നിങ്ങൾ ഇസ്‌ലാമിനെ അറിഞ്ഞു ഇസ്‌ലാം സ്വീകരിച്ചു,ഇന്ന് നിങ്ങൾക്ക് എല്ലാ കാര്യത്തിനും ആത്മവിശ്വാസം ഉണ്ട്, എന്നാൽ പൂർണ്ണ ആത്മവിശ്വാസതോടെ നിങ്ങൾക്ക് പറയുവാൻ കഴിയുമോ അല്ലാഹുവുണ്ടന്നു?അതിനു അവതാരകന്റെ ശബ്ദം പോലും നിലച്ചു പോയ ഒരു മറുപടിയുണ്ട്!!
ലോകത്തിലെ ബോക്സിങ്ഇതിഹാസം ‘മുഹമ്മദ് അലി കാഷ്യസ് ക്ലേ’
തനിക്ക് കിട്ടിയ ഒളിമ്പിക്സ് മെഡൽ അമേരിക്കയിലെ ഒഹിയോ നദിയിലേക്ക്
വലിച്ചെറിഞ്ഞു.
കറുത്തവനും വെളുത്തവനും പോകാൻ പള്ളികളും പാർക്കുകളും ഹോട്ടലുകൾ
വേർതിരിക്കപ്പെട്ടിരിക്കുന്ന അമേരിക്കയുടെ തെരുവുകളെ അലി ജനിച്ചത് മുതൽ കാണുന്നതാണ്. ‘കറുത്തവർഗ്ഗക്കാർക്ക് പ്രവേശനമില്ല’യെന്ന ബോർഡും തൂക്കി വെച്ചിട്ടായിരുന്നു ..
ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ കറുത്ത വർഗ്ഗക്കാർക്ക് ഇവിടെ ഭക്ഷണം
വിളമ്പില്ലായെന്ന് പറഞ്ഞതിന്റെ പ്രതിഷേധമായി മുഹമ്മദ് അലി തന്റെ ഒളിമ്പിക്സ്മെഡൽ നദിയിലേക്ക് വലിച്ചെറിഞ്ഞത്.
കറുത്തവനെയും വെളുത്തവനെയും വേർതിരിക്കപ്പെട്ട തെരുവിലൂടെ വെറുപ്പുകൾ എറിയപ്പെട്ട ചിന്തയുമേന്തി നടക്കുമ്പോളാണ് അദ്ദേഹം ഒരു പള്ളിയിലെ വ്യത്യസ്തമായ ആരാധന കാണാനിടയായത്. വെള്ളക്കാരന്റെ നെറ്റി കറുത്തിരുണ്ടവൻറെ കാൽചുവട്ടിലേക്ക് പതിച്ച് വെക്കുന്നു. കറുത്തവനും വെളുത്തവനും ചുവന്ന് തുടിച്ചവനും ഒരേ നിരയിൽ മുട്ടിയുരുമ്മി ഒരേ പോലെ
ഉയർന്നും താഴ്ന്നും ആരാധന നടത്തുന്നു…പിന്നെ കാഷ്യസ് ക്ലേ എന്ന മുഹമ്മദ് അലിക്ക് ഒന്നും ചിന്തിക്കേണ്ടി വന്നില്ല, ഇസ്ലാം എന്ന സത്യ മതത്തിലേക്ക് കടന്നു വരാൻ..
കാഷ്യസ് ക്ലേ മുഹമ്മദ് അലിയിലേക്ക് പരിവർത്തനം വന്നപ്പോൾ മുഹമ്മദ് അലിയിൽ പ്രചോദനം ഉൾക്കൊണ്ടു പ്രശസ്തരായവരും അല്ലാത്തവരും ഒട്ടനവധി ആളുകൾ ഇസ്ലാമിലേക്ക് കടന്ന് വന്നിട്ടുണ്ട്….
ഒരിക്കൽ ഒരു ടെലിവിഷൻ ചാനലിൽ അവാതാരകൻ മുഹമ്മദ് അലിയെ ഇന്റർവ്യൂ ചെയ്യുകയായിരുന്നു, അവതാരകൻ ചോദിച്ചു നിങ്ങൾ ഇന്ന് ഇസ്‌ലാം മതം സ്വീകരിച്ചു, അതിനു ശേഷം നിങ്ങൾക്ക് എല്ലാ കാര്യത്തിലും ഒരു ആത്മ വിശ്വാസം ഉണ്ട് എന്നാൽ അല്ലാഹു ഉണ്ട് എന്ന് ആത്മ വിശ്വാസതോടെ നിങ്ങൾക്ക് പറയുവാൻ കഴിയുമോ.
മുഹമ്മദ് അലി മേശപ്പുറത്തിരുന്ന ഗ്ലാസ് വെള്ളം കയ്യിലെടുത്തു അവതാരകനോട് ചോദിച്ചു
ഈ ഗ്ലാസ് വെറുതെ ഉണ്ടായതാണെന്നും ഇതാരും നിര്‍മിച്ചതല്ലെന്നും ഞാന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ വിശ്വസിക്കുമോ?
ഇല്ല, നിങ്ങളാരും വിശ്വസിക്കില്ല.
ഈ ടെലിവിഷന്‍ സ്‌റ്റേഷന്‍ ശൂന്യതയില്‍ നിന്ന് ഉണ്ടായിവന്നതെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അങ്ങനെ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ പറയും, മുഹമ്മദലിക്ക് ഭ്രാന്താണെന്ന്. ഈ ഗ്ലാസ് തനിയെ ഉണ്ടായതല്ലെന്നു നിങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം തനിയെ ഉണ്ടായതല്ലെന്നും നിങ്ങള്‍ വിശ്വസിക്കുന്നു.
എങ്കില്‍ പിന്നെ ഈ ചന്ദ്രന്‍ എങ്ങനെ തനിയെ ഉണ്ടായി? ഈ സൂര്യനും നക്ഷത്രങ്ങളും ഗ്രഹങ്ങളും എങ്ങനെയുണ്ടായി?ഏറ്റവും വലിയ എഞ്ചിനീയർ മികവോടെ എന്നെയും നിങ്ങളെയും സൃഷ്ടിക്കപ്പെട്ടത് വെറുതെ എന്നു നിങ്ങൾ വിസ്വാസിക്കുന്നതല്ലേ ഏറ്റവും വലിയ മടയത്തരം….
ഒരു ശക്തിയുണ്ട് ഇതിന്റെയെല്ലാം പിന്നില്‍. ഒരു നാള്‍ നമ്മുടെ ജീവിതത്തിന്റെ പേരില്‍ നാം വിചാരണ ചെയ്യപ്പെടുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.”
മുഹമ്മദ് അലിയുടെ വാക്കുകൾക്കു മുൻപിൽ അവതാരകന്റെ ശബ്ദം പോലും നിലച്ചു പോയ സമയം…
അല്ലാഹു അക്‌ബർ
അതേ ചിന്തിച്ചു നോക്കൂ..
ഒരു മനുഷ്യന്റെ ശരീരം 490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ.!
1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി
വിവരങ്ങൾ ശേഖരിക്കാം.!
ബ്രെയ്നിന്റെ നിർദേശങ്ങൾ
170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു.!
എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം.!
ഒരു സെക്കന്റിൽ “1 ലക്ഷം” സന്ദേശങ്ങൾ.!
ശ്വാസം, രക്ത പ്രവാഹം,
വിശപ്പ്, ദാഹം,
അംഗചലനങ്ങൾ,
കൺ പോളകളുടെ അനക്കം
പോലും തലച്ചോർ നിയന്ത്രിക്കുന്നു.!
നമ്മുടെ മസ്തിഷ്കം
25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.!
ഒരു ബൾബിന്
പ്രകാശിക്കാനുള്ള പവർ.!
ഇതെല്ലാം വെറുതെ ഉണ്ടായി …
ഒരു എൻജിനീയറും ഇതിനു പിന്നിലില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ…ഒരിക്കലും ഇല്ല ഇതിന്റെ പിന്നിൽ ഒരു ശക്തിയുണ്ട്, ആ ശക്തിയാണ് എന്നെയും നിങ്ങളെയും നിയന്ത്രിക്കുന്നത്….
2016 ജൂൺ മൂന്നിനാണ് മുഹമ്മദ് അലി അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി ജീവിതത്തിൽ നിന്നും യാത്രയായത്
യാ അല്ലാഹ് തൗഹീദിന്റെ പാതയിൽ അടിയുറച്ചു ജീവിക്കാനുള്ള മഹാഭാഗ്യം നാം ഓരോരുത്തർക്കും നൽകണേ നാഥാ.. ആമീൻ,
ഇസ്‌ലാമിനെ അറിഞ്ഞു ഇസ്ലാമിലേക്കു കടന്നു വന്ന മുഹമ്മദ് അലിക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ.