സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 16 December 2014

ഖബര്‍ സിയാരത്തും കെട്ടി പൊക്കലും




സ്ത്രീകള്‍ക്കും നപുംസകങ്ങള്‍ക്കും സിയാരത് കരാഹത് ആകുന്നു .നാശവും കരച്ചില്‍ കൊണ്ട് ശബ്ദം ഉയര്തലും ഭയപ്പെട്ടതിനാല്‍ ആണിത്.പക്ഷെ നബി തങ്ങളുടെ (സ്വ) ഹുജ്ര ശരീഫ  സിയാരത് ചെയ്യുന്നത് അവര്‍ക്കും സുന്നത് തന്നെ.മറ്റു അംബിയാ ,ഔലിയാ ,സ്വാളിഹീങ്ങള്‍ എന്നിവരുടെയും ഖബ്രുകള്‍ സിയാരത് ചെയ്യലും സുന്നത്താണെന്ന് ചില ഇമാമീങ്ങള്‍ പറഞ്ഞിട്ടുണ്ട്. ( തുഹ്ഫ 3 /201 )

സ്ത്രീകള്‍ക്ക് ഖ ബര്‍ സിയാറത്ത്‌ ചെയ്യുന്നത് സംബന്ധമായ അഭിപ്രായങ്ങള്‍ നബി (സ്വ) യുടെ ഹുജ്ര ശരീഫ അല്ലാതതിനാണ്.നബി (സ്വ) യുടെ ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് കരാഹതില്ലെന്നു മാത്രമല്ല സ്ത്രീ പുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദതുകളില്‍ ഒന്നാണ്.മറ്റു അം ബിയാ,ഔലിയാ,എന്നിവരുടെ ഖബര്‍ സിയാരത്ഹു ചെയ്യുന്നതും ഇങ്ങനെ തന്നെ എന്നതാണ് ന്യായം ആയത്.ഇക്കാര്യം ഇമാം ഇബ്നു രിഫ് അത്തും (റ) ഇമാം ഖമൂലി (റ) യും പ്രസ്താവിച്ചിട്ടുണ്ട്,ഇതാണ് പ്രബലവും ( നിഹായ 3 /37 )

നിഹായയുടെ വാക്കുകള്‍ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം അലിയ്യ് ശബ്രാ മില്ലിസി (റ) എഴുതുന്നു.'' ഇപ്പറഞ്ഞത് ഭര്‍ത്താവ്,വലിയ്യ്,സയ്യിദ് തുടങ്ങിയവരുടെ സമ്മതത്തോടെ അവള്‍ പുറപ്പെടുമ്പോള്‍ ആണെന്നത് സ്മരണീയം ആണ് ( ഹാഷിയതു നിഹായ 3 /37 )


സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു '' പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്‍ഹുല്‍ മന്ഹജ് 1 /496 )
ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല്‍ പറയുന്നു '' ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്.

ഔലിയാ ഇന്റെ മഖ്‌ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്‍വാനി 3 /206 )

'' മുസബ്ബലായ ഭൂമിയില്‍ പോലും സ്വാളിഹീങ്ങളുടെ ഖബറുകള്‍ കെട്ടി പൊക്കാം എന്ന് ഇമാം ഹല്ബി (റ) ഫത്വ നല്‍കിയിട്ടുണ്ട്.ഷെയ്ഖ്‌ സിയാദ് (റ) അവര്‍കള്‍ക്ക് ഭരണാധികാരം ഉള്ള ഒരു സ്ഥലത്ത് ഖബര്‍ കെട്ടിപ്പൊക്കാന്‍ ഇമാം സിയാദ് (റ) കല്പിക്കുക കൂടി ചെയ്തിട്ടുണ്ട്.( ഹാശിയതുല്‍ ഇഖ്നാ 2 /297 )

ഖബര്‍‍ കെട്ടിപ്പൊക്കല്‍
ഇമാം ബുഖാരി(റ)അവിടത്തെ സ്വഹീഹില്‍ ഉദ്ധരിക്കുന്നത് കാണാം وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181
"ഖാരിജത്ത് ബിന്‍ സൈദ്‌(റ)പറയുന്നു ഞങ്ങള്‍ ഉസ്മാന്‍(റ)കാലത്ത് യുവാക്കളായിരുന്നു ഞങ്ങളില്‍ ചാട്ടത്തില്‍ ഏറ്റവും ശക്തന്‍ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബ്ര്‍ ചാടിക്കടക്കുന്നവനായിരുന്നു"(ബുഖാരി) ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ഹജര്‍(റ)പറയുന്നു:وفيه جواز تعلية القبر ورفعه عن وجه الأرض :فتح الباري 3/286
"ഈ ഹദീസില്‍ ഖബ്ര്‍ഉയര്ത്തുന്നതിന്ന്‍ തെളിവുണ്ട്"(ഫത്ഹുല്‍ ബാരി)
ഹദീസില്‍ പറഞ്ഞ ചാട്ടം നീളത്തില്‍ ചാടുന്നവര്‍ എന്ന്‍ ന്യായീകരണം നടത്തി കബ്ര്‍ ഉയര്‍ത്തിയിരുന്നില്ലെന്ന്‍ സമര്ത്ഥിക്കാന്‍ വഹാബികള്‍ ശ്രമിക്കാറുണ്ട് പക്ഷേ ഇമാം ഖസ്ത്വലാനി(റ)ഇത് ഖണ്ഡിക്കുന്നു.ഖസ്ത്വല്ലാനി(റ)പറയുന്നു: (الذي يثب قبر عثمان بن مظعون) بظاء معجمة ساكنة، ثم عين مهملة (حتى يجاوزه) من ارتفاعه:ارشاد الساري 2/483
"ഖബര്‍ ചാടിക്കടക്കുക എന്നത് ഖബറിന്‍റെ ഉയരം കാരണമായിരുന്നു"(ഇര്‍ഷാദുസ്സാരി)
ബഹു ഇബ്ന്‍ അബിശൈബ(റ)വിന്‍റെ ഹദീസില്‍ ഖബ്ര്‍ ഉയര്ത്തപ്പെട്ടിരുന്നു എന്ന്‍ തന്നെ കാണാം:
حدثنا أبو بكر قال ثنا وكيع عن أسامة بن زيد عن عبد الله بن أبي بكر قال رأيت قبر عثمان بن مظعون مرتفعا:مصنف ابن أبي شيبة 3/3355
"സ്വഹാബിയായ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബര്‍ ഉയര്ത്ത്പ്പെട്ടതായി ഞാന്‍ കണ്ടു എന്ന്‍ അബ്ദുള്ളാഹി ബിന്‍ അബൂബക്കര്‍(റ)പറയുന്നു(മുസ്വന്നഫ്)
മേല്‍ വിവരിച്ചതില്‍ നിന്ന്‍ അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബര്‍ ഉയര്‍ത്തുന്നതും പരിപാലിക്കുന്നതും അനുവദനിയവും പുണ്യകരവുമാണ് എന്നാല്‍ സാദാരണക്കാരായ ആളുകളുടെ ഖബര്‍ പൊതുശ്മശാനത്തില്‍ ഹറാം(നിഷിദ്ദം)വും സ്വന്തം സ്ഥലത്താണങ്കില്‍ അനപലഷണിയമാണ്(കറാഹത്ത്)
 സ്ത്രീകള്‍ക്കും നപുംസകങ്ങള്‍ക്കും സിയാരത് കരാഹത് ആകുന്നു .നാശവും കരച്ചില്‍ കൊണ്ട് ശബ്ദം ഉയര്തലും ഭയപ്പെട്ടതിനാല്‍ ആണിത്.പക്ഷെ നബി തങ്ങളുടെ (സ്വ) ഹുജ്ര ശരീഫ സിയാരത് ചെയ്യുന്നത് അവര്‍ക്കും സുന്നത് തന്നെ.മറ്റു അംബിയാ ,ഔലിയാ ,സ്വാളിഹീങ്ങള്‍ എന്നിവരുടെയും ഖബ്രുകള്‍ സിയാരത് ചെയ്യലും സുന്നത്താണെന്ന് ചില ഇമാമീങ്ങള്‍ പറഞ്ഞിട്ടുണ്ട്. ( തുഹ്ഫ 3 /201 ) സ്ത്രീകള്‍ക്ക് ഖ ബര്‍ സിയാറത്ത്‌ ചെയ്യുന്നത് സംബന്ധമായ അഭിപ്രായങ്ങള്‍ നബി (സ്വ) യുടെ ഹുജ്ര ശരീഫ അല്ലാതതിനാണ്.നബി (സ്വ) യുടെ ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് കരാഹതില്ലെന്നു മാത്രമല്ല സ്ത്രീ പുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദതുകളില്‍ ഒന്നാണ്.മറ്റു അം ബിയാ,ഔലിയാ,എന്നിവരുടെ ഖബര്‍ സിയാരത്ഹു ചെയ്യുന്നതും ഇങ്ങനെ തന്നെ എന്നതാണ് ന്യായം ആയത്.ഇക്കാര്യം ഇമാം ഇബ്നു രിഫ് അത്തും (റ) ഇമാം ഖമൂലി (റ) യും പ്രസ്താവിച്ചിട്ടുണ്ട്,ഇതാണ് പ്രബലവും ( നിഹായ 3 /37 ) നിഹായയുടെ വാക്കുകള്‍ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം അലിയ്യ് ശബ്രാ മില്ലിസി (റ) എഴുതുന്നു.'' ഇപ്പറഞ്ഞത് ഭര്‍ത്താവ്,വലിയ്യ്,സയ്യിദ് തുടങ്ങിയവരുടെ സമ്മതത്തോടെ അവള്‍ പുറപ്പെടുമ്പോള്‍ ആണെന്നത് സ്മരണീയം ആണ് ( ഹാഷിയതു നിഹായ 3 /37 ) സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു '' പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്‍ഹുല്‍ മന്ഹജ് 1 /496 ) ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല്‍ പറയുന്നു '' ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്. ഔലിയാ ഇന്റെ മഖ്‌ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്‍വാനി 3 /206 ) '' മുസബ്ബലായ ഭൂമിയില്‍ പോലും സ്വാളിഹീങ്ങളുടെ ഖബറുകള്‍ കെട്ടി പൊക്കാം എന്ന് ഇമാം ഹല്ബി (റ) ഫത്വ നല്‍കിയിട്ടുണ്ട്.ഷെയ്ഖ്‌ സിയാദ് (റ) അവര്‍കള്‍ക്ക് ഭരണാധികാരം ഉള്ള ഒരു സ്ഥലത്ത് ഖബര്‍ കെട്ടിപ്പൊക്കാന്‍ ഇമാം സിയാദ് (റ) കല്പിക്കുക കൂടി ചെയ്തിട്ടുണ്ട്.( ഹാശിയതുല്‍ ഇഖ്നാ 2 /297 )
ആണ്ട്,നേര്ച്ച,ഉറൂസ്
എല്ലാ വിഷയത്തിലും നിഷേധാത്മകനിലപാട് സ്വീകരിക്കുന്ന വഹാബികള്‍ ഈ വിഷയത്തിലും മുസ്ലിം മുഖ്യധാരക്ക് എതിരാണ്
എന്നാല്‍ നബി(സ)എന്താണ് ചെയ്തത് എന്ന്‍ നോക്കാം أخرج ابن أبي شيبة: أنّ النبي صلى الله عليه وآله وسلم كان يأتي قبور الشهداء بأُحد على رأس كل حول، فيقول: السلام عليكم بما صبرتم، فَنِعْمَ عقبى الداروكذلك أبوبكر وعمر
"നബി(സ)എല്ലാ ആണ്ടിലും ഉഹുദ് ശുഹദാക്കളെ സന്ദര്‍ശിക്കുകയും ദുആ ചെയ്യാറുമുണ്ടായിരുന്നു അപ്രകാരം തന്നെയായിരുന്നു അബുബക്കര്‍,ഉമര്‍(റ)വും.
ജാറം മൂടലും വിളക്ക് കത്തികലും
ബഹു അബ്ദുല്‍ ഗനിയ്യുന്നാബല്സി(റ)പറയുന്നത് കാണുക أن البدعة الحسنة الموافق لمقصود الشرع تسمي سنة بناء القباب علي قبور العلماء والأولياء والصلحاء ووضع الستور والعمامة والثياب علي قبورهم أمرجائز اذاكان القصد بذلك التعظيم في أعين العامة حتي لايحتقر أصحاب هذا القبر وكذا اتخاذ القنادل والشمع عند قبور الاولياء والصلحاء من باب التعظيم والاجلال أيضا للأولياء فالمقصود فيها مقصد حسن:تفسير روح البيان 3/400
"ഇസ്ലാമിക നിയമത്തോട് യോജിച്ച ആചാരത്തില്‍ പെട്ടതാണ് അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹുകളുടെ ഖബറില്‍ഖുബ്ബ ഉണ്ടാക്കലും ഖബറിന്മേല്‍ വസ്ത്രം, തുണി ഇടലും വിളക്ക് കത്തിക്കലുമെല്ലാം.അത് അനുവദനിയവുമാണ് സാദാരണക്കാര്‍ അനാധരിക്കാതിരിക്കാനാണത്(റൂല്‍ ബയാന്‍)
ونذر الزيت والشمع للأولياء يوقد عند قبورهم تعظيما لهم ومحبة جائز أيضا ولاينبغي النهي عنه :تفسير روح البيان 3/400
"ഔലിയാക്കളോടുള്ള സ്നേഹം കാരണം അവരുടെ ഖബറിന്ന്‍ അരികില്‍ വിളക്ക് കത്തിക്കാന്‍ നെയ്യും എണ്ണയും നേര്ച്ചയാക്കള്‍ അനുവദനിയമാണ് ഒരിക്കലും എതിര്‍ക്കപ്പെടേണ്ടതല്ല"(തഫ്സ്സീര്)
قال سئل ابن رزين عن النذر للقبر السيدة نفيسة وخالد بن وليد وشبهه هل يصح ام لا ؟
فاجاب ان جرت العادة لاحد من الميت عند قبر لقرائة القرآن ونحوه فنذر انسان زيتا أوشمعا ليوقد علي قرائة والمتعبدين....وجب العمل به :مسالك الحنفا للقسطلاني 612
ഇമാം ഇബ്ന്‍ റസീന്‍(റ) ഒരു ചോദ്യം:-നഫീസ ബീവി,ഖാലിദ് ബിന്‍ വലീദ്‌(റ)തുടങ്ങിയവരുടെ ഖബറിടത്തിലേക്ക് നേര്ച്ചയാക്കുന്നതിന്‍റെ വിധി എന്ത്?
ഉത്തരം:-അവിടെ വരുന്നവര്‍ക്ക് ഖുര്‍ആന്‍ ഓതാനും മറ്റും നേര്ച്ചയാകുന്ന പതിവുണ്ടെങ്കില്‍ അതുനടപ്പില്‍ വരുത്തണം"(മസാലിക്കുല്‍ ഹുനഫ)
സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത്ത്‌:
ഇമാം നവവി(റ) അദ്കാറില്‍ പറയുന്നു:وأعلم أن القنوت مشروع عندنا في الصبح وهو سنة مئكدة:(كتاب الأذكار للنووي
"സ്വുബ്ഹിനിസ്കാരത്ത്തില്‍ ഖുനൂത്ത്‌ഓതല്‍ ഷാഫി മദ്ഹബില്‍ ശക്തമായ സുന്നത്താണ്.عن أنس رضي الله عنه أن رسول الله صلي الله عليه وسلم لم يزل يقنت في الصبح حتي فارق الدنيا "മരണം വരെ നബി(സ)സ്വുബ്ഹിയില്‍ ഖുനൂത്ത്‌ ഓതിയിരുന്നുവെന്ന അനസ്(റ)ല്‍ നിന്നുള്ള സ്വഹീഹായ ഹദീസ് ഉണ്ടായതിന്ന്‍ വേണ്ടി"(അല്‍ അദ്കാര്‍) ഈ ഹദീസ് ധാരാളം പണ്ഡിതന്മാര്‍ ഉദ്ദരിച്ചിട്ടുണ്ട്
رواه أحمد:3/162 ، والدار قطني:2/239 ، والحاكم ، والبيهقي ، بأسانيد حسنة أو صحيحة، عن أنس رضي الله عنه، " أن النبي صلى الله عليه وسلم قنت شهرا يدعو على قاتلي بئر معونة، ثم ترك ، فأما في الصبح فلم يزل يقنت حتى فارق الدنيا:
"ബിഅ്ര്‍ മഊനയില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി നബി(സ)ഒരുമാസം ഖുനൂത്ത്‌ ഓതുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്തു എന്നാല്‍ സ്വുബ്ഹിയില്‍ നബി(സ)മരണപ്പെടുന്നത് വരെ ഖുനൂത്ത്‌ ഓത്തിയിരുന്നു(അഹ്മദ്,ദാറഖുത്നീ,ഹാക്കിം,ബൈഹകി,ഇമാം ത്വഹാവി)
ഈ ഹദീസ് പരമ്പര മുഴുവനും സ്വീകാര്യമാണന്ന്‍ ഇമാം ഹാകിം(റ)പറയുന്നു ഈ അഭിപ്രായം ഇമാം ബൈഹകി(റ)സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്"ഇനിയും ഇതിനെ നിഷേധിക്കുന്ന അധമന്മാര്‍ വെളിച്ചത്തെ വെറുക്കുന്ന തമസ്സിന്‍റെ വാഹകരാണ്.
കൂട്ടൂപ്രാര്‍ത്ഥന:
നബി(സ)കൂട്ടൂപ്രാര്‍ത്ഥന നടത്തിയിട്ടുണ്ടോ?ചോദ്യം കേട്ട് ഞെട്ടിപ്പോകണ്ട കാരണം ചോദ്യവും വാദവും തമ്മില്‍ ബന്ധമില്ല ഒരു കാര്യം സുന്നത്താവണമെങ്കില്‍ റസൂല്‍(സ)ചെയ്യണമെന്നില്ല റസൂല്‍(സ)ചെയ്യ്തതല്ലാം സുന്നത്തോ ചെയ്യാത്തത് ബിദ്അത്തോ ആവുകയില്ല
എന്നാല്‍ നബി(സ)നിസ്കാര ശേഷം കൂട്ടുപ്രാര്‍ത്ഥന നടത്താന്‍ പ്രേരിപ്പിക്കുന ധാരാളം ഹദീസുകള്‍ കാണാന്‍ കഴിയും ഒന്ന് രണ്ട് ഹദീസുകള്‍ നോക്കാം عن أبي أمامة رضي الله عنه :قال قيل لرسول الله صلي الله عليه وسلم أي الدعاء أسمع قال جوف الليل ودبر كل الصلوات المكتوبات :بخاري ,الترمذي,وقا حديث حسن كما في فتح الباري 11/ 134
واخرجه النسائي وسعيد بن المنصور:كنز العمال 1/178
"നബി(സ)യോട് ചോദിച്ചു ദുആക്ക് ഉത്തരം കിട്ടുന്ന സമയം ഇപ്പോഴാണ്?നബി(സ)പറഞ്ഞു അര്‍ദ്ധരാത്രിയും ഫര്ള്‍നിസ്കാരങ്ങള്‍ക്ക് ശേഷവുമാണ്(ഹദീസ്).
നബി(സ)പറയുന്നു:حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم :ابن ماجه 66
"ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി(ഇബ്ന്‍ മാജ:)
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ജൌസി പറയുന്നുأعم من ان يكون في صلوته اوبعدها مما ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24 "നിസ്കാരത്ത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥനക്കും ഇത് ബാധകമാണ്"
എന്നാല്‍നബി(സ)തന്നെ കൂട്ടപ്രാര്‍ത്ഥന നടത്തുന്നത് കാണുക :عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا:أخرخه الطبراني في الأوسط عن ابن عمر رضي الله عنه وفي الكبير عن ابن عباس رضي الله عنه ,قال السيد السمهودي في وفاء الوفا 1/54 ورجالهما ثقات ,وأخرجه ابن أبي شيبة في مصنفه 1/302 عن أسود العامري عن أبيه بلفظ قال صليت مع رسول الله صلي الله عليه وسلم الفجر فلماسلم انحرف ورفع يديه ودعي اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا
"നബി(സ)സ്വുബ്ഹി നിസ്കാരം കഴിഞ്ഞപ്പോള്‍ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു"അല്ലാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ് പാത്രം)നീ ബറകത്ത് നല്കേണമേ "(ഹദീസ്) ഇതൊന്നും തിരിയാത്ത വഹാബിക്ക് മറ്റന്തോ തിരിച്ചിലുണ്ടെന്ന്‍ മനസസിലാകണം.
സ്ത്രി ജുമുഅക്കും ജമാഅത്തിനും:
നബി(സ)പറയുന്നു:حدثنا هارون حدثنا عبد الله بن وهب قال داود بن قيس عن عبد الله بن سويد الأنصاري عن عمته أم حميد امرأة أبي حميد الساعدي أنها جاءت النبي صلى الله عليه وسلم فقالت يا رسول الله إني أحب الصلاة معك قال قد علمت أنك تحبين الصلاة معي وصلاتك في بيتك خير لك من صلاتك في حجرتك وصلاتك في حجرتك خير من صلاتك في دارك وصلاتك في دارك خير لك من صلاتك في مسجد قومك وصلاتك في مسجد قومك خير لك من صلاتك في مسجدي قال فأمرت فبني لها مسجد في أقصى شيء من بيتها وأظلمه فكانت تصلي فيه حتى لقيت الله عز وجل:صحيح ابن خزيمة 3/95,مسند أحمد 6/402
"ഉമ്മു ഹുമൈദിനിസ്സാഇദിയ്യ:(റ)നബി(സ)യോട് പള്ളിയില്‍ പങ്കെടുക്കാന്‍ സമ്മദം ചോദിച്ചു.നബി(സ)അതിനേക്കാള്‍ നല്ലത് നിന്‍റെ വീടിനകത്തളത്തെ ഇരുട്ടുമുറിയാണന്ന്‍ പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തി.തുടര്‍ന്ന്‍ അവര്‍ക്ക് വേണ്ടി ഒരു ഇരുട്ട മുറി നിര്‍മ്മിക്കുകയും മരണം വരെ മഹതി അതില്‍ വെച്ച് മാത്രം നിസ്കരിക്കുകയും ചെയ്തു"قال ابن حجر العسقلاني وإسناد أحمد حسن :فتح الباري 2/445
"ഈ ഹദീസിന്‍റെ പരമ്പര ഹസനാണന്ന്‍(സ്വീകര്യമാണന്ന്‍)ഇബ്ന്‍ ഹജര്‍(റ) പറയുന്നു.(ഫത്ഹുല്‍ ബാരി)
നബി(സ)യുടെ കാലത്ത് ഇസ്ലാമിന്‍റെ സുവര്‍ണ നാളുകളില്‍ ധാര്‍മികതയുടെ ഉത്തുംഗതയില്‍ വിരാജിക്കുന്ന സ്വഹാബാക്കള്‍കിടയില്‍ പുറത്തിറങ്ങി പള്ളിയില്‍ പോകുന്നത് ഒരിക്കലും ഭൂഷണമല്ലെന്നും അതിനാല്‍ പെണ്ണിന്‍റെ പള്ളി പ്രവേശനം നബി(സ)തങ്ങള്‍ നിരുത്സാഹപ്പെടുത്തിയെന്നും ഈ ഹദീസ് തെളിയിക്കുന്നു ഇനി നാം ശാന്തമായി ചിന്തിക്കുക ആഹിതമായൊരു കാര്യം പെണ്‍വാനിഭങ്ങളുടെ ഈ കാലത്ത് ഹിതമാകുന്നതെങ്ങിനെ?
സ്വാഹാബികളൊന്നും പെണ്ണിന്‍റെ ജമുഅ ജമാഅത്തിനെ അംഗീകരിച്ചിരുന്നില്ലെന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം
حدثنا وكيع ثنا سفيان عن أبي فروة الهمداني عن أبي عمرو الشيباني قال رأيت ابن مسعود يحصب النساء يخرجهن من المسجد يوم الجمعة :مصنف ابن أبي شيبة 2/383 ,مصنف عبد الرزاق 3/173,سنن البيهقي 3/186
"ഇബ്ന്‍ മസ്ഊദ്(റ)ജുമുഅക്ക് വന്ന സ്ത്രീകളെ കല്ല് വാരിയെറിഞ്ഞു ഓടിച്ചിരുന്നു(ഹദീസ്)وفيها تزوج عمر بن الخطاب عاتكة بنت زيد بن عمرو بن نفيل، وهي ابنة عمه وكان لها محبا وبها معجبا، وكان لا يمنعها من الخروج إلى الصلاة، ويكره خروجها، فجلس لها ذات ليلة في الطريق في ظلمة فلما مرت ضرب بيده على عجزها، فرجعت إلى منزلها ولم تخرج بعد ذلك، وقد كانت قبله تحت زيد بن الخطاب فيما قيل فقتل عنها، وكانت قبل زيد تحت عبد الله ابن أبي بكر فقتل عنها، ولما مات عمر تزوجها بعده الزبير فلما قتل خطبها علي ابن أبي طالب، فقالت: إني أرغب بك عن الموت، وامتنعت عن التزوج حتى ماتت:البداية والنهاية لابن كثير 6/353
ഉമര്‍(റ)വിന്‍റെ ഭാര്യ ആതിക(റ)യെ ഭര്‍ത്താവ്‌ ഉമര്‍(റ)അടിച്ചു തടഞ്ഞു വെച്ചതും ഉമര്‍(റ)അതിനെ കഠിനമായി വെറുത്തതും മറ്റും ഇതു തെളിയിക്കുന്നു.മാത്രമല്ല ആതിക(റ)മരണപ്പെടുന്നത് വരെ പിന്നീട് പള്ളിയിലേക്ക് പോയിട്ടില്ല (അല്‍ബിദായ:) وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به :فتاوي الكبري لابن حجر
"ഈ കാലഘട്ടത്തില്‍ പെണ്ണിനെ പള്ളി തടയുന്നതിനെ പറ്റി സംശയിച്ചുനില്കുന്നവന്‍ മൂഢനും ഇസ്ലാമിക നിയമം അറിയാത്തവനുമാണ്പെണ്ണിന് പരപുരുഷന്മാരോടൊപ്പം ജുമുഅ ജമാഅത്ത് അനുവദനീയല്ലെന്ന്‍ ഫത്‌വ കൊടുക്കലാണ് ഇന്നത്തെ കാലത്ത് വേണ്ടതെന്ന്‍ ഇമാം ഇബ്ന്‍ ഹജര്‍(റ)ഫതാവല്‍ കുബരയില്‍ വ്യക്തമാക്കുന്നു.
قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار 829ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.
ഇമാം ഷാഫി(റ)പറയുന്നത് കാണുക:وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إِلَى جُمُعَةٍ وَلا جَمَاعَةٍ فِي مَسْجِدٍ ، وَأَزْوَاجُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَوْلَى بِأَدَاءِ الْفَرَائِضِ ، فَإِنْ قِيلَ : فَإِنَّهُنَّ قَدْ ضُرِبَ عَلَيْهِنَّ الْحِجَابُ ، قِيلَ : وَقَدْ كُنَّ لا حِجَابَ عَلَيْهِنَّ ، ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ ، فَلَمْ يُرْفَعْ عَنْهُنَّ مِنَ الْفَرَائِضِ شَيْءٌ ، وَلَمْ نَعْلَمْ أَحَدًا أَوْجَبَ عَلَى النِّسَاءِ إِتْيَانَ الْجُمُعَةِ ، كُلٌّ رَوَى أَنَّ الْجُمُعَةَ عَلَى كُلِّ أَحَدٍ إِلا امْرَأَةً ، أَوْ مُسَافِرًا ، أَوْ عَبْدًا ، فَإِذَا سَقَطَ عَنِ الْمَرْأَةِ فَرْضُ الْجُمُعَةِ ، كَانَ فَرْضُ غَيْرِهَا مِنَ الصَّلَوَاتِ الْمَكْتُوبَاتِ ، وَالنَّافِلَةُ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ :اختلاف الحديث للشافعي 7/173,174
"ഉമ്മഹാതുല്‍ മുഅ്നിനീങ്ങളില്‍ നിന്ന്‍ ഒരാളും ജുമുഅക്കോ ജമാഅത്തിനോ പോയതായി നാം അറിയില്ല.നബി(സ)തങ്ങള്‍ മുഖേനയുള്ള സാമീപ്യം കാരണം നിര്‍ബന്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഏററവും ബന്ധപ്പെട്ടത് അവിടത്തെ സഹധര്‍മ്മിണികളാണല്ലോ?അവര്‍ക്ക് പര്‍ദ്ദ വിധി വന്നശേഷം തടയപ്പെട്ടതാണന്ന്‍ പരയുകയാണങ്കില്‍(മറുപടിയായി)ഇങ്ങനെ പറയാം.മുമ്പ് അവര്‍ക്ക് പര്‍ദ്ദ വിധി ഉണ്ടായില്ലല്ലോ?പിന്നീടല്ലേ പര്‍ദ്ദ വിധി വന്നത്?നിര്‍ബന്ധമായും ഒരു കാര്യവും(പര്‍ദ്ദ വിധികൊണ്ട്)അവരില്‍ നിന്ന്‍ ഉയര്ത്തപ്പെട്ടിട്ടില്ല (അപ്പോള്‍ പര്‍ദ്ദ വിധിയുടെ മുമ്പും പിമ്പും അവര്‍ക്കിത് നിര്‍ബന്ധമില്ലെന്നായി)മുന്‍ഗാമികളില്‍ ഒരാളും ജുമുഅക്ക് പോകാന്‍ സ്ത്രീകളുടെ മേല്‍ നിര്‍ബന്ധമാക്കിയതായി അറിഞ്ഞില്ല.സ്ത്രി,യാത്രക്കാരന്‍,അടിമ എന്നിവര്‍ക്ക് ജുമുഅ നിസ്കാരം തന്നെ നിര്‍ബന്ധമില്ലെന്ന്‍ വരുമ്പോള്‍ മററുഫര്‍ള്,സുന്നത്ത് നിസ്കാരങ്ങളും പള്ളിയില്‍ വെച്ച ഏതായാലും നിര്‍ബന്ധമില്ല"(ഇഖ്തിലാഫുല്‍ ഹദീസ്)
ഖുര്‍ആനും ഹദീസും പഠിച്ച പണ്ഡിതരാണിത് പറയുന്നത്അല്പജ്ഞാനികളായ വഹാബി മൌദൂദി ആശയക്കാരെ പിന്‍തുടരുകയല്ല വേണ്ടത് മറിച്ച് യഥാര്ത്ഥ വിശ്വാസങ്ങള്‍ പഠിക്കുവാനും അനുധാവനം ചെയ്യുവാനും തയ്യാറാവുകയാണ് ചെയ്യേണ്ടത്.

രക്ഷ സുന്നിയില്‍ മാത്രം
അഹ്സുന്നത്തി വല്ജമാത്ത് മാത്രമാണ് അല്‍ ഉമ്മത്തുന്നാജിയത്ത്(രക്ഷ പ്രാപിച്ച പ്രസ്ഥാനം)എന്ന പേരിലറിയപ്പെടുന്നത്. فقد ثبت في الحديث الصحيح أن النبي صلى الله عليه وسلم قال: افترقت اليهود على إحدى وسبعين فرقة، وافترقت النصارى على اثنتين وسبعين فرقة، وستفترق هذه الأمة على ثلاث وسبعين فرقة كلها في النار إلا واحدة، قيل: من هي يا رسول الله؟ قال: من كان على مثل ما أنا عليه وأصحابي. وفي بعض الروايات: هي الجماعة. رواه أبو داود والترمذي وابن ماجه والحاكم،
"ജുതര്‍ എഴുപത്തി ഒന്ന്‍ വിഭാഗവും ക്രിസ്ത്യന്‍സ് എഴുപത്തി രണ്ട് വിഭാഗവുമായി പിരിഞ്ഞു എന്നാല്‍ എന്‍റെ സമൂഹം എഴുപത്തി മൂന്നായി പിരിയുമെന്നും ഒന്നല്ലാത്ത എല്ലാം നരകാവകാശികളാണന്നും നബി(സ)പറഞ്ഞപ്പോള്‍ ആരാണ് രക്ഷപ്രാപിച്ച വിഭാഗം എന്ന്‍ ചോദ്യമുയര്‍ന്നു "ഞാനും എന്‍റെ സ്വഹാബത്തും ഉള്‍കൊള്ളുന്ന ആശയാദര്‍ശങ്ങളില്‍ അടിയുറച്ചു നില്കുന്നവരാണ്"എന്ന നബി(സ)യുടെ വചനമാണ് ഉപര്യുക്ത ആശയത്തിന്‍ നിദാനം.
سئل : عن فرق المسلمين غير أهل السنة من المعتزلة والجبرية وغيرهما هل يعاقبون... على عقائدهم المخالفين فيها أهل السنة أم لا ؟ ( فأجاب ) بأنه يترتب العقاب على فرق الإسلام غير أهل السنة إلا اثنتين وسبعين فرقة بسبب عقائدهم المخالفة لعقيدة أهل السنة لقوله صلى الله عليه وسلم { ستفترق أمتي ثلاثا وسبعين فرقة كلها في النار إلا واحدة وهي ما أنا عليه وأصحابي } وكان ذلك من معجزاته حيث وقع ما أخبر به قال الآمدي : وكان المسلمون عند وفاة النبي صلى الله عليه وسلم على عقيدة واحدة وطريقة واحدة إلا من كان يبطن النفاق ويظهر الإسلام:فتاوي الرملي 4/246
ഇമാം രംലി(റ)യോട് ചോദിക്കപ്പെട്ടു 'മുഅ്തസിലത്ത് ജബരിയ്യത്ത് തുടങ്ങിയ അഹ്ലുസ്സുന്നയല്ലാത്ത വിഭാഗക്കാര്‍ അവരുടെ പുതിയ വിശ്വാസങ്ങള്‍ വെച്ച് പുലര്ത്തിയതിന്‍റെ പേരില്‍ അവര്‍ സിക്ഷിക്കപ്പെടുമോ?ഉത്തരം:-അഹ്ലുസ്സുന്നയുടെ വിശ്വാസ പ്രമാണങ്ങള്‍ക്ക് എതിരായ വിശ്വാസം വെച്ച് പുലര്‍ത്തുന്ന എഴുപത്തി രണ്ട് വിഭാഗവും സിക്ഷിക്കപ്പെടുന്നതാണ്.എന്‍റെ സമൂഹം എഴുപത്തിമൂന്നായി പിരിയുന്നതില്‍ ഒന്നല്ലാത്തതെല്ലാം നരകത്തിലാണന്ന്‍ നബി(സ)പ്രസ്താവിച്ചിട്ടുണ്ട്. നബി(സ)പ്രവചിച്ചത് പോലെ തന്നെ പിന്നീട് സംഭവിക്കുകയുണ്ടായി.ഇത് നബി(സ)യുടെ മുഅ്ജസിത്തിന്‍റെ ഭാഗമായിരുന്നു.ഇമാം ആമിദി(റ)പറയുന്നു'ഇസ്ലാമിനെ പ്രകടമാക്കി കാപട്യത്തെ മറച്ചുവെക്കുന്ന ചിലരൊഴികെയുള്ള സര്‍വ്വ മുസ്ലികളും നബി(സ)ഈ ലോകത്തോട്‌ വിട പറയുമ്പോള്‍ ഒരേ വിശ്വാസത്തിന്‍റെയും ആചാരത്തിന്‍റെയും വാക്താകളായിരുന്നു.പിന്നീടാണ് അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉടലെടുക്കുന്നത്"(ഫതാവ റംലി)
എന്നാല്‍ പിന്നെ രക്ഷപ്പെടാനുള്ള ഒരു മാര്‍ഗം പ്രതീക്ഷിക്കാനുള്ളത് നബി(സ)യുടെ ശഫാഅത്താണ്.ഇതും ഈ വിഭാഗത്തിന്‍ നഷ്ടപ്പെട്ടിരിക്കുന്നു. കാരണം നബി(സ)പറയുന്നതിപ്രകാരമാണ്وَرُوِيَ عَنْ جَابِرِ بْنِ عَبْدِ اللَّهِ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُمَا , عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , أَنَّهُ قَالَ : " شَفَاعَتِي لِأَهْلِ الْكَبَائِرِ مِنْ أُمَّتِي ، مَنْ كَذَّبَ بِهَا لَمْ يَنَلْهَا
"എന്‍റെ ഉമ്മത്ത്തില്‍ നിന്നുള്ള വന്‍ ദോഷികള്‍ക്കാണ് എന്‍റെ ശഫാഅത്ത് അതിനെ നിഷേധിക്കുന്നവര്‍ക്ക് അത് അന്യമാണ്"പുതിയ പ്രസ്ഥാനക്കാര്‍ ശഫാഅത്ത് നിഷേധികളാണന്ന്‍ ആര്‍ക്കാണറിഞ്ഞുകൂടാത്തത്