മുഹമ്മദ് നബി (സ) അന്ത്യ പ്രവാചകനായി അല്ലാഹു തീരുമാനിക്കുകയും ഖുര്‍ആന്‍ അവസാനത്തെ ഗ്രന്ധമായി അവതരിക്കുകയും ചെയ്‌തതിനാല്‍ പരലോക രക്ഷക്കുള്ള ശരിയായ മാര്‍ഗ്ഗം ഇസ്ലാമാണ്. അല്ലാഹുവിലും മുഹമ്മദ് നബിയിലും വിശ്വസിക്കുകയും അതനുസരിച്ചുള്ള സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്നവര്‍ വിജയികളാകുന്നതാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
എന്നാല്‍ നിലവില്‍ മുസ്ലിംകളില്‍ തന്നെ ഒട്ടനവധി വിഭാഗങ്ങളുണ്ട്, ഉദാഹരണമായി ഖവാരിജുകള്‍, ഷിയാക്കള്‍, മുഅ്‌തസിലിയാക്കള്‍, ഖാദിയാനികള്‍, തുടങ്ങി സുന്നികള്‍, മുജാഹിദുകള്‍, ജമാഅത്തെ ഇസ്ലാമി, തബ്‌ലീഗ്, തുടങ്ങിയവ. ഇവകളിലെ അപകടകരമായ പ്രത്യേകത എന്തെന്നാല്‍ ഒരോ വിഭാഗവും തങ്ങളല്ലാത്തവയെ പിഴച്ചവരായി കാണുകയും നരകാവകാശികളാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. മാത്രവുമല്ല എല്ലാവര്‍ക്കും ഖുര്‍ആനും ഹദീസുമാണ് തെളിവും.
അങ്ങിനെ വരുമ്പോള്‍ സാധാരക്കാരായവര്‍ ആശയക്കുഴപ്പത്തിലാകുമെന്നതാണ് വസ്‌തുത. ഓരോ കുഞ്ഞും ജനിക്കുന്നത് മുസ്ലിമായിട്ടാണ് അവരുടെ മാതാപിതാക്കളാണ് അവനെ മുസ്ലിമോ, ജൂതനോ, കൃസ്‌ത്യാനിയോ, മജൂസിയോ ആക്കുന്നത് എന്ന വചനം ഈ വിഭാഗങ്ങളിലും അങ്ങിനെ സത്യമായി വരുന്നു. അപ്പോള്‍ സത്യം കണ്ടെത്തുക എന്നത് അല്ലെങ്കില്‍ ഞാന്‍ ചൊവ്വായ മാര്‍ഗത്തിലാണ് എന്ന് ഉറപ്പിക്കേണ്ടത് ഓരോ വ്യക്തിയുടേയും ബാധ്യതയായിതന്നെ വരുന്നു. എങ്ങിനെയാണ് ആ ബാധ്യത നിറവേറ്റേണ്ടത്? ചിന്തിക്കേണ്ടതാണ് വിഷയം. എല്ലാവര്‍ക്കുമതിന് കഴിയുമോ? ചിലര്‍ക്ക് കഴിഞ്ഞെന്ന് വരും, എന്നാല്‍ എല്ലാവര്‍ക്കും കഴിയില്ലെന്നതാണ് സത്യം. കാരണം ഓരോവിഭാഗത്തിന്റെ വാദവും ശരിയാണ് എന്ന് തോന്നിപ്പിക്കുന്നതാണ്. അപ്പോള്‍ പിന്നെ സത്യം ഗ്രഹിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?
ഇല്ലാതിരിക്കാന്‍ വഴിയില്ല. എന്നാല്‍ അതെന്താണ്. അത് പരമകാരുണ്യവാനായ റബ്ബിനോട് ചോദിക്കുക തന്നെ. വേറെ ഒരു മാര്‍ഗ്ഗവുമില്ല എന്നതാണ് സത്യം. കാരണം അല്ലാഹു ഉദ്ധേശിക്കുന്നവരല്ലാതെ സന്മാര്‍ഗ്ഗത്തിലാവുക ഇല്ല എന്ന ഖുര്‍ആന്‍ പ്രഖ്യാപനം. ഖുര്‍ആന്‍ ഖുര്‍ആനിനെക്കുറിച്ചു പോലും പറയന്നത് `ഇതുകാരണം ധാരാളം പേര്‍ വഴിപിഴക്കുകയും ധാരാളം പേര്‍ സന്മാര്‍ഗികളാകുകയും ചെയ്യും` എന്നാണ്. മാത്രവുമല്ല സ്വന്തം മൂത്താപ്പയും സംരക്ഷകനുമായ അബൂതാലിബ് പോലും പ്രവാചകര്‍ ആഗ്രഹിച്ചിട്ട് പോലും ഹിദായത്ത് ലഭിക്കാതെയാണ് മരണപ്പെട്ടത്. അതിനാല്‍ സന്മാര്‍ഗ്ഗത്തിനുള്ള മാര്‍ഗ്ഗം അല്ലാഹുവും അവന്റെ ദൂതനുമാകുന്നു. അതായത് അല്ലാഹുവിനോട് പ്രര്‍ത്ഥിക്കുക തന്നെ പോംവഴി. അതുകൊണ്ടാണ് ഓരോ ദിവസവും നമസ്‌കാരത്തില്‍ 17 പ്രാവശ്യം എന്നെ നീ ചൊവ്വായ പാതയിലാക്കണേ എന്ന് വിശ്വാസികള്‍ നിര്‍ബ്ബന്ധമായും പ്രാര്‍ത്ഥിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്.
ഈ വിഷയത്തില്‍ നബി(സ) യുടെ രണ്ട് ഹദീസുകള്‍ ശ്രദ്ധേയമാണ്.
1. ബനൂഇസ്‌റായേല്‍ 72 വിഭാഗമായെങ്കില്‍ എന്റെ സമുദായം 73 വിഭാഗമാകുമെന്നും ഒന്നൊഴിച്ചെല്ലാം നരകാവകാശികളാണെന്നും. ആ ഒന്ന് ഞാനും എന്റെ സഹാബത്തും എങ്ങിനെ ജീവിച്ചുവോ അതുപോലെ ജീവിച്ചവരാണ്.
2. ഞാനും എന്റെ സുഹൃത്തുക്കളും (നബിയെ കണ്ടു വിശ്വസിച്ചവര്‍) ജീവിക്കുന്ന സമുദായമാണ് ഏറ്റവും ഉത്തമ സമുദായം. പിന്നീട് അതിന് ശേഷം വന്നവര്‍, പിന്നീട് അതിന് ശേഷം വന്നവര്‍. (അതായത് പിന്‍പറ്റേണ്ടത് നബിയെയും, സഹാബത്തിനെയും, താബിഉകളെയും, താബിഉ താബിഉകളെയും)
ശിയാക്കള്‍, ഖവാരിജുകള്‍, മുഅ്‌തസിയാക്കള്‍, ഖാദിയാനികള്‍, ഖവാരിജുകള്‍, തുടങ്ങിയവ ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ചവരാണ് എന്ന് മുസ്ലിം പണ്‌ഠിതരില്‍ അഭിപ്രായ വ്യത്യാസമില്ലാത്ത സംഗതിയാണ്. മാത്രമല്ല ഇവകളൊന്നും കേരളത്തിലില്ലാത്തതിനാലും ഈ എഴുത്ത് മലയാളത്തിലായതിനാലും അവരെക്കുറിച്ചുള്ള ചര്‍ച്ചക്ക് പ്രസക്തിയില്ല എന്നാണ് തോന്നുന്നത്. കേരളത്തിലുള്ള പ്രധാന വിഭാഗങ്ങള്‍ സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, തബ്‌ലീഗ് എന്നിവയാണല്ലോ. അതുകൊണ്ട് അവയില്‍ സത്യമേത് എന്നന്യേഷിക്കുന്നതാവും ശരി.
കേരളത്തില്‍ സുന്നിവിശ്വാസികളാണ് കൂടുതല്‍. കേരളത്തില്‍ മുസ്ലീംകള്‍ പ്രവാചകരുടെ കാലത്തു തന്നെ പ്രബോധനത്തിനായി വന്നിരുന്നു എന്നാണ് ചരിത്രം. കാരണം പുരാതന കാലം മുതലേ അറബികള്‍ കച്ചവടത്തിനായി കേരളത്തില്‍ വരാറുണ്ട്. അതുകൊണ്ടു തന്നെ ഇസ്ലാം തനതായ രീതിയില്‍ പ്രവാചകരുടെ കാലം മുതല്‍ നിലനിന്നു പോന്നിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്ലാമില്‍ പുതിയ വിഭാഗങ്ങള്‍ ഭിന്നതയുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും കേരളത്തില്‍ ഒരു അഭിപ്രായ വ്യത്യാസവും പ്രവാചകര്‍ക്ക് ശേഷം 1300 വര്‍ഷങ്ങള്‍ വരെ ഉണ്ടായിരുന്നില്ല. ഇതൊരു ചെറിയ കാര്യമേ അല്ല. പിന്നിട്ട ഈ 1300 വര്‍ഷങ്ങളില്‍ വിശ്വസിച്ച് പോരുന്ന വിശ്വാസങ്ങളും ആചരിച്ചു പോരുന്ന ആചാരങ്ങളും അനുഷ്‌ഠിച്ചു പോരുന്ന അനുഷ്‌ഠാനങ്ങളും തുടര്‍ന്ന് പോരുന്നവരുമാണ് സുന്നികള്‍. മാത്രവുമല്ല ഇന്നത്തെ ഒരു സൂന്നി അയാള്‍ പഠിച്ച ഉസ്‌താദുമാര്‍ ഉസ്താതുമാരുടെ ഉസ്താത്മാർ തുടര്‍ന്നാല്‍ ഇമാം നവവിയിലും ഷാഫിയിലും ഹനഫിയിലും ഇബ്‌നു ഉമറിലും വഴി പ്രവാചകിരലേക്ക് മുറിഞ്ഞ് പോകാതെ എത്തുന്നതാണ്. സുന്നികള്‍ നാലു ഖലീഫമാരെയോ താബിഈങ്ങളെയോ ഹദീസ് പണ്‌ഠിതന്‍മാരെയോ മദ്‌ഹബിന്റെ ഇമാമുമാരെയോ നിഷേധിക്കുന്നില്ല എന്നതിനാല്‍ പ്രവാചകരെ പിന്‍പറ്റിയവരാണ് എന്ന് അനുമാനിക്കാവുന്നതാണ്.
സുന്നികള്‍ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, തബ് ലീഗ് തുടങ്ങിയവരെ മാര്‍ഗ്ഗ ഭ്രംഷം സംഭവിച്ചവര്‍ എന്ന് പറയുമ്പോള്‍ മറ്റുള്ളവര്‍ സുന്നികളെ ഖുറാഫികള്‍ ഖുബൂരികള്‍ എന്നീ വിശേഷണങ്ങളാല്‍ അല്ലാഹു പൊറുക്കാത്ത ശിര്‍ക്ക് ചെയ്‌തവര്‍ എന്ന് പറയുന്നു.
ഒരു ഉദാഹരണം, മരണാനന്തരം മനുഷ്യരെ വിചാരണ ചെയ്യുമ്പോള്‍ ജമാഅത്തുകാരനാണെങ്കില്‍ അവന്‍ പറയും - ഞാന്‍ തൗഹീദിനു വേണ്ടി നിലകൊണ്ടു, ശിര്‍ക്കിനെ എതിര്‍ത്തു, സാധാ കാഴ്‌ചയില്‍ ശരിയും നരഗത്തിലിടാന്‍ കാരണമില്ലാത്തതും. അങ്ങിനെ ജമാഅത്ത് കാരന്‍ സ്വര്‍ഗ്ഗത്തില്‍, രണ്ടാമതായി മുജാഹിദ് അയാളും അതു തന്നെ പറയും, ശിര്‍ക്കിനെതിരായി കൂടുതല്‍ ശക്തിയായി നിലകൊണ്ടവര്‍. നരകത്തിന് കാരണമില്ല, സ്വര്‍ഗ്ഗത്തില്‍. തബ്‌ലിഗും ഒന്നുകൂടി ഉയര്‍ന്ന നിലയില്‍ സ്വര്‍ഗ്ഗത്തില്‍. ഇവരെല്ലാം തന്നെ അടിസ്ഥാനപരമായി വ്യത്യാസമില്ലാത്തതിനാല്‍ സ്വര്‍ഗ്ഗത്തില്‍. എന്നാല്‍ എല്ലാവരില്‍ നിന്നും വ്യത്യസ്‌തമായി അടിസ്ഥാന വ്യത്യാസമുള്ള ശിര്‍ക്ക് ചെയ്‌തവരെന്ന് എല്ലാവരും പറഞ്ഞ സുന്നികള്‍ നരകത്തില്‍. അത് നബി (സ) യുടെ ഒന്നാമത്തെ ഹദീസിനെതിരായതിനാല്‍ സുന്നികള്‍ ചെയ്‌തത് ശിര്‍ക്കല്ലാത്തതിനാലും ഒരേ ഒരു വിഭാഗമായതിനാലും സ്വര്‍ഗ്ഗത്തിലായിരിക്കും. ഇത് ലോജിക്കായി ചിന്തിക്കുന്ന ഒരു വിഷയമാണ് ഇതിന് ഖുര്‍ആനിലോ ഹദീസിലോ തെളിവുണ്ട് എന്ന് വാദിക്കുന്നില്ല. ബുദ്ധി ഉപയോഗച്ച് ശരിയായ വഴി തിരഞെടുക്കുന്നതിനൊരുദാഹരണം മാത്രം. ഇതിനോട് യോചിക്കാത്തവരുണ്ടാകും.
സുന്നികളല്ലാത്തവര്‍ അവരുടെ വാദത്തിന് എന്തു പറയുന്നു. മുന്‍കാലങ്ങളില്‍ ജനങ്ങള്‍ അവരുടെ പ്രാവാചകന്‍മാരെയോ, അവരിലെ നല്ല വ്യക്തിത്വങ്ങളെയോ പിന്നീട് ആരാധ്യരും ദൈവങ്ങളുമാക്കി ആരാധിച്ചതു പോലെ മുഹമ്മദ് നബിക്കു ശേഷം മുസ്ലിംകള്‍ അമിത ബഹുമാനം കാരണം ശിര്‍ക്കിലേക്ക് വഴിതെറ്റിയെന്നും അവരെ വീണ്ടും ഏകദൈവ വിശ്വാസത്തിലേക്ക് കൊണ്ട് വരാന്‍ ആദ്യം മുഹമ്മദ് ഇബ്‌നുല്‍ അബ്ദുല്‍ വഹാബും അബുല്‍ അഅ്‌ലാ മഅ്‌ദൂതിയും പരിഷ്‌കര്‍ത്താക്കളായി വന്നു എന്നുമാണ്. അതുവഴി പിഴച്ച മുസ്ലിം ജനതയെ പുനരുദ്ധരിക്കുകയാണ് അവര്‍ ചെയ്‌തത്.
എന്നാല്‍ മുകളില്‍ പറഞ്ഞ രണ്ടാമത്തെ ഹദീസിന് എതിരായ വാദമാണ് മേല്‍ പറഞ്ഞ വാദമെന്നതിനാല്‍ സ്വീകരിക്കുന്നതെങ്ങിനെ? റസൂല്‍ പറഞ്ഞത് എന്റെ സമുദായം ഉത്തമമെന്നും പിന്നീട് ശെഷം വരുന്നവരെന്നുമാണ്. അതായത് കാലം ചെല്ലും തോറും സുഷ്‌മത കുറഞ്ഞ് വരുമെന്നും അവസാനം ഏറ്റവും ദുശിച്ച ജനതയായിരിക്കും എന്നും അപ്പൊഴായിരിക്കും അവസാന നാളെന്നുമാണ്. അപ്പോള്‍ ഇടയില്‍ വെച്ചൊരു പരിഷ്‌കരണം ഉണര്‍ച്ചയും ശരിയല്ലാത്ത വാദമാകുന്നു. ഇനി നിലവിലെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധ ആശയങ്ങള്‍ പറഞ്ഞിട്ടുള്ളവരെ ആ കാലത്ത് ജീവിച്ചിരിപ്പുള്ള എല്ലാ പണ്‌ഠിതന്‍മാരും എതിര്‍ത്തിട്ടുള്ളതും അത്തരം ആളുകളെ പിന്‍പറ്റരുതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയതും രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ആളുകള്‍ അവരവര്‍ക്ക് തോന്നുന്ന ആശയം പറയാന്‍ പാടില്ലാത്തതും അത്തരം നൂതന ആശയം മുസ്ലിമീങ്ങള്‍ക്ക് ബാധകമല്ലാത്തതുമാണ്. പുതിയ എന്തെങ്കിലും ഒരു വിഷയം നിലവിലില്ലാത്തത് കൊണ്ട് വരുന്നതിന്ന് പ്രമാണങ്ങളുടെ പിന്‍ബലമോ നബിയുടെയും സഹാബത്തിന്റെയും മാതൃകയോ നിലവിലെ പണ്‌ഠിതന്‍മാരുടെ ഒരുമിച്ചുള്ള സമ്മതമോ ആവശ്യമാണ്.
എന്നാല്‍ ഒരോ പുത്തന്‍ വാദികളും അവരുടെ വാദങ്ങളുമായി രംഗത്ത് വന്നപ്പോഴും അന്നത്തെ പണ്‌ഠിതന്‍മാര്‍ അവരെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അവര്‍ കൊണ്ടു വന്നത് ആരും ആവശ്യപ്പെട്ടിട്ടായുരുന്നില്ല താനും. ചിലരുടെ പിതാക്കള്‍ പോലും തന്റെ മകനെ പിന്‍പറ്റരുതെന്ന് പറഞ്ഞിട്ടുണ്ടെത്രെ. പിന്നെ എങ്ങിനെയാണ് ജനങ്ങള്‍ ഇവരെ പിന്‍പറ്റുന്നത് എന്നത് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല.
ഈ പുത്തന്‍ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ചില വ്യത്യാസങ്ങള്‍ നോക്കുക.
ഇവരുടെ വാദങ്ങള്‍ കേരളത്തില്‍ പ്രവാചകര്‍ക്ക് ശേഷം 1300 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്. അപ്പോള്‍ ഈ 1300 വര്‍ഷങ്ങള്‍ ജീവിച്ചു മരിച്ച കേരളത്തിലെ മുസ്ലിംകള്‍ ശിര്‍ക്ക് ചെയ്‌തവരും നരകാവകാശികളുമാകുമെന്നോ? എന്തൊരു അബദ്ധജഡിലമായ ചിന്താഗതിയാണിത്.
ഇനി ഈ പുത്തന്‍ വാദികളുടെ മുര്‍ഗാമികളെ അന്യേഷിക്കുക. അഥവാ ആരാണ് ഈ പുതിയ വാദം ഇവര്‍ക്ക് പകര്‍ന്നു കൊടുത്തത്? ജമാഅത്തകാര്‍ മൗദൂതി സാഹിബിലും മുജാഹിദൂകാര്‍ അബ്ദുല്‍ വഹാബിലും എക്‌സെട്രാ. ഏറി വന്നാല്‍ ഇവര്‍ എല്ലാവരും കൂടി ശൈഖുല്‍ ഇസ്ലാം എന്ന് പറയുന്ന ഇബ്‌നു തൈമിയയില്‍ എത്തും. ഇബ്‌നുതൈമിയയുടെ കാലത്ത് ജീവിക്കുന്നതോ അതിന് മുമ്പുള്ളതോ ആയ ഏതെങ്കിലും ഒരു പണ്‌ഠിതനെ ചൂണ്ടിക്കാണിച്ച് അദ്ധേഹത്തെ ഞാന്‍ പിന്‍പറ്റുന്നു എന്നു പറഞ്ഞാല്‍ ഇപ്പോള്‍ ഇവര്‍ വാദിച്ചു കൊണ്ടിരിക്കുന്നതെല്ലാം പൊളിഞ്ഞതു തന്നെ. എന്നു മാത്രവുമല്ല. ഇബ്‌നു തൈമിയയെ തന്നെ പൂര്‍ണ്ണമായി ഇവര്‍ പിന്‍പറ്റുന്നില്ല. റസൂലിന്റെ കാലത്ത് ഗനീമത്ത് സ്വത്ത് വിതരണം ചെയ്‌ത സമയത്ത് ഒരാള്‍ മുഹമ്മദേ നീ നീതി പാലിക്കുക എന്നു പറഞ്ഞപ്പോള്‍ അയാള്‍ക്കെതിരെ വാളോങ്ങിയ ഉമര്‍(റ) നോട് റസൂല്‍ പറഞ്ഞത് - ഉമറേ നീ അവനെ വെറുതെ വിടുക അവനേക്കാള്‍ മോശമായ ഒരാള്‍ അവന്റെ സന്താന പരമ്പരയില്‍ വരാനുണ്ട് എന്നാണ്. ആ വ്യക്തിയുടെ സന്താന പരമ്പരയില്‍ ജനിച്ചതത്രെ ഇബ്‌നുതൈമി. വ്യതിയാനത്തിന്റെ തുടക്കം അവിടെ തുടങ്ങുന്നു എന്നാണ് പണ്‌ഠിത മതം.
ഇനി എന്തൊക്കെയാണ് സുന്നികളെ കാഫിറാക്കുന്നതിന് ഇവര്‍ക്കുള്ള കാരണങ്ങള്‍?
പ്രധാനമായും സുന്നികള്‍ തവസ്സുലും ഇസ്‌തിഗാസയും ചെയ്യുന്നു എന്നതാണ് എല്ലാവരും സുന്നികള്‍ക്കെതിരില്‍ ഉന്നയിക്കുന്നത്. ഉദാഹരണമായി പറഞ്ഞാല്‍ നബി (സ) യുടെ ഹക്ക്‌കൊണ്ട് കാക്കണെ ബദ്‌രീങ്ങളുടെ ജാഅ് കൊണ്ട് സഹായിക്കണേ, മുഹിയുദ്ധീന്‍ ശൈഖിന്റെ ബര്‍ക്കത്ത് കൊണ്ട് സഹായിക്കണേ എന്ന് സഹായം തേടുന്നവരാണ് എന്ന്. അവര്‍ ചോദിക്കുകയും ചെയ്യുന്നു `അല്ലാഹുവിന്റെ അടിമകള്‍ക്ക് അല്ലാഹു പോരേ? എന്തിന് ഇടയാളന്‍മാര്‍?`
ഇവിടെ ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നത് നന്നാകും. അല്ലാഹുവിനോടുള്ള പ്രാര്‍ത്തനക്ക് ഉത്തരം ലഭിക്കാന്‍ ചില നിബന്ധനയുണ്ട്. മാത്രവുമല്ല അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ കൂടുതല്‍ ഉത്തരം പ്രതിക്ഷിക്കുന്ന ചില സ്ഥലങ്ങളുണ്ട്, ചില സമയങ്ങളുണ്ട്, ചില അദബുകളുണ്ട്.
സ്ഥലങ്ങള്‍: അറഫയില്‍ നിന്നുള്ള പ്രാര്‍ത്ഥനയും മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥനയും ഒരു പോലെയല്ല. അറഫയില്‍ നിന്നാകുമ്പോള്‍ കൂടുതല്‍ ഉത്തരം പ്രതിക്ഷിക്കാം. മറ്റു സ്ഥലങ്ങളില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതിന്ന് കുഴപ്പമില്ല. അതുപോലെ വേറെയും സ്ഥലങ്ങളുള്ളത് നിങ്ങള്‍ക്കറിയാം. അറഫ ഒരു ഉദാഹരണം മാത്രം.
സമയം: ലൈലത്തുല്‍ ഖദ്‌റിലുള്ള പ്രാര്‍ത്ഥനയും മറ്റു രാത്രികളിലുള്ള പ്രാര്‍ത്ഥനയും ഒരുപോലെയല്ല. ലൈലത്തുല്‍ ഖദ്‌റിലുള്ള പ്രാര്‍ത്ഥനക്ക് കൂടുതല്‍ ഉത്തരം പ്രതീക്ഷിക്കാം. മറ്റു രാത്രിയിലുള്ള പ്രാര്‍ത്ഥനക്ക് കുഴപ്പമില്ല.
അദബൂകള്‍: സല്‍ക്കര്‍മ്മങ്ങള്‍കൊണ്ടോ, സദ്‌വൃത്തരെക്കൊണ്ടോ ഇടതേടി പ്രാര്‍ത്ഥിക്കുക. അതായത് `അല്ലാഹുവേ എന്റെ ഇന്ന സല്‍ക്കര്‍മ്മത്തിന്റെ ബര്‍ക്കത്ത് കൊണ്ട് നീ എന്നെ സഹായിക്കേണമേ` ഗുഹയിലകപ്പെട്ട മുന്ന് പേര്‍ അവരുടെ സല്‍ക്കര്‍മ്മങ്ങള്‍കൊണ്ട് ഇടതേടി പ്രാര്‍ത്ഥിച്ച് രക്ഷപ്പെട്ട കഥ നബി(സ) പറഞ്ഞതായി നാം കേട്ടതാണ്. അതുപോലെ തന്നെ നബിക്കുമുമ്പുള്ള വേദക്കാര്‍ ബഹുദൈവ വിശ്വാസികളുമായി യുദ്ധം ചെയ്യുമ്പോള്‍ വരാനിരിക്കുന്ന മുഹമ്മദ് നബിയെ ഇടതേടി പ്രാര്‍ത്തിക്കാറുണ്ടായിരുന്നു. `വിശ്വസിച്ചവരേ നിങ്ങള്‍ അല്ലാഹുവിലേക്ക് അടുക്കുവാനുള്ള മാര്‍ഗ്ഗം തേടുക` എന്ന് ഖുര്‍ആന്‍ പറയുകയും ചെയ്യുന്നു. സഹാബത്ത് നബിയെക്കൊണ്ടും നബിയുടെ പിതൃസഹോദരന്‍ അബ്ബാസ്(റ) നെക്കൊണ്ടും ഇടതേടി പ്രാര്‍ത്ഥിച്ചതായി ഇമാം ബുഖാരി.
പിന്നെ ചിലര്‍ വാദിക്കുന്നു അല്ലാഹുവല്ലാത്തവരോട് സഹായം തേടുന്നത് ശിര്‍ക്കാകുന്നു എന്ന്. അഥവാ ബദ്‌രിങ്ങളെ കാക്കണേ, മൊഹിയുദ്ധീന്‍ ശേഖേ സഹായിക്കണേ എന്നൊക്കെ.
ഇതാണ് മര്‍മ്മ പ്രധാനമായ പ്രശ്‌നം എന്നാണ് മനസ്സിലാകുന്നത്.
അല്ലാഹുവല്ലാത്തവരോട് സഹായം തേടല്‍ നാല് വിധത്തിലാണ്
1. ജീവിച്ചിരിക്കുന്നവര്‍ ജീവിച്ചിരിക്കുന്നവരോട് സഹായം തേടല്‍
2. മരിച്ചവര്‍ മരിച്ചവരോട് സഹായം തേടല്‍
3. മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരോട് സഹായം തേടല്‍
4. ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരോട് സഹായം തേടല്‍
1. ജീവിച്ചിരിക്കുന്നവര്‍ ജീവിച്ചിരിക്കുന്നവരോട് സഹായം തേടല്‍
ജീവിച്ചിരിക്കുന്നവര്‍ ജീവിച്ചിരിക്കുന്നവരോട് തന്നെ സഹായം തേടുന്നത് ശിര്‍ക്കും ശിര്‍ക്കല്ലാത്തതും ഉണ്ട്. ഉദാഹരണം അമൃത കോളേജില്‍ ഒരു മുസ്ലിം തന്റെ മകന് ഒരു സീറ്റ് ലഭിക്കുന്നതിനായി മാതാ അമൃദാനന്ദമയിയെ പോയി കണ്ട് സഹായം ചോദിച്ചാല്‍ അത് ശിര്‍ക്കാകുമോ? ഒരിക്കലുമില്ല. കാരണം അവര്‍ ദൈവമാണെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ മാതാ അമൃദാനന്ദമയി ദൈവമാണെന്ന് വിശ്വസിക്കുന്ന അവരുടെ ഒരാരാധകന്‍ ഈ ആവശ്യം അവരോടുന്നയിച്ചാല്‍ അത് ശിര്‍ക്കാകും. കാരണം അവര്‍ ദൈവമാണെന്ന് അയാള്‍ വിശ്വസിക്കുന്നു എന്നതാണ് കാരണം. അപ്പോള്‍ ഇവിടെ ശിര്‍ക്കും തൗഹീദും ചെയ്യുന്നവരുടെ വിശ്വസത്തെ ആശ്രയിച്ചിരിക്കുന്നു എന്നര്‍ത്ഥം.
2. മരിച്ചവര്‍ മരിച്ചവരോട് സഹായം തേടല്‍
മഅ്‌ശറയില്‍ ജനങ്ങള്‍ ഒന്നടങ്കം പ്രയാസപ്പെടുമ്പോള്‍ അവര്‍ ആദമിനെ സമീപിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്യും. എന്നോട് സഹായം തേടുന്നത് ശിര്‍ക്കാണ് എന്നല്ല ആദം (അ) പറയുക. മറിച്ച് ശേഷം വന്ന പ്രാവചകരുടെ അടുത്തേക്കയക്കുകയായിരിക്കും. അപ്പോള്‍ മരിച്ചവര്‍ മരിച്ചവരോട് സഹായം ചോദിക്കുന്നത് ശിര്‍ക്കാകുന്നതെങ്ങിനെ?
3. മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരോട് സഹായം തേടല്‍
മരിച്ച മുഅ്‌മിനായ മനിഷ്യന്‍ മയ്യിത്ത് കൊണ്ട് പോകുമ്പോള്‍ വിളിച്ചു പറയും `ഖദ്ദിമൂനീ,, ഖദ്ദിമൂനീ,, (എന്നെ എന്റെ സൗഭാഗ്യങ്ങളിലെക്ക് വേഗം കൊണ്ട് പോകൂ) എന്ന്. ശിര്‍ക്ക് പൊറുക്കപ്പെടാത്ത പാപമായിരിക്കെ അയാള്‍ പിന്നെ രക്ഷപ്പെടുന്നതെങ്ങിനെ? അപ്പോള്‍ ഇതും ശിര്‍ക്കല്ല എന്ന് വരുന്നു.
4. ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരോട് സഹായം തേടല്‍
മുഹമ്മദ് നബി (സ) മിഅ്‌റാജിന്റെ രാത്രിയില്‍ വാനയാത്ര നടത്തുകയും 50 വഖ്‌ത് നമസ്‌കാരവുമായി തിരിച്ചു വരുമ്പോള്‍ മൂസാനബി (അ) കാണുകയും തങ്ങളുടെ ശേഷം വരുന്ന ജനങ്ങള്‍ക്കിത് പ്രയാസമാകുമെന്നും അതിനാല്‍ കുറച്ചു തരാന്‍ ആവശ്യപ്പെടണമെന്നു പറഞ്ഞ് തിരിച്ചയച്ചു. ഇങ്ങിനെ 9 പ്രാവശ്യ തിരിച്ചയച്ചുകൊണ്ട് 50 ല്‍ നിന്ന് 5 വഖ്‌തായി കുറച്ചത് മരിച്ചു പോയ മുസാ (അ) ജീവിച്ചിരിക്കുന്ന മഹമ്മദ് നബിക്കും അതുവഴി സകല സത്യവിശ്വാസികള്‍ക്കും ചെയ്‌ത സഹായമാണ്. ഇത് ശിര്‍ക്കാണെന്ന് ആരും പറഞ്ഞിട്ടില്ല. പറയാന്‍ സാധ്യമല്ല.
അതുപോലെ തന്നെ മുസ്ലിമിംകള്‍ പുണ്യം ആഗ്രഹിച്ച് ഹജറുല്‍ അസ്‌വദ് ചുംബിച്ചാല്‍ അത് പുണ്യമാണ് എന്ന് എല്ലാമുസ്ലിമീംകളും വിശ്വസിക്കുന്നു. എന്നാല്‍ ഒരു കാഫിര്‍ പുണ്യം കരുതി ഒരു ബിംബത്തെ ചുംബിച്ചാല്‍ അത് ശിര്‍ക്കും അവന്‍ ശിര്‍ക്ക് ചെയ്‌തവനുമാകും. ഇവിടെയും ശിര്‍ക്കും തൗഹീദും തീരുമാനിക്കുന്നത് ചെയ്യുന്നവന്റെ വിശ്വാസമനുസരിച്ചല്ലേ?
ഇനി നമ്മുടെ നാട്ടില്‍ കാളപുട്ട് മല്‍സരം നടക്കാറുണ്ട്. അതില്‍ വിജയിച്ച ഒരു കാളക്ക് സമ്മാനമെന്നോണം ഒരു മുസ്ലിം ഒരു പൂമാല ചാര്‍ത്തിയാല്‍ അത് ശിര്‍ക്കാകുമോ? ഇല്ല. കാരണം പശു ദൈവമാണെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ പശു ദൈവമാണെന്ന് വിശ്വസിക്കുന്ന ഒരു ഹിന്ദു ഈ പശുവിന്റെ നെറ്റിയില്‍ ഒരു പൂ ചൂടിയാല്‍ അത് ശിര്‍ക്കാകും. കാരണം പശു ദൈവമാണെന്ന് ആ ഹിന്ദു വിശ്വസിക്കുന്നു എന്നതാണത്.
അപ്പോള്‍ ഈ നാല് വിധത്തിലും ഒരു വിശ്വാസി അല്ലാഹു അല്ലാത്തവരോട് സഹായം തേടുന്നത് ഗുണകരവും തൗഹീദും ആകും. തൗഹീദൂം ശിര്‍ക്കും അത് ചോദിക്കുന്നവന്റെ വശ്വാസം പോലിരിക്കും എന്നതാണ് വസ്‌തുത. മരണത്തോടെ എല്ലാവര്‍ക്കും സത്യം വെളിപ്പെടുകയും അല്ലാഹു സൃഷ്ടാവും ആരാധ്യനും ഏകനുമാണെന്ന് ബോദ്ധ്യപ്പെടുന്നതിനാല്‍ മരണം വരെ മാത്രമെ സംശയനിവാരണത്തിന് പ്രസക്തിയുള്ളൂ. മരണത്തിന് ശേഷമുള്ള വിശ്വാസത്തിന് പ്രതിഫലം നല്‍കപ്പെടുകയില്ല.
അല്ലാഹു അവന്‍ ഏകനാണ്, അവന്‍ ഒന്നിനേയും ആശ്രയിക്കുന്നില്ല, മറിച്ച് സര്‍വ്വ ചരാചരങ്ങളും സദാസമയവും അല്ലാഹുവുനെ ആശ്രയിച്ചു കൊണ്ടേ ഇരിക്കുന്നു, അവന്‍ ജനിച്ചവനല്ല, ജനിപ്പച്ചിട്ടുമില്ല. സൃഷ്ടികളായ മനുഷ്യരും ജിന്നുകളും മലക്കുകളും സര്‍വ്വ ചരാചരങ്ങളും കൂടി ശ്രമിച്ചാല്‍ പോലും ഒരു പരമാണുവിനെ പോലും ചലിപ്പിക്കുവാനോ നിശ്ചലമാക്കാനോ അല്ലാഹുവിന്റെ സമ്മതം കൂടാതെ സാദ്ധ്യമല്ല എന്നാണ് ഒരു മുസ്ലിം വിശ്വസിക്കേണ്ടത്. ഇതാണ് വിശ്വാസം ഈ വിശ്വാസത്തോടെ അവന്‍ നിമിത്തമാക്കിയ ഏതൊരാളോടും സഹായം തേടുന്നത് ശിര്‍ക്കല്ലാത്തതും അനുവദനിയവുമായിരിക്കും. മുഅ്‌മിനീംങ്ങള്‍ പരസ്‌പരം സഹായികളാണ് - ഖുര്‍ആന്‍. ഞങ്ങള്‍ നിങ്ങള്‍ക്കുള്ള സഹായികളാണ് ദുനിയാവിലും ആഖിറത്തിലും എന്ന് മലക്കുകള്‍ - ഖുര്‍ആന്‍.
മനുഷ്യനെന്നല്ല അല്ലാഹുവല്ലാത്ത ഒന്നിനും ഒരു ശക്തിയും ഒരു കഴിവുമില്ല. എല്ലാം അല്ലാഹു അപ്പപ്പോള്‍ നല്‍കുന്ന കഴിവുകൊണ്ട് സൃഷ്‌ഠികള്‍ ചെയ്യുന്നു എന്നു മാത്രം. ഒരാളുടെ ശ്വാസം നിലച്ചാല്‍ അത് തിരിച്ച് കൊണ്ടുവരാന്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ ആര്‍ക്കും സാധ്യമല്ല തന്നെ. അല്ലാഹു ഉദ്ധ്യേശിച്ചാലോ ആരും എന്തും ചെയ്യും. അല്ലാഹു അവന്റെ അടിമകള്‍ക്ക് കൊടുക്കുന്ന കഴിവുകള്‍ക്ക് വല്ല പരിധിയുമുണ്ടോ? പരിശോധിക്കാവുന്നതാണ്.
ഈസാ (അ) മരിച്ചവരെ ജീവിപ്പിച്ചു. ഇതില്‍ ആര്‍ക്കും സംശയമില്ല. മഹമ്മദ് നബിയുടെ ഉമ്മത്തിലെ പണ്‌ഠിതന്‍മാര്‍ ബനൂ ഇസ്രായേല്യരിലെ പ്രവാചകന്‍മാരെ പോലെയെന്ന് നബി തങ്ങള്‍. അപ്പോള്‍ ഉമ്മത്ത് മുഹമ്മദിനും (സ) സാധിക്കാം. ഇത് ന്യായം. എന്തിനധികം പറയുന്നു ദജ്ജാല്‍ ഒരാളെ രണ്ടായി പിളര്‍ന്ന് കൊല്ലുകയും എന്നിട്ടയാളെ ജീവിപ്പിക്കുകയും ചെയ്യും. അവന്‍ പറയുമ്പോള്‍ മരുഭുമിയില്‍ മഴ വര്‍ഷിക്കുകയും ചെടികളും പഴങ്ങളും നിമിഷ നേരം കൊണ്ട് ഉണ്ടാവുകയും ചെയ്യും. അപ്പോള്‍ അവന്‍ ദൈവമാകുമോ. വിശ്വാസികള്‍ പറയും അവന്‍ ദൈവമല്ല എന്ന്. അല്ലാഹു ഉദ്ധേശിച്ചാല്‍ അവന്റെ സഹായം കൊണ്ട് ആര്‍ക്കും എന്തും സാധിക്കാം. ഇബ്‌ലീസിനും പല കഴിവുമുണ്ട് അതും അവന് അല്ലാഹു നല്‍കിയതാണ്.
മറഞ്ഞ കാര്യം സൃഷ്‌ഠികള്‍ക്കറിയുമോ? അല്ലാഹു ഉദ്ധേശിച്ചാലറിയും. സൂറത്തുല്‍ ഖഹ്‌ഫില്‍ മുസാ (അ) ഒരാളുടെ കൂടെ യാത്ര ചെയ്യുമ്പോള്‍ അയാള്‍ മൂന്ന് കാര്യങ്ങള്‍ ചെയ്‌തതായ ഖുര്‍ആന്‍. അതില്‍ ഒന്ന് ഒരു ചെറിയ കുട്ടിയെ പിടിച്ചയാള്‍ കൊന്നു. അതിന് കാരണം പറഞ്ഞത് ഈ കുട്ടി വളര്‍ന്ന് വലുതായാല്‍ മുസ്ലിമായ തന്റെ മാതാപിതാക്കളെ ഖുഫിറിലേക്ക് നയിക്കുമന്നതിനാലാണ് എന്നാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞ് സംഭവിക്കാന്‍ പോകുന്ന ഈ വിവരം അയാള്‍ക്കെങ്ങിനെ കിട്ടി? മേല്‍ പറഞ്ഞ മൂന്നു സംഭവങ്ങളും മറഞ്ഞ കാര്യങ്ങളായിരുന്നു. ഈ ഒരാള്‍ക്ക് മാത്രമേ ഈ കഴിവുണ്ടാകൂ എന്നതിന് ഒരു തെളിവും ആരുടെയെങ്കിലും കയ്യില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആര്‍ക്കും ലഭിക്കാം.
സുലൈമാന്‍ നബിയുടെ കൊട്ടാരത്തില്‍ നിന്നും മാസങ്ങള്‍ വഴിദുരമുള്ള ബില്‍ഖിസ് രാഞ്‌ജിയുടെ സിംഹാസനം പെട്ടെന്ന് ആര് കൊണ്ടുവരും എന്ന സുലെമാന്‍ നബിയുടെ ചോദ്യത്തിന് അര ദവിസം കൊണ്ട് കൊണ്ടുവരാമെന്ന് ജിന്നില്‍ പെട്ട ഇഫ്‌രീത്ത് എന്നാല്‍ കണ്ണടച്ച് തുറക്കുന്ന സമയത്ത് സദസ്സിലുള്ള അറിവുള്ള ഒരു മനുഷ്യന്‍ കൊണ്ടു വന്നു. സുലൈമാന്‍ നബിയുടെ ഉമ്മതില്‍ പെട്ട ഒരാള്‍ക്കിത് സാധിക്കുമെങ്കില്‍ മുര്‍സലീങ്ങളില്‍ അത്യുത്തമരായ സൃഷ്‌ഠികളില്‍ ഉത്തമനായ മുഹമ്മദ് (സ) നബിയുടെ സകല ഉമ്മത്തുകളിലും സ്രേഷ്‌ഠരായ ഉമ്മത്തിനിത് സാധ്യമാകില്ല എന്ന വാദം എത്രമാത്രം വിവരക്കേടാണ്?
എന്നാല്‍ അല്ലാഹുവല്ലാത്തവരോട് സഹായം തേടേണ്ടതുണ്ടോ? ചിന്തിക്കേണ്ടതാണ് വിഷയം.
രോഗത്തിന് ശിഫ നല്‍കുന്നവന്‍ അല്ലാഹുവാണ്. എന്നാല്‍ രോഗം വന്നാല്‍ നാം ഡോക്ടറെ കാണാറില്ലേ? ഉണ്ട്. അത് ശിര്‍ക്കാണോ? അല്ല. മരുന്ന് കഴിച്ചാല്‍ രോഗ ശമനം ഉണ്ടാകാറില്ലേ? ഉണ്ട്. എന്നാല്‍ മരുന്നോ ഡോക്ടറോ ആണോ സുഖപ്പെടുത്തുന്നത്. അല്ല. അല്ലാഹുവാണ് സുഖപ്പെടുത്തുന്നത്. ഡോക്ടറെ കാണാതെയും മരുന്ന കഴിക്കാതെയും അസുഖം ഭേതമാകാറുണ്ടോ? ഉണ്ട്. ഡോക്ടറെ കണ്ടാലും മരുന്നു കഴിച്ചാലും അസുഖം മാറാതെയുമുണ്ട്.
വിശപ്പടക്കാന്‍ നാം ഭക്ഷണം കഴിക്കാറുണ്ട്. ഭക്ഷണം ഒരു നിമിത്തം മാത്രം വിശപ്പടക്കുന്നവന്‍ അല്ലാഹുവാണ്. രോഗം മാറ്റുന്നവനും അവന്‍ തന്നെ. എന്നാല്‍ ഡോക്ടറെ കാണുമ്പോള്‍ ഡോക്ടറെ നിങ്ങള്‍ ഒരു നിമിത്തം മാത്രമാണ് രോഗം മാറ്റുന്നവന്‍ അല്ലാഹുവാണ് എന്നും എന്റെ വിശ്വാസം ശരിയാണ് എന്നും ഡോക്ടറോട് പറയേണ്ടതുണ്ടോ? ഇല്ല. പിന്നെ എവിടെയാണ് പ്രശ്‌നം എന്ന് മനസ്സിലാകുന്നില്ല!!
അപ്പോള്‍ അല്ലാഹുവാണ് സൃഷ്‌ഠാവും സംരക്ഷകനും സഹായിയും എന്ന വിശ്വാസത്തോടെ അവന്റെ സൃഷ്‌ഠികളോട് അല്ലാഹു നല്‍കിയ കഴിവുകൊണ്ട് സഹായം തേടാവുന്നതാണ്. സൃഷ്ടികളിലെ സജ്ജനങ്ങളെയും സദ്‌പ്രവര്‍ത്തികളെയും വസീലയാക്കിയും സഹായം തേടാവുന്നതാണ്. മുന്‍കഴിഞ്ഞ സഛരിതരായ മഹത്തുക്കളും ഉലമാക്കളും ഉമറാക്കളും താബിഉതാബിഉകളും താബിഉകളും സഹാബത്തും നടന്നു വന്ന വഴിയാണിത്. ഇതാണ് അഹ് ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ പാത. ഇതാണ് മുസ്‌തഖീങ്ങളുടെ വഴി. ഇവര്‍ തന്നെയാണ് റസൂലിനെ (സ) പിന്‍പറ്റിയവര്‍. ഇതു തന്നെയാണ് തൗഹീദ്. അതിനാല്‍തന്നെ ഇവര്‍ മാത്രമാണ് സ്വര്‍ഗ്ഗാവകാശികള്‍.
ശരിയായ വഴിയിലേക്കുള്ള ചില സുചനകള്‍:
അല്ലാഹു നിങ്ങള്‍ക്ക് മുസ്ലിംകളെന്ന് പേര് നല്‍കിയിരിക്കു്‌ന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കാനും, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷിയായിരിക്കാനും (സൂറ: ഹജ്ജ് - 78) (ഈ ആയത്തില്‍ ശരിയായ പാതയിലുള്ളവര്‍ മുസ്ലിംകള്‍ എന്ന പേരില്‍ അറിയപ്പെടും എന്ന് മനസ്സിലാക്കാം) അതായത് ഖുര്‍ആന്റേയോ സുന്നത്തിന്റേയോ പേരിലല്ലാതെ വിളിക്കപ്പെടുന്നവര്‍ ശരിയായ പാതയിലല്ല. ഏതെങ്കിലും ഒരു വ്യക്തിയുടെ പേരില്‍ അറിയപ്പെടുന്നവര്‍ ശരിയായ പാതയില്‍ നിന്ന് വ്യതിചലിച്ചവരാണ് ഉദാഹരണം, വഹാബികള്‍, മൗദൂദികള്‍ തുടങ്ങിയ പുതിയ പേരില്‍ അറിയപ്പെടുന്നവര്‍.
ചില മുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍ (ആലുഇമ്‌റാന്‍ - 106) (ഇവിടെ വെളുക്കുന്ന മുഖം അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെയും കറുക്കുന്നത് ബിദ്‌അത്തുകാരുടെയും പിഴച്ചവരുടെയുമായിരിക്കും എന്ന് - ഇബ്‌നു കസീര്‍)
എന്നാല്‍ ലോക മുസ്ലിംകള്‍ നാലിലൊരു മദ്‌ഹബ് സ്വികിരുക്കുന്നു എന്നത് ഇതിനെതിരാവുകയില്ല. കാരണം ചിലവിഷയങ്ങളില്‍ അവ്യക്തതയുളവാകുന്ന കാര്യങ്ങളില്‍ അതിന്റെ വിശദീകരണം നാലു വിധത്തില്‍ മതത്തില്‍ തുടരുന്നതാണ് മദ്‌ഹബൂകളിലെ വ്യത്യാസങ്ങള്‍. മാത്രവുമല്ല ഈ നാല് മദ്‌ഹബും അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്ത് തന്നെയാണു താനും. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഒന്ന് മറ്റൊന്നിനെ പിഴച്ചതായി കാണുന്നില്ല. ഏതഭിപ്രായവും സ്വീകിരക്കാവുന്നതാണ് എന്ന് നാല് മദ്‌ഹബും പറയുന്നു. ഒരു ഉദാഹരണത്തിലുടെ അത് മനസ്സിലാക്കാവുന്നതാണ്. നബി (സ) യുടെ കാലത്ത് ഒരു സ്വഹാബി തന്റെ ഭാര്യയോട് ഒരു ഹീന് (ഘട്ടം) കഴിയുന്നതു വരെ നിന്നെ ഞാന്‍ തൊടില്ല എന്ന് ശപഥം ചെയ്‌തു. എന്നാല്‍ ഹീനിന് എത്രയാണ് സമയം എന്നയാള്‍ക്ക് നിശ്ചയമില്ലായിരുന്നു. പ്രവാചകരോട് ചോദിക്കാന്‍ ലജ്ജ തോന്നിയതിനാല്‍ ആദ്യം അബൂബക്കര്‍ (റ) യോട് ചോദിച്ചു. അബൂബക്കര്‍ (റ) ഖുര്‍ആനിലെ ഒരായത്ത് ഓതി പറഞ്ഞു ഹീന് എന്നതിന് ഒരു മനുഷ്യന്റെ ആയുസ് എന്നാണ് അതുകൊണ്ട് മരണം വരെ നിനക്കവളെ തൊടാന്‍ പാടില്ല. പിന്നീട് ഉമര്‍ (റ)ട് അതേ ചോദ്യം ചോദിച്ചു. ഉമര്‍(റ) വേറെ ഒരായത്ത് ഓതിയിട്ട് ഹീന് എന്നാല്‍ നാല്‍പത് വയസ്സാണ് അതിന് ശേഷ് തൊടാം എന്നാണ്. പിന്നീട് ഉസ്‌മാന്‍ (റ) ചോദിച്ചപ്പോള്‍ വേറെ ഒരായത്തോതി അത് ഒരു വര്‍ഷമാണ് എന്ന് പറഞ്ഞു. ശേഷം അലി (റ) ചോദിച്ചപ്പോള്‍ അത് ഒരു ദിവസത്തിന്റെ പകുതിയാണ് അതുകൊണ്ട് ഉടനെ ഭാര്യയുടെ അടുത്തേക്ക് പോകുക എന്നാണ്. ഇനി ലജ്ജ നല്ലതല്ല എന്ന് മനസ്സിലാക്കി റസൂലിന്റെ അടുത്തെത്തി സംഭവം വിവരിച്ചു വിഷയം ചോദിച്ചു. റസൂല്‍ (സ) പറഞ്ഞു - അവര്‍ നാല് പേരും പറഞ്ഞത് ശരിയാണ് - നിനക്ക് എളുപ്പമുള്ളത് നിനക്ക് സ്വീകരിക്കാം എന്നാണ്. ഇതില്‍ നിന്നും ഇത്തരത്തിലുള്ള വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയുള്ളതും ആവശ്യവും ഗുണകരവുമാണെന്നും അതുകൊണ്ടു തന്നെ സത്യത്തില്‍ നിന്നും വ്യതിചലിക്കാത്തതുമാണെന്നും മനസ്സിലാക്കേണ്ടതാണ്.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറ പ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്. നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്. (ആലു ഇംറാന്‍ 102, 103)
അവസാന നാള്‍ വരെ സത്യത്തിനു വേണ്ടി പോരാടുന്ന ഒരു വിഭാഗം എന്റെ ഉമ്മത്തില്‍ നിന്ന് നില നില്‍ക്കും. അപ്പോള്‍ അവരിലേക്ക് മറിയമിന്റെ പുത്രന്‍ ഈസാ (അ) വരും. അപ്പോള്‍ ജനങ്ങള്‍ അവര്‍ക്ക് നമസ്‌കാരത്തിന് നയിക്കാന്‍ ഈസ(അ) ഓട് ആവശ്യപ്പെടും. അദ്ധേഹം പറയും. ഇല്ല, നിങ്ങള്‍ തന്നെ നയിക്കുക. അല്ലാഹു ഈ ഉമ്മത്തിനെ ബഹുമാനിച്ചിരിക്കുന്നു അതായത് അവരുടെ പ്രവാചകന്‍ മുഹമ്മദ് നബിയോ (സ) അദ്ധേഹത്തിന്റെ ജനതയോ അല്ലാതെ അവരെ നയിക്കുകയില്ല. (ബൂഖാരി - 225, മുസ്ലിം 3546)
ഈ വാകങ്ങള്‍ ഈ ഈ ഉമ്മത്ത് പല കക്ഷികളായി തിരിഞ്ഞ് ഭിന്നിക്കുമെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ശരിയായ പാത ഏത് എന്ന് കണ്ടെത്തല്‍ നമ്മുടെ ബാധ്യതയാകുന്നു.
ബനീ ഇസ്രായീല്‍ 72 വിഭാഗമായെങ്കില്‍ എന്റെ സമുദായം 73 വിഭാഗമാകുമെന്നും അതില്‍ ഒന്നു മാത്രം സ്വര്‍ഗ്ഗത്തിലും ബാക്കിയെല്ലാം നരകത്തിലുമായിരിക്കുമെന്നും റസൂല്‍ (സ) പറഞ്ഞു, സഹാബത്ത് ചോദിച്ചു ഏതാണ് ആ ഒരു വിഭാഗം. അവിടുന്ന് പറഞ്ഞു `ഞാനും എന്റെ സഹാബത്തും ഏതൊന്നില്‍ നിലകൊണ്ടുവോ അതില്‍ നിലകൊണ്ടവര്‍. (തിര്‍മിതി 2564, 2565)
ഈ ഹദീസില്‍ പല കക്ഷികളായി ഈ ഉമ്മത്ത് ഭിന്നിക്കുമെന്നും അതില്‍ ഒന്ന് മാത്രമാണ് സ്വര്‍ഗ്ഗാവകാളികളെന്നും തെളിയുന്നു. അതിനാല്‍ ആ ഒന്ന് ഏതെന്ന് കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുന്നു.
ഈ രക്ഷപ്രാപിച്ച പാര്‍ട്ടി ഏതെന്ന ചോദ്യത്തിന് അല്ലാഹുവിന്റ റസുല്‍ പറഞ്ഞത് `അല്‍ ജമാഅ, അല്‍ ജമാഅ` (ഇബ്‌നു മാജ - 3982)
തന്നെ ഏതു പേരില്‍ വിളിക്കപ്പെടണം എന്ന് ഒരു മുസ്ലിമിനോട് ചോദിക്കപ്പെട്ടാല്‍ അവന്റെ കര്‍ത്തവ്യമാണ് ഞാനൊരു ഷുകൈലിയല്ല, ഒരു കുഫന്തിയല്ല ഞാനൊരു മുസ്ലിമാണ് ഞാന്‍ ഖുര്‍ആനും സുന്നത്തുമാണ് പിന്‍തുടരുന്നത് എന്ന് പറയല്‍ (അന്ന് ഷുകൈലി എന്ന് പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു അയാളുടെ അനുയായികള്‍ സ്വയം ഷുകൈലികള്‍ എന്ന് വിളിക്കപ്പെട്ടിരുന്നു) അല്ലാഹു തന്ന പേരില്‍ നിന്നും ഒരിക്കലും വ്യതിചലിക്കാന്‍ പാടില്ല, അത് ജനങ്ങളും അവരുടെ മാതാപിതാക്കളും പുതുതായി കണ്ടുപിടിച്ചത്, അത് അല്ലാഹു അനുവദിക്കുന്നില്ല. (ഇബ്‌നു തൈമിയ - ഫതാവ 3: 415)
വളരെ ശ്രദ്ധിക്കുകയും എന്റെ സഹാബത്തിനെ പിന്‍തുടരുകയും ചെയ്യുക, പിന്നീട് അവര്‍ക്ക് ശേഷം വന്നവരെയും (താബിഅ്), പിന്നീട് അവര്‍ക്ക് ശേഷം വന്നവരെയും (താബിഉത്താബിഅ്). അവര്‍ക്ക് ശേഷം (താബിഅ്‌ത്താബിഅ്‌കള്‍ക്ക് ശേഷം) വ്യാപകമായി കള്ളം പ്രചരിപ്പിക്കപ്പെടും അങ്ങിനെ ഒരാള്‍ ഒരാശയം കൊണ്ടുവരും എന്നാല്‍ ആരും അങ്ങിനെ ഒന്ന് ആവശ്യപ്പെട്ടിട്ടുണ്ടാവില്ല. അതുകൊണ്ട് ആരെങ്കിലും സ്വര്‍ഗ്ഗത്തിലെ ഉന്നത സ്ഥാനം ആഗ്രഹിക്കുന്നു എങ്കില്‍ എന്റെ ജമാഅിന്റെ (സഹാബത്തിന്റെ) കൂടെയാവട്ടെ. കാരണം ഒറ്റപ്പെട്ടവന്റെ കൂടെയാണ് ശൈത്താന്‍. അവന്‍ എന്നെത്തൊട്ടും സഹാഹബത്തിനെത്തൊട്ടും വിദൂരത്താണ് (്‌ആശയം തിര്‍മുദി - 2165)
ആരെങ്കിലും തന്റെ അമീറില്‍ (ഖലീഫ) എന്തെങ്കിലും തെറ്റായത് കണ്ടാല്‍ അവന്‍ മൗനമവലംബിക്കുകയും അമീറിനെതിരില്‍ ശബ്ദമുയര്‍ത്താതിരിക്കുകയും ചെയ്യട്ടെ, ഒരുമിച്ച് കൂടിയവരില്‍ (ജമാഅ) നിന്ന് ആരെങ്കലും മാറി നില്‍ക്കുകയും എന്നിട്ടവന്‍ മരണപ്പെടുകയും ചെയ്‌താല്‍ അവന്‍ ജാഹിലിയ്യ മരണമാണ് വരിക്കുന്നത് (ബുഖാരി 7054, ശറഹുല്‍ മുസ്ലിം 12: 441, നസായി 4125)
ഇവിടെ മുസ്ലിംകള്‍ നബി (സ) യുടേയും ശേഷം അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്‌മാന്‍ (റ), അലി (റ) എന്നിവരുടെ കീഴില്‍ ഉറച്ചു നില്‍ക്കേണ്ടതാണെന്നും. അങ്ങിനെ മുസ്ലിമീങ്ങള്‍ ഏകോപിച്ച കാര്യങ്ങള്‍ സ്വീകരിക്കുകയും അനുസരിക്കുകയും വേണമെന്ന് മനസ്സിലാക്കാവുന്നതാണ്. ഇനി ആരെങ്കിലും ഈ കൂട്ടായ്‌മയില്‍ നിന്ന് എന്ത് ന്യായം പറഞ്ഞായാലും മാറി നിന്നുകൊണ്ട് പുതിയ വാദവുമായി വരികയും അങ്ങിനെ മരണപ്പെടുകയും ചെയ്‌താല്‍ അവന്‍ പാപിയായിക്കൊണ്ടാണ് മരണപ്പെടുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് പ്രവാചകരുടെ കാലത്ത് പ്രവാചകരേയും, ഖലീഫമാരെയും പിന്നീട് ഹദീസ് പണ്‌ഠിതന്‍മാരെയും പിന്നീട് മദ്‌ഹബിന്റെ ഇമാമുകളെയും പിന്‍പറ്റണമെന്നാണ് മനസ്സിലാക്കേണ്ടത്. മേല്‍ പറഞ്ഞവരെ അംഗീകരിക്കാത്തവര്‍ അതിനാല്‍ തന്നെ അഹ് ലുസ്സുന്നത്തിന് പുറത്താണെന്നും നരകത്തില്‍ കടക്കുന്ന വിഭാഗങ്ങളില്‍ പെട്ടവരാണെന്നും മനസ്സിലാക്കാവുന്നതാണ്.
നിങ്ങള്‍ ജിഹാദിന് പോകുന്നുവെങ്കില്‍ എല്ലാവരെയും ഒരുമിച്ചു കൂട്ടുകയും ഒരു ജമാഅത്തായിട്ട പോകുകയും ചെയ്യുക (അബൂദാവൂദ് - 2197) ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും ഒരു വിഷയത്തില്‍ ഒറ്റപ്പെട്ട ഒരുമിച്ചു കൂടല്‍ ഒരു പുതിയ വിശ്വസത്തിനും വിഭാഗത്തിനും കാരണമാകുമെന്നതിനാല്‍ ഒഴിവാക്കേണ്ടതാണ്.
അവരെല്ലാവരും (അഹ്‌ലുസ്സുന്ന വല്‍ ജമാഅ) ഒരു പ്രദേശത്ത് ഒരുമിച്ചു കൂടല്‍ ആവശ്യമില്ല, അവര്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലായി എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും (ശറഹുല്‍ മുസ്ലിം - 13: 67)
അവര്‍ അഹ്‌ലുസ്സുന്ന എന്ന് വിളിക്കപ്പെടും കാരണം അവര്‍ ശരീഅത്തും ജമാഅത്തിനെയും (സഹാബത്ത്) പിന്‍തിടരുന്നതാണ് കാരണം അവര്‍ ഒരു കൂടിച്ചേരലും ഇല്ലാതെ ഒരുമയുള്ളവരാണ് (ഇബ്‌നു തൈമിയ, ഫതാവ 3:358)
അഹ്‌ലുസ്സുന്ന വല്‍ ജമാഅ, അഹ്‌ലുല്‍ ഹദീസിന്നുള്ള തെളിവ് അവര്‍ ഹഖിലായിരിക്കും. അതായത് അവരുടെ മുന്‍കഴിഞ്ഞു പോയവരുടെയും നിലവിലുള്ളവരുടെയും പുസ്‌തകങ്ങള്‍ നീ വായിച്ചാല്‍ ഏതു പ്രദേശത്തുള്ളവരാണെങ്കിലും ഏതു കാലത്തുള്ളവരാണെങ്കിലും ശരി വളരെ അകലെയുള്ളവരാണെങ്കിലും ശരി വിശ്വാസത്തില്‍ ഒരു വ്യത്യാസവും കാണുകയില്ല, എല്ലാം തന്നെ ഒരേ രീതിയിലും ഈണത്തിലും വഴിയിലുമായിരിക്കും. അവരുടെ വാക്കുകളും എഴുത്തുകളും എല്ലാം ഒരേ ഒരു മനിഷ്യനില്‍ നിന്നെന്ന പോലെ ഒരേ ഒരു നാവില്‍ നിന്നെന്ന പോലെ അതായത് മുഹമ്മദ് (സ) യില്‍ നിന്നെന്ന പോലെയിരിക്കും (ആശയം - ഇമാം അല്‍ അസ്‌ബഹാനി - കിതാബൂല്‍ അല്‍ ഹുജ്ജ ഫീ ബയാന്‍ അല്‍ മഹാജ)
മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്‌തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്‌തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്‌തനായിരിക്കുന്നു. താഴ്‌ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കി വെക്കുകയും ചെയ്‌തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം. (തൗബ - 100)
ആ മരത്തിന്റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്‌തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്‌തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങിനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കിക്കൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍ക്കുകയും ചെയ്‌തു (അല്‍ ഫത്തഹ് - 48:18)
തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവ ദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ച് വിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്രെ മോശമായ പര്യവസാനം (സൂറ നിസാഅ് - 115)
മുകളില്‍ പറഞ്ഞ ആയത്തുകള്‍ മുഖേന അല്ലാഹു അന്‍സാറുകളെയും മുഹാജിറുകളെയും തൃപ്‌തിപ്പെട്ടിരിക്കുന്നു എന്ന് അസന്ദിഗ്‌ദമായി പ്രഖ്യാപിച്ചിരിക്കുന്നു. അതിനാല്‍ തന്നെ അവരെ വിശ്വസിക്കലും പിന്‍പറ്റലും ശേഷം വരുന്നവര്‍ക്ക് നിര്‍ബ്ബന്ധമാണ്. ഖുര്‍ആനും സുന്നത്തും പിന്‍തലമുറക്ക് പകര്‍ന്ന് നല്‍കിയതവരാണ്. അവരെ വിശ്വാസമില്ലാത്തവര്‍ക്ക് ദീനില്‍ സ്ഥാനമില്ലതന്നെ. അവരിലുടെ മാത്രമാണ് ശേഷം വന്നവര്‍ക്ക് റസുലിനെ മനസ്സിലാകുന്നതും തിരുസുന്നത്തും ഖുര്‍ആനും പഠിക്കാന്‍ കഴിഞ്ഞതും അല്ലാഹുവിനെക്കുറിച്ചും ദീനിനെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിഞ്ഞതും. പ്രവാചകരുടെ വഫാത്തിന്റെ സമയത്ത് ഒരു സമ്പൂര്‍ണ്ണ ഗ്രന്ധമായി നല്‍കുകയോ, ഹദീസ് ഗ്രന്ധങ്ങള്‍ ക്രോഡീകരിക്കപ്പെടുകയോ ചെയ്‌തിട്ടില്ല. ശേഷം വന്നവരാണതു ചെയ്‌തത്. അത് അല്ലാഹുവും റസുലും മറന്നതാണെന്ന് വിശ്വസിക്കാന്‍ തരമില്ല. അതാണ് അല്ലാഹു ഉദ്ധ്യേശിച്ചത് എന്നാണ് മനസ്സിലാക്കേണ്ടത്. അതുകൊണ്ടുതന്നെ സഹാബത്തിനെ പിന്‍പറ്റുകയല്ലാതെ അവര്‍ ഏകോപിച്ച വിഷയങ്ങളില്‍ സംശയിക്കാതെ അല്ലാഹൂവിന്റ കയറിനെ മുറുകെ പിടിക്കുക. ആ പാതയില്‍ നിന്ന വ്യതിചലിക്കാതെ അണപ്പല്ലുകൊണ്ട് കടിച്ചു പിടിക്കുക. അത് മാത്രമാണ് ശാശ്വത വിജയത്തിനുള്ള മാര്‍ഗ്ഗം. എന്റെ സഹാബത്ത് തെറ്റില്‍ ഒരുമുച്ചു കൂടുകയില്ല എന്ന പ്രവാചക വചനം ഇവിടെ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
എന്റെ ഏതെങ്കിലും സഹാബത്തിനെ ചീത്ത പറയുന്നത് വളരെ സൂക്ഷിക്കുക. അങ്ങിനെ ചെയ്യുന്നവനെ അല്ലാഹു മുഖം കുത്തി നരകത്തിലേക്കെറിഞ്ഞേക്കും (ആശയം - ഇബ്‌നു അബ്ബാസ് റിപ്പോര്‍ട്ട്)
ഇവിടെ സഹാബത്തിനെ ആരെങ്കിലും ചീത്ത പറയുമോ എന്നോ മോശമാക്കുമോ എന്നോ തോന്നാവുന്നതാണ്. എന്നാല്‍ അങ്ങിനെ അബൂബക്കറിനെയും (റ), ഉമര്‍ (റ), ഉസ്‌മാന്‍ (റ) എന്നിവരെയും ചീത്ത പറയുന്നവര്‍ ശേഷം ഉണ്ടായിട്ടുണ്ട് ശിയാക്കളില്‍ പലരുരും അത്തരക്കാരായിരുന്നു അവയില്‍ തന്നെ പല വ്യത്യാസങ്ങളുമായി വിവിധ ഗ്രൂപ്പുകള്‍ അന്നത്തെ മുസ്ലിം മുഖ്യധാരയില്‍ നിന്ന് മാറിനിന്നവരായി ഉണ്ടായിരുന്നു. ഇപ്പോഴും ഉമര്‍ (റ) നെയും ഉസ്‌മാന്‍ (റ) അംഗീകരിക്കാത്തവര്‍ നമ്മുടെ ചുറ്റുപാടും ധാരാളം ഉണ്ട്. ഉദാഹരണമായി ഉമര്‍(റ) ന്റെ കാലത്ത് വിവിധരുപത്തില്‍ തറാവീഹ് നമസ്‌കരിച്ചുകൊണ്ടിരുന്നത് 20 റക്കഅത്തായി ഏകോപിപ്പിക്കുകയും `ആയിശ (റ) ബീവി അടക്കം ലക്ഷക്കണക്കായ സഹാബാക്കള്‍ അഭിപ്രായ വ്യത്യാസമില്ലാതെ 1300 വര്‍ഷക്കാലം ചെയ്‌തു പോരുകയും ചെയ്‌തു. അതുപോലെ തന്നെ ഉസ്‌മാന്‍ (റ) ന്റെ കാലത്ത് ജനങ്ങള്‍ വ്യാപാരങ്ങളില്‍ വ്യാപകമായി മുഴുകിയ സാഹചര്യത്തില്‍ ജുമുഅക്ക് രണ്ടാമതൊരു ബാങ്ക് വിളിക്കാന്‍ മുസ്ലിംകള്‍ എല്ലാവരും തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്‌തു. എന്നാല്‍ ഈ അടുത്ത കാലത്ത് ചിലര്‍ 20 റക്കഅത്ത് തറാവീഹിനെ നിഷേധിച്ചുകൊണ്ട് 8 റക്കഅത്ത് നിസ്‌കരിച്ചു കൊണ്ടും ജുമുഅയുടെ രണ്ടാം ബാങ്ക് കൊടുക്കാതെയും പ്രമുഖ സഹാബത്തായ ഉമര്‍ (റ), ഉസ്‌മാന്‍ (റ) തള്ളിപ്പറയുകയും അതുവഴി മുഴുവന്‍ സഹാബത്തിനെയും നിശേധിക്കുകയും ചെയ്യുക വഴി റസുല്‍ (സ) യും നാല് ഖലീഫമാരും ശേഷം താബിഉകളും താബിഉതാബിഉകളും ശേഷം വരുന്ന മുഴുവന്‍ പണ്‌ഠിതന്‍മാരെയും നിശേധിക്കുകവഴി യഥാര്‍ത്ഥ അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തില്‍ നിന്നു പുറത്താവുകയും നരകത്തില്‍ കടക്കുമെന്ന് നബി (സ) പറഞ്ഞ 72 വിഭാഗത്തില്‍ പെടുകയും ചെയ്യുമെന്ന് ഹിദായത്ത് ലഭിച്ച ഏതൊരള്‍ക്കും മനസ്സിലാക്കാവുന്നതാണ്.
ചിലര്‍ പറയുന്നു എന്നാല്‍ ഈ ജനങ്ങള്‍ അല്ലാഹുവിനെ കൂടാതെ മറ്റു പലരെയും വിളിച്ചു പ്രാര്‍ത്തിക്കുന്നു, സഹായം തേടുന്നു. അങ്ങിനെ ശിര്‍ക്കാണ് ചെയ്യുന്നതെന്ന്. ഈ വാദത്തിന് അബുല്‍ അഅ്‌ലാ മൗദൂദിയോ, അബ്ദുല്‍ വഹാബോ അല്ലാതെ അതിനു മുമ്പുള്ള ഏതെങ്കിലും ഒരു പണ്ടിതനെ ചൂണ്ടിക്കാട്ടാന്‍ ഇവര്‍ക്ക് കഴിയില്ല. ഒരാളെ കാണിച്ചാല്‍ അദ്ധേഹത്തിന്റെ എല്ലാ വിശ്വാസങ്ങളും സ്വീകിരക്കാനിവര്‍ ബാധ്യസ്‌തരാവുകയും ഇവരുടെ ഇപ്പോഴത്തെ വാദങ്ങളെല്ലാം പൊളിഞ്ഞു പോകുകയും ചെയ്യും. ഇബ്‌നു തൈമിയയാണ് ആദ്യമായി മുഖ്യധാര വിട്ടുള്ള ചില വിശ്വാസങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഇബ്‌നു തൈമിയയെ പോലും ഇവര്‍ക്ക് പുര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടെല്ലാം തന്നെ ഈ വാദം ദീനില്‍ പുതുതായി രുപപ്പെട്ടതും ഒഴിവാക്കേണ്ടതുമാണ്. അതിന്റെ പേരില്‍ മുസ്ലിം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി സമുദായത്തെ വിവിധ ഗ്രൂപ്പുകളാക്കി വിഭജിച്ച് ദൂര്‍ബലപ്പെടുത്തിയതിനാലാണ് ഇവര്‍ക്ക് ഈ ഗതികേട് വന്നത് എന്നാണ് തോന്നന്നത്. മുസ്ലിംകള്‍ ഏകോപിച്ച വിഷയത്തില്‍ തര്‍ക്കിക്കുകയും പണ്‌ഠിതന്‍മാര്‍ പറയുന്നത് അംഗികരിക്കാതിരിക്കുകയും ചെയ്യുക വഴി വലിയ അപകടത്തലാണ് ഇക്കുട്ടര്‍ ചെന്നു പെട്ടിട്ടുള്ളത്.
എന്റെ സമുദായം (സഹാബത്ത്, താബിഅ്, താബിഅ് താബിഅ്) തെറ്റായ വിഷയത്തില്‍ ഒരിക്കലും ഒരുമിച്ചു കുടുകയില്ല എന്ന് മുഹമ്മദ് നബി (സ) പറഞ്ഞിരിക്കുന്നു. മാത്രമല്ല എന്റെ സഹാബത്ത് നക്ഷത്രതുല്ല്യരാണ് അവരില്‍ ആരെ പിന്‍പറ്റിയാലും നിങ്ങള്‍ വിജയിച്ചിരിക്കുന്നു. മാത്രവുമല്ല പ്രവാചകരുടെ മരണ സമയത്ത് ഖുര്‍ആന്‍ ഒരു പൂര്‍ണ്ണ ഗ്രന്ധമായി ക്രോഡീകരിക്കപ്പെട്ടിട്ടില്ല. പ്രവാചകരുടെ വഫാത്തിനു ശേഷം സഹാബത്താണ് അത് ചെയ്‌തത്. അപ്പോള്‍ സഹാബത്തിനെ അംഗീകരിക്കാത്തവര്‍ക്ക് ഖുര്‍ആനിനെയും വിശ്വസിക്കാനാവില്ല എന്നതൊരു സത്യമല്ലേ. ഇപ്പോള്‍ നിലവിലുള്ളവര്‍ സംശയിച്ചില്ലെങ്കിലും അവരുടെ പിന്‍ തലമുറ സംശയിക്കില്ലെന്നതിന്ന് എന്ത് ന്യായം. അവിടെയാണ് സഹാബത്തിനെ പിന്‍തുടരേണ്ടത് ആവശ്യമായി വരുന്നത്. ചുരുങ്ങിയത് മിണ്ടാതിരുന്നുകൊണ്ട് ഭിന്നിപ്പൊഴിവാക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു.
ഇവിടെ നമ്മള്‍ നമ്മുടെ സ്വന്തം ചിന്തകള്‍ക്കനുസൃദമായി തെറ്റും ശരിയും മനസ്സിലാക്കി വാദിച്ചതിനാലാണ് വഴിപിഴക്കുന്നത്. അത്തരം വാദമാണെങ്കിലോ നിലവിലെ പണ്‌ഠതന്‍മാരുടെ അദ്ധ്യാപനങ്ങള്‍ക്ക് വിരുദ്ധവും. അങ്ങനെ മാര്‍ഗ്ഗഭ്രംശം സംഭവിക്കുന്നു. ഇവിടെ എന്തിനും ഏതിലും ശിര്‍ക്ക് കാണുന്നവര്‍ ചില കാര്യം ഓര്‍ക്കുക.
1. അല്ലാഹു മലക്കുകളെ വിളിച്ചുകൂട്ടിയിട്ട് അവരൊട് പറഞ്ഞു - ആദമിനെ സുജൂദ് ചെയ്യുക് എന്ന്. എല്ലാ മലക്കുകളും സുജൂദ് ചെയ്‌തു ഇബലീസൊഴികെ. അങ്ങിനെ മലക്കുകള്‍ അനുസരിച്ചവരും (മുസ്ലിം) ഇബാലീസ് പിഴച്ചവനും (നരകാവകാശി) ആയി. ആദമിനെ സുജൂദൂ ചെയ്യുക വഴി മലക്കുകള്‍ ശിര്‍ക്കു ചെയ്‌തു എന്നിവര്‍ വാദിക്കുമോ? ശിര്‍ക്കല്ല എന്നതിന്ന് എന്താണ് ഇവര്‍ക്കുള്ള ന്യായം. അതല്ലെങ്കില്‍ മലക്കുകള്‍ക്ക് ശിര്‍ക്ക് ചെയ്യാമോ. ചിന്തിക്കേണ്ടതല്ലേ വിഷയം. അല്ലാഹു മലക്കുകളെക്കൊണ്ട് ആദമിനെ സുജൂദ് ചെയ്യിക്കുകയും അത് ഖുര്‍ആനില്‍ ആവര്‍ത്തിച്ച് എടുത്ത് പറയുകയും ചെയ്‌തു. ഇബ്‌ലീസ് ശിര്‍ക്ക് ചെയ്‌തവനേ അല്ല എന്നാല്‍ അവന്‍ നരകത്തില്‍ ശാശ്വതമായി വസിക്കുന്നതാണ്. ഇവിടെ വിശ്വാസം വ്യതിചലിക്കുന്നുവോ? അറിയുക വിശ്വാസികളുടെ നേതാവ് അബുബക്കര്‍ സിദ്ദീഖ്(റ) - ഖുറൈശികള്‍ അദ്ധേഹത്തോട് പറഞ്ഞു - നീ അറിഞ്ഞില്ലേ, നിന്റെ സുഹൃത്ത് (മുഹമ്മദ് നബി -സ) ഒറ്റ രാത്രികൊണ്ട് നാല് മാസവൈദൂരമുള്ള ബൈത്തുല്‍ മുഖദ്ദസില്‍ പോയി വന്നു എന്നു പറയുന്നു നീ എന്തു പറയുന്നു - അബൂബക്കര്‍ (റ) പറഞ്ഞു - എന്റെ സുഹൃത്ത് (മുഹമ്മദ് നബി (സ)) അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാനത് വിശ്വസിച്ചിരിക്കുന്നു എന്ന്. അതാണ് വിശ്വാസം പറഞ്ഞത് നബി (സ) ആണെങ്കില്‍ അതില്‍ ലോചിക്കോ ആധികാരികതയോ ചിന്തിക്കാതെ വിശ്വസിക്കുകയാണ് വിശ്വാസികളുടെ ബാധ്യത. അല്ലാഹുവാണ് പറഞ്ഞതെങ്കില്‍ പ്രണമിക്കുക തന്നെ അതാണ് സൃഷ്‌ഠികളുടെ ബാധ്യത. അതുകൊണ്ട് നമ്മുടെ ബൂദ്ധിക്ക് ഉള്‍ക്കൊള്ളുമോ ഇല്ലയോ എന്നതല്ല പ്രശ്‌നം. അല്ലാഹുവിനേയും റസുലിനെയും റസുലിന്റെ അനന്തരാവകാശികളായ പണ്‌ഠിതന്‍മാരെയും അനുസരിക്കുക അവരെ പിന്‍പറ്റുക. അനുസരിച്ചവര്‍ മുസ്ലിംകളും വിജയികളും സ്വര്‍ഗ്ഗാവകാശികളും അനുസരണക്കേട് കാണിച്ചവര്‍ പരാജിതരും നരകാവകാശികളും ആയിരിക്കും എന്ന് മനസ്സിലാക്കാവുന്നതാണ്.
ഇനി സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരാണെങ്കില്‍ അവരുടെ പെണ്‍മക്കളെ ഇവരുടെ ആണ്‍മക്കള്‍ക്ക് വിവാഹം ചെയ്‌തു കൊടുക്കാമോ. സുന്നി ഇമാമ് നില്‍ക്കുന്ന പള്ളിയില്‍ ഇവര്‍ക്ക് ജമാഅത്തായി നിസ്‌കരിക്കാമോ. സുന്നിയായ പിതാവിന്റെ സ്വത്തില്‍ ഇവര്‍ക്ക് അനന്തരാവകാശം എടുക്കാമോ. സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരാണ് എന്ന് വിശ്വസിക്കുന്നുവെങ്കില്‍ മേല്‍പറഞ്ഞതൊന്നും പാടില്ലാത്തതാണ്.
നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവരോട് അല്ലാഹു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാധിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാധിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്‌തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണ്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചെര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍ (സുറത്തുന്നൂര്‍ - 55)
മുകളില്‍ പറഞ്ഞ സുറത്തില്‍ അല്ലാഹു വിജയവും ഭൂമിയിലെ പ്രാധിനിത്യവും വാഗ്‌ദാനം ചെയ്യുകയാണ്. ആരാണോ ശരിയായ വിശ്വാസത്തിലും ശരിയായ കര്‍മ്മത്തിലും നിലകൊള്ളുകയും അല്ലാഹുവിന് പങ്കുകാരെ ഉണ്ടാക്കാതിരിക്കുകയും ചയ്‌തത് അവര്‍ക്ക്. അതുകൊണ്ട് ആരെങ്കിലും ആത്മാര്‍ത്ഥമായി ദൈവീക ഭരണത്തിലും ഉമ്മത്തിന്റെ ഒരുമയും ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ വിശ്വാസം പഠിക്കുകയും വ്യതിചലിച്ചവരെ ഒഴിവാക്കുകയും ചെയ്യുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്യുകവഴി മുഹമ്മദ് നബി (സ) യുടെ അദ്ധ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും നബി (സ) ആദ്യം സ്ഥാപിച്ച ഭരണ സംവ്വിധാനം പിന്തിടരുകയും ചെയ്യുകയും തൗഹീദും ശിര്‍ക്കും പഠിക്കുകയും ചെയ്യുക. എങ്കില്‍ അവര്‍ അല്ലാഹുവിന് പങ്കുകാരുണ്ടാക്കുന്നവരില്‍ നിന്ന് ഒഴിവാകുന്നതാണ് അതല്ല എങ്കില്‍ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളും കര്‍മ്മങ്ങളും നിരാകരിക്കുന്നതാണ്. ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു - അവര്‍ സ്വയം അറിയാതെ മുശ്‌രിക്കാവുന്നതാണ്.
മുകളില്‍ പറഞ്ഞ ഖുര്‍ആനിക വചനങ്ങളില്‍ നിന്നും ഹദീസുകളില്‍ നിന്നും മുസ്ലിം സമുദായം 73 വിഭാഗമായി വിഭജിക്കപ്പെടുമെന്നും അതില്‍ 72 ഉം നരകത്തിലും ഒന്നുമാത്രം സ്വര്‍ഗ്ഗത്തിലും ആയിരിക്കും എന്നും വ്യക്തമാകുന്നു. ആ ഒന്ന്‌് അഹ്ലുസ്സുന്ന വല്‍ ജമാഅത്താണെന്നും വ്യക്തമായി. അതുകൊണ്ട് അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവര്‍ സൂക്ഷ്‌്‌മത പുലര്‍ത്തുന്നവര്‍ നിലവിലെ മുസ്ലിം സംഘത്തെ പിന്‍പറ്റേണ്ടതാണ്. ഏതൊരു കൂട്ടര്‍ മദ്‌ഹബിന്റെ ഇമാമുകളെയും സഹാബത്തിനെയും അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്‌മാന്‍ (റ) അലി (റ) എന്നിവരെ എല്ലാനിലയിലും അംഗീകരിക്കുകയും പിന്‍പറ്റുകയും ചെയ്‌തുവോ അവരാണ് അഹ്‌ലു സ്സുന്നത്തു വല്‍ ജമാഅത്ത് അവര്‍ മാത്രമാണ് സ്വര്‍ഗ്ഗാവകാശികള്‍. മറ്റുള്ളവര്‍ നബിയും നാല് ഖലീഫമാരും സഹാബത്തും താബിഉകളും താബിഉതാബിഉകളും തുടര്‍ന്നു പോന്ന പാതയില്‍ നിന്ന് മാറി പുതിയ പാത സ്വീകരിച്ചവരും മുഖ്യധാരയില്‍ നിന്ന് വ്യതിചലിച്ചവരുമാണ്. അതിനാല്‍ തന്നെ നരകാവകാശികളെന്നു പറയപ്പെട്ട 72 ല്‍ പെടുന്നതുമാണ്. അല്ലാഹു നമ്മെ സജ്ജനങ്ങളുടെ കൂട്ടത്തില്‍ ആക്കിത്തരുകയും വിജയികളില്‍ ഉള്‍പ്പെടുത്തിത്തരുകയും ചെയ്യട്ടെ,,, ആമീന്‍.
. . . . . . . .
ചില മുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍ (ആലുഇമ്‌റാന്‍ - 106) (ഇവിടെ വെളുക്കുന്ന മുഖം അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെയും കറുക്കുന്നത് ബിദ്‌അത്തുകാരുടെയും പിഴച്ചവരുടെയുമായിരിക്കും എന്ന് - ഇബ്‌നു കസീര്
ഇതുമായി ബന്ധപ്പെട്ട ബ്ലോഗ്സ്.:
അഹ്‌ലുസ്സുന്നത്തി വൽ ജമാഅ ത്തിനെ കുറിച്ച് വിശദമായി
ശഫാഅത്തും പുത്തൻവാദികളും
വഹാബി മതവും ലോക മുസ്ലിംകളുടെ വിശ്വാസവും
ശിർക്കും പുത്തൻവാദികളും
ശഫാഅത്തും മുശ്രിക്കുകളും
ശിർക്ക്, സംശയ നിവാരണം
ഇസ്തിഗാസ നൂറ്റാണ്ടുകളിൽ ഭാഗം 1
ഇസ്തിഗാസ നൂറ്റാണ്ടുകളിൽ ഭാഗം 2
വാഹബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്തുകളും ഘണ്ടനങ്ങളും
വാഹബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്തുകളും ഘണ്ടനങ്ങളും ഭാഗം 2