ജീവിതം
- മരണം എന്നത് ഒരു സഹായം ലഭിക്കാനോ ചോദിക്കാനോ ഉള്ള മാനദണ്ഡം ആയി ഇസ്ലാം
എവിടെയും പഠിപ്പിക്കുന്നില്ല. കാരണം ജീവിച്ചിരിക്കുന്ന ആളോട് ഒരു സഹായം
ലഭിക്കുന്നത് തന്നെ ഒരിക്കലും അയാളുടെ സ്വന്തത്തിൽ നിന്നല്ല മറിച്ച്
കഴിവുകളുടെ ആകെ ഉടമയും ദാതാവും ആയ അല്ലാഹുവിൽ നിന്ന് മാത്രമാണ് എന്നാണു ഒരു
മുസ്ലിമിന്റെ വിശ്വാസം.അല്ലാഹു അവന്റെ വിശുദ്ധ ഖുർആൻ ഷരീഫിൽ തന്നെ
പഠിപ്പിച്ചതാനല്ലോ.
ജീവിച്ചിരിക്കുന്ന ഒരു സൃഷ്ടിയെ ഇടനിർത്തി അല്ലാഹുവിലേക്ക് തിരിയുമ്പോഴും മരണപ്പെട്ട ഒരു മഹാത്മാവിനെ മുൻനിർത്തി അല്ലാഹുവിനോട് തേടുമ്പോഴും മുസ്ലിം വിശ്വസിക്കുന്നത് ആ സൃഷ്ടി സഹായിക്കും എന്നല്ല - മറിച്ച് അല്ലാഹു സഹായിക്കും എന്നാണ്. അല്ലാഹു നേരിട്ട് സഹായിക്കാം - ഏതു സൃഷ്ടിയിലൂടെ ചോദിച്ചുവോ അവരിലൂടെ തന്നെ സഹായിക്കാം. എങ്ങനെ ആയാലും എല്ലാ സഹായവും അല്ലാഹുവിൽ നിന്ന് തന്നെ. ജീവിക്കുന്നവരോട് ചോദിക്കുമ്പോൾ അത് ചെയ്ത് തരാൻ ഉള്ള കഴിവ് ആ സൃഷ്ടിക്ക് നൽകാൻ അല്ലാഹുവിനു കഴിവുണ്ട് എങ്കിൽ മരണപ്പെട്ട സൃഷ്ടിയെ മുൻനിർത്തി ചോദിച്ചാലും നൽകാൻ അല്ലാഹു കഴിവ് ഉടയവനാണ്.
وما النصر الامن عند الله

وهو على كل شيء قدير
മരണ ശേഷം അല്ലാഹുവിന്റെ മഹാത്മാക്കളോട് ശഫാഅത്ത് തേടുന്നത് കൊണ്ട് അല്ലാഹു
സഹായിക്കില്ല എന്ന് പറയുന്നവൻ മഹാത്മാവിന്റെ കഴിവില്നെ അല്ല
നിഷേധിക്കുന്നത് മറിച്ച് അല്ലാഹുവിന്റെ കഴിവിനെ ആണ്. - കാരണം ശഫാഅത്ത്
തേടുന്നവൻ വിശ്വസിക്കുന്നത് അല്ലാഹു സഹായിക്കാൻ കഴിവുള്ളവനാണ് - അവൻ
സഹായിക്കും എന്ന് മാത്രമാണ്.അല്ലാഹുവിന്റെ കഴിവിനെ പോലും സംശയിക്കാൻ മാത്രം
അധമ വിശ്വാസം നിങ്ങൾ എവിടെ നിന്ന് കൊണ്ട് വന്നു..?