ വൃത്തികെട്ട സുഗന്ധം പൂശാനും തലമുടികൊണ്ട് കാലു തുടക്കാനും അനുവദിക്കുമോ? യേശു എത്തരക്കാരനാണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിയുള്ളവര്‍ക്ക് ഇത്രയൊക്കെ ധാരാളമാണ് (സമീമയെ അന്‍ജാമെ ആഥം 7 ഹാശിയ).
സുന്ദരിയായ വേശ്യ യേശുവിന്റെ അടുത്ത് തോളാടു തോള്‍ ചേര്‍ന്നെന്ന പോലെ ഇരിക്കുന്നു. ചിലപ്പോള്‍ കരങ്ങള്‍ നീട്ടി തലയില്‍ സുഗന്ധ ലേപനം നടത്തുന്നു. മറ്റു ചിലപ്പോള്‍ തന്റെ കറുത്ത സൌന്ദര്യമുള്ള മുടി കാലില്‍ വെക്കുന്നു. മടിയില്‍ കളിച്ചുകൊണ്ടിരിക്കുന്നു. യേശു അവാച്യമായ ലഹരിയില്‍ ഇതിനെ ആക്ഷേപിച്ച ആളോട് കയര്‍ക്കുകയും ചെയ്യുന്നു. നിറഞ്ഞ യൌവ്വനം, ഒപ്പം മദ്യത്തിന്റെ അവാച്യ ലഹരിയും. ഇദ്ദേഹം പരിത്യാഗിയാണത്രെ! സുന്ദരിയായ യുവതി ശരീരത്തോട് ചേര്‍ന്നാണിരിക്കുന്നത്. ഇതൊക്കെയല്ലേ നല്ലവരുടെ പ്രവൃത്തികള്‍. ഈ വേശ്യ തൊട്ടുഴിഞ്ഞിട്ടും യേശുവിന്റെ കാമമുണര്‍ന്നില്ലെന്നതിന് എന്താണ് പ്രമാണം? തേവിടിശ്ശിമൂലമുണര്‍ന്ന വികാരം ശമിപ്പിക്കാന്‍ സ്വന്തം ഭാര്യയെ സന്ദര്‍ശിക്കാനാവാത്തതാണ് കൂടുതല്‍ മാരകം. നിന്ദ്യയായ വേശ്യയുടെ സ്പര്‍ശന ചേഷ്ടകള്‍ അദ്ദേഹത്തിന്റെ വികാരമുണര്‍ത്തിയതിനാലായിരിക്കണം ‘ഹറാം പ്രവര്‍ത്തിക്കുന്നവളേ, മാറി നില്‍ക്കൂ’ എന്ന് പറയാന്‍ പോലും അയാള്‍ക്ക് കഴിയാതിരുന്നത്. ആ സ്ത്രീ നൃത്തം ചെയ്യുന്ന കുപ്രസിദ്ധ വേശ്യയായിരുന്നുവെന്ന് ഇഞ്ചീലില്‍ നിന്ന് വ്യക്തമാകുന്നുണ്ട് (നൂറുല്‍ ഖുര്‍ആന്‍, വാ: 2, പേജ്:73,74). ഒരു പ്രവാചകനെ കുറിച്ച് മീര്‍സയുടെ ജല്‍പനങ്ങളാണിത്! ഏറ്റവും ചുരുങ്ങിയത് താന്‍ സാദൃശ്യനാണെന്നു പറയുന്ന വ്യക്തിയെ കുറിച്ചുള്ള വിശേഷണങ്ങള്‍!

മീര്‍സയുടെ അവകാശവാദങ്ങള്‍

ലോകത്ത് നിയുക്തരായ മുഴുവന്‍ പ്രവാചകന്മാരെയും ഒരു മനുഷ്യനില്‍ ഒരുമിച്ചു കൂട്ടാന്‍ അല്ലാഹു ഉദ്ദേശിച്ചു. ആ മനുഷ്യന്‍ ഞാനാണെന്ന് ഖുത്വുബയെ ഇല്‍ഹാമിയ്യിയില്‍ അവകാശപ്പെട്ട മീര്‍സ എഴുതുന്നു. ആദം നബി മുതല്‍ നൂഹ്, ശീസ്, ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യൂസുഫ്, ദാവൂദ്, മൂസാ, ഈസാ, മുഹമ്മദ് വരെയുള്ള പ്രവാചകരൊക്കെ ഞാന്‍ തന്നെ (ഹഖീഖത്തുല്‍ വഹ്യ് ഹാശിയ 72). പരലക്ഷം പ്രവാചകന്മാരെ പേറിയ മീര്‍സ, പൂര്‍വ പ്രവാചകന്മാരൊന്നും പ്രസ്തുത സ്ഥാനത്തിനര്‍ഹരല്ലെന്നാണ് പറയുന്നത് (ഹഖീഖത്തുല്‍ വഹ്യ്: 390). ഉലുല്‍അസ്മുകളില്‍ പെട്ട ചിലരേക്കാള്‍ ശ്രേഷ്ഠത മീര്‍സക്കാണെന്നാണ് മകന്‍ ബശീറുദ്ദീന്‍ രേഖപ്പെടുത്തിയത്(ഹഖീഖത്തുന്നുബുവ്വ: 257). പൂര്‍വ പ്രവാചകന്മാരുടെ പൂര്‍ണത തന്നില്‍ കുടികൊള്ളുന്നുവെന്നും തന്റെ മുന്‍ ജന്മങ്ങള്‍ അപൂര്‍ണങ്ങളായിരുന്നുവെന്നും മീര്‍സ പറയുന്നു (അല്‍ഖുത്ത്വുബാത്തുല്‍ ഇല്‍ഹാമിയ്യ: 180). സൃഷ്ടി ശ്രേഷ്ഠരും ഉല്‍കൃഷ്ടരുമായ മുഹമ്മദ് നബി(സ്വ)ക്കു പോലും തന്നെ മറികടക്കാനാവില്ലെന്നാണ് മീര്‍സയുടെ പക്ഷം. മുഹമ്മദ് നബി(സ്വ)യെക്കാള്‍ അമാനുഷിക സിദ്ധികള്‍ അവകാശപ്പെട്ട മീര്‍സ പറയുന്നു. മുഹമ്മദ് നബി(സ്വ)ക്ക് മുഅ്ജിസത്തായി ചന്ദ്രഗ്രഹണമാണുണ്ടായതെങ്കില്‍ തനിക്ക് സൂര്യചന്ദ്ര ഗ്രഹണമുണ്ടായിട്ടുണ്ട് (ഇഅ്ജാസെ അഹ്മദി: 71).
മീര്‍സായുടെ അവകാശവാദങ്ങള്‍ക്ക് അതിരുകളില്ലായിരുന്നു. മനുഷ്യനെന്നോ മലകെന്നോ ജീവനുള്ളതെന്നോ ജീവനില്ലാത്തതെന്നോ ഉള്ള വ്യത്യാസമില്ലാത്ത വിധം തോന്നിയതെല്ലാം താനാണെന്ന് അവകാശപ്പെട്ടു. ഉദാഹരണമായി മീകാഈലാണെന്നും(അര്‍ബഈന്‍ ഹാശിയ 3:25), ദുല്‍ഖര്‍നൈനിയാണെന്നും (നുസ്വ്റത്തുല്‍ ഹഖ്: 90), ഹജറുല്‍ അസ്വദാണെന്നും (ഹഖീഖത്തുല്‍ വഹ്യ്: 41), ആര്യന്മാരുടെ ബാദുഷായെന്നും (ഹഖീഖത്തുല്‍ വഹ്യ്: 155) വാദിച്ച മീര്‍സ താന്‍ ഈസയും മര്‍യമും ഈസബ്നു മര്‍യമുമാണെന്നും അവകാശപ്പെട്ടു. ഒരേ സമയം ആണും പെണ്ണും ഉമ്മയും മകനുമായി മാറുന്ന മാസ്മരികമായ ജാലം മാന്യവായനക്കാരെ ആശ്ചര്യപ്പെടുത്തുന്നുണ്ടാകും. ഒട്ടേറെ റോളുകളില്‍ ഒരേ സമയം അഭിനയിച്ച, അമ്പരപ്പിക്കുന്ന നാടകം മീര്‍സ തന്നെ അവതരിപ്പിക്കുന്നത് കാണുക. ഒരിക്കല്‍ അല്ലാഹു എന്നെ മര്‍യം എന്നു വിളിച്ചു. ആ വിളിയെ തുടര്‍ന്ന് രണ്ടു വര്‍ഷം ഞാന്‍ പര്‍ദ്ദ ധരിച്ചു. ആയിടക്ക് എന്നില്‍ ഈസയുടെ ആത്മാവ് ഊതപ്പെട്ടു. പത്തു വര്‍ഷം കൊണ്ട് ഞാന്‍ മര്‍യമില്‍ നിന്നു ഈസയായി ജന്മമെടുത്തു. അങ്ങനെയാണ് ഞാന്‍ ഈസബ്നു മര്‍യമായത് (കിശ്തിയേ നൂഹ് 46,47). ഈ നാടകത്തിലൂടെ പരിഹാസ്യമായത് ‘എരപ്പന്റെ പുതപ്പ്’ അന്വര്‍ഥമാക്കിയ മീര്‍സയുടെ അസുഖമാണ്. അത് വായനക്കാര്‍ക്ക് പിടികിട്ടിക്കാണും. പ്രായോഗികവും ശാസ്ത്രീയവുമായ ശരീഅത്ത് നിയമങ്ങളുടെ സാധ്യത ചോദ്യം ചെ യ്യുന്ന മീര്‍സാനുയായികളായ ബുദ്ധിജീവികള്‍ ഇത്തരം ബാലിശ വാദങ്ങള്‍ അണ്ണാക്ക് തൊടാതെ അകത്താക്കുന്നതിലാണത്ഭുതം.
എന്നാല്‍ ഇത്തരം നാടകങ്ങളൊന്നും മീര്‍സയിലെ ‘സ്ഥാനമോഹിയെ’ സംതൃപ്തനാക്കിയില്ല. മീര്‍സ യുടെ അടുത്ത പ്ളാന്‍ ദൈവിക സിംഹാസനത്തിലേക്കുള്ള ആരോഹണമായിരുന്നു. അതിന്റെ ഭാഗമായി ആദ്യം അവകാശപ്പെട്ടത് ദൈവപുത്ര പദവിയാണ്. മീര്‍സ പറയുന്നു: ‘എന്റെ മകനേ നീ കേള്‍ക്കൂ എന്ന് എന്നോട് അല്ലാഹു പറഞ്ഞതും’ (ഹമാമത്തുല്‍ ബുശ്റ: 34). ഇതുകേട്ട മീര്‍സ കുറച്ചു കാലം ദൈവത്തിന്റെ കുട്ടിയായി. ഓടിച്ചാടി നടന്നു. അടുത്ത ഉന്നം ദൈവത്തിന്റെ പത്നി പദത്തിലേക്കായിരുന്നു. മീര്‍സ പറയുന്നു. ഒരു സ്വപ്നത്തില്‍ ഞാന്‍ സ്ത്രീയായും അല്ലാഹു പൌരുഷം പ്രകടിപ്പിക്കുന്നതായും കണ്ടു (ഇസ്ലാമീ ഖുര്‍ബാനി: 34). തുടര്‍ന്ന് ദൈവ പുത്ര പത്നിപദങ്ങള്‍ വലിച്ചെറിഞ്ഞ മീര്‍സ ഒറിജിനല്‍ ദൈവത്വത്തിലേക്ക് എടുത്തു ചാടി. മീര്‍സ പറയുന്നു. ഞാന്‍ ദൈവമാണെന്നെനിക്ക് സ്വപ്നദര്‍ശനമുണ്ടായി. ഞാനുറപ്പിച്ചു. ഞാന്‍ തന്നെ ദൈവം (ആയിനെ കമാലാതെ ഇസ്ലാം: 364). ദൈവിക കസേരയിലിരുന്ന മീര്‍സ കുറെ പ്രഖ്യാപനങ്ങള്‍ നടത്തി. ഞാന്‍ പുതിയൊരാകാശവും ഭൂമിയും ഉണ്ടാക്കണമെന്നുദ്ദേശിക്കുന്നു. ആദ്യം അവ വേര്‍പെടുത്തുകയോ ക്രമാതീനമാക്കുകയോ ചെയ്തിരുന്നില്ല (ആയിനെ കമാലാതെ ഇസ്ലാം: 565). എന്നാല്‍ ദൈവ കുപ്പായവും മീര്‍സക്ക് യോജിച്ചതായി തോന്നിയില്ല. മീര്‍സയിലെ ‘തന്നെ പൊക്കി’ ദൈവികത വിട്ട് ദൈവ പിതൃത്വം അവകാശപ്പെട്ടു. ആശാന്റെ വാക്കുകള്‍ കാണുക. ദൈവം എന്റെ മകനാണ് (ഹഖീഖത്തുല്‍ വഹ്യ്: 74). പാവം മീര്‍സ ഗുളിക വാങ്ങാന്‍ കാശില്ലാതെ രോഗം മൂര്‍ഛിച്ചപ്പോഴാണ് സൂചിത തസ്തികകള്‍ അവകാശപ്പെട്ടത്. വിലായത്ത് മുതല്‍ ഉലൂഹിയ്യത്ത് വരെ അവകാശപ്പെട്ട മീര്‍സയെന്ന മജ്നൂനെ മെന്റല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നതിനു പകരം തെരുവിലേക്ക് ഇറക്കി വിടുകയും അവകാശവാദങ്ങള്‍ കേട്ട് ആര്‍ത്ത് ചിരിക്കുകയും ചെയ്തവര്‍ ആരായാലും മാപ്പര്‍ഹിക്കുന്നില്ല.
അന്ത്യനാള്‍ വരെ അലംഘനീയമായ ഇസ്ലാമിക വിശ്വാസ കര്‍മരംഗത്ത് നേരിയ ചലനം സൃഷ്ടിക്കാന്‍ പോലും മീര്‍സക്കായില്ല ഭ്രാന്തന്മാര്‍ക്ക് മതവിധി ബാധകമല്ലെന്ന നിയമജ്ഞാനമായിരിക്കാം സമകാലിക സമൂഹം മീര്‍സയെ വെറുതെ വിടാന്‍ കാരണം. മുസ്ലിംകള്‍ അവനെ അവഗണിക്കുന്നുവെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് മറ്റിതര മതവിശ്വാസികളെ വശീകരിക്കാന്‍ ശ്രമം നടത്തിയത്. മുസ്ലിംകളും ഹൈന്ദവ ക്രിസ്തീയ ബൌദ്ധ വിഭാഗങ്ങളും പ്രതീക്ഷിക്കുന്ന മഹ്ദിയും മിശിഹായും കല്‍ക്കിയും ഭഗവാന്‍ മത്തിയയും താനാണെന്നു വാദിച്ചു. മുസല്‍മാന്മാര്‍ക്ക് ഞാന്‍ മഹ്ദിയും ക്രിസ്ത്യാനികള്‍ക്ക് മിശിഹായും ഹിന്ദുക്കള്‍ക്ക് കൃഷ്ണനും മറ്റു മതവിഭാഗങ്ങള്‍ക്ക് അവരവരുടെ വാഗ്ദത്തോദ്ധാരകനുമാണ് (സന്മാര്‍ഗ ദര്‍ശിനി: 18).
ഹൈന്ദവ വിശ്വാസ പ്രകാരം പരമേശ്വരന്റെ ദശാവതാരങ്ങളിലൊന്നായ കൃഷ്ണന്‍ താനാണെന്ന് വാദിക്കുന്ന മീര്‍സ തന്നെയും തന്റെ മുന്‍ ജന്മങ്ങളെയും തെറിയഭിഷേകം ചെയ്യുന്നതായി കാണാം. രാമനും കൃഷ്ണനും മത്സ്യവുമായി ഭൂമിയില്‍ അവതരിച്ച പരമേശ്വരന്‍ ഒരിക്കല്‍ പന്നിയായി പ്രത്യക്ഷപ്പെടുകയും പന്നികളുടെ ഇഷ്ട ഭോജ്യം…… കഴിക്കുകയും ചെയ്തു (രഹ്നയേ ഹഖ്: 52). മീര്‍സയുടെ ഹോബി തെറിപ്പൂരമാണ്. തനിക്കെതിരെ താന്‍ നടത്തുന്ന തെറിയഭിഷേകം പോലും മീര്‍സക്ക് ഹരം പകര്‍ന്നു. താന്‍ ഈസയാണെന്ന് വാദിക്കുന്ന മീര്‍സ ഈസാ നബിയെ തെറിവിളിക്കുന്നത് കാണുക. ഈസ തീറ്റക്കൊതിയനും മദ്യപാനിയും അഹംഭാവിയുമാണ്. സത്യസന്ധനോ ഭക്തനോ ആയിരുന്നില്ല. ദൈവ വാദം വരെ ഉന്നയിച്ചു (മക്തുബാത്തേ അഹമദിയ്യ, വാ: 3, പേ: 21,22). മീര്‍സയുടെ അഭിശപ്ത തൂലിക പ്രവാചകന്മാര്‍ക്കെതിരെ എഴുതിക്കൂട്ടിയ അശ്ളീലങ്ങള്‍ക്കു കയ്യും കണക്കുമില്ല.
ഖാദിയാനിയുടെ അവകാശ വാദങ്ങള്‍ അഖിലവും അവഗണിച്ച മുസ്ലിംകളെ വിശ്വാസപരമായി വിഭജിക്കാന്‍ മീര്‍സയും കമ്പനിയും സ്വീകരിച്ച മറ്റൊരു തന്ത്രമായിരുന്നു ഖുര്‍ആന്‍ വ്യാഖ്യാനം.
ഖുര്‍ആനിലെ നിരവധി ആയത്തുകളിലെ സംബോധവും ഇതിവൃത്തവും താനാണെന്നാണ് മീര്‍സയുടെ അവകാശവാദം. മാത്രവുമല്ല അന്ത്യനാളിലെ അത്യന്തം ഭീകരമായ അവസ്ഥാ വിശേഷങ്ങള്‍ വിശദീകരിക്കുന്ന ആയത്തുകളില്‍ പലതും തന്റെ ആഗമന കാലഘട്ടത്തെ കുറിച്ചും അന്നത്തെ ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളെക്കുറിച്ചുമാണ് എന്നാണ് മീര്‍സാ ഭക്തന്മാരുടെ വിശ്വാസം. ഉദാഹരണമായി സൂറത്തു തക്വീറിലെ ഖാദിയാനി വ്യാഖ്യാനം കാണുക. ഒട്ടകങ്ങള്‍ ഉപേക്ഷിക്കപ്പെടും (ട്രാന്‍സ്പോര്‍ട്ട് വിപ്ളവം), വഹ്ശികള്‍ സംയോജിക്കപ്പെടും (വന്യ ജന്തുക്കള്‍ ആദിവാസികള്‍ ഗിരിജനങ്ങള്‍), ജനം ഉദ്ഗ്രഥിക്കപ്പെടും (ദേശീയൈക്യം, രാഷ്ട്രസഭ, വാര്‍ത്താവിനിമയ വിപ്ളവം), പെണ്‍കുട്ടികള്‍ വധിക്കപ്പെടുന്നത് ചോദിക്കപ്പെടും (ഭ്രൂണഹത്യ, വധുവധം ബലാത്സംഗം തുടങ്ങിയവ പെരുകി അതിനെതിരില്‍ വ്യാപകമായ ചര്‍ച്ചകളും നിയമനിര്‍മാണങ്ങളും ഉണ്ടാക്കും,. സ്വുഹ്ഫുള്‍ (ഗ്രന്ഥങ്ങള്‍ പത്രമാസികകള്‍ ആനുകാലികങ്ങള്‍ തുടങ്ങിയവ വിപുലമായി പ്രസിദ്ധീകരിക്കപ്പെടും) (ഹസ്രത്ത് അഹ്മദ്: 28).
ഇസ്ലാമും ഖാദിയാനിസവും ധ്രുവാന്തരമുണ്ട്. ഇസ്ലാമിക വിശ്വാസ കര്‍മരംഗത്ത് ഇസ്ലാമിനെതിരെ ശക്തമായൊരു സമാന്തരമായിരുന്നു മീര്‍സയിലൂടെ ബ്രിട്ടീഷുകാര്‍ ലക്ഷ്യമിട്ടത്. അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസത്തില്‍ തന്നെ മുസ്ലിംകളും ഖാദിയാനികളും വേര്‍തിരിയുന്നു. അല്ലാഹുവിനെ കുറിച്ചുള്ള ഇസ്ലാമിന്റെ വിശ്വാസം അല്ലാഹു ഏകനും നിരാശ്രയനുമാണ് എന്നാണ്. അവന്‍ ജനയിതാവല്ല ഒരാളോടും സാമ്യതയുമില്ല (സൂറ ഇഖ്ലാസ്വ്). ഖാദിയാനി വിശ്വാസം കാണുക. ദൈവാസ്തിക്യം നമുക്ക് സങ്കല്‍പിക്കാന്‍ കഴിയും. അവന് നിരവധി കൈകാലുകളും അവയവങ്ങളുമുണ്ട്. പരിമിതപ്പെടുത്താനാവാത്ത വിധം (തൌസിയാഹെ മറാം: 75). പ്രവാചകന്മാര്‍ കള്ളം പറയുന്നവരും ദൌത്യ നിര്‍വഹണത്തിന് കൊള്ളരുതാത്തവരുമാണെന്നും ഇസാലെ ഓഹാമിലും മറ്റും മീര്‍സ എഴുതിയിട്ടുണ്ട്. ഇസ്ലാമിക കര്‍മങ്ങളില്‍ പ്രധാനപ്പെട്ട ഹജ്ജിന്റെ വിഷയത്തിലും ഖാദിയാനികള്‍ മുസ്ലിംകളോട് വിയോജിക്കുന്നു. വര്‍ഷം തോറും പഞ്ചാബില്‍ നടക്കുന്ന ഖാദിയാനി സമ്മേളനമാണ് അവരുടെ ഹജ്ജ്. മക്കയില്‍ നടക്കുന്ന ഹജ്ജിന്റെ ആത്മാവ് നഷ്ടപ്പെട്ടിരിക്കയാല്‍ അവിടെ നടക്കുന്ന ഹജ്ജ് വിഫലമാണെന്നാണ് ബശീറുദ്ദീന്‍ മഹ്മൂദിന്റെ വാദം (ബറ്ക്കാത്തെ ഖിലാഫ്: 5).
സ്വന്തം ബുദ്ധിശൂന്യത വിളിച്ചു പറഞ്ഞ് ഇസ്ലാമിനെ നശിപ്പിക്കാന്‍ ശ്രമിച്ച മീര്‍സയെ കടത്തിവെ ട്ടുകയാണ് വര്‍ത്തമാനകാല ഖാദിയാനികള്‍. ശിവ പാര്‍വതിമാര്‍, ആദം നബിയും ഹവ്വാ ബീവിയുമാണെന്നും ആദം നബിയുടെ ജന്മസ്ഥലം ഇന്ത്യയാണെന്നുമാണിവരുടെ വിശ്വാസം.
ഹിന്ദു പുരാണങ്ങളിലെ ‘മനു’ നൂഹ് നബിയാണെന്നും മനുസ്മൃതി ശരീഅത്ത് ഗ്രന്ഥമാണെന്നു മാണിവരുടെ വാദം.
മീര്‍സയുടെ അവകാശ വാദങ്ങളില്‍ ചിലതു മാത്രമാണിവിടെ വിവരിച്ചത്. എഴുതാന്‍ പോലും പറ്റാ ത്ത അറുവഷളന്‍ വാദങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ് മീര്‍സാ കൃതികളില്‍. ഒരേ സമയം അടിമയും ഉടമയും ഉമ്മയും മകനും മാലാഖയും മനുഷ്യനുമായി പ്രത്യക്ഷപ്പെട്ട മീര്‍സയുടെ വൈരുദ്ധ്യങ്ങളുടേയും വൈവിധ്യങ്ങളുടേയും വിചിത്ര രൂപമാണ് ഖാദിയാനി ക്ളാസിക്കുകളിലുട നീളം കാണുന്നത്.

യേശു ക്രിസ്തു കാശ്മീരില്‍

ഈസാ നബി(അ)യെ കുറിച്ച് അവ്യക്തതകള്‍ക്കവകാശമില്ലാത്ത വിധം ഖുര്‍ആനും ഹദീസുകളും പ്രതിപാദിച്ചിട്ടുണ്ട്. ശത്രുവ്യൂഹം മഹാനെ കൊല ചെയ്യാന്‍ വേണ്ടി തന്ത്രങ്ങള്‍ മെനയുകയും സജ്ജരായി രംഗത്തു വരികയും ചെയ്തപ്പോള്‍ അല്ലാഹു അദ്ദേഹത്തെ ആകാശലോകത്തേക്കുയര്‍ത്തി. ഖുര്‍ആന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകനായ ഈസാ(അ)നെ വധിച്ചുവെന്ന് പറയുന്നതിനാലും (ജൂതര്‍ അഭിശപ്തരായി). അവര്‍ അദ്ദേഹത്തെ വധിച്ചിട്ടില്ല. കുരിശില്‍ തറച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലകപ്പെടുകയാണ് ചെയ്തത്. ഈസാ നബിയുടെ കാര്യത്തില്‍ അഭിപ്രായാന്തരമുള്ളവര്‍ അദ്ദേഹത്തെ കുറിച്ച് സംശയാലുക്കളാണ്. ഊഹം പിന്തുടരുകയല്ലാതെ അവര്‍ക്ക് അതു സംബന്ധമായി ദൃഢജ്ഞാനമില്ല. അവര്‍ അദ്ദേഹത്തെ വധിച്ചിട്ടില്ല തന്നെ. അല്ലാഹു അദ്ദേഹത്തെ അവനിലേക്കുയര്‍ത്തുകയാണുണ്ടായത്. അവന്‍ പ്രതാപിയും തന്ത്രജ്ഞനുമത്രെ’ (4: 157,158). നിരവധി ഹദീസ് ഗ്രന്ഥങ്ങളും ഇത് സാക്ഷാത്കരിക്കുന്നുണ്ട്.
വസ്തുത ഇതാണെങ്കിലും, ഈസാ നബി(അ)യെ എങ്ങനെയെങ്കിലും വധിച്ച് ജൂതന്മാര്‍ക്ക് സഹായം ചെയ്യാനും അതുവഴി രണ്ടാം വരവ് നിഷേധിക്കാനും മീര്‍സയും അനുയായികളും ഭഗീരഥയത്നം നടത്തിയിട്ടുണ്ട്. ഈസാ നബി(അ) മരിച്ചുവെന്ന് സമര്‍ഥിക്കപ്പെട്ടാല്‍ മരിച്ച വ്യക്തി തിരിച്ചു വരാത്തതിനാല്‍ രണ്ടാം വരവ് ഉണ്ടാവില്ലെന്നും വരുമെന്ന ഹദീസുകളില്‍ പറഞ്ഞത് താനാണെന്നും സമര്‍ഥിക്കുകയാണ് ഖാദിയാനികളുടെ താത്പര്യം. ഇതിനുവേണ്ടി സങ്കീര്‍ണങ്ങളായ പല പ്രശ്നങ്ങളും വലിച്ചിഴച്ച് അവയ്ക്ക് അമിത പ്രാധാന്യം നല്‍കാനും ഗവേഷണങ്ങളെന്ന പേരില്‍ വന്‍ വിഡ്ഢിത്തങ്ങള്‍ പ്രസിദ്ധീകരിക്കാനും ഇന്നും മീര്‍സായികള്‍ ഔത്സുക്യം കാണിക്കുന്നുണ്ട്. മീര്‍സാ ഗുലാം ഖാദിയാനി തന്നെ എഴുതിയ ‘യേശു മിശിഹ ഇന്ത്യയില്‍’, ജെ. ഡി. ശംസ് എച്ച്. ഏ. രചിച്ച ‘യേശു ക്രിസ്തു കാശ്മീരില്‍’ എന്നീ രണ്ടു ക്ഷുദ്ര കൃതികള്‍ ഈ വങ്കത്തം സമര്‍ഥിക്കാന്‍ നിര്‍മിക്കപ്പെട്ടതാണ്. ഇവയില്‍ ഓരോ അബദ്ധങ്ങള്‍ക്കും മറുപടി കുറിക്കുക ഇവിടെ ഉദ്ദേശ്യമില്ല. പൊതുവായി ചിലത് പരാമര്‍ശിക്കുകയാണ് ചെയ്യുന്നത്. ഈസാ നബിയാണെന്ന അവകാശ വാദം മീര്‍സ മുഴക്കുന്നതിനാല്‍ ഈ ചര്‍ച്ചക്ക് പ്രസക്തിയുണ്ട്.
ഈസാ നബി(അ)യുടെ ആകാശാരോഹണം വിശദീകരിക്കുന്ന ധാരാളം ഇസ്ലാമിക രേഖകള്‍ക്കെതിരെ, മീര്‍സായികള്‍ ഉദ്ധരിക്കുന്ന ഏക തെളിവ് വിശുദ്ധ ഖുര്‍ആന്‍ അല്‍മുഅ്മിനൂന്‍ സൂറയിലെ 51‏-ാം സൂക്തമാണ്. അതിന് ഖാദിയാനികള്‍ നല്‍കുന്ന അര്‍ഥമിങ്ങനെ. നാം ഇബ്നു മര്‍യമിനെയും അദ്ദേഹത്തിന്റെ മാതാവിനെയും ഒരു അടയാളമാക്കിയിരിക്കുന്നു. നാം ഇവര്‍ക്ക് രണ്ടു പേര്‍ക്കും നിവാസയോഗ്യവും ഒഴുകുന്ന വെള്ളമുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്ത് (കാശ്മീര്‍) അഭയം നല്‍കി (ഉയര്‍ന്ന സ്ഥലത്തിന്റെ വിവക്ഷ കാശ്മീരാണെന്ന് മീര്‍സായികളുടെ പല പ്രസിദ്ധീകരണങ്ങളിലും അവരുടെ ഔദ്യോഗിക ഖുര്‍ആന്‍ വ്യാഖ്യാനത്തിലും കാണാം, പേജ്: 642). ഇത് പരാമര്‍ശിക്കുന്നതു തന്നെ ഈസാ പ്രവാചകന്റെ ബാല്യ കാലത്തെ സംഭവമാണല്ലോ.
രണ്ടു കൃതികളുടെയും ഏകദേശ ഭാഗങ്ങളെല്ലാം നിലവിലുള്ള ബൈബിള്‍ സുവിശേഷങ്ങളില്‍ നിന്ന് യേശു ക്രിസ്തു കുരിശില്‍ തറക്കപ്പെട്ടിട്ടുണ്ടെങ്കിലും മരണപ്പെട്ടില്ലെന്ന് സമര്‍ഥിക്കാനാണ്. ഈസാ നബിയെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ക്ക് പരിഹാരം ലഭിക്കാന്‍ ബൈബിള്‍ പുസ്തകങ്ങള്‍ തെളിവാക്കാമെങ്കില്‍, വളച്ചുകെട്ടില്ലാതെ, ന്യായീകരണത്തിന്റെ വലിച്ചു നീട്ടലുകളില്ലാതെ അദ്ദേഹം കുരിശില്‍ മരണപ്പെട്ടുവെന്നും അവയിലുണ്ടല്ലോ. ഖുര്‍ആനിലെ വ്യക്തമായ പരാമര്‍ശത്തേക്കാള്‍ ബൈബിള്‍ വചനങ്ങളുടെ വരികള്‍ക്കിടയിലെ ഗോപ്യമായ വായനയാണ് പ്രമാണമെങ്കില്‍ ബൈബിള്‍ പഠിപ്പിക്കുന്ന വ്യക്തമായ രൂപത്തിലുള്ള കുരിശു മരണം എങ്ങനെ നിഷേധിക്കാനാവും. ചില വാക്യങ്ങള്‍ ഇങ്ങനെ വായിക്കാം. ‘അ പ്പോള്‍ യേശു ഉറക്കെ നിലവിളിച്ചു. പിതാവേ, നിന്റെ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.’ ഇതു പറഞ്ഞ ശേഷം അവന്‍ അന്ത്യശ്വാസം വലിച്ചു (ലൂക്കോസ് 23:46). യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു. എല്ലാം പൂര്‍ത്തിയായി, അവന്‍ തലകുനിച്ചു പ്രാണന്‍ വെടിഞ്ഞു (യോഹന്നാന്‍ 19:30). യേശു വീണ്ടും ഉച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു (മത്തായി 27:50).
യേശു ഉറക്കെ നിലവിളിച്ച് അന്ത്യശ്വാസം വലിച്ചു (മത്തായി 27:50). ബൈബിളിന്റെ ഈ വാക്യങ്ങള്‍ യേശു ക്രിസ്തു കുരിശില്‍ മരിച്ചുവെന്നത് തെളിയിക്കുന്നുണ്ടല്ലോ. ഇവയത്രയും മൂടിവെച്ച് മറ്റു ചില വാക്യങ്ങള്‍ക്ക് സുദീര്‍ഘ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനാണ് ഖാദിയാനിയും ശിങ്കിടികളും ശ്രമിച്ചു കാണുന്നത്. ഈസാ നബിയുടെ അത്ഭുത സംഭവത്തിന് തീര്‍പ്പു കല്‍പിക്കാന്‍ ബൈബിള്‍ ആശ്രയിക്കാമെങ്കില്‍ പ്രഥമവും പ്രധാനവുമായ സ്ഥാനം നല്‍കേണ്ടത് വിശദീകരണം ആവശ്യമില്ലാത്ത ഈ വാക്യങ്ങള്‍ക്കാണ്.
ഇതിനനുബന്ധമായി ചിന്തിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. അതായത്, യേശുവിന്റെ അരുമ ശിഷ്യനായ ബര്‍ണബാസ് എഴുതിയ ഒരു സുവിശേഷമുണ്ട്. ക്രൈസ്തവര്‍ക്ക് അപ്രിയമായ പല സത്യങ്ങളും വിളിച്ചു പറയുന്നതിനാല്‍ ക്രൈസ്തവ ലോകം പൂര്‍ണമായി ഇതിനെ പ്രാമാണികമായി കാണുന്നില്ല. മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തിന്റെ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ നിലനിന്നിരുന്നുവെന്ന് ചരിത്രപരമായി തെളിയുന്നതിനാല്‍ മുസ്ലിം സൃഷ്ടിയാണിതെന്ന ആരോപണം അധരവ്യായാമം മാത്രമാണാവുക. ബര്‍ ണബാസ് ബൈബിളിന്റെ അപ്രമാദിത്വം വിപുലമായ രൂപത്തില്‍ തെളിയിക്കാന്‍ ഇവിടെ ആഗ്രഹിക്കുന്നില്ല. ക്രൈസ്തവ ലോകം പ്രസ്തുത ഗ്രന്ഥം അംഗീകരിക്കുകയോ അവഗണിക്കുകയോ ചെയ്യട്ടെ. ഖാദിയാനികള്‍ക്ക് അതിന്റെ പ്രാമാണികത അംഗീകരിച്ചേ തീരൂ. കാരണം ഖാദിയാനി മതസ്ഥാപകന്‍ തന്നെ എഴുതി. ഈ സുവിശേഷം ലണ്ടനിലെ മ്യൂസിയം ഗ്രന്ഥശാലയിലും ഉണ്ടായിരിക്കണം. ഈ പുസ്തകം നിലവിലുള്ള സുവിശേഷ സംഹിതയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടില്ലെന്നത് ശരി തന്നെ. എങ്കിലും അതങ്ങനെ സ്വീകാര്യമല്ലാത്ത വിധം തള്ളപ്പെട്ടിരിക്കുന്നത് ന്യായമായ ഒരു വിധിപ്രകാരമായിരുന്നില്ല. ഏതായാലും അത് സുവിശേഷങ്ങളുടെ രചനാ കാലത്തു തന്നെ വിരചിതമായിട്ടുള്ള ഒരു പൌരാണിക കൃതിയാണെന്നതു അനിഷേധ്യമാണ്. ഈ സ്ഥിതിക്ക് ഈ പഴയ പുസ്തകത്തെ പുരാതന ചരിത്ര രേഖയായി കരുതുവാനും അതിന്‍ പ്രകാരം അതിനെ പ്രയോജനപ്പെടുത്തുവാനും നമുക്കവകാശമില്ലേ (യേശു മിശിഹ ഇന്ത്യയില്‍, പേജ്:32).
ഖാദിയാനികളുടെ ആധികാരിക ഖുര്‍ആന്‍ പരിഭാഷയിലും ബര്‍ണബാസ് ബൈബിള്‍ പ്രാമാണികമാണെന്ന് അംഗീകരിച്ച് ഉപയോഗപ്പെടുത്തിയത് കാണാനാവും (പേജ്: 1051).
ഇങ്ങനെയൊക്കെ പ്രസക്തമായ പ്രസ്തുത ബൈബിളില്‍ കുരിശിനെ കുറിച്ച് പറയുന്നതെന്തെന്നു നോ ക്കാം. യേശു ഇരിക്കുന്ന സ്ഥലത്തിനടുത്ത് പട്ടാളവും ജൂതാസും എത്തിയപ്പോള്‍, ധാരാളം ആളുകള്‍ അടുത്ത് വരുന്ന ശബ്ദം യേശു ശ്രവിച്ചു. അപ്പോള്‍ അദ്ദേഹം പേടിച്ച് വീട്ടിനുള്ളിലേക്ക് പോയി. പതിനൊന്ന് ശിഷ്യരും ഉറങ്ങുകയായിരുന്നു. തന്റെ ദാസന്റെ അപകടനില കണ്ട ദൈവം തന്റെ മന്ത്രിമാരായ ഗബ്രിയേല്‍, മീഖായേല്‍, റാഹേല്‍, യുറിയേല്‍ എന്നിവരോട് യേശുവിനെ ഈ ഭൂമിയില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ കല്‍പിച്ചു.
ആ പരിശുദ്ധ മാലാഖമാര്‍ യേശുവിന്റെ അരികില്‍ വന്ന് യേശുവിനെ തെക്കു വശത്തുള്ള ജനല്‍ വഴി പുറത്തു കടത്തി. എന്നിട്ട് അദ്ദേഹത്തെ വഹിച്ചുകൊണ്ടു പോയി. അവര്‍ മറ്റു മാലാഖമാരുടെ അകമ്പടിയോടെ 3‏-‏ാം ആകാശത്തു വെച്ച് (അധ്യായം 215) ഒറ്റു കൊടുക്കാന്‍ വന്ന ജൂദാസിന് യേശുവിന്റെ രൂപം നല്‍കിയതും അദ്ദേഹത്തെ ജൂതര്‍ യേശുവാണെന്ന തെറ്റിദ്ധാരണയില്‍ കുരിശില്‍ തറച്ചുവെന്നും തുടര്‍ ന്നു പറയുന്നുണ്ട്. ഖാദിയാനി ‘പ്രവാചകന്‍’ തന്നെ പുകഴ്ത്തിപ്പറഞ്ഞ ബര്‍ണബാസ് ബൈബിളിനു വിരുദ്ധമായി ഖാദിയാനി മതക്കാര്‍ നീങ്ങുന്നത് ആശാവഹമല്ലെന്നു മാത്രം ഉണര്‍ത്തുന്നു. മീര്‍സ പറഞ്ഞതുപോലെ പുരാതന ചരിത്ര രേഖയാണെന്ന നിലയില്‍ ഇതിലുള്ള കാര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്വന്തം അനുയായികളെങ്കിലും മുന്നോട്ടു വരികയും യേശു ക്രിസ്തുവിനെ കാശ്മീരില്‍ ഖബറടക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്.
ഖാദിയാനി ബര്‍ണബാസ് സുവിശേഷത്തില്‍ നടത്തിയ ഒരു കടുത്ത വഞ്ചന കൂടി അനാവരണം ചെയ്ത് ഈ ചര്‍ച്ച അവസാനിപ്പിക്കാം. യേശുവിനെ കാശ്മീരിലെത്തിച്ച് അവിടെ മറവു ചെയ്യാന്‍ കുരിശില്‍ യേശു മരിച്ചിട്ടില്ലെന്ന് അയാള്‍ക്കു ലഭിക്കണം. അതിനുവേണ്ടിയുള്ള ബൈബിള്‍ ഗവേഷണങ്ങളില്‍, തന്റെ വാദത്തിനു തെളിവായി ബര്‍ണബാസ് ബൈബിള്‍ മീര്‍സ ഇങ്ങനെ ഉദ്ധരിച്ചു. ‘മറ്റൊരു സംഗതി ഗൌനിക്കതായിട്ടുള്ളത് ബര്‍ണബാസിന്റെ സുവിശേഷത്തിലെ ഒരു പ്രസ്താവനയാണ്. അതായത്, ക്രിസ് തുവിനെ ക്രൂശിച്ചു കൊന്നിട്ടില്ലെന്നും അദ്ദേഹം കുരിശിന്മേല്‍ പ്രാണന്‍ വിട്ടിരുന്നില്ലെന്നും അതില്‍ എഴുതപ്പെട്ടു കാണ്മാനുണ്ട്’ (യേശു മശിഹ ഇന്ത്യയില്‍, പേജ്:32). ഇവിടെ പ്രശ്നമെന്താണെന്നു വെച്ചാല്‍ ധര്‍മത്തിന്റെ മൂര്‍ത്ത രൂപമായി പ്രബോധിതര്‍ക്കു മുമ്പിലെ മാതൃകാപുരുഷനാവേണ്ട മീര്‍സ ഗുരുതരമായൊരു വഞ്ചനയാണ് ഈ ഉദ്ധരണിയിലൊപ്പിച്ചിരിക്കുന്നത്. മരണപ്പെട്ടിട്ടില്ലെന്ന് ബര്‍ണബാസിലുണ്ടെന്ന് പറഞ്ഞ് നിര്‍ത്തിയ മീര്‍സ, യേശു മരണപ്പെടാതിരിക്കാന്‍ പ്രസ്തുത സുവിശേഷം കാണിക്കുന്ന സംഭവം (ആകാശത്തേക്കുയര്‍ത്തി അവിടെ സംരക്ഷിച്ചതു) പൂര്‍ണമായി മൂടിവെക്കുകയാണുണ്ടായത്. ഒരു പ്രവാചകനെന്നല്ല, സാധാരണക്കാര്‍ക്കു കൂടി മനഃപ്രയാസമുള്ളൊരു കാര്യം സ്വയം ഏറ്റെടുത്ത് ഈ സമൂഹ ത്തെ വഞ്ചിച്ചത് മീര്‍സയുടെ ഭ്രാന്തന്‍ ദൈവത്തിന്റെ ഇല്‍ഹാം മൂലമായിരിക്കും. എന്തായാലും സ്വയമൊരു നബിയായിത്തീരാന്‍ മീര്‍സ കാണിക്കുന്ന അസാമാന്യമായ അദ്ധ്വാനത്തിന് നിത്യസ്മാരകമായി ഈ കൊടിയ തട്ടിപ്പും നിലനില്‍ക്കട്ടെ.

ഖാദിയാനിസം ഭാഗം 3