സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 17 December 2014

ജീവികളെ ജീവനോടെ ചുട്ടുകരിക്കൽ


പക്ഷിപ്പനി ഭീതിയിൽ നമ്മുടെ നാട്ടിൽ വ്യാപകമായി താറാവുകളെ ജീവനോടെ കത്തിച്ചു കളയുന്നതായി വാർത്ത. ഇത്തരത്തിൽ അതിക്രൂരമായ നശീകരണം നടക്കുമ്പോൾ കാരുണ്യത്തിന്റെ മതമായ പരിശുദ്ധ ഇസ്‌ലാം ,അഥവാ അവയേയും നമ്മെയും സൃഷ്ടിച്ച അല്ലാഹുവിന്റെ നിയമം എന്താണെന്ന് നോക്കൂ..
ജീവജാലങ്ങളോട് ദയാപൂർവ്വമുള്ള പെരുമാറ്റം മനുഷ്യനേ ചുമതലയായി നിശ്ചയിക്കപ്പെടുകയും അവയുടെ അവകാശങ്ങൾ പ്രഖ്യാപിക്കുകയും അവ പ്രയോഗവൽകരിക്കുകയും ചെയ്ത പ്രസ്ഥാനമാണ് വിശുദ്ധ ഇസ്‌ലാം. ആധുനിക ലോകത്തിലെ ആദ്യത്തെ മൃഗക്ഷേമ സമിതിയായ Society for the protection of animals എന്ന സംഘടന ഇംഗ്‌ളണ്ടിൽ സ്ഥാപിതമായത് 1822 ലാണ് അതിന്റെ നൂറ്റാണ്ടുകൾക്ക് മുമ്പ് ഇസ്‌ലാം നടത്തിയ അതിപ്രസക്തമായ പ്രഖ്യാപനങ്ങൾ കാണൂ
عَنْ سَهْلٍ رَضِيَ اللهُ عَنْهُ قَالَ: رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : اِتَّقُوا اللهَ فِي هَذِهِ الْبَهَائِمِ الْمُعْجَمَةِ (أبو داود رحمه الله 2448)
“മിണ്ടാജീവികളായ മൃഗങ്ങളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക”
عَنْ شَدَّادِ بْنِ أَوْسٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِنَّ اللهَ كَتَبَ الْإِحْسَانَ عَلَى كُلِّ شَيْءٍ فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ ، وَإِذَا ذَبَحْتُمْ فَأَحْسِنُوا الذَّبْحَ وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ فَلْيُرِحْ ذَبِيحَتَهُ. (رواه الإمام مسلم رحمه الله)
"എല്ലാ വസ്തുക്കളോടും നല്ല നിലയിൽ വർത്തിക്കാനാണ് അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നത് . അതിനാൽ നിങ്ങൾ കൊല്ലുകയാണെങ്കിൽ പ്രയാസപ്പെടുത്താത്ത വിധം കൊല്ലുക. അറുക്കുകയാണെങ്കിൽ നല്ല നിലയിൽ അറുക്കുക. നിങ്ങൾ കത്തിയുടെ വായ്തല മൂർച്ചകൂട്ടുകയും ഉരുവിന് ആശ്വാസം നൽകുകയും ചെയ്യുക.“
عَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: كُنَّا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي سَفَرٍ فَانْطَلَقَ لِحَاجَتِهِ فَرَأَيْنَا حُمَّرَةً مَعَهَا فَرْخَانِ فَأَخَذْنَا فَرْخَيْهَا فَجَاءَتِ الْحُمَّرَةُ فَجَعَلَتْ تَفْرُشُ فَجَاءَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ مَنْ فَجَّعَ هَذِهِ بَوَلَدِهَا؟ رُدُّوا وَلَدَهَا إِلَيْهَا " وَرَأَى قَرْيَةَ نَمْلٍ قَدْ حَرَّقْنَاهَا ، فَقَالَ : "مَنْ حَرَّقَ هٰذِهِ ؟ " قُلْنَا : نَحْنُ . قَالَ : إِنَّهُ لَا يَنْبَغِي أَنْ يُعَذِّبَ بِالنَّارِ إِلَّا رَبُّ النَّارِ. (رواه أبو داود رحمه الله)
അബ്ദുല്ലാഹിബ്നു മസ്‌ഊദ്  رضي الله عنه ൽ നിന്ന് നിവേദനം :  ഞങ്ങൾ തീരുനബി صلى الله عليه وسلم യുടെ കൂടെ ഒരു യാത്രയിലായിരുന്നു. അപ്പോൾ അവിടുന്ന് തന്റെ ആവശ്യനിർവഹണത്തിന് പോയി. തദവസരം ഒരു അടക്കാകിളിയെ കണ്ടു. അതിന്റെ കൂടെ രണ്ട് കുഞ്ഞുങ്ങളുമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ ഞങ്ങൾ പിടിച്ചു വെച്ചു. തള്ളക്കിളി വന്ന് ചിറക് വിടർത്തി വട്ടമിട്ട് പറക്കാൻ തുടങ്ങി.  തിരുനബി (صلى الله عليه وسلم) തിരിച്ചെത്തി. അപ്പോൾ അവിടുന്ന് പറഞ്ഞു “ ഈ പക്ഷിയുടെ കുഞ്ഞുങ്ങളെ പിടിച്ച് വെച്ച് വേദനിപ്പിച്ചതാരാണ് ? കുഞ്ഞുങ്ങളെ തിരിച്ച് നൽകുക. ശേഷം തീയിട്ട് കരിച്ച് കളഞ്ഞ ഒരു ഉറുമ്പിന്റെ മാളം ശ്രദ്ധയിൽ പെട്ടപ്പോൾ കാരുണ്യത്തിന്റെ പ്രവാചകർ (صلى الله عليه وسلم)പറഞ്ഞു. “ആരാണിവരെ തീയിട്ട് കരിച്ചത് ? ഞങ്ങളാണെന്ന് ഉത്തരമേകിയപ്പോൾ അവിടുന്ന് പറഞ്ഞു. ‘തീ കൊണ്ട് ശിക്ഷിക്കുവാൻ തീയിന്റെ നാഥനല്ലാതെ യോജിച്ചതല്ല”
എത്ര സുന്ദരമാണ് ഈ മതം ! എന്തൊരു  കാരുണ്യമാണ് അല്ലാഹു നൽകുന്നത് ! പക്ഷെ പടപ്പുകൾ ആ നിർദ്ദേശങ്ങൾ പാലിക്കാൻ വൈമനസ്യം കാണിക്കുന്നു.
മനുഷ്യന് ഭീഷണിയാവുമ്പോൾ ജീവികളെ അറുത്ത് കൊല്ലുകയാണ് വേണ്ടത്. അങ്ങിനെ കൊന്നതിന് ശേഷം കരിച്ച് കളയുകയുമാവാം. (ആവശ്യമെങ്കിൽ) മനുഷ്യന്റെ ജീവന് ഭീഷണിയാവുമെന്ന് വ്യക്തമാവുകയും തീയിട്ട് കരിക്കൽ അല്ലാത്ത  മറ്റൊരു മാർഗവും ‘അസാധ്യമാകുകയും ചെയ്താൽ’  കരിക്കലും അനുവദനീയമാകാം..