സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 12 December 2014

ഇമാം ഇബ്നുൽ ഹാജും(റ) മൗലിദ് ആഘോഷവും(Yoosuf Habeeb)


ഇമാം ഇബ്നുൽ ഹാജ്(റ) മൗലിദിനെ കുറിച്ച് എന്താണ് പറഞ്ഞതെന്ന് നോക്കാം. തന്റെ 'മദ്ഖലിൽ' മുപ്പതോളം പേജുകളിൽ മൗലിദ് സംബന്ധിച്ച് വിവിധ വശങ്ങൾ ഇമാം വിശദീകരിച്ചിട്ടുണ്ട്. അതിൽ പ്രധാന ഭാഗങ്ങൾ ഇമാം സുയൂഥി(റ) തന്റെ കിതാബിൽ ഉദ്ധരിച്ചിട്ടുണ്ട്. ഇമാം സുയൂഥി(റ) ആരംഭിക്കുന്നത് ഇങ്ങനെ:
وقد تكلم الإمام أبو عبد الله ابن الحاج في كتابه المدخل على عمل المولد فأتقن الكلام فيه جدا، وحاصله مدح ما كان فيه من إظهار شعار وشكر، وذم ما احتوى عليه من محرمات ومنكرات،
“ഇമാം അബൂ അബ്ദില്ലാഹ് ഇബ്നുൽ ഹാജ്(റ) തന്റെ 'മദ്ഖൽ' എന്ന ഗ്രന്ഥത്തിൽ മൗലിദ് കർമ്മത്തെ കുറിച്ചുള്ള തന്റെ ആശയങ്ങൾ വളരെ മഹത്തരമായ രീതിയിൽ വിവരിച്ചിട്ടുണ്ട്. അതിന്റെ രത്നച്ചുരുക്കം ദീനിന്റെ ശിആറുകളും അനുഗ്രഹത്തിനുള്ള നന്ദിയും പ്രകടിപ്പിക്കുന്ന രീതിയിലുള്ള കർമ്മങ്ങൾ എല്ലാം പ്രകീർത്തിക്കപ്പെടുന്നതും നിഷിദ്ധമായവയും വെറുക്കപ്പെട്ടതുമായ കാര്യങ്ങൾ ഇഴുകിച്ചേർന്ന കർമ്മങ്ങൾ എല്ലാം ആക്ഷേപിക്കപ്പെടുന്നതും ആകുന്നു എന്നതാണ്.”
വാസ്തവത്തിൽ ഇബ്നുൽ ഹാജ്(റ) എതിർത്തത് ഹറാമായ വാദ്യോപകരണങ്ങളും സംഗീതവും അന്യസ്ത്രീപുരുഷ സങ്കലനം വരുന്ന സംഗീതപരിപാടികളും എല്ലാം കൂടിക്കലർന്ന ആഘോഷ പരിപാടികളെയാണ്. അതിനെയാണ് അദ്ദേഹം ബിദ്അത്തുകളും ഹറാമുകളും ധാരാളമായ നവനിർമ്മിതി എന്നു പറഞ്ഞത്. അതെ സമയം റബീഉൽ അവ്വൽ മാസത്തിന്റെ മഹത്വം അദ്ദേഹം എടുത്തു പറയുന്നു. വാദ്യോപകരണങ്ങളും സംഗീതവും എല്ലാകാലത്തും നിഷിദ്ധമാണെങ്കിൽ, അല്ലാഹു നബി(സ)യുടെ ജന്മത്തിനായി തിരഞ്ഞെടുക്കൽ കൊണ്ട് അനുഗ്രഹീതമായ പരിശുദ്ധമാസമായ റബീഉൽ അവ്വലിൽ അത് എത്ര മാത്രം നിഷിദ്ധമാകും എന്ന് അദ്ദേഹം ചോദിക്കുന്നു.
തിങ്കളാഴ്ച നോമ്പ് സുന്നത്താക്കിയ കാരണം പരാമർശിച്ചു കൊണ്ട് അദ്ദേഹം പറയുന്നത് നബി(സ)യുടെ ജന്മം സംഭവിച്ചു എന്ന കാരണത്താൽ തിങ്കളാഴ്ചക്ക് പ്രാധാന്യം ഉണ്ടെങ്കിൽ, ആ ജന്മം സംഭവിച്ച ദിവസം ഉൾകൊള്ളുന്ന മാസത്തിനു എന്തായാലും പുണ്യം ഉണ്ട് എന്ന് തന്നെയാണ്. എന്നാൽ നബി(സ) എന്ത് കൊണ്ട് അതിന്റെ പുണ്യം നമ്മെ പഠിപ്പിച്ചില്ല എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകുന്നുണ്ട്. പല കാര്യങ്ങളും അനുയായികളുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്ന് ഭയന്നു കൊണ്ട് പരസ്യമായി ചെയ്യുന്നത് ഉപേക്ഷിക്കൽ നബിയുടെ പതിവായിരുന്നു എന്ന് അദ്ദേഹം പറയുന്നു. അതു കൊണ്ട് തന്നെ ഈ മാസത്തെ ഏറ്റവും അനുയോജ്യമായ രീതിയിൽ ആദരിക്കൽ നമുക്ക് നിർബന്ധമാണ് എന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു.
فانظر إلى ما خص الله به هذا الشهر الشريف ويوم الاثنين ألا ترى أن صوم هذا اليوم فيه فضل عظيم لأنه صلى الله عليه وسلم ولد فيه فعلى هذا ينبغي إذا دخل هذا الشهر الكريم أن يكرم ويعظم ويحترم الاحترام اللائق به اتباعا له صلى الله عليه وسلم في كونه كان يخص الأوقات الفاضلة بزيادة فعل البر فيها وكثرة الخيرات
"ഈ പുണ്യമാസത്തെയും തിങ്കളാഴ്ച ദിവസത്തെയും അല്ലാഹുതആലാ പ്രത്യേകമാക്കിയത് നോക്കൂ. നബി(സ) ജനിച്ചു എന്ന കാരണത്താൽ തിങ്കളാഴ്ച ദിവസത്തെ നോമ്പിനു വണ്ണമായ മഹത്വം ഉള്ളത് നിനക്ക് അറിയില്ലേ? അതു കൊണ്ട് തന്നെ ഈ വിശുദ്ധമാസം സമാഗതമായാൽ അതിനെ നബി(സ)യുടെ ചര്യയോട് അനുയോജ്യമായ വിധത്തിൽ ആദരിക്കലും ബഹുമാനിക്കലും അനിവാര്യമാണ്. ഈ പ്രത്യേകമായ സമയങ്ങളിൽ പുണ്യങ്ങൾ അധികരിപ്പിച്ചു കൊണ്ടും നന്മകൾ പ്രവർത്തിച്ചു കൊണ്ടും അത് നിർവ്വഹിക്കേണ്ടതാകുന്നു." (മദ്ഖലിൽ നിന്ന് അൽ ഹാവീയിൽ ഉദ്ധരിച്ചത്)
മൗലിദ് എന്ന നിയ്യത്തിൽ ഇത് ആഘോഷിക്കുന്നതിനെ കുറിച്ച് ഇമാം ഇബ്നുൽ ഹാജ്(റ) ‘ബിദ്അത്ത് തന്നെ’ എന്ന് പറഞ്ഞതിനെയും ഇമാം സുയൂഥി(റ) വിശദീകരിക്കുന്നുണ്ട്.
وحاصل ما ذكره أنه لم يذم المولد بل ذم ما يحتوي عليه من المحرمات والمنكرات وأول كلامه صريح في أنه ينبغي أن يخص هذا الشهر بزيادة فعل البر وكثرة الخيرات والصدقات وغير ذلك من وجوه القربات وهذا هو عمل المولد الذي استحسناه فانه ليس فيه شيء سوى قراءة القرآن وإطعام الطعام وذلك خير وبر وقربة، وأما قوله آخرا إنه بدعة فإما أن يكون مناقضا لما تقدم أو يحمل على انه بدعة حسنة كما تقدم تقريره في صدر الكتاب أو يحمل على أن فعل ذلك خير والبدعة منه نية المولد كما أشار إليه بقوله فهو بدعة بنفس نيته فقط وبقوله ولم ينقل عن أحد منهم أنه نوى المولد فظاهر هذا الكلام أنه كره أن ينوي به المولد فقط ولم يكره عمل الطعام ودعاء الأخوان إليه وهذا إذا حقق النظر لا يجتمع مع أول كلامه لأنه حث فيه على زيادة فعل البر وما ذكر معه على وجه الشكر لله تعالى إذا أوجد في هذا الشهر الشريف سيد المرسلين صلى الله عليه وسلم وهذا هو معنى نية المولد فكيف يذم هذا القدر مع الحث عليه أولا و أما مجرد فعل البر وما ذكر معه من غير نية أصلا فانه لا يكاد يتصور ولو تصور لم يكن عبادة ولا ثواب فيه إذ لا عمل إلا بنية ولا نية هنا إلا الشكر لله تعالى على ولادة هذا النبي الكريم في هذا الشهر الشريف وهذا معنى نية المولد فهي نية مستحسنة بلا شك فتأمل، ثم قال ابن الحاج ومنهم من يفعل المولد لا لمجرد التعظيم ولكن له فضة عند الناس متفرقة كان قد أعطاها في بعض الأفراح أو المواسم ويريد أن يستردها ويستحي أن يطلبها بذاته فيعمل المولد حتى يكون ذلك سببا لأخذ ما اجتمع له عند الناس هذا فيه وجوه من المفاسد منها أنه يتصف بصفة النفاق وهو أن يظهر خلاف ما يبطن إذ ظاهر حاله أنه عمل المولد يبتغي به الدار الآخرة وباطنه أنه يجمع به فضة، ومنهم من يعمل المولد لأجل جمع الدراهم أو طلب ثناء الناس عليه ومساعدتهم له وهذا أيضا فيه من المفاسد ما لا يخفى انتهى، وهذا أيضا من نمط ما تقدم ذكره وهو أن الذم فيه إنما حصل من عدم النية الصالحة لا من أصل عمل المولد.
"അദ്ദേഹം (ഇമാം ഇബ്നുൽ ഹാജ്(റ)) പറഞ്ഞതിന്റെ ആകെത്തുക അദ്ദേഹം മൗലിദിനെ ആക്ഷേപിച്ചിട്ടില്ല എന്നതാണ്. അതെ സമയം നിഷിദ്ധങ്ങളും വെറുക്കപ്പെട്ടതുമായ കാര്യങ്ങൾ ഇഴുകിച്ചേർന്ന മൗലിദ് ആഘോഷത്തെ അദ്ദേഹം ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സ്വദഖ പോലോത്ത പുണ്യകർമ്മങ്ങൾ, മറ്റു സദ്കർമ്മങ്ങൾ, നല്ല കാര്യങ്ങൾ എന്നിവ അധികരിപ്പിക്കൽ കൊണ്ട് ഈ മാസത്തെ പ്രത്യേകമായി ബഹുമാനിക്കൽ അനിവാര്യമാണ് എന്ന് അദ്ദേഹം ആദ്യം പറഞ്ഞത് വളരെ വ്യക്തമാണ്. ഇതു തന്നെയാണ് നാം നല്ലതെന്ന് നിർവചിച്ച മൗലിദ് കർമ്മം. അതിൽ ഖുർആൻ പാരായണവും അന്നദാനവും ഒക്കെ തന്നെയാണ് ഉള്ളത്. അതാകട്ടെ പുണ്യവും ഗുണം ചെയ്യലും നന്മ പ്രവർത്തിക്കലും ആണ് താനും. അപ്പോൾ 'നിശ്ചയം ഇത് ബിദ്.അത്ത് തന്നെ' എന്ന് അവസാനം അദ്ദേഹം പ്രഖ്യാപിച്ചത് ഒന്നുകിൽ അദ്ദേഹം ആദ്യം പ്രസ്താവിച്ചതിനു വിരുദ്ധമായി വരുന്നതാണ്. അല്ലെങ്കിൽ അതിന്റെ ഉദ്ദേശം, അദ്ദേഹം തന്നെ തന്റെ കിതാബിൽ പ്രധാനമായി സ്ഥിരീകരിച്ചതു പോലെ, നല്ല ബിദ്.അത്ത് എന്നാകുന്നു. അല്ലെങ്കിൽ അദ്ദേഹം ഉദ്ദേശിച്ചത് ആ കർമ്മങ്ങൾ നല്ല കാര്യങ്ങൾ ആകുന്നു. അതിലുള്ള ബിദ്.അത്ത് എന്നത് മൗലിദ് എന്ന നിയ്യത്ത് ആകുന്നു. 'മൗലിദ് എന്ന നിയ്യത്ത് കൊണ്ട് തന്നെ അത് ബിദ്.അത്താകുന്നു' എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും 'സലഫുസ്വാലിഹുകളിൽ ആരും തന്നെ മൗലിദിനെ നിയ്യത്ത് ചെയ്തതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല' എന്ന പ്രസ്താവനയും സൂചിപ്പിക്കുന്നത് അതാണ്. അപ്പോൾ ഈ കലാം പ്രത്യക്ഷത്തിൽ വ്യക്തമാക്കുന്നത് അദ്ദേഹം വെറുത്തത് ഈ കർമ്മങ്ങൾ കൊണ്ട് മൗലിദ് എന്ന നിയ്യത്ത് ചെയ്യുന്നതിനെയാണ്, അല്ലാതെ ഭക്ഷണം കൊടുക്കുന്നതിനെയോ അതിനു വേണ്ടി മുസ്.ലിം സഹോദരങ്ങളെ ക്ഷണിക്കുന്നതിനെയോ അല്ല എന്നാണ്. ഇതാണ് ശരിയായ വീക്ഷണമെങ്കിൽ ഇത് ഒരിക്കലും അദ്ദേഹത്തിന്റെ ആദ്യപ്രസ്താവനയോട് പൊരുത്തപ്പെടുന്നില്ല." (അൽ ഹാവീ ലിൽ ഫതാവാ - ഇമാം സുയൂഥി(റ))
"കാരണം പ്രവാചകശ്രേഷ്ടർ ആഗതനായ പുണ്യമാസം എന്ന നിലക്ക് അല്ലാഹുവിനു ശുക്.ർ ചെയ്യലിന്റെ ഭാഗമായി നല്ല കാര്യങ്ങൾ അധികരിപ്പിക്കുന്നതിനു തീർച്ചയായും അദ്ദേഹത്തിന്റെ ആദ്യപ്രസ്താവനയിലൂടെ അദ്ദേഹം പ്രചോദനം നൽകിയിട്ടുണ്ട്. അതു തന്നെയാണ് മൗലിദ് എന്ന നിയ്യത്തിന്റെ ഉദ്ദേശവും. അപ്പോൾ ആദ്യം പ്രചോദനം നൽകിയ ഒരു കാര്യത്തെ ഇത്തരത്തിൽ എങ്ങനെയാണ് അദ്ദേഹത്തിനു ആക്ഷേപിക്കാൻ കഴിയുക? അതെ സമയം നിയ്യത്തില്ലാതെ വെറും നന്മ പ്രവർത്തിക്കലും അനുബന്ധകർമ്മങ്ങളും അടിസ്ഥാനപരമായി ഒരു രൂപമില്ലാത്തതും അതു കൊണ്ട് തന്നെ ഇബാദത്ത് ആയി പരിഗണിക്കപ്പെടാത്തതും പ്രതിഫലത്തിനു അർഹതയില്ലാത്തതും ആണല്ലോ? കാരണം നിയ്യത്തില്ലാതെ അമൽ ഇല്ല. ഇവിടെയാണെങ്കിൽ ഈ പുണ്യമാസത്തിൽ നബി(സ) ജന്മം കൊണ്ട് അനുഗ്രഹിച്ചതിനു അല്ലാഹുവിനു നന്ദി ചെയ്യുക എന്ന നിയ്യത്തല്ലാതെ മറ്റൊന്നുമില്ല. ഇതാണ് മൗലിദ് എന്ന നിയ്യത്ത് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ ആ നിയ്യത്ത് വളരെ നല്ലതാണെന്ന കാര്യത്തിൽ ഒരു ശങ്കയും ഇല്ല." (അൽ ഹാവീ ലിൽ ഫതാവാ - ഇമാം സുയൂഥി(റ))
"പിന്നീട് ഇമാം ഇബ്നുൽ ഹാജ്(റ) പറഞ്ഞു: (ഈ പുണ്യമാസത്തെ) തഅളീം ചെയ്യുക എന്ന ലക്ഷ്യത്തിനല്ലാതെ മൗലിദ് ആഘോഷം സംഘടിപ്പിക്കുന്ന ചിലരുണ്ട്. അവർ മറ്റു ചില സന്തോഷാവസരങ്ങളിലും ചടങ്ങുകളിലുമായി ജനങ്ങൾക്ക് പാരിതോഷികമായി നൽകിയ വെള്ളി (ധനം അല്ലെങ്കിൽ ആഭരണങ്ങൾ) തങ്ങൾക്ക് തന്നെ തിരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുന്നു. അത് നേരിട്ട് ചോദിക്കാൻ അവർ ലജ്ജിക്കുകയും എന്നാൽ അത് ലഭിക്കുന്നതിനു വേണ്ടി മൗലിദ് എന്ന പേരിൽ ഒരു ചടങ്ങ് സംഘടിപ്പിക്കുകയും അങ്ങനെ ഒരുമിച്ച് കൂടുന്ന ജനങ്ങളിൽ നിന്ന് തങ്ങൾ മുമ്പ് അവർക്ക് നൽകിയ ധനം തിരിച്ചു കിട്ടുന്നതിനു ഒരു കാരണമാക്കുകയും ചെയ്യുന്നു. ഇതിൽ പല കുഴപ്പങ്ങളും ഉണ്ട്. ഒന്നാമത് ഇത് തനി കാപട്യമാണ്. കാരണം അവന്റെ ഉള്ളിലുള്ള ഉദ്ദേശത്തിനു നേർ വിപരീതമാണ് ഈ പ്രകടനം. പുറമേ അവൻ മൗലിദ് ആഘോഷിക്കുന്നത് അവന്റെ പരലോക ഗുണത്തിനും എന്നാൽ അവന്റെ ഉള്ളിൽ ധനം ലഭിക്കണമെന്ന ആഗ്രഹവും ആണുള്ളത്. അതു പോലെ തന്നെ, ധനം സ്വരുക്കൂട്ടാനും ജനങ്ങളുടെ പ്രശംസക്ക് വേണ്ടിയും ജനങ്ങളുടെ സഹായം ലഭിക്കാൻ വേണ്ടിയും മൗലിദ് ആഘോഷം സംഘടിപ്പിക്കുന്ന ചിലരുണ്ട്. ഇതിലും പല കുഴപ്പങ്ങളുമുണ്ട്." (അൽ ഹാവീ ലിൽ ഫതാവാ - ഇമാം സുയൂഥി(റ))
ഇമാം സുയൂഥി(റ) തുടരുന്നു: "ഈ പറഞ്ഞതും മുമ്പ് വിവരിച്ച അതേ രീതിയിൽ തന്നെയാണ്. അഥവാ അദ്ദേഹത്തിന്റെ ആക്ഷേപം വരുന്നത് നല്ല നിയ്യത്തിന്റെ അഭാവം എന്ന നിലക്കാണ്. അല്ലാതെ മൗലിദ് ആഘോഷം എന്ന അടിസ്ഥാനത്തിൽ അല്ല." (അൽ ഹാവീ ലിൽ ഫതാവാ - ഇമാം സുയൂഥി(റ))
وقد سئل شيخ الإسلام حافظ العصر أبو الفضل بن حجر عن عمل المولد فأجاب بما نصه: أصل عمل المولد بدعة لم تنقل عن أحد من السلف الصالح من القرون الثلاثة ولكنها مع ذلك قد اشتملت على محاسن وضدها فمن تحرى في عملها المحاسن وتجنب ضدها كان بدعة حسنة وإلا فلا
കാലഘട്ടത്തിന്റെ ഹാഫിള് ശൈഖുൽ ഇസ്.ലാം അബുൽ ഫളൽ ഇബ്നു ഹജറിനോട് (സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാനമായ ഫത്.ഹുൽ ബാരിയുടെ കർത്താവ് ഇമാം അസ്ഖലാനി(റ)) മൗലിദ് ആഘോഷത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: 'മൗലിദ് ആഘോഷം എന്ന കർമ്മം ബിദ്.അത്താകുന്നു. മൂന്ന് നൂറ്റാണ്ടുകളിലെ സലഫുസ്സ്വാലിഹുകളിൽ ആരെ തൊട്ടും ഈ കർമ്മം ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതോടൊപ്പം തന്നെ ഇതിൽ ധാരാളം നല്ല കാര്യങ്ങളും അതിനെതിരായ കാര്യങ്ങളും ഉൾപെട്ടിരിക്കുന്നു. അപ്പോൾ ആരെങ്കിലും നല്ല കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി, അതിനെതിരായ കാര്യങ്ങൾ എല്ലാം ഒഴിവാക്കി ആഘോഷിച്ചാൽ ഇത് നല്ല ബിദ്.അത്ത് ആയി. അല്ലെങ്കിൽ മറിച്ചും.'
(അൽ ഹാവീ ലിൽ ഫതാവാ - ഇമാം സുയൂഥി(റ))