ഭക്ഷണത്തില്‍ ബറക്കത്ത് ലഭിക്കാന്‍
ഭക്ഷണത്തില്‍ ബറക്കത്ത് ലഭിക്കാന്‍ നബി(സ) പഠിപ്പിച്ച കാര്യങ്ങള്‍ താഴെ പറയുന്നു:
1. എല്ലാ കാര്യത്തിലുമെന്ന പോലെ ബിസ്മി ചൊല്ലുക.
2. കൂട്ടമായിരുന്നു ഭക്ഷണം കഴിക്കുക.
3. ഭക്ഷണത്തില്‍ നിന്ന് ഒന്നും നിലത്ത് കളയാതിരിക്കുക.
4. കൈ ഊമ്പി തളികയില്‍ ഒന്നും അവശേഷിക്കാത്ത നിലയില്‍ പൂര്‍ണ്ണ മായി കഴിക്കുക.
5. കഴിക്കുന്നതിനു മുമ്പും ശേഷവും കൈ കഴുകുകയും ശേഷം അല്ലാ ഹുവിനെ
സ്തുതിക്കുകയും ചെയ്യുക. സൂറത്തുല്‍ ഇഖ്ലാസും സൂറ ത്തുല്‍ ഖുറൈശും ഓതുക.
6. ഭക്ഷണം ചൂടേറിയതാവാതിരിക്കുക.
ഇതെല്ലാം ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ ഭക്ഷണത്തില്‍ ബറ ക്കത്ത് ലഭിക്കുന്നതാണ്.
കൂട്ടമായിരുന്നു തിന്നാന്‍ നബി(സ) പഠിപ്പിച്ച ഒരു ഹദീസിന്റെ ആശയം കാണുക.
ഭക്ഷണം കഴിച്ചിട്ട് വയറ് നിറയുന്നില്ല എന്ന പരാതി യുമായി നബി(സ)യുടെ
അടുത്ത് വന്ന സ്വഹാബിയോട് അവിടുന്ന് പറ ഞ്ഞു. കൂടിയിരുന്ന് ഭക്ഷണം
കഴിക്കുക, അല്ലാഹുവിന്റെ നാമത്തില്‍ ആരം ഭിക്കുക. തുര്മിദിയുടെ ഹദീസില്‍
തുടക്കത്തിലും അവസാനത്തില്‍ കൈ കഴുകുന്നതിലുമാണ് ഭക്ഷണത്തില്‍
ബറക്കത്തെുന്നും വിശദീകരിക്കുന്നു.
ഓരോ ദിവസവും സന്തോഷം നിറഞ്ഞുനില്ക്കാന്
ഇബ്നു അബ്ബാസ് ഉദ്ധരിക്കുന്ന ഒരു ഹദീസ്, തിരു നബിഖ പറയുന്നു: ”എല്ലാ
വസ്തുക്കള്‍ക്കും ഒരു ഹൃദയമുണ്ട്, ഖുര്‍ആനിന്റെ ഹൃദയം യാസീനാകുന്നു. രാത്രി
അത് പാരായണം ചെയ്യുന്നവന് ആ രാത്രി സ ന്തോഷം നല്കപ്പെടും. പകല്‍ അത്
പാരായണം ചെയ്യുന്നവന് ആ പകലി ല്‍ പ്രയാസങ്ങളില്‍ നിന്ന് മോചിതനായിരിക്കും.”
യഹ്യബ്നു കസീര്‍ പറയുന്നു: രാത്രിയില്‍ യാസീന്‍ ഓതിയവന് പുലരുവോളം
സന്തോഷമായിരിക്കും. പ്രഭാതത്തില്‍ പാരായണം ചെയ്തവന് പ്രദോഷം വരെ
സന്തോഷമായിരിക്കുമെന്നും ഞാനറിഞ്ഞിട്ടുണ്ട്.
കടങ്ങളില്ലാത്ത ജീവിതത്തിന്
ഫാതിഹ സൂറത്ത് സുബ്ഹി നിസ്കാര ശേഷം നാല്പതു വട്ടം പതി വാക്കുന്നവര്‍ക്ക് ഐശ്വര്യവും കടങ്ങളില്ലാത്ത ജീവിതവും കരകതമാ ക്കാനാകുമെന്നും പ്രസ്തുത സൂറത്ത് എല്ലാ ഫര്‍ളു നിസ്കാര ശേഷം പതിനെട്ട് പ്രാവശ്യവും ഇശാ നിസ്കാരശേഷം ഇരുപത്തെട്ട് പ്രാവശ്യവും ഓതിയാല്‍ ഐശ്വര്യകരമായി ജീവിക്കാന്‍ കഴിയുമെന്ന് തില്മീദുല് അന്താഖിയ്യ്(റ) നിര്‍ദ്ദേശിക്കുന്നു.
ദാരിദ്ര്യം നീങ്ങി സമ്പത്ത് വര്‍ദ്ധിക്കാന്‍
ദാരിദ്ര്യം ഒരു മഹാ വിപത്താണ്. വ്യക്തിത്വ വികാസത്തിനും കുടും ബ
സ്ഥിരതയ്ക്കും സമൂഹത്തിന്റെ ഭദ്രതയ്ക്കും ദാരിദ്ര്യം സൃഷ്ടിക്കുന്ന അപകടം
വിവരണാതീതമാണ്. ജീവിതം സുഖ ദു:ഖ സമ്മിശ്രമാണ്. എന്നാ ല്‍ ദാരിദ്ര്യം
ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കും.
ദാരിദ്ര്യം സദാചാരത്തിനും മാന്യതയ്ക്കും നിരക്കാത്തത് ചെയ്യാന്‍
പ്രേരിപ്പിക്കും. വ്യഭിചരിക്കാനും, മോഷ്ടിക്കാനും, കൊലചെയ്യാനും ദാരിദ്ര്യം
അവനില്‍ സമ്മര്‍ദ്ദം ചെലുത്തും. അവന്റെ വിശ്വാസത്തിന് ക്ഷതംവരുത്തും.
സഹന ശക്തിയില്ലാത്ത ദരിദ്രന് അല്ലാഹുവിനെ നിഷേധിക്കും. ”ദാരിദ്ര്യം
കുഫ്റിലേക്ക് നയിക്കും”(അബൂദാവൂദ്) ദാരിദ്ര്യത്തില്‍ നിന്ന് പ്രവാചകര്‍
പോലും മോചനം തേടി പ്രാര്‍ത്ഥിച്ചിരുന്നു.
ശുദ്ധമായ ഉപജീവന മാര്‍ഗ്ഗം തേടി ഐശ്വര്യത്തോടെ ജീവിക്കാനാണ് ഇസ്ലാം
ആവശ്യപ്പെടുന്നത്. ദുനിയാവും ആഖിറവും നന്നാകാന്‍ വേണ്ടിയാവണം
സത്യവിശ്വാസികള്‍ ദുആ ചെയ്യേണ്ടത് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
ദാരിദ്ര്യം സുഖ ജീവിതത്തിന് തീര്‍ത്തും ഭീഷണിയാണെന്നാണ് നാം ഇതുവരെ
മനസ്സിലാക്കിയത്. ചിന്താശേഷി പോലും തകര്‍ക്കുമെന്ന് മുഹമ്മദ്ബ്നു ഹസനി
ശൈബാനി (റ) ന്റെ വാക്കുകള്‍ നമ്മോട് പറയുന്നു. ഒ രിക്കല്‍ ഹസനി ശൈബാനി (റ)
ന്റെ വേലക്കാരി ഗോതമ്പ്മാവ് തീര്‍ന്നെ ന്ന് അദ്ദേഹത്തെ അറിയിച്ചപ്പോള്‍
ഇങ്ങനെയാണ് പ്രതികരിച്ചത്:
”പെണ്ണെ നിനക്ക് നാശം! ഫിഖ്ഹിലെ നാല്‍പ്പത് മസ്അലകള്‍ എന്റെ തലയില്‍ നിന്ന് നീ പാഴാക്കിക്കളഞ്ഞു.”
കൂടിയാലോചനയില്‍ പോലും ദരിദ്രരെ പങ്കെടുപ്പിക്കരുതെന്നാണ് ഇമാം അബൂ ഹനീഫ(റ)
പറയുന്നത്: ”വീട്ടില്‍ ഗോതമ്പ് മാവില്ലാത്തവനോട് കൂടിയാലോചനക്ക്
തുനിയരുത്”
ദാരിദ്ര്യത്തിന്റെ കൈപ്പുനീര് മാറ്റാനുള്ള ഒരു മാര്‍ഗ്ഗമിതാ, ഹദീസിന്റെ
ആശയം കാണുക. ഇബ്നു ഉമര്‍(റ) ഉദ്ധരിക്കുന്നു. ഒരാള്‍ അല്ലാഹുവിന്റെ
റസൂലിന്റെ അരികില്‍ വന്നുകൊണ്ട് വളരെ ഖേദത്തോടെ പറഞ്ഞു:
”അല്ലാഹുവിന്റെ തിരുദൂതരെ, സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള മനുഷ്യനാണ് ഞാന്‍. പണം എന്നെയും വിട്ട് ഓടിക്കളയുന്നത് പോലെ.”
നബിഖ പറഞ്ഞു: ”നിങ്ങള്‍ സുബ്ഹി നേരത്ത്
(അത്യുന്നതനായ അല്ലാഹുവിനെ ഞാന്‍ വാഴ്ത്തുന്നതോടൊപ്പം അവന്റെ
പരിശുദ്ധതയെ ഞാന്‍ സമ്മതിക്കുന്നു. അല്ലാഹുവേ.. നിന്നോട് ഞാന്‍ പൊറുക്കലിനെ
തേടുന്നു.)എന്ന തസ്ബീഹ് നൂറ് പ്രാവശ്യം പതിവായി ചൊല്ലുക. പണം നിന്നെ തേടിവരും.”നബിഖ പറഞ്ഞുതന്ന പരിഹാരവുമായി അദ്ദേഹം വീ ട്ടിലേക്കു മടങ്ങി.
ദിവസങ്ങള്‍ കഴിഞ്ഞ ശേഷം അയാള്‍ വീണ്ടും നബി ഖയുടെ സവി ധത്തില്‍ വന്നു. എന്നിട്ട് പറഞ്ഞു:
”ഞാന്‍ തങ്ങള്‍ പറഞ്ഞത് പോലെ ചെയ്തു, ഇപ്പോള്‍ സമ്പത്ത് എന്റെമേല്‍ കുതിച്ച് വന്നുകൊണ്ടിരിക്കുന്നു. അതെവിടെ വെക്കണമെന്ന് ഇ പ്പോഴെനിക്ക് യാതൊരു നിശ്ചയവുമില്ല.” (ഖതിബ്).