തട്ടിപ്പ് വീരൻ സുഹൈൽ ഉദ്ദരിച്ച ഭാഗം
الثاني: أن استغاثة صاحب موسى به كان في أمر يمكن موسى فعله وهو إعانته على خصمه وهو أمر معتاد ونحن إنما نمنع من الاستغاثة بالمخلوق فيما يختص فعله بالله عز وجل كالرحمة والمغفرة والرزق والحياة ونحو ذلك فلا يقال : يامحمد اغفر لي أو ارحمني أو ارزقني أو أجبني [وفي نسخة أخرى :أحييني بدل أجبني] أو أعطني مالا وولدا لأن ذلك شرك بإجماع.
وأجيب عن الأول : بأن الاستغاثة إذا جازت بالحي فبالميت المساوي فضلا عن الأفضل أولى لأنه أقرب إلى الله عز وجل من الحي لوجوه :
أحدها: أنه في دار الكرامة والجزاء والحي في دار التكليف.
الثاني: أن الميت تجرد عن عالم الطبيعة القاطعة عن الوصول إلى عالم الآخرة والحي متلبس بها.
الثالث: أن الشهداء في حياتهم محجوبون وبعد موتهم أحياء عند ربهم يرزقون.
وعن الثاني: أن ماذكرتموه أمر مجمع مجمع عليه معلوم عند صغير المسلمين فضلا عن كبيرهم أن المخلوق على الإطلاق لايطلب منه ولا ينسب إليه فعل ما اختصت القدرة الإلهية به وقد رأينا أغمار الناس وعامتهم وأبعدهم عن العلم والمعرفة يلوذون بحجرة النبي صلى الله عليه وسلم ولا يزيدون على أن يسألو الشفاعة والوسلية يارسول الله [وفي نسخة أخرى : برسول الله] اشفع لنا يالله ببركة نبيك اغفر لنا فصار الكلام في المسألة المفروضة فضلا لا حاجة بأحد من المسلمين إليه.
فقد نقل الشيخ نجم الدين سليمان بن عبدالقوي الطوفي الحنبلي -مقررا- كلام العلامة شمس الدين الجزري في رده على ابن تيمية وصرح الطوفي أنه نقله بمعناه مع زيادات من عنده..
قال رحمه الله تعالى : " (فاستغاثه الذي من شيعته على الذي من عدوه) [القصص :15] احتج بها الشيخ شمس الدين الجزري شارح المنهاج في أصول الفقه على الشيخ تقي الدين ابن تيمية فيما قيل عنه أنه قال : لا يستغاث برسول الله صلى الله عليه وسلم لأن الاستغاثة بالله عز وجل من خصائصه وحقوقه الخاصة به فلا تكون لغيره كالعبادة.
وتقرير الحجة المذكورة : أنه قال : يجب أن ينظر في حقيقة الاستغاثة ماهي وهي الاستنصار والاستصراخ ثم قد وجدنا هذا الإسرائيلي استغاث بموسى واستنصره واستصرخه بنص هذه الآيات وهي استغاثة مخلوق بمخلوق وقد أقر موسى عليها الإسرائيلي وقد أقر الله عز وجل موسى على ذلك ولم ينكر محمدا صلى الله عليه وسلم ذلك لمانزلت هذه الآيات أي فكان هذا إقرارا من الله عز وجل ورسوله على استغاثة المخلوق بالمخلوق وإذا جاز أن يستغاث بموسى فبمحمد صلى الله عليه وسلم أولى لأنه أفضل بإجماع.
ومما يحتج به على ذلك : حديث هاجر أم إسماعيل حيث التمست الماء لابنها فلم تجد فسمعت حسا في بطن الوادي فقالت : قد أسمعت إن كان عندك غواث وهذا في معنى الاستغاثة منها بجبريل وقد أقرها على ذلك ولم ينكره النبي -صلى الله عليه وسلم- عليها لما حكاه عنها.
ولأن اعتقاد التوحيد من لوازم الإسلام فإذا رأينا مسلما يستغيث بمخلوق علمنا قطعا أنه غير مشرك لذلك المخلوق مع الله عز وجل وإنما ذلك منه طلب مساعدة أو توجه إلى الله ببركة ذلك المخلوق وإذا استصرخ الناس في موقف القيامة بالأنبياء ليشفعوا لهم في التخفيف عنهم جاز استصراخهم بهم في غير ذلك المقام وقد صنف الشيخ أبو عبدالله النعمان كتبا سماه : (مصباح الظلام في المستغيثين بخير الأنام) واشتهر هذا الكتاب وأجمع أهل عصره على تلقيه منه بالقبول وإجماع أهل كل عصر حجة فالمنكر لذلك مخالف لهذا الإجماع فإن قيل : الآية المذكورة في قصة موسى والإسرائيلي ليست في محل النزاع من وجهين :
أحدهما : أن موسى حينئذ كان حيا ونحن إنما نمنع الاستغاثة بميت.
الثاني: أن استغاثة صاحب موسى به كان في أمر يمكن موسى فعله وهو إعانته على خصمه وهو أمر معتاد ونحن إنما نمنع من الاستغاثة بالمخلوق فيما يختص فعله بالله عز وجل كالرحمة والمغفرة والرزق والحياة ونحو ذلك فلا يقال : يامحمد اغفر لي أو ارحمني أو ارزقني أو أجبني [وفي نسخة أخرى :أحييني بدل أجبني] أو أعطني مالا وولدا لأن ذلك شرك بإجماع.
وأجيب عن الأول : بأن الاستغاثة إذا جازت بالحي فبالميت المساوي فضلا عن الأفضل أولى لأنه أقرب إلى الله عز وجل من الحي لوجوه :
أحدها: أنه في دار الكرامة والجزاء والحي في دار التكليف.
الثاني: أن الميت تجرد عن عالم الطبيعة القاطعة عن الوصول إلى عالم الآخرة والحي متلبس بها.
الثالث: أن الشهداء في حياتهم محجوبون وبعد موتهم أحياء عند ربهم يرزقون.
وعن الثاني: أن ماذكرتموه أمر مجمع مجمع عليه معلوم عند صغير المسلمين فضلا عن كبيرهم أن المخلوق على الإطلاق لايطلب منه ولا ينسب إليه فعل ما اختصت القدرة الإلهية به وقد رأينا أغمار الناس وعامتهم وأبعدهم عن العلم والمعرفة يلوذون بحجرة النبي صلى الله عليه وسلم ولا يزيدون على أن يسألو الشفاعة والوسلية يارسول الله [وفي نسخة أخرى : برسول الله] اشفع لنا يالله ببركة نبيك اغفر لنا فصار الكلام في المسألة المفروضة فضلا لا حاجة بأحد من المسلمين إليه.
ഇബ്നു തീമിയ്യയുടെ ഇസ്തിഘാസ സംബന്ധമായുള്ള വാദങ്ങളെ ഖണ്ഡിച്ചു കൊണ്ട് അല്ലാമാ ഷംസുദ്ദീൻ അൽ-ജസരി(റ) രേഖപ്പെടുത്തിയ കാര്യങ്ങളെ അംഗീകരിച്ചു കൊണ്ട് ഹമ്പലി മദ്.ഹബുകാരൻ (ഇബ്നു തീമിയ്യയും ഹമ്പലി ആണ്) ആയ ഷെയ്ഖ് നജ്മുദ്ദീൻ സുലൈമാൻ ബിൻ അബ്ദിൽ ഖവിയ്യ് അൽ-ഥൂഫി(റ) ഉദ്ധരിക്കുന്നതാണ് രംഗം. ശൈഖ് ജസരി(റ) പറഞ്ഞ കാര്യങ്ങളെ സ്വന്തം നിലയിൽ കൂടുതൽ വിശദീകരിച്ചിട്ടുണ്ടെന്നു അല്ലാമാ ഥൂഫി വ്യക്തമാക്കിയിട്ടും ഉണ്ട്.
"ഇമാം ഥൂഫി(റ) പറയുന്നു: 'അൽ മിൻഹാജ് ഫീ ഉസൂലിൽ ഫിഖ്ഹി'ന്റെ ഷാറിഹ് ആയ ശൈഖ് ഷംസുദ്ദീൻ അൽ ജസരി(റ) (തന്റെ ശത്രുക്കളിൽ പെട്ട ഒരുത്തനെതിരിൽ തന്റെ സംഘത്തിൽ പെട്ട ഒരാൾ മൂസാ നബിയോട് സഹായം തേടി) എന്നര്ഥം വരുന്ന സൂറത്തുൽ ഖസസിലെ(15) വചനം ഇബ്നു തീമിയ്യയുടെ വാദങ്ങൾക്കെതിരെ തെളിവാക്കിയിരിക്കുന്നു. ഇബ്നു തീമിയ്യ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലിനോട്(സ) സഹായം തേടാൻ പാടില്ല. കാരണം അല്ലാഹു തആലായോടുള്ള സഹായ തേട്ടം അല്ലാഹുവിന്റെ മാത്രം പ്രത്യേകതകളിൽ പെട്ടതും അവന്റെ സവിശേഷമായ അവകാശങ്ങളിൽ പെട്ടതും ആണ്. അപ്പോൾ ഇബാദത്ത് പോലെ തന്നെ ആ സഹായ തേട്ടവും അല്ലാഹു അല്ലാത്തവരോട് പാടില്ല.'
ഉപരി സൂചിത തെളിവിന്റെ സ്ഥിരീകരണം: ഇമാം ജസരി(റ) പറയുന്നു: എന്താണ് ഇസ്തിഘാസ എന്ന് ശരിയായി മനസ്സിലാക്കൽ അനിവാര്യമാണ്. അത് സഹായം തേടലും ആവലാതി ബോധിപ്പിക്കലും ആകുന്നു. അപ്പോൾ ആ ഇസ്രാഈലി ആയ മനുഷ്യൻ മൂസാ നബി(അ)യോട് ഇസ്തിഘാസ ചെയ്തു, അഥവാ മൂസാ നബി(അ)യുടെ സഹായം തേടി, മൂസാ നബി(അ)യോട് ആവലാതി ബോധിപ്പിച്ചു എന്ന് ഈ ആയതിന്റെ നസ്സ് കൊണ്ട് തന്നെ നമുക്ക് വ്യക്തമായി. ഇത് സൃഷ്ടി സൃഷ്ടിയോട് ചെയ്യുന്ന ഇസ്തിഘാസയാണ്. ഈ വിഷയത്തിൽ മൂസാ നബി(അ) ആ ഇസ്രാഈലിയെ അംഗീകരിച്ചു. ഈ വിഷയത്തിൽ അല്ലാഹു തആലാ മൂസാ നബി(അ)യെയും അംഗീകരിച്ചു. ഈ ആയത്ത് ഇറങ്ങിയ സന്ദർഭത്തിൽ അത്തരം ഇസ്തിഘാസയെ തൊട്ട് അല്ലാഹു മുഹമ്മദ് നബി(സ)യെയും തടഞ്ഞില്ല. അഥവാ, സൃഷ്ടികൾ സൃഷ്ടികളോട് നടത്തുന്ന ഇസ്തിഘാസ അല്ലാഹുവും റസൂലും(സ) അംഗീകരിച്ചതാണ് എന്നര്ഥം. അപ്പോൾ മൂസാ നബി(അ)യോട് ഇസ്തിഘാസ ചെയ്യൽ അനുവദനീയമാണെങ്കിൽ, മുഹമ്മദ് നബി(സ)യോട് ഇസ്തിഘാസ ചെയ്യൽ ഏറ്റവും നല്ലതാണ്. കാരണം മുഹമ്മദ് നബി(സ) ആണ് ഏറ്റവും ശ്രേഷ്ടൻ എന്നതിൽ തര്ക്കമില്ലല്ലോ?,
അത്തരം ഇസ്തിഘാസയുടെ തെളിവുകളിൽ പെട്ട മറ്റൊന്നാണ് ഇസ്മാഈൽ നബി(അ)യുടെ ഉമ്മ ഹാജറ ബീവി(റ)യെ സംബന്ധിച്ച ഹദീസ്. അവർ തന്റെ മകന് വേണ്ടി വെള്ളം അന്വേഷിക്കുകയും വെള്ളം കിട്ടാതിരിക്കുകയും ചെയ്ത സന്ദർഭത്തിൽ താഴ്‌വരയുടെ ഉൾഭാഗത്ത് നിന്ന് ഒരു അശരീരി കേൾക്കുകയും ആ ശബ്ദം ലക്ഷ്യമാക്കി നിങ്ങളുടെ അടുക്കൽ കുടി വെള്ളം ഉണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. ഇത് അവരുടെ ഭാഗത്ത് നിന്ന് ജിബ്രീൽ(അ)നോടുള്ള ഇസ്തിഘസയാണ്. ഹാജറ ബീവിയുടെ ഈ ചരിത്രം ഉദ്ധരിച്ച സന്ദർഭത്തിൽ നബി(സ) ഇങ്ങനെ ഇസ്തിഘാസ ചെയ്തതിനാൽ അവരെ ആക്ഷേപിച്ചിട്ടില്ല എന്ന് മാത്രമല്ല, അവരെ അംഗീകരിക്കുക കൂടിയാണ് ചെയ്തത്.
നിശ്ചയം തൌഹീദിലുള്ള വിശ്വാസം ഇസ്ലാമിന്റെ അസ്ഥിവാരത്തിൽ പെട്ടതാണ്. അത് കൊണ്ട് തന്നെ മുസ്ലിമായ ഒരു മനുഷ്യൻ ഒരു സൃഷ്ടിയോട് ഇസ്തിഘാസ ചെയ്യുന്നതായി കണ്ടാൽ നമുക്ക് ഉറപ്പായിട്ടും അറിയാം അദ്ദേഹം ആ സൃഷ്ടിയെ അല്ലാഹു തആലായിൽ പങ്കു ചേർക്കുകയല്ലെന്ന്. ഒന്നുകിൽ ആ സൃഷ്ടിയിൽ നിന്ന് അദ്ദേഹം ഒരു സഹായം തേടുകയാണ്. അല്ലെങ്കിൽ ആ സൃഷ്ടിയുടെ ബറകത് മുഖേന അല്ലാഹുവിലേക്ക് മുന്നിടുകയാണ്. ഖിയാമത്ത് നാളിൽ പ്രയാസങ്ങൾ ലഘുകരിക്കുന്നതിന് വേണ്ടി ശഫാഅത്ത് ചെയ്യാൻ അംബിയാഇനോട് ജനങ്ങൾ ആവലാതി ബോധിപ്പിക്കുമെങ്കിൽ അതല്ലാത്ത സന്ദർഭങ്ങളിൽ അംബിയാഇനോട് ജനങ്ങൾ ആവലാതി ബോധിപ്പിക്കൽ എന്തായാലും അനുവദനീയം തന്നെ. നിശ്ചയം അബൂ അബ്ദില്ലാ അന്നുഅമാൻ(റ) ഒരു കിതാബ് തന്നെ രചിച്ചിട്ടുണ്ട്. അതിന്റെ പേര് 'മിസ്ബാഹുള്ളലാം ഫിൽ മുസ്തഘീസീന ബിഖൈരിൽ അനാം' എന്നാകുന്നു. ഈ കിതാബ് പ്രശസ്തമായതും തന്റെ കാലത്തെ എല്ലാവരും അതിലെ വീക്ഷണങ്ങൾ സ്വീകാര്യമാണ് എന്ന കാര്യത്തിൽ എകോപിച്ചവരും ആണ്. ഓരോ കാലത്തെയും പണ്ഡിതരുടെ ഇജ്മാഅ് ഹുജ്ജത്ത് ആണ്. അപ്പോൾ ഇതിനെ നിഷേധിക്കുന്നവൻ ഈ ഇജ്മാഇന് വിരുദ്ധമായി നില കൊള്ളുന്നവനാണ്.
ഇനിയാണ് ഇമാം ജസരി(റ) ഇബ്നു തീമിയ്യയുടെ വാദം ഉദ്ധരിക്കുന്നത്. ശ്രദ്ധിക്കുക.
മൂസാ നബി(അ)യുടെയും ഇസ്രാഈലിയുടെയും ചരിത്രം രണ്ടു കാരണങ്ങളാൽ തർക്ക വിഷയം അല്ലെന്നു പറയപ്പെട്ടാൽ: ഒന്ന്: മൂസാ നബി(അ) അപ്പോൾ ജീവിച്ചിരിക്കുന്നവർ ആയിരുന്നു. ഞങ്ങൾ എതിർക്കുന്നത് മരിച്ചവരോടുള്ള ഇസ്തിഘാസയെ ആണ്.
രണ്ട്: മൂസാ നബിയുടെ(അ) അനുയായിയുടെ സഹായ തേട്ടം മൂസാ നബിക്ക്(അ) ചെയ്യാൻ കഴിയുന്ന ഒരു കാര്യത്തിൽ ആയിരുന്നു. അഥവാ ശത്രുവിനെതിരെ അദ്ദേഹത്തെ സഹായിക്കാൻ ആവശ്യപ്പെട്ടതായിരുന്നു. അത് ഒരു സാധാരണ സംഭവം ആണ്. ഞങ്ങൾ എതിർക്കുന്നതാകട്ടെ, അനുഗ്രഹം ചെയ്യൽ, പാപം പൊറുക്കൽ, ഭക്ഷണം നൽകൽ, ജീവിപ്പിക്കൽ തുടങ്ങി അല്ലാഹു തആലാക്ക് മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ സൃഷ്ടികളോട് ഇസ്തിഘാസ ചെയ്യുന്നതിനെയാണ്. അപ്പോൾ 'മുഹമ്മദ് നബിയേ എന്റെ പാപം പൊറുത്തു തരണേ, അല്ലെങ്കിൽ എനിക്ക് കരുണ ചെയ്യണേ, അല്ലെങ്കിൽ എനിക്ക് ഭക്ഷണം നൽകണേ, അല്ലെങ്കിൽ എനിക്ക് ഉത്തരം തരണേ, അല്ലെങ്കിൽ എനിക്ക് സ്വത്തും സന്താനവും നൽകണേ എന്നൊന്നും പറയാൻ പാടില്ല. കാരണം അത് ശിർക്കാണെന്നതിൽ ഇജ്മാഅ് ഉണ്ട്.
ഇബ്നു തീമിയ്യയുടെ വാദം ഉദ്ധരിച്ചു കഴിഞ്ഞു. ഇനി ഇമാം ജസരി(റ)യുടെ മറുപടി.
ഒന്നാമത്തേതിനു ഞാൻ മറുപടി പറയുന്നു: ജീവിചിരിക്കുന്നവരോട് ഇസ്തിഘാസ അനുവദനീയമാണെങ്കിൽ മരിച്ചവരോടും സമമാണ്. എന്നല്ല, കൂടുതൽ ശ്രേഷ്ഠം അതാണ്. കാരണം മരിച്ചവർ പല കാരണങ്ങളാൽ അല്ലാഹുവിനോട് അടുത്തവർ ആണ്.
ഒന്ന്: അവർ ആദരവിന്റെയും പ്രതിഫലത്തിന്റെയും ഭവനത്തിൽ ആണ്. ജീവിച്ചിരിക്കുന്നവർ പരിശ്രമത്തിന്റെ ഘട്ടത്തിൽ ആണ്.
രണ്ട്: മരണപ്പെട്ടവർ ആഖിറത്തിലേക്ക് ചേരലിലൂടെ പ്രകൃതിപരമായ എല്ലാ കുരുക്കുകളിൽ നിന്നും വിമുക്തരായി. ജീവിച്ചിരിക്കുന്നവർ ഇപ്പോഴും അതുമായി ബന്ധപ്പെട്ടവർ ആണ്.
മൂന്ന്: ശുഹദാഅ് അവരുടെ ജീവിത കാലത്ത് മറക്കപ്പെട്ടവർ ആണ്. മരണ ശേഷം അവരുടെ റബ്ബിന്റെ അടുക്കൽ ഭക്ഷണം നൽകപ്പെടുന്നവരായ നിലയിൽ ജീവിച്ചിരിക്കുന്നവരും ആണ്.
ഇനി ഇബ്നു തീമിയ്യയുടെ ഇജ്മാഅ് വാദത്തിനു ഇമാം ജസരി(റ)യുടെ മറുപടി:
രണ്ടാമത്തേതിനെ തൊട്ട് ഞാൻ മറുപടി പറയുന്നു: നിങ്ങൾ പറഞ്ഞ കാര്യം ഇജ്മാഅ് ആണെന്ന കാര്യം വലിയവർക്കെന്നല്ല ചെറിയ കുട്ടികൾക്ക് പോലും അറിയാം. നിശ്ചയം ഇലാഹിയ്യായ ഖുദ്.റത്ത് പ്രത്യേകമാക്കപ്പെട്ട കാര്യങ്ങൾ ഒരു സൃഷ്ടിയോടും നിരുപാധികം ചോദിക്കപ്പെടുന്നതും സൃഷ്ടികളിലേക്ക് അവ ചേര്ക്കപ്പെടുന്നതും അല്ല. ജനങ്ങളിൽ ഭൂരിഭാഗവും, അവരിലെ സാധാരണക്കാരും, ഇൽമിനെ തൊട്ടും മഅ്രിഫതിനെ തൊട്ടും വിദൂരമായവർ പോലും, നബി(സ)യുടെ ഹുജ്.റത്ത് ശരീഫിലേക്ക് ഒഴുകുന്നത് നാം കാണുന്നുണ്ട്. അവർ ശഫാഅത്തും വസീലയും ചോദിക്കുന്നതല്ലാതെ മറ്റൊന്നും വര്ധിപ്പിക്കുന്നില്ല. അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾക്ക് ശഫാഅത്ത് ചെയ്യണേ, അല്ലാഹുവേ, നിന്റെ നബിയുടെ ബറകത് കൊണ്ട് ഞങ്ങൾക്ക് നീ പൊറുത്ത് തരണേ, എന്നൊക്കെയാണ് അവർ തേടുന്നത്. അത് കൊണ്ട് മുസ്ലിംകളിൽ നിന്ന് ഒരാളുടെ അടുത്തും ഇവിടെ വിഷയമാക്കിയ മസ്.അല കൊണ്ട് വരേണ്ട ഒരു ആവശ്യവും ഇല്ല തന്നെ.
ഇബാറത്തിന്റെ പരിഭാഷ കഴിഞ്ഞു.
തട്ടിപ്പ് വീരൻ സുഹൈൽ ഉദ്ധരിച്ച ഭാഗം: 1. (അപ്പോൾ 'മുഹമ്മദ് നബിയേ എന്റെ പാപം പൊറുത്തു തരണേ, അല്ലെങ്കിൽ എനിക്ക് കരുണ ചെയ്യണേ, അല്ലെങ്കിൽ എനിക്ക് ഭക്ഷണം നൽകണേ, അല്ലെങ്കിൽ എനിക്ക് ഉത്തരം തരണേ, അല്ലെങ്കിൽ എനിക്ക് സ്വത്തും സന്താനവും നൽകണേ എന്നൊന്നും പറയാൻ പാടില്ല. കാരണം അത് ശിർക്കാണെന്നതിൽ ഇജ്മാഅ് ഉണ്ട്.) Ibnu Theemiyya.
2. (നിങ്ങൾ പറഞ്ഞ കാര്യം ഇജ്മാഅ് ആണെന്ന കാര്യം വലിയവർക്കെന്നല്ല ചെറിയ കുട്ടികൾക്ക് പോലും അറിയാം.) അതിന്റെ ബാക്കി കൂടി നോക്കുക: (നിശ്ചയം ഇലാഹിയ്യായ ഖുദ്.റത്ത് പ്രത്യേകമാക്കപ്പെട്ട കാര്യങ്ങൾ ഒരു സൃഷ്ടിയോടും നിരുപാധികം ചോദിക്കപ്പെടുന്നതും സൃഷ്ടികളിലേക്ക് അവ ചേര്ക്കപ്പെടുന്നതും അല്ല. ജനങ്ങളിൽ ഭൂരിഭാഗവും, അവരിലെ സാധാരണക്കാരും, ഇൽമിനെ തൊട്ടും മഅ്രിഫതിനെ തൊട്ടും വിദൂരമായവർ പോലും, നബി(സ)യുടെ ഹുജ്.റത്ത് ശരീഫിലേക്ക് ഒഴുകുന്നത് നാം കാണുന്നുണ്ട്. അവർ ശഫാഅത്തും വസീലയും ചോദിക്കുന്നതല്ലാതെ മറ്റൊന്നും വര്ധിപ്പിക്കുന്നില്ല. അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾക്ക് ശഫാഅത്ത് ചെയ്യണേ, അല്ലാഹുവേ, നിന്റെ നബിയുടെ ബറകത് കൊണ്ട് ഞങ്ങൾക്ക് നീ പൊറുത്ത് തരണേ, എന്നൊക്കെയാണ് അവർ തേടുന്നത്. അത് കൊണ്ട് മുസ്ലിംകളിൽ നിന്ന് ഒരാളുടെ അടുത്തും ഇവിടെ വിഷയമാക്കിയ മസ്.അല കൊണ്ട് വരേണ്ട ഒരു ആവശ്യവും ഇല്ല തന്നെ.) ഇബ്നു തീമിയ്യക്ക് ഇമാം ജസരിയുടെ മറുപടി.
"നിശ്ചയം ഇലാഹിയ്യായ ഖുദ്.റത്ത് പ്രത്യേകമാക്കപ്പെട്ട കാര്യങ്ങൾ ഒരു സൃഷ്ടിയോടും നിരുപാധികം ചോദിക്കപ്പെടുന്നതും സൃഷ്ടികളിലേക്ക് അവ ചേര്ക്കപ്പെടുന്നതും അല്ല." ഇതാണ് വിഷയം. ഇതാണ് നമ്മുടെ വിശ്വാസം. ഇതിനെതിരാണ് നമ്മുടെ അഖീദ എന്നാണു ഇബ്നു തീമിയ്യയുടെയും അനുയായികളുടെയും ആരോപണം. അത് സ്ഥാപിക്കാൻ വേണ്ടി അവർ എന്ത് തരികിടയും കളിക്കും എന്ന് മനസ്സിലായല്ലോ? സംവാദങ്ങളിൽ അവർ നമ്മുടെ ഇമാമുമാരുടെ കിതാബുകൾ ഉദ്ധരിക്കുകയാണെങ്കിൽ തത്സമയം ആ ഇബാറത്ത് പൂർണ്ണമായും അവരെ കൊണ്ട് വായിപ്പിക്കുക തന്നെ വേണം.
രണ്ടാമത്തേതിനെ തൊട്ട് ഞാൻ മറുപടി പറയുന്നു: നിങ്ങൾ പറഞ്ഞ കാര്യം ഇജ്മാഅ് ആണെന്ന കാര്യം വലിയവർക്കെന്നല്ല ചെറിയ കുട്ടികൾക്ക് പോലും അറിയാം. നിശ്ചയം ഇലാഹിയ്യായ ഖുദ്.റത്ത് പ്രത്യേകമാക്കപ്പെട്ട കാര്യങ്ങൾ ഒരു സൃഷ്ടിയോടും നിരുപാധികം ചോദിക്കപ്പെടുന്നതും സൃഷ്ടികളിലേക്ക് അവ ചേര്ക്കപ്പെടുന്നതും അല്ല.
യൂസഫ് ഹബീബ് ഉസ്താത്.