ഇസ്ലാം പ്രകൃതി മതമാകയാല്‍ അതിനു ചുവരെഴുത്ത് വായിക്കാന്‍
കഴിഞ്ഞു. ഇസ്ലാം മനുഷ്യവര്‍ഗത്തെ പരസ്പരം വലിച്ചുകെട്ടാന്‍ ഒരുപാട്
കയറ് ഉപയോഗിച്ചിട്ടുണ്ട്. അത്തരം കയറുകളിലൊന്നാണ് സംഗമം. പ്രാദേശിക
സംഗമമുണ്ട്. അന്തര്‍ദ്ദേശീയ സംഗമമുണ്ട്. പ്രാദേശിക സംഗമമാണ്
ജുമുഅ ജമാഅത്ത്. മഴയെത്തേടുന്നനിസ്കാരവും
പ്രാര്‍ത്ഥനയും ഖുതുബയും ദേശീയടിസ്ഥാനത്തിലുള്ള സംഗമമായി
ഗണിക്കാം. ഹജ്ജ് ഒരു അന്തര്‍ദ്ദേശീയ സംഗമമത്രെ. പ്രാദേശിക
സംഗമത്തില്‍ പ്രധാനമാണ് അഞ്ച് വഖ്ത് ഫര്‍ള് നിസ്കാരങ്ങളിലെ ജമാഅത്ത്.
പുരുഷന്മാര്ക്ക് തങ്ങളുടെ താമസ സ്ഥലത്ത് അത് ഫര്‍ള്
കിഫായാണെന്ന് നല്ലൊരുപക്ഷം പണ്ഡിതര്‍ പറയുന്നു. സ്ത്രീകള്‍
സമൂഹത്തിന്റെ ഭാഗമാണെങ്കില്‍ തന്നെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായ
നിസ്കാരത്തില്‍ അവര്‍ അന്യ പുരുഷന്മാര്ക്കൊപ്പം സംഗമിക്കുന്നത്
ഗുണത്തിലേറെ ദോഷമാവുകയാല് പാടില്ല.
പ്രാദേശിക സന്ധിക്കലിന് മതംവെച്ചിട്ടുള്ള മറ്റൊരു സംഗമമാണ് ജുമുഅ. അത് ഫര്‍ള് ഐനാകുന്നു. ഈ സന്ധിക്കലില് നിന്ന് ഒഴിഞ്ഞുമാറരുത്. അഞ്ഞൂറുപേര്‍ അടുത്തുണ്ടെങ്കില്‍ അവര്‍ അടുത്തുകൂടട്ടെ. വളരുകയും നിവരുകയും താഴുകയും പൊങ്ങുകയും ചെയ്യുമ്പോഴാണ് കൂട്ടത്തിലാര്ക്ക് നടുവേദന, ഉളുക്ക് എന്നൊക്കെ തിരിയുകയുള്ളൂ. വുളൂഅ് ചെയ്യുമ്പോഴാണ് കൂട്ടത്തിലാര്ക്ക് പ്ളാസ്റ്ററിട്ടു, വെള്ളം പറ്റാത്തവനാര്, തയമ്മും എന്തുകൊണ്ട് വേണ്ടിവന്നു എന്നൊക്കെ അന്വേഷിക്കുന്നത്. വാരാന്തസംഗമം നിര്‍ബന്ധമാകുമ്പോള്‍ കൂട്ടത്തിലൊരാളെ കാണാതെ വന്നാല്‍ അന്വേഷണമായി. കിടപ്പാണോ? പരസഹായം ആവശ്യമുണ്ടോ? ആശുപത്രിയിലേക്ക് എടുക്കണോ? ചികിത്സക്ക് പണം സ്വരൂപിക്കണോ? പ്രാദേശിക സംഗമത്തിന് കൂടുതല്‍ ആഴവും പരപ്പും കൂടാന്‍ മതം ആണ്ടില്‍ രണ്ട് ദിവസം തന്നെ നീക്കിവെച്ചിരിക്കുന്നു. അതാണ് രണ്ട് പെരുന്നാളുകള്‍ ഈ രണ്ട് നാളിലും ഒത്തുചേര്ച്ച വാരാന്ത ഒത്തുചേര്ച്ചയിലും കൂടുതലായിരിക്കും. അകലങ്ങളില്‍ ജോലിക്കുപോയ മക്കള്‍ മാതാപിതാക്കളുമായി വീട്ടില്‍ സന്ധിക്കുന്നു. പുരുഷന്മാര് നിസ്കാരത്തിന് പള്ളികളില്‍ സന്ധിക്കുന്നു.
ദൈനംദിന വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ ജമാഅത്ത് സഹായിക്കുന്നപോലെ, വാരാന്ത വിവരങ്ങള്‍ അയവിറക്കാന്‍ ജുമുഅ സഹായിക്കുന്നപോലെ, ആണ്ട് വിഷയങ്ങളറിയാന്‍ രണ്ട്പെരുന്നാളുകള് സഹായകമാകുന്നു. വന്നെത്തിയവനോട് മുഖദാവില്‍ അന്വേഷിക്കാനും എത്തിക്കാണാത്തവനെക്കുറിച്ച് അന്വേഷിച്ചറിയാനും പെരുന്നാള്‍ ഉപകരിക്കുന്നു. ആവശ്യമായ ഫണ്ട്, റിലീഫ് തുടങ്ങിയ കാര്യങ്ങള്‍ നിറവേറ്റാനും ഈ സംഗമം സഹായിക്കുന്നു.
ചെറിയ പെരുന്നാളിന് ഇല്ലാത്ത ഒരു പ്രത്യേകത ബലിപെരുന്നാളിനുണ്ട്. അത് പ്രാദേശിക സംഗമനാള്‍ ആയതിന് പുറെ അന്തര്‍ദ്ദേശീയ സംഗമം കൂടിയാണ്. ലോകത്തെങ്ങുനിന്നുമുള്ള മനുഷ്യമക്കള്‍ക്ക് ആണ്ടിലൊരിക്കല്‍ ഒത്തുചേരാന്‍ മക്കയിലേക്ക് ക്ഷണം, അതാണല്ലോ ഹജ്ജ്. ഹജ്ജിന്റെ അമലുകള്‍ പെരുന്നാളിന് മുമ്പേ തുടങ്ങുന്നുവെങ്കിലും കൂടുതല്‍ അമലുകള്‍ അന്നുതന്നെ. എന്താണ് ഹജ്ജ്? അറ്റകണ്ണികളെ വിളക്കി അടുപ്പിക്കലാണ് ഹജ്ജ്. ദുബൈ പോലുള്ള അന്താരാഷ്ട്ര സിറ്റികളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നുണ്ടെങ്കിലും അതൊന്നും ഹജ്ജ് ചേര്‍ച്ച പോലെയാകില്ല. കാരണം, എത്ര തന്നെ സ്വാതന്ത്യ്രം അനുവദിക്കുന്ന രാജ്യത്തിനോ രാഷ്ട്രക്കാരനോ വിലക്ക് ഏര്‍പ്പെടുത്തിയേക്കാം. ഇറാഖ് പാസ്പോര്ട്ടുള്ളവന് കുവൈത്തിലിറങ്ങാന്‍ പാടില്ലാതെ വരാം. യമനിക്ക് യമനിന് പുറത്ത് വിലക്കുണ്ടാ േയക്കാം. എന്നാല്‍ അസ്പൃശ്യത പാടില്ലാത്ത ഒരു പവിത്രമേഖല ഭൂമിയില്‍ ആവശ്യമാണ്. അവിടെ ആരും മനുഷ്യമക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുത്. എന്തുതന്നെ രാഷ്ട്രീയ അകലമു ണ്ടായാലും ആ സ്പര്‍ധ മറന്ന് തോളുരുമ്മാന്‍ ഒരിടം. അവിടമാകട്ടെ നിരോധിത മേഖല കൂടി ആവണം. രാഷ്ട്രീയ അകലമുള്ളവര്ക്കും പരസ്പരം തോളുരുമ്മാന്‍ അപ്പോള്‍ മാത്രമേ ധൈര്യമുണ്ടാവുകയുള്ളൂ. ഒരിക്കല്‍ അങ്ങനെ ഒരു വേദിയില്‍ തോളുരുമ്മി കഴിഞ്ഞാല്‍ നേരത്തേ കട്ടപിടിച്ചുപോയിരുന്ന അകലത്തിനും സ്പര്‍ധക്കും ഇടിവ് തട്ടുകയായി. അതാണ് ഹജ്ജ് സംഗമം. അതേ, ലോകരാഷ്ട്രീയത്തിലെ തെറ്റുതിരുത്തല്‍ പ്രോഗ്രാം.
ജീവിച്ചിരിക്കുന്ന മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന കയറ് മാത്രമാണോ ഹജ്ജ്? അല്ല, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും കൂട്ടിയടുപ്പിക്കുന്ന കയറ് കൂടിയാണത്. ഇന്നിന്റെ മനുഷ്യനും ഇന്നലെയുടെ മനുഷ്യനും സംഗമിക്കുന്നവേദി. കാരണം ഹജ്ജ് ചെയ്യാത്ത ഒരു പ്രവാചകനുമില്ല എന്ന് ഹദീസിലുണ്ട്. താക്കീതിന് ആളില്ലാതെ ഒരൊറ്റ സമൂഹവും കഴിഞ്ഞിട്ടില്ല എന്ന് മറ്റൊരു സൂക്തം പറയുന്നു. അവരൊക്കെ കഅ്ബയില്‍ ഹജ്ജ് ചെയ്തിട്ടുണ്ട്. പ്രവാചകന് ഒരു വ്യക്തിയല്ല, മറിച്ച് അദ്ദേഹത്തെ പ്രതിനിധീകരിക്കുന്ന സമൂഹത്തിന്റെ പ്രതീകമാണദ്ദേഹം. ഒരു നാഗരികതയുടെ ചിത്രമാണ് പ്രവാചകനിലൂടെ നാം നോക്കിക്കാണുന്നത്. നാഗരികതയാണല്ലോ മില്ലത്ത്. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം നബിമാരാണ് മക്കത്ത് വിവിധ വര്‍ഷങ്ങളിലുമായി വന്നതെങ്കില്‍ അവിടെ അത്രയും മില്ല ത്തുകള്‍ ഇറക്കുമതി ചെയ്യപ്പെടുന്നുവെന്നതാണ് സാരം. വെറുതെയാണോ മക്കക്ക് ഉമ്മുല്‍ഖുറാ എന്ന പേര് വീണത്. ഇവിടെ ആണ്ടുതോറും ഇറക്കുമതി ചെയ്യപ്പെടുന്നത് ഒരേ മില്ലത്തിന്റെ പ്രാദേശിക വൈവിധ്യമാണെങ്കില്‍ പിന്നിട്ട യുഗാന്തരങ്ങളില് അവിടെ ഇറക്കുമതി ചെയ്യപ്പെട്ടത് വിവിധ മില്ലത്തുകള്‍ തന്നെയായിരുന്നു. മക്കക്കെന്നു മായി ഏക മില്ലത്തില്ല. എന്നാല്‍ തൌഹീദില്‍ എല്ലാം ഒന്നുതന്നെ. അവിടത്തെ മണ്തരികള് സൂക്ഷിച്ചുവെച്ചിരിക്കുന്നത് പിന്നിട്ട മനുഷ്യവര്‍ഗത്തിന്റെ മുഴുവന്‍ ചരിത്രമാണ്. ആദംനബി(അ)യുടെയും ഹവ്വാബീവിയുടെയും ആയിരം ചൂടുള്ള കഥകള്‍ക്കൊപ്പം ഇല്യാസ് നബിയുടെയും യൂനുസ്നബിയുടേയുമൊക്കെ കഥ മണല്‍തരികള്‍ സൂക്ഷിക്കുന്നു. പ്രാര്‍ത്ഥനക്കുത്തരമുള്ള ആ മണ്ണില്‍ വന്ന് നിന്ന് ഓരോ പ്രവാചകനും പറയുന്ന സങ്കടങ്ങള്‍ക്ക് ആ മണല്‍തരികള്‍ കാതോര്‍ത്തില്ലേ? പ്രവാചകരുടെ ദുആകളില്‍ ഉമ്മത്തിന്റെ വിവരമില്ലാതിരിക്കുമോ? അങ്ങനെ മണല്തരികളിലിതാ ഭൂഗോളത്തിന്റെ അറ്റങ്ങളിലെ ഉമ്മത്തുകളുടെ വിവരങ്ങള്‍ സ്റ്റോര്‍ ചെയ്യുന്നു. നെന്മണിയിലെ ജിനോംകോഡ് ഇയ്യിടെ വായിച്ചെടുത്തു എന്ന് അവകാശവാദം വന്നല്ലോ. അവ പ്രവാചകരുടെ വിളിക്കും കരച്ചിലിനും സാക്ഷിയാകുന്നു. ആ മണല്‍തരികള്‍, നെന്മണിയിലും മണല്തരിയിലും ജിനോംകോഡ് മാത്രമല്ല, വേറെയും രേഖകളുണ്ട്. മണല്‍തരികള്‍ അവരുടെ സുജൂദുകള്‍ക്ക് മാറു നിവര്‍ത്തിക്കൊടുക്കുന്നു. അല്ലാഹുവിലേക്ക് അടിമ അടുക്കുന്ന സമയങ്ങളില്‍ വെച്ച് ഏറ്റവും അടുക്കുക സുജൂദിലാണെന്ന് ഹദീസില്‍ പറയുന്നു. എങ്കില്‍ മക്കയിലര്പ്പിക്കപ്പെട്ട സുജൂദില്‍ ഒരുലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകര്‍ ദുആ നടത്തിയത് അവരവരെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ വിഷയങ്ങള്‍ തന്നെയായിരിക്കും. സുജൂദ് ചെയ്ത സ്ഥലങ്ങള്‍ സുജൂദ് ചെയ്തവനുവേണ്ടി നാളെ സാക്ഷിനില്ക്കുമെന്ന് ഹദീസില്‍ പറയുന്നു. കഥയറിഞ്ഞവനല്ലേ സാക്ഷി പറയാനൊക്കൂ. ഭൂമിയില്‍ നടക്കുന്ന ഓരോ സംഭവവികാസങ്ങളെയും സ്റ്റോര്‍ ചെയ്യാന്‍ മാത്രം പക്വമാണ് ഭൂമി. രഹസ്യങ്ങള്‍ ഭൂമിക്ക് പുറത്തുനടക്കില്ല. എല്ലാം അത് സൂക്ഷിച്ചുവെക്കുന്നു എന്നതിന് പുറമെ നാളെ ഭൂമി ആ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്യും.
ഭൂമിയെ അതിന്റെ വിറപ്പിക്കല്‍ വിറപ്പിക്കപ്പെട്ടാല്‍, ഭൂമിതന്റെ ഭാരങ്ങള്‍ പുറത്തെടുത്താല്‍, ഇതിനെന്തുപറ്റി എന്ന് മനുഷ്യന് ചോദിച്ചാല്‍, അന്ന് ഭൂമി തന്റെ ന്യൂസുകള്‍ പ്രക്ഷേപണം ചെയ്യുന്നു. (ഖുര്‍ആന്‍) അതേ, നബിമാരുടെ കഥയറിയാം മക്കാമണ്ണിന്. അതാണ് പറഞ്ഞത് മക്കാമണ്ണ് ഉമ്മുല്ഖുറയാണെന്ന്. മനുഷ്യവര്‍ഗത്തിന്റെ മൊത്തം ചരിത്രകലവറയാണത്. ആ ചരിത്രയോലകളിലേക്ക് കാലാകാലങ്ങളിലെ മനുഷ്യരെ ക്ഷണിക്കുകയാണ് ഹജ്ജ്. ഇന്നലെയുടെ മനുഷ്യന്റെ കഥ ഇന്നിന്റെ മക്കള്‍ അറിയണം. വിമാനവും കപ്പലുമില്ലാത്ത യുഗത്തില്‍ ആദം നബി(അ) ഇന്ത്യയില്‍നിന്ന് നടന്നുപോയി കഅ്ബാ പ്രദക്ഷിണം ചെയ്യുന്ന രംഗം ഇരുപത്തൊന്നാം നൂറ്റാണ്ടുകാര്‍ അയവിറ ക്കുമ്പോള് യുഗങ്ങളുടെ രണ്ടറ്റമാണ് വിളക്കിയടുപ്പിക്കുന്നത്. ഹിമാലയത്തിലൂടെ ആദംനബി(അ) നടന്നിരിക്കുമോ? എങ്കില്‍ തണുപ്പും ഹിമകട്ടകളും ഹിംസ്രജന്തുക്കളും എങ്ങനെയാകും അവിടുത്തെ എതിരേറ്റിരിക്കുക. പ്രതികൂലമായ ഇത്തരം സാഹചര്യങ്ങളിലും അവിടുത്തെ മക്കയിലേക്ക്പിടിച്ചുവലിക്കുന്നത് ഇലാഹീ സ്നേഹമാണെങ്കില്‍ ഭൌതികസൌകര്യങ്ങളുടെ വിഹായസ്സില്‍ നീന്തിത്തുടിക്കുന്ന ആധുനിക മനുഷ്യന് നാഥനോട് എത്ര കടപ്പാടുണ്ട്. നന്ദിചെയ്താല്‍ മതിയാകുമോ ഓരോ പ്രവാചകന്റെ വരവിലും പോക്കിലും ഇത്തരം നൂറുകൂട്ടം പ്രതിസന്ധികള്‍ ഉണ്ടായിരിക്കില്ലേ? അതൊക്കെ അവര്‍ തരണം ചെയ്തു. അല്ലാഹുവിനുവേണ്ടി. വിശ്വാസികളായ കോടിക്കണക്കിന് സമുദായാംഗങ്ങളും കഴിഞ്ഞകാലത്ത് ആ പ്രയാസങ്ങള്‍ സഹിച്ചു. അല്ലാഹുവിന് അടിയറവ് പറഞ്ഞു. ആ വിഷമങ്ങളുടെ മുമ്പില്‍ ഇന്നത്തെ പ്രയാസങ്ങള്‍ ഒരു പ്രയാസമാണോ? അവരുടെ മുമ്പില്‍ ഇന്നുള്ളവര്‍ ചെറുതായി പ്പോകുന്നു. ആ കുറ്റബോധത്തില്‍ അവര്‍ കൂടുതല്‍ വിധേയരായിത്തീരുന്നു. അവന്റെ അനുസരണത്തിന് അളവ് വര്‍ധിക്കുന്നു. ഈ രൂപത്തില്‍ തലമുറകള്‍ തമമ്മിലുള്ള വിടവ് നികത്താനും അനുസരണത്തിന്റെ കുറവ് നികത്താനും സഹായകമാകുന്ന ഹജ്ജ് ബലിപെരുന്നാളിനെ ധന്യമാക്കുന്നു.
ഹജ്ജിന് വേണ്ടി മക്കയിലെത്തിച്ചേരാന്‍ കഴിയാത്തവരും അവരവരുടെ ദിക്കില്‍നിന്ന് ഹജ്ജിന്റെ ആവേശം ഉള്‍ക്കൊള്ളുന്നു. ഹാജിമാര്‍ തല്ബിയത് മുഴക്കുമ്പോള്‍ മറ്റുള്ളവര്‍ തക്ബീര്‍ മുഴക്കുന്നു. ഹാജിമാര്‍ക്ക് പലവിധ അറവുകളുണ്ട്. മറ്റുള്ളവര്‍ക്കുമുണ്ട് അറവ്. അതത്രെ ഉളുഹിയ്യത്. ഹാജിമാരുടെ അറവുകളിലൊന്നുമാണ് ഉളുഹിയ്യത്. എല്ലാം അല്ലാഹുവിന്റെ പ്രീതിക്കുള്ള ബലിതന്നെ. ലോകത്തെങ്ങുമുള്ള മുസ്ലിംകള് ബലിപെരുന്നാളില്‍ ബലികഴിച്ച് അവര്‍ തമ്മിലെ ഐക്യവും അവരുടെ അര്‍പ്പണ സന്നദ്ധതയും ഉറപ്പുവരുത്തുന്നു. അവരുടെ സമര്‍പ്പണത്തെ അറവിലൂടെ നാലായിരം വര്ഷങ്ങള്ക്ക്അപ്പുറമുള്ള നിസ്തുല സമര്‍പ്പണവുമായി ബന്ധിപ്പിക്കുന്നുഅവര്. പ്രാസ്ഥാനിക പിതാവ് ഇബ്റാഹിം നബി(അ)ന്റെ സമര്‍പ്പണവുമായി. ഒരു വ്യക്തി എന്നതിലുപരി ഒരു പ്രസ്ഥാനമായിരുന്ന ഇബ്റാഹിം നബി(അ)യുമായി ഒട്ടിച്ചേര്‍ന്ന് നില്‍ക്കാനുള്ള ഒരു ശ്രമം. മഹാന്മാരുടെ ചാരത്ത് നില്ക്കുകയെന്നത് മുസ്ലിം ലോകത്തിന്റെ പ്രതീക്ഷാമാര്ഗമാണ്. അവരെ ഓര്‍ത്തുകൊണ്ടും മദ്ഹ് പറഞ്ഞുകൊണ്ടും ഒട്ടിനില്ക്കുമ്പോള് അവര്‍ ചേര്ത്തിനിര്ത്തും. ആട്ടുകയില്ല. മാല മൌലിദും റാത്തീബുകളും തല്‍സംബന്ധമായ ഭക്ഷ്യവിതരണവും വിളിച്ചോതുന്നത് ഉളുഹിയ്യത്തിലെ ഒട്ടിനില്ക്കലിനെ തന്നെയാണ്. ആണ്ടുനേര്‍ച്ചയുടെ ചോറ് ഉണ്ണാതിരിക്കുന്നത് ഉളുഹിയ്യത്ത് മാംസത്തോടുള്ള വിരക്തിയിലാണ് കൊണ്ടെത്തിക്കുക. നഊദുബില്ലാഹി.