അബോര്‍ഷന്‍ എന്ന പദം അറിയാത്ത മലയാളികളോ അതിനു സൗകര്യമില്ലാത്ത ഇടമുള്ള നാടോ ഇന്ന് കേരളത്തില്‍ ഉണ്ടാവുകയില്ല. വന്നഗരങ്ങളിലെ ഹൈടെക് ഹോസ്പിട്ടലുകളില്‍ മാത്രമല്ല നമ്മുടെ നാട്ടിന്പുറങ്ങളിലെ ചോട്ടാ ചായമക്കാനി മോഡലിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വരെ ഗര്ഭഛിദ്രം / ഭ്രൂണഹത്യ നടത്താന്‍ ഇന്ന് സൗകര്യങ്ങള്‍ എമ്പാടുമുണ്ട്. ദേശീയവനിതാ കമ്മീഷന് കണക്കു പ്രകാരം ഭൂമി ഒരു നോക്കു കാണാന്‍ പോലും ഭാഗ്യം ലഭിക്കാതെ ഇന്ത്യയില്‍ ഓരോ ദിവസവും കശാപ്പു ചെയ്യപ്പെടുന്ന അര ലക്ഷം കുഞ്ഞുങ്ങളില്‍ ആയിരവും കേരളത്തിലാണത്രെ! ശിശുവിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ ലിംഗ നിര്ണയം നടത്തുവാന്‍ സഹായിക്കുന്ന ആധുനികമാര്‍ഗങ്ങള്‍ വന്നതോടെയാണ് ഇന്ത്യയില്‍ ഗര്ഭഛിദ്രം വ്യാപകമായത്. ആംനിയോട്ടിക് സ്രവത്തിന്റെ സാമ്പിളെടുത്ത് ലിംഗ നിര്ണയം നടത്തുന്ന ആംനിയോ സിന്തസിസ് എന്ന രീതി രണ്ടുദശകം മുമ്പ് വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും പ്രചരിച്ചിരുന്നു. എന്നാല് പാര്‍ശ്വഫലങ്ങളില്ലാത്തതും ലളിതവുമായ അള്ട്രാസൌണ്ട് സ്കാനിംഗ് വന്നതോടു കൂടി ലിംഗനിര്ണയം കൂടുതല്‍ എളുപ്പമായി. ഗര്ഭസ്ഥശിശുവിന് ജന്മ, ജനിതക വൈകല്യങ്ങള്, നാഡീ വ്യൂഹ തകരാറുകള്, ക്രോമൊസോം വൈകല്യങ്ങള്, ലൈംഗിക ജന്യ രോഗങ്ങൾ വല്ലതുമുണ്ടോ എന്നു കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് അള്ട്രാസൌണ്ട് സ്കാനിംഗിന്റെ ഉദ്ദേശ്യമെങ്കിലും അതിന്റെ മറവില്‍ വ്യാപകമായി ലിംഗ നിര്ണയവും ഗര്ഭഛിദ്രവും നടക്കുന്നു. ഇതു തടയുവാന്‍ 1994 ല് പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്റ്റ് (Pre-conception and Prenatal Diagnostic Techniques (Prohibition of Sex Selection) Act, 1994-http://sunnisonkal.blogspot.com) കേന്ദ്രസര്‍ക്കാര്‍ രൂപം നല്കിയെങ്കിലും ഫലപ്രദമായി നടപ്പില്‍ വന്നില്ല. സുപ്രീംകോടതി ഇടപെട്ടതിനുശേഷമാണ് ചെറിയ ചലനമെങ്കിലുമുണ്ടായത്. നിയമം കര്ശനമായി നടപ്പാക്കുന്നതിനെതിരെ വിവിധ മരുന്നുത്പാദന കമ്പനികളും കച്ചവടക്കണ്ണോടെ മാത്രം കാര്യങ്ങളെ വീക്ഷിക്കുന്ന പല അമേരിക്കന്‍ കമ്പനികളും ചെലുത്തിക്കൊണ്ടിരിക്കുന്ന സമ്മര്‍ദ്ദതന്ത്രങ്ങള്‍ പൊതുജനം അറിയുന്നില്ല. അള്ട്രാസൌണ്ട് സ്കാനിംഗ് സെന്ററുകളില്‍ സൂക്ഷിക്കുന്ന രജിസ്റ്ററുകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും അതില്‍ കുഞ്ഞിന്റെ ലിംഗം എന്തെന്ന് രേഖപ്പെടുത്താതെ, അധികൃതരുടെ കണ്ണില്‍ പൊടിയിടുകയാണ് ചെയ്യുന്നത്. ഭ്രൂണഹത്യക്കുവേണ്ടി ലിംഗ നിര്ണയ ടെസ്റ്റുകള്‍ നടത്തുന്നതിനെ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ വിലക്കുന്നു. അജാതശിശുവിന്റെ ലിംഗവും രോഗവും മറ്റും മുന്കൂട്ടി കണ്ടെത്തി വേണ്ടാത്തവരെ നശിപ്പിക്കുന്ന രീതി നിയമപരമായ കുറ്റമായിരുന്നിട്ടും നിരന്തരം റിപ്പോര്ട്ട് ചെയ്യപ്പെടുന്ന വാര്ത്തകളുടെ ഗണത്തില്‍ ഇടം പിടിച്ചു കഴിഞ്ഞു. അണ്ഡവിമോചനം കഴിഞ്ഞ് എട്ടാഴ്ചവരെയാണ് ഭ്രൂണാവസ്ഥ. നാലാഴ്ചക്കകം തന്നെ ഭ്രൂണത്തില്‍ കണ്ണുകളും കൈകാലുകളും വായും ഹൃദയവും അങ്കുരിക്കുന്നു. എട്ടാഴ്ച കഴിഞ്ഞാല്‍ ഭ്രൂണമല്ല, ഗര്സ്ഥശിശുവാണ്. ലൈംഗികാവയവങ്ങള്, പന്ത്രണ്ടാമത്തെ ആഴ്ചമുതല്‍ വളര്‍ന്നു തുടങ്ങുമെങ്കിലും പതിനാറാമത്തെ ആഴ്ചയിലേ ലിംഗനിര്ണയം സാധ്യമാകൂ. ഈ കാലയളവിനകം ശിശുവിന്റെ സ്വത്വം രൂപപ്പെട്ടുകഴിഞ്ഞിരിക്കുമെന്നു വ്യക്തം. 20 ആഴ്ച വളര്ച്ചയെത്തിയ ശിശുവിനെ വധിക്കുവാനാണ് എം.ടി.പി ആക്ട് അനുവാദം നല്കുന്നു!! ഇസ്ലാമികമാനം ഗർഭപാത്രത്തിൽ നിന്നും ഭ്രൂണം നീക്കംചെയ്യുകയോ, നശിപ്പിക്കുകയോ ചെയ്യുന്നതു വഴി ഗർഭം അവസാനിപ്പിക്കുന്നതിനെയാണ് ഗർഭഛിദ്രം എന്ന് പറയുന്നത്. ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ മൂന്നുതരം ഗർഭഛിദ്രം ചര്ച്ച ചെയ്തിട്ടുണ്ട്. 1. ഗര്‍ഭമലസല്‍ إجهاض طبيعى 2. നിയമപരിരക്ഷയില്ലാത്ത ഗർഭഛിദ്രം إجهاض بدون ضرورة شرعية 3. നിയമപരിരക്ഷയോടുള്ള ഗർഭഛിദ്രം إجهاض بضرورة شرعية ആദ്യത്തേത് സ്വയം സംഭവിക്കുന്നത് ആയതിനാല്‍ അതിന് നിയമം ബാധകമല്ല. ഇത്തരം സ്വാഭാവിക ഛിദ്രങ്ങള്‍ പലപ്പോഴും ഒരു അനുഗ്രഹമാണെന്ന് കൂടി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ ഛിദ്രം സംഭവിച്ചുപോവുന്ന ഗര്ഭങ്ങളില്‍ 80 ശതമാനത്തിലേറെയും അപൂര്ണ്ണവും വൈകല്യവുമുള്ളവയായിരിക്കുമെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. നിയമപരിരക്ഷയുള്ളതോ അല്ലാത്തതോ ആയ ഗർഭഛിദ്രം സംബന്ധിച്ചുള്ള പഠനം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗര്ഭസ്ഥ ശിശുവിന്റെ വളര്ച്ചാഘട്ടത്തെ ആസ്പദമാക്കിയാണ് ഈ വിഭജനം: ഗര്ഭസ്ഥശിശുവിനു നാല് മാസം പൂര്ത്തിയാവുന്നതിനു മുമ്പും ശേഷവും അഥവാ, റൂഹ് ഊതിയതിന് മുമ്പും ശേഷവും എന്നിങ്ങനെ. ഗര്ഭസ്ഥ ശിശുവിന് 4 മാസം പ്രായമാവുന്നതിന് മുമ്പ് ഈ ഘട്ടത്തില്‍ എന്തെങ്കിലും ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ ഛിദ്രം നടത്താവുന്നതാണെന്നാണ് ശാഫിഈ, ഹനഫീ മദ്ഹബുകളും മലിക്കീ, ഹമ്പലീ മദ്ഹബുകളിലെ പ്രമുഖരും പറഞ്ഞിട്ടുള്ളത്. നിരുപാധികം തെറ്റില്ലെന്ന അഭിപ്രായമുള്ള ചില പണ്ഡിതരുമുണ്ട്. മനുഷ്യബീജത്തിന് മനുഷ്യകുഞ്ഞിന്റെ അതേ പവിത്രത ഉണ്ടെന്നും ഇല്ലെന്നുമുള്ള അഭിപ്രായവ്യത്യാസമാണ് ഇതിന്റെ അടിസ്ഥാനം. “പ്രബലാഭിപ്രയം ഗര്ഭസ്ഥ ശിശുവില്‍ ആത്മാവ് ഊതപ്പെട്ട ശേഷം നിരുപാധികം നിഷിദ്ധമാണെന്നും അതിനു മുമ്പ് അനുവദനീയമാണെന്നും ആകുന്നു” (ഇമാം റംലി, നിഹായത്തുല്‍ മുഹ്താജ്). “ഗര്ഭസ്ഥ ശിശുവില്‍ ആത്മാവ് സന്നിവേശിക്കുന്നതിനു മുമ്പാണെങ്കില്‍ ഛിദ്രം അനുവദനീയമാണെന്ന് പറയാം; അതു ഔഷധങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടായാലും ശരി. ഇക്കാര്യത്തില്‍ ഇമാം ഗസ്സാലിക്ക് വിയോജിപ്പുണ്ട് (ഹാശിയതു ഖല്‍യൂബി). “ഭ്രൂണാവസ്ഥയില്‍ (നുത്ഫ) ഛിദ്രം ചെയ്യാന്‍ മരുന്നു കുടിക്കാം” എന്ന് ഹനഫീ മദ്ഹബിലെ സുലൈമാനുല്‍ മാര്ദാവി (റ) രേഖപ്പെടുത്തുന്നു (കിതാബുല്‍ ഫുറൂഅഹ്, അല് ഇന്‍സ്വാഫ്). അണ്ഡവിമോചനം കഴിഞ്ഞ് എട്ടാഴ്ചവരെയാണ് ഭ്രൂണാവസ്ഥ എന്നു നടേ പറഞ്ഞിട്ടുണ്ടല്ലോ. എന്നാല്, എട്ടാഴ്ച അഥവാ, 56 ദിവസം കഴിഞ്ഞാല്‍ ഭ്രൂണാവസ്ഥയില്‍ നിന്നു വിടുന്നു. പിന്നീട് ഭ്രൂണമല്ല, ഗര്ഭസ്ഥശിശുവാണ്. ഈ സന്ദര്ഭത്തിലുള്ള ഗര്ഭഛിദ്രത്തെപ്പറ്റി പണ്ഡിതലോകം പ്രത്യേകം ചര്ച്ച ചെയ്തിട്ടുണ്ട്. ത്വബ്രിയെ ഉദ്ധരിച്ചുകൊണ്ട് ഇമാം റംലി രേഖപ്പെടുത്തുന്നു: “നാല്പ്പതു ദിവസത്തിനു മുമ്പുള്ള ഭ്രൂണം ഛിദ്രം ചെയ്യുന്നതിനെ സംബന്ധിച്ചു പണ്ഡിതന്മാര്ക്ക് രണ്ടു വീക്ഷണങ്ങള്‍ ഉണ്ട്. അതിനു ഛിദ്രത്തിന്റെയോ ശിശുഹത്യയുടെയോ നിയമം ബാധകമാകില്ലെന്നാണ് ഒരു അഭിപ്രായം. മനുഷ്യബീജത്തിന് മനുഷ്യകുഞ്ഞിന്റെ അതേ പവിത്രത ഉണ്ട്. അതിനാല്‍ ഗര്‍ഭധാരണം ഉറപ്പായതിനു ശേഷം പുറത്തെടുക്കാനോ ഛിദ്രം ചെയ്തു കളയാനോ പാടില്ല എന്നാണു മറ്റേ വീക്ഷണം. യോനീബാഹ്യത്ത് ബീജവിസര്ജനം ചെയ്യുന്നതു പോലെയല്ല ഇത്. അത് ഗര്ഭപാത്രത്തിലേക്ക് ബീജം പ്രവേശിക്കുന്നതിനു മുമ്പാണല്ലോ. ഇമാം സര്ക്കശി പറയുന്നു: ചില ശ്രേഷ്ഠ പണ്ഡിതന്മാരുടെ അനുബന്ധകുറിപ്പുകളില് ഇപ്രകാരം കാണുന്നു: ‘അല് കറാബീസി പറഞ്ഞു: ഗര്ഭസ്ഥശിശുവിനെ ഛിദ്രം ചെയ്യാന്‍ ഒരാള്‍ തന്റെ പെണ്ണിനെ മരുന്നു വല്ലതും കുടിപ്പിക്കുന്നതിനെ കുറിച്ചു അബൂബകര്‍ ബിന്‍ അബീസഈദിനില് ഫുറാതിയോട് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: സിക്താണ്ഡമോ രക്തക്കട്ടയോ ആയിരിക്കുമ്പോള്‍ ആകാവുന്നതാണ്” (നിഹായതുല്‍ മുഹ്താജ്). ഗര്‍ഭസ്ഥശിശുവില്‍ ജീവന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പ് ഗർഭഛിദ്രം പറ്റുമെന്ന് ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതന് ഇബ്നുല്‍ ഹമ്മാം രേഖപ്പെടുത്തുന്നു: “അണ്ഡ-ബീജ സംയോജനത്തിനു ശേഷം മനുഷ്യരൂപം പ്രാപിക്കുന്നതിനു മുമ്പ് ഗർഭഛിദ്രം അനുവദിക്കപ്പെടും. വേറെ പലയിടത്തായി മനുഷ്യരൂപം പ്രാപിക്കുന്നത് 120 ദിവസങ്ങള്‍ (നാല് മാസം) കൊണ്ടാണെന്ന് ഈ പണ്ഡിതന്മാര് രേഖപ്പെടുത്തിക്കാണുന്നു. അതായത് മനുഷ്യരൂപം പ്രാപിക്കുക എന്നത് കൊണ്ട് ജീവന്റെ തുടിപ്പ് അനുഭവപ്പെടുക എന്നാണു അവര്‍ ഉദ്ദേശിച്ചിട്ടുള്ളത് (ഫത്ഹുല്‍ ഖദീര്‍). നാലു മാസം എത്തിയ ഗര്ഭത്തെ ഛിദ്രം ചെയ്യല്‍ ഹറാം ആണെന്നാണ് ശാഫിഈ മദ്ഹബിലെയും അഭിപ്രായം. ഹറാം ഉണ്ടോ ഇല്ലേ എന്ന ചര്ച്ച അതിനു മുമ്പുള്ള ഘട്ടത്തെ കുറിച്ചാണ്. “ജീവലക്ഷണം പ്രകടമാകുന്ന ഘട്ടം എത്തിയിട്ടല്ലെങ്കില് ഗർഭഛിദ്രം ചെയ്യാമോ എന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളുമുണ്ട്. 120 ദിവസമാണത്. ന്യായയുക്തമെന്നു പറയാവുന്ന വീക്ഷണം, ഇബനുല്‍ ഇമാദിന്റെയും മറ്റു പലരുടെയും അഭിപ്രായത്തോട് യോജിച്ചു ജീവലക്ഷണം പ്രകടമാവുന്നതിനു മുമ്പുള്ള ഏതു ഘട്ടത്തിലും ഗർഭഛിദ്രം ചെയ്യല്‍ ഹറാമാണെന്ന് പറയുന്നതാണ് (തുഹ്ഫ 8/241). ഗര്ഭം ധരിച്ചത് മുതല്‍ തന്നെ ന്യായമായ കാരണങ്ങളില്ലെങ്കില്‍ നശിപ്പിക്കല്‍ ഹറാം ആണെന്നാണ് മാലികീ മദ്ഹബിലെയും പ്രബല അഭിപ്രായം. ഇമാം ദര്ദീര് രേഖപ്പെടുത്തി: “ഗര്‍ഭപാത്രത്തില്‍ എത്തിക്കഴിഞ്ഞ ബീജം പുറത്തെടുക്കാന്‍ പാടുള്ളതല്ല; അത് നാല്പ്പത് നാള് തികയുന്നതിന്റെ മുമ്പായിരുന്നാലും ശരി. പണ്ഡിതലോകത്തിന്റെ മൊത്തത്തിലുള്ള ഏകോപനമനുസരിച്ചു ജീവന്റെ തുടിപ്പ് ഉണ്ടായതിനു ശേഷം അത് നിഷിദ്ധം (ഹറാം) ആണ്” (ശറഹു ദ്ദര്ദീര് അലാ മുഖ്തസ്വരില്‍ ഖലീല്‍). മറ്റു മൂന്നു മദ്ഹബിലെയും ഒരു വിഭാഗം പണ്ഡിതന്മാര്ക്ക് ഇതേ അഭിപ്രായം ഉണ്ട്. ലൈംഗിക പ്രത്യുത്പാദനത്തിന്റെ ഏതു ഘട്ടത്തിലായിരുന്നാലും ഭ്രൂണം നശിപ്പിക്കുന്നത് കുറ്റകരമാണ് എന്നാണു ഇമാം ഗസ്സാലി (റ) വിലയിരുത്തുന്നത്. ഭ്രൂണത്തിന്റെ അല്ലെങ്കില്‍ ഗര്ഭസ്ഥശിശുവിന്റെ വളര്‍ച്ചക്കനുസരിച്ച് കുറ്റകൃത്യത്തിന്റെ കാഠിന്യം കൂടും. സംയോഗവേളയില്‍ യോനിക്ക് പുറത്തു ബീജവിസര്ജനം ചെയ്യുന്നത് പോലും ഉചിതമല്ല എന്ന കാര്യം വിശദമായി പറഞ്ഞതിനു ശേഷം ഇമാം ഗസ്സാലി (റ) സംക്ഷിപ്തപ്പെടുത്തുന്നു: “യോനിക്ക് പുറത്തു ബീജവിസര്ജനം ചെയ്യുന്നത് ഗർഭഛിദ്രം പോലെയോ ഭ്രൂണഹത്യ പോലെയോ അല്ല. ഉണ്മയുള്ള ഒന്നിനോട് കാണിക്കുന്ന കുറ്റകൃത്യമാണത്. ഉണ്മയുടെ പ്രഥമഘട്ടം പുംബീജം സ്ത്രീയുടെ അണ്ഡകോശവുമായി ബീജ സങ്കലനത്തില്‍ ഏര്‍പ്പെട്ടുണ്ടാകുന്ന സിക്താണ്ഡമെന്ന ഒറ്റക്കോശമാണ്. അതിനെ അലസിപ്പിക്കല്‍ കുറ്റകരമാണ്. ഇനി, രക്തക്കട്ടയോ മാംസപിണ്ഡമോ ആയിട്ടായാല്‍ കുറ്റകൃത്യം കൂടുതല്‍ മോശമായി. പിന്നീട്, ജീവാത്മാവിനെ ഊതപ്പെടുകയും സൃഷ്ടിരൂപം കൈവരുകയും ചെയ്തതിനു ശേഷമാണ് ഗർഭഛിദ്രം ചെയ്യുന്നതെങ്കില്‍ കുറ്റകൃത്യത്തിന്റെ ഗൌരവം വളരെയധികം കൂടി. അപ്പോള്‍ അതു നിഷിദ്ധമല്ലെന്ന (ഹറാം) അഭിപ്രായം വസ്തുതയില്‍ നിന്ന് വളരെയധികം അകലെയാകും. ജീവന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ ശേഷം പ്രസവിക്കുന്നത് വരെയുള്ള ഏതു ഘട്ടത്തിലും ഗർഭഛിദ്രം ചെയ്യുന്നത് ഹറാമാണെന്നു പറയാമെങ്കിലും അതിനു മുമ്പുള്ളതിനെ പറ്റി അങ്ങനെ പറയാമോ എന്നു ചോദിക്കപ്പെടാറുണ്ട്. അതിനു മുമ്പ് ഗർഭഛിദ്രം ചെയ്യുന്നത് ഉചിതമല്ലെന്നു മാത്രം പറഞ്ഞാല്‍ പോരാ; പ്രത്യുത, കറാഹത്താകാനും ഹറാമാകാനും സാധ്യതയുണ്ട്. സാധാരണഗതിയില്‍ ജീവലക്ഷണം പ്രകടമാകാറുള്ള പിരിയഡിനോട് അടുക്കുന്തോറും ഹറാമാകാനുള്ള സാധ്യത കൂടുതല്‍ ബലപ്പെടുന്നു. കാരണം അത് കുറ്റകൃത്യമാണ്. ഇനി, ഗർഭഛിദ്രം ചെയ്തപ്പോള്‍ പുറത്തുവന്ന ഗര്ഭപിണ്ഡത്തിനു മനുഷ്യന്റെ കോലം രൂപപ്പെടുകയും അത് സൂതികര്‍മ്മിണികള്‍ തിരിച്ചറിയുകയും ചെയ്താല്‍ മുതിര്‍ന്ന ഒരാളെ കൊല ചെയ്താലുള്ളതിന്റെ ഇരുപതിലൊന്ന് രക്തമൂല്യം (ദിയത്) നല്കല് നിര്‍ബന്ധമാകും” (ഇഹ്യാഉ ഉലൂമിദ്ദീന്‍). ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ) പറയുന്നു: “ഗര്ഭവളര്ച്ചയുടെ ഏതു ഘട്ടത്തിലായാലും ഗർഭഛിദ്രം നിരുപാധികം ഹറാം ആണെന്നാണ് ഇതു സംബന്ധമായ ഇഹ്യാഇലെ ചര്ച്ചയുടെ താത്പര്യം. അത് തന്നെയാണ് ന്യായയുക്തമായ അഭിപ്രായം എന്ന് നമ്മുടെ ഗുരുവര്യനും (ഇബ്നു ഹജര് റ.) പറഞ്ഞിട്ടുണ്ട് (ഫത്ഹുല്‍ മുഈന്‍ - 587) നാല് മാസം മുമ്പുള്ള ഘട്ടത്തില്‍ ജീവലക്ഷണം പ്രകടമായിട്ടുണ്ടാവുകയില്ലെങ്കിലും ഈ ഘട്ടത്തില്‍ നടക്കുന്ന ഭ്രൂണഹത്യയും ഹറാം ആണെന്ന ഇമാം ഗസ്സാലി (റ), ഇബ്നു ഹജര്(റ) തുടങ്ങിയ പണ്ഡിതനിരയുടെ വീക്ഷണം പ്രസക്തമാണ്. മാതാവില്‍ നിന്ന് പോഷണം സ്വീകരിച്ചു അവരുടെ ശരീരത്തിന്റെ ഭാഗമെന്നോണമുള്ള ഈ ഘട്ടത്തില്‍ ഭ്രൂണത്തില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമാകുന്നു. അഞ്ചു ആഴ്ച പ്രായമാകുമ്പോള്‍ തന്നെ ഗര്‍ഭസ്ഥശിശുവില്‍ ജനനേന്ദ്രിയ ശിഖരങ്ങള്‍ (Genital Ridges) രൂപപ്പെടും. ആറാഴ്ച പൂര്‍ത്തിയാകുമ്പോള്‍ ഗര്ഭസ്ഥ ശിശുവിന്റെ ലിംഗം നിര്‍ണയിക്കാന്‍ സാധ്യമാകുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ പ്രകടമാകാന്‍ ആരംഭിക്കുന്നു. ജനനേന്ദ്രിയ ശിഖരങ്ങളില്‍ നിന്ന് ലൈംഗികാവയവങ്ങളുടെ പൂര്വരൂപമായ ബീജഗ്രന്ധികള്‍ (Gonads) രൂപപ്പെടുന്നു. ഈ ബീജഗ്രന്ധി താഴേക്കിറങ്ങിയാണ് പുരുഷന്മാരില് വൃഷണങ്ങളും (Testicles) സ്ത്രീകളില് അണ്ഡശയവും (Ovaries) ഉണ്ടാകുന്നത്. ഇത്രയും സുപ്രധാന ഘട്ടത്തിലെത്തിയ ഒരു ശിശുവിനെ കൊല്ലുന്നത് ഹറാം ആണെന്നാണ് ഇബ്നു ഹജര് (റ) രേഖപ്പെടുത്തിയത്. ഭൂഷണമായി കാണാവുന്നതല്ലെങ്കിലും ഹറാം എന്ന് പറഞ്ഞുകൂടാ എന്നു പറയുന്നവര് ആ ഘട്ടത്തിലും പ്രസ്തുത ഭ്രൂണത്തിന് ജീവനില്ലെന്ന വശത്തിനു പരിഗണന നല്കുന്നു. ആരോഗ്യപരമോ മറ്റോ ആയ എന്തെങ്കിലും കാരണവശാല് ഈ ഘട്ടത്തില്‍ സ്വാഭാവിക പ്രസവം സംഭവിച്ചാല്‍ പുറത്തുവരുന്നത് ചാപ്പിള്ളയായിരിക്കും; അതിനു ജീവനുണ്ടാവുകയില്ല. ജീവനില്ലതിരുന്ന ഒന്നിനെ കൊന്നു എന്ന് പറയുന്നത് എങ്ങനെ? അപ്പോള്‍ അത് ശിശു ഹത്യ ആകുന്നില്ല. നാല് മാസം പൂര്ത്തിയായ ശേഷം ഗര്ഭസ്ഥശിശുവിന്റെ പ്രായം നാല് മാസം പൂര്ത്തിയായതിനു ശേഷം ചെയ്യുന്ന ഗർഭഛിദ്രം നിരുപാധികം ഹറാമാണെന്ന് സാഹചര്യേണ പല തവണ പറഞ്ഞു കഴിഞ്ഞു. പണ്ഡിതലോകം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഗര്ഭസ്ഥശിശുവിനെ വളരാന്‍ അനുവദിക്കുന്നത് മാതാവിന്റെ ജീവനു ഭീഷണിയാകുമെന്ന് സര്‍വ സാധ്യതകളാലും ഉറപ്പായാല്‍ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള ഇളവിന്റെ പഴുതുകള്‍ ചര്‍ച്ചയാകുന്നുള്ളൂ. നാലു മാസം പൂര്ത്തിയായ ഗര്ഭസ്ഥശിശുവിനെ ഗർഭഛിദ്രം ചെയ്യുന്നവര്ക്കു മേല്‍ കൊലക്കുറ്റം ചുമത്തപ്പെടും എന്നാണ് എല്ലാ മദ്ഹബിലെയും മിക്ക പണ്ഡിതരുടെയും മതം. ഉദാഹരണങ്ങള്‍: ശാഫിഈ മദ്ഹബ്. “അപ്പോള്‍ ശിശുവില്‍ ജീവന് ഊതപെട്ട മുതല്‍ പ്രസവം വരെയും ഗർഭഛിദ്രം ചെയ്യുന്നത് ഹറാം ആണെന്നതില്‍ യാതൊരു സംശയവുമില്ല .... ഭ്രൂണം വ്യഭിചാരത്തില്‍ ഉണ്ടായതായാലും ശരി, ജീവന്റെ തുടിപ്പുണ്ടാകുന്നത് വരെ ഗര്‍ഭത്തില്‍ തന്നെ ഉണ്ടായതിനു ശേഷം ഗർഭഛിദ്രം ചെയ്യുന്നതും ഹറാം തന്നെ”(മുഗ്നി, ഇമാംറംലി റ.) ബലാല്സംഗത്തിന് ശേഷം ഗര്ഭം ധരിച്ചാല്‍ ഗർഭഛിദ്രം ചെയ്യുന്നത് ഇന്ത്യയില്‍ നിയമപരമായി അംഗീകാരമുള്ള വിഷയമാണെന്നതു കൂടി ഓര്ക്കുക. ഹനഫീ മദ്ഹബ്. “.... മാതാവിനുണ്ടായിരിക്കെ ഗര്ഭത്തിലുള്ള ശിശു മരണപ്പെടുകയും അതവളുടെ ജീവനു കൂടെ ഭീഷണിയായേക്കും എന്ന് ഭയപ്പെടുകയും ചെയ്താല്‍ സര്‍ജറി ചെയ്ത് ശിശുവിനെ പുറത്തെടുക്കണം. ശിശുവിനു ജീവനുണ്ടെങ്കില്‍ സര്‍ജറി ഒരു വിധേനയും അനുവദിക്കപ്പെടുകയില്ല. കാരണം, മാതൃജീവന് അപകടപ്പെട്ടേക്കും എന്നത് ഒരു ഊഹം മാത്രമാണ്; ഊഹത്തെ മാത്രം ആധാരമാക്കി ജീവനുള്ള ഒരാളെ കൊല്ലാന്‍ അനുവദിക്കുകയില്ല” (ശറഹു ബ്നി ആബിദീന്‍ അലാ ബഹ്റി ര്റഹാഇഖ്). മാലിക്കീ മദ്ഹബ് “ജീവാത്മാവ് ഊതപെട്ട ശേഷമാണ് ഗർഭഛിദ്രമെങ്കില് അത് മനുഷ്യജീവന് കൊലപ്പെടുത്തലാകുന്നു എന്നതില്‍ പക്ഷാന്തരമില്ല. ഗര്ഭസ്ഥ ശിശുവില്‍ ആത്മാവ് സന്നിവേശിച്ച ശേഷം ഗർഭഛിദ്രം ചെയ്യുന്നത് ഹറാം ആണെന്നത് മുഴുവന്‍ മുസ്ലിം പണ്ഡിതന്മാരുടെയും ഐക്യകണ്ഠേനയുള്ള അഭിപ്രായമത്രേ” (ശറഹുദ്ദര്ദീരി അലാ മുഖ്തസ്വരില്‍ ഖലീല്‍). ഹമ്പലീ മദ്ഹബ്: “ഗര്‍ഭസ്ഥശിശുവില്‍ ജീവന് ഊതപ്പെട്ട ശേഷം ഒരാള്‍ മര്‍ദ്ധിച്ചത് കാരണം ഒരു സ്ത്രീ പ്രസവിച്ചു, ഗര്ഭിണി മരുന്ന് കഴിച്ച് ശിശുവിനെ പ്രസവിച്ചു; രണ്ടു സന്ദര്ഭത്തിലും പ്രായശ്ചിത്തവും വലിയവര്‍ കൊല ചെയ്യപ്പെട്ടാലുള്ളതിന്റെ ഇരുപതിലൊന്ന് രക്തമൂല്യവും നല്കല് നിര്‍ബന്ധമാകും” (ഇബ്നു ഖുദാമ, മുഗ്നി).http://sunnisonkal.blogspot.com
സുന്നത്ത് ജമാഅത്ത്
Wednesday, 11 November 2015
ഇസ്‌ലാം അബോര്‍ഷന്‍ അംഗീകരിക്കുമോ?

Subscribe to:
Posts (Atom)