സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 12 December 2014

മൂന്ന് കാര്യങ്ങൾ




 പ്രിയ സഹോദരന്മാരേ,  , السلام عليكم ورحمة الله وبركاته ,
തിരു നബി صلى الله عليه وسلم  യുടെ ഒരു ഹദീസ് നോക്കൂ :
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ: قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: إِنَّ اللهَ يَرْضَى لَكُمْ ثَلَاثًا ، وَيَكْرَهُ لَكُمْ ثَلَاثًا ; فَيَرْضَى لَكُمْ أَنْ تَعْبُدُوهُ ، وَلَا تُشْرِكُوا بِهِ شَيْئًا ، وَأَنْ تَعْتَصِمُوا بِحَبْلِ اللهِ جَمِيعًا وَلَا تَفَرَّقُوا ، وَيَكْرَهُ لَكُمْ قِيلَ وَقَالَ ، وَكَثْرَةُ السُّؤَالِ ، وَإِضَاعَةُ الْمَالِ (صحيح مسلم)
അബൂ ഹുറൈറ (رضي الله عنه) വിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: തിരു നബി  صلى الله عليه وسلم പറഞ്ഞു: “അല്ലാഹു നിങ്ങളോട് മൂന്ന് കാര്യങ്ങൾ കല്‍പ്പിക്കുകയും മൂന്ന് കാര്യങ്ങൾ നിരോധിക്കുകയും ചെയ്യുന്നു. നിങ്ങൾ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനേയും അവനോട് പങ്കുചേര്‍ക്കാതിരിക്കുക, നിങ്ങൾ ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക. ഇവയാണ് കല്‍പ്പിക്കപ്പെട്ടവ. കണ്ടതും കേട്ടതും പറയുക, ചോദ്യം വര്‍ദ്ധിപ്പിക്കുക, ധനം ധൂര്‍ത്തടിക്കുക എന്നിവയാണ് വിരോധിക്കപ്പെട്ടവ.” (മുസ്‌ലിം)
ഏകനായ അല്ലാഹുവിലും ഒരു ആദര്‍ശത്തിലും വിശ്വസിച്ച് പരസ്പരം സാഹോദര്യത്താൽ ജീവിക്കേണ്ടവരാണ് മുസ്‌ലിംകള്‍. ഏകനും എല്ലാറ്റിന്റേയും ഉടമക്കാരനും സൃഷ്ടാവുമായ അല്ലാഹുവിൽ അചഞ്ചലമായ വിശ്വാസമര്‍പ്പിച്ച് ഇസ്‌ലാമിക ആദര്‍ശം മുറുകെ പിടിച്ച് അല്ലാഹുവിന്റെ വിധിവിലക്കുകളെ അനുസരിച്ച് ജീവിക്കുമ്പോഴാണ് ഐക്യവും സ്നേഹവുമുള്ള ഒരു മാതൃകാ സമുദായം നിലവിൽ വരിക.
ഒരു നേതാവിനും ഒരു പ്രസ്ഥാനത്തിനും കഴിയാത്ത സാഹോദര്യവും പരസ്പര സ്നേഹവും സ്വഹാബത്തിൽ ഉണ്ടാക്കിയെടുക്കാന്‍ തിരു നബി صلى الله عليه وسلم തങ്ങള്‍ക്ക് സാധിച്ചത്, ഇസ്‌ലാമികാദര്‍ശം മുറുകെ പിടിച്ച് അതിന്റെ വിധിവിലക്കുകള്‍ക്കനുസരിച്ച് അവരെ നയിച്ചതുകൊണ്ടായിരുന്നു. ആ നേരായ സരണിയിൽ നിന്നും വ്യതിചലിച്ച് നവീനാശയങ്ങളും കണ്ടതും കേട്ടതും പ്രചരിപ്പിക്കലും അനാവശ്യമായ ചോദ്യങ്ങളും സംശയങ്ങളും സമുദായത്തിൽ പ്രചരിപ്പിക്കുന്നതുമാണ് അനൈക്യത്തിനും ശത്രുതയ്ക്കും പ്രധാന കാരണം.
 പരസ്പര സ്നേഹം ജനങ്ങള്‍ക്കിടയിലുണ്ടാക്കാനുള്ള മാര്‍ഗം അല്ലാഹുവിന്റെ സ്നേഹം സമ്പാദിക്കലാണ്. അല്ലാഹുവിന്റെ സ്നേഹം സമ്പാദിക്കാനുള്ള മാര്‍ഗമോ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങൾ ചെയ്യുകയുമാണ്. അല്ലാഹു പറയുന്നു :
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَيَجْعَلُ لَهُمُ الرَّحْمَنُ وُدًّا  (مريم 96)
“സത്യവിശ്വാസം കൈകൊള്ളുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്തവര്‍ക്ക് നിശ്ചയമായും പരമ കാരുണികനായ അല്ലാഹു സ്നേഹം  ഉണ്ടാക്കിക്കൊടുക്കും.” (ഖുര്‍‌ആന്‍ സൂറ: മര്‍‌യം : 96)
പകയും പരസ്പര ആരോപണ-വിമര്‍ശനങ്ങളും ഒഴിവാക്കി ഒഴിവ് സമയത്ത് ആധുനിക യുഗത്തിലേക്ക് ഏറ്റവും അനുയോജ്യമായ ഇസ്‌ലാമിനെ മാര്‍ക്കറ്റ് ചെയ്യാന്‍ പരിശ്രമം നടത്തിനോക്കൂ. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.