സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 8 November 2015

റസ്മുൽ ഉസ്മാനി സത്യവും മിഥ്യവും


മലിനമായ ഗുൽഗുലകൾ

നമ്മൾ ഫിഖ്‌ഹിന്റെ ആളുകളാണെന്ന് രായ്ക്കുരാമാനമുരുവിടുന്ന ഫിഖ്‌ഹിന്റെ ബാലപാഠം പോലും തിരിയാത്ത ഒരു അൽപജ്ഞാനി മൗലവി ഒരു മാസികയിൽ തന്റെ വിവരക്കേടുകൾ ഓരോന്നായി വിളമ്പിയിരിക്കുകയാണ്. മൌലവിയുടെ അബദ്ദ വാദങ്ങളുടെ സംക്ഷിപ്തരൂപം ഇപ്രകാരമാണ്.

1. വിശുദ്ദ ഖുർആൻ സ്വഹാബത്ത് എഴുതിയത് പോലെ എഴുതണമെന്നു ഇമാം മാലിക്(റ) പറഞ്ഞത് കേവലം ആറ് നിയമങ്ങളെ മാത്രം ഉദ്ദേശിച്ചായിരുന്നില്ല. പ്രത്യുത ഹറകതുകൾ, പുള്ളികൾപോലും രേഖപ്പെടുത്തരുതെന്നു ഉദ്ദേശിച്ചായിരുന്നു. കാരണം ഇമാം അബൂഅംറിദ്ദാനി(റ) പുള്ളികളും ഹറകതുകളും രേഖപ്പെടുത്തുന്നത്  കറാഹത്താണെന്നതിനു തെളിവായി ഉദ്ദരിക്കുന്നത് ഇമാം മാലിക്(റ)ന്റെ പ്രസ്തുത ഉദ്ദരണിയെയാണ്.

2. റസ്മുൽ ഉസ്മനിയെ അനുകരിക്കണമെന്നതിനു എല്ലാ പണ്ഡിതന്മാരും തെളിവായി ഉദ്ദരിക്കുന്നത് ഇമാം മാലികി(റ)ന്റെ വാചകത്തെയാണ്‌. അതിനാല സർവ്വ പണ്ഡിതന്മാരുടെ അടുക്കലും ആറ് നിയമക്കൾക്ക് പുറമെ ഹറകതുകളും പുള്ളികളും ഇല്ലാത്ത എഴുത്താണ് ഉദ്ദേശിക്കുന്നത്.

3. ഈ പറഞ്ഞത് തന്നെ ഭരണാധികാരികൾ സൂക്ഷിച്ചു വെക്കുന്ന മുസ്വ് ഹഫുകളെ  സംബന്ധിച്ചാണ്. പ്രത്യുത ഒതാനും പഠിക്കാനും പഠിപ്പിക്കാനും വേണ്ടി എഴുതപ്പെട്ട മുസ്വ് ഹഫിനെ സംബന്ധിച്ചല്ല.

മൗലവി പറയുന്നത് കാണുക: "ഇമാം മാലികിനോട് ചോദിക്കപ്പെട്ടു. ഒരാളോട് മുസ്വ് ഹഫെഴുതാൻ ആവശ്യപ്പെട്ടാൽ ഇന്ന് ജനങ്ങൾ ഹിജായിയായ അക്ഷരങ്ങള എഴുതാൻ ഉപയോഗിക്കുന്ന രീതിയിൽ എഴുതി കൊടുക്കാമെന്ന് അങ്ങേക്കഭിപ്രായമുണ്ടോ? ഇമാം മറുവടി നല്കി. ഞാനങ്ങനെ വിചാരിക്കുന്നില്ല. ഒന്നാമത്തെ എഴുത്തിന്റെ ശൈലിയിലാണ് മുസ്വ് ഹഫ് എഴുതപ്പെടെണ്ടാത്. ഇമാമവർകളുടെ ഈ മറുവടി ഖുർആൻ പാരായണത്തിന്റെ നിയമങ്ങളും  ചട്ടങ്ങളും വിവരിക്കുന്ന ഗ്രന്ഥങ്ങളെഴുതിയ ഖുറാഅത്തിന്റെ ഉലമാക്കളെല്ലാം ഉദ്ദരിച്ചിച്ചിട്ടുണ്ട്. ഇമാം സുയൂത്വി(റ) തന്റെ ഇത്ഖാനിൽ ഇമാംദാനിയെ തൊട്ട്  തന്നെയാണ് ഇത് ഉദ്ദരിച്ചിട്ടുള്ളത്‌ . ഇമാം മാലികിന്റെ ഈ മറുവടിയിൽ നിന്ന് മുസ്വ് ഹഫിന്റെ പ്രഥമ എഴുത്ത് ശൈലിയിൽ ഒരു മാറ്റവും വരുത്തരുതെന്നാണല്ലോ വ്യക്തമാക്കുന്നത്. ഇതിങ്ങനെ അതേപടി തന്നെയാണ് ഇമാം ദാനി സമർത്ഥിക്കുന്നതും. ഈ വീക്ഷണ പ്രകാരം നാം മുമ്പ് വിവരിച്ച പോലെ ഹർകത്തുകൾ, അക്ഷരങ്ങൾ വ്യക്തമാക്കുന്ന പുള്ളികൾ, സൂറത്തിന്റെ പേരുകൾ, ആയത്തിന്റെ നമ്പറുകൾ, ജൂസ്ഇന്റെ അടയാളങ്ങൾ ആദിയായവയൊന്നും മുസ്വെ ഹഫിൽ എഴുതാൻ പാടില്ല. (ഒരു വണ്ടൂരി മാസിക. 2001 ജൂലൈ, പേജ്: 5).

ഇമാം മാലിക്(റ) ന്റെ വാചകത്തെ ദുർവ്യാഖ്യാനിക്കുകയാണ് മൗലവി ഇവിടെ ചെയ്തിട്ടുള്ളത്. ഹറകതുകളെയോ പുള്ളികളെയോ ഉദ്ദേശിച്ചായിരുന്നില്ല ഇമാം മാലിക്(റ) പറഞ്ഞതെന്ന് ഇമാം അംറിദ്ദാനി(റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം അശ്അബ്(റ) പറയുന്നു:

سئل مالك عن الحروف تكون في القرآن مثل الواو والألف، أترى أن تغير من المصحف إذا وجدت فيه كذلك؟ قال: لا، قال أبو عمرو: ويعني الواو والألف الزائدتين في الرسم لمعنى المعدومتين في اللفظ نحو الواو في “أولئك” و”أولي” و”الاوت” و”سأوريكم” “الربوا” وشبهه. ونحو الألف في “لن ندعوا” و”ليبلوا” و”لا أوضعوا” و”أولا أذبحنه” “ومائة” و”مائتين” و”لا تايسوا” و”لا يايئس” و”أفلم يايئس” و”يبدءوا” و”تفتئوا” و”يعبؤا” وشبهه، وكذلك الياء في نحو من “نبأي المرسلين” و”ملائه” و”أفان مت” وما أشبهه. اهـ.(مقدمة فنون الافنان ٨١ الإتقان ٢/١٦٧ البرهان ١/٣٧٩)http://sunnisonkal.blogspot.com

"ഖുർആനുള്ള വാവ്, അലിഫ് മുതലായ അക്ഷരങ്ങളെ മാറ്റി മറിക്കാമെന്നു താങ്കള് അഭിപ്രായപ്പെടുന്നോ? എന്ന് ഇമാം മാലിക്(റ) നോട് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: പറ്റുകയില്ല. അബൂ അംറ് (റ) പറയുകയാണ്‌. ഇമാം മാലിക്(റ) ഉദ്ദേശിക്കുന്നത് ഉച്ചാരണത്തിലില്ലാത്ത കേവല എഴുത്തിൽ മാത്രമുള്ള വാവ്, അലിഫ് എന്നീ അക്ഷരങ്ങളെയാണ്‌.

ഉദാഹരണത്തിന് : 

തുടങ്ങിയവയിളുള്ള വാവ്, 

لن ندعوا او لا اذبحنه     مائة   مائتين  لا تايسوا    ولا يايئس

من نبائ       ملائه    തുടങ്ങിയവയിളുള്ള അലിഫ്  ولا اوضعوا   ليبلوا
افاين مت    وبوا    തുടങ്ങിയവയിളുള്ള യാഅ്  പോലെയുള്ള അക്ഷരങ്ങളാണ്. (മുഖദ്ദിമതു ഫുനൂനിൽ അഫ്നാൻ പേജ് 80, 81, അൽ ഇത്ഖാൻ 2/167, അൽ ബുർഹാൻ 1/379).  

ഇമാം മുഹമ്മദ്‌ ഖിൻദീൽ(റ) പറയുന്നു:

http://sunnisonkal.blogspot.com
അർത്ഥം:
റസ്മുൽ ഉസ്മാനിക്ക്  വിരുദ്ദമായി എഴുതൽ ഹറാമാണെന്ന് ഇമാം മാലിക്(റ), ഇമാം അഹ്മദുബ്നു ഹമ്പൽ(റ) പറഞ്ഞതിന്റെ ഉദ്ദേശ്യം ഉച്ചാരണത്തിൽ ഇല്ലാത്ത കേവലം എഴുത്തിൽ മാത്രമുള്ള അലിഫ് വാവ് പോലോത്ത അക്ഷരങ്ങളാണ്. (രിസാലത്ത് ഗറൊഅ്, പേ: 101)

ഇമാം മലക്(റ) പറഞ്ഞതിന്റെ ഉദ്ദേശ്യം അക്ഷരങ്ങളെ സംബന്ധിചാണെന്ന് ഇമാം ദാനി (റ) ഉം മറ്റു പണ്ഡിതന്മാരും വ്യക്തമാക്കിയിരിക്കുമ്പോൾ ഹറകതുകളും പുള്ളികളും രേഖപ്പെടുത്തരുതെന്നു ഉദ്ദേശിച്ചായിരുന്നു ഇമാം മാലിക്(റ) പറഞ്ഞതെന്ന മൌലവിയുടെ വാദം അബദ്ടമാനെന്നു വ്യക്തമായി. മാത്രമല്ല ഇമാം ഇബ്നുഹജറി(റ) ന്റെ  വാക്കുകളില നിന്ന് തന്നെ ഇത് മനസ്സിലാക്കാൻ സാധിക്കും. ഉസ്മാനി റസ്മിനു വിരിദ്ദമായി എഴുതാൻ പാടില്ലെന്ന ഇമാം മാലികി(റ) ന്റെ വാചകം ഉദ്ദരിച്ചതിനു ശേഷം അവസാനമായി ഇബ്നുഹജർ പറയുന്നു: "ഇന്നു ജനങ്ങള് പുതുതായി ഉണ്ടാക്കിയത് പോലെ ربوا എന്ന പദം കേവലം അലിഫ് കൊണ്ട്  എഴുതാൻ പാടുള്ളതല്ല എന്നതില പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ടെങ്കിൽ അനറബി ഭാഷയിൽ ഖുർആൻ എഴുതാൻ പാടില്ല എന്നത് വളരെ വ്യക്തമാണല്ലോ". (ഫതാവൽ കുബ്റാ 1/38). ഇതിൽ നിന്ന് ഇമാം മാലിക്(റ)ന്റെ പ്രസ്തുത വാചകം കൊണ്ട് ഉദ്ദേശിക്കുന്നത് അക്ഷരങ്ങളെ സംബന്ധിച്ചാണെന്ന്  വളരെ വ്യക്തമാണ്. കാരണം ഹറകതുകൾ, പുള്ളികൾ പോലും ഇല്ലാത്ത ഒരവസ്ഥയെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ കേവലം അലിഫിന്റെ കാര്യം മാത്രം പറയാതെ ഹറകതു പുള്ളികളുടെ കാര്യം കൂടി ഇബ്നു ഹജർ വ്യക്തമാക്കുമായിരുന്നു.

മൌലവീസ് തുടരുന്നു: "ഹിജ്റ 444ൽ സ്പെയ്നിലെ ദാനിയ്യയിൽ വഫാതായ ഇമാം അബൂഅംറിനിദ്ദാനി (റ) യുടെ അൽ മുഖ്‌നിഅ് എന്ന ഗ്രന്ഥമാണ് ഖിറാഅത്തിന്റെ നിയമങ്ങള വിവരിക്കുന്ന പ്രസിദ്ദ ഗ്രന്ഥങ്ങളിൽ വളരെ പഴക്കമുള്ളതും പ്രാധാന്യമുള്ളതും. ഇദ്ദേഹം ഉസ്മാനി മുസ്വ് ഹഫിന്റെ  ശൈലിയും രൂപവും   അതേപടി നിലനിന്നു കാണാൻ ശക്തമായി ശബ്ദിച്ച ഒരു മഹാനാണ്. മുസ്വ് ഹഫ്  എഴുതുമ്പോൾ പ്രസ്തുത ശൈലിയിലും രൂപത്തിലും ഒരു മാറ്റവും പാടില്ലെന്നാണ് അദ്ദേഹം സമർത്ഥിക്കുന്നത്. ഹറകതുകൾ, ശദ്ദ്, മദ്ദ്, ആയത്തുകളുടെ അവസാനത്തെ ചിഹ്നങ്ങൾ, ആയത്തുകളുടെ നമ്പറുകൾ, സൂറത്തിന്റെ പേര്, ഖുർആനിന്റെ ഓരോ ഭാഗങ്ങളുടെയും പ്രത്യേക അടയാളങ്ങൾ ഇതൊന്നും മുസ്വ് ഹഫിൽ ചേർത്തുകൂടെന്നും ഉസ്മാനി മുസ്വ് ഹഫിന്റെ അതെ ശൈലിയും രൂപവും നിലനിർത്താൻ ഇതാവശ്യമാണെന്നും ഇമാംദാനി വാദിക്കുന്നു. ആയത്തിന്റെ അവസാനങ്ങളിലെ അടയാളങ്ങളോ, ആകാര, ഊകാരാതികളോ രേഖപ്പെടുത്തുന്നെങ്കിൽ തന്നെ അത് ഖുർആന്റെ പടങ്ങൾ എഴുതിയ മാഷിയിലാകരുതെന്നും വേറെ വർണ്ണത്തിൽ വേണമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. തന്റെ ഈ വാദത്തിനു അടിസ്ഥാനമായി അദ്ദേഹം ഉദ്ദരിക്കുന്നത്  ഇമാം മാലികിന്റെ ഒരു മറുവടിയാണ്. (വണ്ടൂരി മാസിക, ജൂലൈ 1001, പേജ് : 5). 


പുള്ളികൾ, ഹറകതുകൾ, ശദ്ദ്, മദ്ദ്, ആയത്തുകളുടെ നമ്പർ തുടങ്ങിയവകൾ ചേര്ക്കാൻ പാടില്ല എന്ന വാദത്തിനു ഇമാം മാലികി(റ)ന്റെ വാചകം ഇമാം ദാനി(റ) ഉദ്ദരിച്ചുവെന്ന മൌലവിയുടെ പ്രസ്താവന പച്ചക്കള്ളമാണ് . ഇസ്ത്ഖാനിൽ പോകട്ടെ ലോകത്ത് ഒരു ഗ്രന്ഥത്തിലും കാണിച്ചു തരാൻ മൌലവിക്കു സാധ്യമല്ല. ഇമാം ദാനി(റ)യുടെ മേൽ ഇല്ലാത്ത ആരോപണങ്ങൾ കെട്ടിച്ചുമാത്തുകയാണ് ഈ മൗലവി ചെയ്തിട്ടുള്ളത്. മാത്രമല്ല ഇത്ര കാര്യങ്ങൾ ചേർക്കുന്നതിനെ സംബന്ധിച്ചു ഇമാം ദാനി(റ)യുടെ നിലപാട് എന്തായിരുന്നുവെന്ന് ഇമാം ഖുർത്വുബി(റ) തന്റെ തഫ്സീറിൽ ഉദ്ദരിക്കുന്നത് കാണുക.  


قال الدانى رضى الله عنه: وهذه الأخبار كلها تؤذن بأن التعشير والتخميس وفواتح السور ورؤوس الآى من عمل الصحابة رضى الله عنهم، قادهم إلى عمله الاجتهاد، وأرى أن من كره ذلك منهم ومن غيرهم إنما كره أن يعمل بالألوان كلاحمرة والصفرة وغيرهما على ان المسلمين فى سائر الافاق قد اطبقوا على جواز ذلك. (تفسير القرطبى ١/٦٤) 


ഇമാം ദാനി(റ) പറയുന്നു: ഈ റിപ്പോർട്ടുകളെല്ലാം തഅശീർ (ഖുർആന്റെ പത്തിലൊരു ഭാഗത്തിന്റെ മേൽ അറിയിക്കുന്ന ചിഹ്നം) തഖ്‌മീസ് (അഞ്ചിലൊരു ഭാഗത്തിന്റെ മേൽ അറിയിക്കുന്ന ചിഹ്നം) അധ്യായങ്ങളുടെ പ്രാരംഭത്തിന്റെയും സൂക്തങ്ങളുടെ അവസാനത്തിന്റെയും അടയാളങ്ങൾ രേഖപ്പെടുത്തുന്നത് സ്വഹാബത്തിന്റെ പ്രവർത്തിയാണെന്നറിയിക്കുന്നു. ഗവേഷണമാണ് അതിലേക്കവരെ നയിച്ചത്. എന്നാൽ സ്വഹാബികളോ അല്ലാത്തവരിൽ നിന്നോ ആരെങ്കിലും അതിനെ വെറുത്തിട്ടുണ്ടെങ്കിൽ അത് ചുകപ്പ്, മഞ്ഞ പോലുള്ള നിറങ്ങളെ കൊണ്ട് ചെയ്യുന്നതിനെ സംബന്ധിച്ചാണ്. കാരണം ഉലകം മുഴക്കെയുള്ള എല്ലാ മുസ്ലിംകളും അത് അനുവദനീയമാണെന്നതിൽ ഏകോപിച്ചിരിക്കുന്നു. (തഫ്സീറുൽ ഖുർത്വുബി 1/64)

മൌലവീസ് തുടരുന്നു: "ഖലീഫ ഉസ്മാൻ(റ)ന്റെ നേത്രത്വത്തിൽ സ്വഹാബത്ത് ഉസ്മാനിയ മുസ്വ് ഹഫുകളുടെ എഴുത്തിന്റെ മേൽ ഏകോപിച്ചപ്പോൾ ആ ഏകോപനം ഈ ആറുകാര്യങ്ങളിൽ മാത്രം പരിമിതപ്പെട്ടു  വെന്നും മറ്റു സവിശേഷതകൾക്കൊന്നും ഈ ഇജ്മാഅ്  ബാധകമല്ലെന്നും ഇക്കൂട്ടർ എങ്ങനെയാണ് വിധിയെഴുതിക്കഴിഞ്ഞത്. ഇതും ഇവരുടെ വിശദീകരണം ആവശ്യപ്പെടുന്ന വിഷയമാണ്. (വണ്ടൂരി മാസിക, ജൂലൈ 2001, പേജ് 5).

വിഷയത്തെക്കുറിച്ച് നല്ലതുപോലെ പഠിക്കാത്തതുകൊണ്ടാണ് ഇത്രെയും അബദ്ദങ്ങൾ മൗലവി വിളമ്പുന്നത്. പുള്ളികൾ, ഹറകതുകൾ ആയത്തുകളുടെ അവസാന ചിഹ്നങ്ങൾ, സൂറത്തുകളുടെ പേര്, സൂകതങ്ങളുടെ നമ്പറുകൾ തുടങ്ങിയവ രേഖപ്പെടുത്തുന്നത് അനുവദനീയമാണെന്നതിൽ എല്ലാ മുസ്ലിംകളും ഏകോപിച്ചിരിക്കുന്നുവെന്നു ഇമാം ദാനി(റ) വ്യക്തമായി പറഞ്ഞിരിക്കുമ്പോൾ റസ്മുൽ ഉസ്മാനിക്ക് വിരുദ്ദമായി എഴുതൽ ഹറാമാണെന്ന് പറഞ്ഞത്  ആറു കാര്യങ്ങൾക്കു വിരുദ്ദമായി എഴുതുന്നതിനെ സംബന്ധിച്ചാണെന്ന് എതൊരാൾക്കും ഗ്രഹിക്കാൻ കഴിയും. അല്ലാത്ത പക്ഷം ഈ രണ്ടു ഇജ്മാഉകൾ പരസ്പര വൈരുദ്ദമാണെന്ന് പറയേണ്ടിവരും.

ഇർശാദുൽ ഖുർറാഅ്  വൽ കാതിബിൽ എന്ന ഗ്രന്ഥത്തിൽ പറയുന്നു:        

 
അർത്ഥം:
മുസ്വ് ഹഫ്  എഴുതാൻ ഉദ്ദേശിക്കുന്നവർ ഉസ്മാനീ എഴുത്ത് അനുസരിച്ച് എഴുതൽ നിർബന്ധമാണ്‌. കേവലം ഖിയാസി പ്രകാരം മാത്രം മുസ്വ് ഹഫ് എഴുതാൻ പാടുള്ളതല്ല. (നിഹായത്തുൽ ഖൗലിൽ മുഫീദ്. പേജ്  243)

ഇമാം മുഹമ്മദ് ഗൗസ്(റ) പറയുന്നു:  

وأكثر خط المصاحف موافق لتلك القوانين لكنه قد جاءت أشياء خارجة عن ذلك يلزم اتباعها ، ولا يتعدى إلى ما سواها (نشر المرجان ١/١٧)

 "ഉസ്മാനി മുസ്വ് ഹഫിന്റെ എഴുത്തിലധികവും അറബി ഭാഷാ നിയമത്തോട് യോജിച്ചാണ് വന്നിരിക്കുന്നത്. പക്ഷെ, ചില കാര്യങ്ങൾ ആ നിയമത്തിൽ നിന്നും പുറത്തായിരിക്കുന്നു. അവ അനുസരിക്കൽ നിർബന്ധവും അതിനെ പരിത്യജിക്കൽ പാടില്ലാത്തതുമാകുന്നു. (നസ്റുൽ മർജാൻ 1/17)



ഇമാം അബ്ദുൽ ബഖാഅ്  തന്റെ ലുബാബ് എന്ന ഗ്രന്ഥത്തിൽ പറയുന്നു:

ذهب جماعة من أهل اللغة إلى كتابة الكلمة على لفظها إلا في خط المصحف ; فإنهم اتبعوا في ذلك ما وجدوه في الإمام ، والعمل على الأول.  (البرهان في علوم القرآن: ١/٣٧٦)

"ഭാഷാ പണ്ഡിതന്മാരിൽ നിന്നൊരു വിഭാഗം ഉച്ചരിക്കുന്നതിനനുസരിച്ച് എഴുതണമെന്നുള്ള അഭിപ്രായക്കാരാണ്. പക്ഷെ, മുസ്വ് ഹഫിന്റെ എഴുത്തുകൾ ഇതിൽ നിന്നും ഒഴിവാണ്. കാരണം അതിൽ അവർ മുസ്വ് ഹഫുൽ ഇമാമിന്റെയും സ്വഹാബത്തിന്റെയും എഴുത്ത് പിൻപറ്റിയവരാണ് . (അൽബുർഹാൻ: 1/376)

അല്ലാമാ അബ്ദുൽ അളീം സുർഖാനി(റ) പറയുന്നു: 

"ഉസ്മാനി മുസ്വ് ഹഫിന്റെ എഴുത്തിന്  ചില നിയമങ്ങൾ ഉണ്ട്. ഈ വകുപ്പിലെ പണ്ഡിതന്മാർ അതിനെ ആറു കാര്യങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.  (മനാഹിലുൽ ഇർഫാൻ 1/369)

ഈ വിശദീകരണത്തിൽ നിന്ന് റസ്മുൽ ഉസ്മാനി അനുസരിക്കണമെന്നു പറഞ്ഞതിന്റെ വിവക്ഷ അറബി ഭാഷയുടെ പൊതുവിലുള്ള നിയമത്തിനു വിരുദ്ദമായ കാര്യങ്ങളാണെന്നും അവ ആറ് നിയമങ്ങളിൽ പരിമിതമായിരിക്കുന്നുവെന്നും മനസ്സിലാക്കാൻ സാധിക്കും.  


ഇമാം നസ്റുൽ ജരീസ്(റ) പറയുന്നു: "സ്വഹാബത്ത്   വാവെഴുതിയാൽ വാവോടുകൂടിയും വാവില്ലാതെ എഴുതിയാൽ ഇല്ലാതെയും അലിഫോട് കൂടി എഴുതിയാൽ അലിഫോട് കൂടിയും അലിഫില്ലാതെ എഴുതിയാൽ ഇല്ലാതെയും യാവോടു കൂടെ എഴുതിയാൽ യാവോടു കൂടിയും യാഅ്  ഇല്ലാതെ എഴുതിയാൽ ഇല്ലാതെയും ചേർത്തെഴുതിയാൽ ചേർത്തും പിരിച്ചെഴുതിയാൽ പിരിച്ചും ബാത എഴുതിയാൽ ബാതയും ഹാത എഴുതിയാൽ ഹാതയും എഴുതൽ നിർബന്ധമാണ്‌. (നിഹായതുൽ ഖൗലിൽ മുഫീദ് 184-185)

മൌലവീസ് തുടരുന്നു: "എന്നാൽ മുസ് ഹഫിൽ റസ്മുൽ ഉസ്മാനി അനുകരണീയ ചര്യയെന്നും വാജിബെന്നും അതിനെയെതിർക്കൽ ഹറാമെന്നും മറ്റും ഖിറാഅത്തിന്റെ ഇമാമുകൾ വിസ്തരിച്ചു പറഞ്ഞതിനെല്ലാം നിദാനം ഇമാം മാലികി(റ) ന്റെ ആദി തലമുറയുടെ ഉസ്മാനി മുസ്വ് ഹഫിലെ എഴുത്തിൽ മാറ്റം വരുത്തിക്കൂടെന്ന പ്രസ്താവനയാണ്. (വണ്ടൂരി മാസിക, ഓഗസ്റ്റ്‌ 2001, പേജ് 11).




ആദ്യമായി ഇമാം മാലിക്(റ) പറഞ്ഞത് കേവലം ആറ് നിയമങ്ങളെ സംബന്ധിച്ചു മാത്രമല്ല പ്രത്യുത അധ്യായങ്ങളുടെ പേര്, സൂക്തങ്ങളുടെ നമ്പർ, പുള്ളികൾ ഹറകതുകൾ തുടങ്ങിയവ പോലും രേഖപ്പെടുത്തരുതെന്നും ശേഷം മറ്റുള്ള എല്ലാ പണ്ഡിതന്മാരും റസ്മുൽ ഉസ്മാനി നിർബന്ധമാണെന്നതിനു നിദാനമാക്കുന്നത് ഇമാം മാലികി(റ) ന്റെ പ്രസ്ഥാവനയാണെന്ന് ജല്പിക്കുകയും അതിനാൽ സർവ്വ പണ്ഡിതന്മാരുടെ സമക്ഷത്തിലും റസ്മുൽ ഉസ്മാനി കൊണ്ടുദ്ദേശിക്കുന്നത് ആറു നിയമങ്ങളിൽ ഒതുങ്ങുന്ന പ്രത്യേക അവസ്തയല്ലെന്നും വരുത്തിത്തീർക്കാൻ വേണ്ടിയാണ് മൗലവി ഈ വൻതട്ടിപ്പ്  നടത്തിയത്.  


എന്നാൽ റസ്മുൽ ഉസ്മാനി അനുസരിക്കൽ നിർബന്ധമാണെന്നതിനു തെളിവ് ഇമാം മാലിക്(റ)ന്റെ വാചകം മാത്രമല്ല പ്രത്യുത സ്വഹാബത്ത്, താബിഉകൾ, നാല് മദ്ഹബിന്റെ ഇമാമുകൾ ഇവരുടെയെല്ലാം ഇജ്മാഅ്  ആകുന്നു. മൗലവി പറഞ്ഞത് പോലെ ഇമാം മാലിക്(റ)ന്റെ പ്രസ്താവനയാണിതിനു തെളിവെങ്കിൽ സ്വഹാബത്തും താബിഉകളും അവര്ക്ക് ശേഷം വന്ന ഇമാം മാലിക്(റ) ന്റെ വാചകത്തെ തെളിവാക്കി എന്നാണോ പറയുന്നത് ? വിഡ്ഢിത്തം വിലമ്പുന്നതിനുമില്ലെ ഒരതിര്! ഈ വിഷയത്തെ സംബന്ധിച്ച് ചോദിക്കപ്പെട്ട വ്യക്തി ഇമാം മാലിക്(റ)ആയതുകൊണ്ട് അദ്ദേഹത്തെ എടുത്തു പറയുന്നുവെന്നല്ലാതെ ഇത് അദ്ദേഹത്തിൻറെ മാത്രം അഭിപ്രായമാല്ലെന്നും നാൾ മദ്ഹബിന്റെ ഇമാമുകളുടെ അഭിപ്രായം ഇത് തന്നെയാണെന്നും ഇമാം ശിഹാബുദ്ദീൻ ത്വമ്പദാവി തന്റെ ഫതാവ (പേജ്  12) യിലും, ഇമാം ഇബ്നു ഹജർ(റ) തന്റെ ഫതാവൽ കുബ്റാ 1/38 ലും വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.

ഇമാം നസ്രുൽ ജരീസി പറയുന്നു:
   

مستند الأئمة الاربع هو مستند الخلفاء الاربع (نهاية القولا المفيد ٢٤٤)

നാൾ മദ്ഹബിന്റെ ഇമാമുകളുടെയും ആധാരമ നാൾ ഖുലഫാ ഉർറാശിദീങ്ങളുടെ ആധാരം തന്നെയാകുന്നു. (നിഹായതുൽ ഖൗലിൽ, പേജ് 244)

ഇമാം ജഅ്ബരി(റ) പറയുന്നു:

ما نقله ابو عمرو عن مالك هو مذهب الأئمة الاربعة وانما خص مالك لانه صاحب فتياه ومستند الخلفاء الاربعة رضوان الله عليهم (الابريز ١٠٨)

ഇമാം മാലിക്(റ) വിൽ നിന്ന് അബൂ അംറ് (റ) ഉദ്ദരിച്ചത് നാൾ മദ്ഹബിന്റെ ഇമാമുകളുടെ അഭ്പ്രായം തന്നെയാണ്. ഫത്വ ചോദിക്കപ്പെട്ട വ്യക്തി എന്നാ നിലക്ക് ഇമാം മാലിക്(റ) വിനെ പ്രത്യേകമായി പറഞ്ഞുവെന്ന് മാത്രം. അവരെല്ലാവരുടെയും ആധാരം തന്നെയാകുന്നു. (ഇബ് രീസ്. പേ  108) 


ഭരണാധികാരിയുടെ മുസ്വ് ഹഫിനെ സംബന്ധിച്ചാണെത്രെ!? 
മൗലവീസ് തുടരുന്നു: "ഇമാം മാലിക്(റ) ആര്ക്കുവേണ്ടി ഇതു തരം മുസ്വ് ഹഫുകൾ എഴുതിയാലും അതെല്ലാം പ്രഥമമായി എഴുതപ്പെട്ട മുസ്വ് ഹഫിന്റെ  (ഉസ്മാനി മുസ്വ് ഹഫ്) അതെ രീതിയിലായിരിക്കണമെന്നു അഭിപ്രായപ്പെടുന്നില്ല. സ്വഹാബത്തിന്റെ ഇജ്മാഇന്റെ മർമ്മസ്ഥാനം ശരിക്കും അറിയുന്നവനാണല്ലോ മുജ്തഹിദായ ഇമാമവർകൾ. പിന്നെയോ? ഭരണ കർത്താവിന്റെയടുക്കൽ ഇസ്ലാമിക രാഷ്ട്രത്തിൽ ഖുർആനിനെ സുരക്ഷിതമായി സൂക്ഷിക്കാനായി എഴുതപ്പെടുന്ന ഉമ്മഹാതു മുസ്വ് ഹഫിലാണ്  (മൂല മുസ്വ് ഹഫു്). ഈ മാറ്റമില്ലാത്ത അനുകരണം. ഇമാമവർകൾ നിർദ്ദേശിക്കുന്നത് പ്രത്യുത ഒതാനും പഠിക്കാനും പഠിപ്പിക്കാനും വേണ്ടി എഴുതപ്പെടുന്നവകളിൽ വിശുദ്ദ ഖുർആൻ തെറ്റ് കൂടാതെ ഒതാനഭ്യസിക്കുന്നതിനു സഹായകമായ രീതിയിൽ എഴുതാമെന്നാണ് ഇമാം മാലികിന്റെ തന്നെ വ്യക്തമായ പ്രസ്താവന. ഇതുസംബന്ധിച്ച് ഇമാമിനോടുള്ള ചോദ്യവും ഇമാം നല്കിയ മറുവടിയും തന്റെ ശിഷ്യൻ അശ്ഹബ് പ്രസ്താവിച്ചത് ഇമാം ഖുർത്വുബി തന്റെ തഫ്സീറിൽ ഉദ്ദരിച്ചിട്ടുണ്ട്. ഇമാം സുയൂതിയും തന്റെ ഇത്ഖാനിൽ ഉദ്ദരിച്ചിട്ടുണ്ട്. (വണ്ടൂരി മാസിക, ജൂലൈ 2001, പേജ് 5)


റസ്മുൽ ഉസ്മാനി നിർബന്ധമാണെന്നു പറഞ്ഞത്  ഭരണാധികാരികൾ പ്രദർശനത്തിനായി സൂക്ഷിക്കുന്ന മുസ്വ് ഹഫുകളെ സംബന്ധിച്ചാണ് പോൽ! ഭയങ്കരം കണ്ടുപിടിത്തം തന്നെ! ആദ്യമായി ഇങ്ങനെയുള്ള പുതിയ പുതിയ കൌതുകങ്ങൾ കണ്ടുപിടിക്കുന്ന വിദ്വാന്മാരെയാണ് പ്രദർശനത്തിനു വെക്കേണ്ടത്. എത്ര വലിയ നുണ പറയാനും എഴുതാനും ഇവറ്റകൾക്ക് നാണമില്ലാതെ പോയതിൽ അത്ഭുതപ്പെടുന്നു. അധ്യായങ്ങളുടെ അവസാനത്തിൽ സൂക്തങ്ങളുടെ എണ്ണം എഴുതുന്നതിനെ സംബന്ധിച്ച് ഇമാം മാലിക്(റ)നോട് ചോദിച്ച ചോദ്യവും മറുവടിയും ഇമാം ഖുർത്വുബി(റ) ഉദ്ദരിക്കുന്നുണ്ട്. അതിപ്രകാരമാണ്‌.  

 


അർത്ഥം:
"അധ്യായങ്ങളുടെ അവസാനത്തിൽ അതിലുള്ള സൂക്തങ്ങളുടെ എണ്ണം എഴുതുന്നതിനെ സംബന്ധിച്ച് ഇമാം മാലിക്(റ)നോട്  ചോദിക്കപ്പെടുമ്പോൾ ഉമ്മഹാതുൽ മസ്വാഹിഫിൽ ഞാനതിനെ ഇഷ്ടപ്പെടുന്നില്ലെന്നും (ചകുപ്പ്, മഞ്ഞ പോലോത്ത നിറങ്ങൾ കൊണ്ട്) കുട്ടികൾ പഠിക്കുന്ന മുസ്വ് ഹഫുകളാണെങ്കിൽ വിരോധമില്ലെന്നും അദ്ദേഹം മറുവടി നല്കി. (തഫീർ ഖുർത്വുബി 1/63).

ആയത്തുകളുടെ എണ്ണം എഴുതുന്നതിനെ പരമാർഷിക്കുന്ന ഇമാം മാലിക്(റ)ന്റെ പ്രസ്താവനയെ റസ്മുൽ ഉസ്മാനിക്ക് വിരുദ്ദമായി എഴുതുന്നതിനു തെളിവായി ഉദ്ദരിക്കുന്ന ഈ മൌലവിയുടെ സാമർത്ഥ്യം അപാരം തന്നെ! തന്നെയുമല്ല മേൽ ഉദ്ദരണിയിൽ ഉമ്മഹാതുൽ മസ്വാഹിഫി എന്നതിന് ഭരണാധികാരി സൂക്ഷിച്ചു വെക്കുന്ന മുസ്വ് ഹഫ് എന്നാണു മൗലവി അർത്ഥം നല്കിയത്. അങ്ങനെ ഒരര്ത്ത്ഹം വല്ല കിതാബിലും മൌലവിക്കു കാണിച്ചു തരാൻ സാധിക്കുമോ? പ്രത്യുത അതുകൊണ്ടുള്ള വിവക്ഷ കുട്ടികൾ പഠിക്കാൻ ഉപയോഗിക്കുന്ന മുസ്വ് ഹഫുകളല്ലാത്തവയാണെന്ന് നിഹാത്തുൽ ഖൗലിൽ മുഫീദ്, പേജ് 244 ൽ നിന്ന് വ്യക്തമാണ്.

ഉസ്മാൻ(റ) സൂക്ഷിച്ച മുസ്വ് ഹഫിനു മുസ്വ് ഹഫുൽ ഇമാം എന്ന് പേരുവെക്കാനുള്ള കാരണം തന്നെ മറ്റുള്ള മുസ്വ് ഹഫുകൾക്ക് അത് മാത്രകയായത്‌ കൊണ്ടാണ് . ഇമാം അത്താർ(റ) പറയുന്നു:

 

لانه امام المصحف وقدوتها  (حاشية العطار ١/٣٠٠)

"അത് മുസ്വ് ഹഫുകളുടെ അവലംബവും മാത്രകയുമായതുകൊണ്ടാണ് . (ഹാശിയാതുൽ അത്ത്വാർ 1/300)

ഇമാം മുഹമ്മദ്‌ ഗൗസ്(റ) പറയുന്നു:

لانه اول مصحف كتب وأتم فى كتبة غيره من المصاحف (نثر المرجان ١/٦١)

"ഉസ്മാൻ(റ) സൂക്ഷിച്ച മുസ്വ് ഹഫിനു മുസ്വ് ഹഫുൽ ഇമാം എന്ന് പറയാനുള്ള കാരണം ആദ്യമായി എഴുതപ്പെട്ടതും മറ്റു മുസ്വ് ഹഫുകൾ അതിനെ അനുകരിക്കപ്പെടെണ്ടതും ആയതുകൊണ്ടാണ്‌. (നസ്റുൽ മര്ജാൻ 1/61)

ഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളിൽ ഇല്ലെന്നോ?

മൗലവീസ് തുടരുന്നു: "നമ്മുടെ ഫിഖ്‌ഹിന്റെ കിതാബുകളിലെവിടെയും ഖുർആനോ മുസ്വ് ഹഫോ എഴുതുമ്പോൾ റസ്മുൽ ഉസ്മാനി പ്രകാരമല്ലാതെ എഴുതൽ ഹറാമാണെന്നോ എഴുതിയതിന്നു ഖുർആന്റെ ഹുർമത്ത് (ബഹുമാനം) ഇല്ലെന്നോ പറഞ്ഞിട്ടില്ലെന്ന വസ്തുത ഇവിടെ ശ്രദ്ദേയമാണ്. " (വണ്ടൂരി മാസിക, ജൂലൈ 2001)

പാവം; ഫിഖ്‌ഹിന്റെ ബാലപാഠം പോലുമറിയാത്ത ഈ മൌലവിയുടെ 'വിദഗ്ദ്ദ' വാദം സഹതാപമർഹിക്കുന്നു. ഫിഖ്‌ഹിന്റെ ആളുകളാണെന്ന് പെരുമ്പറയടിക്കുന്നതിനു മുമ്പ് ആരോടെങ്കിലും ഫിഖ്ഹ് എന്താണെന്ന് ചോദിച്ച് പഠിച്ചാൽ ഇനിയും ഫിഖ്ഹ്പരമായ ആശയക്കുഴപ്പങ്ങളുണ്ടാക്കാതെ മൗലവിക്ക് രക്ഷപ്പെടും. 

റസ്മുൽ ഉസ്മാനി അനുസരിക്കൽ നിർബന്ധമാണെന്നതിൽ നാല് മദ്ഹബിന്റെ ഇമാമുകളും ഏകോപിച്ചിരിക്കുന്നു എന്ന്  ഹിജ്റ 947 ൽ പരലോകം പ്രാപിച്ച ഇമാം ശിഹാബുദ്ദീൻ ത്വൻമ്പദാവി തന്റെ ഫതാവാ പേജ് - 12 ലും ശാഫീ മദ്ഹബിലെ പ്രഗല്ഭ കർമ്മശാസ്പണ്ഡിതനായ ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) തന്റെ ഫതാവൽ കുബ്റാ (1/38) ലും  വ്യക്തമായി രേഖപ്പെടുത്തിയിരിക്കുമ്പോൾ ഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളിൽ എവിടേയും പറഞ്ഞിട്ടില്ലെന്ന മൌലവിയുടെ വാദം പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന നീചപ്രവണതയാണെന്ന് പറയാതെ നിർവ്വാഹമില്ല.

ഇമാം അബ്ദുൽ അസീസ്‌ ദ്ദബ്ബാഗ് പറയുന്നു:
  

ولم تزل نصوص ائمة الاجتهاد طافحة بذلك مثل الامام مالك و احمد بن حنبل وغيرهما من اهل الاجتهاد (الابريز ١٠٨)

ഇമാം മാലിക്(റ), ഇമാം അഹ്മദുബ്നു ഹമ്പൽ(റ) തുടങ്ങിയ ഗവേഷണപടുക്കളായ പണ്ഡിതരുടെ ഉദ്ദരണികൾ ധാരാളമായി വന്നിട്ടുണ്ട്." (അൽ ഇബ്രീസ്, പേ. 108.)

ഖുർആനും തഫ്സീറുമുള്ള ഒരു ഗ്രന്ഥം അതിൽ ഖുറാൻ എഴുത്ത് കൂടുതലാണെങ്കിൽ ശുദ്ദിയില്ലാതെ തൊടാൻ പാടില്ല എന്ന് പറഞ്ഞ സ്ഥലത്ത് ഖുർആൻ ആകുമ്പോൾ അക്ഷരങ്ങളുടെ എണ്ണത്തിൽ റസ്മ് ഉസ്മാനിയാണ് പരിഗണിക്കുന്നത് എന്ന് വിവരിച്ചുകൊണ്ട് ഇമാം ഇബ്നു ഹജർ(റ) പറയുന്നു: 

لانه ورد له رسم لا يقاس عليه  (تحفة ١/١٥٢)

ഖുർആനിനു തുലനം ചെയ്യാൻ പറ്റാത്ത പ്രത്യേകമായ എഴുത്ത് കല്പ്പിതമായിരിക്കുന്നു. (തുഹ്ഫ 1/152)

ഇമാം സുലൈമാനുബ്നുൽ ബുജൈരിമി(റ) രിബാ എന്ന പദം ഖുർആൻ ആകുമ്പോൾ കേവലം അലിഫ് കൊണ്ട് മാത്രം എഴുതാൻ പാടില്ല എന്ന്  വിവരിച്ചതിനു ശേഷം പറയുന്നു:

لان رسم سنة متبعة   (حاشية المنهاج  ٢/١٨٢)

ഖുർആനിന്റെ എഴുത്ത് നിർബന്ധമായും അനുകരിക്കപെടെണ്ട ചര്യയാകുന്നു. (ഹാശിയത്തുൽ മന്ഹജ് 2/189) ഇതേ ആശയം ഇമാം സുലൈമാനുൽ ജമൽ തന്റെ ഹാശിയത്തുൽ മന്ഹജ് 3/44 ലും വ്യക്തമാക്കിയിരിക്കുന്നു.

"സുന്നത്തും മുത്ത്വബഅ" ആയ ഒരു കാര്യത്തിന് എതിര് പ്രവർത്തിക്കൽ ഹറാമാണെന്ന് ഇമാം ഇബ്നു ഹജർ (റ) തന്റെ ഫതവൽ ഹദീസിയ്യ പേജ് 210 ൽ വ്യക്തമാക്കിയിട്ടുണ്ട്.   

ശറഈ നിർബന്ധമല്ലത്രെ?!

മൌലവീസ് തുടരുന്നു: ഏതൊരു ദീനീവിജ്ഞാനശാഖയും പോലെ പടിക്കൽ അനിവാര്യവും ഐച്ചികവുമായ ഭാഗങ്ങളുള്ള ഒരു ശാസ്ത്ര ശാഖയാണ് ഇല്മുത്തജ് വീദ്. ആ ശാസ്ത്രത്തിന്റെ നിലനിൽപ്പിന്നാവഷ്യമായ കാര്യങ്ങളും നമുക്കനിവാര്യമായ മത നിയമങ്ങളുമെല്ലാം പ്രസ്തുത ശാസ്ത്രത്തിൽ വാജിബ് യജിബ് എന്നു പറഞ്ഞു സമർത്ഥിക്കും. ഇതെല്ലാം ഒഴിച്ചാൽ ശിക്ഷ ലഭിക്കുന്നതും  പ്രവർത്തിക്കൽ നിർബന്ധമെന്ന ഫിഖ്ഹ് ശാസ്ത്രത്തിലെ വാജിബായി കൊള്ളണമെന്നില്ല. ഇത് സാങ്കേതിക വിജ്ഞാനശാഖകള്ക്കെല്ലാം ബാധകമായ പ്രാഥമിക വവരനമാണ്. 'ഫാഇലിനും റഫ്ഉം മാഫ്ഊലിനും നസ്ബും നിർബന്ധമാണെന്ന് നഹ് വിൽ പറഞ്ഞാൽ അങ്ങിനെ ചെയ്തില്ലെങ്കിൽ പരലോകത്ത് ശിക്ഷ ലഭിക്കുമെന്ന് ആരും മനസ്സിലാക്കാറില്ല. നിഷേധിയുടെ ആണയിട്ടുപറയൽ നിർബന്ധമാണെന്ന് അലങ്കാരശാസ്ത്രത്തിൽ (ഇൽമുൽ ബാലാഗ) പറഞ്ഞാൽ ഇത് പരലോകത്ത് ശിക്ഷയുണ്ടാകുമെന്നു പേടിക്കേണ്ട. വാജിബല്ലെന്നു വ്യക്തം. ഇത്തരം സാങ്കേതിക വാജിബുകൾ ഒരു വിജ്ഞാനശാഖയെന്ന നിലക്ക് ഇല്മുത്തജ് വീദിന്റെ കിതാബുകളിലും സുലഭമാണെന്നു ഓര്ക്കുക. എന്നിരിക്കെ ഖുർആനിന്റെ ഖിറാഅത്തും റസ്മും ആദാബുകളും മറ്റും വിവരിക്കുന്ന ഖാരിഉകളും അവരുടെ കിതാബുകളിലും   ഖുർആനിന്റെ സവിശേഷമായ എഴുത്തെന്ന നിലക്ക്  ശരിയാണെന്ന് ഇജ്മാഉള്ള റസ്മ് ഉസ്മാനിയെ പ്രകീർത്തിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അനുകരിക്കാൻ നിർദ്ദെഷിക്കുന്നതുമെല്ലാം ആ റസ്മ് നിലനിന്നു കാണണമെന്നു ആഗ്രഹവും ഖിറാഅത്തിന്റെ  വവരങ്ങൾ കുറിക്കുന്നതിന്റെ സ്വാഭാവികമായ അനിവാര്യതയുമാണെന്ന് മനസ്സിലാക്കിയാൽ ഇനിയും പല വുജൂബുകളെ കുറിച്ചും വസ് വാസുണ്ടാക്കാതെ രക്ഷപ്പെടാം. (ഒരു വണ്ടൂരി മാസിക, ഓഗസ്റ്റ്‌ 2001, പേജ് 11) 

വസ് വാസിൽ നിന്ന് രക്ഷപ്പെടാനല്ല, കുടുക്കില്ലിന്നു രക്ഷപ്പെടാനാണ് ഇത്തരം വിഡ്ഢിത്തങ്ങൾ മൗലവി വിളമ്പിയത്. ഫാഇലിന്നു റഫ്ഉം മാഫ്ഊലിനു നസ്ബും ചെയ്യുന്നതുപോലെയാണ്‌ പോലും റസ്മു ഉസ്മാനി അനുസരിക്കൽ നിർബന്ധമാണെന്ന് പറഞ്ഞത്. മൌലവിയുടെ തൊലിക്കട്ടി അത്ഭുതം തന്നെ. മഖ്റജിൽ നിന്ന് അക്ഷരങ്ങള ഉച്ചരിക്കൽ മദ്മുത്തസ്വിൽ തുടങ്ങിയവ നിർബന്ധമാണെന്ന് തജ് വീദിന്റെ കിതാബുകളിൽ  കാണാം.ഇതെല്ലാം മൌലവിയുടെ അടുക്കൽ സാങ്കേതിക വുജൂബുകളാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. നാല് മദ്ഹബിലെ ഇമാമുകളും റസ്മ് ഉസ്മാനി അനുസരിക്കൽ നിർബന്ധമാണെന്നും അതിനു വിവരീതം പ്രവർത്തിക്കൽ ഹറാമാണെന്നും സ്വഹാബത്തടക്കമുള്ള മുസ്ലിം സമൂഹം ഏകോപിച്ചിരിക്കവേ പ്രസ്തുത വുജൂബ് ഫാഇലിനു  റഫ്ഉ ചെയ്യുന്നത് പോലെയാണെന്ന് പറഞ്ഞ മൌലവിയുടെ പ്രസ്താവന പരിഹാസ്യമാണെന്നു വായനക്കാര് മനസ്സിലാക്കേണ്ടതുണ്ട്. ഒരു കാര്യത്തിൽ എല്ലാ ഖുർറാഉ (ഖിറാഅത്ത്  പണ്ഡിതന്മാർ) കളും ഏകോപിച്ചാൽ അത് ശറഇയ്യായ നിർബന്ധമാണെന്നാണ് പൊതുതത്വം.

ഇമാം ഇബ്നു ഗാസി(റ) പറയുന്നു:     



الواجب في علم التجويد ينقسم الى قسمين أحدهما شرعي وهو ما أجمع عليه القراء (نهاية القول المفيد ٢٥)


"തജ് വീദ് ശാസ്ത്രത്തിൽ വാജിബ് രണ്ടിനമാണ്. ഒന്ന്: ശറഇയ്യായ വാജിബ്. അത്  ഖുർറാഅ് ഏകോപിച്ച  ഒരു കാര്യമാണ്." (നിഹായത്തുൽ ഖൗലിൽ മുഫീദ്, പേ. 25)

ഇമാം നസ്വ് റുൽ ജരീസ് (റ) പറയുന്നു:


أن كل ما اجتمعت عليه القراء حرمت مخالفته  (نهاية القول المفيد ٢٥)

"ഖുർറാഅ് ഏകോപിച്ച ഒരു കാര്യത്തിൽ എതിര് പ്രവർത്തിക്കൽ നിഷിദ്ദമാണ്." (നിഹായത്തുൽ ഖൗലിൽ മുഫീദ് , 25)

റസ്മുൽ ഉസ്മാനി അനുസരിക്കൽ നിർബന്ധമാണെന്നതിൽ ഖുർറാഅ് അടക്കമുള്ള സർവ്വ പണ്ഡിതന്മാരും ഏകോപിച്ച കാര്യമാണ്. അതുകൊണ്ട് റസ്മുൽ ഉസ്മാനി അനുസരിക്കൽ നിർബന്ധമാണെന്ന് പണ്ഡിതന്മാർ പറഞ്ഞത് കേവലം ഇസ്തില്ലാഹിയായ (സാങ്കേതിക) നിർബന്ധമാണെന്നുള്ള മൌലവിയുടെ പ്രസ്ഥാവാൻ വുസ്വൂലിനെ സംബന്ധിച്ച് അദ്ദേഹത്തിനുള്ള വിവരക്കുറവിൽ നിന്ന് ഉടലെടുത്തതാണെന്ന് ഗ്രഹിക്കെണ്ടാതാണ്.

പിഴച്ച ഖിയാസ്


മൌലവീസ് തുടരുന്നു: തെറ്റ് കൂടാതെ ഖുർആൻ പാരായണം ചെയ്യാൻ ആവശ്യമായ മുറകൾ ഖുർആൻ എഴുതുന്നതിൽ പാലിക്കേണ്ടതും പുണ്യവുമാണെന്ന് ഇമാം നവവി(റ) യെ പോലുള്ള നമ്മുടെ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. അവ ഉസ്മാനി മുസ്വ് ഹഫുകളിലെ എഴുത്തിന്നും ശൈലിക്കും വിരുദ്ദമാണെങ്കിലും. (വണ്ടൂരി മാസിക, 2001 ഓഗസ്റ്റ്‌, പേജ് 5).

ഖിറാഅത്തിൽ തെറ്റ് സംഭവിക്കാതിരിക്കാൻ വേണ്ടി ഹർക്കത്തുകളും  പുള്ളികളും രേഖപ്പെടുത്താമെന്ന് ഇമാം നവവി(റ) പറഞ്ഞതിന്റെ മേൽ ആറ് നിയമങ്ങൾക്ക്  വിരുദ്ദമായി ഖുർആൻ എഴുതാമെന്നതിനെ തുലനം ചെയ്യുകയാണ് മൗലവി ഇവിടെ ചെയ്തിട്ടുള്ളത്. 

പുള്ളികളും ഹർക്കത്തുകളും രേഖപ്പെടുത്തൽ അനുവദനീയമാണെന്ന് പറഞ്ഞ പണ്ഡിതന്മാരിൽ നിന്ന് ഒരാളും ആറ് നിയമങ്ങൾക്ക് വിരുദ്ദമായി എഴുതുന്നത് അനുവദനീയമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. പ്രത്യുത പൊതുജനങ്ങൾക്ക്‌  ഖിറാഅത്തിൽ തെറ്റ് പറ്റാതിരിക്കാൻ വേണ്ടി റസ്മ് ഉസ്മാനിക്ക് വിരുദ്ദമായി എഴുതുന്നത് ഇജ്മാഇന്ന് വിരുദ്ദമാണെന്ന് ഇമാം ഇബ്നുൽ ഹാജ്ജ് തന്റെ മദ്ഖലിലും, അല്ലാമ മുഹമ്മദ്‌ ഖാത്താതുൽ ഖുർദി തന്റെ താരിഖുൽ ഖുർആനിലും, അല്ലാമ ഇബ്നുഹാശിർ തന്റെ ഖുലാസത്തു നുസൂസിൽ ജലിയ്യ എന്നാ ഗ്രന്ഥത്തിലും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല റസ്മ് ഉസ്മാനി പടിക്കുന്നതുവരെ അവർ മുസ്വ് ഹഫ് നോക്കി ഒതുന്നത് അനുവദനീയമല്ല  എന്നുവരെ പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയത് മുമ്പ് ഉദ്ദരിച്ചുവല്ലോ.

മുസ്വ് ഹഫിൽ പിഴവോ?!   

മൗലവീസ് തുടരുന്നു: "ഇക്രിമി(റ) പ്രസ്താവിച്ചതായി ഇങ്ങനെ ഒരു റിപ്പോർട്ടുണ്ട്. സൈയ്ടുബ്നു സാബിതി(റ)ന്റെ നേത്രത്വത്തിൽ എഴുതപ്പെട്ട മുസ്വ് ഹഫുകൾ എഴുത്തറിയുന്നയാൾ കൂടിയായ ഉസ്മാനെന്നവരുടെ മേൽ വെളിപ്പെടുത്തപ്പെട്ടപ്പോൾ അദ്ദേഹം ആ മുസ്വ് ഹഫുകളിൽ എഴുത്തിൽ പിഴവുകൾ കണ്ടെന്നും എന്നാൽ നിങ്ങളത് മാറ്റെണ്ടതില്ല, അറബികൾ അത് ചൊവ്വാക്കി ഓതികൊള്ളുമെന്നു പ്രസ്ഥാവിച്ചുവെന്നും ഇതെഴുതിയിരുന്നയാൾ സഖീഫ് ഗോത്രക്കാരനും വാചകം പറഞ്ഞുകൊടുത്തിരുന്നയാൾ ഹുദൈൽ ഗോത്രക്കാരനുമായിരുന്നുവെങ്കിൽ ഈയക്ഷരങ്ങളൊന്നും എഴുത്തിൽ വീണു പോകുകയില്ലായിരുന്നുവെന്ന് അഭിപ്രായപ്പെട്ടുവേന്നുമാണ് ആ റിപ്പോർട്ട്. ഇമാം അബൂ ഉബൈദ്(റ) ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെയർത്ഥം ഉച്ചാരണത്തിന് ഭംഗം സൃഷ്ട്ടിക്കാത്തതിനാൽ  എഴുത്തിൽ സംഭവിച്ചുപോയ കുറവുകളും മാറ്റങ്ങളും സാരമല്ലെന്നു പറഞ്ഞുകൊണ്ട് ഉസ്മാൻ(റ) ആ മുസ്വ് ഹഫുകൾ അമ്ഗീകരിച്ചുവെന്നാണല്ലോ. ഇങ്ങനെ മാറ്റുന്നതായാൽ വേറെയും പല വിഷമപ്രശ്നങ്ങളും ഉടലെടുക്കുമെന്നും ഇതുകൊണ്ടാണ് ഉസ്മാൻ(റ) ഇത് മാറ്റെണ്ടാതില്ലെന്നും നിർദ്ദേശിച്ചതെന്നും ഈ റിപ്പോർട്ടിനെ അംഗീകരിച്ചുകൊണ്ട് ഖാളീ അബൂബക്കറിൽ ബാഖില്ലാനി(റ) തന്റെ കിതാബുൽ ഇൻതിസാറിൽ വിവരിച്ചിട്ടുണ്ട്. എന്നിരിക്കെ, ഈ മുസ്വ് ഹഫുകളിലെ എഴുത്ത് ശൈലി ഒരു കാലത്തും ഒരു മുസ്വ് ഹഫിലും മാറ്റിക്കൂടാത്ത ശരിയായ എഴുത്തിന്റെ ഏകഖണ്ഡിതരൂപമാണെന്നു വിധിയെഴുതുന്നത് എത്രമേൽ അബദ്ദമാണ്." (വണ്ടൂരി മാസിക, 2001 ജൂണ്‍, പേജ് 5)

എന്താണീ കേള്ക്കുന്നത്?! സ്വര്ഗ്ഗം കൊണ്ട് സന്തോഷ വാര്ത്ത അറിയിക്കപ്പെട്ട അമീറുൽ മുഅ്മിനീൻ ഹസ്റത്ത് ഉസ്മാൻ(റ) മുസ്ലിംകളുടെ ആധികാരിക ഗ്രന്ഥവും അന്ത്യനാൾ വരെ  നിലനിൽക്കുന്നതുമായഅല്ലാഹുവിന്റെ പരിശുദ്ദ ഗ്രന്ഥത്തിൽ പിഴവുകളും കുറവുകളും 'അത് അങ്ങിനതന്നെ കിടക്കട്ടെ' എന്ന് പറഞ്ഞുവെന്നു സ്വഹാബത്തിനെ സംബന്ധിച്ച് അൽപ്പമെങ്കിലും മനസ്സിലാക്കിയ ഒരു വ്യക്തി പറയുമോ? ജൂത-ക്രൈസ്തവ ചിന്താഗതികൾ മനസ്സില് സ്ഥലംപിടിച്ചവർക്കല്ലാതെ ഈ ജാതി മണ്ടത്തരങ്ങൾ പറയാൻ കഴിയില്ല. മുസ്ലിംകളുടെ അടിസ്ഥാനപരമായ വിശ്വാസങ്ങൾ തകർക്കുന്ന ഇത്തരം കാര്യങ്ങൾ എഴുതിവിടാൻ എങ്ങനെ ഒരു മുസ്ലിമിന് സാധിക്കും? അടിസ്ഥാനമില്ലാത്ത കെട്ടുകഥകൾ ഉദ്ദരിച്ച് പരിശുദ്ദ ഖുർആനിനെ അപമാനിക്കാൻ പുറപ്പെട്ട മൌലവിയുടെ നീക്കം എങ്ങോട്ടാനുവോ? പേനയും കടലാസും ഉണ്ടെന്നു വെച്ച് എന്ത് തോന്നിവാസവും എഴുതുന്ന ഈ മുറിയന്മാർ സമുദായത്തിന് ശാപമാണ്. ഇവര്ക്കെല്ലാം എന്താണ് സംഭവിച്ചത്? പടച്ച റബ്ബിനു തന്നെ അറിയാം. ഇവറ്റകളുടെ   ശർറുകളെ തൊട്ട് അല്ലാഹു നമ്മെ രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കലല്ലാതെ നിർവ്വാഹമില്ല.

ഇക്രിമിയെ തൊട്ട് ഉദ്ദരിക്കപ്പെട്ട ഒരു ഹദീസിൽ ഇങ്ങനെ വന്നിട്ടുണ്ട് പോലും. ദുർബലമായ ഒരു വാറൊലയാണിത്‌. ഇമാം അബ്ദുൽ അസീസി(ര) വളരെ ശതിയായി വിമർശിക്കുകയും എതിര്ക്കുകയും ചെയ്ത ഒരു വാറൊലയയെ ഉദ്ദരിച്ച് ഇതിനെ സമർത്ഥിക്കാൻ ശ്രമിക്കുന്നത് പരിതാപകരം തന്നെ. ഇമാം അബ്ദുൽ അസീസി ദ്ദബ്ബാഗ് (ര) പറയുന്നത് കാണുക:

هذا ممالا يجوز لقائل ان يقوله ولا يحل لمعتقد ان يعتقده (الابريز ١٠٧)  

"ഇങ്ങനെ പറയുവാനോ വിശ്വസിക്കുവാനോ ഒരാള്ക്കും അനുവദനീയമല്ല." (അൽ ഇബ് രീസ്, പേ. 107)

ഇമാം അബൂ അംരി നിദ്ദാനി(ര) പറയുന്നു: "ഒരു കാരണവുമില്ലാതെ എഴുത്തിന്റെ നിയമങ്ങൾക്ക്  വിരുദ്ദമായ വല്ലതും ഉസ്മാൻ(റ) കാണുകയും അറബികൾ അത് നന്നാക്കി ഓതുമെന്ന നിലക്ക് അതിനെ അങ്ങനെ തന്നെ അദ്ദേഹം നിലനിർത്തുകയും ചെയ്തു എന്ന് വിശ്വസിക്കൽ അനുവദനീയമല്ല." (അന്നശ്റ് ഫീ ഖിറാആതിൽ അശ്റ് 1/458)   


ഇമാം ജസ് രി(റ) പറയുന്നു: "ജനങ്ങൾ അനുകരിക്കേണ്ട മുസ്വ് ഹഫിനെ കുറിച്ച് ഉസ്മാൻ(റ) അങ്ങനെ പറഞ്ഞുവെന്നും അറബികൾ നന്നാക്കി ഒതുമെന്ന നിലക്ക് ആ തെറ്റ് തിരുത്താതെ ഉപേക്ഷിച്ചുവെന്നും എല്ലാ സഹാബികളുടെയും ഐക്യകണ്ടേയുള്ള അംഗീകാരം ഉണ്ടായെന്നതും എങ്ങനെയാണ് സാധുവാകുക". (അന്നശ്റ് ഫീ ഖിറാആതിൽ അശ്റ് 1/459)

ഖാളീ അബൂബകറിൽബാഖില്ലാനി(റ) അംഗീകരിച്ചിട്ടുണ്ടെന്നാണ്  മൗലവി പറഞ്ഞത്. ഇത് പച്ച നുണയാണ്.

ഇമാം അബ്ദുൽ അസീസിദ്ദബ്ബാഗ് (റ) പറയുന്നു:



അർത്ഥം:
"ഇമാം ഹാഫിള് അബൂഅംറിനിദ്ദാനി(റ) യെപ്പോലെയുള്ള ഒരു കൂട്ടം പണ്ഡിതന്മാർ ഇതിനെ തള്ളിക്കളഞ്ഞത് പോലെ ഖാളീ അബൂബക്കറിൽ ബാഖില്ലാനി തന്നെ ഇതിനെ തള്ളിക്കളഞ്ഞിരിക്കുന്നു." (അൽ ഇബ് രീസ്, പേ. 106)

നോക്കുക! പണ്ഡിതന്മാരുടെ മേൽ ഇല്ലാത്ത ആരോപണങ്ങൾ കെട്ടിച്ചമത്തി ദീൻ നശിപ്പിക്കുന്ന ഇവന്മാരെ ജനങ്ങൾ കണ്ടറിയേണ്ടതാണെന്ന് സാന്ദർഭികമായി ഓർമ്മപ്പെടുത്തുന്നു.