സുന്നത്ത് ജമാഅത്ത്
Wednesday, 10 December 2014
നബിദിനാഘോഷത്തിനു ദീനിൽ അടിസ്ഥാനമില്ലെന്നോ?
നബി(സ)യുടെ തിരുജന്മത്തെ അനുസ്മരിച്ചു കൊണ്ട് നടത്തപ്പെടുന്ന
ദീനിൽ അടിസ്ഥാനമുള്ള പുണ്യകർമ്മങ്ങളെ പൊതുവെ വ്യവഹരിക്കപ്പെടുന്ന
പദാവലികളിൽ പെട്ടതാണ് നബിദിനാഘോഷം, മീലാദാഘോഷം, ഇഹ്തിഫാൽ മൗലിദിന്നബിയ്യ്
എന്നിവയെല്ലാം.
നബിയുടെ ജന്മദിനം സ്വഹാബികളുടെ മനസ്സിൽ എന്നും ഉണ്ടായിരുന്നു. ഒരു
അപ്രധാനമായ സംഗതിയായി അവർ അത് അവഗണിച്ചിരുന്നില്ല. ഒരു സംഭവം നോക്കൂ. ഖലീഫ
ഉമർ(റ)ന്റെ ഭരണകാലം. ഒരു പുതിയ കലണ്ടർ ആവിഷ്കരിക്കാൻ വേണ്ടി പ്രമുഖ
സ്വഹാബികളുടെ ശൂറ കൂടിയിരിക്കുന്നു. എവിടെ നിന്ന് തുടങ്ങണം എന്നതാണ്
പ്രശ്നം. ഒരു സുപ്രധാന സംഭവം അടിസ്ഥാനമാക്കി വർഷാരംഭം കണക്കാക്കണം.
അനുയോജ്യമായ നിർദ്ദേശങ്ങൾ ഖലീഫ ആരാഞ്ഞു. ഒരു പ്രധാന നിർദ്ദേശം പ്രവാചക
ജന്മദിനം മുതൽ വർഷാരംഭമായി പ്രഖ്യാപിക്കാം എന്നായിരുന്നു. എന്നാൽ, പ്രവാചക
ദൗത്യത്തിന്റെ ഒരു സുപ്രധാന നാഴികക്കല്ല് എന്ന നിലയിൽ പ്രവാചകന്റെ മദീന
പ്രയാണം അടിസ്ഥാനമാക്കി കലണ്ടർ ഏകീകരിക്കാം എന്നു തീരുമാനിക്കുകയായിരുന്നു.
അത് അലി(റ)യുടെ നിർദ്ദേശമായിരുന്നു. അങ്ങനെ ആയതു കൊണ്ട് നബിദിന വിരോധികൾ
രക്ഷപ്പെട്ടു. അല്ലെങ്കിൽ കാണാമായിരുന്നു. വർഷാരംഭം ആരും അറിയാതെ കഴിഞ്ഞു
പോകാൻ വേണ്ടി പെടുന്ന പെടാപാട്.
Subscribe to:
Posts (Atom)