അഹ്‌ലുൽ കിതാബ് ; തൌറാത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്ന ജൂതന്മാരും , ഇഞ്ചീലിന്റെ വക്താക്കളെന്നവകാശപ്പെടുന്ന കൃസ്ത്യാനികളുമാണ്.
ജൂതന്മാർ ഇഞ്ചീലിനെയും ഖുർആനിനെയും തിരസ്‌കരിച്ചതുകൊണ്ടും, കൃസ്ത്യാനികൾ ഖുർആനിനെ തിരസ്‌കരിച്ചത് കൊണ്ടും ഇസ്‌ലാമിക ദൃഷ്ട്യാ അവിശ്വാസികളാണ്. യഥാർത്ഥ വേദ ഗ്രന്ഥങ്ങളിൽ അവരുടെ പുരോഹിതന്മാർ കാലാന്തരേണ മാറ്റത്തിരുത്തലുകൾ വരുത്തിയത് കൊണ്ട് അവ അവിശ്വസനീയങ്ങളുമാണ്.
അഹ്‌ലുൽ
കിതാബിൽ പെട്ട പുരുഷന്മാർക്ക് മുസ്‌ലിം സ്‌ത്രീകളെ വിവാഹം ചെയ്ത്
കൊടുക്കാൻ പാടില്ല. പക്ഷെ അഹ്‌ലുൽ കിതാബുകാരിയായ സ്‌ത്രീയെ താഴെ പറയുന്ന
ഉപാധികളോടെ മുസ്‌ലിംകൾക്ക് വിവാഹം ചെയ്യാവുന്നതാണ്.
അവൾ ഇസ്‌റാഈൽ സന്തതികളിൽ പെട്ടവളെങ്കിൽ അവളുടെ പൂർവ്വ പിതാവ് അവളുടെ മതത്തിൽ പ്രവേഷിച്ചത് അത് ദുർബലപ്പെട്ടതിനു ശേഷമാണെന്ന് അറിയപ്പെടാതിരിക്കുക.
ഇസ്‌റാഈൽ സന്തതികളിൽ പെട്ടവളല്ലെങ്കിൽ അവളുടെ പ്രഥമ പിതാവ് അവളുടെ മതത്തിൽ പ്രവേഷിച്ചത് അത് ദുർബലപ്പെടുത്തുന്നതിന് മുമ്പാണെന്ന് അറിയപ്പെടുക. ഇതാണ് വിവാഹത്തിനുള്ള ഉപാധികൾ.
ത്വലാഖ്, ചിലവ്, വസ്ത്രം തുടങ്ങിയ കാര്യങ്ങളിൽ അഹ്‌ലുൽ കിതാബിയായ സ്ത്രീ മുസ്‌ലിം സ്ത്രീയെപ്പോലെതന്നെയാണ്.
മേൽ പറഞ്ഞ നിബന്ധനകളുള്ള ജൂത കൃസ്ത്യാനികൾ അറുത്ത ഭക്ഷ്യയോഗ്യമായ മൃഗങ്ങളും അനുവദനീയമാണ്