കേരളത്തില്‍സമീപകാലത്ത് ശീഇസത്തെ താത്ത്വികമായും പ്രാമാണികമായും സാധൂകരിക്കാനും പ്രചരിപ്പിക്കാനും ഏറെ ശ്രമിച്ചുകൊണ്ടിരിക്കുന്ന സി ഹംസയുടെ വിവിധ രചനകളില്‍നിന്നും ഏതാനും ഭാഗങ്ങള്‍ഇവിടെ പകര്‍ത്താം: “പ്രവാചകപുത്രി ഹസ്രത്ത് ഫാത്വിമ സഹ്റാ(റ), അവരുടെ ഭര്‍ത്താവും പ്രവാചകന്റെ പിതൃവ്യപുത്രനുമായ ഹസ്രത്ത് അലി(റ), ഇവരുടെ പുത്രന്മാരായ ഹസ്രത്ത് ഹസന്(റ), ഹസ്രത്ത് ഹുസൈന്(റ) എന്നിവരും അരുടെ സന്താന പരന്പരയുമാണ് അഹ്ലുബൈത്ത്’ (ഇമാം ഖുമൈനിയുടെ ഇസ്ലാമിക ഗവണ്മെന്റ് എന്ന കൃതി വ്യാഖ്യാനിച്ചെഴുതിയ സമഗ്ര വിശദീകരണം, 1990, പേ 226).
ശിയാഇസത്തില്‍വിലായത്തിന് ഏറ്റവും വലിയ സ്ഥാനം നല്കപ്പെട്ടിരിക്കുന്നു. ഇമാം മുഹമ്മദുല്‍ബാഖിറില്‍നിന്ന് സുറാറ ഇപ്രകാരം ഉദ്ധരിക്കുന്നു. ഇമാം പറഞ്ഞു: നമസ്കാരം, സകാത്ത്, ഹജ്ജ്, വ്രതം, വിലായത്ത് എന്നീ അഞ്ചു സംഗതികളിലാണ് ഇസ്ലാം സ്ഥാപിതമായിരിക്കുന്നത്. സുറാറ പറയുന്നു. അപ്പോള്‍ഞാന്‍ചോദിച്ചു: ഇവയില്‍ഏതാണ് കൂടുതല്‍ശ്രേഷ്ഠം? ഇമാം പറഞ്ഞു: കൂടുതല്‍ശ്രേഷ്ഠം വിലായത്തു തന്നെ. കാരണം അതാണ് മറ്റുള്ളവയിലേക്കെല്ലാം കടന്നുചെല്ലാനുള്ള താക്കോല്‍. വാലി അവയിലേക്കുള്ള വഴികാട്ടിയാകുന്നു (ശയശറ/137).
ശാഖാപരമായ നിയമങ്ങളെക്കാളും അടിസ്ഥാന ആരാധനാനുഷ്ഠാനങ്ങളെക്കാളും ഇസ്ലാമിക ഗവണ്മെന്റിനാണ് പ്രാഥമികത്വമുള്ളതെന്ന് ഖുമൈനി വ്യക്തമാക്കുന്നു (ശയശറ/128).
നേരത്തെ എണ്ണിയ അഹ്ലുബൈത്തിനു മാത്രമേ ഇമാമുല്‍അഅ്ളം ആകാനുള്ള അര്‍ഹതയുള്ളൂവെന്നും പന്ത്രണ്ടു പേരടങ്ങുന്ന ആ ഇമാമീ പരന്പരയിലെ പന്ത്രണ്ടാമന്‍ഒളിഞ്ഞിരിക്കുകയാണെന്നും വാദിക്കുന്ന “ഇസ്നാ അശ്രി’യുടെ പരിഷ്കര്‍ത്താവായ ഖുമൈനിയുടെ പുതിയ കൂട്ടിച്ചേര്‍ക്കലോടു കൂടിയ ഖുമൈനിസത്തിന്റെ കേരളത്തിലെ മുഖ്യ പ്രചാരകനാണ് സി ഹംസ. കല്‍പനാധികാരികളെ അനുസരിക്കണമെന്ന ഖുര്‍ആന്‍ശാസനയുടെ അടിസ്ഥാനത്തില്‍, ഇപ്പറഞ്ഞ പന്ത്രണ്ടുപേര്‍മാത്രമാണ് കല്‍പനാധികാരികള്‍എന്ന വാദത്തിന്റെ ബലത്തില്‍, അനുസരിക്കപ്പെടേണ്ട ആ കല്‍പനാധികാരികളെല്ലാം വിശുദ്ധരായിരിക്കേണ്ടതനിവാര്യമാണെന്ന് ഇസ്നാ അശ്രികള്‍പറയുന്നു. അതായത്, അഹ്ലുല്ബൈത്ത് പാപ പരിശുദ്ധരായിരിക്കണം. ദൈവികമായ പ്രത്യേക സംരക്ഷണത്തില്‍പാപപരിശുദ്ധമായ ജീവിതം നയിക്കുന്നവരാണ് അഹ്ലുബൈത്ത് എന്നാണ് മേല്‍കൊടുത്ത ഖുര്‍ആന്‍വാക്യം മനസ്സിലാക്കിത്തരുന്നത് (അഹ്സാബ്/33നെ കുറിച്ച്) (പേ 226). “അതിനാല്‍പാപങ്ങളില്‍നിന്നും അബദ്ധങ്ങളില്‍നിന്നും പൂര്‍ണമായും പരിശുദ്ധരായവരും തികഞ്ഞ അനുസരണയോഗ്യരുമായിരിക്കണം ഉലുല്‍അംറ് എന്ന കാര്യം തീര്‍ച്ചയാണ്. അല്ലാത്തപക്ഷം പാപികളെ അനുസരിക്കാന്‍സമുദായം നിര്‍ബന്ധിതമാവുകയെന്ന ഒരു ദുരന്തഫലവും അത് വരുത്തിയേക്കും’ (പേ 343).
സമുദായം അനിവാര്യമായും അനുസരിക്കേണ്ട രാഷ്ട്രീയആത്മീയ നേതൃത്വമാണ് ശീഇകള്‍ക്ക് ഇമാമത്ത്. “ലൗകികവും ധാര്‍മികവും മതപരവുമായ നേതൃത്വമാണ് ഇമാമത്ത്. സ്വയാര്‍ജിതമോ ജനങ്ങളുടെ ഹിതാഹിതങ്ങളെ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കപ്പെടുന്നതോ അല്ല ആ പദവി. യുക്തിചിന്തകള്‍ക്ക് എത്താവുന്നതില്‍കവിഞ്ഞതാണ് ഇമാമത്തെങ്കിലും അതൊരിക്കലും പ്രവാചകത്വമല്ല…. (പേ 194). ഇമാമുകള്‍തെറ്റുകള്‍ക്കതീതരാണ്. വ്യക്തിപരമായ ആത്മപ്രകാശനത്തിലൂടെയാണ് അവര്‍ക്ക് അറിവും ജ്ഞാനവും ലഭിക്കുന്നത് (പേ 196). ഖുമൈനി പറയുന്നു: ഭരണാധികാരിയെന്ന നിലക്കുള്ള എല്ലാ ഉത്തരവാദിത്തങ്ങള്‍ക്കും പുറമെ തീര്‍ച്ചയായും ഇമാമിന് ചില ആധ്യാത്മിക മാനങ്ങളുണ്ട്. ദൈവകല്പിതവും സാര്‍വത്രികവുമാണ് ഇമാമിന്റെ സ്ഥാനം. പ്രപഞ്ചത്തിലെ ഓരോ അണുവും അധികാരസ്ഥന് വിധേയപ്പെടാന്‍മാത്രം പ്രാപഞ്ചിക പ്രാതിനിധ്യമുള്ള അധികാരമാണ് ഇമാമിന്റേത്. നാം നിര്‍ബന്ധമായും വിശ്വസിക്കേണ്ട കാര്യങ്ങളില്‍പെട്ടതാണ്, ദൈവനിയുക്തനായ പ്രവാചകനോ ദൈവ സാമീപ്യമുള്ള മലകിനോ പ്രാപിക്കാന്‍കഴിയാത്ത അധ്യാത്മിക പദവികളാണ് ഇമാമുകള്‍ക്കുള്ളതെന്ന്’ (പേ 256). സുന്നികളുടെ ഒരു പ്രസിദ്ധീകരണത്തില്‍സി ഹംസ അഹ്ലുല്‍ബൈത് എന്ന അധ്യായത്തിലെഴുതിയതിങ്ങനെ: അഹ്ലുബൈതിലൂെടയാണ് റസൂലിന്റെ ആധ്യാത്മിക ജീവിതത്തിന്റെ ചൈതന്യ പൂര്‍ണവും അനുസ്യൂതവുമായ പ്രവാഹം… രാഷ്ട്രീയാധികാരം തന്നെ മുസ്ലിംകള്‍ക്കില്ലാതിരിക്കുന്പോഴും അവര്‍ക്ക് ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ഒരു ഖുഥുബ് ഇല്ലാതിരിക്കില്ല. ആ ഖുഥുബ് അഹ്ലുല്‍ബൈതില്‍നിന്നായിരിക്കുകയും ചെയ്യും… ഖുഥുബ് അഹ്ലുബൈതില്‍പെട്ട ഗുരു മാത്രമേ ആകാവൂ…’
മറ്റൊരിടത്ത് അദ്ദേഹം കുറിക്കുന്നു: പ്രവാചക ജീവിതത്തിന്റെ ആധ്യാത്മിക രഹസ്യങ്ങളിലേക്ക് ഒരു സാധകന് എത്തണമെങ്കില്‍അവിടത്തെ കുടുംബത്തെ അങ്ങോട്ടുള്ള പാതയായി സ്വീകരിക്കണം. ബാഹ്യതലങ്ങളിലേക്കും നിയമപരവും സാമൂഹികവുമായ വശങ്ങളിലേക്കും എത്തിച്ചേരാനാകട്ടെ, സ്വഹാബികളാണവലംബം’ (അല്ലഫല്‍അലിഫ്: വിവര്‍ത്തനവും വ്യാഖ്യാനവും, പേ 247).
അഹ്ലുല്‍ബൈത്തിനെക്കുറിച്ചുള്ള ഗുരുതരമായ ഇത്തരം പിഴവാദങ്ങള്‍സുന്നി പ്രസാധനാലയങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ ഹംസ മൗലവി അതിനിഗൂഢമായി പ്രചരിപ്പിക്കുകയായിരുന്നു.
നബി(സ്വ)യുടെ നിയോഗ ലക്ഷ്യം?
അല്ലാഹുവിനെ സ്നേഹിച്ചും അംഗീകരിച്ചും സാധനയര്‍പ്പിക്കുകയെന്ന നിയോഗ ലക്ഷ്യത്തിലേക്ക് മനുഷ്യരാശിയെ വഴിനടത്തുകയാണ് തിരുദൂതര്‍(സ്വ)യുടെ ദൗത്യം. അല്ലാഹുവിനെ അവന്റെ ഗാംഭീര്യതയും സൗന്ദര്യവും നിറഞ്ഞ സകല സന്പൂര്‍ണതയോടെയും പരിചയപ്പെടുത്തുക, അവനെ താണുവണങ്ങി ജീവിക്കേണ്ട മാതൃക കാണിച്ചുകൊടുക്കുക. ഇതാണ് സകല ദൂതന്മാരും പ്രവാചകരും നിര്‍വഹിച്ചത്. അന്ത്യദൂതന്‍എന്ന നിലയില്‍നബി(സ്വ) ആ ദൗത്യം പൂര്‍ത്തീകരിച്ചു. മനുഷ്യര്‍ക്ക് സ്രഷ്ടാവായ അല്ലാഹുവിനെ പ്രാപിക്കാനുള്ള ഏക സന്പൂര്‍ണ വഴിയാണ് തിരുദൂതര്‍(സ്വ). അവിടുത്തെ സന്ദേശങ്ങളും ജീവിതമാതൃകയും മനസാ വാചാ കര്‍മണാ പകര്‍ത്തുന്നവര്‍ക്കേ ദൈവപ്രീതി നേടാന്‍കഴിയൂ. മനുഷ്യരെ പ്രസ്തുത ലക്ഷ്യത്തിലേക്ക് നയിക്കാന്‍ഒരു പിതാവിനെക്കാളേറെ, മാതാവിനെക്കാളേറെ കാരുണ്യാതിരേകത്താല്‍അവിടുന്ന് പ്രവര്‍ത്തിച്ചു.
വിലായത്തും ഖറാബത്തും
അന്ത്യദൂതരോട് രണ്ടു തരത്തിലുള്ള ബന്ധമാണ് മറ്റു മനുഷ്യര്‍ക്കുണ്ടാവുക. അവിടുത്തെ നിയോഗ ദൗത്യത്തോടുള്ള പ്രതികരണമായിട്ടുള്ളതാണ് പ്രഥമവും പ്രധാനവുമായ ബന്ധം. അതിനു വിലായത്ത് എന്നു പറയും. രണ്ടാമത്തേത് ആദര്‍ശപരമായ ബന്ധം. അല്ലാഹുവിനെ റബ്ബും ഇലാഹുമായി ഏറ്റെടുക്കുന്നവന്‍സ്രഷ്ടാവുമായി സ്ഥാപിക്കുന്ന ബന്ധത്തെയും വിലായത്ത് എന്നു പറയാറുണ്ട്. അല്ലാഹുവുമായുള്ള വിലായത്ത് പ്രാപിക്കാന്‍അനുകരിക്കേണ്ട വഴികാട്ടിയും മാതൃകയുമെന്ന നിലയില്‍നബി(സ്വ)യോടു സ്ഥാപിക്കുന്ന ബന്ധമാണ് നബിയുമായുള്ള വിലായത്ത്. ഈമാനും തഖ്വയുമാണ് ഈ രണ്ടു വിലായത്തിന്റെയും അടിസ്ഥാനം. ഈമാനും തഖ്വയുമില്ലാത്തവര്‍ക്ക് അല്ലാഹുവുമായോ റസൂലുമായോ വിലായത്ത് സ്ഥാപിക്കാന്‍കഴിയില്ല. “നിശ്ചയം അല്ലാഹു, അവനാണ് അവിടുത്തെ രക്ഷാധികാരി. പിന്നെ ജിബ്രീലും സത്യവിശ്വാസികളായ സജ്ജനങ്ങളുമാണ് അവിടുത്തെ ആദര്‍ശ ബന്ധുക്കള്‍’ (തഹ്രീം/4) എന്ന സൂക്തം അതാണു പറയുന്നത്. “നിശ്ചയം എന്റെ ബന്ധു അല്ലാഹുവും സത്യവിശ്വാസികളായ സജ്ജനങ്ങളും മാത്രമാകുന്നു’ (മുത്തഫഖുന്‍അലൈഹി) എന്നും, നിശ്ചയം എന്റെ ബന്ധുക്കള്‍ഭക്തജനങ്ങളാകുന്നു; അവര്‍എവിടെയുള്ളവരാണെങ്കിലും ശരി (അഹ്മദ്) എന്നും തിരുവിശദീകരണങ്ങള്‍കാണാം.
ഖാളി ഇയാള്‍(റ) പറയുന്നു: തിരുദൂതരുടെ ആദര്‍ശബന്ധുക്കള്‍സത്യവിശ്വാസികളായ സദ്വൃത്തരാകുന്നുവെന്ന് മേല്‍ഹദീസ് ദ്യോതിപ്പിക്കുന്നു. അവര്‍ക്ക് തിരുദൂതരുമായി യാതൊരുവിധ പാരന്പര്യ ബന്ധമില്ലെങ്കിലും ശരി. സത്യവിശ്വാസിയോ സദ്വൃത്തനോ അല്ലെങ്കില്‍എത്ര അടുത്ത ബന്ധ പരന്പരയിലാണെങ്കില്‍പോലും അയാള്‍തിരുദൂതരുടെ ബന്ധുവേ അല്ല. നിശ്ചയം തിരുദൂതരുമായുള്ള ബന്ധുത്വം, മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളില്‍, ശരീഅത്തിന്റെ പ്രത്യക്ഷ ആചാരങ്ങളില്‍തിരുദൂതരോടു സാധര്‍മ്യം പുലര്‍ത്തുകവഴി മാത്രമേ സംഭവ്യമാവുകയുള്ളൂ; പാരന്പര്യത്തിന്റെ കൂട്ടോ ഗര്‍ഭാശയത്തിലെ സഹജീവിതമോ പറഞ്ഞ് അതു സ്ഥാപിക്കപ്പെടുകയില്ല എന്ന് മേല്‍ഹദീസ് അര്‍ത്ഥമാക്കുന്നു.’ ഇമാം നവവി(റ)യും ഇബ്നുഹജറില്‍അസ്ഖലാനി(റ)യും ഈ വീക്ഷണത്തെ ശരിവെക്കുന്നു. വിശ്വാസമില്ലെങ്കില്‍അനന്തരാവകാശ വിനിമയമോ ബന്ധുത്വമോ നിലനില്‍ക്കില്ല.
തിരുദൂതരുമായുള്ള വിലായത്താണ് കുടുംബ ബന്ധത്തേക്കാള്‍പ്രധാനം. മുന്‍കാല പ്രവാചകത്വം (നുബുവ്വത്ത്), സുഹ്ബത്ത് (തിരുദൂതരില്‍നിന്നും നേര്‍ക്ക് വിശ്വാസം സ്വീകരിക്കാന്‍ലഭിച്ച അവസരം) എന്നിവയുടെ വിലായത്തിന്റെ പ്രഥമ പദവികള്‍, എല്ലാ പ്രവാചകരും തിരുദൂതരുടെ ബന്ധുവാണ്; പിന്നെ സ്വഹാബത്ത് അഖിലവും. സ്വഹാബത്തില്‍ആദ്യമാദ്യം കടന്നുവരുന്നവരും വിശ്വാസം കൊണ്ടും ഭക്തി കൊണ്ടും മികച്ചുനില്‍ക്കുന്നവരുമാണ് മുന്നണിയില്‍. പില്ക്കാല അനുയായികളിലും ഇപ്രകാരം പദവി വ്യത്യാസം പരിഗണിക്കപ്പെടുന്നു.
തിരുദൂതരുമായുള്ള കുടുംബ ബന്ധമാണ് രണ്ടാമത്തേത്. പ്രാഥമികാര്‍ത്ഥത്തില്‍ഖറാബത്ത് എന്നു പറയും. മുന്‍ഗാമികളിലേക്കും പിന്‍മുറയിലേക്കും വ്യാപിക്കുന്നതാണ് ഖറാബത്ത്. ഖറാബത്ത് പരിഗണിക്കപ്പെടണമെങ്കില്‍വിലായത്തുണ്ടാകണം. സത്യവിശ്വാസവും അടിസ്ഥാന കര്‍മങ്ങളും ഇല്ലാത്തവര്‍വംശവൃക്ഷത്തിലെ ഉണങ്ങിവീണ ശാഖകളായാണ് ഗണിക്കുക; ആ ഖറാബത്ത് പരിഗണനീയമല്ല. ഖറാബത്തിന് വിവിധ തട്ടുകളുണ്ട്. ഖുറൈശ് (പിതൃപരന്പരയിലെ നള്ര്‍ബ്നു കിനാനയാണ് ഖുറൈശ്തുഹ്ഫ, ശറഹുല്‍അഖാഇദ്) മുതല്‍പുത്രസന്തതികളിലൂടെ താഴോട്ടിറങ്ങുന്ന വംശവൃക്ഷത്തില്‍തിരുദൂതര്‍(സ്വ)യിലൂടെ താഴോട്ടിറങ്ങുന്ന സന്താന പരന്പരക്കാണ് പ്രാഥമ്യം. വംശപരവും വിവാഹ ബന്ധവും പിന്നീടാണു പരിഗണിക്കപ്പെടുക. വിലായത്തും ഖറാബത്തും സമ്മേളിച്ച വ്യക്തികളില്‍, ആദ്യം വിലായത്തിന്റെയും പിന്നെ ഖറാബത്തിന്റെയും ശക്തിയും വീര്യവുമാണ് പരിഗണിക്കുക. അഹ്ലുസ്സുന്നയുടെ വ്യക്തവും പ്രാമാണികവുമായ ഈ നിലപാടില്‍മനുഷ്യരിലേറ്റം ഉത്തമരായി യഥാക്രമം അബൂബക്കര്‍, ഉമര്‍, ഉസ്മാന്, അലി (റ.ഹും) എന്നിവരെ വാഴ്ത്തുന്നതും അംഗീകരിക്കുന്നതും മേല്‍വിവരിച്ച മാനദണ്ഡങ്ങള്‍പ്രകാരമാണ്. ഇവരുടെ ഉത്തമാവസ്ഥ ലൗകികവും ആത്മീയവുമാണ്; ആധ്യാത്മികനിഗൂഢതലങ്ങളില്‍മറ്റു മൂവര്‍ക്കുമില്ലാത്ത സവിശേഷത അലി(റ)നു കല്‍പ്പിക്കുന്നില്ല. അദ്ദേഹവുമായി മുആവിയ(റ)നുണ്ടായ അഭിപ്രായ വ്യത്യാസം അദ്ദേഹത്തിന്റെ അര്‍ഹതയെയും യോഗ്യതയെയും സംബന്ധിച്ചായിരുന്നില്ല. രാഷ്ട്രീയ നടപടികളെയും നയങ്ങളെയും കുറിച്ചായിരുന്നു. സ്വര്‍ഗത്തിലെത്താന്‍, ആത്മീയ ഔന്നത്യം പ്രാപിക്കാന്‍ഏതു സ്വഹാബിയെയും മാതൃകയാക്കാമെന്ന് നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്.
മുസ്ലിം സമുദായത്തിന് മേല്‍പരാമര്‍ശിച്ച മാനദണ്ഡങ്ങളെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു, എക്കാലത്തും. ദൈവഹിതമായ ഇമാമത്ത് അലി(റ)നാണെന്ന് തിരുദൂതര്‍(സ്വ)യോ വിശുദ്ധ ഖുര്‍ആനോ പഠിപ്പിച്ചിരുന്നെങ്കില്‍, ഖലീഫയെച്ചൊല്ലിയുള്ള ഒരു കൂടിയാലോചനയെയും സ്വാഭാവികമായ വ്യത്യസ്താഭിപ്രായങ്ങളുടെയും ആവശ്യം ഉണ്ടാകുമായിരുന്നില്ല. വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങളെ അഹ്ലുബൈത്തിലേക്ക് വളച്ചൊടിച്ചു വഴിതിരിച്ചുവിടാനും, കൃത്രിമഹദീസുകള്‍നിരത്തി അതിനു ന്യായം കണ്ടെത്താനും പില്‍ക്കാലത്തുള്ളവര്‍കിണഞ്ഞു പരിശ്രമിക്കേണ്ടി വന്നത്; സ്വഹാബത്തിനു ലഭിച്ച ശിക്ഷണത്തിന്റെയും ഖുര്‍ആന്‍അവബോധത്തിന്റെയും മഹിമ ഉള്‍ക്കൊള്ളാന്‍വിസമ്മതിക്കുന്നതു കൊണ്ടുമാത്രമാണ്.
ആരാണ് തിരുദൂതരുടെ ബന്ധുക്കള്‍?
ഇബ്റാഹിം നബി(അ)യുടെ പുത്രന്‍ഇസ്മാഈല്‍നബി(അ)യുടെ സന്താന പരന്പരയിലാണ് തിരുദൂതര്‍(സ്വ) പിറക്കുന്നത്. അവിടുത്തെ പൂര്‍വപിതാക്കളില്‍അദ്നാന്‍മുതല്‍താഴോട്ടള്ള ഇരുപത് പിതാമഹന്മാരെക്കുറിച്ചു വളരെ വിശദമായ ചരിത്രം ലഭ്യമാണ്. ഇവരില്‍നള്ര്‍ബ്നു കിനാന മുതല്‍ഖുറൈശി എന്ന ബഹുമതിയാരംഭിക്കുന്നു. നബി(സ്വ) ഖുറൈശികളെയും പിന്‍മുറയില്‍അവരുടെ സഹോദരങ്ങളെയും പ്രത്യേകം പരിഗണിക്കുകയും ആദരിക്കുകയും ചെയ്തു. പില്ക്കാല ഖലീഫമാരും അതു തുടര്‍ന്നു. ഇസ്ലാമിക ഖിലാഫത്തിന്റെ അധികാരം ഖുറൈശികളില്‍നിക്ഷിപ്തമാക്കി (വിശദാംശങ്ങള്‍പിന്നീട്). ഈ പരന്പരയില്‍ഹാശിം പുത്ര പരന്പരക്ക് പ്രത്യേക പരിഗണന നല്കി. മുശ്രിക്കുകളുടെ ക്രൂരമായ പീഡനങ്ങള്‍പ്രസ്ഥാനത്തിനു നേരെ ഉണ്ടായ സന്ദര്‍ഭത്തില്‍”അബൂത്വാലിബ് താഴ്വരയില്’ പ്രവാചകരെയും അനുയായികളെയും ഉപരോധിച്ചപ്പോള്‍, ഹാശിം കുടുംബത്തോട് എ്യെദാര്‍ഢ്യം പ്രഖ്യാപിച്ച് മുത്തലിബ് പുത്രപരന്പരയിലുള്ളവരും സ്വമേധയാ ഉപരോധത്തിന് കീഴടങ്ങി. ഹാശിം കുടുംബത്തെപ്പോലെ അവരും ധാരാളം പീഡനം സഹിച്ചു. മുത്തലിബികളായ മുസ്ലിംകളും അമുസ്ലിംകളും അതില്‍സഹകരിച്ചു. അതിന് പ്രതിനന്ദിയായി, നബി(സ്വ) ഹാശിം കുടുംബത്തിന് നല്കിയ അതേ പരിഗണനയില്‍മുത്തലിബ് കുടുംബത്തെയും ഉള്‍പ്പെടുത്തി.
നബി(സ്വ)ക്ക് ആണ്‍മക്കളിലൂടെയുള്ള സന്താന പരന്പരയില്ലെന്നത് പ്രസിദ്ധമാണ്. അലി(റ) ഹാശിമിയാണെങ്കിലും നബി(സ്വ)യുടെ നേര്‍പുത്ര പരന്പരയിലല്ല. പ്രവാചക പുത്രി ഫാത്വിമ(റ)യിലൂടെയാണ് നബി പരന്പര നിലനില്‍ക്കുന്നത്. മറ്റു പുത്രിമാരുടെ സന്താനങ്ങള്‍ക്കും പിന്‍മുറയില്ല. പെണ്കുട്ടികളിലൂടെ വരുന്ന പിന്മുറ അറബികള്‍പൊതുവെ പരിഗണിക്കാറില്ല. ഇസ്ലാമിക കാഴ്ചപ്പാടിലും പെണ്കുട്ടികളിലൂടെ വരുന്ന സന്താന പരന്പരയല്ല പരിഗണിക്കാറുള്ളത്. ഈസാ നബി(അ)നെ പ്രവാചക പരന്പരയില്‍ഉള്‍പ്പെടുത്തിയ പോലെ (പിതാവില്ലാതെ ജനിച്ച ഈസായുടെ മാതാവാണ് പ്രവാചക പരന്പരയിലൂടെ കടന്നുവരുന്നത്) സവിശേഷമായി പരിഗണിച്ചതാണ് നബി(സ്വ)യുടെ പുത്രി പരന്പരയെയും. “ഹസനും ഹുസൈനും(റ.ഹും) എന്റെ പുത്രന്മാരാകുന്നു’വെന്ന തിരുപ്രസ്താവനയെ അക്ഷരാര്‍ത്ഥത്തില്‍തന്നെ ആദരപൂര്‍വം എടുക്കുകയായിരുന്നു സമുദായം. ഫാത്വിമ, അലി, ഹസന്, ഹുസൈന്(റ) എന്റെ അഹ്ലുബൈത്താകുന്നു എന്ന് നബി(സ്വ) പ്രഖ്യാപിച്ചതും ഇപ്രകാരമാണ് പരിഗണിച്ചത്. ഇവിടെപ്പറഞ്ഞ അഹ്ലുല്ബൈത്ത് പുത്രപരന്പരാപരമായ ഒരു പ്രയോഗമല്ല. ഏതര്‍ത്ഥത്തിലും പുത്രിയെ വിവാഹം ചെയ്ത വ്യക്തി സ്വന്തം പുത്രനായി ഗണിക്കപ്പെടാറില്ലല്ലോ. തിരുദൂതരുടെ ഖറാബത്തില്‍ഹാശിമികളുടെ വൃത്തത്തില്‍പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരാണ് അവര്‍നാലുപേര്‍എന്നേ അതുകൊണ്ട് അര്‍ത്ഥമാക്കുന്നുള്ളൂ. അവരും അവരുടെ പുത്രന്മാരും മാത്രമാണ് അഹ്ലുല്ബൈത്ത് എന്നതിന് അര്‍ത്ഥമില്ല. ആ പ്രസ്താവന അക്ഷരാര്‍ത്ഥത്തിലെടുത്താല്‍അവര്‍നാലു പേര്‍മാത്രമേ ആ പ്രത്യേക പരിഗണനയില്‍ഉള്‍പ്പെടൂ. അവരുടെ പുത്രപരന്പരയെ ഉള്‍പ്പെടുത്താന്‍അതില്‍പഴുതില്ല. അങ്ങനെ ഉള്‍പ്പെടുത്താമെങ്കില്‍അലി(റ)ന് മറ്റു പത്നിമാരില്‍ജനിച്ച പുത്രന്മാരും പരന്പരയും അഹ്ലുല്‍ബൈത്തില്‍ഉള്‍പ്പെടും. ആ നിലപാടാണ് അഹ്ലുസ്സുന്നയുടേത്. എന്നാല്‍ശീഇകള്‍ഹസന്‍, ഹുസൈന്‍എന്നിവരുടെ പിന്മുറയെ മാത്രമേ അഹ്ലുല്‍ബൈത്തായി ഗണിക്കാറുള്ളൂ. പുതപ്പിനകത്തു കയറിയ നാലു പേര്(അഹ്ലുല്‍കിസാഅ്) മാത്രമാണ് അഹ്ലുല്ബൈത്ത് എന്ന് ശാഠ്യം പിടിക്കുന്നവര്‍ആ പ്രസ്താവനയുടെ അക്ഷരാര്‍ത്ഥം എല്ലാ നിലക്കും അംഗീകരിക്കേണ്ടിവരും. അതിനവര്‍കൂട്ടാക്കില്ല. എന്നാല്‍അഹ്ലുസ്സുന്ന ആ നാലുപേര്‍ക്ക് സവിശേഷതയുണ്ടെന്നും അത് നബി(സ്വ)യുടെ പ്രത്യേക താല്പര്യമാണെന്നും അതു നാം വകവെച്ചുകൊടുക്കണമെന്നും തിരിച്ചറിയുന്നു. എന്നാല്‍ആധുനിക ബിദഇകള്‍ആ തിരു പ്രസ്താവനയെ തീര്‍ത്തും അവഗണിക്കുന്നവരാണ്. ചുരുക്കത്തില്‍നബി(സ്വ)യുടെ കുടുംബത്തിന്റെ വൃത്തം ഇപ്രകാരമാണ്:
1. ഖിലാഫത്ത് ഖുറൈശികള്‍ക്കു മാത്രം.
2. സകാത്ത് അവകാശികളല്ലാത്തവര്‍.
3. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന നാലുപേര്‍.
പരിഗണന ലഭിച്ച മറ്റൊരു കൂട്ടരാണ് പ്രവാചക പത്നിമാര്‍. കുടുംബത്തില്‍നിന്നു പത്നിമാരെ മാറ്റിനിര്‍ത്തുവാന്‍യാതൊരു ന്യായവുമില്ല. അഹ്ലുല്ബൈത്ത് എന്ന പ്രയോഗം വന്ന ഖുര്‍ആനിലെ മൂന്നിടത്തും പ്രവാചക പത്നിമാരെ പ്രത്യേകം ഉദ്ദേശിക്കുന്നുണ്ടെന്ന് കാണാം. പ്രവാചക പത്നിമാരില്‍ചിലര്‍ഖുറൈശികളായിരുന്നു.
ജ്ഞാനത്തിലും ഭക്തിയിലും നബികുടുംബം മറ്റുള്ളവര്‍ക്കു മാതൃകയാകണമെന്നത് സ്വാഭാവികമായ പ്രത്യേകതയാണ്. വിശിഷ്യാ പ്രത്യേക പരിഗണന നല്കപ്പെട്ടവര്. അതിനാല്‍അവരെ മാതൃകായോഗ്യരായ പാപപരിശുദ്ധരാക്കുകയെന്ന ലക്ഷ്യത്തോടെ കര്‍ശനമായ ചില വിധിവിലക്കുകള്‍അവര്‍ക്കു നല്കപ്പെട്ടു. വിശുദ്ധ ഖുര്‍ആനിലെ അഹ്സാബ്/33 സൂക്തത്തിന്റെ പശ്ചാത്തലവും സന്ദര്‍ഭവും ചേര്‍ത്തുവായിച്ചാല്‍ഇക്കാര്യം സുവ്യക്തമാണ്.
“പ്രവാചക വനിതകളേ, സ്ത്രീകളില്‍മറ്റാരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ഭയഭക്തിയുള്ളവരെങ്കില്‍അന്യരോട് കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അങ്ങനെ ചെയ്താല്‍ഹൃദയത്തില്‍രോഗമുള്ളവനു അഹിതമായതു ചെയ്യാന്‍മോഹമുണ്ടാകും. നിങ്ങള്‍സദാചാര ബദ്ധമായ വാക്കുകള്മാത്രം പറയുക. നിങ്ങള്‍വീടുകളില്‍അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ ജാഹിലിയ്യാ കാലത്തെ സൗന്ദര്യപ്രദര്‍ശനം പോലെ (വീടുവിട്ടു അനാവശ്യമായി പുറത്തിറങ്ങുക, വികാരം പ്രകോപിപ്പിക്കുന്ന വസ്ത്രമണിയുക, പരപുരുഷന്മാരുമായി കൂടിക്കലരുക) നിങ്ങള്‍പുറത്തിറങ്ങി നടക്കരുത്. നിസ്കാരം കൃത്യമായി നിര്‍വഹിക്കുക. സകാത്ത് നല്‍കുക, അല്ലാഹുവിനെയും അവന്റെ തിരുദൂതരെയും അനുസരിക്കുക. നിശ്ചയമായും വീട്ടുകാരേ (അഹ്ലുബൈത്ത്), നിങ്ങളില്‍നിന്നും പാപമാലിന്യം നീക്കിക്കളയാനും നിങ്ങളെ നന്നായൊന്ന് ശുദ്ധീകരിക്കാനും മാത്രമേ അല്ലാഹു ഉദ്ദേശിക്കുന്നുള്ളൂ (പ്രയാസപ്പെടുത്തുകയല്ല ലക്ഷ്യം). നിങ്ങളുടെ വീടുകളില്‍പാരായണം ചെയ്യപ്പെടാറുള്ള അല്ലാഹുവിന്റെ സൂക്തികളും തിരുദൂതരുടെ വിശദീകരണങ്ങളും നിങ്ങള്‍മനനം ചെയ്യുക. നിശ്ചയം അല്ലാഹു സൂക്ഷ്മജ്ഞാനിയായ മഹാ ഔദാര്യവാനത്രെ’ (അഹ്സാബ്/3234).
നബി(സ്വ)യുടെ അബ്ലുബൈത്തിനെ ഉദ്ദേശിച്ച് വിശുദ്ധ ഖുര്‍ആനില്‍വന്ന ഏക പരാമര്‍ശം ഇതാണ്. ഇതിലെ വാചകഘടന ശ്രദ്ധിച്ചുനോക്കൂ. പത്നിമാര്‍ക്കുള്ള നിര്‍ദേശങ്ങളാണ് എല്ലാം. മറ്റുള്ളവരെ ആകര്‍ഷിക്കും വിധം സംസാരിക്കരുത്, വീടുകളില്‍അടങ്ങിയൊതുങ്ങിക്കഴിയുക. നിസ്കാരവും സകാത്തും അവിടെവെച്ച് നിര്‍വഹിക്കുക. വീട്ടിലെ ഖുര്‍ആന്‍, സുന്നത്ത് അധ്യാപനങ്ങള്‍ശ്രദ്ധിച്ച് പഠിക്കുക, പുറത്തിറങ്ങേണ്ടി വരുന്പോള്‍പഴയ ജാഹിലിയ്യാ കാലത്തെ പരിധിവിടലുകള്‍ഒഴിവാക്കുക. കാരണം, നിങ്ങള്‍മറ്റു സ്ത്രീകളെപ്പോലെയല്ല, നിങ്ങള്‍പ്രവാചക പത്നിമാരാണ്. മേല്‍നിര്‍ദേശങ്ങള്‍ക്കിടയില്‍ഇവയുടെ ലക്ഷ്യത്തെക്കുറിച്ചുണര്‍ത്തുന്പോള്‍”വീട്ടുകാരേ’ എന്നു വിളിക്കുന്നു. അപ്പോള്‍സംബോധന പുല്ലിംഗ ബഹുവചനത്തോടാണ്. അതുവരെയും അതിനുശേഷവും സ്ത്രീലിംഗ ബഹുവചനത്തോടാണ് സംബോധന. വാചകഘടനയുടെ പെട്ടെന്നുള്ള ഈ മാറ്റത്തിന്റെ താല്പര്യത്തെക്കുറിച്ച് മുഫസ്സിറുകള്‍വിശദീകരിച്ചിട്ടുണ്ട്. ഇമാം റാസി പറഞ്ഞു: “നബി(സ്വ)യുടെ വീട്ടിലെ സ്ത്രീകളെയും പുരുഷന്മാരെയും ഉള്‍ക്കൊള്ളിക്കുകയാണിതിന്റെ ലക്ഷ്യം.’
ഈ സൂക്തമവതരിച്ചപ്പോള്‍നബി(സ്വ) അനുവാചകരുടെ തെറ്റിദ്ധാരണ തിരുത്തുവാനെന്നോണം, ഭാര്യമാര്‍മാത്രമല്ല ഇവിടെ അഹ്ലുബൈത്ത് എന്ന സംബോധനയിലുള്‍പ്പെടുകയെന്നു ബോധ്യപ്പെടുത്താന്‍മകള്‍ഫാത്വിമയെയും പൗത്രന്മാരായ ഹസന്, ഹുസൈന്‍എന്നിവരെയും മകളുടെ ഭര്‍ത്താവ് അലി(റ)നെയും ഒരു കരിന്പടത്തിനുള്ളില്‍അണച്ചുകൂട്ടി “ഇതാ ഇവര്‍എന്റെ അഹ്ലുബൈത്താകുന്നു’ എന്നു വിളംബരം ചെയ്യുകയായിരുന്നു. ഇമാം റാസി(റ) തുടരുന്നു: “അഹ്ലുല്‍ബൈതില്‍ആരെല്ലാം ഉള്‍പ്പെടുമെന്ന കാര്യത്തില്‍വിവിധ അഭിപ്രായങ്ങളുണ്ട്. തിരുനബി(സ്വ)യുടെ മക്കളും ഭാര്യമാരുമാണവര്‍. ഹസന്, ഹുസൈന്‍എന്നിവരും അവരില്‍പ്പെടും. നബി(സ്വ)യുടെ ഭവനവുമായി അടുത്തിടപഴകുകയും റസൂല്‍(സ്വ)യോട് നിരന്തരമായി സന്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നതിനാല്‍അലി(റ)വും തന്റെ വീട്ടംഗങ്ങളില്‍ഉള്‍പ്പെടുന്നു. ഈ അഭിപ്രായമാണ് ഏറ്റവും അനുയോജ്യം.’
അഹ്സാബ്/33ാം സൂക്തത്തില്‍പരാമര്‍ശിച്ചത്, അഹ്ലുല്‍ബൈത്തില്‍പെട്ടവരെയെല്ലാം അല്ലാഹു തന്റെ ദിവ്യൗദാര്യങ്ങളാല്‍(വഹബിയ്യ്) പാപസുരക്ഷിതരാക്കിയിരിക്കുന്നു എന്നല്ല, നബിയുടെ വീട്ടംഗങ്ങള്‍എന്ന നിലയില്‍വിശുദ്ധിയിലും നിര്‍മലതയിലും മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കാന്‍മറ്റുള്ളവരെപ്പോലെയല്ലാത്ത അഹ്ലുബൈത്ത്, ചില അച്ചടക്കം പാലിക്കണമെന്നാണ്. അവര്‍ക്ക് അധ്വാനത്തിലൂടെ (കസ്ബിയ്യ്) പാപപരിശുദ്ധിയാര്‍ജിക്കാവുന്നതാണ്. അല്ലാഹുവിന്റെ വഹബിയ്യായ കാവലാണ് ഇസ്മത്ത്. അത് രണ്ടിനമുണ്ട്. പ്രകൃത്യാ പാപ പരിശുദ്ധി നല്‍കുകയാണ് ഒരിനം. അത് മലക്കുകള്‍ക്കു മാത്രമേ നല്‍കിയിട്ടുള്ളൂ. പാപത്തിനനുകൂലമായ പ്രകൃതിയാണെങ്കിലും അല്ലാഹു നേരിട്ടു സംരക്ഷിക്കുന്നതാണ് രണ്ടാം ഇനം. ഇത് പ്രവാചകന്മാര്ക്കു മാത്രം. എന്നാല്‍അടിമയുടെ സ്വന്തം പ്രയത്നത്താല്‍വിശുദ്ധി കൈവരിക്കാവുന്നതാണ്. അതാണ് ഹിഫ്ള്. അതിന് ഉതവി നല്‍കപ്പെട്ടവര്‍മഹ്ഫൂളുകള്‍(പാപം വരാതെ ജീവിക്കാനുള്ള സ്വന്തം അഭീഷ്ടത്തെ അല്ലാഹു സഹായിച്ചു സംരക്ഷിക്കപ്പെട്ടവര്‍). ഉന്നതരായ സ്വഹാബികളും ഔലിയാക്കളില്‍അത്യുത്തരും ഈ ഗണത്തില്‍ഉള്‍പ്പെടുന്നുവെന്നു മാത്രം.
അതുകൊണ്ടുതന്നെ അഹ്ലുബൈതില്‍ഉള്‍പ്പെടാത്തവര്‍ക്കും അല്‍ഇമാമുല്‍അഅ്ളം ആകുന്നതിന് യാതൊരു വിലക്കും അഹ്ലുസ്സുന്ന കല്പിക്കുന്നില്ല. ഖുറൈശി ആകണമെന്നേയുള്ളൂ. ശൈഖ് സൈനുദ്ദീന്‍മഖ്ദൂം അവ്വല്‍(റ), ശുഅ്ബുല്‍ഈമാനില്‍(പേ 122) അതു കേരളത്തെ പഠിപ്പിച്ചു. അപ്രകാരം അഹ്ലുബൈത്തിനു പുറത്തുള്ള ഔലിയാഇനു ഖുഥുബു വരെ വളരാവുന്നതാണ് എന്നു അഹ്ലുസ്സുന്ന വിശ്വസിക്കുന്നു. ചരിത്രാനുഭവവും അതു തന്നെയാണ്. തന്റെ ആത്മീയ ശൈഖ് മുഹമ്മദുല്‍ബകരി(റ)യെയും അദ്ദേഹത്തിന്റെ പിതാവ് ശൈഖ് അബുല്‍ഹസനില്‍ബകരി(റ)യെയും ഖുഥുബായി വാഴ്ത്തിയ ചെറിയ സൈനുദ്ദീന്‍മഖ്ദൂം(റ) കേരള മുസ്ലിംകളെ പഠിപ്പിച്ചതും അതുതന്നെയായിരുന്നു. അതിനപ്പുറം കേരള മുസ്ലിംകളെ ഖുമൈനിസത്തിലേക്കു വലിച്ചിഴക്കുന്ന സൂക്ഷ്മപ്രവര്‍ത്തനങ്ങള്‍തിരിച്ചറിയാതെ പോവരുത്.
ശീഇസം4/മസ്ലൂല്‍