പരിശുദ്ദ മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് ഫലസ്തീനിലെ മസ്ജിദുൽ അഖ്സ്വാ വരെ പ്രവാചക ശ്രേഷ്ഠരായ മുഹമ്മദ് നബി(സ) നടത്തിയ രാപ്രയാണത്തിനാണ് ഇസ്റാഅ് എന്ന് പറയുന്നത്.
അല്ലാഹു പറയുന്നു:
سُبْحَانَ
الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ
إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ
مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ
(سورة الإسراء:1)
"തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന്
മസ്ജിദുല്‍ അഖ്സായിലേക്ക് - അതിന്റെ പരിസരം നാം
അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്!
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍
വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന് (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും
കാണുന്നവനുമത്രെ".
ആയത്തിന്റെ വിശകലനം
(1) ഈ ആയത്തിന്റെ തുടക്കത്തിൽ (سُبْحَانَ) സുബ്ഹാന' എന്ന പ്രയോഗം അല്ലാഹുവിന്റെ പരിശുദ്ദത അംഗീകരിച്ച് പ്രഖ്യാപിക്കാനുള്ള നാമമാണ്. എല്ലാ വിധ ന്യൂനതകളിൽ നിന്നും അവൻ പരിശുദ്ദനാണെന്നർത്ഥം. സയ്യിദുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ്(റ) ഇതിനെ വ്യാഖ്യാനിക്കുന്നത് കാണുക:
{ سُبْحَانَ } يقول تعظم وتبرأ عن الولد والشريك
സന്താനത്തെതൊട്ടും പങ്കുകാരനെതൊട്ടും അല്ലാഹു പരിശുദ്ദനായിരിക്കുന്നുവെന്നാണ് അല്ലാഹു പറയുന്നത്. (ഇബ്നുഅബ്ബാസ്)
ക്രിസ്ത്യാനികൾ ഈസാനബി(അ)യെ ദൈവപുത്രനായി ചിത്രീകരിച്ചപോലെ ഇസ്റാഅ്-മിഅ്റാജിന്റെ പേരിൽ മുഹമ്മദ് നബി(സ)യെ ദൈവപുത്രനായി സങ്കൽപ്പിക്കരുത്. കാരണം അല്ലാഹു സന്താനങ്ങളെ തൊട്ട് പരിശുദ്ദനാണ്. അതുപോലെ മറ്റെല്ലാ വിഷയങ്ങളിലെന്ന പോലെ ഈ വിഷയത്തിലും അല്ലാഹുവിനു പങ്കാളികളില്ല.അതിനാൽ ഈ കാര്യം നിർവ്വഹിച്ചത് അല്ലാഹുമാത്രമാണ്.
അത്ഭുതം പ്രകടിപ്പിക്കാനും 'സുബ്ഹാന' ഉപയോഗിക്കാറുണ്ട്. റൂഹുൽ ബയാനിൽ നിന്ന് വായിക്കുക.;

അല്ലാഹുവിനും ഹബീബിനുമിടയ്ക്ക് നടന്ന അത്യത്ഭുതകരമായ ഒരു കാര്യം സൂചിപ്പിക്കാനാണ് 'സുബ്ഹാന' എന്നാ വാചകം പ്രയോഗിച്ചതെന്ന് തഅ് വീലാത്തുന്നജ്മിയ്യയിൽ പറഞ്ഞിട്ടുണ്ട്. (റൂഹുൽ ബയാൻ: 7/136)
(2) പ്രസ്തുത വചനത്തിൽ "ബിഅബ്ദിഹി" (بِعَبْدِهِ) എന്ന് പ്രയോഗിച്ചതിന്റെ താല്പര്യം വിവരിച്ച് മുഫസ്സിറുകൾ എഴുതുന്നു:
(2) പ്രസ്തുത വചനത്തിൽ "ബിഅബ്ദിഹി" (بِعَبْدِهِ) എന്ന് പ്രയോഗിച്ചതിന്റെ താല്പര്യം വിവരിച്ച് മുഫസ്സിറുകൾ എഴുതുന്നു:
മനുഷ്യസമ്പ്രദായത്തിനെതിരായി ഭൌതികശരീരത്തോടെ ഉപരിലോകത്തെക്ക് കേറിയതിന്റെ പേരിൽ മഹാനായ ഈസാ നബി(അ) യെക്കുറിച്ച് ദൈവമാണെന്ന് ക്രിസ്ത്യാനികൾ ഊഹിച്ചതുപോലെ മുഹമ്മദ് നബി(സ)യെ പറ്റി ഊഹിക്കപ്പെടാതിരിക്കാനാണ് അല്ലാഹുവിന്റെ അടിമ എന്നർത്ഥം വരുന്ന 'അബ്ദ്' എന്നാ പദം ഇവിടെ പ്രയോഗിച്ചത്. (റൂഹുൽ ബയാൻ: 7/136)
ഇസ്റാഉം മിഅ്റാജും ശാരീരികമായിരിന്നുവെന്നും പ്രസ്തുത പ്രയോഗത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. കാരണം 'അബ്ദ്' എന്ന പദം ഭൗതികശരീരവും ആത്മാവും കൂടിയതിനാണ് ഭാഷയിൽ പ്രയോഗിക്കുക. അല്ലാമ ഇബ്നുകസീർ എഴുതുന്നു:

فان العبد عبارة عن مجموع الروح والجسد
ശരീരവും ആത്മാവും ഉള്കൊള്ളുന്നതിനാണ് 'അബ്ദ്' എന്ന പദം പ്രയോഗിക്കാറ്. (ഇബ്നുകസീർ: 2/263)
(3) പ്രസ്തുത വചനത്തിൽ "ലയ് ലൻ" (ليلا) എന്നാ പരമാർശം ശ്രദ്ദേയമാണ്. രാത്രി നടത്തി എന്നർത്ഥം കാണിക്കുന്ന "അസ്റാ" (أسرى) പറഞ്ഞതിന് ശേഷം രാത്രി എന്നർത്ഥം വരുന്ന "ലയ് ലൻ" (ليلا) എന്ന് കൂടി പറഞ്ഞത് ഈ യാത്രയുടെ സമയം വളരെ കുറവായിരുന്നുവെന്നു കാണിക്കാനാണ്. ഇമാം റാസി(റ) വിശദീകരണം കാണുക:

രാത്രിയിൽ മാത്രമാണല്ലോ ഇസ്റാഅ് ഉണ്ടാവുക. പിന്നെ 'രാത്രിയിൽ' എന്ന് പറഞ്ഞതിനർത്ഥമെന്ത്?. ഇസ്റാഅ് നടന്ന സമയം വളരെ കുറവായിരുന്നുവെന്നു കാണിക്കാനാണ്"ലയ് ലൻ" (ليلا) എന്ന് നകിറയായി പറഞ്ഞത്. 40 ദിവസത്തെ വഴിദൂരമുള്ള ശാമിലേക്ക് മക്കയിൽനിന്ന് രാത്രിയിലെ അൽപസമയത്തിനുള്ളിൽ യാത്രചെയ്തുവെന്നുകാണിക്കാനുമാണത്(റാസി: 9/493)
ഇതേ വിവരണം മറ്റു തഫ്സീറു ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്.
(4) അതിന്റെ പരിസരത്തു നാം ബറകത്തു ചെയ്തിരിക്കുന്നു . ബാറക്നാഹൗലഹു" (بركنا حوله) എന്ന പരമാർശം വിശദീകരിച്ച് ഇമാം ഖുർത്വുബി(റ) എഴുതുന്നു:
ഇതേ വിവരണം മറ്റു തഫ്സീറു ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്.
(4) അതിന്റെ പരിസരത്തു നാം ബറകത്തു ചെയ്തിരിക്കുന്നു . ബാറക്നാഹൗലഹു" (بركنا حوله) എന്ന പരമാർശം വിശദീകരിച്ച് ഇമാം ഖുർത്വുബി(റ) എഴുതുന്നു:
وقيل : بمن دفن حوله من الأنبياء والصالحين ; وبهذا جعله مقدسا
അവിടെ ബറകത്തുണ്ടാവാൻ കാരണം അതിന്റെ പരിസരത്തു മറവു ചെയ്യപ്പെട്ട അമ്പിയാക്കളും സ്വാലിഹീങ്ങളുമാണെന്നും ഇക്കാരണത്താലാണ് ആ പള്ളി പരിശുദ്ദമാക്കപ്പെട്ടതെന്നും അഭിപ്രായമുണ്ട് (ഖുർത്വുബി: 10/212)
ഇമാം മാവർദി(റ) (ഹിജ്റ: 364-450) തഹ്സീറുൽ എഴുതുന്നു:
ഇമാം മാവർദി(റ) (ഹിജ്റ: 364-450) തഹ്സീറുൽ എഴുതുന്നു:
മസ്ജിദുൽ അഖ്സയുടെ പരിസരത്ത് ബറക്കത്തുണ്ടാവാനുള്ള കാരണം വിവരിക്കുന്നതിൽ രണ്ടഭിപ്രായമുണ്ട്. അവിടെയുള്ള പഴങ്ങളും നദികളുമാണെന്നാണ് ഒന്ന്. അതിന്റെ പരിസരത്ത് മറവു ചെയ്യപ്പെട്ട അമ്പിയാക്കളും സ്വാലിഹീങ്ങളുമാണെന്നതാണ് മറ്റൊന്ന്. ഇതിന്റെ പേരില്‍ തന്നെയാണ് ആ പള്ളിക്ക് പരിശുട്ടാത്ത ലഭിച്ചതും/( അന്നുകത്ത് വൽഉയൂൻ: 2/406)
മഹാനായ ഇബ്നു അബ്ദിസ്സലാം(റ) (ഹി: 577-660) തഫ്സീറിൽ എഴുതുന്നു.
മഹാനായ ഇബ്നു അബ്ദിസ്സലാം(റ) (ഹി: 577-660) തഫ്സീറിൽ എഴുതുന്നു.
മസ്ജിദുൽ അഖ്സയുടെ പരിസരത്ത് ബറക്കത്തുണ്ടാവാനുള്ള കാരണം പഴങ്ങളും നദികളുമാണെന്നും ഇതിന്റെ പരസരത്ത് മറവു ചെയ്യപ്പെട്ട അമ്പിയാക്കളും സ്വാളിഹീങ്ങളുമാണെന്നും അഭിപ്രായമുണ്ട്. (ഇബ്നുഅബ്ദിസ്സലാം: 3/205)
ചുരുക്കത്തിൽ പഴങ്ങളും നദികളും കാരണം ഭൌതിക അഭിവ്ർദ്ദിയും അമ്പിയാ ഔലിയാക്കളുടെ സാന്നിദ്ദ്യം നിമിത്തം ആത്മീയ സമ്രദ്ദിയും ആ നാടിനുണ്ടെന്ന് മേൽ പ്രസ്ഥാവനകളിൽനിന്നു മനസ്സിലാക്കാം.