പുകയിലയില്‍ നിക്കോട്ടിന് എന്നാ രാസവസ്തുവാണ് അടങ്ങിയിരിക്കുന്നത്. ബീഡിയോ
സിഗരറ്റോ വലിക്കുമ്പോള്‍ ഉള്ളിലെത്തുന്ന ഈ രാസവസ്തു മൂക്കിലും തൊണ്ടയിലും
ശ്വാസകോശത്തിലും ടാര്‍ അടിഞ്ഞു കൂടുന്നതിനു ഇടയാക്കുന്നു. പുകവലി കുറച്ചു
സമയത്തേക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തിന് ജോലിഭാരം
നല്‍കുകയും ചെയ്യുന്നു. പുകയിലയില്‍ അടങ്ങിയിട്ടുള്ള കാര്സിനോളജുകള്
ശ്വാസകോശകലകളില്‍ അസ്വസ്ഥത ഉളവാക്കുകയും ശ്വാസകോശ അര്‍ബുദത്തിന്
ഹേതുവാകുകയും ചെയ്യുന്നു. ഹൃദ്രോഗത്തിനും പ്രധാന കാരണമായി പുകയില
വര്‍ത്തിക്കുന്നുണ്ട്.
പ്രായം കുറഞ്ഞവരുടെ പുകവലി, ശ്വാസകോശങ്ങളുടെ ആരോഗ്യപ്രവര്‍ത്തനങ്ങളെ
ബാധിക്കുകയും വൈറ്റല്‍ കപ്പാസിറ്റി കുറക്കുകയും ചെയ്യുന്നു.
പുകവലിക്കുമ്പോള്‍ ചുറ്റുപാടുമുള്ള വായുവില്‍ നിറയുന്ന പുക ശ്വസനം വഴി
മറ്റുള്ളവരുടെയും ഉള്ളിലെതുന്നു. നിഷ്ക്രിയ പുകവലി(passsive smoking)
സക്രിയ പുകവലിയെപ്പോലെ (active smoking) തന്നെ ഹാനികരമാണ്. ഒരാള്‍
പുകവലിക്കുമ്പോള്‍ സ്വയം മാത്രമല്ല താന്‍ വലിച്ചു തള്ളുന്ന പുക
ശ്വസിക്കുന്നവരെയും ദോഷമായി ഭവിക്കുന്നു.
പുകയിലയുടെ ധൂമത്തില്‍ കാര്‍ബണ്‍ മോണോക്സൈഡും ഹൈഡ്രജന്‍ സയനൈഡും
ഒക്സീകരിക്കപ്പെടാത്ത നിക്കൊട്ടിനുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ
ആഹ്വാനമനുസരിച് പുകവലിയുടെ ഭവിഷ്യത്തിനെക്കുറിച്ച് ബോധ്യപ്പെടുത്തേണ്ടത്
സിഗരറ്റ് കമ്പനികളുടെ ചുമതലയാണ്. പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന്
മുഴുവന്‍ സിഗരറ്റ് പരസ്യങ്ങളിലും വെണ്ടക്കാ അക്ഷരത്തില്‍ എഴുതപ്പെടുന്ന
കാര്യമാണ്.
പുകയില ഉപയോഗിക്കുന്ന രണ്ടിലൊരാള്‍ പുകയില ജന്യരോഗങ്ങളാല്‍ ആയുസ്സെത്താതെ
മരിക്കുന്നു. ഇന്ത്യയില്‍ ഏകദേശം 80,000 ജനങ്ങള്‍ പുകയില ഉപയോഗം കാരണം ഒരു
വര്‍ഷം മരിക്കുന്നുണ്ടത്രേ. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍
പെടാപ്പാട് പെടുന്ന പച്ചപ്പാവങ്ങള്‍ പോലും ബീഡി വാങ്ങിക്കാന്‍
ഉപയോഗിക്കുന്ന പണത്തിന്റെ അളവ് ആരെയും ഞെട്ടിക്കുന്നതാണ്.
സിഗരറ്റ് വലിക്കുന്ന വ്യക്തി ഒരു ദിവസം ചുരുങ്ങിയത് ഇതിനായി 30 രൂപ
മുടക്കുമ്പോള്‍ ഒരു മാസം 1000 രൂപയുടെ ചെലവ് വരുന്നു. വര്‍ഷത്തില്‍ 12000
രൂപയും ഓരോ വര്‍ഷംതോറും സിഗരറ്റിന്റെയും മറ്റു ഉത്പന്നങ്ങളുടെയും വില കൂടി
വരുന്നതിനാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം രൂപ നഷ്ടപ്പെടുന്നു. ഈ
അഞ്ചു വര്ഷത്തിനടയില് രോഗചികിത്സക്കായി 50,000ത്തോളം രൂപയും വരും. ഇത്
അഞ്ച് വര്‍ഷത്തെ കണക്ക് മാത്രമാണെങ്കില്‍ 25-ഉം 45ഉം വര്‍ഷം പൂര്‍ണമായും
പുകവലിക്കുന്നവരുടെ കണക്ക് എത്രെയായിരിക്കും...?
പതിറ്റാണ്ടുകളായി തുടര്‍ന്നുപോന്ന ഈ ശീലം മാറ്റിയെടുക്കുക അസാധ്യമാണ് എന്നാ
ധാരണയില്‍ ജീവിതം മുഴുവന്‍ വലിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ്
തങ്ങള്‍ എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ആ ധാരണ തെറ്റാണ്.
ആര്ക്കാനെന്കിലും ഈ ശീലം മാറ്റിയെടുക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങളുണ്ട്.
പക്ഷെ, പ്രധാനമായും വേണ്ടത് ഇച്ഛാശക്തിയും പരിശ്രമവും അത്മവിശ്വാസവുമാണ്...