നമ്മൾ എല്ലാവരും അല്ലാഹുവിന്റെ പാവപ്പെട്ട അടിമകളാണ്, ഉടമസ്ഥൻ അല്ലാഹുവാണ്,
بِيَدِهِ مَلَكُوتُ كُلِّ شَيْءٍ
സർവ്വാധികാരിയും, സർവ്വത്തിന്റെയും സൃഷ്ട്ടാവ് അല്ലാഹുവാണ്. അല്ലാഹുവിന്റെ സൃഷ്ടികളാണ് ലോകത്തുള്ള എല്ലാ വസ്തുക്കളും വ്യക്തികളും. അതുകൊണ്ടു തന്നെ അല്ലാഹുവിന്റെ അടിമത്വം അംഗീകരിച്ച് ജീവിക്കുന്ന ഇസ്ലാം ഉൾകൊള്ളുന്ന മനുഷ്യർ ഒരിക്കലും തീവ്രവാദികളോ ഭീകരവാദികളോ അക്രമകാരികളോ അനീതിക്കാരോ ആകാനുള്ള വകുപ്പില്ല. അല്ലാഹുവിന്റെ അടിമകളായ നമുക്കറിയാം എല്ലാ മനുഷ്യരെയും സൃഷ്ട്ടിച്ചത് അല്ലാഹുവാണ്. മുസ്ലിമിനും അമുസ്ലിമിനും ഭക്ഷണവും വെള്ളവും ഓക്സിജനും നൽകുന്നവൻ അല്ലാഹുവാണ്.
ആർക്കും കിഡ്നിയും ബ്രയിനും എല്ലാം നൽകുന്നവൻ അല്ലാഹുവാണ്. അല്ലാഹു ഈ ഭൂമിലോകത്ത് സൃഷ്ട്ടിച്ച സൃഷ്ട്ടികൾ അതിലൊന്നിനെയും ആക്രമിക്കാൻ പാടില്ല. ആരോടും വൈരാഗ്യവും വിദ്വേശ്യവും വെക്കാൻ പാടില്ല. അല്ലാഹു സുബ്ഹാനവാതആ ലയാണ് നമ്മെ എല്ലാവരെയും സൃഷ്ടിച്ചതും പോറ്റിവളർത്തികൊണ്ടിരിക്കുന്നവനും. ആ അല്ലാഹുവിന്റെ സർവ്വ സൃഷ്ട്ടികളോടും കാരുണ്ണ്യമുള്ളവരായിട്ടാണ് മനുഷ്യർ ജീവിക്കേണ്ടത്. അതുകൊണ്ടാണ് നബി(സ)
ارحموا من في الأرض
ഭൂമിയിലുള്ളവർക്ക് കാരുണ്യം ചെയ്യണം ,ഭൂമിയിലുള്ള ഇന്ന കക്ഷികൾക്ക് എന്ന് പഠിപ്പിച്ചിട്ടില്ല.
يرحمكم من في السماء
ആകാശത്തിൽ ആധിപത്യമുള്ളവനായ അല്ലാഹു ഞിങ്ങൾക്കു കാരുണ്യം ചെയ്യും അല്ലെങ്കിൽ ആഘാശത്തിൽ അധിവസിക്കുന്നവാരായ മലക്കുകൾ ഞിങ്ങള്ക്കു കാരുണ്യം ചെയ്യും.
മലക്കുകൾ ഈ ഭൂമിയിലെ പ്രവർത്തനങ്ങൾ പലതും അല്ലാഹു ഏല്പിച്ചുകൊടുക്കുകയും നടത്തികൊണ്ടിരിക്കുയും ചെയ്യുന്ന, കാരുണ്യം ചെയ്യുന്ന ജോലി ചെയ്യുന്നവരാണ് മലക്കുകൾ. ഇസ്ലാം കാരുണ്ണ്യത്തിന്റെ മതമാണ്. സഹനത്തിന്റെയും സഹകരണത്തിന്റെയും മതമാണ്. ആ ഇസ്ലാമിനെ പലരും തെറ്റിദ്ധരിക്കും, എന്താണ് കാരണം?. ഇസ്ലാം അനുസരിച്ച് ജീവിക്കുന്നതിനു പകരം ഇസ്ലാമിനെക്കുറിച്ച് അറിവില്ലാതെ ഇനി അറിവുണ്ടെങ്കിൽ തന്നെ കാര്യലാഭത്തിനുവേണ്ടി അറിവുകൾ മാറ്റിവെച്ച് ഇസ്ലാമേതര ജീവിതം നയിക്കുന്നവരായി മുസ്ലിംകളിൽ പലരും അധംപതിച്ചു പോകുന്നു. ഇതിനു പരിഹാരമുണ്ടാകണം. അതിന്റെ പരിഹാരമെന്താണ്?
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱدْخُلُواْ فِى ٱلسِّلْمِ كَآفَّةً
പരിപൂർണ്ണമായും നാം ഇസ്ലാമിൽ കടന്നു പ്രവേശിച്ചുകൊണ്ടു പ്രവർത്തിക്കണം. ഒരു പരിപൂർണ്ണ മുസ്ലിം ഇന്ത്യാ രാജ്യത്ത് ഇസ്ലാമിന്റെ വെളിച്ചവുമായി വന്ന മാലിക്ബ്നു ദീനാർ (റ) , മാലിക്ബ്നു ഹബീബ് (റ ),ശറഫുബ്നു മാലിക് (റ ) അത്തരം മഹാന്മാർ ഇന്ത്യയിലേക്ക് വന്നപ്പോൾ ആ മഹാന്മാരെ സ്വീകരിക്കാൻ ഇവിടെ ഏതെങ്കിലും സങ്കടനയോ മഹല്ലുകളോ ഏതെങ്കിലും കമ്മിറ്റിയോ മദ്രസ്സാ കമ്മിറ്റിയോ ഇല്ല. ആരും സ്വീകരിക്കാനില്ലാത്ത സമയത്ത് ആയിരക്കണക്കിന് കിലോമീറ്ററുകൾ വെറും പായക്കപ്പലിൽ കേറി കാറ്റിന്റെ ഗതികൊണ്ട് മാത്രം ചലിക്കുന്ന കപ്പലിൽക്കേറി ഇന്നത്തത് പോലെയുള്ള ഇലക്ട്രിക്ക് സംവിധാനങ്ങളോ ഉപകരണങ്ങളോ ഒന്ന് ഇല്ലാത്ത കാലത്ത് ആ കപ്പലി തിരമാലകളോട് മല്ലടിച്ച് വന്ന് ഇവിടെ പരിശുദ്ധ ഇസ്ലാം ദീനിന്റെ ആശയം എത്തിച്ച മഹത്തുക്കളായ മുൻഗാമികൾ അവരെന്താണ് ചെയ്തത് ? ഇവിടെ വന്ന് ഒരു തീവൃവാദ പ്രസംഗം നടത്തിയതല്ല. ഇവിടെയുള്ള ആളുകളെ വന്ന് വാളുകൊണ്ടോ ബോംബുകൊണ്ടോ നേരിട്ടതല്ല, അവരിവിടെ വന്നു ശരിയായി മുസ്ലിമായി ജീവിച്ചു. പരിശുദ്ധ ഇസ്ലാമിന്റെ ഏറ്റവും വലിയ ദഅവത്ത് ഏറ്റവും വലിയ പ്രബോധനം ഒരാൾ യഥാർത്ഥ മുസ്ലിമായി ജീവിക്കലാണ്. അങ്ങനെ ജീവിക്കുമ്പോൾ ആ ജീവിതം കണ്ടുകൊണ്ടാണ് മറ്റുള്ളവർ ഇസ്ലാമിലേക്ക് വന്നത്. ഇതിലേക്ക് തിരിച്ച് പോവുകയാണ് മുസ്ലിം സമുദായം ഒന്നടങ്കം ചെയ്യേണ്ടത്.പരിപൂർണ്ണ മുസ്ലിമായി ജീവിക്കുക. പരിപൂർണ്ണ മുസ്ലിമായി ജീവിക്കുമ്പോൾ അവിടെ അനീതിയുടെ ഒരു കണികയും കാണൂല.
മഹാനായ മുഹമ്മദ് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവ സല്ലം അവിടന്ന് ജീവിച്ച കാണിച്ചു തന്ന മാതൃക. ആ മാത്രകയിൽ ഉത്തരവാദിത്വ നിർവ്വഹണമുണ്ട് , എല്ലാവരോടും ഒരുപോലെ നീതിയുണ്ട് ,അവിടെ മുസ്ലിം അമുസ്ലിം വ്യത്യാസമില്ല.
لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
ഈ ആയത്തിൽ അല്ലാഹു തആല പഠിപ്പിക്കുന്നത് അമുസ്ലിം സഹോദരന്മാർക്ക് നന്മ ചെയ്ത് കൊടുക്കണം ,അമുസ്ലിം സഹോദരന്മാരോട് നീതി ചെയ്യണം അത് അള്ളാഹു ഇഷ്ട്ടപ്പെടുന്ന കാര്യമാണ് എന്നാണു. അത് ആരാണ് ? അപ്പോൾ ഞ്ഞിങ്ങൾ ചോദിക്കും ബദറും ഉഹുദുമൊക്കെ ഇവിടെ നടന്നിട്ടില്ലേ,അബൂ ജഹ്ൽ ഒരു അമുസ്ലിമായിരുന്നില്ലേ ? പക്ഷെ അദ്ദേഹം അമുസ്ലിമായി ജീവിക്കുകയാണ് ചെയ്തത് മറിച്ച് ,മുസ്ലിംകളെ കൊല്ലാനും മുസ്ലിംകളെ നശിപ്പിക്കാനും ഈ ഇസ്ലാമിക രാഷ്ട്രത്തെ നശിപ്പിക്കാനും ഇവിടെയുള്ള മുസ്ലിം അമുസ്ലിം വ്യത്യാസമന്നെ സർവ്വ ജനങ്ങളെയും കൊന്നെടുക്കാനുമാണ്. അദ്ദേഹത്തെ നേരിടൽ നീതി നിലനിൽക്കാൻ ആവശ്യമാണ് അതാണ് ബദ്ർ യുദ്ദം, അല്ലാതെ ഏതെങ്കിലും കക്ഷികൾ ഒരു സംഘടനയുണ്ടാക്കി നിയമം കയ്യിലെടുത്ത് ഭീകരം പ്രവർത്തനം നടത്തിയതല്ല ബദ്റും ഉഹുദുമൊന്നും. അങ്ങനെ ഒരു നിയമം കയ്യിലെടുക്കുക എന്ന പരിപാടി മുസ്ലിംകൾക്ക് പാടുള്ളതല്ല എന്നതാണ് ഇസ്ലാമിന്റെ നിയമം. അതുകൊണ്ടാണല്ലോ ഇമാമുൽ ഹർമൈൻ (റ) അവിടത്തെ ഗ്രൻഥത്തിൽ വിശദമായി രേഖപ്പെടുത്തിയതായി നമ്മൾക്കു കാണാൻ സാധിക്കും . ഫർള് കിഫയായ കുറെ കാര്യങ്ങൾ ഉണ്ട്, എന്ന് പറഞ്ഞാൽ മയ്യിത്ത് നിസ്കാരം അത് ഫർള് കിഫയാണ് ,ഒരാൾ നിർവഹിച്ചാൽ മതി, എല്ലാരും നിർവഹിച്ചാൽ എല്ലാവര്ക്കും പുണ്യം ലഭിക്കും ,അതുപോലെ ഒരു സംഘം ആ സംഘത്തിനു ഒരാൾ വന്നു സലാം പറഞ്ഞാൽ ഒരാൾ സലാം മടക്കൽ നിര്ബന്ധമാണ് എല്ലാവരും മടക്കിയാൽ അവർക്കു പുണ്യം കിട്ടും.
ഇങ്ങനെയുള്ള ഫർള് കിഫയായ സംഗതികൾ ഉണ്ട്. അതിൽപ്പെട്ട ഒന്നാണ് യുദ്ദം എന്ന് പറയുതുന്നത്. പക്ഷെ മറ്റുള്ള ഫർള് കിഫകൾ ചെയ്യാൻ ഒരു ഭരണാധികാരിയുടെ നേതൃത്വം ആവശ്യമില്ല. മയ്യിത്ത് നിസ്കരിക്കാൻ ഭരണാധികാരി വേണമെന്നില്ല അതുപോലെ സലാം മടക്കാൻ ഭരണാധികാരിവേണമെന്നില്ല.അതെ സമയത്ത്
موكول إلى الإمام
ഭരണാധികാരിയുടെ കീഴിൽ മാത്രം നിർവ്വഹികാനുള്ള ഫർള് കിഫയാണ് ബദ്ർ യുദ്ദം പോലുള്ള യുദ്ധങ്ങൾ എന്ന് ഇമാമൂൽ ഹർമൈൻ (റ) അവിടത്തെ ഗിയാസുൽ ഉമം എന്ന ഗ്രൻഥത്തിൽ രേഖപ്പെടുത്തിയതായി കാണാം. ഞാനിത് പറഞ്ഞത് എന്തിനാണെന്ന് ചോദിച്ചാൽ നമ്മൾ പരിശുദ്ധ ദീനുൽ ഇസ്ലാമിന്റെ ആശയം. ആ ആശയം നന്നായി ഉൾക്കൊള്ളുകയും എന്നിട്ട് ആ ആശയം മറ്റുള്ളവർക്ക് എത്തിച്ച് കൊടുക്കാൻ വേണ്ടി ശ്രമിക്കുകയുമാണ് നമ്മൾ ചെയ്യേണ്ടത്. ആ ശ്രമം നടത്തേണ്ടത് ആരെങ്കിലും നിർബന്ധിച്ചുകൊണ്ടോ ആരെയെങ്കിലും പ്രൊകോപിച്ചുകൊണ്ടോ അല്ല.
നമ്മുടെ ജീവിതത്തിൽ ഇസ്ലാം പൂർണ്ണമായി പ്രകടിപ്പിക്കുക. നമ്മൾ കളവ് പറയാത്തവരാവുക, വഞ്ചിക്കാത്തവരാവുക, അവിടെയൊന്നും ഇസ്ലാം കളവ് പറയരുത് എന്ന് പറയുമ്പോൾ മുസ്ലിംകളോട് കളവു പറയരുത് എന്നല്ല പറഞ്ഞത്. ഒരാളോടും കളവ് പറയരുത് എന്നാണു .ചതിക്കരുത് എന്ന് പറയുമ്പോൾ ആരെയും ചതിക്കരുത് എന്നാണു. അക്രമിക്കരുത് എന്ന് പറയുമ്പോൾ മുസ്ലിംകളെ മാത്രം അക്രമിക്കരുത് അങ്ങനെയല്ല അക്രമമേ പാടില്ല എന്നാണു. അനീതി കാണിക്കരുത് എന്ന് പറയുമ്പോൾ ആരോടും അനീതിക്കാണിക്കരുത് എന്നാണ്. ഇങ്ങനെ ഇസ്ലാമിന്റെ സുന്ദരമായ ആശയങ്ങൾ അത് ജീവിതത്തിൽ പകർത്തി ജീവിക്കുകയാണ് മുസ്ലിം ഉമ്മത്തി ചെയ്യേണ്ടത്. നമ്മുടെ യുവാക്കൾ ശരിയായ റൂട്ടിലൂടെ നീങ്ങണം.
.അൽഹംദുലില്ലാ യുവ പണ്ഡിതന്മാരാണ് ഇവിടെ ഇപ്പോൾ വിരുദം എടുത്ത് ഇറങ്ങുന്നവർ.നിങ്ങൾ നിങ്ങളുടെ സമപ്രായമായ യുവാക്കളെ സന്മാർഗ്ഗത്തിൽ കൊണ്ടുപോകേണ്ട ഉത്തരവാദിത്വമാണ് ഞ്ഞിങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. ആ ഏറ്റെടുത്ത ഉത്തരവാദിത്വം നിർവ്വഹിക്കാൻ യുവാക്കളുമായി അടുക്കാൻ നോക്കണം. അവരെ അകറ്റാനല്ല നോക്കേണ്ടത്. അവരുമായി അടുക്കണം അവർക്കു ഇസ്ലാമിന്റെ ആശയങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്തി നമ്മൾ കാണിച്ചുകൊടുക്കയും അവരെ ഇസ്ലാമിന്റെ ആശയത്തിലേക്ക് കൊണ്ടുവരികയും വേണം. അങ്ങനെ വന്നാൽ ഒരിക്കലും
وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ
എന്നും
وَأَنتُمُ الْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ
എന്നുമൊക്കെ ഖുർആൻ പറഞ്ഞ വാക്കുകൾ അള്ളാഹു സുബ്ഹാനവതആലാ ഇവിടെ പുലർത്താതിരിക്കില്ല.പക്ഷെ ഒരു കാര്യമുണ്ട്, .എന്താണ്? അല്ലാഹു നമ്മൾ തമ്മിലുള്ള കരാറാണ് അല്ലാഹുവിന്റെ ദീനാനുസരിച്ച് ജീവിക്കുക എന്നത്.
أشهد أن لا إله إلا الله وأشهد أن محمدا رسول الله
എന്ന് നാവ് കൊണ്ട് പറഞ്ഞാൽ പോര.ആ ആദായം അംഗീകരിച്ചുകൊണ്ടുള്ള തക്വയോടുള്ള ജീവിതം വേണം. നമ്മൾ മാതൃകാ പുരുഷന്മാരാണ് ജീവിക്കുക, ആത്മീയ ബോധത്തോടു ജീവിക്കുക.അല്ലാഹും റസൂലും(സ) തങ്ങളും പഠിപ്പിച്ചത് പോലെ ജീവിക്കുക.എങ്കിൽ
وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ
അള്ളാഹു സുബ്ഹാനവതആലാ നമുക്ക് എല്ലാത്തിനും മതിയായവനാണ്. അവന്റെ തീരുമാനമല്ലാതെ ഇവിടെ ഒന്നും നടക്കുന്നില്ല.
بِيَدِهِ مَلَكُوتُ كُلِّ شَيْءٍ
സർവ്വ രാഷ്ട്രങ്ങളും ,സൂര്യനും ചന്ദ്രനും, ആകാശവും ഭൂമിയും അവന്റെ അധികാരത്തിൽ മാത്രമാണ്.ആ അധികാരസ്ഥനായ റബ്ബ് നമുക്ക് അനുഗ്രഹം ചൊരിയണമെകിൽ നമ്മുടെ ഖൽബ് അല്ലാഹുവിലേക്ക് തിരിയണം. അല്ലാഹുവിന്റെ കല്പന അനുസരിച്ച് നാം ജീവിക്കണം.