സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 19 August 2016

റൂഹാനി





 പ്രേതം, ആത്മീയമായ, ഹിതകരമായ (സ്ഥലം) എന്നൊക്കെയാണ് ഭാഷാർത്ഥം.

മരണപ്പെട്ടവരുടെ ആത്മാവിനെയാണ് മലയാളഭാഷയിൽ പ്രേതം എന്ന് വിളിക്കുന്നത്. മരണപ്പെട്ടവരുടെ ആത്മാക്കൾ വന്ന് ജീവിച്ചിരിക്കുന്നവരെ ശല്യം ചെയ്യുമെന്ന വിശ്വാസം ഇസ്‌ലാമികമല്ല. അതേസമയം അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മഹാത്മാക്കൾ ജീവിച്ചിരിക്കുന്നവർക്ക് പല സഹായങ്ങളും ചെയ്യുമെന്ന് പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്.

ആത്മീയമായ ചികിത്സക്ക് ത്വിബ്ബ് റൂഹാനി എന്ന് പ്രയോഗിക്കുന്നു. ഇമാം സുയൂത്വി(റ) ജാമിഉസ്സ്വഗീറിൽ ഉദ്ധരിക്കുന്നു:


ബറാഉബിനു ആസിബി(റ)ൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) തനിക്കോ തന്റെ അസ്വഹാബിൽ ആർക്കോ ചെങ്കണ്ണ് ബാധിച്ചാൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ!  എന്റെ കണ്ണുകൊണ്ട് എനിക്കു നീ പ്രയോജനം ചെയ്യേണമേ! അതിനെ എന്നിൽനിന്നുള്ള അനന്തരാവകാശി ആക്കേണമേ! ശത്രുക്കളിൽ എന്റെ പ്രതികാരം എനിക്കു നീ കാണിച്ചു തരേണമേ! എന്നോട് അക്രമം കാണിക്കുന്നവർക്കെതിരിൽ എനിക്കു നീ സഹായം നൽകേണമേ!". (അൽജാമിഉസ്സ്വഗീർ: 6579)

കണ്ണിനെ അനന്തരാവകാശിയാക്കുക എന്നതിന്റെ താല്പര്യം മരണം വരെ യാതൊരു രോഗവും ബാധിക്കാത്തനിലയിൽ സുരക്ഷിതമായി നിലനിർത്തണം എന്നാണ്. പ്രായമാകുമ്പോഴും മറ്റു ശക്തികൾ ക്ഷയിക്കുംപോഴും കണ്ണിന്റെ കാഴ്ചയും ശക്തിയും നിലനിർത്തണമെന്നാണ് ഉദ്ദേശ്യമെന്നും പറഞ്ഞവരുണ്ട്. അപ്പോൾ കണ്ണ് മറ്റു ശക്തികളുടെ അനന്തരകാമിയും അവയ്ക്കുശേഷം നിലനിൽക്കുന്നതും ആകുമല്ലോ.  (തുഹ്ഫത്തുൽ അഹ് വദി: 8/380)
പ്രസ്തുത ഹദീസിനെ വിശദീകരിച്ച് മുനാവി(റ) എഴുതുന്നു: 


ഇത് നബി(സ)യുടെ ആത്മീയമായ ചികിത്സയുടെ ഭാഗമാണ്. കാരണം നബി(സ) രോഗങ്ങൾക്ക് ചികിൽസിച്ചിരുന്നത് മൂന്ന് വിധത്തിലായിരുന്നു. ഭൗതികമായ മരുന്നുകൾ, ഇലാഹിയ്യായ മരുന്നുകൾ, രണ്ടും കൂടി ചേർന്നത്. ഓരോന്നിനോടും യോജിക്കുന്ന മരുന്നുകൾ നബി(സ) നിർദ്ദേശിച്ചിരുന്നു. (ഫൈളുൽ ഖദീർ: 5/132)
"ഖുർആൻ കൊണ്ട് രോഗശമനം തേടാത്തവർക്ക് അല്ലാഹു ശമനം നല്കാതിരിക്കട്ടെ" എന്ന ഹദീസ് വിശദീകരിച്ച് ഇബ്നുത്തീൻ(റ) പറയുന്നു: 



അല്ലാഹുവിന്റെ നാമങ്ങൾ കൊണ്ടുള്ള  മന്ത്രം ആത്മീയ ചികിത്സയുടെ ഭാഗമാണ്. അത് സജ്ജനങ്ങളുടെ നാവിലൂടെയാകുമ്പോൾ ഗഫ്‌ഫാറായ അല്ലാഹുവിന്റെ അനുവാദപ്രകാരം ശമനം ലഭിക്കും. ഇത് വളരെ അപൂർവ്വമായതിനാൽ ജനങ്ങൾ ഭൗതികമായ ചികിത്സയിൽ അഭയം തേടി. (ഫൈളുൽ ഖദീർ: 1/627)

നിങ്ങളുടെ ദുആ ഇല്‍ ഈ വിനീതനെയും ഉള്‍പെടുത്താന്‍ മറക്കല്ലേ .......