واعلم
أنه لا دين أقدم من دين عبدة الأوثان ، وذلك لأن أقدم الأنبياء الذين نقل
إلينا تاريخهم هو نوح - عليه السلام - وهو إنما جاء بالرد عليهم على ما
أخبر الله تعالى عن قومه في قوله : ( وقالوا لا تذرن آلهتكم ولا تذرن ودا
ولا سواعا ولا يغوث ويعوق ونسرا ) [ نوح : 23 ] فعلمنا أن هذه المقالة كانت
موجودة قبل نوح - عليه السلام - وهي باقية إلى الآن ، بل أكثر أهل العالم
مستمرون على هذه المقالة . والدين والمذهب الذي هذا شأنه يستحيل أن يكون
بحيث يعرف فساده بالضرورة ، لكن العلم بأن هذا الحجر المنحوت في هذه الساعة
ليس هو الذي خلقني وخلق السماوات والأرض علم ضروري ، فيستحيل إطباق الجمع
العظيم عليه ، فوجب أن يكون لعبدة الأوثان غرض آخر سوى ذلك ، والعلماء
ذكروا فيه وجوها : أحدها : ما ذكره أبو معشر جعفر بن محمد المنجم البلخي في
بعض مصنفاته أن كثيرا من أهل الصين والهند كانوا يقولون بالله وملائكته ،
ويعتقدون أن الله تعالى جسم وذو صورة كأحسن ما يكون من الصور ، وهكذا حال
الملائكة أيضا في صورهم الحسنة ، وأنهم كلهم قد احتجبوا عنا بالسماء ، وأن
الواجب عليهم أن يصوغوا تماثيل أنيقة المنظر حسنة الرواء على الهيئة التي
كانوا يعتقدونها من صور الإله والملائكة ، فيعكفون على عبادتها قاصدين طلب
الزلفى إلى الله تعالى وملائكته ، فإن صح ما ذكره أبو معشر فالسبب في عبادة
الأوثان اعتقاد الشبه .
നീ
അറിയുക: (ഇസ്‌ലാമിനെ മാറ്റി നിർത്തിയാൽ) ബിംബാരാധനയേക്കാൾ പഴക്കമുള്ള
മറ്റൊരു മതവുമില്ല. കാരണം (വിശദമായി) ചരിത്രം ലഭ്യമായ പ്രവാചകന്മാരിൽ
മുൻഗാമി നൂഹ് നബി (അ) യാണ്. ബിംബാരാധനയെ ഖണ്ഡിച്ചുകൊണ്ടാണ് അദ്ദേഹം
രംഗത്തുവന്നത്. നൂഹ് നബി(അ) യുടെ സമുദായം ഇപ്രകാരം പറഞ്ഞതായി ഖുർആൻ
ഉദ്ധരിക്കുന്നുണ്ട്.
"അവർ പറഞ്ഞു: (ജനങ്ങളെ) നിങ്ങൾ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂത്ഥ്, യഊഖ്, നസ്ർ എന്നിവരെ നിങ്ങൾ ഉപേക്ഷിക്കരുത്.". (നൂഹ്: 23)
അപ്പോൾ ഈ പ്രസ്താവന നൂഹ് നബി(അ)യുടെ മുമ്പുതന്നെ ഉണ്ടായിരുന്നുവെന്നാണ്. നാം മനസ്സിലാക്കുന്നത്. ഇന്ന് വരെ അത് നിലനിൽക്കുകയും ചെയ്യുന്നു. എന്നുമാത്രമല്ല ലോകത്തുള്ള അധികപേരും ആ ആശയത്തിൽ നിലകൊള്ളുന്നവരുമാണ്. ഇത്തരത്തിലുള്ള ഒരാശയം പ്രഥമദൃഷ്ട്യാ ബാത്വിലാണെന്ന് മനസ്സിലാക്കൽ അസംഭവ്യവുമാണ്. എന്നാൽ ഈ നിമിഷം കൊത്തിയുണ്ടാക്കപ്പെട്ട കല്ലല്ല എന്നെയും ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതെന്ന കാര്യം അനിഷേധ്യമായ വസ്തുതയാണ്. അപ്പോൾ വലിയൊരു വിഭാഗം ജനങ്ങൾ ആ ആശയത്തിൽ ഏകോപിക്കുകയെന്നത് അസംഭവ്യയമായ കാര്യവുമാണ്. അതിനാൽ ഇതല്ലാത്ത എന്തോ ഒരു ലക്‌ഷ്യം ബിംബാരാധകർക്ക് ഉണ്ടായേ മതിയാവൂ. തദ്വിഷയകമായി പല വീക്ഷണങ്ങളും പണ്ഡിതന്മാർക്കുണ്ട്.
1- ജ്യോതിശാസ്ത്രജ്ഞനായ അബൂമഅ്ശർ ജഅ്ഫറുബ്നു മുഹമ്മദുൽ ബൽഖി(റ) അദ്ദേഹത്തിൻറെ ചിലഗ്രൻഥങ്ങളിൽ പറയുന്നതിതാണ്.
"ചൈനക്കാരിൽ നിന്നും ഇന്ത്യക്കാരിൽ നിന്നും അധികപേരും അല്ലാഹുവും അവന്റെ മലക്കുകളും ഉണ്ടെന്നു പറയുന്നവരായിരുന്നു. എന്നാൽ അല്ലാഹുവിനു ശരീരമുണ്ടെന്നും ഏറ്റവും നല്ല ഭംഗിയുള്ളവനാണ് അവനെന്നുമായിരുന്നു അവർ വിശ്വസിച്ചിരുന്നത്. അതുപോലെ മലക്കുകളും നല്ല ഭംഗിയുള്ളവരാണെന്ന് അവർ വിശ്വസിച്ചു. എന്നാൽ അല്ലാഹുവും മലക്കുകളും ആകാശം കൊണ്ട് നമ്മിൽ നിന്ന് മറഞ്ഞിരിക്കുന്നതിനാൽ അല്ലാഹുവിനും മലക്കുകൾക്കും അവർ സങ്കൽപ്പിച്ച കാണാൻ ഭംഗിയുള്ള രൂപത്തിൽ ചില പ്രതിമകൾ നിർമ്മിച്ച് അവയെ ആരാധിക്കലാണ് അവരുടെ ബാധ്യതയെന്ന് അവർ മനസ്സിലാക്കി അതനുസരിച്ച് അവർ പ്രവർത്തിച്ചു. അവയെ ആരാധിക്കുന്നതിനാൽ അവർ ലക്ഷ്യമാക്കുന്നത് അല്ലാഹുവിലേക്കും അവന്റെ മലക്കുകളിലേക്കും അടുക്കുക എന്നതാണ്. അബൂമഅ്ശർ(റ) പറഞ്ഞത് ശരിയാണെങ്കിൽ ബിംബാരാധനയ്ക്കു നിമിത്തം അല്ലാഹു സൃഷ്ടികളോട് സാദൃശ്യനാണെന്ന വിശ്വാസമാണ്.
ഇമാം റാസി(റ) തുടരുന്നു:

وثانيها
: ما ذكره أكثر العلماء وهو أن الناس رأوا تغيرات أحوال هذا العالم مربوطة
بتغيرات أحوال الكواكب ، فإن بحسب قرب الشمس وبعدها عن سمت الرأس تحدث
الفصول المختلفة والأحوال المتباينة ، ثم إنهم رصدوا أحوال سائر الكواكب
فاعتقدوا ارتباط السعادة والنحوسة في الدنيا بكيفية وقوعها في طوالع الناس ،
فلما اعتقدوا ذلك بالغوا في تعظيمها ، فمنهم من اعتقد أنها أشياء واجبة
الوجود لذواتها وهي التي خلقت هذه العوالم ، ومنهم من اعتقد أنها مخلوقة
للإله الأكبر لكنها خالقة لهذا العالم ، فالأولون اعتقدوا أنها هي الإله في
الحقيقة والفريق الثاني : أنها هي الوسائط بين الله تعالى وبين البشر ،
فلا جرم اشتغلوا بعبادتها والخضوع لها ، ثم لما رأوا الكواكب مستترة في
أكثر الأوقات عن الأبصار اتخذوا لها أصناما وأقبلوا على عبادتها قاصدين
بتلك العبادات تلك الأجرام العالية ، ومتقربين إلى أشباحها الغائبة ، ثم
لما طالت المدة ألغوا ذكر الكواكب وتجردوا لعبادة تلك التماثيل ، فهؤلاء في
الحقيقة عبدة الكواكب .
2- ബിംബാരാധനയുടെ അടിസ്ഥാനമായി അധിക പണ്ഡിതന്മാരും പറയുന്നതിതാണ്. നക്ഷത്രങ്ങളുടെ അവസ്ഥകളിൽ വരുന്ന ചില മാറ്റങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. കാരണം ശിരോബിന്ദുവിനോട് സൂര്യൻ അടുക്കുമ്പോഴും അതിൽനിന്നകലുമ്പോഴും കാലാവസ്ഥകളിലും മറ്റും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടല്ലോ. പിന്നീട് മറ്റു നക്ഷത്രങ്ങളുടെ സ്ഥിതിഗതികൾ അവർ പരിശോധിച്ചപ്പോൾ ഐഹികലോകത്തുണ്ടാകുന്ന സഅ്ദും നഅ്സും നക്ഷത്രങ്ങൾ ജനങ്ങളുടെ ജനനസമയത്ത് ഉദിക്കുന്നതിന്നാലുണ്ടാകുന്നതാണെന്ന് അവർ കണ്ടെത്തി. ആ വിശ്വാസത്തിന്റെ പേരിൽ ആ നക്ഷത്രങ്ങളെ അവർ അങ്ങേയറ്റം ആദരിച്ചു. അങ്ങനെ നക്ഷത്രങ്ങൾ സ്വയം പര്യാപ്തതയുള്ള വസ്തുക്കളാണെന്നും അവയാണ് ലോകത്തെ സൃഷ്ടിച്ചതെന്നും വിശ്വസിക്കുന്നവർ അവരിലുണ്ട്. അതെ സമയം നക്ഷത്രങ്ങൾ പരമേശ്വരന്റെ സൃഷ്ട്ടികളാണെന്നും എന്നാൽ ഈ ലോകത്തെ സൃഷ്ട്ടിച്ചത് നക്ഷത്രങ്ങളാണെന്നും വിശ്വസിക്കുന്നവരുമുണ്ട്. ഒന്നാം കക്ഷി നക്ഷത്രങ്ങൾ തന്നെയാണ് യഥാർത്ഥ ദൈവമെന്ന് വിശ്വസിക്കുമ്പോൾ രണ്ടാം കക്ഷി നക്ഷത്രങ്ങൾ അല്ലാഹുവിനും മനുഷ്യർക്കുമിടയ്ക്കുള്ള മധ്യവർത്തികളാണെന്ന് വിശ്വസിക്കുന്നു. അതിന്റെ പേരിൽ നക്ഷത്രങ്ങളെ ആരാധിക്കുന്നതിലും പരമമായ വണക്കം അവയോടു കാണിക്കുന്നതിലും അവർ വ്യാപൃതരായി. പിന്നീട് നക്ഷത്രങ്ങൾ അധിക സമയങ്ങളിലും അവരുടെ ദ്രിഷ്ട്ടികളിൽ നിന്ന് മറയുന്നതായി അവർ കണ്ടപ്പോൾ അവയ്ക്കു ബിംബങ്ങളുണ്ടാക്കി അവയെ ആരാധിക്കാൻ തുടങ്ങി. ബിംബങ്ങളെ ആരാധിക്കുന്നതിനാൽ അവർ ലക്ഷ്യമിടുന്നത് നക്ഷത്രങ്ങളെയാണ്. പിന്നീട് കുറെ കാലം കഴിഞ്ഞപ്പോൾ നക്ഷത്രങ്ങളുടെ പരാമർശം ഒഴിവാക്കി ബിംബങ്ങൾക്ക് മാത്രം ആരാധിക്കാൻ തുടങ്ങി. യഥാർത്ഥത്തിൽ നക്ഷത്രങ്ങളെ ആരാധിക്കുന്നവർ ഇവരാണ്.
ഇമാം റാസി(റ) തുടരുന്നു:
وثالثها
: أن أصحاب الأحكام كانوا يعينون أوقاتا في السنين المتطاولة نحو الألف
والألفين ويزعمون أن من اتخذ طلسما في ذلك الوقت على وجه خاص فإنه ينتفع به
في أحوال مخصوصة نحو السعادة والخصب ودفع الآفات ، وكانوا إذا اتخذوا ذلك
الطلسم عظموه لاعتقادهم أنهم ينتفعون به ، فلما بالغوا في ذلك التعظيم صار
ذلك كالعبادة ، ولما طالت مدة ذلك الفعل نسوا مبدأ الأمر واشتغلوا بعبادتها
على الجهالة بأصل الأمر .
1000,2000
പോലുള്ള ദൈർഘ്യമുള്ള വർഷങ്ങളിൽ ജ്യോത്സ്യന്മാർ ചില പ്രത്യേക സമയങ്ങൾ
നിര്ണയിച്ചിരുന്നു. ആ സമയത്തിൽ പ്രത്യേക രൂപത്തിലും ഭാവത്തിലും ത്വിൽസം
(മന്ത്ര പ്രയോഗത്തിനുള്ള എഴുത്ത് , വര) ഉണ്ടാക്കിയാൽ പ്രത്യേക
സാഹചര്യങ്ങളിൽ വിജയം , ക്ഷേമം ,ആപത്തുകൾ തട്ടിപ്പോകൽ തുടങ്ങിയ ഉപകാരങ്ങൾ
അതുകൊണ്ടുണ്ടാകുമെന്ന് അവർ വാദിക്കുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള ഒരു
ത്വിൽസം അവരുണ്ടാക്കിയാൽ അതുകൊണ്ട് ഉപകാരം ലഭിക്കുമെന്ന് അവർ
വിശ്വസിച്ചിരുന്നതിനാൽ പരിധിവിട്ട് അതിനെ അവർ ആദരിക്കുമായിരുന്നു. അതിനെ
ആദരിക്കുന്നതിൽ അവർ ഗൗരവം കാണിച്ചപ്പോൾ അത് ആരാധനപോലെയായി മാറി. ആ
പ്രവൃത്തി കുറെ കാലം നിലനിന്നപ്പോൾ അടിസ്ഥാന കാര്യം മറന്ന് അതിനെ അവർ
ആരാധിക്കാൻ തുടങ്ങി.
ഇമാം റാസി(റ) തുടരുന്നു:
ഇമാം റാസി(റ) തുടരുന്നു:
ورابعها
: أنه متى مات منهم رجل كبير يعتقدون فيه أنه مجاب الدعوة ومقبول الشفاعة
عند الله تعالى اتخذوا صنما على صورته يعبدونه ، على اعتقاد أن ذلك الإنسان
يكون شفيعا لهم يوم القيامة عند الله تعالى على ما أخبر الله تعالى عنهم
بهذه المقالة في قوله : ( هؤلاء شفعاؤنا عند الله ) [ يونس : 18 ] .
4-
പ്രാർത്ഥനക്കുത്തരം ലഭിക്കുന്നവനാണെന്നും അല്ലാഹുവിന്റെയടുക്കൽ ശുപാർശ
സ്വീകരിക്കപ്പെടുന്നവനാണെന്നും അവർ വിശ്വസിക്കുന്ന ഒരു വലിയയാൾ
മരണപ്പെട്ടാൽ അയാളുടെ രൂപത്തിൽ അവർ ബിംബം നിർമ്മിക്കും. അയാൾ
അന്ത്യദിനത്തിൽ അല്ലാഹുവിന്റെ അടുക്കൽ അവർക്കുവേണ്ടി ശുപാർശ പറയുമെന്ന
വിശ്വാസത്തോടെ അതിനവർ ആരാധിക്കുകയും ചെയ്യും. "ഇക്കൂട്ടർ അല്ലാഹുവിന്റെ
അടുക്കൽ ഞങ്ങളുടെ ശുപാര്ശകരാണ്" എന്നവർ പറഞ്ഞിരുന്നതായി അല്ലാഹു
ഉദ്ധരിക്കുന്നത് അതാണ്.
ശ്രദ്ധേയം
ഇവർ വിശ്വസിച്ചിരുന്ന ശുപാർശ അല്ലാഹുവിന്റെ നിർദ്ദേശവും അനുവാദവും കൂടാതെയുള്ള ശുപാർശയാണെന്ന് ഖുർആൻ കൊണ്ടും ഹദീസുകൊണ്ടും സ്ഥിരപ്പെട്ടതാണ്. "അല്ലാഹുവിന്റെ അനുവാദം കൂടാതെ അവന്റെ അടുക്കൽ ശുപാർശ പറയുന്നവർ ആരുണ്ട്?" എന്ന് അല്ലാഹു ചോദിക്കുന്നത് അവരുടെ ഈ വിശ്വാസത്തെ ഖണ്ഡിച്ചാണെന്ന് ഇമാം റാസി(റ)യും മറ്റും വിശദീകരിച്ചിട്ടുണ്ട്. അത് മുമ്പ് "ശഫാഅത്തും മുശ്രിക്കുകളും" എന്ന എന്റെ ബ്ലോഗിൽ വിശദീകരിച്ചതിനാൽ ആവർത്തിക്കുന്നില്ല. അതിനാൽ അല്ലാഹുവിന്റെ അനുവാദത്തോടു കൂടി അമ്പിയാക്കളും ഔലിയാക്കളും സ്വാലിഹീങ്ങളും ശുപാർശ ചെയ്യുമെന്ന് വിശ്വസിക്കുന്ന സുന്നികൾക്കെതിരിൽ മേൽ ഉദ്ധരണി ചുമത്തുന്നത് തികച്ചു അനീതിയാണ്.
ഇമാം റാസി തുടരുന്നു:

وخامسها
: لعلهم اتخذوها محاريب لصلواتهم وطاعاتهم ويسجدون إليها لا لها كما أنا
نسجد إلى القبلة لا للقبلة ولما استمرت هذه الحالة ظن الجهال من القوم أنه
يجب عبادتها .
5-
ബിംബങ്ങളെ അവർ അവരുടെ നിസ്കാരങ്ങൾക്കും ആരാധനകൾക്കുമുള്ള മിഹ്‌റാബുകളായി
ഉണ്ടാക്കിയതാവാം. അവർ സുജൂദ് ചെയ്യുന്നത് അവയിലേക്കാണ്. എന്നാൽ അവയ്ക്കല്ല.
നാം സുജൂദ് ചെയ്യുന്നത് ഖിബ്‌ലയിലേക്കാണ്. ഖിബ്‌ലക്കല്ലല്ലോ. ഈ അവസ്ഥ
കൂടുതൽ കാലം നിലനിന്നപ്പോൾ ജനങ്ങളിൽ നിന്ന് വിവരമില്ലാത്തവർ ബിംബങ്ങൾക്ക്
ആരാധിക്കാൻ നിർബന്ധമാണെന്ന് അനുമാനിച്ച് ആരാധിക്കാൻ തുടങ്ങിയതാവാം.
ഇമാം റാസി(റ) തുടരുന്നു:
ഇമാം റാസി(റ) തുടരുന്നു:
وسادسها : لعلهم كانوا من المجسمة فاعتقدوا جواز حلول الرب فيها فعبدوها على هذا التأويل .(التفسير الكبير: ٣٨٧/١)
6- അവർ അല്ലാഹുവിനു ശരീരമുണ്ടെന്ന് വിശ്വസിക്കുന്നവരാകാനും സാധ്യത കാണുന്നുണ്ട്. അതിനാൽ ബിംബങ്ങളിൽ അവതരിച്ചിരിക്കുന്നുവെന്ന് വിശ്വസിച്ച് ബിംബങ്ങൾക്ക് ആരാധിക്കാൻ തുടങ്ങിയതാകാം. (റാസി: 1/387)