വിശ്വാസിയുടെ വ്യക്തിസത്തയെ രൂപപ്പെടുത്തുന്ന വ്യവഹാര മാതൃകകളുടെ (behavioral patterns) സഞ്ചിത നിധിയാണ് നബിചര്യ അഥവാ സുന്നത്ത്. ധിഷണയെയും മനോമണ്ഡലത്തെയും മാത്രമല്ല അതിസാധാരണമായ ശരീരചേഷ്ടകളെയും നിര്‍ണയിക്കുന്നതില്‍ ഹദീസിന് അനല്പമായ പങ്കു്. നിശ്ചിത കാലപരിധിയെയോ പരിമിത പ്രവര്‍ത്തന മേഖലകളെയോ അല്ല അതുള്‍ക്കൊള്ളുന്നത്. സാര്‍ വലൗകികവും സര്വാതിശായിയുമാണ് ഹദീസിന്റെ ഉള്ളടക്കം. പ്രവാചകന് തന്റെ ശിഷ്യന്മാരോട് മൊഴിഞ്ഞ വചനങ്ങളും അവരുടെ സാന്നിധ്യത്തില്‍ അവിടുന്നു പ്രവര്‍ത്തിച്ചതും അവിടുത്തെ സാന്നിധ്യത്തില്‍ അവര്‍ പ്രവര്‍ത്തിച്ചതുമെല്ലാം ഹദീസായി നമുക്ക് രേഖപ്പെട്ടു കിട്ടിയിരിക്കുന്നു. ഏററവും നിര് ണായകമായ ഒരു ചരിത്ര സന്ദര്‍ഭത്തില്‍ ഏററവും ക്രിയാത്മകമായി ജീവിച്ച ഒരു സമൂഹത്തിന്റെ ജീവല്സ്പന്ദങ്ങളെയാണ് ഹദീസ് എന്ന സംജ്ഞ യഥാര്‍ഥത്തില്‍ അടയാളപ്പെടുത്തുന്നത്. വ്യക്തിയും കുടുംബവും സമൂഹവും ഒരുപോലെ അതിലെ സമൂര്‍ത്ത പങ്കാളികളാകുന്നു. വ്യക്തിയുടെ അകവും പുറവും കുടുംബത്തിന്റെ ഘടനയും സ്വഭാവവും സമൂഹത്തിന്റെ ക്രമവും വ്യവസ്ഥയും രചനാത്മകമായി പ്രതിപാദിക്കപ്പെടുന്നു് ഹദീസുകളില്‍. ഏടുകളേയോ ചുമരുകളേയോ അലങ്കരിക്കാനുള്ള ആപ്തവാക്യങ്ങളല്ല അവ. നീതിസാര വാക്യങ്ങളുടെ പൊതു ആകര്‍ഷണീയതയായ ധ്വനന കൗതുകമല്ല ഹദീസുകളെ ശ്രദ്ധേയമാക്കുന്നത്. മറിച്ച് ജീവിതവുമായുള്ള അവയുടെ അനിഷേധ്യമായ ബന്ധമാണ്. കേവല തത്വങ്ങള്‍ എന്നതിനുപരി കൃത്യവും പ്രായോഗികവുമായ മാര്‍ഗദര്‍ശനങ്ങളാണ് ഹദീസുകളുടെ പ്രമേയം. തലമുറകളിലൂടെ ആവര്‍ത്തിച്ച് ഉറപ്പിക്കപ്പെട്ട പെരുമാറ്റ മാതൃകകളായാണ് ഹദീസുകളെ കാണേത്. വിശ്വാസികളുടെ സ്വഭാവരൂപീകരണത്തിന്റെ അച്ചുകളാണ് അവ എന്നര്‍ഥം. വിവിധ മനുഷ്യ സമൂഹങ്ങളുടെ ആചാര മര്യാദകളെയും നടപടിക്രമങ്ങളെയും ഗോത്രമൂല്യങ്ങളെയും കുലസമ്പ്രദായങ്ങളെയും പോലെ മുസ്ലിം ജനതതിയുടെ നിലപാടുകളെയും സംസ്കാരത്തെയും ബോധതലത്തിലും അബോധതലത്തിലും സ്വാധീനിക്കുന്നത് ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഹദീസുകളാണ്. മുസ്ലിം സംസ്കാരത്തിന്റെ മിഴിവാര്‍ന്ന ജീവല്‍ ചിത്രങ്ങള്‍ ലഭിക്കുന്നത് ഹദീസുകളില്‍ നിന്നാണെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേതുമു്. മുസ്ലിം സംസ്കാരത്തിന്റെ പ്രാമാണികമായ മാതൃകയാണ് ഹദീസുകള്‍ നല്‍കുന്നത്. ഇസ്ലാമിക സംസ്കാരത്തിന്റെ ചരിത്രസമ്മതമായ തോത് എന്നതാണ്, ഇങ്ങനെ നോക്കുമ്പോള്‍ ഹദീസുകളുടെ പ്രസക്തി. ഉദാഹരണമായി അയല്‍വാസി വിശന്നിരിക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന് നമ്മില്‍പ്പെട്ടവനല്ല എന്ന ഹദീസ് മുസ്ലിം അയല്പക്ക ബന്ധങ്ങളെ അഗാധമായി സ്വാധീനിച്ചതായി കാണാം. മതപരമായ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ഒരു മുസ്ലിം കുടുംബത്തിനും അയല്ക്കാരന്റെ വറുതിയുടെ നേരെ കണ്ണടക്കാനാവില്ല. ദയയുടെയും കാരുണ്യത്തിന്റെയും പാഠങ്ങള്‍ നബിവചനങ്ങളില്‍ നിറഞ്ഞു നില്ക്കുന്നു. മുസ്ലിം സ്വത്വനിര്‍മിതിയില്‍ ഇത് എങ്ങനെ സ്വാധീനം ചെലുത്തി എന്ന് നാഗരികതകളെ താരതമ്യ പഠനത്തിനു വിധേയമാക്കിയ വില്ഡ്യുറാന്റിന്റെ വാക്കുകളില്‍ നിന്നു ഗ്രഹിക്കാം. കൃസ്ത്യന്‍-മുസ്ലിം നാഗരികതകളെ താരതമ്യം ചെയ്തു കൊ് അദ്ദേഹം നിരീക്ഷിക്കുന്നു. The Moslems seem to have been better gentlemen than their Christian peers, they kept their words more frequently, showed more mercy to the defeated, and were seldom guilty of defeated, and were seldom guilty of such brutality as marked the Christian capture of Jerusalem in 1099.” Will Durant, the story of civilization, vol. IV, The Age of Faith, sismo & Schuster, New York 1950, P.141] ക്രിസ്ത്യന്‍ സമകാലികരേക്കാള്‍ മാന്യന്മാരായിരുന്നു മുസ്ലിംകള്. അവര്‍ ക്രിസ്ത്യാനി യേക്കാള്‍ കൂടതലായി വാക്കുകള്‍ പാലിച്ചു. പരാജിതരോട് ദയവു കാണിച്ചു. 1099 ല്‍ ക്രിസ്ത്യാനികള്‍ ജറൂസലം പിടിച്ചടക്കിയപ്പോള്‍ കാണിച്ചതുപോലെയുള്ള ക്രൂരതകള്‍ മുസ്ലിംകളില് നിന്ന് ഒരിക്കലും ഉായിട്ടില്ല. ദയയും ഉദാരതയും സഹജീവി സ്നേഹവും മുസ്ലിം സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളായിത്തീരുന്നത് പ്രവാചകന് കണിശമായി അക്കാര്യങ്ങള്‍ പഠിപ്പിക്കുകയും പ്രവാചക വചനങ്ങള്‍ മുസ്ലിം ഹൃദയങ്ങളെ അഗാധമായി സ്വാധീനിക്കുകയും ചെയ്തതുകൊാണ്. പരമ്പരാഗത മുസ്ലിം സംസ് കാരത്തിന്റെ നിഷ്കളങ്കതയും പരിശുദ്ധിയും അകൃത്രിമത്വവും ഉറവയെടുത്തത് ഹദീസുകളില്‍ നിന്നാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. ഹദീസ് ഗ്രന്ഥങ്ങളിലൂടെ അലസമായി കണ്ണോടിക്കുന്നവര്‍ക്കു പോലും ഇസ്ലാമിക സംസ്കാരത്തിന്റെ ആധാര സ്തൂപങ്ങള്‍ അവ എങ്ങനെ രൂപപ്പെടുത്തി എന്നു കാണാന്‍ സാധിക്കും. വ്യക്തി- അകവും പുറവും മുസ്ലിം വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില്‍ വിശദമായ ഇടപെടലാണ് ഹദീസുകള്‍ നടത്തുന്നത്. പ്രവാചകത്വത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ അടുത്തവരും അകന്നവരുമായ ശിഷ്യസമൂഹത്തില്‍ ഓരോരുത്തരെയും നേരിട്ട് അഭിസംബോധന ചെയ്യുകയായിരുന്നു പ്രവാചകന്. തന്നെ സമീപിച്ച് ഉപദേശമാരാഞ്ഞ ഒരു അനുചരനോട് നീ കോപിക്കരുത് എന്നായിരുന്നു നബിയുടെ ഉപദേശം. ആ വ്യക്തിയുടെ പ്രകൃതമറിഞ്ഞു കൊുള്ളതായിരുന്നു പ്രസ്തുത ഉപദേശം. ഇങ്ങനെ പരശ്ശതമാളുകള്ക്ക് പല സന്ദര്‍ഭങ്ങളിലായി നടത്തിയ കൗണ്‍സിലിംഗ് ആണ് ഹദീസുകളില്‍ നിന്ന് നമുക്ക് ലഭിക്കുന്നത്. വ്യക്തിയെ സംസ്കരിച്ചു കൊല്ലാതെ സമൂഹത്തെ സ്ഥായിയായി മാറ്റിപ്പണിയുക സുസാധ്യമല്ല എന്ന് തിരുനബി തിരിച്ചറിഞ്ഞിരുന്നു. വ്യക്തിയുടെ ഉള്ളും പുറവും ഒരുപോലെ സ്പര്ശിക്കുന്നവയാണ് വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട നബി വചനങ്ങള്‍. മനുഷ്യ ശരീരത്തില്‍ ഒരവയവമു്. അതു നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അതു ചീത്തയായാല്‍ ശരീരം മുഴുവന്‍ ചീത്തയായി. അറിയുക, അതാണ് ഹൃദയം എന്ന ആശയമടങ്ങുന്ന ഹദീസ് ആന്തരിക ശുദ്ധീകരണത്തിന്റെ പ്രാധാന്യം പഠിപ്പിക്കുന്നു. മനസ്സാക്ഷിയാണ് നന്മ തിന്മകളുടെ വിധി കര്‍ത്താവ് എന്നു പ്രവാചകന് പഠിപ്പിക്കുന്നു്. അവിടുന്ന് പറഞ്ഞു. സല്‍സ്വഭാവമാണ് നന്മ. ചെയ്യുമ്പോള്‍ മനഃസ്സാക്ഷിക്കുത്ത് അനുഭവപ്പെടുന്നതും ആളുകള്‍ അറിയുന്നത് നിങ്ങള്‍ ഇഷ്ടപ്പെടാത്തതുമായ പ്രവൃത്തിയാണ് തിന്മ. (തിര്‍മുദി) മനഃസാക്ഷിയുടെ വിധി അംഗീകരിച്ചു പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമാണ് ആ വചനം ഉള്‍ക്കൊള്ളുന്നത്. അല്ലാഹു നോക്കുന്നത് നിങ്ങളുടെ രൂപത്തിലേക്കോ സമ്പത്തിലേക്കോ അല്ല, നിങ്ങളുടെ ഹൃദയങ്ങളിലേക്കും കര്‍മങ്ങളിലേക്കുമാണ് (മുസ്ലിം) എന്ന വചനവും ഇതോടു ചേര്‍ത്തു വായിക്കുക. ആന്തരിക വിശുദ്ധിക്ക് അനിവാര്യമായ സദ്ഗുണങ്ങള്‍ ഹദീസുകള്‍ കൃത്യമായി അടയാളപ്പെടുത്തുന്നു്. വിനയം, സത്യസന്ധത, സഹനം, വിശ്വസ്തത, സ്നേഹം, ദയാവായ്പ്, കാരുണ്യം, ലജ്ജ, സൂക്ഷ്മത, വിട്ടുവീഴ്ച, സഹകരണ മനോഭാവം, വിജ്ഞാന തൃഷ്ണ, കൃതജ്ഞത, സംതൃപ്തി, ആത്മാ ര്‍ഥത, ഉദ്ദേശ്യശുദ്ധി, നന്മയോട് ആഭിമുഖ്യം, ദൈവഭയം തുടങ്ങിയ സാത്വിക ഭാവങ്ങള്‍ വ്യക്തിമനസില്‍ വളര്‍ത്തിയെടുത്തു കൊാണ് ഹദീസുകള്‍ ആന്തരിക വിശുദ്ധിക്ക് അടിത്തറ പാകുന്നത്. ഇപ്പറഞ്ഞ സാത്വിക ഗുണങ്ങള്‍ ഹദീസുകളില്‍ എങ്ങനെ പരാമര്‍ശിക്കപ്പെടുന്നു എന്ന് നോക്കാം. 1. ചിലയാളുകളെ കാല് അല്ലാഹുവിനെ ഓര്മ വരും. അവരാണ് നിങ്ങളില്‍ നല്ലവര്‍ (ഇബ്നുമാജ) 2. സദ്വിചാരം നല്ല ആരാധനയാകുന്നു (അഹ്മദ്, അബൂദാവൂദ്) 3. ജനങ്ങളില്‍ എന്നോട് ഏററവും അടുത്തവര്‍ സൂക്ഷ്മതയുള്ളവരാണ്. അവര്‍ ആരായിരുന്നാലും എവിടെ ആയിരുന്നാലും. (അഹ്മദ്) 4. സത്യസന്ധത മനഃശാന്തിയും കള്ളം സന്ദേഹവും ആണുാക്കുക. (തിര്‍മുദി) സത്യസന്ധത നന്മയി ലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുന്നു (ബുഖാരി, മുസ്ലിം). 5. നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്പിക്കുക. എങ്കില്‍ പക്ഷികള്‍ക്ക് ആഹാരം നല്കുന്നത്പോലെ അവന് നിങ്ങള്‍ക്ക് ആഹാരം നല്‍കും. അവ രാവിലെ ഒഴിഞ്ഞ വയറുമായി പുറപ്പെടുകയും സന്ധ്യാനേരത്ത് നിറഞ്ഞ വയറുമായി തിരിച്ചുവരികയും ചെയ്യുന്നു. (തിര്‍മുദി). 6. നിങ്ങളാരും അവനവന് ഇഷ്ടപ്പെടുന്നത് സഹോദരനും ഇഷ്ടപ്പെടുന്നതുവരെ വിശ്വാസികളാവുക യില്ല (ബുഖാരി, മുസ്ലിം). 7.കര്‍മങ്ങള്‍ ഉദ്ദേശ്യമനുസരിച്ചാണ്. ഓരോരുത്തനും അവന് ഉദ്ദേശിച്ചത് നേടുന്നു.(ബുഖാരി, മുസ്ലിം) 8. രു മുസല്മാന്മാര് വാളെടുത്ത് അങ്കംവെട്ടിയാല് കൊന്നവനും കൊല ചെയ്യപ്പെട്ടവനും നരക ത്തിലാണ്. കൊല്ലപ്പെട്ടവന് മററവനെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നല്ലോ. (ബുഖാരി, മുസ്ലിം) 9. നിങ്ങള്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും പാപമോചനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുക. ഞാന്‍ ദിവസം നൂറുതവണ പശ്ചാത്തപിക്കുന്നു്. (മുസ്ലിം) 10. ഏററവും ശ്രേഷ്ഠമായ ആരാധന വിജ്ഞാനമാണ്. (ത്വബ്റാനി) 11. ദാനം ധനത്തെ കുറക്കുകയില്ല. വിട്ടുവീഴ്ച അന്തസ്സ് വര്‍ദ്ധിപ്പിക്കുകയല്ലാതെ ചെയ്യില്ല. അല്ലാഹു വിനു വേി വിനയം കാണിക്കുന്നവനെ അല്ലാഹു ഉയര്‍ത്താതിരിക്കുകയില്ല. 12. ലജ്ജ നന്മയല്ലാതെ വരുത്തുകയില്ല. (ബുഖാരി, മുസ്ലിം) 13. ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹുവും കരുണ കാണിക്കുകയില്ല. (ബുഖാരി, മുസ്ലിം) 14. അല്ലാഹു സൗമ്യനാണ്. അവന് സൗമ്യത ഇഷ്ടപ്പെടുന്നു. സൗമ്യത എല്ലാററിനെയും സുന്ദരമാക്കും. സൗമ്യതയുടെ അഭാവം വിരൂപവുമാക്കും. (മുസ്ലിം) ഇങ്ങനെ ശതക്കണക്കിന് വചനങ്ങള്‍ ഈ വിഷയത്തില്‍ മാത്രം ഉദ്ധരിക്കാന്‍ സാധിക്കും. വ്യക്തിയുടെ ആന്തരിക സത്തയെ അകന്മഷവും തെളിച്ചമുള്ളതുമാക്കുന്നവയാണ് ഈ വചനങ്ങള്‍. അകം ശുദ്ധമായ വ്യക്തിയുടെ ബാഹ്യചേഷ്ടകളും അതിനനുസരിച്ചാവണം. മനസില്‍ സദ്വികാരങ്ങളെ കരുപ്പിടിപ്പിക്കുന്നതിന്റെ ഭാഗം തന്നെയാണ് ദുശ്ചിന്തകളെയും ദുര്‍വികാരങ്ങളെയും ദൂരീകരിക്കുക എന്നത്. അസൂയ, കാപട്യം, പിശുക്ക്, പ്രകടനപരത, അഹങ്കാരം, പരുഷത, സ്ഥിരചിത്തതയില്ലായ്മ, കൃതഘ്നത, കോപം തുടങ്ങിയ നിഷേധ മനോവൃത്തികളെ ബോധപൂര്‍വ്വം ഉപേക്ഷിക്കാന്‍ ഹദീസുകള്‍ പ്രേരണ നല്കുന്നു. മാതൃകക്ക് ചില വചനങ്ങള്‍ ശ്രദ്ധിക്കുക. (എ) അസൂയയെ സൂക്ഷിക്കുക. തീ വിറകിനെയെന്നപോലെ അസൂയ നന്മയെ തിന്നുതീര്‍ക്കും (അബൂദാവൂദ്). (ബി) ഒരു ദാസന് കളവു പറയുമ്പോള്‍ അതുാക്കുന്ന ദുര്‍ഗന്ധം കാരണം മാലാഖമാര്‍ ഒരു മൈല്‍ മാറി നില്‍ക്കുന്നതാണ് (തിര്‍മിദി). (സി) അസൂയയും വിദ്വേഷവും മതത്തെ മുണ്ഡനം ചെയ്യും (അഹ്മദ്, തിര്‍മിദി). (ഡി) പിശുക്കും ദുഃസ്വഭാവവും സത്യവിശ്വാസിയില്‍ സമ്മേളിക്കുകയില്ല (അഹ്മദ്). (ഇ) കോപം പൈശാചികമാണ്. പിശാച് അഗ്നിയില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ കോപം വന്നാല്‍ അംഗസ്നാനം ചെയ്യുക (അബൂദാവൂദ്). (എഫ്) നിന്റെ സഹോദരന് നിന്നെ വിശ്വസിക്കുന്ന കാര്യത്തില്‍ നീ അവനോട് കളവു പറയുന്നത് കടുത്ത വഞ്ചനയാകുന്നു. (അബൂദാവൂദ്). (ജി) മനസില്‍ അണുവോളം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല (മുസ്ലിം). (എച്ച്) നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏററവും ഭയക്കുന്നത് ചെറിയ ശിര്‍ക്കിനെയാണ്. പ്രകടന പരതയാണത്. (ബൈഹഖി) പ്രകടന പരതയുടെ ലക്ഷണങ്ങള്‍ മൂന്നാണ്. ജനങ്ങളോടൊപ്പമാവുമ്പോള് ഉന്മേഷം കാണിക്കുക. തനിച്ചാവുമ്പോള്‍ അലസനാവുക. സകല കാര്യങ്ങളിലും ജനങ്ങളുടെ പ്രശംസ ആഗ്രഹിക്കുക (ഇബ്നു റാഹവൈഹി). മുകളിലുദ്ധരിച്ച രു ഗണത്തില്‍ വരുന്ന നബിവചനങ്ങളും വ്യക്തിയുടെ ആന്തരിക സ്വത്വത്തെ നിര്മലമാക്കുന്നതിനുള്ളവയാണ്. ഇങ്ങനെ സ്വയം സംസ്കൃതനായ വ്യക്തിയുടെ കര്‍മങ്ങളും പെരുമാറ്റവും സമൂഹത്തിലെ ഇടപാടുകളും എങ്ങനെ ആവണമെന്നും ഹദീസുകളില്‍ വിവരിക്കുന്നു. ജീവിതത്തില്‍ പാലിക്കേ വൈയക്തിക നിഷ്ഠകള്‍ വിവരിക്കുന്ന എമ്പാടും ഹദീസുകളു്. പേരു മുതല്‍ വസ്ത്രധാരണം, ആഹാരശീലങ്ങള്‍, നടത്തം, യാത്ര, സംഭാഷണ മര്യാദകള്‍, പരസ്പരബന്ധങ്ങള്‍, അവകാശങ്ങള്‍, ആരോഗ്യ പരിപാലനം തുടങ്ങി വിസര്‍ജന മര്യാദകള്‍ വരെ വ്യാപിച്ചു കിടക്കുന്നതാണ് ഹദീസുകളില്‍ പരാമര്‍ശിക്കപ്പെടുന്ന ജീവിത ചിട്ടകള്‍. വ്യക്തിയുടെ ബാഹ്യസ്വത്വത്തെ രൂപീകരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നവയാണ് ഈ ഹദീസുകള്‍. വസ്ത്രം നിലത്തിഴച്ചു നടക്കരുത്, ഒരു കാലില്‍ മാത്രമായി ചെരുപ്പ് ധരിക്കരുത്, മിതമായ വേഗതയിലെ നടക്കാവൂ. വഴിയില്‍ കാണുന്ന തടസ്സങ്ങള്‍ നീക്കുന്നത് പുണ്യകര്‍മമാണ്. മര്യാദയോടെയേ സംസാരിക്കാവൂ, ചീത്ത വാക്കും അശ്ലീലവും പറയരുത്, സുസ്മേരവദനനായി വേണം മററുള്ളവരെ അഭിമുഖീകരിക്കാന്‍, ഹസ്തദാനത്തോടെ അഭിവാദ്യം ചെയ്യണം, ശരീരം ശുചിയാക്കി നിലനിര്‍ത്തണം, ഭംഗിയായി വസ്ത്രം ധരിക്കുകയും മുടി ചീകിയൊതുക്കുകയും വേണം, പരിഹാസവും അരുത് തുടങ്ങി ജീവിതത്തിന്റെ ഓരോ ശ്വാസത്തിലും പ്രസക്തമായ മാര്‍ഗനിര്‍ദേശങ്ങളാണ് വിശദാംശങ്ങളോടെ പ്രവാചക വചനങ്ങള്‍ നല്‍കുന്നത്. വീട്ടില്‍ തീ കത്തുന്നുങ്കെില് അതണക്കാതെ നിങ്ങളാരും ഉറങ്ങാന്‍ കിടക്കരുത് (ബുഖാരി, മുസ്ലിം). പാത്രങ്ങള്‍ മൂടിവെക്കുക, വെള്ളത്തൊട്ടികള്‍ അടച്ചുവയ്ക്കുക, വാതിലുകള്‍ അടക്കുക, സന്ധ്യാ നേര ത്ത് കുട്ടികളെ പുറത്ത് വിടരുത് (ബുഖാരി). ലജ്ജയും മിതഭാഷണവും സത്യവിശ്വാസത്തിന്റെ രു ശാഖകളാകുന്നു. ദുഷിച്ചുപറയലും പെരുപ്പിച്ചു പറയലും കാപട്യത്തിന്റെ ശാഖകളും (തിര്‍മിദി). ഇങ്ങനെ നീുപോകുന്ന ഹദീസുകള്‍ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളെയും അത്ഭുതകരമായ വൈവിധ്യത്തോടെ സ്പര്‍ശിക്കുന്നു. വ്യക്തിയുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും ശീലങ്ങളെയും ചിട്ടപ്പെടുത്തുന്നത് ഇവയും ഇവക്ക് സമാനമായ ഇതര ഹദീസുകളുമാണ്. ഇങ്ങനെ ജീവിത ത്തിന്റെ നിഖില മേഖലകളും വിശദമായി സ്പര്‍ശിക്കുന്ന തിരുവചനങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളിലെമ്പാടും കാണാം.
സുന്നത്ത് ജമാഅത്ത്
Monday, 18 January 2016
മുസ്ലിം സ്വത്വ രൂപീകരണം നബിവചനങ്ങളുടെ പങ്ക്

Subscribe to:
Posts (Atom)