സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 2 September 2016

മുശ്രിക്കുകളും മലക്കുകളും



മലക്കുകളെ കുറിച്ച് മുശ്രിക്കുകൾക്കുണ്ടായിരുന്ന  വിശ്വാസം എന്തായിരുന്നുവെന്ന് ഇനിപ്പറയുന്ന വചനങ്ങളിൽ നിന്ന് മനസ്സിലാക്കാ. അല്ലാഹു പറയുന്നു:


സാരം:
"പരമകാരുണികന്‍റെ ദാസന്‍മാരായ മലക്കുകളെ അവര്‍ പെണ്ണുങ്ങളാക്കിയിരിക്കുന്നു. അവരെ (മലക്കുകളെ) സൃഷ്ടിച്ചതിന് അവര്‍ സാക്ഷ്യം വഹിച്ചിരുന്നോ? അവരുടെ സാക്ഷ്യം രേഖപ്പെടുത്തുന്നതും അവര്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌".

പ്രസ്തുത സൂക്തം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

قال أهل التحقيق : هؤلاء الكفار كفروا في هذا القول من ثلاثة أوجه :

أولها : إثبات الولد لله تعالى .

وثانيها : أن ذلك الولد بنت .

وثالثها : الحكم على الملائكة بالأنوثة .
(رازي: ٢٠٣/٢٧)

 കാര്യം യഥാവിധി മനസ്സിലാക്കിയ പണ്ഡിതർ പറയുന്നു: ഈ പ്രസ്താവനയിൽ മൂന്നു ഭാഗത്തിലൂടെ സത്യനിഷേധികൾ കാഫിറായിരിക്കുന്നു:

       1- അല്ലാഹുവിനു സന്താനത്തെ സ്ഥിരപ്പെടുത്തൽ.
       2- ആ സന്താനം പെണ്ണാണെന്ന് പറയൽ.
       3- മലക്കുകൾ പെണ്ണാണെന്ന് പറയൽ.
    (റാസി: 27/203)

മറ്റൊരായത്തിൽ അല്ലാഹു പറയുന്നു: 



 സാരം:
"ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?  വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയു. (സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ? എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെയാണ്". 

മേൽസൂക്തങ്ങളുടെ വിശദീകരണത്തിൽ ഇമാം ത്വബ്‌രി(റ) എഴുതുന്നു:

يقول - تعالى ذكره - : أفرأيتم أيها المشركون اللات ، وهي من " الله " ألحقت فيه التاء فأنثت ، كما قيل " عمرو " للذكر ، وللأنثى : عمرة ; وكما قيل للذكر : عباس ، ثم قيل للأنثى : عباسة ، فكذلك سمى المشركون أوثانهم بأسماء الله - تعالى ذكره وتقدست أسماؤه - ، فقالوا من الله اللات ، ومن العزيز العزى ; وزعموا أنهن بنات الله ، تعالى الله عما يقولون وافتروا .(تفسير الطبري)

അല്ലാഹു പറയുന്നതിതാണ്: "മുശ്രിക്കുകളേ, ലാത്തയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അല്ലാ എന്നതിൽ നിന്നുള്ളതാണത്. അല്ലാഹുവിലേക്ക് താഅ് എന്നക്ഷരം ചേർത്ത് അതിനെ സ്ത്രീലിംഗമാക്കിയതാണ്. പുല്ലിംഗത്തിനു അംറ് എന്നും സ്ത്രീലിംഗത്തിന് അംറത് എന്നും പുല്ലിംഗത്തിന് അബ്ബാസ് എന്നും സ്ത്രീലിംഗത്തിന് അബ്ബാസത് എന്നും പറയുന്നത് പോലെ. അപ്രകാരം മുശ്രിക്കുകൾ അവരുടെ വിഗ്രഹങ്ങൾക്ക് അല്ലാഹുവിന്റെ പരിശുദ്ധവും പവിത്രവുമായ നാമങ്ങൾ വെക്കുകയാണ് ചെയ്തത്. അങ്ങനെ 'അല്ലാ' എന്നതിൽ നിന്നെടുത്ത് 'അല്ലാത്ത്' എന്നും 'അസീസി'ൽ നിന്നെടുത്ത് 'ഉസ്സ' എന്നും അവർ വിളിക്കുന്നു. ഇതിനു ന്യായമായി അവർ അല്ലാഹുവിന്റെ പെണ്മക്കളാണെന്ന് അവർ വാദിക്കുകയും ചെയ്യുന്നു. അവർ നിർമ്മിച്ച് പറയുന്നതിനെതൊട്ട് അല്ലാഹു എത്രെയോ പരിശുദ്ധനാണ്. (ജാമിഉൽ ബയാൻ: 22/522)

റാസി(റ)യുടെ വിവരണം കാണുക:
.
 സാരം:
ഈ വസ്തുക്കൾ ഞങ്ങൾ രൂപപ്പെടുത്തിയുണ്ടാക്കിയിരിക്കുന്നത് അമ്പിയാക്കൾ അംഗീകരിക്കുന്ന, ആദരവുള്ള മലക്കുകളുടെ രൂപങ്ങളിലാണ്. അവർ പറയുന്നു: മലക്കുകൾ കയറുകയോ സിദ്റത്തുൽ മുന്തഹായുടെ സമീപം ചെന്ന് നിൽക്കുകയും ചെയ്യുന്നു. വിധിവിലക്കുകൾ അവരിലേക്ക്‌ വരുന്നു. ഭൂമിയിൽ അടിമകൾ പ്രവർത്തിക്കുന്ന കാര്യങ്ങൾ അല്ലാഹുവിലേക്ക് അവർ എത്തിച്ചുകൊടുക്കുന്നു. അവർ അല്ലാഹുവിന്റെ പെണ്മക്കളാണ്. അതുകൊണ്ടാണ് സ്ത്രീകളുടെ രൂപങ്ങളിൽ ഞങ്ങൾ വിഗ്രഹങ്ങൾ ഉണ്ടാക്കിയതും അവർക്ക് സ്ത്രീകളുടെ നാമങ്ങൾ വിളിക്കുന്നതും. (റാസി: 14/415)

അപ്പോൾ മുശ്‌രിക്കുകൾ ആരാധിച്ചിരുന്ന ലാത്ത, ഉസ്സ, മനാത്ത തുടങ്ങിയ വിഗ്രഹങ്ങൾ അല്ലാഹുവിനെ പെണ്മക്കളാണെന്ന് അവർ വാദിച്ചിരുന്ന മലക്കുകൾക്ക് അവർ സങ്കൽപ്പിച്ചുണ്ടാക്കിയ രൂപങ്ങളിൽ സ്ഥാപിച്ച വിഗ്രഹങ്ങളാണെന്ന് മേൽ പ്രമാണങ്ങളലിൽ നിന്ന് സുതരാം വ്യക്തമാണല്ലോ. അതിനാൽ മലക്കുകളെക്കുറിച്ചും ഇസ്‌ലാം വിവരിക്കുന്ന വിശ്വാസം അവർക്കില്ലായിരുന്നു.

മുശ്‌രിക്കുകളും വേദഗ്രൻഥങ്ങളും

വേദഗ്രൻഥങ്ങൾ കെട്ടുകഥകളാണെന്നും കവിതയാണെന്നുമായിരുന്നു മുശ്രിക്കുകളുടെ വിശ്വാസം. അല്ലാഹു പറയുന്നു: 

 وَمَا عَلَّمْنَاهُ الشِّعْرَ وَمَا يَنبَغِي لَهُ ۚ إِنْ هُوَ إِلَّا ذِكْرٌ وَقُرْآنٌ مُّبِينٌ (سورة يس: ٦٩)

"അദ്ദേഹത്തിന് (നബിക്ക്‌) നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് അനുയോജ്യമാകുകയുമില്ല. ഇത് ഒരു ഉല്‍ബോധനവും കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഖുര്‍ആനും മാത്രമാകുന്നു". 

 ആസ്വാദകരിൽ അനുഭൂതിയുണർത്താൻ വേണ്ടിയുള്ളതാണ് കവിത. വികാരപരതയാണ് അതിന്റെ ജീവൻ. മുഹമ്മദ് നബി(സ)യെ കവിയായും വിശുദ്ധ ഖുർആനെ ഒരു കാവ്യമായും കാണുന്ന വിമർശകർ ഖുർആന്റെ സവിശേഷതകൾ ഗ്രഹിക്കാത്തവരാണ്. മനുഷ്യന്റെ വികാരങ്ങളെ ഉദ്ദീപിപ്പിക്കുകയല്ല അവനെ ബോധവൽക്കരിക്കുകയാണ് ഖുർആൻ ചെയ്യുന്നത്. വിചാരശീലരായ മനുഷ്യർക്ക് വായിച്ചുമനസ്സിലാക്കാനുള്ള ഗ്രൻഥമാണത്. ഖുർആൻ എന്ന പദത്തിനർത്ഥം തന്നെ പാരായണം ചെയ്യാനുള്ളത് എന്നാണല്ലോ. മറ്റൊരിടത്ത് അല്ലാഹു പറയുന്നു:  

 وَمِنْهُم مَّن يَسْتَمِعُ إِلَيْكَ ۖ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۚ وَإِن يَرَوْا كُلَّ آيَةٍ لَّا يُؤْمِنُوا بِهَا ۚ حَتَّىٰ إِذَا جَاءُوكَ يُجَادِلُونَكَ يَقُولُ الَّذِينَ كَفَرُوا إِنْ هَـٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ(سورة الأنعام: ٢٥)

"താങ്കൾ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ അത് അവര്‍ ഗ്രഹിക്കാത്ത വിധം അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ ഇടുകയും, അവരുടെ കാതുകളില്‍ അടപ്പ് വെക്കുകയും ചെയ്തിരിക്കുന്നു. എന്തെല്ലാം ദൃഷ്ടാന്തങ്ങള്‍ കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. അങ്ങനെ അവര്‍ നിന്‍റെ അടുക്കല്‍ നിന്നോട് തര്‍ക്കിക്കുവാനായി വന്നാല്‍ ആ സത്യനിഷേധികള്‍ പറയും; ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല എന്ന്‌". 

മുശ്‌രിക്കുകളും പ്രവാചകന്മാരും 

പ്രവാചകന്മാരെ ഭ്രാന്തന്മാരായും കവികളായും മാരണവിദ്യക്കാരുമൊക്കെയായാണ് മുശ്‌രിക്കുകൾ കണ്ടിരുന്നത്. അവർക്ക് അല്ലാഹു നൽകിയിരുന്ന സവിശേഷതകളോ അമാനുഷിക സിദ്ദികളോ അംഗീകരിക്കാൻ അവർ തയ്യാറായിരുന്നില്ല. അല്ലാഹു പറയുന്നു: 

 إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَـٰهَ إِلَّا اللَّـهُ يَسْتَكْبِرُونَ*  وَيَقُولُونَ أَئِنَّا لَتَارِكُو آلِهَتِنَا لِشَاعِرٍ مَّجْنُونٍ (سورة الصافات: ٣٦)


"അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുകായും, ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ച് കളയണമോ എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു".  

തൗഹീദിന്റെ സന്ദേശവുമായി ജനങ്ങളെസമീപിച്ച പ്രവാചകന്മാരോടെല്ലാം അവരുടെ ജനങ്ങൾ പ്രതികരിച്ചത് കേവല സാധാരണ മനുഷ്യരാണോ ഞങ്ങളെ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്നത് എന്നായിരുന്നു. അല്ലാഹു പറയുന്നു: 

 أَلَمْ يَأْتِكُمْ نَبَأُ الَّذِينَ كَفَرُوا مِن قَبْلُ فَذَاقُوا وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ* ذَٰلِكَ بِأَنَّهُ كَانَت تَّأْتِيهِمْ رُسُلُهُم بِالْبَيِّنَاتِ فَقَالُوا أَبَشَرٌ يَهْدُونَنَا فَكَفَرُوا وَتَوَلَّوا ۚ وَّاسْتَغْنَى اللَّـهُ ۚ وَاللَّـهُ غَنِيٌّ حَمِيدٌ (سورة التغابن: ٧)

"മുമ്പ് അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടില്ലേ? അങ്ങനെ അവരുടെ നിലപാടിന്‍റെ ഭവിഷ്യത്ത് അവര്‍ അനുഭവിച്ചു. അവര്‍ക്കു (പരലോകത്ത്‌) വേദനയേറിയ ശിക്ഷയുമുണ്ട്‌. അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന്‍ നമുക്ക് മാര്‍ഗദര്‍ശനം നല്‍കുകയോ? അങ്ങനെ അവര്‍ അവിശ്വസിക്കുകയും പിന്തിരിഞ്ഞു കളയുകയും ചെയ്തു. അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു". 

മുശ്‌രിക്കുകളും അന്ത്യനാളും.

മക്കാമുശ്‌രിക്കുകൾ അടക്കമുള്ളവർക്ക് പരലോകവിശ്വാസം ഉണ്ടായിരുന്നില്ലെന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:  

 وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ*  أَوَآبَاؤُنَا الْأَوَّلُونَ(سورة الواقعة: ٤٧-٤٨)

"അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്‌? ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?)".

ഇതേ ആശയം നിരവധി ആയത്തുകളിൽ അല്ലാഹു പറഞ്ഞതു കാണാം: റഅ്ദ് 5, മുഅ്മിനൂൻ 35-36, മുഅ്മിനൂൻ 82, നംല് 67, സ്വാഫ്ഫാത്ത് 16-17, 53, ഖാഫ് 3.

മുശ്‌രിക്കുകളും ഖദ്‌റും

നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെന്ന വിശ്വാസവും മുശ്‌രിക്കുകൾക്കുണ്ടായിരുന്നില്ല. ഇക്കാര്യം വിശുദ്ധ ഖുർആൻ തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:
  وَإِن تُصِبْهُمْ حَسَنَةٌ يَقُولُوا هَـٰذِهِ مِنْ عِندِ اللَّـهِ ۖ وَإِن تُصِبْهُمْ سَيِّئَةٌ يَقُولُوا هَـٰذِهِ مِنْ عِندِكَ ۚ قُلْ كُلٌّ مِّنْ عِندِ اللَّـهِ ۖ فَمَالِ هَـٰؤُلَاءِ الْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا. (٧٨)

"അവര്‍ക്ക് വല്ല നേട്ടവും വന്നുകിട്ടിയാല്‍ അവര്‍ പറയും; ഇത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണ് എന്ന്‌. അവര്‍ക്ക് വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത് താങ്കൾ  കാരണം ഉണ്ടായതാണ് എന്ന്‌.പറയുക: എല്ലാം അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്‌. അപ്പോള്‍ ഈ ആളുകള്‍ക്ക് എന്ത് പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല". 

അപ്പോൾ ചുരുക്കത്തിൽ വിശ്വാസ കാര്യങ്ങളായി നബി(സ) പഠിപ്പിച്ച ആറു കാര്യങ്ങളിലും അവർ വിശ്വസിച്ചിരുന്നില്ലെന്ന് മുകളിൽ കാണിച്ച വിവരണങ്ങളിൽ നിന്നെല്ലാം വ്യക്തമാണല്ലോ.

മുശ്രിക്കകളും തൽബിയത്തും

ഹജ്ജ് എന്ന പേരിൽ മക്കയിലെ മുശ്‌രിക്കുകൾ സ്വയം മെനെഞ്ഞെടുത്ത് നടത്തിയിരുന്ന പരിപാടിയിൽ അവർ ചൊല്ലിയിരുന്ന തല്ബിയത്ത് പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. അത് ഉയർത്തിപ്പിടിച്ച് മക്കയിലെ മുശ്‌രിക്കുകൾ അവരുടെ ദൈവങ്ങൾക്ക് സ്വയം പര്യാപ്ത കല്പിച്ചിരുന്നില്ലെന്ന് പുത്തൻ പ്രസ്ഥാനക്കാർ ജല്പിക്കാറുണ്ട്. ഇത് തികച്ചും അബദ്ധമാണ്. മറിച്ച് പ്രസ്തുത തല്ബിയത്ത് കാണിക്കുന്നത് മുശ്‌രിക്കുകൾ അവരുടെ ദൈവങ്ങൾക്ക് സ്വയം പര്യാപ്ത കല്പിച്ചിരുന്നു എന്നാണ്. അവരുടെ തല്ബിയത്തിനെക്കുറിച്ച് അവതരിച്ച ആയത്തുകൾ പരിശോദിക്കുമ്പോൾ ഇക്കാര്യം വ്യക്തമാണ്. ഒരായത്ത് നമുക്കിപ്പോൾ പരിശോധിക്കാം. അല്ലാഹു പറയുന്നു:

 ضَرَبَ لَكُم مَّثَلًا مِّنْ أَنفُسِكُمْ ۖ هَل لَّكُم مِّن مَّا مَلَكَتْ أَيْمَانُكُم مِّن شُرَكَاءَ فِي مَا رَزَقْنَاكُمْ فَأَنتُمْ فِيهِ سَوَاءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ ۚ كَذَٰلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَعْقِلُونَ(سورة الروم: ٢٨)

"നിങ്ങളുടെ കാര്യത്തില്‍ നിന്നു തന്നെ അല്ലാഹു നിങ്ങള്‍ക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളില്‍ ആരെങ്കിലും നിങ്ങള്‍ക്ക് നാം നല്‍കിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ? എന്നിട്ട് നിങ്ങള്‍ അന്യോന്യം ഭയപ്പെടുന്നത് പോലെ അവരെ (അടിമകളെ) യും നിങ്ങള്‍ ഭയപ്പെടുമാറ് നിങ്ങളിരുകൂട്ടരും അതില്‍ സമാവകാശികളാവുകയും ചെയ്യുന്നുണ്ടോ? ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു". 

ഈ സൂക്തം മക്കാമുശ്രിക്കുകളുടെ തല്ബിയത്തിന്റെ കാര്യത്തിൽ അവതരിച്ചതാണെന്ന്‌ മഫസ്സിറുകൾ വിശദീകരിച്ചിട്ടുണ്ട്. അല്ലാമ ഇബ്നു കസീർ എഴുതുന്നു:  


സാരം:
ഇമാം ത്വബ്റാനി(റ) തന്റെ നിവേദക പരമ്പരയിലൂടെ ഇബ്നുബ്ബാസ്(റ) ൽ നിന്ന് നിവേദനം ചെയ്യുന്നു. ശിർക്കിന്റെ വക്താക്കൾ ഇപ്രകാരം തല്ബിയത്ത് ചൊല്ലിയിരുന്നു: "അല്ലാഹുവെ നിനക്കിതാ ഉത്തരം ചെയ്യുന്നു. നിനക്ക് പങ്കുകാരില്ല. ഒരു പങ്കാളി ഒഴികെ, ആ പങ്കാളിയെയും അവൻ ഉടമയാക്കിയതിനെയും നീ ഉടമയാക്കും". അപ്പോൾ അല്ലാഹു ഈ സൂക്തം (റൂം 28) അവതരിപ്പിച്ചു. (ഇബ്നു കസീർ: 3/431)

മേൽ സൂക്തത്തിന്റെ ആശയം വിവരിച്ച് അബൂഹയ്യാൻ(റ) എഴുതുന്നു:

ومعناه : أنكم أيها الناس ، إذا كان لكم عبيد تملكونهم ، فإنكم لا تشركونهم في أموالكم ومهم أموركم ، ولا في شيء على جهة استواء المنزلة ، وليس من شأنكم أن تخافوهم في أن يرثوا أموالكم ، أو يقاسمونكم إياها في حياتكم ، كما يفعل بعضكم ببعض ; فإذا كان هذا فيكم ، فكيف تقولون : إن من عبيده وملكه شركاء في سلطانه وألوهيته ، وتثبتون في جانبه ما لا يليق عندكم بجوانبكم ؟ (التفسير الكبير المسمى البحر المحيط: ٨١/٩)

ഈ വചനത്തിന്റെ ആശയം ഇപ്രകാരം സംഗ്രഹിക്കാം: ഹേ ജനങ്ങളെ! നിങ്ങളുടെ ഉടമസ്ഥതയിൽ നിങ്ങൾക്ക് അടിമകളുണ്ടെങ്കിൽ നിങ്ങളുടെ സമ്പത്തുകളിലോ മുഖ്യവിഷയങ്ങളിലോ മറ്റേതെങ്കിലും വിഷയത്തിലോ തുല്യാവകാശം നിങ്ങൾ അവർക്ക് നൽകാറുണ്ടോ? അവർ നിങ്ങളുടെ സമ്പത്ത് അനന്തരമെടുക്കുമെന്നോ നിങ്ങളിൽ ചിലർ ചിലരുമായി ചെയ്യുന്നതുപോലെ നിങ്ങളുടെ ജീവിത കാലത്ത് അവർ നിങ്ങളുമായി സമ്പത്ത് ഓഹരിവെച്ചെടുക്കുമെന്നോ നിങ്ങൾ ഭയപ്പെടുന്നില്ലല്ലോ. നിങ്ങളുടെ കാര്യം ഇതാണെങ്കിൽ പിന്നെ എങ്ങനെയാണ് അല്ലാഹുവിന്റെ കാര്യത്തിൽ അപ്രകാരം നിങ്ങൾ പറയുക., അഥവാ അല്ലാഹുവിന്റെ അടിമകളിൽ നിന്ന് അവന്റെ അധികാരവകാശങ്ങളിലും ദൈവത്വത്തിലും അവനു പങ്കാളികളുണ്ടെന്ന്. നിങ്ങളുടെ കാര്യത്തിൽ   യോജിക്കാത്തത് അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങൾ എങ്ങനെ സ്ഥിരപ്പെടുത്തുന്ന?. (അൽബഹ്‌റുൽ മുഹീത്വ് : 9/81)

ഖുർആൻ അവതരിക്കുന്ന കാലത്ത്  അറേബിയയിൽ അടിമകളും യജമാനന്മാരുമുണ്ടായിരുന്നു. യജമാനന്മാർ തങ്ങളുടെ സമ്പത്തിലോ അധികാരവകാശങ്ങളിലോ യാതൊരു പങ്കും അടിമകൾക്ക്‌ നൽകിയിരുന്നില്ല. അടിമകൾക്ക്‌ സാമൂഹ്യാമ്ഗീകാരമോ പരിഗണയോ നല്കിയിരുന്നുമില്ല. എന്നിരിക്കെ പ്രപഞ്ചത്തിന്റെ ആകെ സൃഷ്ട്ടാവും യജമാനനായ അല്ലാഹു തന്റെ അധികാരവകാശങ്ങളിൽ വല്ലവർക്കും പങ്ക് നൽകിയിട്ടുണ്ടെന്ന് അവർക്കെങ്ങനെ വാദിക്കാൻ സാധിക്കും. എന്നാണ് അല്ലാഹു ചോദിക്കുന്നത് ഈ ചോദ്യം മുശ്രിക്കുകളോട് ചോദിക്കണമെങ്കിൽ അവരുടെ ദൈവങ്ങൾക്ക് അല്ലാഹുവിന്റെ അധികാരവകാശങ്ങളിൽ ഒരു പങ്കാളി പെരുമാറും പ്രകാരം പെരുമാറാൻ സാധിക്കുമെന്ന് അവർ വിശ്വസിക്കണമല്ലോ. അല്ലാത്ത പക്ഷം ആയത്തിൽ പറഞ്ഞ ഉപമ അവരിൽ ഫിറ്റാവുകയില്ലല്ലോ.

നിർത്തുന്നു....

നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ എന്നെയും കുടുംബത്തെയും  എന്റെ ഉസ്താദുമാരെയും ഉൾപ്പെടുത്തുക.