സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 20 December 2014

പരദൂഷണം സര്‍വനാശം


മനുഷ്യ പ്രവൃത്തികളില്‍ദുഷ്ടതയുടെ മൂര്‍ത്തീഭാവമായി നിലകൊള്ളുന്ന ഒന്നാണ് ഗീബത് അഥവാ പരദൂഷണം. അല്ലാഹു ചോദിക്കുന്നു: സ്വന്തം സഹോദരന്റെ ചേതനയറ്റ ശരീരം തിന്നാന്‍നിങ്ങളാരെങ്കിലും താല്‍പര്യം കാണിക്കുമോ? (ഖുര്‍ആന്‍).
അബൂഹുറൈറ(റ) പറയുന്നു: “ഒരിക്കല്‍ഞങ്ങളുടെ സദസ്സില്‍നിന്ന് നബി(സ്വ) എഴുന്നേറ്റു. അതുകണ്ട് പതിവനുസരിച്ച് ഞങ്ങളും എഴുന്നേറ്റു. ഒരാള്‍മാത്രം അപ്പോഴും ഇരിക്കുന്നത് കണ്ട് ചിലര്‍പറഞ്ഞു: ഹോ! മൂപ്പര്‍ക്കെന്താണാവോ ഇത്ര ആവതില്ലായ്മ? ഇതു കേട്ടപാടെ നബി(സ്വ) പറഞ്ഞു: നിങ്ങള്‍സ്വന്തം സുഹൃത്തിന്റെ മാംസം തിന്നുന്നു. അവനെ ഗീബത്ത് പറയുന്നു.’
മൂസാ നബി(അ)ക്ക് ബോധനം നല്‍കവെ അല്ലാഹു പറഞ്ഞു: ഗീബത്തില്‍നിന്ന് പശ്ചാതാപ വിവശനായി മൃതിയടഞ്ഞവന്‍പോലും ഏറ്റവും അവസാനമേ സ്വര്‍ഗത്തിലെത്തൂ. ഗീബത്ത് തൊഴിലാക്കി കാലം കഴിച്ചവന്‍ഏറ്റവും ആദ്യം നരകത്തിലെത്തുകയും ചെയ്യും.
ആധ്യാത്മ പുരുഷനായ ഇബ്റാഹീമുബ്നുല്‍അദ്ഹമിനെ ഒരാള്‍വിരുന്നിന് ക്ഷണിച്ചു. മഹാന്‍ക്ഷണം സ്വീകരിച്ച് സ്ഥലത്തെത്തി. അപ്പോള്‍സദസ്സിലുള്ളവര്‍അവിടെയില്ലാത്ത ഒരാളെക്കുറിച്ച് പരദൂഷണം പറയുകയായിരുന്നു. അതുകണ്ട് അദ്ദേഹം പറഞ്ഞു: “വല്ലാത്തൊരു നാശം! ഒരു സഹോദരനെ ഗീബത്ത് പറയുന്ന വേദിയിലാണല്ലോ ഞാനീ വന്നിരിക്കുന്നത്. എന്റെ കാലദോഷം.’ ഉടന്‍അവിടംവിട്ട ശൈഖ് മൂന്നു ദിവസം പിന്നെ ഭക്ഷണം കഴിച്ചതുപോലുമില്ല. ഗീബത്ത് പറയുന്നവന്റെ ഉപമ മിന്‍ജനിഖ് (കല്ലും മറ്റും ദൂരത്തേക്ക് എറിയാനുപയോഗിക്കുന്ന ഉപകരണം) സ്ഥാപിച്ച് സ്വന്തം സുകൃത ഫലങ്ങള്‍കിഴക്കും പടിഞ്ഞാറും എയ്ത് തീര്‍ക്കുന്നവനെപ്പോലെയാകുന്നു.
അന്ത്യദിനത്തില്‍ഒരാള്‍ഹാജരാകും. നന്മതിന്മള്‍രേഖപ്പെടുത്തിയ കിതാബില്‍നോക്കുോള്‍ഒരു നന്മയും ദൃശ്യമാകില്ല. അപ്പോള്‍അയാള്‍പരിതപിക്കും. എന്റെ നിസ്കാരങ്ങളെവിടെ, നോുകളെവിടെ, സുകൃതങ്ങളെവിടെ? അയാള്‍ക്കിങ്ങനെ മറുപടി കിട്ടും: നിന്റെ കര്‍മഫലങ്ങളെല്ലാം പരദൂഷണം നശിപ്പിച്ചു കളഞ്ഞു. ജനങ്ങളെ ദൂഷ്യം പറഞ്ഞ് നടക്കുകയായിരുന്നില്ലേ നീ.
പരദൂഷണത്തിനിരയായ സത്യവിശ്വാസിക്ക് അതു കാരണം തന്റെ പാപങ്ങളില്‍നിന്ന് പകുതി പൊറുക്കപ്പെടുമെന്നാണ് പ്രമാണം. പരലോകത്ത് ഗ്രന്ഥങ്ങള്‍വലതുകൈയില്‍ഏറ്റുവാങ്ങുന്ന ചിലര്‍അവ പരിശോധിക്കുോള്‍ഇഹലോകത്ത് വെച്ച് ചെയ്യാത്ത കുറേ നന്മകളുടെ കണക്കുകള്‍കണ്ടരക്കും. അവര്‍ക്ക് ഇങ്ങനെ മറുപടി കിട്ടും: ഇതൊക്കെ നിന്നെക്കുറിച്ച് ഗീബത്ത് പറയപ്പെട്ടതിനു പകരമായി കിട്ടിയതാകുന്നു.
ഹസനുല്‍ബസ്വരി(റ)ന്റെ അരികില്‍ഒരാള്‍വന്നു പറഞ്ഞു: ഗുരോ, ഒരാള്‍അങ്ങയെ ഗീബത്ത് പറയുന്നതായി കേള്‍ക്കാനിടവന്നു. മഹാന്‍ഉടനെ ഒരു സഞ്ചി നിറയെ മധുര പലഹാരമെടുത്ത് ഗീബത്ത് പറഞ്ഞ മനുഷ്യന് കൊടുത്തയച്ചു. അയാളോടിങ്ങനെ പറയാന്‍ഭൃത്യനെ ഏല്‍പിക്കുകയും ചെയ്തു: “നിങ്ങള്‍നിങ്ങളുടെ വിലപിടിപ്പുള്ള കര്‍മഫലങ്ങള്‍എനിക്കു വെറുതെ തന്നതായി അറിയാന്‍കഴിഞ്ഞു. അതിന്നു പകരമായി ഇതു സ്വീകരിച്ചു സംതൃപ്തനാവുക.’
ജുനൈദ്(റ) പറയുന്നു: ഞാന്‍ബഗ്ദാദിലൊരു ജനാസ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അപ്പോള്‍അവിടെയൊരു ഫഖീര്‍പ്രത്യക്ഷപ്പെട്ടു. ആളുകളോട് യാചിച്ചുനീങ്ങുന്ന അയാളെ കണ്ടപ്പോള്‍ഞാന്‍മനസ്സില്‍പറഞ്ഞു: വല്ല തൊഴിലുമെടുത്ത് ജീവിച്ചാല്‍ഇയാള്‍ക്കെത്ര നന്നു.’ മയ്യിത്ത് നിസ്കാരവും അനുബന്ധ കര്‍മങ്ങളും കഴിഞ്ഞ് ഞാന്‍വീട്ടിലെത്തി. രാത്രി വിര്‍ദുകള്‍കഴിഞ്ഞ് ഉറങ്ങാന്‍കിടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ഒരു സംഘമാളുകള്‍പകലില്‍കണ്ട ഫഖീറിനെ വലിയൊരു സുപ്രയില്‍കിടത്തി കൊണ്ടുവരുന്നതായി സ്വപ്ന ദര്‍ശനമുണ്ടായി. അവര്‍എന്റെ മുന്നില്‍അയാളെ കിടത്തി ഇങ്ങനെ കല്‍പ്പിച്ചു: “ഇതാ, ഇദ്ദേഹത്തിന്റെ ഇറച്ചി ഇനിയും തിന്നുകൊള്‍ക, നിങ്ങള്‍ഇയാളെ ഗീബത്ത് പറഞ്ഞില്ലേ.’ ആദ്യം പരിഭ്രമിച്ചെങ്കിലും എനിക്കു കാര്യം ബോധ്യമായി. ഞാന്‍പറഞ്ഞു: “ഞാനിദ്ദേഹത്തെ ഗീബത്ത് പറഞ്ഞിട്ടില്ലല്ലോ, മനസ്സില്‍വിചാരിക്കുക മാത്രമല്ലേ ചെയ്തുള്ളൂ.’ അപ്പോള്‍അവര്‍പറഞ്ഞു: “ശരിയാണ്. പക്ഷേ, നിങ്ങളെപ്പോലെ ആത്മീയ മണ്ഡലത്തില്‍വിരാജിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ല അത്തരം മനോവിചാരങ്ങള്‍. അതിനാല്‍വേഗം പോയി അയാളോട് പൊരുത്തം വാങ്ങൂ.’
ഞെട്ടിയുണര്‍ന്ന ഞാന്‍അയാളെ തേടിയിറങ്ങി. പല വഴികളും താണ്ടി അവസാനം ഫഖീറിനെ കണ്ടെത്തി. വെള്ളത്തില്‍വീണുകിടക്കുന്ന ചീര ഇലകള്‍ശേഖരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍സലാം ചൊല്ലിയപ്പോള്‍, എടുത്തടിച്ച പോലെ അദ്ദേഹം പറഞ്ഞു: “അബുല്‍ഖാസ്വിം, തിരിച്ചുപോവുക.’ ഞാന്‍പറഞ്ഞു: എന്റെ പ്രശ്നം പരിഹൃതമാകാതെ പോകാന്‍കഴിയില്ല.’ അപ്പോള്‍അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “അല്ലാഹു മാപ്പാക്കിത്തരട്ടെ.
യാചനയും യാചകനും
ആധ്യാത്മ ജീവിതത്തില്‍തീരെ പ്രോത്സാഹനമര്‍ഹിക്കാത്ത ഒന്നാണ് യാചന. ഒരു ദിവസത്തിനാവശ്യമായ ഭക്ഷണമുണ്ടായിരിക്കെ യാചനക്കൊരുങ്ങുന്നവന്‍പാവപ്പെട്ടവരുടെയും ദരിദ്രരുടെയും വഴിമുടക്കുന്നവരാണെന്നത്രെ ആധ്യാത്മിക ജ്ഞാനികളുടെ പക്ഷം. ഒരാളുടെ ഉദ്ദ്യേം പരലോക സാദനമായാല്‍അവന്റെ മനസ്സില്‍അല്ലാഹു സന്നത നിറക്കും. അവന്റെ കാര്യങ്ങള്‍നന്നായി നടക്കുകയും പ്രതീക്ഷിക്കാതെ തന്നെ ദുന്‍യാവ് അവനെ തേടി എത്തുന്നതുമാണ്. ഒരുത്തന്‍ദുന്‍യാവിനെയാണ് ലക്ഷ്യമാക്കുന്നതെങ്കില്‍അവന് അല്ലാഹു ദാരിദ്ര്യം നല്‍കും. അവന്റെ ജീവിതവും പദ്ധതികളും അതോടെ താറുമാറാകും. നേരത്തെ സ്രഷ്ടാവ് നിശ്ചയിച്ചതല്ലാതെ പുതുതായൊന്നും കിട്ടുകയുമില്ല.
എല്ലാ ചിന്തകളും പരലോക ലക്ഷ്യത്തില്‍ഊന്നിക്കാണുന്നവന് അല്ലാഹു ഇഹപര വിഷമങ്ങള്‍തീര്‍ത്തുകൊടുക്കും. എന്നാല്‍ദുന്‍യാവിന്റെ ചിന്തകളുമായി നടക്കുന്നവനെ അല്ലാഹു പരിഗണിക്കുകയേയില്ല. ദുന്‍യാവ് ആദ്യന്തം സ്വന്തമായാലും പരലോകത്ത് അല്‍പനേരം വിഷമത്തിലാവുന്നതിനു പരിഹാരമാകില്ല അതൊന്നും. കുറഞ്ഞ കാലത്തെ ആയുസ്സ് കൊണ്ട് ദുന്‍യാവില്‍നിന്ന് എത്ര കുറച്ചേ നാം നേടുന്നുള്ളൂവെന്നാലോചിച്ചു നോക്കൂ.
അല്ലാഹു വീതിച്ചു തന്നതില്‍സംപ്രീതനായാല്‍ബറകതുമൂലം അത് കൂടുതല്‍എ്വെര്യപ്രദമാകും. “അവസരം വന്നിട്ടും യാചന ഒഴിവാക്കിയാല്‍ഉത്തമധര്‍മം അവനു ലഭ്യമാകും. യാചനക്കു നിന്നാല്‍അപമാനമാകും വന്നെത്തുക. സ്വൈര സ്വതന്ത്രനായി ജീവിക്കണമെന്നാഗ്രഹമുണ്ടെങ്കില്‍സ്വന്തം ചെലവിനുള്ളത് മറ്റുള്ളവരുടെ പോക്കറ്റില്‍പരതരുത്. അധ്വാനിച്ച് ജീവിതം കരുപിടിപ്പിക്കാനാണ് മതപ്രേരണ.