സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 9 December 2014

മറ്റുള്ളവരുടെ വിഷമത്തിൽ സന്തോഷിക്കാതിരിക്കുക


ശത്രുതയുടെയോ മറ്റോ പേരിൽ മറ്റുള്ളവരുടെ വിഷമത്തിൽ സന്തോഷിക്കുന്നത് നമ്മുടെ നാശത്തിനും പതനത്തിനും കാരണമായേക്കാം.
തിരു നബി صلى الله عليه وسلم യുടെ ഒരു ഹദീസ് നോക്കൂ
عَنْ وَاثِلَةَ بْنِ الْأَسْقَعِ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: لَا تُظْهِرِ الشَّمَاتَةَ لِأَخِيكَ ، فَيَرْحَمَهُ اللهُ وَيبَتْلِيَكَ. (رواه الترمذي رحمه الله)
“നിന്റെ സഹോദരനുണ്ടായ വിഷമത്തിൽ നീ സന്തോഷിക്കരുത്. അങ്ങിനെ ചെയ്താൽ അല്ലാഹു അവനെ അനുഗ്രഹിക്കുകയും നിന്നെ വിപത്തുകളെകൊണ്ട് പരീക്ഷിക്കുകയും ചെയ്യും..” (തിർമുദി )
മറിച്ച് മുസ്‌ലിമിന്റെ ബാധ്യത, അവന്റെ ദു:ഖത്തിൽ പങ്കാളിയാവുകയും കഴിയുന്ന സഹായങ്ങളും സാന്ത്വന വാക്കുകൾ പറഞ്ഞ് സമാധാനിപ്പിക്കുകയുമാണ്.
ഗ്രൂപ്പുകളുടെയും പാർട്ടികളുടെയും പേരിൽ സ്വന്തം സഹോദരനും പോലും ഉണ്ടാകുന്ന വിഷമത്തിൽ സന്തോഷിക്കുകയും അതിൽ ആഹ്‌ളാദിക്കുകയും ചെയ്യുന്ന വല്ലാത്തൊരവസ്ഥ മുസ്‌ലിം സമുദായത്തിൽ വന്ന് പെട്ടിരിക്കുന്നു. അല്ലാഹു നമുക്ക് പൊറുത്ത് തരട്ടെ  ആമീൻ